രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
"നീയൊന്ന് അടങ്ങി നിൽക്കടി... നിനക്ക് സെലിൻ മോളുടെ കപ്പാസിറ്റി അറിയാഞ്ഞിട്ടാ. സെലിന്റെ കളികൾ കോളേജ് കാണാൻ പോകുന്നെ ഉള്ളു "!!.....പഴശ്ശിരാജ മുറയിൽ വായുവിൽ രണ്ട് കുത്തും കുത്തി സെലിൻ അതും പറഞ്ഞു അവിടുന്ന് പോയി.
"കർത്താവേ കാവടി തുള്ളിയാ ആ വണ്ടി പോണേ!!അമ്പ് പെരുന്നാൾ ആക്കല്ലേ!! എന്റെ കൊച്ചിനെ കാത്തോണേ!!"..... റീന മുകളിലേക്ക് നോക്കി പ്രാർഥിച്ചു.....
💞 ഇതേ സമയം 💍
"അപ്പോ നീ വരുന്നില്ലല്ലോ??"... സന്ദീപ് ചോദിച്ചു.
"ഞാൻ എങ്ങും വരുന്നില്ല.... വായിനോക്കാൻ മുട്ടി നിൽക്കുന്നവർ പോയി നോക്കിയാ മതി....!!".... സിവാൻ പറഞ്ഞു.
"ഒഞ്ഞു പോയെടാ കലാ ബോധം ഇല്ലാത്ത കൊലകാരാ!!".... സന്ദീപ് സിവാനെ കളിയാക്കി.
"ടാ.... ശാന്തപ്പ ദേ ഒറ്റ കീറ് വെച്ച് തന്നാൽ ഉണ്ടല്ലോ!!അടുത്ത ജൂബിലി പെരുന്നാളിനെ എന്റെ പൊന്ന് മോൻ പിന്നെ നേരെ നിക്കൂ!!".....
"ഓഹ് പിന്നെ.... നിന്ന് സുരേഷ് ഗോപി കളിക്കാതെ പോകാൻ നോക്കെടാ കുരീക്കാട്ടിലെ തമ്പുരാനെ.....!!".....
"നിന്നെ ഞാൻ ഇന്ന് കുരിശിൽ പൊക്കി എടുക്കുവടാ പന്നി....!!"..... സിവാൻ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങാൻ പോയതും സന്ദീപ് ജീവനും കൊണ്ട് ഓടി.അത് കണ്ട് അവർ എല്ലാവരും ചിരിച്ചു.
"അപ്പൊ ശരിയെട നീ വിട്ടോ ഞാനും അവന്റെ കൂടെ പോട്ടെ...!!"... ലൂക്ക പറഞ്ഞു തീർന്നതും സെലിന്റെ പാട്ട് മൈക്കിൽ കൂടെ ഒഴുകി വരുവാൻ തുടങ്ങി. ലൂക്ക പോയി കഴിഞ്ഞ് കാർ എടുത്തു പോകാൻ നിന്ന സിവാൻ മൈക്കിൽ കൂടെ ഒഴുകി വന്ന പാട്ടിൽ ഒരു നിമിഷം തറഞ്ഞിരുന്നു പോയി.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"Kurukku Siruthavale
Enna kungumathil Karachavale Nenjil manjal Techchu Kulikkaiyil Enna
Konjam Poosu Thaaye
Un Kolusukkul Maniyaaga
Enna Konjam Maaththu Thaaye..... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ആ ശബ്ദം കാതിലേക്ക് തിങ്ങി നിറയുന്നതിനു അനുസരിച്ച് അവന്റെ ഇട നെഞ്ചിലെ താളത്തിന് പോലും ഒരു മാറ്റം ആദ്യമായി അനുഭവപ്പെട്ടു.
"ഇ.... ഇത്....ആരാ ഈ പാടുന്നേ?? എന്നതാ എന്റെ നെഞ്ചിലൊരു കൊളുത്തി പിടുത്തം പോലെ "??.....അത്ഭുദത്തോടെ അവനോർത്തു. അവൻ കാറിൽ നിന്ന് ഇറങ്ങി ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നു.
