Happy Wedding തുടർക്കഥ Part 16 വായിക്കൂ...

Valappottukal


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...


"ഇച്ചായ "... അവൾ വിതുമ്പിക്കൊണ്ട് അവനെ വിളിച്ചു.സെലിന്റെ കണ്ണിൽ കൂടെ കണ്ണീർ കവിളിനെ നനയിച്ച് ഒഴുകി ഇറങ്ങി കൊണ്ടിരുന്നു.

"മിണ്ടിപ്പോകരുത്!!".... സിവാന്റെ അലർച്ച ആ നാല് ചുവരുകൾക്ക് ഉള്ളിൽ മുഴങ്ങി കേട്ടതും സെലിൻ നെഞ്ചിടിപ്പോടെ അവനെ ഉറ്റുനോക്കി.

"ഞാൻ.... ഞാ... ഇ... ച്ചാ....!!"....

"എയ്..... ഇനി.....ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്..."....സിവാൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവളെ തടഞ്ഞതും സെലിൻ പകപ്പോടെ അവനെ നോക്കി.

"ഇച്... ഇച്ചായ... ഞാൻ!!എനിക്ക് ഒന്നും...!!"...അവൾ നിന്ന് വിതുമ്പി.

"സെലിനെ......നിനക്ക് എന്തെങ്കിലും അറിയാമായിരുന്നോ ഇല്ലയോ എന്നുള്ളത് ഞാൻ പിന്നെ തീരുമാനിക്കാം. ഇപ്പോ നീ ഇത് പറ എന്നെ നിനക്ക് ഇതിന് മുന്നേ അറിയുവോ ??അന്നത്തെ ആ കോഫീ incident അല്ലാണ്ട് നമ്മളെ തമ്മിൽ connect ചെയ്യുന്ന മറ്റ് എന്തേലും ഉണ്ടോ "??... അവൻ ഗൗരവത്തിൽ ചോദിച്ചു.സെലിൻ അതിന് മറുപടി ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു കണ്ണീർ പൊഴിച്ചു.


"എടി.... ഉണ്ടോന്ന്!!".... സിവാൻ ടേബിളിൽ ഇരുന്ന ചില്ല് ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് ചോദിച്ചു. ആ ശബ്ദം കേട്ടവൾ നടുങ്ങി പോയി.അടച്ചിട്ട വാതിലിന് പുറത്ത് നിന്ന മറ്റുള്ളവരും ഗ്ലാസ്‌ പൊട്ടുന്ന ശബ്ദം കേട്ട് പേടിച്ചു.

"ഇച്ചായ.... എനിക്കാകെ പേടി ആവുന്നു. സെലിനെ അവൻ!!"... ഏയ്‌റ പേടിയോടെ സാമിന്റെ കൈയിൽ പിടിച്ചു.

"ഒന്നും വരില്ല.... പേടിക്കാതെ.!!".... സാം അവളെ ചേർത്തു നിർത്തി. റീന സൈമന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. സാമൂവലും റെബേക്കയും എന്ത് ചെയ്യുമെന്ന് അറിയാതെ ആ നിലത്തേക്ക് ഊർന്നിരുന്നു കണ്ണീർ പൊഴിച്ചു.

"പറയെടി.... നിന്നോടാ ചോദിച്ചത്!!".... സിവാന്റെ ശബ്ദം വീണ്ടും ഉയർന്നതും സെലിൻ വിതുമ്പലോടെ അവനെ നോക്കി.

"മ്മ് .... ഉ.....ഉണ്ട്....!!".... അവൾ വിറയലോടെ പറഞ്ഞു.

"എന്ത് "??... അവൻ കലി അടക്കി പിടിച്ച് ചോദിച്ചു.

"സൈ.....സൈമചാച്ചനും റീനയും!!പിന്നെ....".......

"പിന്നെ...."??... അവൻ സംശയത്തോടെ ചോദിച്ചു.

"പി.....പിന്നെ....ഒരിക്കലും നടക്കില്ലന്ന് ഞാൻ എഴുതി തള്ളിയ ഇച്ചായനോടുള്ള എന്റെ ഇഷ്ടവും...!!"... സെലിൻ വേദനയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ചുവരിലേക്ക് തല ചേർത്തു വെച്ച് പറഞ്ഞു തുടങ്ങി.
അവൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് നിന്നു.

