ഞാൻ വരില്ല, നമ്മുടെ റിലേഷൻഷിപ് അവസാ നിച്ചതല്ലേ...

Valappottukal


രചന: ഗോപിക

ഒരു മഴയത്തു ❤️

" നിനക്ക് ഇനിയെങ്കിലും എൻറെ കൂടെ വന്നുകൂടെ ... അന്ന ..." 

അവളുടെ അരകെട്ടിലൂടെ കൈ ചുറ്റി ദേവ അതു ചോദിക്കുമ്പോൾ  അവന്റെ ശബ്ദം ഇടറിയിരുന്നു. 

അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവൻ കാണാതെയവളത് തുടച്ചു മാറ്റുമ്പോൾ  അവളുടെ ഹൃദയം പിടഞ്ഞിരുന്നു.

" ഇനിയെന്തിന് വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്നെ .. ആർക്ക് വേണ്ടി .. ഒരു  മനുഷ്യ സ്ത്രീ ആയിപോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നേക്കാൾ നന്നായി നിനക്ക് അറിയാം പക്ഷെ നീ അത് ... മനഃപൂർവം മറക്കുന്നു. ജനിപ്പിച്ച ആളുകളെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയില്ല പക്ഷെ .. നിനക്ക് ഒരു ജീവിതം വേണ്ടേ ... കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 6 വർഷം ആയി പെണ്ണെ ... നമ്മൾക്ക് ജീവിക്കണ്ടേ നീ ആഗ്രഹിച്ചത് പോലെ ... കുഞ്ഞുകുട്ടികളുമായി ... നിനക്ക് വന്നൂടെ എന്റെ കൂടെ ?" 

" ദേവ .. ഞാൻ വരില്ല . നമ്മുടെ റിലേഷൻഷിപ് അവസാനിച്ചതല്ലേ .. പിന്നെ എന്തിനാ ഇങ്ങനെ ഒരു കാത്തിരിപ്പ്" അവൾ ഇടറിയ ശബ്ദത്തോടെ അവനോട് ചോദിച്ചു.

" പറ്റില്ല അന്ന നീയില്ലാതെ ഈ ദേവക്ക് പറ്റില്ല ഒരു മതത്തിന്റെ പേരിലും നിന്നെ കൈവിടാൻ എനിക്ക് കഴിയില്ല. കാരണം ഞാൻ ദേവയാണ് ..."

" ദേവ ..ഞാൻ പറയുന്നതൊന്നു മനസിലാക്കാൻ ശ്രമിക് ... എനിക്ക് കഴിയില്ല അപ്പന്റെ വാക്ക് ധിക്കരിച്ചു നിന്റെ ഒപ്പം വരാൻ.നീ കാത്തിരിക്കേണ്ട അമ്മച്ചി പറയുന്ന കുട്ടിയെ വിവാഹം കഴിക്കു ..." 

" ഞാൻ വിവാഹം കഴിക്കുന്നത് അവടെ നിൽക്കട്ടെ എന്താ നിന്റെ  പ്ലാൻ ഇങ്ങനെ ഇരിക്കാൻ ആണോ.?"

" ദേവ .. അത് ...പ്ലീസ് എന്നോടൊന്നും ചോദിക്കരുത്  .. " അവൾ മുഖം തിരിച്ചു ടെറസ്സിന്റെ പടി ഇറങ്ങാൻ തുടങ്ങി.

അവളുടെ പുറകെ വന്നവൻ കൈയിൽ പിടിച്ചു..

" വിട് ..." അവൾ കുതറി മാറി തിരിഞ്ഞു.

തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടവൾ ഞെട്ടി നോക്കി.

" അമ്മച്ചി ..." അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

അവർ അവരെ രണ്ടുപേരെയും തുറിച്ചു നോക്കി.

ദേവയെ കണ്ടവരുടെ കണ്ണുകൾ ചുവന്നു കലങ്ങി. കോപം കൊണ്ട് വിറച്ചു.

