Happy Wedding തുടർക്കഥ Part 15 വായിക്കൂ...

Valappottukal


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

"ഞാൻ ഇപ്പോ എന്നതാ ഇച്ചായ ഈ കേട്ടെ ??അന്ന് അവിടെ നടന്നതിലൊക്കെ ഇച്ചായന്റെ റോൾ എന്നതാ?? എങ്ങനെയാ എന്റെയും സെലിന്റെയും marriage രെജിസ്ട്രേഷൻ നടന്നെ?? പറ ഇച്ചായ.... എനിക്ക്... എനിക്ക് എല്ലാം അറിയണം."!! സിവാൻ ദേഷ്യവും സങ്കടവും കൊണ്ട് സാമൂവലിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് അലറി. സാമും സൈമനും ബാക്കിയുള്ള എല്ലാവരും കണ്ണീരോടെ അവനെ നോക്കി.സാമൂവലിന്റെ കണ്ണുകളിൽ കണ്ണീരിന്റെ ചൂട് ഉരുണ്ട് കൂടി.

"പറ സാമൂവലെ അന്ന് അവിടെ എന്നതാ നടന്നെ?? ആ മറ്റവന്മാര് പറഞ്ഞത് പോലെ ഇതിലൊക്കെ നിനക്ക് എന്തേലും പങ്കുണ്ടോ??".... സാം ഇച്ചായൻ വേദനയോടെയും ദേഷ്യത്തോടെയും അലറി കൊണ്ട് ചോദിച്ചപ്പോൾ സാമൂവൽ മെല്ലെ പറഞ്ഞു തുടങ്ങി.

"പറയാം ഞാൻ.... എല്ലാം ഞാൻ പറയാം.ഒന്നും ഒളിച്ചു വെക്കുന്നതിൽ ഇനി അർദ്ധമില്ല.!!".... സാമൂവൽ പറഞ്ഞത് കേട്ട് എല്ലാവരും നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.

"ഒട്ടും പ്രതീക്ഷിക്കാതെ ആണ് എല്ലാം നടന്നത്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചില കാര്യങ്ങൾ എന്റെ മുന്നിലേക്ക് എത്തി പെട്ടത്  അമ്മച്ചിയുടെ ഓർമ ദിവസത്തിന്റെ തലേന്ന....!! ഞാൻ എല്ലാ കാര്യങ്ങളും അറിഞ്ഞത് അപ്പോഴാ!!അന്ന്.... അന്ന്.....മഠത്തിൽ ഞാൻ സെലിന് ഉള്ള സ്വർണവും ഡ്രെസ്സും കൊടുക്കാൻ പോയപ്പോൾ "......സാമൂവൽ ഓർത്തു പറയാൻ തുടങ്ങി.

💞Flashback💍
💞💍💞💍💞💍💞💍💞💍💞

ST. Antony's പള്ളിയോട് അടുത്തുള്ള ക്ലാര മഠത്തിലേക്ക് സാമൂവലിന്റെ കാർ വൈകുന്നേരത്തോടെ ആണ് ഒരു ഇരമ്പലോടെ എത്തി നിന്നത്. മുറ്റത്തു വെച്ചിരിക്കുന്ന മാതാവിന്റെ തിരുരൂപത്തിൽ ഒന്ന് നോക്കിയ പ്രാർഥിച്ച ശേഷം അവൻ സ്വർണവും ആഭരണങ്ങളും അടങ്ങിയ കവറും എടുത്ത് കൊണ്ട് മദർ അമ്മയുടെ മുറിയിലേക്ക് പോയി.

"May i come in സിസ്റ്റർ "??....അവൻ വാതിൽക്കൽ നിന്ന് അനുവാദം ചോദിച്ചതും മദർ അമ്മ തല ഉയർത്തി നോക്കി.

"ആഹ് ആരിത് സാമൂവലോ ?? സാമും സൈമനും ഒന്നും വന്നില്ലേ??"....സാമൂവൽ അകത്തേക്ക് കേറും വഴി മദർ അമ്മ ആശ്ചര്യത്തോടെയും ആകാംഷയുടെയും ചോദിച്ചു.

"ആഹ്....അവരെല്ലാം  നാളത്തെ ഓരോ കാര്യങ്ങൾക്ക് വേണ്ടി ഓട്ടത്തിലാ മദർ അമ്മേ...!! അതുകൊണ്ടാ ഞാൻ ഒറ്റക്ക് വന്നത്...!!"....

"ആഹ് ആണോ ''??


"മ്മ്...അതേ. ഇവിടുത്തെ കൊച്ച് എവിടെ?? അതിനുള്ള ഡ്രെസ്സും ആഭരണവും കൊടുക്കാനാ ഞാൻ വന്നത് "....