സ്റ്റേജിൽ നിന്ന് പാട്ട് പാടുന്ന പെൺകുട്ടിയെ ദൂരെ നിന്ന് നോക്കി കൊണ്ടവൻ നിന്നു. ആ പാട്ട് അവൾ പാടുന്നതിന് അനുസരിച്ച് ആ ശബ്ദത്തിൽ അടിമ പെടുന്ന പോലെ അവന് തോന്നി. അവൻ കണ്ണുകൾ അടച്ച് ആ പാട്ട് കേട്ട് നിന്നു.
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
"Kurukku Chiruthavale
Enna Kungumathil Karachavale
Nenjil Manjal Thechu Kulikaiyil
Enna Konjam Poosu Thaaye
Un Kolusukul Maniyaaga
Enna Konjam Maathu Thaaye
Oru Kannil Neer Kasiya
Uthattu Vazhi Usur Kasiya
Unnaala Sila Murai Irukkavum
Sila Murai Pirakkavum Aanathey
Ada Aaththoda Vizhuntha Enna
Antha Aathoda Povathu Pol
Neju
duthaan Pinnoduthey
Ada Kaalam Maranthu
Kaattu Maramum Pookkirathey
Kurukku Siruthavale
Enna Kungumaththil Karachavale
Nenjil Manjal Thechchu Kulikkaiyil
Enna Konjam Poosu Thaaye
Un Kolusukkul Maniyaaga
Enna Konjam Maathu Thaaye
Kambajangu Vizhuntha Maathiriye
Kannukkulla Nozhanju Uruthuriye
Kodiya Vittu Kuthicha Malligaiye
Oru Mozhi Siruchchu Pesadiyae
Vaaya Mela Vaaya Vechchu
Vaarthaigala Urunju Putta
Verala Vechu Azhuththiya Kazhuththula
Koluththiya Veppam Innum Pogala
Adi Ombola Sevappu illa
Kanukaal Kuda Karuppu illa
Nee Theendum Idam Thiththikkume
Ini Baaki Odambum Seiya Vendum Baakkiyame
Kurukku Siruthavale
Enna Kungumaththil Karachavale
Nenjil Manjal Thechchu Kulikkaiyil
Enna Konjam Poosu Thaaye
Un Kolusukkul Maniyaaga
Enna Konjam Maaththu Thaaye.......!!"......
🎶🎶🎶🎶🎶🎶🎶🎶🎶
🎶🎶🎶🎶🎶🎶🎶🎶🎶🎶
സെലിന്റെ പാട്ട് കേട്ട് ഒന്ന് ഞെട്ടി എങ്കിലും റീനയും അത് ഇരുന്ന് ആസ്വദിക്കാൻ തുടങ്ങി. അവൾക്കൊപ്പം തന്നെ ആ വേദി ഒന്നടങ്കം സെലിന്റെ ശബ്ദത്തിൽ അലിഞ്ഞിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ പാട്ട് പാടി അവൾ അവസാനിപ്പിച്ചു.അവിടം കയ്യടികൾ കൊണ്ട് നിറഞ്ഞപ്പോൾ ആണ് സിവാൻ കണ്ണ് തുറന്നത്.അവൾ നേരെ റീനയുടെ അടുത്തേക്ക് ചെന്നു.
"എന്റെ ഈശോ... നീ തന്നെയാണോടി ആ പാടി തകർത്തത്?? ഞാൻ എപ്പോ കൂവ് കിട്ടുമെന്ന് ഓർത്ത് പേടിച്ചു നിന്നപ്പോ നീ അങ്ങ് തകർത്തു കളഞ്ഞില്ലേ ന്റെ ചക്കരെ?? ചീമൊട്ട കിട്ടുമെന്ന് ഓർത്തിരുന്ന എനിക്ക് ചെണ്ടുമല്ലി സമ്മാനിച്ചവളെ വാടി... നിനക്ക് ഇന്ന് ഞാൻ ഷാർജാ ഷേക്ക് വാങ്ങി തരും!!"..... റീന സെലിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
അവർ രണ്ടും പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ സിവാൻ അവിടെ നിൽപ്പുണ്ടായിരുന്നു. അവനെ സെലിൻ ഒളിഞ്ഞും തിരിഞ്ഞും നോക്കുന്നുണ്ടായിരുന്നു.