" കേറി പോടി ..അകത്തു ... ഇതിനായിരുന്നോ നീ തനിച് മുകളിൽ പോയി ഇരുന്നത് പിഴച്ചവളെ ..." അവളെ തല്ലാനായി കൈ ഉയർത്തിയ അവരുടെ കൈകൾ ദേവയുടെ ബലിഷ്ഠമായ കൈ തടഞ്ഞു.

" മിണ്ടി പോവരുത് .. അവളുടെ അമ്മച്ചി ആയതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല .എന്ന് കരുതി അവളെ എന്തും ചെയ്യാനുള്ള അനുവാദം അല്ല.  അവളെ തേടി ഞാൻ ആണ് വന്നത് നിങ്ങളുടെ ഭർത്താവ് അതായത് അവളുടെ അപ്പൻ ചാർളി പറയാതെ അവൾ എന്റെ കൂടെ അവൾ വരില്ല ഞാനായി ഒരു ബന്ധവും അവൾ സ്ഥാപിക്കില്ല. ഇന്നും ഞാൻ ആണ് അവളെ തേടി വന്നത് അതിന്റെ പേരിൽ അവളുടെ ദേഹത്തു കൈ വച്ചാൽ അടങ്ങി ഇരിക്കില്ല ദേവ ... " 

ചുവന്ന കണ്ണുകളുമായവൻ  പറഞ്ഞു അവിടെ നിന്നും  ഇറങ്ങി പോയി.

അവർ ഒന്നും പറയാതെ അന്നയെ ഒന്ന് നോക്കി അകത്തേക്ക് പോയി.

അന്ന അവൻ പോകുന്നത് ഒരു നിമിഷം നോക്കി നിന്നു. കണ്മുന്നിൽ നിന്നവൻ മറഞ്ഞപ്പോൾ അവൾ അകത്തേക്കു കയറി. 

തന്റെ മുറിയിൽ കയറി വാതിലടച്ചവൾ ശബ്ദമില്ലാതെ കരഞ്ഞു.

അവളുടെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു.

++++++++++++++

പ്ലസ്ടു കഴിഞ്ഞു നഴ്സിംഗ്നു ചേർന്ന മെഡിക്കൽ കോളേജിലെ ആദ്യദിവസം അവടെ കാലെടുത്തു വച്ചതും ഒരടിയുടെ ഇടയിലേക്ക് ആണ്.

അതിനിടയിൽ ആരോ ഉയർത്തിയ ഹോക്കിസ്റ്റിക്ക് തലയിലേക്ക് കൊണ്ടവൾ ബോധം മറിഞ്ഞു വീഴുമ്പോൾ അവളെ ആരോ താങ്ങി പിടിച്ചു.

അത് അവൻ ആയിരുന്നു. 

" അജയ് .." ദേവയുടെ വലംകൈ .ഹോക്കി സ്റ്റിക്ക് ഇരുന്നതാവട്ടെ ദേവയുടെ കൈയിലും.

അവളെ പൊക്കി എടുത്ത് ഹോസ്പിറ്റലിൽ ആക്കിയപ്പോഴും അവനു പ്രതേകിച് ഒന്നും തോന്നിയില്ല.

പിന്നെയും അവളെ അവൻ കണ്ടു അവൻ 3 ആം വർഷം mbbs വിദ്യാർത്ഥി ആയിരുന്നു. അവൾ ഒന്നാം വർഷം നഴ്സിംഗ് വിദ്യാർത്ഥിനിയും. 

കഥ തുടങ്ങുന്നത്  ഒരു വെക്കേഷന് ആണ് 

വെക്കേഷന് നാട്ടിൽ പോയ ദേവ തിരിച്ചു വന്നത് മനസ്സിൽ ഒരു പ്രണയവും ആയിട്ടാണ്. 