***4 വർഷങ്ങൾക്ക് മുൻപ്..... (അന്ന് നടന്ന ചില കാര്യങ്ങൾ)***

💞💍💞💍💞💍💞💍💞💍💞💍💞

"അൽഫോൻസാ കോളേജ് പാലാ...!!പാലായിലെ തന്നെ പേര് കേട്ട പ്രശസ്തമായ പെണ്ണുങ്ങളുടെ പൊന്നാപുരം കോട്ട. ഇവിടെ ചെന്ന് കേറിയാൽ പിന്നെ ജീവിതത്തിൽ എവിടെയും പെൺകുട്ടികൾക്ക് പേടിച്ച് നിൽക്കേണ്ടി വരില്ലെന്നൊരു പറച്ചില് ആൾക്കാർക്ക് ഇടയിലുണ്ട്. കാരണം ഇത് പെൺകുട്ടികളുടെ കോട്ടയാണ്. അവിടേക്ക് ധൈര്യത്തോടെ ഒറ്റക്ക് ചെന്ന് കേറാൻ ഏത് ധൈര്യശാലിയും ഒന്ന് വിറക്കും. (ഇത് ഞാൻ പറഞ്ഞതല്ല ചില അനുഭവസ്ഥർ പറഞ്ഞ കഥ. നോം മഹാരാജസിൽ ആണ് പഠിച്ചത്. ആയതിനാൽ ഈ കോളേജുമായി യാതൊരു ബന്ധവും എനിക്കില്ല. കഥക്ക് വേണ്ടിയാണ് ഈ കോളേജുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.)


സ്വർണലിപിയിൽ കൊത്തി വെച്ച കവാടത്തിനു മുന്നിലെ കോളേജിന്റെ പേരും നോക്കി നിൽക്കുവാണ് സെലിൻ.ആ വിടർന്ന കണ്ണുകളിൽ നിറയെ ആകാംഷ കൂട് കൂട്ടിയിരിക്കുന്നു. ഇളം റോസ് നിറമുള്ള കവിളുകളിൽ ചിരി നിറഞ്ഞിട്ടുണ്ട്. കഴുത്തിലെ ചെറിയ കുരിശു മാല ആ ഇളം വെയിലിൽ വെട്ടി തിളങ്ങുന്നുണ്ട്. ഇളം കാറ്റിൽ പാറി പറക്കുന്ന മുടി ഇഴകളെ ചെവിക്ക് ഉള്ളിലേക്ക് ഒതുക്കി വെച്ച് അവൾ മുകളിലേക്ക് നോക്കി എളിയിൽ കൈ കുത്തി നിന്നു.

"അൽഫോൻസാ കോളേജ് പാലാ......!!ഹ്മ്മ് .... അങ്ങനെ അമ്മച്ചി പഠിച്ച കോളേജിൽ തന്നെ ഞാനും അഡ്മിഷൻ മേടിച്ചു. അമ്മച്ചി പറഞ്ഞ പോലെ തന്നെ എന്തൊരു മുട്ടൻ കോളേജാ?? ആ പെൺപിള്ളേരുടെ കോട്ടയല്ലേ ഇത്രേം വലുതായില്ലെങ്കിലെ അത്ഭുതം ഉള്ളു. ഹ്മ്മ്......ഇതിലിപ്പോ എന്റെ ഡിപ്പാർട്മെന്റും ക്ലാസ്സുമൊക്കെ എവിടെയാണോ ന്തോ?? ആരോടാ ഇപ്പോ ഒന്ന് ചോദിക്കാ "??.... സെലിൻ ഗേറ്റിനു മുന്നിൽ ആലോചിച്ച് നിന്നപ്പോൾ ആണ് സീനിയർ എന്ന് തോന്നുന്ന രീതിക്ക് ഉള്ളൊരു ചേച്ചി അകത്തേക്ക് ഓടി പോകുന്നത് കണ്ടത്. അവളും അവരുടെ പിന്നാലെ അകത്തേക്ക് കയറി ചെന്നു.

"ചേച്ചി.... ചേച്ചി... ചേച്ചി ".... സെലിൻ ഒരുപാട് വട്ടം വിളിച്ചെങ്കിലും അവൾ നിന്നില്ല.


