കല്യാണപ്പെണ്ണ്🌺 (last part)

Valappottukal


രചന: fathima Sherin

ആ വലത് കൈ ഉയർന്ന് താഴ്ന്നത് മാത്രമേ വൈശാഖ് കണ്ടുള്ളൂ... മുഖമാകെ ഒരു തരിപ്പ് തോന്നിയപ്പോഴാണ് അവൾ തന്നെ തല്ലിയതാണെന്ന് അവന് മനസിലായത്....

ഹൂ... വൈശാഖ് തലയൊന്ന് കുടഞ്ഞു.. ഇടം കവിളിൽ കൈ ചേർത്ത് വച്ചു...  ആകെ  ഒരു പുകച്ചിൽ....!

ഈ രംഗം കണ്ട് ആകെ അന്തം വിട്ട് നിൽക്കുകയായിരുന്നു മേനോൻ... തൊണ്ടയിലെ ഉമിനീർ വറ്റി...  കൂടുതൽ മനസിലാക്കുകയായിരുന്നു ആത്മിക ശേഖർ എന്ന പെൺപുലിയെ പറ്റി...!

"" ഡീ... എന്റെ വീട്ടിൽ വന്നു എന്റെ മോനെ തല്ലുന്നോ....?""
പരിസര ബോധം വീണ്ടടുത്ത് അയാൾ അലറി.

ആമിയിൽ നിറഞ്ഞ് നിന്നത് തീർത്തും പുഛം മാത്രമായിരുന്നു...

""" വിച്ചു... ഈ അഹങ്കാരിയുടെ കരണം നോക്കി ഒന്ന് കൊട്ക്ക്....""

വൈശാഖ് അങ്ങനെ തന്നെ നിന്നതേയുള്ളൂ... അവൻ തീർത്തും മരവിച്ച അവസ്ഥയിലായിരുന്നു... കൊടുത്ത അടിയുടെ പവറ് ഇതു വരെ തീർന്നില്ലെന്ന് ആമിക്ക് മനസ്സിലായി.

അവൾ അവൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് വലിച്ച് ബുള്ളറ്റ്  ലക്ഷ്യം വച്ച് നീങ്ങി..

"" നീ അധികം അഹങ്കരിക്കണ്ടാഡി... ഈ മേനോൻ്റെ ഒറ്റ ഫോൺ കാൾ മതി നിന്നൊക്കെ അഴിക്കുള്ളിലാക്കാൻ.... നീ അറിയാൻ പോകുന്നതേ ഉള്ളൂ എൻ്റെ പവർ എന്താണെന്ന്....
നിന്നേം നിൻ്റെ തന്തേം ഈ കാലുപിടിച്ചു മാപ്പ് പറയിപ്പിക്കും ഞാൻ....""

ആമി ഒന്ന് നടത്തം നിർത്തി തിരിഞ്ഞ് അയാളെ നോക്കി...

"" തന്നെ പോലെയുള്ള ഒരുപാട് പേരുടെ കളി കണ്ടവളാണ് ഞാൻ....! ഓലപ്പാമ്പ് കണ്ട് പേടിക്കുന്ന കൂട്ടത്തിലല്ല... 
പിന്നെ... പോലീസിനോട് ധൈര്യമായി പറഞ്ഞേക്ക് മോനെ കൊണ്ടുപോയത് അത്മിക ശേഖർ IPS ആണ് എന്ന്...""

അവളുടെ ശൗര്യം നിറഞ്ഞ വാക്കുകൾ കേട്ട് വിറങ്ങലിച്ച് നിൽക്കാനേ മേനോന് ആയുള്ളൂ...

⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

ബുള്ളറ്റിൽ ആമിക്കൊപ്പം പോകുമ്പോൾ കിളി പാറിയ അവസ്ഥയിലായിരുന്നു വൈശാഖ്...  "വിച്ചേട്ടാ... " എന്ന് കൊഞ്ചലോടെ വിളിച്ച് തന്റെ കയ്യിൽ തൂങ്ങി നടന്ന ഒരു പെൺകുട്ടിയുടെ ചിത്രം അവനു മുന്നിൽ തെളിഞ്ഞു. ആ ആമിയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരുവളെയാണ് ഇന്ന് കണ്ടത്...

