വൈശാഖിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോൾ അതിനു...

Valappottukal



രചന: fathima Sherin

""" ചെക്കനും കൂട്ടരും എവിടെ....? മുഹൂർത്തത്തിന് ഇനി പതിനഞ്ച് മിനിട്ട് കൂടിയെ ബാക്കിയുള്ളൂ....""'"
കുടുംബത്തിലെ ആരോ ചോദിക്കുന്നത് കേട്ടു.

 """മോളേ.... വൈശാഖും കൂട്ടും എവിടെ.....? ഇതുവരെ എത്തിയില്ലല്ലോ..... മൂഹൂർത്തത്തിന് ഒരു മണിക്കൂർ മുമ്പേ മണ്ഡപത്തിലെത്താം എന്ന് പറഞ്ഞതാ....."""
ശേഖരന്റെ ചോദ്യത്തിൽ പരിഭ്രമം   നിറഞ്ഞിരുന്നു...ഒപ്പം മകളുടെ ഭാവിയെ കുറിച്ചുള്ള ഒരഛന്റെ ആധിയും...

 """അച്ഛൻ വെറുതെ ടെൻഷനടിക്കാതെ.... അവര് വല്ല ബ്ലോക്കിലും പെട്ട് പോയിരിക്കും..... സമയമാകുമ്പോഴേക്കും എത്തിക്കോളും....."''"

അച്ഛനെ ആശ്വസിക്കുമ്പോഴും ആമിയുടെ  ഉള്ളിലും ഇതേ സംശയം നിറഞ്ഞിരുന്നു.
ഇന്നലെ രാത്രി വിളിച്ചപ്പോഴും നേരത്തെ എത്താം എന്ന് പറഞ്ഞതാ... ഇതെന്തേ ഇത്ര വൈകുന്നേ... ആമിയുടെ മനസിൽ സംശയത്തിന്റെ കനൽ  എരിഞ്ഞു.

""" മ്മ്ഹ്..... എന്തായാലും ഞാനൊന്ന് വിളിച്ച് നോക്കട്ടെ....."""

ശേഖരൻ ഫോണുമായി ആൾകൂട്ടത്തിൽ നിന്ന് മാറി നിന്നു. പലതവണ വിളിച്ചപ്പോഴും സ്വിച്ഡ്ഓഫ് തന്നെ. അയാൾ പരിഭ്രാന്തനായി...  മകൾക്കായ് ഒരച്ചന്റെ വേവലാതി....

ആത്മിക ശേഖർ  ഒരേയൊരു മകളാണ്. അമ്മയില്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെ പൊന്നു പോലെ വളർത്തിയതാണ്.....അവളുടെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിച്ച് കൊടുത്തിട്ടുണ്ട്... വൈശാഖിനെ ഇഷ്ടമാണെന്നും  വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോൾ അതിനും എതിര് പറഞ്ഞില്ല.... ആമി മോൾടെ ഇഷ്ടം തന്റെയും ഇഷ്ടമായിരുന്നു. അല്ലേലും മികച്ച ബിസ്നസ് മാനും നല്ല പെരുമാറ്റവും ഉള്ള വൈശാഖിനെ ആരാ ഇഷ്ട്ടപ്പെടാത്തെ.....!!! അയാളൊന്ന്  നിശ്വസിച്ചു.

⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

വീട് മുഴുവൻ ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരിക്കുന്നു...  എല്ലാവരും പൊന്നിന്റേയും പെണ്ണിന്റേയും  ഗുണവും കൊണവും മൽസരിച്ച് വിളമ്പുകയാണ്.
ആമിക്ക് അവരുടെ സംസാരങ്ങൾ അരോചകം ഉണ്ടാക്കി. എങ്കിലും വിളിച്ച് വരുത്തി അപമാനിക്കരുതല്ലോ... അവൾ സംയമനം പാലിച്ചു.

 """ചേച്ചീ... ചേച്ചിയെ അമ്മ വിളിക്കുന്നുണ്ട്...."""