"ഏഹ് ഈ ചേച്ചി എന്താ വായുഗുളിക മേടിക്കാൻ പോകുവാണോ??ചക്രം ഫിറ്റ് ചെയ്താണോ ഇവരൊക്കെ നടക്കണേ?? ശോ....ഇനീപ്പോ ആരോടാ എന്റെ ക്ലാസ്സ്‌ ഒന്ന് ചോദിക്കാ ??....ഒറ്റ പട്ടി കുറുക്കനെ പോലും കാണുന്നില്ലല്ലോ!!ശേ.....ഇവിടെ കുറുക്കന്മാർ അല്ലല്ലോ കുറുക്കികൾ അല്ലേ ഉണ്ടാവൂ....!!".... അവൾ സ്വയം പറഞ്ഞു ചിരിച്ചപ്പോൾ ആണ് ഒരു വിളി കേട്ടത്.

"എടി കൊച്ചേ first year ആണോ "??.... ഒരു സീനിയർ ചേച്ചി സെലിന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.

"ആഹ്... ആഹ് അതേ ചേച്ചി "...... അവൾ വെപ്രാളത്തോടെ പറഞ്ഞു.
"ഇങ്ങ് വന്നേ ചെറിയൊരു പണിയുണ്ട് നിനക്ക്!!"... സീനിയർ ചേച്ചി പറഞ്ഞു.

"പണിയൊ?? എന്ത് പണിയാ ചേച്ചി "??.... സെലിൻ ചോദിച്ചു.

"ദാ ഈ പ്രൊജക്റ്റും assignment ഉം കൊണ്ട് പോയി ആ ഗേറ്റിന്റെ മുന്നിൽ ഒരു വെള്ള കാർ കിടക്കുന്നില്ലേ അതിൽ കൊണ്ട് വെക്കണം "...

"അതെന്തിനാ ചേച്ചി ??"

"എന്തിനാ?? ഏതിനാ അതൊന്നും നീ അന്വേഷിക്കണ്ട. പറയുന്നത് അങ്ങ് ചെയ്താൽ മതി... എടുത്തോണ്ട് പോടീ വേഗം "... സീനിയർ അൽപ്പം കടുപ്പിച്ചു പറഞ്ഞപ്പോൾ സെലിൻ അതും എടുത്ത് കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു.

"കർത്താവേ... ഇതെന്നാ അടിമപ്പണി ചെയ്യിക്കാൻ ആണോ നീ എന്നെ ആ മലമൂട്ടിൽ നിന്ന് ഇങ്ങ് വിട്ടത്!!ഹ്മ്മ്.... എന്താ ഏതാന്ന് അറിയണ്ടന്ന്!!ഇതിൽ വല്ല ബോംബോ മറ്റോ ആണേൽ ഞാൻ പൊട്ടി തെറിച്ചു ചത്തിട്ടു അവളുടെ അപ്പൻ വന്നു കൂട്ടിരിക്കുവോ എന്റെ അപ്പനും അമ്മയ്ക്കും..... അഹങ്കാരി!!".....സെലിൻ നീരസത്തോടെ ഓർത്തു.


"കർത്താവെ കൈയിൽ ഈ സാധനം ഇരിക്കുന്നു... കാർ എങ്ങനെയാ ഇപ്പോ തുറക്കാ??ഹ്മ്മ്.... ആരേലും തുറന്ന് തന്നിരുന്നെങ്കിൽ!!.... ഹ്മ്മ്.....ആബ്രാകാ ഡാഭ്രാ തുറക്കു അസിസെ....!!"... സെലിൻ ഒരു കുസൃതിക്ക് പറഞ്ഞതും പെട്ടെന്ന് ഡോർ തുറന്നു.

"😳ഏഹ് ഇതെന്ത് മറിമായം?? തുറന്നാ??എന്റെ അബ്രാക്കാ ഡാബ്രക്ക് ഇത്രേം പവറാ.....?? "..... സെലിൻ ഓർത്തു.

"അതേയ്..... അതും പിടിച്ചോണ്ട് ഡാൻസ് കളിക്കാതെ സാധനം എടുത്ത് വെക്ക്.... എനിക്ക് പോയിട്ട് വേറെ പണി ഉള്ളതാ കൊച്ചേ.!!"..... കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന മാസ്ക് വെച്ച ചേട്ടൻ അൽപ്പം ശബ്ദത്തിൽ പറഞ്ഞു.