"കൊച്ച് ഇപ്പോ സ്കൂളിൽ നിന്ന് വന്നു കാണത്തെ ഉള്ളാരിക്കും. ഞാൻ ഒന്ന് പോയി നോക്കിട്ട് വരാം. നീ ഇരിക്ക് കേട്ടോ....!!"....

"ശരി മദർ അമ്മേ "!!....മദർ അമ്മ അതും പറഞ്ഞു സെലിനെ നോക്കാൻ പോയി. സാമൂവൽ കയ്യിലെ കവർ കസേരയിലേക്ക് വെച്ച് അവിടെ ഇരുന്നു.

"സാമൂവൽ sir ".... ആരുടെയോ ശബ്ദം കേട്ടതും സാമൂവൽ തിരിഞ്ഞു നോക്കി.

"ആഹ് സോഫിയ സിസ്റ്റർ....!!".... അവൻ ഇരുന്നിടത്തു നിന്ന് എണീറ്റു. സോഫിയ സിസ്റ്റർ മുറിക്ക് അകത്തേക്ക് കയറി വന്നു.

(മഠത്തിലുള്ള വേറെ ഒരു sister. സെലിന്റെ കൂട്ടുകാരിയെ പോലെ ഉള്ളൊരു സിസ്റ്റർ ആണ്...)

"ആഹ് സോഫിയ സിസ്റ്റർ എന്തൊക്കെ ഉണ്ട് സുഖം അല്ലേ??....".... സാമൂവൽ ചിരിച്ചു കൊണ്ട് ചോദിച്ചു.

"മ്മ്... സുഖം. വണ്ടി വരുന്നത് ഞാൻ കണ്ടാരുന്നു. സാറ്.....സെലിനുള്ള ഡ്രെസ്സൊക്കെ ആയിട്ട് വന്നതാണോ "??

"ആഹ്....അതേ സിസ്റ്റർ.... മദർ അമ്മ ആ കൊച്ചിനെ വിളിക്കാൻ പോയേക്കുവാ "....

"മ്മ്....എനിക്ക് തോന്നി.സാമൂവൽ സാറിനോട്‌ എനിക്കൊരു കാര്യം പറയാൻ ഉണ്ട് "....സോഫിയ അൽപ്പം പരിഭ്രമത്തോടെ പറഞ്ഞു. അവരുടെ കൈയിൽ എന്തൊക്കെയോ സാധനങ്ങൾ ഉള്ളത് സാമൂവൽ ശ്രദ്ധിച്ചു.

"എന്നാ സിസ്റ്റർ "??... അവൻ സംശയത്തോടെ ചോദിച്ചു.സോഫിയ സിസ്റ്റർ അവന് നേരെ ഒരു ലെറ്റർ നീട്ടി. അവൻ അതിലേക്ക് മുഖം ചുളിച്ചു നോക്കി.

"ഇത്.... ഈ കത്ത് കുരീക്കാട്ടിലെ റീനമോൾക്ക് കൊടുക്കണം. അവളുടെ കൂട്ടുകാരി സെലിൻ തന്നത് ആണെന്ന് പറയണം "!!

"ഏഹ് സെലിനോ?? ഏത്....സെലിൻ?? ".... അവൻ ചോദിച്ചു.


"സാമൂവൽ സാർ ഡ്രെസ്സൊക്കെ കൊടുക്കാൻ വന്നില്ലേ ആ കൊച്ചാ സെലിൻ!!"....

"ആഹ്.....ഇവിടുത്തെ കൊച്ചും ഞങ്ങടെ റീനമോളും തമ്മിൽ എന്താ?? എന്തോന്നാ ഈ കത്തിൽ "??.... അവൻ വീണ്ടും സംശയത്തോടെ ചോദിച്ചു.

"ഒരുപാട് ഒന്നും പറയാനുള്ള സമയം എനിക്കില്ല. മദർ അമ്മ ഇപ്പോ വരും. ഞാൻ എല്ലാം ചുരുക്കി പറയാം.സെലിനും റീനയും കൂട്ടുകാരികളാ. റീന മോള് ഇപ്പോ എവിടെ ആണെന്ന് ഒന്നും സെലിന് അറിയില്ല. പേരും രൂപവും പണ്ടത്തെ റീനയുടെ അഡ്രസ്സും എല്ലാം പറഞ്ഞപ്പോൾ അത് നിങ്ങടെ റീന ആണെന്ന് എനിക്ക് തോന്നിയത്. പിന്നെ, സിവാന്റെയും സൈമന്റെയും കാര്യം കൂടെ പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു അത് നിങ്ങടെ റീന കൊച്ച് തന്നെയാ."....

