Happy Wedding തുടർക്കഥ Part 17 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...


ഒരാഴ്ച്ചക്ക് ശേഷം......

"റീനാമ്മോ fresher's day യുടെ നോട്ടിസ് വന്നിട്ടുണ്ടേ!!"... സെലിൻ പറഞ്ഞു.

"എന്നാടി "??

"അടുത്ത വെള്ളിയാഴ്ച... ഓഡിറ്റോറിയത്തിൽ വെച്ചാ. എല്ലാവരും പെർഫോം ചെയ്യണം എന്നാ നോട്ടീസിൽ കൊടുത്തേക്കണേ!!"....

"നീ ചെയ്യുന്നുണ്ടോ??"


"പിന്നെ....!! പാടാൻ അറിയില്ലേലും ഞാൻ ഒരു പാട്ട് അങ്ങ് പാടി തകർക്കും!!"... സെലിൻ ഗമയോടെ പറഞ്ഞു.

"ആ അപ്പോ പാട്ടിന് അല്ല നീ വല്ല ചവിട്ടു നാടകത്തിനും പോകുന്നത് ആവും നല്ലത്. പരുപാടി കുളം ആയാൽ ചേച്ചിമാര് നിന്നെ കൂവി വിടുവേ!!"....


"ആഹ് അതപ്പോ നോക്കാമെടി. ഇതൊക്കെ ഒരു രസമല്ലേ??"

"പിന്നെ സ്റ്റേജിൽ നിന്ന് കൂകി വിളി  കേൾക്കുന്നതല്ലേ രസം!!ഒന്ന് പോയെടി..."...

"നീ അത് വിട്... നീ എന്തിനെങ്കിലും പെർഫോം ചെയ്യുന്നുണ്ടോ??"....

"ഓഹ് എനിക്ക് നിന്റെ അത്രേം തൊലിക്കട്ടി ഇല്ല. അതുകൊണ്ട് ഞാൻ പ്രോഗ്രാംസ് കണ്ട് സംതൃപ്തി അണഞ്ഞോളാം....!!".....

"ആ എങ്കിൽ തൊലിക്കട്ടി ഇല്ലാത്ത ആള് വാ നമുക്കൊരു ബോണ്ടയും ചായയും കുടിച്ച് കൂടണയാം!!സമയം അഞ്ച് ആവാറായി....!!"... സെലിൻ പറഞ്ഞപ്പോൾ അവർ രണ്ടാളും കൂടെ കോളേജിന്റെ അടുത്തുള്ള ചായക്കടയിലേക്ക് പോയി.
"ചേട്ടാ രണ്ട് ബോണ്ടയും 2 ചായയും!!"... സെലിൻ പറഞ്ഞു.

"St. Thomas കോളേജിൽ  എന്നാണാവോ freshers day "??... റീന ചോദിച്ചു.

"അതിപ്പോ അറിഞ്ഞിട്ട് നിനക്ക് എന്തിനാ "??

"അല്ല വെറുതെ കളർ നോക്കാമാരുന്നല്ലോ??"... 😌അവൾ നാണത്തോടെ പറഞ്ഞു.

"കളറോ "??....


"ആഹ് അവിടെ വെറൈറ്റി colors ൽ ഉള്ള അച്ചായന്മാര് കാണൂല്ലോ  ഒന്നിനെ എങ്കിലും വായിനോക്കി വിടാരുന്നല്ലോ??

"അയ്യോ എന്റെ മാതാവേ ഇങ്ങനെ ഒരു വായിനോക്കി. എടി നീ ഇങ്ങനെ കിടന്ന് എല്ലാവരെയും നോക്കാതെ ഒരാളെ നോക്ക്."...

"അതിലൊരു ത്രില്ല് ഇല്ല മോളെ... ഒരുപാട് പൂക്കൾ ഒന്നിച്ചു നിക്കുന്നതും ഒരു പൂവ് ഒറ്റക്ക് ഒറ്റക്ക് നിക്കുന്നതുമായി വ്യത്യാസം ഉണ്ടെടി മോളെ!! അല്ലേലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... നിനക്ക് ഇതൊക്കെ അലർജി ആണല്ലോ!!".... റീന അത് പറഞ്ഞു തീർന്നതും പെട്ടെന്ന് ഒരു ചില്ല് കുപ്പി വീണുടയുന്ന ശബ്ദം അവർ കേട്ടു.

"കർത്താവേ ഭൂമി കുലുക്കം!!"... സെലിൻ വെപ്രാളത്തിൽ പറഞ്ഞു.

"ഭൂമി കുലുക്കം അല്ലെടി... ആ ചേട്ടൻ കസേര എടുത്ത് എറിഞ്ഞപ്പോ ദേ ഗ്ലാസ് പൊട്ടിയതാ!!"...റീന പറഞ്ഞു.

"കർത്താവേ അടി ആന്നോടി "??😳

"അടി ആണോന്നല്ല. അടി തുടങ്ങി കഴിഞ്ഞ്....!! നീ അങ്ങോട്ട് നോക്കിക്കേ!!"....റീന പറഞ്ഞപ്പോൾ സെലിൻ അവിടേക്ക് നോക്കി. കുറേ കോളേജ് പിള്ളേർ കൂടി തല്ല് ഉണ്ടാക്കുന്നത് അവള് കണ്ടു.


"നീ വാ നമുക്ക് പോയി നോക്കാം!!".... റീന പറഞ്ഞു.

"എന്നാത്തിന്?? ഒന്ന് പോയേടി....!!".....