അമ്മായിടെ ഇളയ മകൾ തരുണി പറഞ്ഞത് കേട്ട് അവൾക്ക് ആശ്വാസം തോന്നി. 
രാധികാമ്മയുടെ വിളി ഒരു ദൈവവിളി ആയിട്ടാണ് അവൾക്ക് തോന്നിയത്. ഇതുവരെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട ചെന്നായയുടെ അവസ്ഥയായിരുന്നു.  വേഗം തന്നെ അവിടന്ന് പോന്നു.

"""ആമീ... അച്ഛനെവിടെ....? """ 

 """ഞാനും അച്ഛനെ നോക്കുകയാ അമ്മായീ.... വൈശാഖിന് വിളിക്കണം എന്നും പറഞ്ഞു പോയതാ... ""

പെട്ടെന്നാണ് അച്ഛൻ വരുന്നത് അവൾ കണ്ടത്.. 

""അഹാ.. അതാ വരുന്നുണ്ടല്ലോ.....""

"" എന്തായി അച്ഛാ.... അവരെത്താറായോ...?"""
ആമി ആകാംക്ഷയോടെ ചോദിച്ചു.

മകളുടെ പ്രതീക്ഷ നിറഞ്ഞ ചോദ്യം കേട്ട് അയാൾക്ക് വേദന തോന്നി. എങ്കിലും സത്യം പറയണമല്ലോ... 

""" വിളിച്ചിട്ട്  കിട്ടുന്നില്ല മോളേ... സ്വിച്ച്ഡ് ഓഫ് എന്നാ പറയുന്നേ... """

ശേഖരന്റെ മറുപടിയിൽ ടെൻഷൻ നിറഞ്ഞു. 

അച്ഛന്റെ വാടിയ മുഖം കണ്ട് ആമിക്ക് കാര്യം മനസ്സിലായിരുന്നു. അത് കൊണ്ട് തന്നെ അവൾ കൂടുതലൊന്നും ചോദിച്ചില്ല.

അപ്പോഴാണ് ഫോൺ റിങ് ചെയ്തത്.... അയാൾ ആശ്വാസത്തോടെ Call attend ചെയ്തു.... ആമിയുടെ മനസിലും അപ്പോ അതേ ആശ്വാസമായിരുന്നു....

 """അച്ഛാ ലൗഡിലിട്....""" അവൾ തിടുക്കം കൂട്ടി.
മകളുടെ തിടുക്കം കണ്ട് ശേഖരന് ചിരി വന്നു. അയാൾ നിറചിരിയോടെ ഫോണിലേക്ക് കാതോർത്തു.

 """എന്താണ് ശേഖരാ.... ഞങ്ങളെയും പ്രതീക്ഷിച്ച് കാത്തിരിക്കാണോ....? """

വൈശാഖിന്റെ അച്ഛന്റെ പരിഹാസ ചിരിയോടെയുള്ള ചോദ്യം ചുറ്റും കൂടിയിരിക്കുന്ന എല്ലാവരേയും അമ്പരപ്പിച്ചു.

"""  മുഹൂർത്തം ആവാറായി... നിങ്ങളെവിടെയാ...?""" ശേഖരൻ ഉള്ളിൽ നിറഞ്ഞ അമ്പരപ്പ് പുറത്ത് കാണിക്കാതെ ചോദിച്ചു.

"" നിന്റെ മോൾടെ വിവാഹത്തിന് ഞങ്ങളെന്തിനാ..... സദ്യ കഴിക്കാനോ...?""

പരിഹാസ ചിരിയോടു കൂടിയുള്ള മേനോന്റെ  ചോദ്യം ശേഖരനെ അൽപം ഭയപ്പെടുത്തി.

 """മേനോനേ...നീയെന്തൊക്കെയാ പറയുന്നേ... ഇന്ന് നമ്മുടെ മക്കളെ വിവാഹമല്ലേ..? """"
 ശേഖരൻ അൽപം അമ്പരപ്പോടെ ചോദിച്ചു.

""" ഹ...ഹ...ഹ...  നിനക്ക് തോന്നുണ്ടോ.... എന്റെ വിച്ചു നിന്റെ  മോളെ വിവാഹം കഴിക്കുമെന്ന്.... ഞാനതിന്ന് സമ്മതിക്കുമോ..... അന്ന് ആ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് നീ എന്നെ തല്ലിയത് ഞാൻ ഇന്നും മറന്നിട്ടില്ല.... """

മേനോന്റെ വാക്കുകൾ കേട്ട് ശേഖർ നെറ്റിചുളിച്ചു.