"ഏഹ് ആ കൊച്ചിന് ഇവരെയൊക്കെ എങ്ങനെ അറിയാം "??...അവൻ ഞെട്ടലോടെ ചോദിച്ചു.

"റീന മോള് അവളുടെ കൂട്ടുകാരിയാ സൈമൺ അവൾക്ക് ചേട്ടനെ പോലെയാ...... അവർക്കൊക്കെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാം.!!".... സോഫിയ സിസ്റ്റർ വെപ്രാളംത്തോടെയും പരിഭ്രമത്തോടെയും പറഞ്ഞൊപ്പിച്ചു. ഇടയ്ക്കിടെ മദർ അമ്മ വരുന്നുണ്ടോ എന്നും അവർ നോക്കി കൊണ്ടിരുന്നു.


"അപ്പോ സിവാൻ.... അവനെ എങ്ങനെ അറിയാം "??.. സാമൂവലിന്റെ ആ ചോദ്യത്തിന് മുന്നിൽ അവർ ഒന്ന് നിശ്വസിച്ചു.

"സെലിനും സിവാനും തമ്മിൽ യാതൊരു ബന്ധവും നേരിട്ടില്ല. പക്ഷെ.....!!"..... അവർ പറഞ്ഞത് മുഴുവപ്പിച്ചില്ല.

"പക്ഷെ "??.... സാമൂവൽ ചോദിച്ചു.

"പക്ഷെ... സെലിന്.....അവൾക്ക് ഇപ്പോഴും സിവൻ അവളുടെ ജീവിതത്തിൽ ആരാന്നോ എന്താന്നോ പോലും  അറിഞ്ഞൂടാ. ഒന്ന് മാത്രേ അറിയൂ...!! സിവാനെ കണ്ട നാൾ മുതൽ ഇന്ന് ഈ നിമിഷം വരെ ആ കൊച്ച് നെഞ്ചിൽ കൊണ്ട് നടക്കുന്നത് സിവാനെ മാത്രാ.!!"..... സിസ്റ്റർ പറഞ്ഞത് കേട്ട് സാമൂവൽ ഞെട്ടി.

"സിസ്റ്റർ... സിസ്റ്റർ എന്നതൊക്കെയാ ഈ പറയുന്നേ "??..... അവൻ ഞെട്ടലോടെ ചോദിച്ചു.

"സത്യം.... സത്യാണ് ഞാൻ പറയുന്നേ. കഴിഞ്ഞ കുറേ വർഷങ്ങളായി ആ കൊച്ച് അതിന്റെ മനസ്സിൽ കൊണ്ട് നടക്കുന്നത് നിങ്ങടെ അനിയനെയാ.ഇത് കണ്ടോ ഇതൊക്കെ അവളുടെ പെട്ടിയിൽ നിന്ന് എനിക്ക് കിട്ടിയ സിവാന്റെ ചിത്രങ്ങളാ ....!!".... സിസ്റ്റർ അവരുടെ കൈയിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ സാമൂവലിന് നേരെ നീട്ടി.
അവൻ അത് വാങ്ങി നോക്കി.അതിൽ നിറയെ സിവാന്റെ കോളേജ് കാലഘട്ടത്തിൽ ചിത്രങ്ങൾ ആയിരുന്നു. അതിൽ നിന്നും സാമൂവലിന് മനസിലായി സെലിന്റെ പ്രണയത്തിന് വീഞ്ഞിന്റെ പഴക്കം ഉണ്ടെന്ന്.അവനാ ചിത്രങ്ങൾ കണ്ട് ഞെട്ടി തരിച്ചു നിൽക്കുവാരുന്നു.