 അവനെന്തൊക്കെയോ ചോദിക്കാണമെന്നുണ്ടായിരുന്നു... എങ്കിലും ആമിയുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ടപ്പോൾ ഒന്നിനും തോന്നിയില്ല...
ഇപ്പൊ ഇടത് കവിൾ മാത്രമേ നീറ്റലുളളൂ...
വെറ്തെ എന്തിനാ തല്ല് വാങ്ങി കൂട്ടണെ എന്ന ചിന്തയായിരുന്നു അവന്റെ മനസിൽ...!

തിരിച്ച്  കല്യാണ വീട്ടിലെത്തുമ്പോൾ നേരത്തെ ഉള്ളതിനേക്കാൾ ആളുകൾ കൂടിയിരുന്നു.കല്യാണം മുടങ്ങിയതറിഞ്ഞ് മടങ്ങി പോയവരെല്ലാം തിരിച്ച് വന്നിരിക്കുന്നു കല്യാണ പെണ്ണിൻ്റെ ധൈര്യം കണ്ടറിയാൻ...

നേരത്തെ കളിയാക്കിയവരുടേയും കുറ്റോം കുറവോം പറഞ്ഞവരുടെയും മുന്നിലൂടെ ആമി വൈശാഖിനൊപ്പം തല ഉയർത്തി അച്ഛനടുത്തേക്ക് നടന്നു. അവരെല്ലാം അൽഭുതതോടെയാണ് അവളെ നോക്കി കണ്ടത്..

ശേഖരൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.തൻ്റെ എല്ലാ നാണക്കേടും അപമാനമാണ് മകൾ തീർത്തിരിക്കുന്നത്... അയാൾ ആമിയേ കൃതജ്ഞതയോടെ ചേർത്ത് പിടിച്ചു.

""അച്ഛാ... താലിയെടുത്ത് കൊട്ക്ക്...."'

ശേഖരൻ പൂജിച്ച് നൽകിയ താലിയെടുത്ത് വൈശാഖിൻ്റെ കയ്യിൽ കൊടുത്തു..അവൻ  അത് വാങ്ങി.

""കെട്ടൊടോ താലി....""

ആമിയുടെ ആജ്ഞ കേട്ട് ഒന്ന് പരുങ്ങിയെങ്കിലും അവൻ ചിരിയോടെ
 കഴുത്തിൽ താലി ചാർത്തി.. രണ്ട് വർഷത്തെ പ്രണയ സാഫല്യം....!!!

കൊട്ടും കുരവയും ഉയർന്നു... ശേഖരനും രാധികയും തരുണിയും നാട്ടുകാരുമെല്ലാം വധു വരന്മാരുടെ മേൽ പൂക്കൾ വിതറി..
ശേഖരൻ നിറഞ്ഞ കണ്ണുകൾ തുടച്ചു... 

ആമി ഇറങ്ങിയതിനു തൊട്ട് പിന്നാലെ കാറെടുത്ത് വന്ന മേനോൻ കാണുന്നത് ആമിയുടെ കഴുത്തിൽ താലി ചാർത്തുന്ന വിച്ചുവിനെയാണ്.... എന്തോ അയാളുടെ കണ്ണുകളും നിറഞ്ഞു.എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൻ്റെ വിവാഹമാണ് കഴിഞ്ഞത്.... ഹൃദയത്തിൽ തണുപ്പ് പടരുന്നത് പോലെ തോന്നി അയാൾക്ക്.... 

താലി കെട്ടിന് ശേഷം ഫോട്ടോ സെഷൻ ആയിരുന്നു... തുടർച്ചയായുള്ള ഫോട്ടോയെടുക്കൽ ആമിക്കു മടുപ്പ് തോന്നി തുടങ്ങി... 