"ഇങ്ങോട്ട് വാടി മദർ തെരേസെ....!!".... റീന അവളെയും വലിച്ച് കൊണ്ട് അടി നടക്കുന്ന ഭാഗത്തേക്ക്‌ പോയി.

"കോളേജ് തുടങ്ങിയിട്ട് ഇത് മൂന്നാമത്തെ അടിയാ. ഇവന്മാര് സിവാച്ചന്റെ കൈയിൽ നിന്ന് മര്യാദ പഠിച്ചിട്ടേ പോകൂ!!"..... അവിടെ കൂടി നിന്ന കുട്ടികളിൽ ഒരാൾ പറഞ്ഞതും സെലിൻ അങ്ങോട്ട് നോക്കി.

"സിവാച്ചൻ.... അതാര് "??... അവൾ നോക്കി എങ്കിലും ആരാണെന്ന് അവൾക്ക് കത്തിയില്ല.

"വാടി... അടി കാണാൻ അങ്ങോട്ട്....പോകാം "... റീന പറഞ്ഞു.

"ഒന്ന് പോയെടി... ഇവിടെ നിന്ന് കണ്ടാൽ മതി. എനിക്ക് ഹോസ്റ്റലിൽ കേറാൻ താമസിക്കും...!!"...

"ഓഹ്.....അല്ലേലും നീ മദർ തെരേസ ആണല്ലോ!!24മണിക്കൂറും, സ്നേഹം, വിശ്വാസം, പള്ളി, പടുത്തം... അത് ഇത്... നിന്നെ പറഞ്ഞിട്ടൊന്നും കാര്യം ഇല്ല. നിന്റെ പ്രൊഡ്യൂസർനെ പറഞ്ഞാൽ മതിയല്ലോ!!"...

"ദേ അപ്പന് പറഞ്ഞാൽ ഉണ്ടല്ലോ??"

"ഓഹ് സമാധാന പ്രിയക്ക് പിടിച്ചില്ലാരിക്കും."....

"ഇല്ല പിടിച്ചില്ല എന്തേയ്?? ആരുടെയേലും മേല് നോവുന്നതും വേദനിപ്പിക്കുന്നതുമൊക്കെ വല്യ തെറ്റ് തന്നെയാ!!"

"ആഹാ....ഇത് ക്യാമ്പസാ മോളെ അല്ലാണ്ട് മതിലകത്തച്ചന്റെ ഇടവകയല്ല. നീ അത്ര വല്യ സമാധാനാ പ്രിയ ആണേൽ ആ അടി ഒന്ന് നിർത്തി കാണിച്ചു താ."....

"പിന്നെ എനിക്കിപ്പോ അതല്ലേ പണി??"

"അയ്യടാ സമാധാനപ്രിയക്ക് എന്താ മുട്ട് ഇടിക്കുന്നുണ്ടോ?? നീ ഇപ്പോ എന്തേലും കാണിച്ച് ഈ അടി നിർത്തിക്കുവാണേൽ freshers day ക്ക് എന്റെ വക നിനക്ക് ഒരു പുത്തൻ ഡ്രസ്സ്‌ വാങ്ങി തരും. അന്ന് full എന്റെ ട്രീറ്റ് ആരിക്കും!!"....

"ഉറപ്പാണോ "??

"അതേ... ഹോസ്റ്റൽ ഫുഡിനോട് നീ അന്നത്തേക്ക് good bye പറഞ്ഞോ... ഞാൻ വഹിച്ചോളാം അന്നത്തെ ചിലവ് മുഴുവൻ!!"....

"മ്മ്... എങ്കിൽ ഞാൻ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നു!!"....


"എങ്കിൽ വാ ".... റീനയും സെലിനും അവിടെ ചെല്ലുമ്പോഴും അടി നടക്കുവാരുന്നു.

"കർത്താവെ ഇതിപ്പോ ഇതിനിടയിൽ എവിടെ സമാധാനം കൊണ്ട് വരാനാ?? മിക്കവാറും ഇവിടെ ചോര പുഴ ആവും!!".... സെലിൻ ഓർത്തു.

"ആരേലും ഈ സിവാനെ ഒന്ന് പിടിച്ചു മാറ്റെടാ അല്ലേൽ അപ്പുറത്തു നിന്ന് തല്ല് മേടിക്കുന്നവൻ ഇപ്പോ ചത്തു പോകും....!!"... അവിടെ കൂടി നിന്ന ഒരാൾ പറഞ്ഞു.

"ഇതാരാ ഈ സിവാൻ??? മുഖവും കാണാൻ വയ്യ... ഈ ആൾക്കാർക്കൊക്കെ ഒന്ന് മാറി നിന്നാൽ എന്താ "??.....ഏന്തി വലിഞ്ഞു നോക്കുന്നതിന് ഇടയിൽ അവളോർത്തു...

"എന്താടി മദർ തെരേസ നീ അടി നിർത്തുന്നില്ലേ??"...

"ഹിഹിഹി.....Starting trouble ഉണ്ട് അതാ!!".... അവൾ പറഞ്ഞു.

"സൈമൺ അച്ചായൻ വന്നിരുന്നു എങ്കിൽ സിവാനെ പിടിച്ചു മാറ്റിയേനെ !!"... ആരോ പറയുന്നത്  സെലിൻ കേട്ടു.

"അതാരാ "??

