പ്രണയാർദ്രം, Last Part വായിക്കൂ...

Valappottukal


രചന: Akhila Bhama

ചേട്ടൻ മുറിയിൽ നിന്നും പുറത്തേക്ക് പോയപ്പോഴാണ്. ഞാൻ ആര്യയെ ഓർത്തത് . അവളും എന്നെ പോലെ അല്ലെ പിന്നെ എനിക്ക് വേണ്ടി എല്ലാം തരുന്ന ചേട്ടൻ ഇവരെ വിഷമിപ്പിച്ചിട്ടു എനിക് എന്തിനാ ഒരു ജീവിതം. ഞാൻ പുറത്തേക്കു ഓടി പോയി. 
 കണ്ണേട്ടൻ അമ്മയിയോട് സംസാരിച്ചു നിൽക്കുകയാണ്.
 ഞാൻ പതിയെ ചേട്ടന്റെ അടുത്തു പോയി കൈ പിടിച്ചു "ഏട്ടൻ ഒന്നു വന്നേ "

കണ്ണേട്ടൻ എന്റെ കൂടെ വന്നു.

"എന്താ എന്തിനാ നീ എന്നെ കൂട്ടിക്കൊണ്ടു വന്നത്."

"അത് പിന്നെ ഏട്ടൻ ഒന്നും ആരോടും പറയണ്ട. ഞാൻ എല്ലാത്തിനും സമ്മതിച്ചു."
"പെട്ടെന്ന് എന്താ ഒരു മനം മാറ്റം."
"എനിക്ക് എന്റെ എട്ടന്റെ സന്തോഷമാണ് വലുത്."
സന്ദീപിന്റെ കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷം അവളോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നു ഓർത്തു പോയി. ആവണിയെ ചേർത്തുപിടിച്ചു അവൻ  ഒരു കാര്യം പറഞ്ഞു. "ഏട്ടൻ ഒരിക്കലും മോളെ വിഷമിപ്പിക്കില്ല. പിന്നെ ഒരു കാര്യം ഇനി ഇങ്ങനെ മൂടി ആയി നടക്കരുത്. മോളുടെ മുഖത്ത് ചിരി ഇല്ലെങ്കിൽ ഉറങ്ങി പോകുന്ന കുടുംബമാണ് നമ്മുടേത്. ഒന്നു ചിരിച്ചേ."

ഞാൻ ഏട്ടന്റെ മുഖത്ത് നോക്കി ചിരിച്ചു. സന്ദീപ് അവളെ തലോടി "ഈ ചിരി ഇനി മായരുത്." 
 അതും പറഞ്ഞു സന്ദീപ് പുറത്തേക്ക് നടന്നു.
പുറത്തു അജിത് കാത്തു നിൽപ്പുണ്ടായിരുന്നു.

"എന്താഡാ നിന്റെ കണ്ണു നിറഞ്ഞിരിക്കുന്നെ."

"ഏയ് ഒന്നുമില്ല. അച്ചുനോട് ഒരു കാര്യം പറയാൻ പോയതാ എല്ലാം കൈവിട്ടപോലുള്ള അവളുടെ ഇരിപ്പ്  കണ്ടപ്പോൾ എല്ലാം തുറന്നു പറഞ്ഞാലൊന്ന് തോന്നി പോയി."

"സരമില്ലടാ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയല്ലേ .നീ അത് വിടടാ . മറ്റന്നാൾ ആവണിയുടെ പിറന്നാളാണ് എന്നല്ലേ നീ പറഞ്ഞത്. "