"ഇത് മറ്റേ ചേട്ടൻ അല്ലേ?? എന്നെ പൊക്കാൻ വന്നത് ആകുവോ മാതാവേ??"... സെലിൻ അത് ഓർത്ത് അവന്റെ അരികിൽ കൂടെ നടന്നു പോയതും മുന്നോട്ട് ആഞ്ഞ അവളുടെ തോളിൽ സിവാൻ ഒന്ന് അറിയാതെ തട്ടി.
"സോറി ...."... അവൻ മുഖം നോക്കാതെ പറഞ്ഞു.
"It's okay "... എന്ന് പറഞ്ഞവൾ കൈ കൊണ്ട് മുഖം മറച്ചു നടന്ന് അകന്നു.
"ഇങ്ങേര് എന്തിനാവും ഇവിടെ വന്നേ "??... അവളോർത്തു.
"ചേട്ടാ രണ്ട് ഷാർജ ".... റീന പറഞ്ഞു...
"അതെന്നാ അമ്മായി ഷാർജ മാത്രേ ഇഷ്ടമുള്ളോ?? അമേരിക്കയും, ഈജിപ്‌തും ഒന്നും ഇഷ്ടമില്ലേ "??...
സൈമന്റെ ശബ്ദം കേട്ടതും റീന അവനെ ദേഷ്യത്തിൽ നോക്കി.
"എന്താ അമ്മായി?? മുഖമൊക്കെ ഒരുമാതിരി ??വയ്യേ "??
"ഡാ പൊട്ടക്കണ്ണ ഇനി എന്നെ അമ്മായി കുമ്മായി എന്ന് വിളിച്ചാൽ നിന്നെ വലിച്ചെടുത്തു ഭിത്തിയിൽ അടിക്കും ഞാൻ. പിന്നെ നിന്നെ വടിച്ചെടുക്കേണ്ടി വരും ഭിത്തിയിൽ നിന്ന്... കേട്ടല്ലോ!!"... റീന പറഞ്ഞു.
"വടിച്ചെടുക്കാൻ ഞാൻ എന്താടോ പെയിന്റോ "??...
"അല്ല സിമെന്റ് എന്തേയ് "??
"അയ്യോ നിങ്ങള് പിന്നേം തുടങ്ങിയോ?? നിങ്ങക്ക് രണ്ടിനും എന്നതാ ഈ പ്രശ്നം?? എപ്പോ കണ്ടാലും അടി ആണല്ലോ??"... സെലിൻ ചോദിച്ചു...
"ഞാൻ അല്ലല്ലോ ഇയാളല്ലേ??"
"എന്തുവാ ചേട്ടാ പ്രശ്നം?? എന്തിനാ എപ്പോഴും തല്ല് കൂടാൻ പോണേ "??... സെലിൻ ചോദിച്ചു.
"ഹ ഇത് ഞങ്ങൾ അമ്പിള്ളേര് തമ്മിലുള്ള വഴക്കല്ലേ!! സെലിൻ കൊച്ച് പേടിക്കാതെ!!".... സൈമൺ പറഞ്ഞു.
"ആൺപിള്ളേരോ?? ഇവളാ?? ഇനിയെങ്ങാനും??".... സെലിൻ റീനയെ ഒന്ന് സൂക്ഷിച്ചു നോക്കി.
"പോടീ ഊളെ.. ഞാൻ പെണ്ണ് തന്നെയാ??"... സെലിന്റെ നോട്ടം കണ്ടതും റീന മെല്ലെ പറഞ്ഞു.
"എഡോ താൻ, തന്നെ ഞാൻ "... റീന പറയാൻ വന്നതും.
"അയ്യോ വേണ്ട... ചേട്ടാ ഷാർജ ക്യാൻസൽ ...!! നീ ഇങ്ങ് വന്നേ റീനു...".... സെലിൻ പറഞ്ഞു.