"സിവാന്റെ ഇച്ചായനാ. ഇച്ചായന്മാരെ പേടിയാ ആൾക്ക്!! അടി ഉണ്ടാക്കി എന്നറിഞ്ഞാൽ ഇന്ന് ഭൂകമ്പം ഉണ്ടാകും അവരുടെ വീട്ടിൽ "....ആരോ പറഞ്ഞു.സെലിന്റെ തലയിൽ ഒരു ബൾബ് മിന്നി.

"ഹ്മ്മ്.... അപ്പോ സൈമൺ അച്ചായാ എന്നോട് ഒന്ന് ക്ഷമിച്ചേക്ക്!!കർത്താവേ കാത്തോളണേ....!!സിവാൻ ഇച്ചായ.... സൈമൺ അച്ചായൻ വരുന്നുണ്ടേ ഓടിക്കോ !!"....


സെലിൻ വിളിച്ചു കൂവിയതും സിവാൻ മുഖം ഉയർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.കുട്ടികൾ എല്ലാം ചിതറി ഓടി.വിയർത്ത് ഒഴുകുന്ന മുഖത്തോടെ മുടിയിഴകൾ അവന്റെ നെറ്റിയിലേക്ക് പാറി വീണതും ഉഗ്ര രൂപത്തിൽ കലി പൂണ്ടു നിൽക്കുന്ന സിവാന്റെ കനൽ പോലെ തീക്ഷണതയുള്ള മിഴികൾ സെലിന്റെ ഇട നെഞ്ചിലേക്ക് ആണ് തുളഞ്ഞു കയറിയത്. ഹൃദയമിടിപ്പ് വല്ലാണ്ട് കൂടും പോലെ അവൾക്ക് തോന്നി. അത്രയും നേരമുണ്ടായതൊക്കെയും ആ നിമിഷത്തിൽ അലിഞ്ഞു തീർന്ന പോലെ. സിവാൻ തിരിഞ്ഞു നോക്കിയതും ശബ്ദം കേട്ട ഭാഗത്ത്‌ നിന്ന കുട്ടികൾ വേഗം  അവിടെ നിന്ന് ഓടി....!!

സിവാനെ കണ്ട ഷോക്കിൽ തറഞ്ഞു നിൽക്കുകയായിരുന്നു സെലിൻ.

"ഇവളിത് എന്നാ നോക്കികൊണ്ട് നിൽക്കുവാ.... എടി സെലിനെ വാടി ഇങ്ങോട്ട്!!".... റീന വെപ്രാളത്തോടെ സെലിനെ വലിച്ച് കൊണ്ടോടി മാറി.

"സിവാനെ... വാടാ....സൈമൺ അച്ചായൻ വരുന്നുണ്ടെന്നാ കേട്ടെ. അച്ചായൻ നമ്മളെ പിടിച്ച് പഞ്ഞിക്കിടും ഓടിക്കോട!!"... കൂട്ടുകാർ വിളിച്ച് പറയുന്ന കേട്ട് സിവാൻ ഓടി. അപ്പോഴാണ് സെലിൻ സിവാനെ ഒന്നൂടെ വെക്തമായി കണ്ടത്. സിവാൻ എന്ന് പറയുന്ന ആള് അത് തന്നെ ആണോന്ന് ഉറപ്പിക്കാൻ അവൾ വീണ്ടും വിളിച്ചു.

"സിവാൻ ഇച്ചായാ....!!".....സെലിന്റെ വിളി കേട്ട് ശ്വാസം വലിച്ച് കൊണ്ട് നിന്ന റീന കണ്ണും തള്ളി നിനക്ക് ഇനിയും മതിയായില്ലേ എന്ന എക്സ്പ്രഷൻ ഇട്ട് കൊണ്ട് അവളെ നോക്കി.

"ഇവളിത് എന്ത് ഭാവിച്ച "??.... റീന നെഞ്ചിൽ കൈ വെച്ച് ഓർത്തു.

"സിവാൻ ഇച്ചായോ.....!!".... സെലിന്റെ വിളി വീണ്ടും വന്നപ്പോൾ അവൻ ഓട്ടത്തിന് ഇടയിൽ തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല.അവന്റെ ഓട്ടത്തിന്റെ വേഗത കുറച്ച് അവൻ ആരാ വിളിച്ചത് എന്ന് അറിയാൻ പിന്നിലേക്ക് നോക്കി ഒരു നിമിഷം നിന്നു.


"ആരാ എന്നെ ഇവിടെ ഇച്ചായ എന്ന് വിളിക്കാൻ??".... അവൻ സംശയത്തോടെ ഓർത്തു കൊണ്ട് നോക്കി. അത് കണ്ടു കൊണ്ടാണ് സന്ദീപ് ഓട്ടം നിർത്തി സിവാന്റെ അടുത്തേക്ക് വന്നത്.

"ഡാ.... സിവാനെ എന്ത് നോക്കി നിക്കുവാ നീ "??.... സന്ദീപ് കിതച്ചു കൊണ്ട് ചോദിച്ചു.

"എടാ എന്നെ.... അത്.... ആരോ ഇച്ചായാന്ന്....!!".... സിവാൻ സംശയത്തോടെ പറഞ്ഞു.

"ഇച്ചായൻ അല്ല അച്ചായൻ. നിന്റെ ചേട്ടച്ചാര് ഇപ്പോ വന്ന് നമ്മളെ ചാട്ടേൽ കേറ്റുന്നത് കാണണ്ടങ്കിൽ ഓടടാ പൊട്ടാ......!!".... സന്ദീപ് പറഞ്ഞു കൊണ്ട് മുന്നോട്ട് ഓടി.