"അതൊന്നും ഇപ്പോൾ അവളുടെ മനസിലില്ല. ഇനി അന്ന് അവളോർത്താൽ മതി. അതിന്റെ കാര്യങ്ങളൊക്കെ ഏർപ്പാടാക്കിയിട്ടുണ്ട്. ശേഖരനങ്കിളിനെയും അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട്."
"ചന്ദ്രു വന്നാൽ പെണ്ണിന്റെ പെര് ആവണിയാണെന്നു അവര് പറയില്ലേ."
"ഇല്ലാ ചന്ദ്രു പെണ്ണിനെ കുറിച്ചു ഒന്നു അന്വേഷിക്കുക പോലും ചെയ്തില്ല എന്നാ ടീച്ചർ പറഞ്ഞത്. മറ്റന്നാൾ എന്റെ കല്യാണ പരിപാടിക്ക് വരുന്ന കാര്യം മാത്രമേ അവര് പറയുള്ളൂ. "

"നിന്നോട് പറയാൻ വിട്ടു നാളെ ചന്ദ്രു നാട്ടിലെത്തുന്ന കാര്യം അവൻ വിളിച്ചു പറഞ്ഞിരുന്നു. മറ്റന്നാൾ എന്നെ കാണണം എന്നും പറഞ്ഞു."
  
"അവൻ വരട്ടെ."
************ ************* *********** *********
 പെട്ടി പാക്ക് ചെയ്യുന്നതിനിടയിലാണ് . ആ ബോക്സ് എന്റെ കയ്യിൽ തടഞ്ഞത്. ആദ്യം സാലറി കിട്ടിയപ്പോൾ വാങ്ങിയതാണ്. പിങ്ക് കളർ സ്റ്റോണ് വർക്കുള്ള നെക്ക്ളയ്‌സ് ആവണിക്ക് ഇഷ്ടമുള്ള നിറം. ഞാൻ അതും എടുത്തു ബെഡിൽ ഇരുന്നു. ഇനി ഇത് അവൾക്ക് കല്യാണ സമ്മാനമായി കൊടുക്കാം.

എന്റെ കണ്ണുകൾ നിറഞ്ഞു . എനിക്ക് അവളെ നഷ്ടപ്പെടാൻ പോകുന്നു. അവളുടെ സ്നേഹം എനിക്കറിയാൻ പറ്റിയില്ലല്ലോ. ഞാൻ ആ ബോക്സ് പെട്ടിയിൽ വെച്ചു.
 
പിറ്റേന്ന് രാത്രിയിൽ ആണ് ഞാൻ വീട്ടിലെത്തിയത്.
നിശ്ചയം പ്രമാണിച്ചു എല്ലാവരും വന്നിട്ടുണ്ട്. എല്ലാവരുടെയും മുൻപിൽ ചിരിച്ചു കൊണ്ട് നിന്നു. പെണ്ണിനെ കുറിച്ചു ഒന്നും ചോദിച്ചില്ല.
 എന്നിട്ടും കിരൺ (എന്റെ അമ്മാവന്റെ മോനാണ്) വന്നു എന്നോടു പറഞ്ഞു. ചന്ദ്രു പെണ്കുട്ടി സൂപ്പർ ആണ്. അവൻ പെണ്കുട്ടിയെ കുറിച്ച് ഓരോന്നും പറയുമ്പോഴും മനസിൽ അവണിയുടെ മുഖം മാത്രം തെളിഞ്ഞു വന്നു.