""" ഉൽസവത്തിന് വന്ന ഏതോ പെണ്ണിനെ ഞാൻ കേറി പിടിച്ചെന്നും പറഞ്ഞ് ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് നീ എന്നെ തല്ലിയില്ലേ..... ചെയ്യാത്ത കുറ്റത്തിന് ആ ആൾക്കാർക്കിടയിൽ  ഞാൻ അപമാനിതനായി നിന്നപ്പോഴേ ഞാൻ തീരുമാനിച്ചുറപ്പിച്ചതാ.. എന്റെ അതേ അവസ്ഥ നിനക്കും വരണമെന്ന്....
നീ മറന്നോ ശേഖരാ.... നീ മറന്നാലും ഞാൻ മറക്കില്ലാ....""" 

മേനോൻ വീറോടെ പറഞ്ഞു നിർത്തി.

ശേഖരൻ ഓർത്തു ആ ദിവസം...
തെയ്യങ്ങോട്ട് കാവിലെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസം ആയിരുന്നു അന്ന്....
കൊടിയേറ്റത്തിന്റെ സമയം ആകാറായതു കൊണ്ട് എല്ലാവരും പ്രധാന വേദിക്ക് മുന്നിൽ ആയിരുന്നു. ഓഫീസിലെ സഹപ്രവർത്തകന്റെ ഫോൺകാൾ വന്നപ്പോഴാണ്  മൈക്കിന്റെയും മറ്റ് ബഹളങ്ങളിൽ നിന്നും സ്വസ്ഥമായി സംസാരിക്കാൻ കാവിന്റെ പിന്നാമ്പുറത്തുള്ള പരിസരത്തേക്ക് മാറി നിന്നത്.... 

അപ്പോഴാണ് ഒരു കൂട്ടം ചെറുപ്പക്കാർ കൂടി നിന്ന് ഒരാളെ ചീത്ത പറയുന്നത് കണ്ടത്.....  സംഭവം എന്താണെന്ന് അറിയാൻ വേണ്ടിയാണ് താനും അങ്ങോട്ട് ചെന്നത്.....

അപ്പോഴാണ് കൂട്ടത്തിലെ ഒരാൾ പറഞ്ഞത് ഉത്സവം കാണാൻ വന്ന ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന്...... പിന്നൊന്നും നോക്കിയില്ലാ.... ഞാനും കൊടുത്തു ഒരെണ്ണം.... അയാളെന്തൊക്കെയൊ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..... അപ്പൊ ഞാനതൊന്നും കേട്ടില്ലാ..... ആ പെൺകുട്ടിയെ ഞാൻ ആമി മോൾടെ സ്ഥാനത്ത് സങ്കൽപിച്ചു. പിന്നെ വീണ്ടും ഒരുപാട് തല്ലി.. ഉൽസവ കമ്മിറ്റി അംഗം എന്ന നിലയിൽ എന്നെ സപ്പോർട്ട് ചെയ്യാൻ കൂടെ ഒരുപാട് പേരുണ്ടായിരുന്നു.

പിറ്റേന്നാണ് സംഭവത്തിന്റെ നിജ സ്ഥിതി അറിയുന്നത്..  അയാൾ ആ കുട്ടിയെ രക്ഷിക്കാനാണ് ശ്രമിച്ചെതെന്നും ആളുമാറിയാണ് തല്ലിയതെന്നും എല്ലാം...
ഇന്നലെ അയാൾ പറയുന്നത് കേൾക്കാൻ ശ്രമിക്കാതെ തല്ലിയിൽ കുറ്റബോധം തോന്നിയിരുന്നു.. എങ്കിലും ആ മനുഷ്യനോട് മാപ്പ് പറയാൻ എന്ത് കൊണ്ടോ ആത്മാഭിമാനം അനുവദിച്ചില്ല...!