അന്നയോടുള്ള പ്രണയം ...❤️

ഒരു മാസം   കൊണ്ട് അസ്ഥിക്ക് പിടിച്ച പ്രണയം.

++++++++++++++++++

അവരുടെ പ്രണയം കണ്ടാൽ ആരും കൊതിച്ചു പോകും. 

കാലങ്ങൾ കഴിയുംതോറും അവരുടെ പ്രണയം വീഞ്ഞ് പോലെയായി ..❤️ പഴകുംതോറും അതിനു സ്വാദും കൂടി വന്നു ❤️

++++++++++++++++

ദേവ കോളേജ് കഴിഞ്ഞു ആ നാട്ടിലെ തന്നെ വലിയ ഹോസ്പിറ്റലിൽ ജൂനിയർ ആയിട്ട് കയറി.

ലൈഫ്  നല്ല ഒഴുക്കോടെ പോകുന്നു.

+++++++++++++++

ഏകദേശം ഒരു മാസം കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നപ്പോൾ ആണ് ദേവയെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞത്.

റൂമിലേക്ക് ഇരിക്കാൻ പറയാൻ പറഞ്ഞു വേഗം കഴിച്ച് കഴിഞ്ഞെണീറ്റു.

ചെന്നപ്പോൾ ഒരു 50 ,55 വയസുള്ള ഒരാൾ മുഖത്ത് നല്ല ഗൗരവം ആണ്.

ഒരു ചിരിയോടെ ദേവ ഇരിക്കാൻ പറഞ്ഞു.

കസേര വലിച്ചു അയാൾ അമർന്നിരുന്നു.

പേരെന്തെന്നുള്ള ദേവയുടെ ചോദ്യത്തിന് അയാൾ തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത് .

" എന്റെ മകളുമായി നിനക്കെന്താ ബന്ധം ..??" 

ദേവയുടെ കൈയിലിരുന്ന പേന ഒന്ന് വിറച്ചു.

പതറിയ  മുഖത്തോടെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി. അയാളൊരു  ഭാവമാറ്റവും ഇല്ലാതെ അവനെ നോക്കി.

" എനിക്ക് അവളെ ഇഷ്ടമാണ് അവൾക്കും ." പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

" അറിയാം ... അവളോടുള്ളത് ഞാൻ പറഞ്ഞോളാം . ഇത് നിനക്കുള്ള താക്കിത് ആണ്." 

" ഈ ചാർളി ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കത്തുമില്ല .." 

" ഞങ്ങൾ പ്രണയിച്ചുപോയി മതവും ജാതിയും ഒന്നും നോക്കിയില്ല ....പിന്നെ ... എന്റെ വീട്ടിൽ എല്ലാവർക്കും സമ്മതവും ആണ്. അവളെ നോക്കാനുള്ള ജോലിയും എനിക്കുണ്ട്. അതിനപ്പുറം നോക്കേണ്ട കാര്യമുണ്ടോ പപ്പാ  .." 

"അയാൾ അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി ." 

അവന്റെ ചാരകണ്ണുകളിൽ അപേക്ഷയായിരുന്നുവെന്ന് അയാൾ തിരിച്ചറിഞ്ഞില്ല.

ഒരു തരം വാശി അയാളിൽ വന്നു നിറഞ്ഞു.

" ഞാൻ പറയുന്നത് നീ കേട്ടാൽ മതി.പിന്നെ , വിളിച്ചിറക്കി കൊണ്ടുപോകണമെന്നൊന്നും നീ വിചാരിക്കണ്ട.. അങ്ങനെ ഒന്ന് സംഭവിക്കില്ല അവളെ എന്റെ മോളാ ... ഇനി അങ്ങനെ എന്തെങ്കിലും അവളുടെ മനസ്സിൽ ഉണ്ടേൽ രണ്ടിനെയും വെട്ടി തുണ്ടം തുണ്ടം ആക്കും ഞാൻ..." ഭീഷണിയുടെ സ്വരത്തിൽ അയാൾ പറഞ്ഞെണീറ്റുപോയി.