പിറ്റേന്ന് ഞാൻ അജിത്തിനെ വിളിച്ചു എപ്പോഴാ കാണാൻ പറ്റുക എന്നു ചോദിച്ചു. വൈകീട്ട് സന്ദീപിന്റെ പരിപാടിയിൽ വെച്ചു കാണാം എന്നവൻ പറഞ്ഞു. ആവണിയെ ഇന്ന് വൈകീട്ട് കാണാം. ഞാൻ മനസ്സിലോർത്തു.
********** *********** ********* **********
കണ്ണേട്ടനും കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ് ഞാൻ . വൈകുന്നേരം ഹാളിലേക്ക് പോകാൻ ഒരുങ്ങാൻ തുടങ്ങുമ്പോഴാണ് കണ്ണേട്ടൻ വന്നു വിളിച്ചത്.
"എന്താ ഏട്ടാ."
"അച്ചു നീ ഇതു ഇട്ടുകൊണ്ട് ഹാളിലേക്ക് വന്നാൽ മതി. അമ്മയുടെ വകയാണ്."
ഞാൻ ആ കവർ വാങ്ങി തുറന്നു നോക്കി പിങ്ക് കളർ ഫ്രോക്ക് ആയിരുന്നു . ഞാൻ അത് ഇട്ടുകൊണ്ട് പുറത്തേക്ക് വരുന്നത് വരെ കണ്ണേട്ടൻ കാത്തിരുന്നു.
"അടിപൊളി എന്റെ അമ്മയ്ക്ക് ഇത്ര ഡ്രസ് സെൻസ് ഉണ്ടായിരുന്നോ"
സന്ദീപ് അത് ചോദിച്ചതും വല്യമ്മ ഉടൻ മറുപടി കൊടുത്തു.
"എന്റെ മോളുടെ ഇഷ്ടമൊക്കെ നിന്നെക്കാളും നന്നായി എനിക്കറിയാം."
"ഓ സമ്മതിച്ചു എന്റെ പൊന്ന് സരസമ്മേ. അല്ല സരസമ്മേ അടിപൊളി സരിയാണല്ലോ. ഇത് എന്റെ സെലക്ഷൻ അല്ലെ. ഞാൻ ഏതാ മോൻ അല്ലേ."

"അയ്യട നിന്റെ സെലക്ഷൻ എങ്ങനുണ്ട് എന്നു കല്യാണം കഴിഞ്ഞു ഞാൻ പറഞ്ഞു തരാട്ടോ."

"അയ്യോ സരസോ അമ്മായിയമ്മ പോരു ഇറക്കല്ലേ. ഞാൻ പെടും." 
ഏട്ടൻ അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. ഒരു നാലുമണി ആയപ്പോഴേക്കും എല്ലാവരും ഹാളിലേക്ക് ഇറങ്ങി. 
 
ഞാനും കണ്ണേട്ടനും ബൈക്കിലാണ് പോയത്. അച്ഛനമ്മമാർക്ക് എവിടെയോ പോകാനുണ്ടെന്നു പറഞ്ഞു.  പോകുന്നതിനിടെ ഏട്ടൻ പറഞ്ഞു "ഇന്ന് മോൾക്ക് എട്ടന്റെ വക ഒരു സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ട്." ഞാൻ ഒന്ന് മൂളി. ചന്ദ്രു വേട്ടനെക്കാൾ വലിയ ഒരു ഗിഫ്റ് എനിക്ക് കിട്ടാനില്ല ഏട്ടാ ഞാൻ മനസ്സിൽ പറഞ്ഞു.

ഹാളിൽ അധികമാരും ഉണ്ടായിരുന്നില്ല. അജിതേട്ടനും പിന്നെ ചേട്ടന്റെ ക്ലാസ് മേറ്റ്സും. പിന്നെ എന്റെ ക്ലാസ്സിലെ ഫ്രണ്ട്സും ഇവരെയൊന്നും ഞാൻ വിളിച്ചില്ലല്ലോ. ചിലപ്പോൾ ആര്യ വിളിച്ചു കാണും. 

കുറച്ചു കഴിഞ്ഞപ്പോൾ മനുവും ആതിരയും വന്നു രണ്ടിന്റെയും കല്യാണം കഴിഞ്ഞ് ഇപ്പോഴാണ് ഞാൻ കാണുന്നത്. എല്ലാവരും വളരെ ഹാപ്പിയാണ്.
******** ********* ******* ******* ********* *******
"ചന്തു..... നീ ഇതുവരെ പോകാൻ ഒരുങ്ങിയില്ലേ."
അമ്മ അതു ചോദിച്ചു കൊണ്ട് മുറിയിലേക്ക് വന്നു. 