"" നാളെ എത്ര മണിക്കാ ചാർജെടുക്കേണ്ടത്....?""

 ചോദ്യം കേട്ടവൾ സംശയത്തോടെ വൈശാഖിനെ നോക്കി...

"" നീ എങ്ങനെ അറിഞ്ഞു...?""

"" നീ എന്താ ആമി എന്നെപ്പറ്റി വിജാരിച്ചത്...ഞാനൊന്നും അറിയുന്നില്ല എന്നോ.... ഒരു കോഴ്സിന് എന്ന് പറഞ്ഞ് നീ ബാംഗ്ലൂരിൽ പോയത് IPS ട്രൈനിങ്ങിനാണെന്ന് ഞാനറിഞ്ഞതാ.... എങ്ങനെ അറിഞ്ഞെന്നാവും നിന്റെ മനസിൽ... അല്ലേ...?
കാമുകി പറഞ്ഞില്ലെങ്കിലും അവൾ എവിടെ പോയി..? എന്തിന് പോയി...? എന്നെല്ലാം അന്വേഷിക്കൽ കാമുകന്റെ കടയാണ്... അതാ ഞാനും ചെയ്തത്... നീ പോലും അറിയാതെ നിന്നെ ഞാൻ ഒരുപാട് തവണ ബാംഗ്ലൂരിൽ വന്ന് കണ്ട് മടങ്ങിയിട്ടുണ്ട്... നീ എന്നോട് ഒന്നും പറയാത്തതു കൊണ്ട് ഞാനും പറഞ്ഞില്ല.. അത്രയേ ഉള്ളൂ... ""

അവന്റെ തുറന്ന് പറച്ചിൽ കേട്ട് സ്തബ്ദയായി നിൽക്കാനേ ആമിക്ക് കഴിഞ്ഞുള്ളൂ. പെട്ടെന്ന് തന്നെ അവൾ സ്വബോധം വീണ്ടെടുത്തു.

 ""അപ്പൊ ഈ വിവാഹം മുടക്കൽ നീ കൂടി അറിഞ്ഞുള്ള പ്ലാൻ ആണോ...? ""

"" അല്ലാ...നീയും അച്ഛനും കല്യണകാര്യം സംസാരിക്കാൻ വീട്ടിൽ വന്നു പോയതിന് ശേഷമാണ് അച്ഛൻ എന്നോട് ആ പഴയ  കഥ പറയുന്നത്...  വിവാഹം നടക്കരുതെന്നും നിങ്ങളെ  നാണം കെടുത്തണമെന്നും പറഞ്ഞപ്പോൾ ആദ്യം തന്നെ നിന്നെ അറിയിക്കാനാണ് തോന്നിയത്.... പിന്നെ തോന്നി അത് വേണ്ടന്ന്... 

കാരണം അച്ഛനെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അത്മിക ശേഖർ എന്ന നീ അദ്ദേഹത്തെ ഒരിക്കലും നാണം കെടാൻ അനുവദിക്കില്ലെന്ന് മറ്റാരെക്കാളും എനിക്കറിയാം... കൂടാതെ നീ ഒരു ഭാവി IPS officer കൂടിയല്ലേ... അതിൻ്റെ തൻ്റേടം കാണിക്കാതിരിക്കുമോ...?
അങ്ങനെ ഒക്കെ ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നു... നിന്റെ എൻട്രി വരെ....""

"" അപ്പോ ഇനി മേനോൻ അങ്കിൾ....?""

"" അച്ഛനെക്കൂടി കണ്ടിട്ടാണ് ഞാൻ ഈ പ്ലാൻ തയാറാക്കിയത്... അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ വിവാഹത്തിൽ പങ്കെടുത്തതും ഇല്ലാ... വിവാഹം നടക്കുകയും ചെയ്തു.. ഒരു വെടിക്ക് രണ്ട് പക്ഷി...