അവൻ കസേരയിലേക്ക് തളർന്നു ചാഞ്ഞിരുന്നുപോയി.

++++++++++++
തങ്ങളുടെ പ്രണയത്തിൽ ലേശം പോലും കറുപ്പ് ഇല്ലായിരുന്നു ഈ വർഷങ്ങൾക്കിടയിൽ ഒരു നിമിഷം പോലും eന്റെ സമ്മതമില്ലാതെയോ, തെറ്റായരീതിയിലോ ഈ ഒരു ബന്ധം പോയിട്ടില്ല.

അവൾ കണ്ണുകൾ തുടച്ചു എണീറ്റു ..

നാളെ മനസമ്മതം ആണ് തന്റെ അനിയത്തിയുടെ ... അവൾക്കിഷ്ടപെട്ട ആളുടെ ഒപ്പം ... അവളുടെ പ്രണയത്തിനു സമ്മതിച്ച അപ്പന് എന്തുകൊണ്ട ദേവയെ അംഗീകരിക്കാൻ കഴിയാത്തതെന്ന് ഒരുപാട് ചിന്തിച്ചതാണ്.. " അറിയില്ല .." ഒരു നിശ്വാസത്തോടെ അവൾ ഷവറിന്റെ അടിയിൽ നിന്നു. മനസ് വേകുന്നുണ്ട്" 

" ഞെഞ്ചു പൊടിയുന്നുണ്ട് ... അപ്പൻ അന്നു തുടങ്ങിയ അവഗണനയാണ്. ചിലനേരം മരിച്ചു കളഞ്ഞാലോ എന്നു തോന്നും. പിന്നെ തോന്നും എന്തിനു ..വേണ്ടി ... " 

കണ്ണുകൾ തുടച്ചവൾ കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല മനസ് ..വിങ്ങുന്നത്കൊണ്ടാകും ...." 

വിളറിവെളുത്ത തന്റെ മുഖം അമർത്തി തുടച്ചവൾ പുറത്തേക്ക് നടന്നു.

+++++++++++

മനസമ്മതം നന്നായി കഴിഞ്ഞവൾ പുറത്തേക്കിറങ്ങി അപ്പനും അമ്മച്ചിയും തന്റെ അനിയത്തിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. 

കഴിക്കാനായി പുറത്തേക്കിറങ്ങിയവൾ മുൻപിൽ നിക്കുന്ന ആളെ കണ്ടു ഞെട്ടി.

" ഇച്ഛൻ ......" അവളുടെ കണ്ണുകൾ നിറഞ്ഞു. ഓടിപോയവൾ ആ ഞെഞ്ചിൽ ചാഞ്ഞു.

ദേവയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഇച്ഛൻ എന്ന ഇവാൻ. അതുമല്ല  അന്നയുടെ അമ്മച്ചിയുടെ ബന്ധുവിന്റെ മകൻ കൂടി ആണ് ഇവാൻ. 

ദേവയുടെയും അന്നയുടെയും ബന്ധത്തിന് കൂട്ട് നിന്നതും എല്ലാ സപ്പോർട്ടും കൊടുത്തതും ഇവാൻ എന്ന ഇച്ഛൻ ആണ്.

++++++++++++

" കരയാതെ അന്നു ( അന്നയെ ഇവാൻ അന്നു എന്നാണ് വിളിക്കുന്നെ അവനു അവൾ കുഞ്ഞിപ്പെങ്ങൾ ആണ് ..)അവളുടെ തലയിൽ തലോടിയവൻ അവളെ തന്നിൽ നിന്നകറ്റി നിർത്തി പറഞ്ഞു.

" അവൻ വന്നിരുന്നു അല്ലെ .. ??" 