"ഞാൻ ഇതൊക്കെ അറിഞ്ഞത് രണ്ട് ദിവസം മുൻപാ. അല്ലാരുന്നെങ്കിൽ നേരത്തെ എല്ലാ കാര്യങ്ങളും നിങ്ങളിൽ ആരെയെങ്കിലും ഞാൻ അറിയിച്ചേനെ.ഒരുപാട് ഇഷ്ടാ ആ പാവത്തിന് നിങ്ങടെ അനിയൻ ചെറുക്കനെ!!ഇങ്ങനെയൊക്കെ ഒരു പെങ്കൊച്ചിന് ഒരാളെ സ്നേഹിക്കാൻ കഴിയുവോ?? അതും ഒന്നും പ്രതീക്ഷിക്കാതെ?? അവൻ വേറെ ഒരാളുടേത് ആയോ ഇല്ലയോ എന്ന് ഉറപ്പ് പോലും ഇല്ലാതെ ആ കൊച്ച് മറ്റൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ അവനെ സ്നേഹിച്ചു കൊണ്ടിരിക്കുവാ. ഭ്രാന്തമായ സ്നേഹമെന്നൊക്കെ ഞാൻ കേട്ടിട്ടേ ഉള്ളു. പക്ഷെ ആദ്യമായിട്ടാ ഇങ്ങനെ ഒന്ന് കണ്മുന്നിൽ കാണുന്നെ. ജീവിതം ഒരു ചോദ്യ ചിന്ഹമായി മുന്നിൽ തൂങ്ങി ആടുമ്പോഴും മരണ തുല്യമായൊരു ജീവിതം ജീവിച്ച് തീർക്കുമ്പോഴും ആ കൊച്ചിന്റെ ഉള്ളിന്റെ ഉള്ളിൽ ജീവിക്കാൻ പ്രേരിപ്പിച്ച ഒന്നേ ഉണ്ടായിരുന്നുള്ളു അത് നിങ്ങളുടെ അനിയനോടുള്ള നിഷ്കളങ്കമായ സ്നേഹവാ....!!എങ്ങനെ അത് പറഞ്ഞു ബോധ്യപെടുത്തണം എന്ന് എനിക്ക് അറിയില്ല.".... സിസ്റ്ററിന്റെ കണ്ണുകൾ നിറഞ്ഞു പോയി. സാമൂവൽ എല്ലാം കേട്ട് ആകെ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.

"പക്ഷെ സിസ്റ്റർ ഇതൊക്കെ ഇപ്പോ കാണിച്ചാൽ...ഇപ്പോ പറഞ്ഞാൽ....ഞാൻ... ഞാൻ എന്താ ഇപ്പോ??"... സാമൂവൽ ആകെ വേദനയോടെ ചോദിച്ചു.


"സാർ ഒന്നും ചെയ്യണ്ട. ഇനി ഒന്നും ചെയ്യാൻ പറ്റില്ലാന്ന് എനിക്കും അറിയാം. ആരും ഒന്നും അറിയുകയും വേണ്ട. ആ കൊച്ചിന് കർത്താവ് തമ്പുരാൻ എന്താണോ വിധിച്ചിരിക്കുന്നെ അത് നടക്കട്ടെ. സാറൊരു ഉപകാരം മാത്രം ചെയ്താൽ മതി....ഈ കത്ത് റീനയെ ഒന്ന് എല്പിച്ചാൽ മതി. സെലിൻ എന്നോട് ആകെ ആവശ്യപ്പെട്ട ഒരേയൊരു കാര്യം ഇതാ. അതുകൊണ്ടാ.... ഇനിയീ അവസാന നിമിഷം ഒന്നും മാറാനൊന്നും പോണില്ലല്ലോ!!ആ പാവത്തിന്റെ ഈയൊരു മോഹം എങ്കിലും നടന്നോട്ടെ....!!".... സിസ്റ്റർ പറഞ്ഞത് കേട്ടതും സാമൂവൽ ആ കത്ത് വാങ്ങി. അപ്പോഴാണ് മദർ വരുന്നത് സോഫിയ സിസ്റ്റർ കണ്ടത്.

"മദർ വരുന്നുണ്ട്. ഞാൻ പോകുവാ സാർ....!!".... അത്രയും പറഞ്ഞ് സോഫിയ സിസ്റ്റർ വേഗം അവിടെ നിന്ന് പോയി. സാമൂവൽ മുഖം കൈ കൊണ്ട് ഒന്ന് അമർത്തി തുടച്ചു പോക്കറ്റിലേക്ക് കത്ത് തിരുകി.

"സെലിൻ മോള് കുളിക്കുവാ സാമുവലെ...."... മദർ അമ്മ അങ്ങോട്ട് വന്നു പറഞ്ഞു.

"അ... ആഹ്.. മ്മ്...എങ്കിൽ ഇത് ആ കൊച്ചിന് കൊടുത്താൽ മതി. ഞാൻ... ഞാൻ ഇറങ്ങുവാ മദർ അമ്മേ!!പോയിട്ട് കുറച്ച് കാര്യങ്ങൾ ഉണ്ട്....!!"'.... സാമൂവൽ കവർ അവരുടെ കൈലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.

"എന്നാ അങ്ങനെ ആയിക്കോട്ടെ!!"....അവർ അത് വാങ്ങി.

"മ്മ്..."....അവൻ അവർക്കൊരു സ്തുതിയും കൊടുത്തു പുറത്തേക്ക് ഇറങ്ങി.

നെഞ്ചിലൊരു വലിയ പാറ കല്ല് എടുത്തു വെച്ച ഭാരത്തോടെ സാമൂവൽ കാറിലേക്ക് കയറി.

