കല്യാണപ്പെണ്ണ്🌺 (part 3)

Valappottukal



രചന: fathima Sherin

"" ഡീീീ... എവിടെ നോക്കിയാടീ നടക്കുന്നത്....? വെറുതെ മറ്റുള്ളോർക്ക് പണിയുണ്ടാക്കാൻ....?""

സബ്മിറ്റ് ചെയ്ത നോട്ട് ബുക്ക് സ്റ്റാഫ് റൂമിൽ കൊടുക്കാൻ പോകുമ്പോഴാണ് റിൻഷ  വിളിച്ചത്....   അവളുടെ അടുത്ത്  പോയി വന്നപ്പോഴേക്കും ബെല്ലും അടിച്ചു. അപ്പൊ ഓടിയതാണ് വെറുതെ ആ ടീച്ചറുടെ ചൊറിച്ചിൽ കാണെണ്ടെന്ന് കരുതി. അപ്പോഴാണ് അറിയാതെ ആരെയോ തട്ടിയിട്ടത്.....

ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ...
ഉഫ്... എന്നാ ഗ്ലാമറാ ഈ ചേട്ടൻ...  നല്ല കട്ട താടിയും ഒക്കെയായി.... വാ പൊളിച്ചിരുന്നു പോയി....

"" ഡീീ.... ""

ആ വിളിയാണ് സ്വബോധത്തിലേക്ക് ഉണർത്തിയത്...  ആൾ ഭയങ്കര കലിപ്പിലാണ്... മഴ പെയ്ത് നനഞ്ഞ മണ്ണിലേക്കാണ് വീണത്.... ഇന്നലെ പെയ്തതാണ് മഴ... ഗ്രൗണ്ട് ഒന്നും ഉണങ്ങിയിട്ടില്ല.... ആ വെള്ള ഷർട്ട് നിറയെ ചെളിയായിരിക്കുന്നു... വെറുതെയല്ല ഈ കലിപ്പ്... 

"" ഇത് കണ്ടോടി നീ....?""
അതൊരലർച്ചയായിരുന്നു. ഞാനൊന്ന് ഞെട്ടി....

"" കണ്ടു.. ""
ഞാൻ ഒരു കൂസലുമില്ലാതെ മറുപടി കൊട്ത്തു. അങ്ങനെ പേടിച്ചാൽ പറ്റില്ലല്ലോ... 

"" ഓഹോ... അപ്പൊ എതിരാടാനാണ് ഭാവം...  കണ്ണും പൂട്ടി പാഞ്ഞ് മനുഷ്യരെ തട്ടിയിട്ടതും പോരാ... അഹങ്കാരത്തിന് ഒരു കുറവും ഇല്ല....""

അതും പറഞ്ഞ്  എന്റെ മോന്തക്കിട്ട് തരാൻ കൈയുയർത്തുന്നത് കണ്ട് ഞാൻ വേഗം മുഖം പൊത്തി. അടിയെന്നും കിട്ടാതായപ്പോൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ ക്ഷമിച്ച് മുഷ്ടി ചുരുട്ടി വച്ചത് കണ്ടു.

ഞാൻ ചുറ്റുമൊന്ന് നോക്കി. എല്ലാവരും കൂടിയിട്ടുണ്ട്... അല്ലേലും പൈസ കൊടുക്കാതെ കാഴ്ച കാണാൻ ആരെയാ കിട്ടാത്തത്....?

"" ഡാ വിച്ചു എന്താടാ പ്രശ്നം....  ""
ഏതോ കൂട്ടുകാരനാണ്.

"" നീ കണ്ടില്ലേ... ഈ പെണ്ണ് ചെയ്ത് വച്ചിരിക്കുന്നത്...""

"" സോറി ചേട്ടാ....""
ഞാനിടയിൽ കയറി സോറി പറഞ്ഞു. വെറുതെ പ്രശ്നമാക്കണ്ടല്ലോ.... 