"താൻ ചെവിയിൽ നുള്ളിക്കോ തനിക്ക് ഞാൻ പണി തന്നിരിക്കും ".... റീന പറഞ്ഞു.
"ഓഹോ എവിടാണ് മേഡം കമ്പനി "??.... സൈമൺ ചോദിച്ചപ്പോൾ സെലിനും റീനയും വാ പൊളിച്ച് നിന്നു.
"അല്ല മേഡം ഏതേലും കമ്പനിയുടെ CEO ആരിക്കുമല്ലോ?? എനിക്ക് പണി തരാൻ പോകുന്നത് ഏത് കമ്പനിയിൽ ആണെന്ന്??"... സൈമൺ ചിരിയോടെ ചോദിച്ചു.
"ഇങ്ങേര് നീ പഠിച്ച കോളേജിലെ സാർ ആണെന്ന് ആടി തോന്നണേ!!".... സെലിൻ പയ്യെ പറഞ്ഞു.
"ദേ മേഡം ഇതാണ് എന്റെ ബയോഡാറ്റ ... ശരിക്കും നോക്കിയിട്ട് എനിക്ക് തന്നെ ഈ ജോലി തരണേ??"... സൈമൺ പറഞ്ഞു.
"എന്ത് ജോലി "??... 😳റീന ചോദിച്ചു.
"അതിപ്പോ ഞാൻ എങ്ങനാ?? സെലിൻ കൊച്ചേ ''??... സൈമൺ വിളിച്ചു.
"എന്നാ ചേട്ടാ "??....
"എനിക്ക് വേണ്ടി ഒന്ന് recommend ചെയ്തേക്കണേ മേഡത്തിന്റെ അടുത്ത്...!!"
"എന്തിന്?? 🙄"??
"അല്ല മേഡത്തിന്റെ കമ്പനിയിൽ എന്തായാലും ജോലി കിട്ടില്ല. പകരം ഇതിന്റെ കെട്ടിയോൻ സ്ഥാനത്തേക്ക് ഒന്ന് recommend ചെയ്തേക്കണേ എന്ന്!!! ഇതാ അപ്ലിക്കേഷൻ...."..... സൈമൺ പറഞ്ഞത് കേട്ടതും.
"എടാ പട്ടി നിന്നെ ഞാൻ "... റീന കലി തുള്ളി അവന്റെ അടുക്കലേക്ക് പോകാൻ തുടങ്ങിയതും സെലിൻ അവളെ പിടിച്ച് നിർത്തി.
"തുണി പൊക്കല്ലേ ഡി.... ഓടി പൊ ചേട്ടാ ജീവൻ വേണേൽ...!!".... സെലിൻ അത് പറഞ്ഞതും സൈമൺ ചിരിയോടെ അവിടെ നിന്ന് പോയി.
💞 ഇതേ സമയം 💍
"എന്തുവാ ഇച്ചായ ഈ ചിരിച്ചോണ്ട് വരണേ "??... സിവാൻ ചോദിച്ചു.
"ഏയ് ഒന്നുല്ലടാ വെറുതെ!!"... സൈമൺ പറഞ്ഞു. അവർ പരസ്പരം കെട്ടിപിടിച്ചു.
"അല്ല നീ എന്താ ഈ women's college ന്റെ മുന്നിൽ "??
"ആഹ് അവന്മാരെയും കൊണ്ട് വന്നതാ.... ഇന്ന് ഇവിടെ freshers day യുടെ party ആയോണ്ട് വായിനോക്കാൻ കേറീട്ടുണ്ട് അണ്ണന്മാര്!!".....
"ഹാ... എങ്കിൽ നീ വാ നമുക്ക് പോകാം. നേരത്തെ ചെല്ലാൻ ചേട്ടത്തി പറഞ്ഞാരുന്നു...!!"...
"ആഹ് വാ പോകാം!!"....
"ഹ്മ്മ്.... എന്നാലും....ആ പാട്ട് പാടിയ കൊച്ച് ആരാരിക്കും?? ഒന്ന് ശരിക്കും പോയി കാണേണ്ടത് ആരുന്നു!! എങ്കിൽ മുഖം ഒന്ന് കാണാൻ പറ്റിയേനെ!!"...