"ഇതെന്താ കർത്താവേ ഹിപ്പപൊട്ടാമസോ??കിടന്ന് അലറുന്നെ!!മോന്ത കാണാൻ വയ്യല്ലോ!!"....അവളോർത്തു.

"അതവിടെ വെച്ചിട്ട് പോകാൻ നോക്കു കൊച്ചേ!! നീ എന്നാ സ്വപ്നം കാണുവാണോ "??.... അവൻ വീണ്ടും ചോദിച്ചു.

"ആഹ് ചേട്ടാ... Sorry. ദേ ഇവിടെ വെച്ചിട്ടുണ്ട്  കേട്ടോ!! "....സെലിൻ കാറിന്റെ പിൻ സീറ്റിൽ പ്രോജക്ടോക്കെ വെച്ച് കൊണ്ട് പറഞ്ഞു. അവൾ ഫ്രണ്ടിൽ വെച്ചിരിക്കുന്ന കണ്ണാടിയിൽ കൂടെ അവന്റെ കണ്ണ് മാത്രം കണ്ടു.

"അതേ....നീ പറഞ്ഞത് കേൾക്കാതിരിക്കാൻ എന്റെ ചെവിക്ക് കുഴപ്പം ഒന്നുമില്ല കേട്ടല്ലോ !!അവളുടെ ഒരു കിന്നാരം!!"...

"ഇയാളെ ഞാൻ ഇന്ന്!!ആര് കിന്നരിച്ചെന്ന്??കുന്നരിക്കാൻ പറ്റിയൊരു ചളുക്ക് ഒന്ന് പോടാ ചെറുക്കാ....!!താൻ എന്തോന്നാ പറഞ്ഞെ കേൾക്കാതിരിക്കാൻ പൊട്ടൻ അല്ലെന്നോ.....ഞാൻ വിചാരിച്ചു ചെവി പൊട്ടൻ ആണെന്ന്... അതുകൊണ്ട് തന്നെയാ അങ്ങനെ പറഞ്ഞെ.....ഹ്മ്മ് "....

"ടി..."!!
അവനൊന്നു അലറി എങ്കിലും
"ഒഞ്ഞു പോടാ.. പോയി തരത്തിൽ പോയി കളി...."....എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് അവിടെ നിന്ന് പോയി.


"ഇത് ഏതാണാവോ പുതിയ ഇറക്കുമതി ??മ്മ്.... ഫസ്റ്റ് ഇയർ ആണെന്ന് തോന്നണു. നല്ല നാക്ക്....".... സിവാൻ ഓർത്തു. അവൻ സൈഡ് മിററിൽ കൂടെ അവൾ പോകുന്നത് ഒന്ന് നോക്കി.

"ഏതവൻ ആണോ ന്തോ!! കൊരങ്ങൻ... മോന്ത കണ്ടിരുന്നേൽ രണ്ടെണ്ണം കൂടെ പറയാരുന്നു. അതിന് മോന്തക്ക് നോക്കിട്ട് വേണ്ടേ കുനിഞ്ഞിരുന്നു നാണയം തപ്പുവല്ലേ....തെണ്ടി....ഹ്മ്മ്!!"... സെലിൻ പിറുപിറുത്തുകൊണ്ട് പോയി.

"ഹലോ "... സെലിൻ തിരികെ വന്നപ്പോൾ അവളെ പറഞ്ഞു വിട്ട സീനിയർ ചേച്ചി ഫോണിൽ സംസാരിക്കുവാരുന്നു.

"ചേച്ചി "... സെലിൻ വിളിച്ചു.

"ഒരു മിനിറ്റ്!!"...സീനിയർ പറഞ്ഞു.

"ആഹ് സിവാചാ ... കിട്ടിയോ?? ശരി okay check ചെയ്തിട്ട് വിളിക്ക് കേട്ടോ. അത് first year ൽ വന്ന പുതിയ കൊച്ചാ... അറിയില്ലെടാ.എനിക്ക് സ്റ്റെപ്പ് ഇറങ്ങാൻ വയ്യാത്ത കൊണ്ട അവളെ വിട്ടേ... ആഹ് ശരി വിളിക്കാം!!ok ഡാ ബൈ."... ഒരു കള്ളചിരിയോടെ അത് പറഞ്ഞു സീനിയർ call cut ചെയ്തു.