"" ഓഹ്... ഒരു സോറി... അത് പറഞ്ഞാൽ ഒക്കെയായോ....""

"" വിട്ടേക്ക് വിച്ചൂ... ആ കുട്ടിക്ക് അറിയാതെ പറ്റിയതാകും... നീ ഒന്ന് ക്ഷമിച്ചേക്ക്... ""
കൂട്ടുകാരൻ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്...

"" ഇനിയിപ്പൊ അത് പറഞ്ഞാൽ മതിയല്ലോ....  അവൾടെ അമ്മേടെ രണ്ടാം കെട്ടാണെന്ന് തോന്നുമല്ലോ പാച്ചിൽ കണ്ടാല്...."""

എന്തോ അമ്മയെ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ ഒരാൾ കാരണം എന്റെ അമ്മക്ക് വരെ ചീത്ത കേൾക്കേണ്ടി വരുന്നു. എന്തൊരു വിധിയാണിത്...!

"" മതി... നീ വന്നേ....  ""

എന്റെ കണ്ണ് നിറഞ്ഞത് കണ്ടാകണം ആ കൂട്ടുകാരൻ ആളെ വലിച്ചു കൊണ്ട് പോകുന്നത് കണ്ടു.

അവര് പോയി കഴിഞ്ഞിട്ടും ഞാനതേ നിൽപ്പായിരുന്നു... മനസിൽ അമ്മ മാത്രം തെളിഞ്ഞു നിന്നു... പിന്തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണ് എന്നെ  നോക്കി നിക്കുന്ന students നെ കണ്ടത്. അവരെല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു. ഞാനെന്തോ അപരാദം ചെയ്ത പോലെ....!

പിന്നീടാണ് മനസ്സിലായത് Famous business man മെനോൻ നമ്പ്യാരുടെ ഒരേ ഒരു മകൻ *വൈശാഖ് മേനോൻ* ആണതെന്ന്....! എല്ലാ ഗേൾസിന്റെയും ഡ്രീം ബോയ് ആണെങ്കിലും എല്ലാവർക്കും അവനെ ഒരേ സമയം ഭയവും ബഹുമാനവുമാണെന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാൻ മനസിലാക്കി.

പിറ്റേന്ന് രാവിലെ കോളേജിൽ എത്തുമ്പോൾ കൈയിൽ പുതുതായി വാങ്ങിയ വെള്ള ഷർട്ടും ഉണ്ടായിരുന്നു.   എന്നെ കണ്ടപ്പോഴേ ദേഷ്യം നിറഞ്ഞ മിഴികൾ ഷർട്ട് കൊടുത്തപ്പോൾ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു. അവിശ്വസനീയത നിറഞ്ഞ ആ നോട്ടം വക വയ്ക്കാതെ ഞാൻ തിരിഞ്ഞു നടന്നു.

"" ആത്മിക...""

പിന്തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണ് വൈശാഖിന്റെ വിളി കേട്ടത്. ഇനി എന്താണാവോ ഞാൻ വേഗം തിരിഞ്ഞു നോക്കി.

"" Am sorry Athmika... ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു.. ദേഷ്യം വന്നപ്പോൾ പറഞ്ഞ് പോയതാ....""

എന്നോട് മാപ്പ് പറയുന്നവനെ കണ്ടപ്പോൾ പാവം തോന്നി. സത്യത്തിൽ എന്റെ ഭാഗത്താണ് തെറ്റ്...  കേട്ടത്ര ഭീകരനല്ലെന്ന് തോന്നുന്നു. ഞാനൊന്ന് പുഞ്ചിരിച്ചു.

"" Actually my mistake.. ഞാനാണ് Sorry പറയേണ്ടത്...""

"" ഞാനല്ലേ ചീത്ത പറഞ്ഞേ... അതിന് താനെന്തിനാ എന്നോട് Sorry പറയുന്നേ...""