"7 മണിക്ക് പോയാൽ പോരെ. അതിനു ഇപ്പോഴേ റെഡി ആകണോ."
" അതു പോര സന്ദീപ് ഇവിടെ വന്നു പറഞ്ഞതാണ് 6 മണി ആകുമ്പോഴേക്കും വരണമെന്ന്. "

"ശരി ഞാൻ ഇപ്പോൾ റെഡി ആകാം."

"ആ പിന്നെ നിനക്ക് അച്ഛൻ വാങ്ങിയ ഡ്രസ് അവിടെ വെച്ചിട്ടുണ്ട് അതിട്ടാൽ മതി."

ഞാൻ അത് നോക്കി. വൈറ്റ് ഷർട്ടും പിങ്ക് കോട്ടും ബ്ലാക്ക്‌ പാന്റ്സും. ഇത് എന്തോന്ന്. ഇത് കണ്ടാൽ തോന്നും ഞാൻ ആണ് കല്യാണ ചെക്കൻ എന്നു.
എന്തായാലും ഇട്ടിട്ട് ഒരു ഗേറ്റപ്പ് ഒക്കെ ഉണ്ട്. പിങ്ക് കോട്ട് കണ്ടപ്പോൾ ആണ് ആ ഗിഫ്റ്റ് എടുക്കാൻ ഓർത്തത്.

ഞങ്ങൾ 6 മണിക്ക് മുൻപ് തന്നെഅവിടെ എത്തി. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാൻ പാകത്തിൽ മിടിക്കുന്നത് പോലെ. ആകെ ഒരു ടെൻഷൻ. കാറിൽ നിന്നിറങ്ങി. ഹാൾ ഒക്കെ അടിപൊളിയായി ഒരുക്കിയിട്ടുണ്ട്. ഞാൻ അത് നോക്കി നിൽക്കുമ്പോഴാണ്. സന്ദീപ് ഓടി വന്നു എന്റെ കൈ പിടിച്ചു.
"എന്താഡാ നിന്നു കളഞ്ഞത് വാ.."
അവൻ എന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു. അപ്പോഴേക്കും അജിത്തും അനീഷും എല്ലാം വന്നു. എല്ലാവരും ഉണ്ടല്ലോ. എന്നിട്ടും എന്റെ കണ്ണുകൾ തിരഞ്ഞത് ആവണിയെയായിരുന്നു. അച്ഛനെയും അമ്മയെയും എല്ലാവർക്കും പരിചയമുള്ളത് പോലെ സംസാരിക്കുന്നുണ്ട്. 

ഇതിനിടയിൽ സന്ദീപ് കണ്ണുകൊണ്ട് അജിത്തിനു സിഗ്നൽ കൊടുത്തു. 

പെട്ടന്ന് എല്ലാവരും അവരവരുടെ വഴിക്ക് പോയി ഞാൻ ഒറ്റയ്ക്കായി. ഇതു തന്നെ ചാൻസ് എന്നു കരുതി ഞാൻ ആവണിയെ തിരഞ്ഞു നടന്നു.
  
ഒരു പിങ്ക് കളർ ഫ്രോക്ക് ശ്രദ്ധയിൽ പെട്ടു ആവണിയുടെ ഫേവറയ്റ്റ് കളർ ആണല്ലോ എന്നോർത്താണ് ഞാൻ നോക്കിയത്. അത് ആവണി തന്നെയാണ്. ഞാൻ അവളെ നോക്കി. മുഖത്തു വലിയ സന്തോഷമൊന്നുമില്ല. ആർക്കോ വേണ്ടി ചിരിക്കുന്നത്പോലെ. ആരും അവളെ ശ്രദ്ധിക്കുന്നില്ല എന്നു തോന്നിയപ്പോൾ അവള് അകത്തേക്ക് കയറി പോയി. ഞാൻ അവളെ ഒറ്റയ്ക്ക് കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു.