പിന്നീട് അയാളെ കാണുന്നത്  ഒമ്പത് മാസങ്ങൾക്ക് ശേഷമാണ്. ആമി മോൾക്ക് ഇഷ്ടപ്പെട്ട പയ്യനെ കുറിച്ച്  പറഞ്ഞപ്പോൾ വിവാഹക്കാര്യം സംസാരിക്കാൻ വേണ്ടി അവരുടെ വീട്ടിൽ ചെന്നപ്പോൾ...! അന്നവിടെ മേനോനെ കണ്ട് ഞെട്ടിയിരുന്നു. പക്ഷേ അയാൾ പരിചയം കാണിക്കാത്തത് കാരണം അത് മറന്നെന്ന് വിചാരിച്ചു. അതുകൊണ്ട് തന്നെ ഓർമിപ്പിക്കാനും പോയില്ല....

 പക്ഷേ... മാസങ്ങൾക്കപ്പുറം ഉള്ള പരിചയപ്പെടൽ തന്റെ മകളുടെ ജീവിതം വെച്ച് പകരം വീട്ടാനാകുമെന്ന് സ്വപ്നത്തിൽ പോലും നിനച്ചില്ല....

ആ കല്യാണ പന്തലിൽ ശേഖരൻ വെട്ടി വിയർത്തു. അറിയാതെ ചെയ്തു പോയ തെറ്റിന് തന്റെ മകളുടെ ജീവിതം ബലിയാടാകുന്നു. 

""ഹലോ... ശേഖരാ താൻ പോയോ...?""

മൊബെെലൂടെയുള്ള മേനോന്റെ ശബ്ദം ശേഖരനെ ചിന്തകളിൽ നിന്നും മോചിപ്പിച്ചു.

""മ്മ്ഹ്... ""

ഇല്ല എന്ന അർത്ഥത്തിൽ അയാൾ ഒന്ന് മൂളി. മേനോൻ തുടർന്നു.

 """അന്ന് ഒരുപാട് ഞാൻ തന്നോട് പറഞ്ഞതാ എന്നെ വിട്ടേക്കെന്ന്.... നിങ്ങളാരും എനിക്ക് പറയാനുള്ളത് കേട്ടില്ല... അത്രയും പേരുടെ മുന്നിൽ പെണ്ണ് പിടിയനായി നിന്നപ്പൊഴേ ഞാൻ തീരുമാനിച്ചതാ തനിക്കും എന്റെ അവസ്ഥ വരണമെന്ന്... നാട്ടുകാരുടെ മുന്നിൽ അപമാനിതനാകുമ്പോഴുള്ള അവസ്ഥ താനും അറിയണമെന്ന്...  അപ്പോൾ മാത്രമേ എനിക്ക് ആ രാത്രിയുടെ ഓർമകളിൽ നിന്നും മോചനം ഉണ്ടാവുകയുള്ളൂ.... """

 ശേഖരൻ അസ്വസ്ഥതയോടെ തന്റെ മകളെ ഒന്ന് നോക്കി. അവൾ നെറ്റി ചുളിച്ച് എല്ലാം കേട്ടിരിക്കുന്നുണ്ട്. അയാളിൽ ഒരു ദയനീയ ഭാവം നിറഞ്ഞു.

 """മോൾടെ കല്യാണം നടത്താനാകാതെ
ഇന്ന് ഇത്രേം ആളുകൾക്കിടയിൽ നിന്നെ നാറ്റിക്കും ഞാൻ...! നാട്ടാർക്കിടയിൽ അപമാനിതനാകുമ്പോൾ ഉള്ള നിസഹായാവസ്ഥ അറിയണം നീ... അതിനാണ് ഇത്രയും മാസം ഞാൻ കാത്തിരുന്നത്... എനിക്കൊന്ന് കാണണം കല്യാണ ചെക്കനില്ലാണ്ട് എങ്ങനെ ഈ കല്യാണം നടക്കുമെന്ന്....?"""

മേനോൻ പുച്ഛത്തോടെ പറഞ്ഞ് നിർത്തി. ശേഖരൻ തിരിച്ച് ഒന്നും പറയാൻ കഴിയാത്ത വിധം തളർന്നിരുന്നു.

To Top