"" ഞാൻ provok ചെയ്തിട്ടല്ലേ  നിങ്ങക്ക് ദേഷ്യം വന്നേ...""

"" ഓഹ് അങ്ങനെ....""
അവനൊന്ന് ചിരിക്കുന്നത് കണ്ടു.

"" friends....?""

ഞാൻ അത്ഭുതത്തോടെ വൈശാഖിനെ നോക്കി. ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ട്.

 ""okay.. friends..!""

എന്ത് കൊണ്ടോ ആ ഫ്രണ്ട്ഷിപ്പ് നിരസിക്കാൻ തോന്നിയില്ല... അതാണ് ഒന്നും നോക്കാതെ ഒക്കെ പറഞ്ഞത്. 
സത്യത്തിൽ ഷർട്ട് വാങ്ങാനൊന്നും കരുതിയതേ അല്ല. പിന്നെ അച്ചൻ ആദ്യമേ പറഞ്ഞതാണ് വെറുതെ  പ്രശ്നങ്ങളിലൊന്നും ചെന്ന് ചാടണ്ടാന്ന്... അതുകൊണ്ട് വാങ്ങി.അതുകൊണ്ടെന്താ ചുളുവിൽ ആ കലിപ്പനെ ഫ്രണ്ടായി കിട്ടി.

അന്ന് തുടങ്ങിയ ബന്ധമാണ്. എപ്പോഴേ അതിന്റെ കണ്ണികൾ വലുതായി..  ഫ്രണ്ട്സ് എന്ന പേരിൽ കൂടുതൽ ആത്മബന്ധം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടപ്പോഴാണ് പ്രണയം എന്ന വികാരം ഉദിച്ചത്....! ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് വൈശാഖാണ്... ഞാനുമത് ആഗ്രഹിച്ചിരുന്നതിനാൽ പോസിറ്റീവായ മറുപടി കൊടുക്കാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അച്ഛന്റെ സമ്മതം കൂടിയായപ്പോൾ പ്രണയത്തിന്റെ മാധുര്യവും കൂടി. അതിനിടയിലെപ്പോഴോ വൈശാഖ് എനിക്ക് വിച്ചേട്ടനും ആത്മിക അവന് ആമിയുമായി മാറി. 

 ഒരിക്കൽ പോലും ആ ബന്ധത്തിൽ കളങ്കമുള്ളതായി തോന്നിയിട്ടില്ല...! ബാംഗ്ലൂരിൽ ഒരു  കോഴ്സിന് വേണ്ടി
ഒമ്പത് മാസം എല്ലാം വിട്ട് നിൽക്കേണ്ടി വന്നപ്പോൾ ആരുമായും  ബന്ധം പുലർത്തിയിരുന്നില്ല... അത് കൊണ്ട് തന്നെ അച്ഛന് ശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും അവനെയായിരുന്നു.

എവിടെയാണ് പിഴച്ചത്....? 
കല്യാണക്കാര്യം സംസാരിക്കാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ മേനോനങ്കിളിനെ കണ്ടപ്പോൾ അച്ഛന്റെ കണ്ണിലുണ്ടായ ഞെട്ടൽ അത് ഞാനും കണ്ടതാണ്.... പക്ഷേ.., അതിന്റെ പിന്നിൽ ഇങ്ങനെയൊരു കഥയുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും നിനച്ചില്ല....!!!

"" മുഹൂർത്തത്തിന് മുമ്പേ തന്നെ ചെക്കന്റെ വീട്ടാര് ഒഴിവായത് അറിഞ്ഞത് നന്നായി. ഇനിയിപ്പൊ ബന്ധത്തിലുളള ഏതേലും ചെറുക്കനെ കണ്ടത്തി കെട്ടിക്ക്....""

ആരുടേയോ അഭിപ്രായം കേട്ടാണ് ആമി ചിന്തകളിൽ നിന്നും ഉണർന്നത്... 

""മോൾക്ക് വല്ല പ്രേമമോ മറ്റോ ഉണ്ടോന്ന് ചോദിക്ക്....""