സിവാൻ നിരാശയോടെ ഓർത്തു...
ഇതേ സമയം കോളേജിന്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുവാണ് റീനയും സെലിനും. റീന സൈമനെ എന്തൊക്കെയോ ചീത്ത പറഞ്ഞ് പിറുപിറുക്കുന്നുണ്ട്.
"എടി റീനു നിനക്ക് എന്തിന്റെ കേടാ?? എന്തിനാ ആ ചേട്ടനോട് എപ്പോഴും വഴക്ക് കൂടണേ??"....
"ഞാൻ ആണോ അയാൾ അല്ലേ "??
"നീയും മോശം ഒന്നുമല്ല. ഇതെന്നാ നിന്റെ കൈയിൽ "??
"ഏഹ് ഇത് ആ പൊട്ടൻ തന്നിട്ട് പോയ ബയോഡാറ്റയാഡി. കോപ്പ്!!"....അവൾ അത് എറിയാൻ പോയതും.
"ഹ കളയല്ലേ നോക്കട്ടെ!!"....സെലിൻ അത് വാങ്ങി നോക്കി. അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.
"എടി ആളൊരു അച്ചായൻ തന്നെയാട്ടോ. സൈമൺ ജോൺ കുരീക്കാട്ടിൽ എന്നാ പേര്. MBA ക്കാരൻ ആണെടി ലണ്ടനിൽ നിന്നുള്ള ഇറക്കുമതിയാ. ഹൈലി qualified profile ആണല്ലോ മോളെ.... പുള്ളി പറഞ്ഞ വേക്കൻസിലേക്ക് ഒന്ന് ട്രൈ ചെയ്യുന്നതിൽ തെറ്റ് ഒന്നും പറയാൻ ഇല്ല...!!"...
"ആഹാ നിനക്കും വട്ടായോ?? അവനെ കണ്ടാൽ അറിയാം അവനൊരു വായിനോക്കി ആണെന്ന്....!!"...
"ഓഹ് ഈ പറയുന്ന ആള് പുണ്യാളത്തി!!"...സെലിൻ അത് പറഞ്ഞതും റീന അവളെ കൂർപ്പിച്ചു നോക്കി.
"ഓഹ് നോക്കി പേടിപ്പിക്കേണ്ട.ഞാൻ പറഞ്ഞെന്നെ ഉള്ളു!!".....
"അങ്ങനെ ഇപ്പോ പറയണ്ട. ഇവനെ എന്റെ പട്ടി കെട്ടും. അവന്റെ അമ്മായി എന്നുള്ള വിളിയും ആ അവിഞ്ഞ നോട്ടവും കണ്ടാലേ അറിയാം കുന്നംകുളം ആണെന്ന്. പൂവൻ കോഴി."....
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. റീനയുടെയും സൈമന്റെയും അടിയും വഴക്കും മുറ തെറ്റാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അവരുടെ ഇടയിൽ ചെന്ന് കേറി പലപ്പോഴും പാട് പെടുന്നത് സെലിൻ ആയിരുന്നു. അങ്ങനെ ഒരു വഴക്ക് അങ്ങ് ഹിമാലയത്തിന്റെ പൊക്കത്തിൽ തിളച്ച് എത്തിയ ദിവസം.
"പെമ്പറന്നോത്തി എന്ന് താൻ അത് തന്റെ വീട്ടിൽ പോയി വിളിക്കെടോ.!!"
"വിളിക്കാൻ ഞാൻ റെഡിയാ. നീ സമ്മതിച്ചാൽ മതി....!!"
"എന്റെ പട്ടി പോലും സമ്മതിക്കില്ല!!"....
"ഓഹ് നിന്റെ പ്രൊഡ്യൂസർ സമ്മതിക്കില്ല അല്ലേ?? കഷ്ടം!!"......
"പ്ഫാ..... പന്നി നീ.....!!"......അവരുടെ വഴക്ക് കേട്ട് നിയന്ത്രണം പോയ സെലിൻ കൈയിൽ ഇരുന്ന വെള്ളം എടുത്തു രണ്ടിന്റെയും മേലേക്ക് ഒഴിച്ചു. അവർ രണ്ടും ഞെട്ടലോടെ അവളെ നോക്കി.