"എന്നാലും അത് ആരാരിക്കും....!".... അവൻ വീണ്ടും സംശയിച്ചു നിന്നപ്പോൾ

"എന്തുവാടേ നോക്കി നിക്കുന്നെ... ഓടെടാ.... ഓടി വാടാ...."... കൂട്ടുകാർ വിളിച്ച് പറഞ്ഞതും അവൻ ഓടി പോയി.

"നീ എന്തിനാടി അങ്ങേരെ കേറി പേര് വിളിച്ചേ?? 🙄😳നിനക്ക് അറിയുവോ ആ ചേട്ടനെ "??.... റീന അത്ഭുദത്തോടെ ചോദിച്ചു.

"നീയല്ലേ പറഞ്ഞെ.... അടി നിർത്തി തരാൻ. അടി നിന്നില്ലേ?? അത് മതി. കൂടുതൽ ഭാരിച്ച കാര്യൊന്നും നീ അന്വേഷിക്കണ്ട. പിന്നെ ദേ ചിലവിന്റെ കാര്യം മറക്കണ്ട കേട്ടല്ലോ!!"....

"ഓഹ് കേട്ട്.... കേട്ട്.... എന്നാലും ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ലടി മോളെ!!അത് പോട്ടെ ആരാടി ഈ സൈമൺ അച്ചായൻ.... നീ അതും പറഞ്ഞല്ലേ അവരെ ഓടിച്ചേ!!".... റീന ചോദിച്ചു.

"അത് ആരാന്ന് ആർക്കറിയാം. അവിടെ നിന്നൊരു ചെറുക്കൻ പറയുന്നത് കേട്ടതാ. ഞാൻ അത് പ്രയോഗിച്ചു നോക്കി അത്ര തന്നെ....!!"....

"ആഹ് എന്നായാലും സൈമൺ എന്ന അറിയാത്ത ചേട്ടൻ കാരണം ഇന്ന് ഇവിടെ സമാധാനത്തിന്റെ വെള്ള കൊടി പാറിപ്പിച്ച സെലിൻ തമ്പുരാട്ടിക്ക് All kerala mouth looking ഏജന്റ്സിന്റെ വകയുള്ള നന്ദി ഞാൻ അറിയിക്കുന്നു....!!".... റീന പറഞ്ഞു.


"അതെന്തുവാ "??....സെലിൻ ചോദിച്ചു.

"വേറെന്ത് All കേരള വായിനോക്കി അസോസിയേഷന്റെ ഇംഗ്ലീഷ് പര്യായം ആണ് mouth looking ഏജന്റ്സ് അഥവാ MLA....!!"....

"ഓഹ് നിന്നെ കൊണ്ട് തോറ്റു പോകും എന്റെ റീനേ.... ദേ ഞാൻ പോകുവാ ഹോസ്റ്റലിൽ കേറാൻ സമയമായി. നിന്റെ ബസും ഇപ്പോ വരും....!".... സെലിൻ പറഞ്ഞു.

"ആഹ് ശരിയാ.... അപ്പോ ബൈ ഡാർലിംഗ്.... നാളെ കാണാം....!!"....അത്രയും റീന പറഞ്ഞ് അവിടെ നിന്ന് പോയി.

ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും സെലിന്റെ മനസ്സിൽ കുറച്ച് നേരം മുൻപ് നടന്ന കാര്യങ്ങൾ ആയിരുന്നു. സിവാന്റെ മുഖം ഓർക്കും തോറും അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം പൂവിട്ട് കൊണ്ടിരുന്നു. അന്നത്തെ രാത്രിയിൽ നിദ്രാ ദേവി പോലും സെലിൻ സിവാനെ കുറിച്ച് ഓർത്തു കിടക്കുന്നത് കണ്ട് ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയൊരു മടങ്ങി വരവില്ല എന്ന് പറഞ്ഞ് രാജി സമർപ്പിച്ചു ഇറങ്ങി പോയി. സെലിൻ അപ്പോഴും സിവാന്റെ മുഖം ഇട നെഞ്ചിൽ കോറി വരയ്ക്കുന്ന തിരക്കിൽ ആയിരുന്നു.

പിറ്റേ ദിവസം....


സിവാന്റെ കോളേജിലെ ക്യാന്റീനിൽ വട്ട മേശ സമ്മേളനം കൂടുവാണ് ഭൂതഗണങ്ങൾ എല്ലാം.

"എന്നാലും ആരാടാ എന്നെ ഇന്നലെ അടിക്ക് ഇടയിൽ സിവാൻ ഇച്ചായ എന്ന് വിളിച്ചേ??"....സിവാൻ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് ചോദിച്ചു.

"ആ.... ആഹ്.....നിനക്ക് കുറേ ബെസ്റ്റികൾ ഉണ്ടല്ലോ അപ്പുറത്തെ കോളേജിൽ. അവളുമാര് ആരേലും ആരിക്കും. "...കൂട്ടുകാരൻ ലൂക്ക പറഞ്ഞു.

"ഒന്ന് പോടാ ഓക്കേ ... അവളുമാർ എല്ലാം എന്നെ സിവാനെ എന്നാ വിളിക്കുന്നെ!! അല്ലാണ്ട് ഇച്ചായ എന്നൊന്നും ആരും വിളിക്കാറില്ല!!"...(ലൂക്കെയേ സ്നേഹത്തോടെ ഒക്കെ എന്ന് വിളിക്കും )

"എന്നാൽ പിന്നെ first year ൽ പഠിക്കുന്ന പിള്ളേര് വല്ലോം ആവും...!!അവർക്ക് നീ ഇച്ചായൻ ആരിക്കുവല്ലോ!!അപ്പോ അങ്ങനെ വിളിച്ചതാവും.!!"...