"ഹ്മ്മ് ഇനി പറ. എന്നതാ കൊച്ചേ നിന്റെ പേര് "??... സീനിയർ ചോദിച്ചു.

"സെലിൻ... സെലിൻ തോമസ്!!"...

"മ്മ് ഞാൻ ടീന... ടീനാ മാത്തൻ. Final year ആ കോമേഴ്‌സ് ഡിപ്പാർട്മെന്റ്!!"...

"ഓഹ് ചേച്ചിയും എന്റെ ഡിപ്പാർട്മെന്റ് ആണല്ലേ!! ചേച്ചി first year ക്ലാസ്സ്‌ എവിടെയാ??കുറേ ആയി നോക്കുന്നു!!".... സെലിൻ ചോദിച്ചു.

"അത് തേർഡ് ഫ്ലോറിൽ ആണ്. അങ്ങോട്ട് വിട്ടൊ...!!"...

"Okay ചേച്ചി "...

"ആഹ് പിന്നെ എനിക്ക് കാല് വയ്യാത്ത കൊണ്ടാ നിന്നെ കൊണ്ട് ആ പ്രൊജക്റ്റ്‌ സിവാന്റെ കാറിൽ കൊണ്ട് വെപ്പിച്ചേ. അത് എന്റെ പ്രൊജക്റ്റ്‌ തന്നെയാ. മിസ്സ്‌ ലീവ് ആയത് കൊണ്ട് അത് പുള്ളിക്കാരിയുടെ വീട്ടിൽ കൊണ്ട് പോയി sign ചെയ്യിക്കാം എന്ന് പറഞ്ഞു സിവാൻ കൊണ്ട് പോയതാ!!"....


"സിവാനോ "??

"മ്മ് .... എന്റെ ഫ്രണ്ട. സിവാൻ ജോൺ.... അപ്പുറത്തെ ST. Thomas കോളേജിൽ ഇപ്പൊ final year MBA ചെയ്യുവാ!!"....

"ആഹ് okay ചേച്ചി!! ഞാൻ പോകുവാണേ പിന്നെ വിശദമായി പരിചയപ്പെടാം ".... സെലിൻ അതും പറഞ്ഞു പോയി...

"പിന്നെ... അപ്പുറത്തെ കോളേജിലെ ചേട്ടന് ഇപ്പുറത്തെ കോളേജിലെ ചേച്ചിയേ സഹായിക്കാൻ ഇവിടെ വരെ വരുന്നു!!ഹ്മ്മ് എന്തോ ഉടായിപ്പ് ഉണ്ടാവും... അല്ലാണ്ട് എന്ത്?? ആ കോന്തന്റെ അലർച്ച കേട്ടാൽ അറിയാം അവന് എന്തോ കുഴപ്പം ഉണ്ടെന്ന്!! കാണ്ടാമൃഗം.!!ഹ....അല്ല, സെലിനെ നീ എന്തിനാ ഇതൊക്കെ ആലോചിക്കുന്നേ പോയി ക്ലാസ്സിൽ കേറടി മണ്ടി!!പിള്ളേരൊക്കെ വന്നു കാണും."....

സെലിൻ സ്വയം പറഞ്ഞു ചിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി. അവൾ ക്ലാസ്സ്‌ കണ്ടുപിടിച്ചു ഒരു ബെഞ്ചിൽ കയറി ഇരുന്നു.

അരമണിക്കൂറിനു ശേഷം...

"ഹോ.....പരിചയമുള്ള ഒരൊറ്റ കുഞ്ഞ് പോലുമില്ലല്ലോ മാതാവേ!! മിണ്ടാതെ ഇരുന്നിട്ട് ആണേൽ നാവ് ചൊറിയുന്നു. ആരെയേലും കൂട്ടിന് കിട്ടിയാൽ മതിയാരുന്നു!!"... സെലിൻ ആലോചിച്ച് ഇരുന്നപ്പോൾ ആണ് ആരോ തൊട്ടരികിൽ നിന്ന് "hello" എന്ന് പറഞ്ഞത്. അവൾ മുഖം ഉയർത്തി നോക്കി. അത് റീന ആയിരുന്നു.

"ഹലോ ... ഇതെന്താ പോസ്റ്റ്‌ അടിച്ച് ഇരിക്കുവാണോ "??... റീന ചോദിച്ചു.