"കർത്താവെ എന്നതൊക്കെയാ ഞാൻ ഇപ്പോ ഈ കേട്ടെ?? ആ കൊച്ചിന് സിവാനെ ഇഷ്ടം ആണെന്നല്ലേ സിസ്റ്റർ പറഞ്ഞെ ?? ആ ചിത്രങ്ങൾ അതൊക്കെ സിവാന്റെ തന്നെയല്ലേ!!ഇതെന്താ കർത്താവെ ഇതിന്റെ ഇടയിൽ നീ എന്നെ കൊണ്ട് ഇട്ടത്??വല്ലാത്തൊരു സങ്കടത്തിൽ ആയല്ലോ ഇപ്പോ ഞാൻ?? ഞാൻ എന്താ ഇപ്പോ ചെയ്യുക??"... സാമൂവൽ വേദനയോടെ ഓർത്തപ്പോൾ ആണ് റീനക്ക് ഉള്ള ആ കത്തിന്റെ കാര്യം അവൻ ഓർത്തത്. പോക്കറ്റിൽ നിന്ന് അത് വലിച്ച് എടുത്ത് അവൻ വായിച്ചു നോക്കി.

*********************


"പ്രിയപ്പെട്ട റീനക്ക്,

നിന്റെ സെലിൻ കൊച്ചാടി, വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു കത്ത് നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെടി?? പല പല പ്രശ്നങ്ങളിൽ ആയി പോയി മോളെ അതുകൊണ്ടാ!!. അല്ലാണ്ട് നിന്നെ മറന്നതല്ല ഞാൻ. അപ്പച്ചനും അമ്മച്ചിയും എന്നെ വിട്ട് പോയി കഴിഞ്ഞപ്പോൾ പിന്നെ ജീവിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നേടി മോളെ. ഞാൻ ഇപ്പോ ആ ഓട്ടത്തിന്റെ ഇടയ്ക്ക് നിന്റെ നാട്ടിൽ എത്തിയിട്ടുണ്ട്. വന്നു കാണാൻ ഒന്നും പറ്റാഞ്ഞിട്ടാ ഞാൻ വരാത്തത്.

വരാൻ പറ്റുന്നൊരു സാഹചര്യവും അല്ല.നിന്റെയും സൈമൺ അച്ചാച്ചന്റെയും കല്യാണമൊക്കെ കഴിഞ്ഞോടി?? നിന്നെയും അച്ചാച്ഛനെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്. പക്ഷെ എങ്ങനെ വരാനാ ഞാൻ?? ഞാൻ ഇപ്പോ ഈ കത്ത് അയക്കുന്നത് നിന്നോട് ഒരു കാര്യം പറയാനാ രണ്ട് ദിവസം കഴിഞ്ഞാൽ എന്റെ കല്യാണാ. കെട്ടിക്കാൻ പൈസ ഒന്നും ഇല്ലാത്തോണ്ട് ആരുടെയൊക്കെയോ കനിവിന്റെ പേരിൽ സമൂഹ വിവാഹം ആയിട്ടാ നടത്തണേ. കെട്ടാൻ പോകുന്ന ആളിനെ പോലും എനിക്ക് ശരിക്കും അറിയില്ലെടി. അറിയാൻ താല്പര്യം ഇല്ലാന്ന് പറയുന്നത് ആവും ശരി. എന്റെ ഉള്ളിൽ ഇപ്പോഴും എന്റെ ചെറുക്കന്റെ സ്ഥാനത്ത് നിന്റെയൊക്കെ സിവാച്ചൻ ആണെടി. മറക്കാൻ എന്നെ കൊണ്ട് പറ്റണില്ലടി.എത്ര ശ്രമിച്ചിട്ടും മറ്റൊരാളെസ്ഥാനത്ത് കാണാൻ എന്നെ കൊണ്ട് ആവുന്നില്ലടി.

കഴിഞ്ഞ കുറേ വർഷങ്ങൾ കൊണ്ട് പലതും മാറി എങ്കിലും ആ മനുഷ്യനോടുള്ള ഇഷ്ടം അത് ഒരു തരിമ്പ് പോലും കുറയാതെ അവിടെ തന്നെ ഉണ്ടെടി. എനിക്ക് പറ്റുന്നില്ല മറക്കാൻ. ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും എനിക്കൊരു മോഹം തരാത്ത ആ മനുഷ്യനെ ഞാൻ എന്ത് പ്രതീക്ഷിച്ച ഇങ്ങനെ സ്നേഹിക്കുന്നെ എന്ന് എനിക്ക് അറിയില്ലെടി. എല്ലാം പറഞ്ഞോന്നു പൊട്ടിക്കരയാൻ പോലും പറ്റാണ്ട് വീർപ്പു മുട്ടുവാ ഞാൻ. അറിയില്ല റീന മോളെ എനിക്ക് എന്ത് ചെയ്യണം എന്ന്!!".....