"ഹ്മ്മ്.... ആരിക്കും....!!"....

"എന്നായാലും ആ വെപ്രാളത്തിന്റെ ഇടയിൽ വിളിച്ച ആളിന്റെ മുഖം നോക്കിയില്ല!!നോക്കിരുന്നേൽ കണ്ട് പിടിക്കാരുന്നു!!".... സന്ദീപ് പറഞ്ഞു.

"അതല്ലടാ ശാന്തപ്പാ എന്നാലും അതാരാ എന്നെ അങ്ങനെ??"...

"ദേ സിവാനെ എന്നെ ശാന്തപ്പാ ശാന്തപ്പാ എന്ന് വിളിച്ചാൽ ഉണ്ടല്ലോ?? നിന്നെ ഞാൻ ഇച്ചായന്മാർക്ക് ഒറ്റി കൊടുക്കും!!"...

"അതെനിക്ക് അറിയാടാ നാറി. നീയൊക്കെ 20വെള്ളി കാശിനു എന്നെ ഇച്ചായന്മാർക്ക് വിറ്റ് തൊലക്കും എന്ന്!!"...


"ആ ഭയം ഉള്ളത് നല്ലതാ. അടി ഉണ്ടാക്കി ഉണ്ടാക്കി ഇപ്പോ ഇച്ചായന്മാർക്ക് നിന്റെ കേസ് തീർക്കാൻ മാത്രേ സമയം ഉള്ളു....!!അടി കൊണ്ട് കൊണ്ട് ബാക്കിയുള്ളോർക്ക് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ സമയം ഇല്ല!!".... ലൂക്ക പറഞ്ഞു.

"ആഹ് എന്റെ പൊന്ന് മോനെ.....ഇച്ചായന്മാര് ആയ കാലത്ത് ഇതൊന്നും അല്ലാരുന്നു കളി !!... സാം അച്ചായനും സാമൂവൽ ഇച്ഛയനും വല്യ മോശക്കാരൊന്നുമല്ല അടി ഉണ്ടാക്കുന്ന കാര്യത്തിൽ. പിന്നെ സൈമൺ ഇച്ചായൻ ആയ കാലത്ത് പുലി ആരുന്നു മക്കളെ. ഇവിടുന്ന് ലണ്ടനിലേക്ക് തട്ടിയപ്പോ ആള് അങ്ങ് മര്യാദ ആയതാ!!അല്ലാരുന്നേൽ എന്നേക്കാൾ കൂടുതൽ ഇച്ചായന്മാർ ഇവിടെ കേറി ഇറങ്ങേണ്ടി വന്നേനെ!!"...

"അതുകൊണ്ട് എന്താ സൈമൺ ഇച്ചായൻ ഇപ്പോ നിന്റെ പുറകെ തന്നെയല്ലേ?? ഇന്നലെ തന്നെ ഏതോ പെണ്ണ് വിളിച്ചു കൂവിയ കൊണ്ട് നമ്മൾ രക്ഷപ്പെട്ടു അല്ലാരുന്നെങ്കിലോ?? ഇച്ചായൻ എല്ലാത്തിനെയും എടുത്ത് പഞ്ഞിക്കിട്ടേനെ!!"... ലൂക്ക പറഞ്ഞു.

"അതേ ഇന്നലെ ദൈവം ആയിട്ടാ ആ പെങ്കൊച്ചിന് നല്ല ബുദ്ധി തോന്നിച്ചത്. അല്ലാരുന്നേൽ?? ഹോ ഓർക്കാൻ വയ്യ ഇച്ചായന്റെ പുറം പൊളിച്ചുള്ള അടി!! ആ പെണ്ണ് എന്നും നിന്റെ ജീവിതത്തിൽ ഒരു മാലാഖ ആയിരിക്കും മോനെ സിവാനെ....!!"... സന്ദീപ് പറഞ്ഞു തീർന്നതും സാന്ദ്രയുടെ ഫോൺ call സിവാനു വന്നു.

"ആരാടാ "??... ലൂക്ക ചോദിച്ചു.

"സാന്ദ്ര ആണെടാ. ഞാൻ ഇപ്പോ വരാം!!"..... അതും പറഞ്ഞു അവൻ എണീറ്റ് പോയി.

"മാലാഖയുടെ കാര്യം പറഞ്ഞപ്പോ കറക്റ്റ് മൂദേവി വിളിച്ചു. ഏത് നേരത്താണോ ഇവളൊക്കെ??"!!... സന്ദീപ് ഇഷ്ടക്കേടോടെ പറഞ്ഞു.


"അവന്റെ ഇഷ്ടല്ലെടാ personal space ൽ നമ്മൾ കേറണ്ട ആവശ്യം ഇല്ലല്ലോ!!"... ലൂക്ക പറഞ്ഞു.

"ശരിക്കും ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടാണോടാ ??എനിക്ക് ആ പെണ്ണിനെ അത്രക്ക് അങ്ങ് ദഹിച്ചിട്ടില്ല.".... സന്ദീപ് പറഞ്ഞു.