ആൾക്കൂട്ടത്തിൽ നിന്നും മറ്റാരോ പറഞ്ഞു.

മോൾടെ ഇഷ്ടം നോക്കിയാണ് ഈ വിവാഹം നിശ്ചയിച്ചതെന്ന് പറയാൻ ശേഖരന്റെ മനം വെമ്പി.. പക്ഷേ.., പാടില്ല.. അത് കൂടിയറിഞ്ഞാൽ കൂടുതൽ നാണക്കേടാവും... അയാൾ നിസഹായതയോടെ മകളെ നോക്കി.

ആമി ആൾക്കൂട്ടത്തിനിടയിലൂടെ അച്ഛനടുത്തേക്ക് നടന്നു..ആ മുഖത്തപ്പോൾ നിർവികാരതയല്ലായിരുന്നു... മറിച്ച്, തികഞ്ഞ ദൃഢനിശ്ചയം മാത്രം...

"" അച്ഛൻ പേടിക്കേണ്ട.... ഈ വിവാഹം നടക്കും... നിശ്ചയിച്ച മുഹൂർത്തത്തിലല്ലാ... നിശ്ചയിച്ച ദിവസത്തിൽ....!!!""

ആ വാക്കുകൾക്ക് മറ്റെന്തിനേക്കാളും മൂർച്ചയുണ്ടായിരുന്നു. മകളുടെ മുഖഭാവത്തിൽ നിന്ന് അവളെന്തൊക്കെയൊ തീരുമാനിച്ചിട്ടുണ്ടെന്ന് ശേഖരന് മനസിലായി. പണ്ടേ അവളങ്ങനെയാണ്....  വിചാരിച്ചത് നടക്കാൻ എന്തും ചെയ്യും...!

ആമി വീടിന്നുള്ളിലേക്ക് കയറി പോയതും എല്ലാവരും ആകാംക്ഷയോടെ അവൾ വരുന്നതും നോക്കിയിരുന്നു. ശേഖരന്റെ അതേ വീറും വാശിയും ആണ് ആത്മികക്ക് എന്ന് അവിടെ കൂടിയിരുന്ന ഓരോരുത്തർക്കും അറിയാമായിരുന്നു...

ആമി തിരിച്ചു വന്നപ്പോൾ കൈയിലൊരു ചാവിയും ഉണ്ടായിരുന്നു. അവളതും കൊണ്ട് സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റിനടുത്തേക്ക് നീങ്ങി. അതിൽ കയറി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. താനൊരു കല്യാണപ്പെണ്ണാണെന്നോ, കല്യാണ വേഷത്തിലാണെന്നോ ഒന്നും അവൾ നോക്കിയില്ല. മനസ് അപ്പോഴും വൈശാഖിൽ കുരുങ്ങി കിടക്കുകയായിരുന്നു..

ആ ബുളളറ്റുമായി ഗേറ്റ് കടന്നു പോകുന്നത് വരെ എല്ലാവരും മിഴി പൂട്ടാതെ അവളെ തന്നെ നോക്കി നിന്നു. എല്ലാവരുടെയും കണ്ണിൽ അത്ഭുതം നിറഞ്ഞിരുന്നു. പെണ്ണ് ബുള്ളറ്റോടിക്കുക.... അതും കല്യാണ വേഷത്തിൽ....!

""" അത് ശേഖരന്റെ ചോര തന്നെ...!
എന്താ ധൈര്യം....""
കൂട്ടത്തിലുള്ള ആരോ പറഞ്ഞു. എല്ലാവരും അത് ശരിയാണെന്ന മട്ടിൽ തല കുലുക്കി.