💞💍💞💍💞💍💞💍💞💍💞


"കൂടുതൽ ഒന്നും വായിക്കാൻ എനിക്ക് പറ്റിയില്ല. നെഞ്ച് വിമ്മി പൊട്ടുവാരുന്നു അപ്പോൾ!!"... സാമൂവൽ എല്ലാവരോടും പറഞ്ഞു.

സെലിൻ എല്ലാം കേട്ട് നിന്ന് പൊട്ടി കരയാൻ തുടങ്ങി. റീന അവളെ ചേർത്ത് പിടിച്ചു.അവളുടെ ഹൃദയവും നുറുങ്ങി.

"അന്ന് രാത്രി വീട്ടിലേക്ക് വന്ന ഞാൻ ഇച്ചായനോടും നിങ്ങളോടും ഇക്കാര്യമൊക്കെ പറഞ്ഞാലോ എന്ന് ആയിരം വട്ടം ആലോചിച്ചു. പക്ഷെ എന്നെ കൊണ്ട് പറ്റിയില്ല. നാളത്തെ ദിവസം, കല്യാണം, ആൾക്കാർ,സിവാൻ, എല്ലാമാരുന്നു എന്റെ ഉള്ളു നിറയെ. അന്ന് രാത്രി ഉറങ്ങാതെ ഞാൻ കിടന്നത് സെലിൻ കൊച്ചിന്റെ ആ കത്ത് ഓർത്തിട്ടാ. അത് റീന മോൾക്ക് കൊടുക്കാൻ പോലും എനിക്ക് എന്തോ ഭയം തോന്നി പോയി.".... സാമൂവൽ പറഞ്ഞു.

"എന്നിട്ട്..... എന്നിട്ട്......ഇതൊക്കെ എങ്ങനാ ഇങ്ങനെ ആയെ "??... സൈമൺ വേദനയോടെ ചോദിച്ചു.

"അമ്മച്ചിയുടെ ഓർമ ദിവസത്തിന്റെ അന്ന് കല്യാണത്തിന് നമ്മൾ പള്ളിയിലേക്ക് ഇറങ്ങാൻ നിന്നപ്പോ എനിക്കൊരു call വന്നു. ".... സാമൂവൽ പറഞ്ഞു.

💞 Flashback 💍

"ഹലോ അനിൽ... ആഹ് പറയെടോ!!"....(സാമൂവലിന്റെ PA )

"ഹലോ സാമൂവൽ സാർ ഒരു പ്രശ്നം ഉണ്ട് "....

"പ്രശ്നമോ??എന്താടോ "??... അവൻ ഞെട്ടലോടെ ചോദിച്ചു.


"അതെ സാർ.....ആ ജെറിക് എബ്രഹാം എന്ന പയ്യൻ മേക്കലാത്തെ സണ്ണി സാറും ടോമിയും വർക്കിയും കൂടെ ഇറക്കിയ ആളാണ്‌... എന്നൊരു ഇൻഫർമേഷൻ കിട്ടി."....

"What "??😳

"അതേ സാർ... ഇപ്പോഴാ ഞങ്ങൾ ഇക്കാര്യം അറിയുന്നേ. ആ ചെറുക്കന്റെ അഡ്രസ്സും തപ്പി നമ്മടെ ആൾക്കാർ പോയി.പക്ഷെ അവിടെ ഒന്നും അയാളില്ല. നമ്മടെ കമ്പനിയിൽ തന്നെയുള്ള ഒരുത്തൻ അവരുടെ കൂടെ കൂടി നമുക്കിട്ടു പണി തന്നതാ. അവരുടെ ടാർഗറ്റ് നമ്മളെ നാണം കെടുത്തുക എന്നുള്ളതാ...."....

"ഹ്മ്മ്...അനിൽ നീ അവിടെ തന്നെ wait ചെയ്യ് ഞങ്ങൾ ഇപ്പോ എത്തും. വന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്."....

"Ok സാർ ".... Call cut ആയി.

"കർത്താവേ ഇനി ഞങ്ങൾ എന്ത് ചെയ്യും??ഈ അവസാന നിമിഷം ഇങ്ങനെയൊക്കെ?? ഞാൻ എന്താ ഇപ്പോ ചെയ്യുക "??....സാമൂവൽ വെപ്രാളത്തോടെ ഓർത്തു.

"നീ എന്ത് ആലോചിച്ച് നിക്കുവാടാ വണ്ടിയിലോട്ട് കേറ്.... പോകണ്ടേ??"... സാം ചോദിച്ചു.