"ഹ്മ്മ്....ആർക്കറിയാം....ഇഷ്ടാണോ അല്ലയോ എന്ന് !! എന്നായാലും വിളിയും പറച്ചിലും കാണലുമൊക്കെ ഉണ്ട്!!".... ലൂക്ക പറഞ്ഞു.
സന്ദീപ് ഒന്ന് നിശ്വസിച്ചു.

ഇതേ സമയം.....

"അപ്പോ മോളെ റീനേ ഡ്രസ്സ്‌ മാത്രേ ആയുള്ളൂ ഇനി ചിലവ്. അത് fresher's day യുടെ അന്ന് നീ ചെയ്ത് തന്നില്ലേൽ നിന്നെ ഞാൻ പന്തത്തിൽ കൊളുത്തി മുകളിലേക്ക് വിടുവേ !!"....shopping കഴിഞ്ഞ് പുറത്ത് ഇറങ്ങിയതും സെലിൻ പറഞ്ഞു.

"ആഹാ നീ എന്നെ കൊളുത്തുവോടി??കൊളുത്തുവോ "??.... റീന അത് പറഞ്ഞു കൊണ്ട് സെലിന്റെ പിന്നാലെ ഓടി പെട്ടെന്ന് എതിരെ വന്ന കാർ ആളെ കണ്ടതും sudden break ഇട്ടു നിർത്തി.

"ആഹ്... അയ്യോ!!"..... സെലിൻ നിലവിളിച്ചു.

"സെലിനെ...."!!... റീന ഓടി ചെന്നു.

"എന്തേലും പറ്റിയോടി??"... റീന അവളെ പിടിച്ച് കൊണ്ട് ചോദിച്ചു.

"അയ്യോ ചോര പൊടിഞ്ഞല്ലോ ടി..!!. ഇയാളെ  ഞാൻ ഇന്ന് ...!!ഡോ.. ആ കുതിരപ്പുറത്തു നിന്ന് ഒന്ന് ഇങ്ങ് ഇറങ്ങിക്കെ...!!കാലൻ കറുത്ത കാറും കൊണ്ട് ഇറങ്ങിയേക്കുവാ മനുഷ്യനെ ഇടിപ്പിച്ചു കൊല്ലാൻ!!"...  ഡോ ഇങ്ങോട്ട് ഇറങ്ങേടോ....!!"...


റീന ഒച്ച വെച്ചപ്പോൾ കാറിൽ നിന്നൊരു കറുത്ത കോട്ടിട്ട സുന്ദരൻ പുറത്തേക്ക് ഇറങ്ങി.

"Wow 🙄!!".... അവളുടെ കോഴി മോഡ് ഓൺ ആയെങ്കിലും റീന അത് നിയന്ത്രിച്ചു നിർത്തി. കാറിൽ നിന്ന് ഇറങ്ങി വന്നത് സൈമൺ ആയിരുന്നു.

"എന്താ എന്താ കാര്യം "??... അവൻ ചോദിച്ചു.

"എന്താ കാര്യമെന്നോ?? എന്റെ കൊച്ചിനെ വന്നു ഇടിച്ച് ഇട്ടിട്ട് എന്താ കാര്യം എന്ന്?? എവിടെ നോക്കിയാടോ വണ്ടി ഓടിക്കണേ "??

"ഓഹ് സോറി അമ്മായി.. ഇതിനെ കണ്ടാൽ അമ്മായിയുടെ മോളാണ് എന്ന് പറയില്ല. നെറ്റിയിൽ എഴുതി ഒട്ടിക്കാൻ മേലാരുന്നോ അമ്മായി "??


"ഡാ... നീർക്കോലി ആരാടാ നിന്റെ അമ്മായി?? നിന്നെ കണ്ടാ എന്റെ അപ്പാപ്പൻ ആണെന്ന് പറയുവല്ലോ??"

"അപ്പാപ്പനോ?? ഇത്രേം young and handsome ആയ എന്റെ മുഖത്ത് നോക്കി അപ്പാപ്പൻ എന്നോ???"....

"അപ്പാപ്പൻ അല്ല ചിറ്റപ്പൻ എന്തേയ് "??

"എടി.... കാട്ടുപൂച്ചേ നിന്നെ ഇന്ന് ഞാൻ...."...

"ആരാടാ പന്നി നിന്റെ കാട്ടുപൂച്ച?? വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ?? അവന്റെയൊരു BMW കാറും കറുത്ത കോട്ടും കണ്ണടയും നീയാരാടാ റിപ്പോർട്ടർ ചാനലിലെ നികേഷോ??"...

"അല്ലെടി നിന്റെ അപ്പൻ കബീഷ് "....

"അപ്പന് പറയുന്നോടാ തെണ്ടി??"....

"പറഞ്ഞാൽ നീ എന്ത് ചെയ്യുവെടി പട്ടി??"....

"ടാ എന്നോട് കളിക്കുമ്പോ സൂക്ഷിച്ചു കളിക്കണം.... നിനക്ക് ഞാൻ ആരാന്ന് അറിഞ്ഞൂടാ....!!"....

"നീ ആരായാലും എനിക്ക് പുല്ല് ആണെടി കാട്ടുപൂച്ചേ....!!"....


"പുല്ല് അല്ലെടാ പന്നി വൈക്കോൽ. അത് കത്തിച്ചു നിന്റെ മൂട്ടിൽ ഇട്ട് പുകച്ചാൽ ഉണ്ടല്ലോ നീ പിന്നെ മേലിൽ കാർ ഓടിക്കില്ല.....!!അവന്റെ ഒരു ചക്കടാച്ചി വണ്ടി!!മീൻ വണ്ടി ഇതിലും ഭേദാ....!!"....