" ഉം ..." ഒരു നേർത്ത മൂളൽ മാത്രമേ അവളിൽ നിന്നും വന്നുള്ളൂ.

" നിനക്ക് .. നിനക്ക് പോയ്കൂടായിരുന്നോ. എന്തിനാ നീ ആ വീട്ടിൽ ഇങ്ങനെ .. കാര്യം അവൻ പറഞ്ഞപോലെ നിന്നെ വളർത്തി വലുതാക്കിയത് അവര് തന്നെയാ പക്ഷെ ... നിന്നോട് ഒരു ദയ പോലും കാണിക്കാതെ നിന്റെ അനിയത്തിക്ക് വിവാഹം അതും അവൾ സ്നേഹിച്ച ചെറുക്കനെ ... എന്തിനാടി .. നിന്നോട് ഇങ്ങനെ അവഗണനാ കാണിക്കുന്നേ നിനക്ക് ചോദിച്ചൂടെ അപ്പനോട് .." 

" എനിക്കറിയില്ല ഇച്ച ... അപ്പനെന്നോട് മിണ്ടിയിട്ട് വർഷങ്ങൾ ആയി." ഒരേങ്ങലോടെ അവൾ പറഞ്ഞപ്പോൾ ഞെട്ടിയത് ഇവാൻ ആണ്. 

അന്ന പറഞ്ഞു കേട്ട അവളുടെ  അപ്പൻ അങ്ങനെ ആയിരുന്നില്ല.

" ടി കൊച്ചേ നീ എന്നതാടി ഈ പറയണേ ... അപ്പൻ മിണ്ടിയിട്ടില്ലെന്നോ. അതിനു നീ എന്ന അതിനുമാത്രം തെറ്റുചെയ്‌തെ. ഒരാളെ സ്നേഹ്ച്ചതോ..." 

"........." 

" നീ ഒന്നും മിണ്ടാതെ നിക്കല്ലേ കൊച്ചേ ..." 

"....."

" നീ അല്ലേലും പണ്ടുമുതലേ എല്ലാം ഉള്ളിൽ ഒതുക്കൽ ആണല്ലോ..."  ഈ സ്വഭാവം ദേ ഇപ്പൊ അവനും തുടങ്ങിയിട്ടുണ്ട്." അവൻ അതു പറഞ്ഞപ്പോൾ അവൾ തലയുയർത്തി ചോദ്യഭാവത്തിൽ നോക്കി.

" നീ നോക്കണ്ട ദേവയുടെ കാര്യമാ പറഞ്ഞെ. വീട്ടി വന്നിരിപ്പുണ്ട്.  " 

".........." 

" നാളെ അവൻ പോവാ അന്ന .. നിനക്ക് അവനെ വന്നൊന്ന് കണ്ടുകൂടെ ... നിങ്ങള് രണ്ടും ഇങ്ങനെ കിടന്ന് എന്തിനാ ഇങ്ങനെ രണ്ടിടത് കിടന്ന് വേവുന്നെ ... ഒന്നായിക്കൂടെ നിങ്ങൾക്ക്. അവൻ നിന്നെ പൊന്നുപോലെ നോക്കില്ലേ അന്നു." 

" എനിക്കറിയാം ഇച്ഛാ ... ഇച്ഛനെക്കാൾ നന്നായി എനിക്ക് അറിയാം. പക്ഷെ അപ്പന്റെ വാക്കിനപ്പുറം എനിക്ക് ഒന്നും സാധിക്കില്ല. ആ കൈകൊണ്ട് ചേർത്ത് വച്ചാല് ഞാൻ സന്തോഷത്തോടെ ദേവയുടെ ഒപ്പം പോകും.." ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു.

" അതിനു നിന്റെ അപ്പൻ ഈ ജന്മത്തു സമ്മധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??"

" അറിയില്ല .." അവളുടെ സ്വരം പതിഞ്ഞിരുന്നു." 