ബുള്ളറ്റ് കടന്നു പോകുന്ന വഴികളിലെല്ലാം എല്ലാവരും അത്ഭുതത്തോടെയും അമ്പരപ്പോടെയും ആ പെണ്ണിനെ നോക്കി. ഒരു  പെണ്ണ് ബുള്ളറ്റോടിച്ചു എന്നതിനേക്കാൾ കല്യാണപ്പെണ്ണ് കല്യാണ വേഷത്തിൽ വണ്ടിയോടിക്കുന്നതിലായിരുന്നു അവർക്ക് അതിശയം....!

 ആമി കാണുന്നുണ്ടായിരുന്നു തന്നെ കാണുമ്പോൾ ആളുകളുടെ കണ്ണിൽ തെളിയുന്ന അത്ഭുതം... അവൾക്ക് പുഛമാണ് തോന്നിയത്.... സ്വന്തം വാഹനം ആവശ്യത്തിനല്ലേ ഉപയോഗിക്കേണ്ടത്...? അതിന് നേരവും കാലവും വേഷവും ഒക്കെ നോക്കേണ്ടതുണ്ടോ.......?

അൽപ സമയത്തിനകം ബുള്ളറ്റ് *വൈശാഖം* വീടിന്നു മുന്നിലെത്തി. ആമി ബുള്ളറ്റിൽ നിന്നിറങ്ങി അടഞ്ഞ് കിടന്ന ഗേറ്റ് ശക്തമായി തള്ളി. വലിയൊരു ശബ്ദത്തോടെ ഗേറ്റ് തുറന്നു.

വലിയ ശബ്ദം കേട്ടാണ് മേനോനും വൈശാഖും സിറ്റൗട്ടിലേക്ക് വന്നത്. മുന്നിൽ വീറോടെ കല്യാണ വേഷത്തിൽ നിൽക്കുന്ന ആമിയെ കണ്ടതും മേനോൻ തറഞ്ഞു നിന്നു. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വരവ്.... പക്ഷേ.., അവൾ തെളിയിക്കുകയാണ് ശേഖരന്റെ  മകൾ ആണെന്ന സത്യം..!
പെട്ടെന്ന് തന്നെ അയാൾ സ്വബോധത്തിലേക്ക് വന്നു.

"" വരണം... മിസ് ആത്മിക ശേഖർ... എന്താണ്.. അച്ഛന്റെ നാണക്കേടിന് പകരം ചെയ്യാൻ വന്നതാണോ....?""

മേനോന്റെ വാക്കുകളിൽ നിറയെ പുഛം നിറഞ്ഞിരുന്നു.

""അല്ല....""
തികച്ചും ശാന്തമായിട്ടായിരുന്നു ആമിയുടെ മറുപടി.

""പിന്നെന്തിനാണാവോ ഭവതി ഇങ്ങോട്ടെഴുന്നള്ളിയിരിക്കുന്നത്...?""

""വൈശാഖിനെയൊന്ന് കാണാൻ വന്നതാ...""

പറഞ്ഞതെല്ലാം മേനോനോടാണെങ്കിലും അവളുടെ മിഴികൾ വൈശാഖിൽ തറച്ചു നിന്നിരുന്നു. അവനത് കണ്ടുവെങ്കിലും കണ്ട പോലെ ഭാവിച്ചില്ല..

"" കണ്ടു കഴിഞ്ഞില്ലേ.... ഇനി പൊയ്ക്കോ...""

പരിഹാസം നിറഞ്ഞ വാക്കുകൾ ആമിയെ ദേഷ്യം പിടിപ്പിച്ചു. എങ്കിലും പ്രായത്തെ കണക്കിലെടുത്ത് മാത്രം അവൾ ക്ഷമിച്ചു. അതവളുടെ മുഖത്ത് ദൃശ്യമായിരുന്നു.

കാണാൻ മാത്രമല്ല... ഒരു കാര്യം കൊടുക്കാൻ കൂടിയാണ് വന്നത്....
പറഞ്ഞ് തീരലും വൈശാഖിന്റെ കരണം നോക്കി ഒരടിയായിരുന്നു ആമിയുടെ വക....!!!

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
To Top