"എന്നാ നീ പോയി മീൻ വണ്ടിക്ക് മുന്നിൽ വട്ടം ചാടടി കാട്ടുപൂച്ചേ.... നിനക്ക് പറ്റിയ വണ്ടിയ!!"....

"എനിക്ക് പറ്റിയ വണ്ടി ഏതാ വണ്ട് ഏതാ എന്നൊക്കെ എനിക്ക് അറിയാം നീ പഠിപ്പിക്കാൻ വരണ്ട!!"....

"എടി... വദൂരി നിന്നെ ഞാൻ....!!".....

"അയ്യോ ഒന്ന് നിർത്ത്....!! എന്തോന്നാ ഇത്??എന്റെ പൊന്നു ചേട്ടാ... ചേട്ടന്റെ വണ്ടി എന്നെ തട്ടിയതും ഇല്ല. ഞാൻ വീണിട്ടുമില്ല എന്റെ കൈ പൊട്ടി ചോര വന്നിട്ടുമില്ല... നമ്മൾ കണ്ടിട്ടുമില്ല. കാറും എടുത്തോണ്ട് പൊക്കോ!! എനിക്ക് ഒരു പരാതിയും ഇല്ല!!".... സെലിൻ പറഞ്ഞു.

"അങ്ങനെ വിടാൻ പറ്റില്ലെടി ഇത്. ഇവിടെ കോടതിയും നിയമവും ഉണ്ട്!!"... റീന പറഞ്ഞു.

"അതൊക്കെ അവിടെ തന്നെ ഇരുന്നോട്ടെന്റെ പൊന്ന് റീനു..... എനിക്കൊരു പരാതിയും ഇല്ല "... സെലിൻ പറഞ്ഞു.


"ഇയാളുടെ പേരെന്താ "??.... സൈമൺ സെലിനോട് ചോദിച്ചു.

"സെലിൻ "...

"ആഹ്... മ്മ്... സെലിൻ കൊച്ചേ നീ ഓടി വന്നത് ഞാൻ കണ്ടില്ല പെട്ടെന്ന്. അതുകൊണ്ട് പറ്റി പോയതാ. ദ ഈ പൈസ വെച്ചോ എന്നിട്ട് പോയി മരുന്ന് വാങ്ങി കെട്ട് കേട്ടോ!!"....അവൻ പറഞ്ഞു.

"അയ്യോ... വേണ്ട ചേട്ടാ ഞാൻ ഓയിൽമെന്റ് തേച്ചോളാം!!"...

"അത് മേടിക്കാൻ ഈ പൈസ എടുത്തോ??"... സൈമൺ പറഞ്ഞു.

"പിന്നെ 2000രൂപക്ക് അവള് ഓയിൽമെന്റ് കച്ചോടം നടത്താൻ പോകുവാണല്ലോ!!ഇവനൊക്കെ എവിടുന്ന് വരുന്നോ ന്തോ!!".. റീന ഓർത്തു...


"അപ്പോ ശരി സെലിൻ... വീണ്ടും കാണാം ട്ടൊ...!! എടൊ കാട്ടുപൂച്ചേ തന്നോടും കൂടിയ "...

"പോടാ പൂവൻ കോഴി...!!"... റീന പുച്ഛിച്ചു പറഞ്ഞു.

"സെലിനെ "... സൈമൺ വിളിച്ചു.

"ആഹ് എന്തോ "??

"തന്റെ അമ്മായിക്ക് ലൈൻ ഉണ്ടോ "??... സൈമൺ ചോദിച്ചത് കെട്ട് റീന ഒന്ന് ഞെട്ടി.

"എ... ഏയ് ഇല്ല... എന്നാ "??

"എന്റെ വീട്ടിൽ എന്റെ അനിയന് ഒരു ചേട്ടത്തിയുടെ കൂടെ കുറവ് ഉണ്ട്...!! അപ്പോ അമ്മായിക്ക്  ആ വേക്കൻസിയിലേക്ക് കേറാൻ വല്ല താല്പര്യവും ഉണ്ടോന്ന് അറിയാൻ ചോദിച്ചതാ....!!അപ്പോ ശരി അമ്മായി കാണാം നമുക്ക്!!"... സൈമൺ അതും പറഞ്ഞു അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് കാറിൽ കേറി പോയി.

"അയ്യേ കോഴി... പൂവൻ കോഴി... ഇവനെ ഞാൻ!!"... റീന കലിപ്പിൽ പറഞ്ഞു.

"പോടീ അവിടുന്ന്... ആ ചേട്ടൻ കൊള്ളാം നിന്നെ പോലെ ഒരു കടുകിനെ എണ്ണയിൽ ഇട്ടു മൂപ്പിക്കാൻ അതുപോലെ ഒന്ന് മതി!!"....

"അയ്യടാ മൂപ്പിക്കാൻ ഇങ്ങ് വരാൻ പറ. അവനെ എണ്ണയിൽ ഇട്ട് ഞാൻ വറുക്കും....!!"....

"ആഹ്.... എന്നായാലും ചേട്ടൻ കൊള്ളാം. ചക്കിക്കൊത്ത ചങ്കരൻ ആണെന്നാ തോന്നണേ.... വേണേൽ വിടാതെ പിടിച്ചോ....!!".... സെലിൻ പറഞ്ഞു.