"മ്മ് ... ചെറുതായിട്ട്....!!"... സെലിൻ പറഞ്ഞു.

"എങ്കിൽ പോസ്റ്റ്‌ അടി അങ്ങ് മാറ്റി കളയാം. ഞാൻ റീന... റീനാ മാത്യു....!!"...

"എന്റെ പേര് സെലിൻ... സെലിൻ തോമസ്...!! ഇടുക്കിയിൽ നിന്നാ!!"..


"ഓഹ് അപ്പോ ഇറക്കുമതി ആണല്ലേ?? ഞാൻ ഇവിടുത്തെ property തന്നെയാ... മുത്തോലിയിൽ ആണ് വീട്...!!"...

"ഓഹ് വീട്ടിൽ ആരൊക്കെയുണ്ട് "??...
"വീട്ടിൽ അപ്പച്ചൻ അമ്മച്ചി പിന്നെ ചേച്ചി... ചേച്ചി Charted accountant ആണ് ഇപ്പോ ചെന്നൈയിലാ ....!!"...

"ഓഹ്... ഞാൻ ഒറ്റ മോളാ. അപ്പച്ചനും അമ്മച്ചിയും ഇവിടുത്തുകാരാ അതുകൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നതാ പഠിക്കാൻ വേണ്ടി. ഇത് അമ്മച്ചി പഠിച്ച കോളേജ് ആണ്. ഇതിന്റെ കഥ കേട്ട് കൊതി ആയിട്ടാ പഠിക്കാൻ വേണ്ടി ഇങ്ങോട്ട് വണ്ടി കേറിയേ!!"... സെലിൻ പറഞ്ഞു.

"അപ്പോ നീ ഹോസ്റ്റലിൽ ആണോടി?? എങ്ങനെ ഉണ്ട് ഹോസ്റ്റൽ "?

"ആഹ്... ടി ഹോസ്റ്റലിലാ.... വന്നു കേറിയല്ലേ ഉള്ളു വല്യ കുഴപ്പം ഇല്ലാന്ന് തോന്നുന്നു....!!"...

"മ്മ്... എടി സെലിൻ കൊച്ചേ നിനക്ക് ലൈൻ വല്ലോമുണ്ടോടി ??".... റീന ചോദിച്ചു.

"എയ്....ഇല്ല... നിനക്കോ "??

"ഇതുവരെ ഇല്ല...!!😌പക്ഷെ ST. Thomas college ലെ ചേട്ടന്മാർ സമ്മതിച്ചാൽ ഒരെണ്ണം വലിക്കുന്നതിൽ വിരോധം ഒന്നുമില്ല!!"....റീന നാണത്തോടെ പറഞ്ഞു.

"ആഹാ അപ്പോ കാട്ട് കോഴി ആണല്ലേ??"....


"മ്മ് ചെറുതായിട്ട്!!".... റീന പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു. അവരുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ അവർ രണ്ടാളും അടുത്തു. കൂട്ടുകാർ എന്നതിനേക്കാൾ ഉപരി കൂടെപ്പിറപ്പുകൾ ആവുകയായിരുന്നു അവർ പരസ്പരം. ക്ലാസ്സിലെ പലർക്കും അസൂയ തോന്നുന്ന തരത്തിൽ ആയിരുന്നു അവരുടെ കൂട്ട് കെട്ട്.


💞💍💞💍💞💍💞💍💞💍💞💍💞

അപ്പോ ലവർ കഥ പറഞ്ഞു തുടങ്ങി. ഇനിയൊരു അടി പിടി ഒളിച്ചോട്ടം കരച്ചിൽ പിഴിച്ചിൽ ഉഴിച്ചിൽ എല്ലാം പ്രതീക്ഷിക്കാം. ഇനി അങ്ങോട്ട് ഫ്ലാഷ്ബാക്ക് ആണ്. സിവാൻ മോൻ എല്ലാം അറിയുമ്പോ എന്തൊക്കെ നടക്കുവോ എന്തോ?? ലവൻ ആദ്യം എന്നെ പഞ്ഞിക്കിടും. ആഹ് എന്തായാലും ചെറിയൊരു പ്രണയ കഥ കേൾക്കാൻ റെഡി ആയിക്കോളൂ...

തുടരും...

To Top