"കുറേ ചൂടായില്ലേ ഒന്ന് തണുക്കട്ടെ കുറേ നേരായി തുടങ്ങിയിട്ട് കോപ്പ്!!".... സെലിൻ കൈയിൽ ഇരുന്ന കുപ്പി വലിച്ചെറിഞ്ഞു. അവർ ഞെട്ടലോടെ സെലിനെ നോക്കി.
"എടി ഞാൻ അല്ല ഇയാളല്ലേ തുടങ്ങിയെ!!"
"ഞാനോ?? നീ അല്ലേടി??"....
"ഓഹ് 😤....അതേ ഒന്ന് നിർത്തിക്കെ രണ്ടും.... നിങ്ങൾ രണ്ടും ആരെ കാണിക്കാനാ ഈ നാടകം കളിക്കണേ??എന്നെ കാണിക്കാൻ ആണോ???".... സെലിൻ ദേഷ്യത്തിൽ ചോദിച്ചപ്പോൾ സൈമനും റീനയും പരസ്പരം ഒന്നും അറിയാത്ത പോലെ നോക്കി.
"വാ പൊളിക്കണ്ട. എന്നെ കാണിക്കാൻ ആണോ കാണുമ്പോ കാണുമ്പോ അടി കൂടുന്നെ "??.... അവൾ ചോദിച്ചു.
"ഞാൻ ആണോ ഇയാളല്ലേ "??... റീന പറഞ്ഞു.
"റീനു നിർത്ത്... മതി. നിങ്ങക്ക് രണ്ടാൾക്കും ഇതുവരെ മനസിലാവാത്ത ഒരു കാര്യം ഞാൻ അങ്ങോട്ട് പറയാം...!! നിങ്ങൾക്ക് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടാണ് പക്ഷെ തുറന്ന് സമ്മതിക്കാൻ വയ്യ. കണ്ട അന്ന് മുതൽ രണ്ടാൾക്കും ഇഷ്ടാണെന്ന് രണ്ടിന്റെയും പെരുമാറ്റത്തിൽ നിന്നും നോട്ടത്തിൽ നിന്നും എനിക്ക് മനസിലായതാ. പിന്നെ അടി ഉണ്ടാക്കുന്നത് താഴ്ന്നു കൊടുക്കാൻ രണ്ടാൾക്കും വയ്യ... അതുകൊണ്ടല്ലേ ??"...... സെലിൻ ചോദിച്ചപ്പോൾ രണ്ടും മുഖം താഴ്ത്തി നിന്നു.
"സൈമചാച്ചോ?? ഇവളൊരു ദിവസം ക്ലാസ്സിൽ വരാതെ ഇരുന്ന് കഴിഞ്ഞാൽ കോഴി മുട്ടയിടാൻ കൊക്കി കൊക്കി നടക്കും പോലെ എന്റെ പിന്നാലെ വരുന്നതും ഇവളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതും ചുമ്മാതെ ആണോ "??.... സെലിൻ ചോദിച്ചപ്പോൾ സൈമൺ ചമ്മിയ ചിരി ചിരിച്ചു.
"പിന്നെ നീ.....!! നീ....പഠിച്ച കള്ളി ആണെന്ന് അറിയാം. സ്പെഷ്യൽ ക്ലാസ്സ് എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ചാടിയിട്ട് എന്നെയും ഹോസ്റ്റലിൽ നിന്ന് പൊക്കി നേരത്തെ വന്നിട്ട് 24 മണിക്കൂറും സൈമചാച്ചൻ പിന്നാലെ ഉണ്ടോ എന്ന് നോക്കി നടപ്പല്ലേ നിന്റെ പണി?? ക്ലാസ്സ് വിടുമ്പോഴും അത് തന്നെ??".... സെലിൻ ചോദിച്ചപ്പോൾ റീനു ഒന്നും മിണ്ടാതെ നിന്നു.