ഞാൻ അകത്തേക്ക് പോയി. അവൾ ഒരു ചെയറിൽ ഇരിക്കുകയാണ്. ഞാൻ വാതിൽക്കൽ ചെന്നു അവളെ വിളിച്ചു.

"ആവണി......."
വിളികേൾക്കാൻ കാത്തിരുന്ന പോലെ അവൾ ചാടി എഴുന്നേറ്റു തിരിഞ്ഞു നോക്കി. അവളുടെ കണ്ണിലെ തിളക്കം എനിക്ക് തന്നെ കാണാമായിരുന്നു. പക്ഷെ അവൾ മറ്റൊരാളുടെ സ്വന്തമാകാൻ പോകുന്ന കാര്യം മനസിൽ ഉള്ളത് കൊണ്ട് ഒരു അകലം ഞാൻ പാലിച്ചു.

ഇത് ചന്ദ്രു ഏട്ടൻ തന്നെയാണോ എനിക്ക് തോന്നുകയാണോ. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. 
 ചന്ദ്രു ആവണിക്ക് ആ ഗിഫ്റ്റ് നീട്ടി. യാന്ത്രികമായി അവൾ അത് വാങ്ങുകയും ചെയ്തു.

ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ആവണി എന്നെ വിളിച്ചു.
"ചന്ദ്രു ഏട്ടാ... ഞാൻ .....എനിക്ക്...."അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. 
 
ഞാൻ അവളുടെ നേരെ തിരിഞ്ഞതും. അവൾ ഓടി വന്നു എന്റെ നെഞ്ചിൽ ചേർന്നതും ഒന്നിച്ചായിരുന്നു.  ഞാൻ അറിയാതെ അവളെ ചേർത്ത് പിടിച്ചു.
" നിനക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ ആവണി. നിന്നിൽ നിന്നും ആ വാചകം കേൾക്കാൻ ഞാൻ എത്ര ആഗ്രഹിച്ചതാണെന്നു അറിയുമോ. എന്നിട്ട് ഇപ്പോൾ ആണോ പറയുന്നേ. "

ഞാൻ ആവണിയെ പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു. 

"ചന്ദ്രു ഏട്ടന് എന്നോടും തുറന്നു ചോദിക്കാമയിരുന്നില്ലേ.
ഇത്രയും വർഷം എല്ലാം ഉള്ളിലൊതുക്കി നീറി കഴിഞ്ഞത് എങ്ങനെയാണ് എന്നു പോലും അറിയില്ല. എനിക്ക് കഴിയില്ല ചന്ദ്രുവേട്ടനില്ലാതെ ജീവിക്കാൻ. "
 അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു. രണ്ട്‌ പേരും ഒരുപോലെ കരഞ്ഞു.  എനിക്കും അങ്ങനെ തന്നെയാണ് അവളില്ലാതെ പറ്റില്ല.
 പെട്ടന്ന് ഒരു ബലൂണു പൊട്ടുന്ന ശബ്ദത്തിൽ ആണ് ഞങ്ങൾ ഞെട്ടി പിന്മാറി. നോക്കുമ്പോൾ ഞങ്ങൾക്ക് ചുറ്റും എല്ലാരും ഉണ്ട്. എല്ലാവരും ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നത്.
 ഞങ്ങൾ മെല്ലെ കണ്ണു തുടച്ചു തല കുമ്പിട്ട്  കുറ്റവാളികളെ പോലെ നിന്നു.
പെട്ടന്ന് എല്ലാവരുടെയും കൂട്ട ചിരി ഉയർന്നു.
ഞങ്ങൾ അതിശയത്തോടെ പരസ്പരം നോക്കി. എന്താ ഇവിടെ നടക്കുന്നത്. ഒന്നും മനസിലാകുന്നില്ല. അടി കിട്ടും എന്ന് പ്രതീക്ഷിച്ചു നിന്നിട്ട്.