"അ....ആ.... വരുന്നു ഇച്ചായ....!!"..... സാമൂവൽ വണ്ടിയിലേക്ക് കയറി.

അന്ന് നടന്ന സംഭവങ്ങൾ സാമൂവൽ പറയുന്നത് അവർ ഓരോരുത്തരും ഓർമയിൽ നിന്നും ഓർത്തെടുത്തു. സാമൂവൽ സാമിന്റെ അടുത്തേക്ക് നടന്നു വന്നു.


"ഇച്ചായനോട് എല്ലാം പറയണോ വേണ്ടയോ എന്ന പേടിയിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും കല്ലറക്ക് മുന്നിൽ നിൽക്കുമ്പോഴാ എന്റെ ഉള്ളിൽ സെലിന്റെയും സിവാന്റെയും മുഖം തെളിഞ്ഞു വന്നത്. ഈ അവസാന നിമിഷം ഇങ്ങനെയൊക്കെ നടന്നെങ്കിൽ എന്നെ കർത്താവ് അത് അറിയിച്ചിട്ടുണ്ടെങ്കിൽ അതിൽ കർത്താവിന്റെ തീരുമാനം ഉണ്ടാവും എന്ന് ഞാൻ കരുതി. രണ്ടും കൽപ്പിച്ചു ഞാൻ ഒരു തീരുമാനം എന്റെ ഇച്ചായനോട് പോലും ചോദിക്കാതെ എടുത്തു അന്ന്.!!".... സാമൂവൽ പറയുന്നത് കേട്ട് എല്ലാവരും അവനെ ഉറ്റു നോക്കി.

"അന്ന് കല്യാണം രജിസ്റ്റർ ചെയ്യാൻ വന്ന രജിസ്ട്രാറ് എന്റെ ഫ്രണ്ട് അരുൺ ആയിരുന്നു. അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം സിവാന്റെ പ്രൂഫുകൾ എല്ലാം ഞാൻ അവന്റെ കൈയിൽ കൊടുത്തൂ. കല്യാണത്തിന് മുൻപ് പേര് register ചെയ്യാൻ ഒപ്പിടണം എന്ന് പറഞ്ഞു സെലിനെ കൊണ്ടും, എസ്റ്റേറ്റിലെ ലെഡ്ജർ ആണെന്ന് പറഞ്ഞു സിവാനെ കൊണ്ടും ഞാൻ ധൃതിയിൽ ഒപ്പിടീപ്പിച്ചു വാങ്ങി.പിന്നവിടെ നടന്നത് മേക്കലാത്തുകാരുടെ ചതി ആയിരുന്നു. അതിന്റെ മൂർച്ച കൂടി വന്ന നിമിഷം എനിക്കും മുന്നേ ഇച്ചായൻ സെലിനെ കുരീക്കാട്ടിലേക്ക് കൊണ്ട് വരാൻ ഉള്ള അനുവാദം സിവാന് കൊടുത്തൂ.".....

"സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും എനിക്ക് അറിയില്ലാരുന്നു. ഞാൻ ആ അപ്പച്ചന്റെയും അമ്മച്ചിയുടെയും നമ്മടെ കുടുംബത്തിന്റെയും കാര്യമൊന്നും അപ്പോൾ ചിന്തിച്ചില്ല. എന്റെ മുന്നിൽ എന്റെ സിവാനെ ഇത്രയേറെ സ്നേഹിച്ചൊരു കൊച്ചിന്റെ ശാപം അവന്റെ തലയിൽ വന്നു വീഴല്ലെന്നേ ഉണ്ടാരുന്നുള്ളു. എല്ലാം ഞാൻ ആയിട്ട് പറയാൻ ഇരുന്നതാ. ഇത് അവന്മാരായിട്ട് തന്നെ പറഞ്ഞല്ലോ!! ഇനി നിങ്ങൾക്ക് എല്ലാവർക്കും തീരുമാനിക്കാം എന്നെ എന്ത് ചെയ്യണമെന്ന് "!!.... സാമൂവൽ  വിഷമത്തോടെ പറഞ്ഞത് കേട്ട് എല്ലാവരും വേദനയോടെ നിന്നു. സെലിൻ സിവാനെ ഒന്ന് നോക്കി പൊട്ടിക്കരഞ്ഞു കൊണ്ട് വേഗം അവിടെ നിന്ന് ഓടി പോയി.

"ഒരു വാക്ക് പറഞ്ഞൂടാരുന്നോഡാ നിനക്ക്?? എങ്കിൽ ഇത് ഇത്രേം പോകുവാരുന്നോ "??... സാം പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.