"മ്. മ്....ചമ്മണ്ട രണ്ടും ... മനസ്സിൽ എന്തേലും ഉണ്ടേൽ അതങ്ങു തുറന്ന് പറഞ്ഞേക്ക് മസിലു പിടിക്കാതെ... ഞാൻ ബസ് സ്റ്റോപ്പിൽ കാണും. എന്താന്ന് വെച്ചാൽ പറഞ്ഞ് തീർത്തിട്ട് വന്നാൽ മതി.പിന്നെ സൈമചാച്ച വിത്ത് ഞാൻ ഇട്ട് തന്നു മുളച്ചു പൊന്തിയാൽ ചിലവ് വേണേ.... പോട്ടെടി കാട്ടു പൂച്ചേ....!!".... അത്രേം പറഞ്ഞ് സെലിൻ പോയി.
"അ... അത്... അവള്!!"... റീനു വാല് മുറിഞ്ഞു നിന്നു.
"മോളെ റീനേ കൂടുതൽ ഡെക്കറേഷൻ ഒന്നും ഇടാൻ എനിക്ക് വയ്യ. അതുകൊണ്ട് പറയുവാ. ഇനി ആകാശം ഇടിഞ്ഞു വീണാലും ശരി ഞാൻ നിന്നെ കെട്ടി കുരീക്കാട്ടിലേക്ക് കൊണ്ട് പോകും...!!. നീ booked ആണ്...!! അത് നിന്നെ ആദ്യം കണ്ടപ്പോഴേ ഞാൻ ബുക്ക് ചെയ്തു. എന്നെ കെട്ടാൻ എങ്ങാനും പറ്റില്ലെന്ന് പറഞ്ഞാൽ ഈ മണ്ണിൽ ഇട്ട് ഉരുട്ടി എടുക്കും നിന്നെ ഞാൻ കേട്ടോടി!!"....സൈമൺ പറഞ്ഞു.
"എങ്കിൽ ഞാൻ ഉരുളും... കൂട്ടത്തിൽ ഇച്ചായനും കാണുമെന്നു മാത്രം!!"....
"ഏഹ് എന്താ പറഞ്ഞെ "??😳
"ഞാൻ ഉരുളുവാണേൽ ആ ചരലിൽ ഉരുളാൻ നിങ്ങളും കാണും എന്റെ മനുഷ്യ !!"....
"അതെനിക്ക് ഇഷ്ടായി. അപ്പോ എങ്ങനാ അടിയൊക്കെ നിർത്തി നല്ല കൊച്ച് ആക്കുവല്ലേ!!".... സൈമന്റെ ചോദ്യത്തിന് അവൾ ഉത്തരം പറഞ്ഞത് അവന്റെ കൈ തണ്ടയിൽ മുറുക്കെ കടിച്ചു കൊണ്ടായിരുന്നു.
"ആഹ് എന്റെ കൈ....!!".... അവൻ കൈ കുടഞ്ഞ സമയം റീന സെലിന്റെ അടുത്തേക്ക് ഓടി.
"നിന്നെ ഞാൻ എടുത്തോളാടി കാട്ടു പൂച്ചേ!!".... അവൻ ചിരിയോടെ പറഞ്ഞു.
അവിടെ നിന്ന് തുടങ്ങുകയായിരുന്നു അവരുടെ പ്രണയം. റീനുവിന്റെയും സൈമന്റെയും പ്രണയത്തിൽ ഒരു പ്രത്യേക സ്ഥാനം സെലിന് ഉണ്ടായിരുന്നു. കാമുകിയുടെ കൂട്ടുകാരിയെക്കാൾ ഉപരി സെലിൻ സൈമന് ഒരു കൊച്ച് പെങ്ങൾ തന്നെ ആയിരുന്നു. വല്ലാത്തൊരു ആത്മബന്ധം ആയിരുന്നു അവർക്ക് മൂന്നാൾക്കും ഇടയിൽ ഉണ്ടായിരുന്നത്.
💞 അവരുടെ പ്രണയം തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം..... 💍
പത്രോസ് സാറിന്റെ ക്ലാസും കട്ട് ചെയ്ത് ഏതോ ഇട വഴിയിലെ കലുങ്കിൽ കേറി ഇരുന്ന് കടല പെറുക്കി തിന്നുവാണ് സെലിനും റീനയും സൈമനും.