"നീ കുറേ നേരായല്ലോ തുടങ്ങിയിട്ട്.... നിന്നെ ഇന്ന് ഞാൻ "..... റീന അവളെ തല്ലാനായി ഓടി.

💞 ദിവസങ്ങൾ വീണ്ടും കടന്ന് പോയ്ക്കൊണ്ടിരുന്നു. സിവാനെ അന്നത്തെ ആ അടിക്ക് ശേഷം സെലിൻ കണ്ടിരുന്നില്ല. അങ്ങനെ ഇരിക്കെ Fresher's Day യുടെ അന്ന്.....💍


"ഡാ ഇന്നല്ലേ അപ്പുറത്തെ കോളേജിലെ പിള്ളേരുടെ fresher's day.... നമുക്കും പോയാലോ "??... ലൂക്ക ചോദിച്ചു.

"അങ്ങോട്ട് ഒരു പട്ടി കുറുക്കനെ പോലും അവര് കേറ്റില്ല... അപ്പോഴാ!!"... സന്ദീപ് പറഞ്ഞു.

"ആ എങ്കിൽ നീ വരണ്ട!!"... ലൂക്ക പറഞ്ഞു.

"ഏഹ് പോടാ നാറി....!!"....

" ഇന്ന് അവിടെ കേറാം ഡാ... കേറുന്നതിനു കുഴപ്പം ഇല്ലാന്ന് ടീന പറഞ്ഞിരുന്നു!!"... സിവാൻ ചിരിയോടെ പറഞ്ഞു.

"ആണോ....??എങ്കിൽ വാടാ നമുക്കും പോകാം...!!"... ലൂക്ക ചാടി എണീറ്റ് പറഞ്ഞു.

"ഓഹ് ഈ ബസ് സ്റ്റോപ്പിലും നാട്ടിലും കിടന്ന് വായിനോക്കുന്ന പോരാഞ്ഞിട്ട് ഇനി ആ കോളേജിന്റെ ഉള്ളിലും പോയി നിനക്കൊക്കെ വായി നോക്കണോ??".... സിവാൻ ചോദിച്ചു.

"മോനെ വായിനോട്ടത്തെ അങ്ങനെ പുച്ഛിക്കരുത്. വളരെ ശ്രദ്ധയും, ബുദ്ധിയും, കരുതലും വേണ്ട ഒരു കലയാണ് ഈ വായിനോട്ടം!!".... ലൂക്ക പറഞ്ഞു.

"കല അല്ല നിന്റെ അപ്പന്റെ കൊ....!!"....സിവാൻ മുഴുവൻ ആക്കിയില്ല.

"വേണ്ടേ ഞാൻ പൂരിപ്പിച്ചു....!!"...

"ആഹ്.... അല്ലേ....!!നിനക്ക് സാന്ദ്ര ഉണ്ടെന്ന് കരുതി ഞങ്ങൾക്കും ആരെയെലുമൊക്കെ വേണ്ടേ?? ഒരു രസത്തിന് ??.."....സന്ദീപ് പറഞ്ഞു.

"രസത്തിനു ആണേൽ എന്റെ മക്കൾ ഒരു തവണയേ നോക്കൂ. പിന്നെ നോക്കാൻ കണ്ണിൽ ലെൻസ്‌ കാണില്ലെന്ന് മാത്രം!!അത് ഞാൻ ഇങ്ങ് എടുക്കുവേ...."..... സിവാൻ പറഞ്ഞു.

"എന്റെ പോന്നോ നോക്കുന്നില്ല. At least പ്രോഗ്രാം കാണാൻ എങ്കിലും സാറ് വരുന്നോ "??... ലൂക്ക ചോദിച്ചു.

"ഞാൻ എങ്ങുമില്ല... നീയൊക്കെ അങ്ങ് പോയാ മതി...!!"....

"ഓഹ് പുണ്യാളൻ.നീ വരുന്നില്ലേൽ വേണ്ട. ഞങ്ങളെ അവിടെ വരെ ഒന്ന് കൊണ്ടാക്കി താ!! "... സന്ദീപ് പറഞ്ഞു.

"അത് വേണേൽ നോക്കാം കേറ് രണ്ടും!!".... അവൻ പറഞ്ഞു. അവർ സിവാന്റെ കാറിലേക്ക് കയറി.


💞ഇതേ സമയം💍

"എടി സെലിനെ ഒന്നൂടെ ആലോചിച്ചിട്ട് പോരെ?? പാട്ട് കൊളം ആയാൽ പിള്ളേര് നിന്നെ എടുത്തിട്ട് കൂവി പൊളിക്കും... വെറുതെ എന്തിനാടി ചെവിയുടെ ഡയഫ്രം കളയുന്നെ??".... റീന ചോദിച്ചു.

"നീയൊന്ന് അടങ്ങി നിൽക്കടി... നിനക്ക് സെലിൻ മോളുടെ കപ്പാസിറ്റി അറിയാഞ്ഞിട്ടല്ല. സെലിന്റെ കളികൾ കോളേജ് കാണാൻ പോകുന്നെ ഉള്ളു "!!..... സെലിൻ അതും പറഞ്ഞു പോയി.

"കർത്താവേ കാവടി തുള്ളിയാ പോണേ!!അമ്പ് പെരുന്നാൾ ആക്കല്ലേ!! എന്റെ കൊച്ചിനെ കാത്തോണേ!!"..... റീന പ്രാർഥിച്ചു.....

💞💍

തുടരും...




പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top