"ഇച്ചായ ഞാൻ....!!".....

"ഒരു നിമിഷത്തേക്ക് എങ്കിലും നിന്നെ ഞാൻ പോലും തെറ്റിദ്ധരിച്ചല്ലോടാ.... ക്ഷമിക്കെടാ ഇച്ചായനോട്....!!"... സാം വേദനയോടെ പറഞ്ഞു.

"ഇച്ചായ.... എന്തൊക്കെയാ ഈ പറയുന്നേ!!ഞാൻ അല്ലേ നിങ്ങളോടൊക്കെ എല്ലാം മറച്ചു വെച്ചേ!!അതുകൊണ്ടല്ലേ ഇപ്പോ ഇങ്ങനെയൊക്കെ.... നിൽക്കേണ്ടി വന്നത്!!".... സാമൂവൽ വിതുമ്പലോടെ പറഞ്ഞു കൊണ്ട് സിവാനെ നോക്കി. അവൻ ആകെ തറഞ്ഞു നിൽക്കുകയായിരുന്നു. കൃഷ്ണമണി പോലും അനങ്ങാതെ കണ്ണുകൾ താഴ്ത്തി നിർ വികാരതയോടെ അവൻ നിൽക്കുന്നത് കണ്ട് സാമൂവൽ അവന് അടുത്തേക്ക് നടന്നു.

"സിവാനെ... ഞാൻ...".... സാമൂവൽ വിതുമ്പലോടെ അവന്റെ കൈയിൽ പിടിച്ച് വിളിച്ചു.

"വേണ്ട ഇച്ചായ... ഇച്ചായനോട് പറയാനുള്ളത് ഞാൻ പിന്നെ പറഞ്ഞോളാം. ഇപ്പോ എനിക്ക് ചോദിക്കാനാ ഉള്ളത്. അത് നിങ്ങളോട് അല്ല അവളോട്... സെലിനോട്...!!എനിക്ക് അറിയണം ഞാൻ അറിയാതെ അവളുടെ ഉള്ളിൽ എങ്ങനെ ഈ മോഹം വളർന്നെന്ന്!!എന്നിട്ട് ബാക്കി തീരുമാനം ഞാൻ അറിയിക്കാം....!!"... അവൻ ഉരുണ്ട് കേറി വന്ന ദേഷ്യത്തിൽ കണ്ണുകൾ ചുവപ്പിച്ചു കൊണ്ട് കണ്ണ് നിറച്ചു പറഞ്ഞു. കൊടുങ്കാറ്റിന്റെ വേഗതയിൽ സിവാൻ സെലിൻ പോയ പുറകെ മുറിയിലേക്ക് പോയി.


"സി... സിവാനെ....നീ... നീ.... ഇത് എന്ത് ചെയ്യാൻ പോകുവാ "??.. സൈമൺ  വെപ്രാളത്തോടെ ചോദിച്ചു കൊണ്ട് പിന്നാലെ ഓടി.

"സിവാനെ.... ഡാ..."... ഏയ്‌റ ഉറക്കെ വിളിച്ചു.

"സിവാനെ... മോനെ ഡാ..."... സാം പിന്നാലെ ചെന്നു.അവനൊപ്പം എല്ലാവരും അവരുടെ മുറി ലക്ഷ്യമാക്കി പരിഭ്രമത്തോടെ ഓടി.

"ഡാ അവളെ ഒന്നും ചെയ്യരുത്!!".... സൈമൺ വെപ്രാളത്തോടെ വിളിച്ച് പറഞ്ഞതും അവർ എല്ലാവരും മുറിക്ക് അടുത്ത് എത്തും മുൻപ് സിവാൻ വാതിൽ വലിയ ശബ്ദത്തോടെ കൊട്ടി അടച്ചു.

"ടി..."... അവൻ മുറിക്ക് അകത്ത് കയറി അലറിയതും സെലിൻ ഞെട്ടലോടെ ഉരുകി ഒലിച്ച കണ്ണീരോടെ പേടിയോടെ അവനെ നോക്കി.

"ഇ....ഇച്ചായ "..... അവള് വിതുമ്പി കൊണ്ട് വിളിച്ചു...!!!

**************************


"ഒഴിയെടാ വർക്കി കുരീക്കാട്ടുകാർക്ക് വേണ്ടിയൊരു ലാർജ്....!!"... സണ്ണി പൊട്ടിച്ചിരിയോടെ പറഞ്ഞതും മേക്കലാത്ത് ആഘോഷങ്ങൾക്ക് തിരി കൊളുത്തി...!!!

💞💍💞💍💞💍💞💍💞💍💞💍💞



തുടരും...

രചന :- അനു അനാമിക

To Top