"എടി സെലി കൊച്ചേ "??.... സൈമൺ വിളിച്ചു.
"എന്നാ ആചാച്ചാ "??
"നീ നിന്റെ അപ്പനും അമ്മയ്ക്കും ഒറ്റ മോളല്ലേ "??....
"മ്മ് അതേ "...
"ആഹ്....!!".....
"ഇവളെ കെട്ടിച്ച് വിടുമ്പോ വല്യ വീട്ടിലേക്ക് കെട്ടിച്ച് വിടണം. കുറേ ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഉള്ള വീട്ടിലേക്ക്. ഇച്ചായന്റെ പരിചയത്തിൽ ഇവൾക്ക് പറ്റിയ നല്ല പയ്യന്മാർ വല്ലോം ഉണ്ടോ "??... റീന വെറുതെ ചോദിച്ചു.
"ഓഹോ ഇറങ്ങിയോ കല്യാണ കമ്മറ്റിക്കാര് "??... സെലിൻ ചോദിച്ചു.
"അങ്ങനെ ചോദിച്ചാൽ എന്റെ പരിചയത്തിൽ പറ്റിയൊരു പയ്യൻ ഉണ്ട്...!!"... സൈമൺ പറഞ്ഞ്.
"ഏഹ് ആരാ ഇച്ചായ "??... റീന ചോദിച്ചു.
"ആ എനിക്ക് അറിയാവുന്ന പയ്യനാ... കുടുംബത്തെ മുഴുവൻ കാണിച്ച് തരാം എന്നിട്ട് നിങ്ങൾ അങ്ങ് തീരുമാനിക്ക് ".... സൈമൺ ഫോൺ എടുത്തു.
"ദാ ഇതാണ് ചെക്കന്റെ അപ്പനും അമ്മയും. അവര് ചെറുക്കന്റെ ചെറുപ്പത്തിലേ മരിച്ചു പോയി. ഇത് മൂത്ത ഇച്ചായൻ സാം ജോൺ ഇത് ചെറുക്കന്റെ മൂത്ത ചേട്ടത്തി ഏയ്‌റ ... ഇത് അവരുടെ പിള്ളേര് അച്ചുവും റിച്ചുവും.ഇത് രണ്ടാമത്തെ ഇച്ചായൻ സാമൂവൽ ജോൺ... കല്യാണം കഴിഞ്ഞിട്ടില്ല പെണ്ണ് ആലോചിക്കുന്നു. ഇനി മൂന്നാമത്തെ ഇച്ചായൻ പുള്ളിയെ നിങ്ങൾക്ക് നേരിട്ട് അറിയാം. അവന്റെ അനിയൻ ആണ് ചെറുക്കൻ!!'....
"ഞങ്ങൾക്ക് അറിയാവുന്ന ആര് "??...റീന ചോദിച്ചു.🙄
"ദേ ഞാന്... എന്റെ അനിയന് വേണ്ടിയാ ഞാൻ നിന്നെ ആലോചിച്ചേ!! എന്നാ കുരീക്കാട്ടിലേക്ക് പോരുന്നോ എന്റെ അനിയത്തി കുട്ടി ആയിട്ട്??"... സൈമൺ ചിരിയോടെ ചോദിച്ചു.
"ഇച്ചായന്റെ അനിയൻ ഏതാ "??... റീന ചോദിച്ചു.
"ദേ ഇത് ".... അവൻ ഫോട്ടോ കാണിച്ചതും സെലിൻ ഞെട്ടി.
"സിവാൻ ജോൺ കുരീക്കാട്ടിൽ... ഞങ്ങടെ കൊച്ച് തമ്പുരാൻ."..... സൈമൺ പറഞ്ഞു.
"ഏഹ് ഈ ഗുണ്ട ചേട്ടനോ "??.... 😳സെലിൻ ചോദിച്ചത് കേട്ട് അവർ രണ്ടും ഞെട്ടി...
💞💍💞💍💞💍💞💍💞💍💞💍💞💍💞
തുടരും...
രചന :-അനു അനാമിക