സന്ദീപ് ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൻ ആവണിയെ ചേർത്ത് പിടിച്ചു പറഞ്ഞു.
"എടാ ഇത് എന്റെ കാമുകിയല്ല എന്റെ ജീവനായ അച്ചുവാണ്. എന്റെ കുഞ്ഞു പെങ്ങൾ." 

ഞാൻ സന്ദീപിനെ അത്ഭുതത്തോടെ നോക്കി. 
"ഞാൻ നിങ്ങളോടൊക്കെ പറയാറുണ്ടായിരുന്ന അച്ചു തന്നെയാണ് ആവണി. എന്നോട് അജിത് എല്ലാം പറഞ്ഞു. പിന്നെ ആവണിയെ തിരക്കി വന്ന നിന്റെ അമ്മയും. നിനക്കും അവൾക്കും ഒഴികെ ഇവിടെ കൂടിയ എല്ലാവർക്കും അറിയാം നിങ്ങളുടെ സ്നേഹം."

"അപ്പോൾ നിന്റെ കല്യാണം " ഞാൻ ചോദിച്ചു.

"അത് ആരെയാണ് എന്നാവും ചോദ്യം. ആര്യ.."  സന്ദീപ് വിളിച്ചതും ആര്യ ഞങ്ങളുടെ അടുത്തേക്ക് വന്നു

ഞാൻ ശരിക്കും വണ്ടർ അടിച്ചു നിന്നുപോയി.

"ഇനി എന്തെങ്കിലും സംശയം ഉണ്ടോ ചന്ദ്രുവിന്."
എന്നാൽ ഇനി രണ്ടാളും സ്റ്റേജിലേക്ക് നടന്നാട്ടെ.
ഞങ്ങൾ എല്ലാവരും സ്റ്റേജിലേക്ക് നടന്നു. 

ആവണിയും ചന്ദ്രുവും സ്റ്റേജിലേക്ക് കയറിയതും ബർത്ഡേ സോങ്ങുമായി വീഡിയോ വന്നു ബലൂൺ പൊട്ടിക്കലും അവരുടെ മേൽ വർണകടലാസുകൾ വീണു. കേക്ക് മുറിച്ചു എല്ലാവരും അവൾക്ക് സമ്മാനം നൽകി. 
സന്ദീപ് സ്റ്റേജിൽ നിന്നും മൈക്ക് എടുത്തു ഒരു അന്നൗന്സമെന്റ്. "ഇന്ന് ഞാൻ ഒഴികെ എല്ലാവരും അവൾക്ക് ഗിഫ്റ് കൊടുത്തു.  എന്റെ ഗിഫ്റ്റ് ഞാൻ കൊടുക്കാൻ പോകുകയാണ്.ഇന്ന് നമ്മുടെ കൂട്ടത്തിൽ ഒരു ആൾ കൂടി വന്നിട്ടുണ്ട്. ഞങ്ങളുടെ അച്ചുവിന്റെ ചെക്കൻ . അതാണ് എന്റെ ഗിഫ്റ്റ്."

ഞാനും ചന്ദ്രു വേട്ടനും പരസ്പരം നോക്കി. കണ്ണേട്ടൻ വന്നു ചന്ദ്രു എട്ടന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. ഇതാണ് മോൾക്ക് എട്ടന്റെ ഗിഫ്റ്റ്.  എന്നിട്ട് ചന്ദ്രു ഏട്ടനെ എന്റെ നേർക്ക് ഒരു തള്ളു തള്ളി. ഞാൻ കണ്ണേട്ടനെ പോയി കെട്ടിപിടിച്ചു എന്നിട്ട് ഒരു താങ്ക്സ് പറഞ്ഞു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ കണ്ണേട്ടന്റെ മുഖത്ത് നോക്കുമ്പോൾ കണ്ണട്ടന്റെ കണ്ണും നിറഞ്ഞിട്ടുണ്ട്.