പിന്നെ എൻ്റെ അച്ഛൻ ഒരു പാവാടോ... നിൻ്റെ അച്ഛനും എൻ്റെ അച്ഛനും കൂടെ ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ സംഭവം സോൾവ്..... അതൊക്കെ മ്മക്ക് ശേരിയാക്കാംന്നെ....""

"" ആമീ... നീയിത് വരെ റെഡിയായില്ലേ... 
താഴെ എല്ലാവരും വന്ന് തുടങ്ങി.. ഫംഗ്ഷൻ തുടങ്ങാനായി...""

വൈശാഖിൻ്റെ ശബ്ദം കേട്ടാണ് ആമി ഓർമ്മകളിൽ നിന്നും ഉണർന്നത്..

"" വിച്ചേട്ടൻ റെഡിയായോ..... അച്ഛൻ ഒക്കെ എത്തിയോ...?""

"" രണ്ട് അച്ചന്മാരും താഴെ ഫംഗ്ഷന് വരുന്നവരെ സ്വീകരിക്കുന്നുണ്ട്.... , അല്ലാ നിനക്കെന്തായിരുന്നു ഇവിടെ പണി...?""

"" ഞാനേ... നമ്മുടെ കല്യാണ ദിവസം ഒന്ന് ആലോചിച്ചതാ....""

അത് കേട്ടതും വൈശാഖ് പൊട്ടിച്ചിരിച്ചു. 

"" ആഹാ... ബെസ്റ്റ്.. ഫസ്റ്റ് വിവാഹ വാർഷികത്തിന് ഓർക്കാൻ പറ്റിയ നല്ല കാര്യം... എൻ്റെ ആമിയുടെ പുലി മുഖം തിരിച്ചറിഞ്ഞ ദിവസം അല്ലേ അന്ന്...!

"" വിച്ചേട്ട... കളിയാക്കല്ലേ... എനിക്ക് ദേഷ്യം വരുന്നുണ്ട്.... "'

"" കളിയാക്കിയതല്ലെടി.... സത്യം... അന്നത്തെ ഇഫക്ട് ഇത് വരെ തീർന്നിട്ടില്ല.. അത് കൊണ്ടല്ലേ നാട്ടാർക്കൊക്കെ ഇപ്പോഴും നിന്നെ പേടി...""

വൈശാഖ് ചിരിയോടെ പറഞ്ഞു. അത് കേട്ടതും ആമിയും ചിരിച്ചു. ഓർമകളിൽ തന്നെ  അൽഭുതത്തോടെയും ഭയത്തോടെയും നോക്കുന്ന ആളുകളെ തെളിഞ്ഞു വന്നു.

"" വിച്ചേട്ടൻ ഓർക്കാറുണ്ടോ ആ ദിവസം...?""

""പിന്നേ... നിന്റെ ദേഷ്യം വന്ന മുഖം കാണുമ്പോഴേ ഞാൻ ഓർക്കും കല്യാണ ദിവസവും കല്യാണ പെണ്ണിനേം....""

"" അതെന്താ ദേഷ്യം പിടിച്ച മുഖം കാണുമ്പോൾ മാത്രം ഓർക്കുന്നേ...?""

ആമി തന്റെ സംശയം മറച്ച് വെച്ചില്ല...

"" അപ്പോഴാണ് നീ തന്ന അടിയുടെ പവർ  വീണ്ടും ഓർമ വരിക...""

അവൻ ഇടത് കവിളിൽ കൈ വെച്ച് ദയനീയമായി പറഞ്ഞു..

അത് കേട്ടതും അവൾ വീണ്ടും ചിരി തുടങ്ങി..

ഈ ചിരിയും നോക്കി നിന്നാൽ സമയം പോകുമെന്ന് മനസിലായതും അവൻ ആമിയേം നെഞ്ചോട് ചേർത്ത് പടികളിറങ്ങി. അപ്പോഴും ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു. ഓർമകളിലെ ഒരു ചിരി.....!!!
ലൈക്ക് കമന്റ് ചെയ്യാതെ ആരും പോവല്ലേ...
അവസാനിച്ചു....🌺

To Top