എന്നെ ചേർത്തു പിടിച്ചു കണ്ണേട്ടൻ ചന്ദ്രു എട്ടന്റെ അടുത്തേക്ക് നടന്നു. "ഞങ്ങളുടെ ജീവനാണിത് നിനക്ക് വിട്ടു തരികയാണ്. പൊന്നു പോലെ നോക്കണേടാ."

ചന്ദ്രു വേട്ടൻ സന്ദീപെട്ടനെ കെട്ടി പിടിച്ചു. "താങ്ക്സ് ഡാ."
ഞാൻ നേരെ അജിത്തിന്റെ അടുത്തു പോയി. അവനെ കെട്ടിപിടിച്ചു താങ്ക്സ് പറഞ്ഞു. ശരിക്കും ആൻ അവൻ പറഞ്ഞ വാചകമാണ് മനസിൽ തെളിഞ്ഞത്.
അവസാനം ഞങ്ങളുടെ സ്നേഹം തന്നെ ഞങ്ങളെ കൂട്ടി ചേർത്തു.

"അപ്പോൾ ഈ കല്യാണം വേണോ അച്ചു." ആര്യ സ്വകാര്യമായി ആവണിയോട് ചോദിച്ചു.  
" ഒന്നു പോടി ഏട്ടത്തിയമ്മേ." ഞങ്ങൾ ചിരിച്ചു.

ഞാൻ എന്റെ അച്ഛനെയും അമ്മയെയും വല്യമ്മയെയും വല്യച്ചന്റെയും എല്ലാം മുഖത്തേക്ക് നോക്കി എല്ലാവരും സന്തോഷത്തിലാണ്. ഞാൻ അവരുടെ അടുത്തേക്ക്  പോയി. നാലു പേരും കൂടി എന്നെ ചേർത്തു പിടിച്ചു.  "ഞങ്ങളുടെ മോള് ഒരുപാട് വേദനിച്ചു അല്ലെ."

"അത് സാരമില്ല വല്യമ്മേ അതിനേക്കാൾ സന്തോഷമല്ലേ നിങ്ങളെല്ലാരും എനിക്ക് തന്നത്." ഞാൻ പറഞ്ഞു.
 ******* ********* ********* ************

ഒരു വർഷം കഴിഞ്ഞു. ഇന്ന് എന്റെയും ചന്ദ്രു ഏട്ടന്റെയും കല്യാണമാണ്.
ചന്ദ്രുഏട്ടൻ എന്റെ കഴുത്തിൽ താലിയണിയിക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ ആണ് എന്ന് തോന്നി പോയി.

"അപ്പോൾ ഞാനും എന്റെ ആവണിയും അപ്പോഴേക്കും ആൾ എത്തിയല്ലോ."
"അതേ ചന്ദ്രു ഏട്ടാ ഇത്രയും ദിവസം നമ്മളൊന്നിച്ചല്ലേ കഥപറഞ്ഞത് എന്നിട്ട് എന്നെ കൂട്ടാതെയാണോ എല്ലാവരോടും സംസാരിക്കുന്നത്. "
 "എന്നാ വാ നമുക്കോന്നിച്ചു പറയാം."

"അപ്പോൾ ഞങ്ങൾ ഇന്ന് മുതൽ ഞങ്ങൾ സ്വപ്നം കണ്ട ജീവിതം ജീവിക്കാൻ പോകുകയാണ്. എല്ലാവരുടെയും അനുഗ്രഹം വേണം. ഞങ്ങൾ ഒന്നിക്കാൻ ആഗ്രഹിച്ച എല്ലാവർക്കും ഒരായിരം നന്ദി."

(അവസാനിച്ചു)

എത്രത്തോളം നന്നായി എന്നറിയില്ല. എങ്കിലും കഥയ്ക്ക് ലൈകും കമെന്റസും നൽകണേ...
To Top