" എന്ന നീ ഇവടെ ഇരുന്നോ. അവസാനം എല്ലാം കഴിയുമ്പോൾ നിനക്ക് ആരുമില്ലാതെ ആവരുത് അന്നു. അന്ന് ചിലപ്പോൾ ചേർത്തുപിടിക്കാൻ നിന്റെ അപ്പൻ പോലും കാണില്ല........ അവനൊന്നു നിർത്തി തുടർന്നു.

" ദേവയും ..." 

ഇവാൻ അതു പറഞ്ഞു തിരിഞ്ഞു നടന്നു.

അവന്റെ വാക്കുകളിലെ ദൃഢത അവളിൽ ഭയമുണർത്തി. ഞെഞ്ചിൽ കൈ വച്ചവൾ കർത്താവിനെ മനസ്സുരുകി വിളിച്ചു.

+++++++++++++++

രാത്രിയിൽ മഴ ആർത്തു പെയ്യുമ്പോൾ

അവളൊന്നുമറിയാതെ ഇവാന്റെ വാക്കുകളിൽ കുടുങ്ങി കിടന്നു ഉറങ്ങാതെ.

അതെ സമയത്ത് ദേവയും ഉറങ്ങാതെ കിടന്നു അവന്റെ ഇടംകണ്ണിൽ നിന്നും ഒരു കണ്ണുനീർത്തുള്ളി ഒഴുകി ബെഡിലേക്ക് വീണു.

ഞെഞ്ചു നീറുന്നുണ്ടായിരുന്നു അവനു.

അവന്റെ ഓർമ്മകൾ പതിയെ പുറകോട്ടു സഞ്ചരിച്ചു.

+++++++++++++++
ഒരു വെക്കേഷന് കാലത്ത് നാട്ടിൽ പോയ ദിവസങ്ങൾ. 

2 ആഴ്ചത്തേക്ക് പോയത് മുത്തശ്ശി ഒരുമാസം ആക്കിയപ്പോൾ മനസില്ലാമനസോടെ അവടെ നിന്നു.

പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ വീട്ടു മുറ്റത്തു നമ്മടെ ഇച്ചായൻ present ആണ്. പള്ളിയിൽ പോകണമെന്ന്. 

ഞാൻ അവനെ സൂക്ഷിച്ചു നോക്കി. 

" എന്തോ ഉടായിപ്പ് ഉണ്ടല്ലോ. ഞാൻ മനസ്സിലോർത്തു. അതേപോലെ തന്നെയായിരുന്നു.

ഏതോ പെണ്ണിനെ കഴിഞ്ഞ ദിവസം കണ്ടു സ്പാർക്ക് അടിച്ചെന്ന് കഴുത്തേൽ കൊന്ത കണ്ടെന്നു.

അതിനാണ് ഈ പള്ളി വിസിറ്റ്.

അങ്ങനെ വണ്ടി എടുത്തു പള്ളിയിലേക്ക്. ഞങ്ങൾ പള്ളിയിൽ എത്തിയപ്പോൾ പ്രാർഥന ആണ്.പുറത്ത് നിന്നു.

15 മിനിറ്റ് കാത്തിരിപ്പിന് ശേഷം എല്ലാവരും പുറത്തേക്ക് വന്നു.

ഇച്ചായൻ അവന്റെ പെണ്ണിനെ തപ്പുന്നിതിനിടയിൽ ആണ്, എന്റെ മിഴികൾ പടികൾ ഇറങ്ങി വന്നൊരു പെൺകുട്ടിയിൽ ഉടക്കിയത്. ഒരു നിമിഷമോ നിമിഷങ്ങളോ അവളിൽ താൻ കുടുങ്ങി കിടന്നു.

എന്തോ ഒന്ന് അവളിലേക്ക് ആകർഷിക്കുന്നത് പോലെ... ഏതോ ഒരു നിമിഷത്തിൽ അവളുടെ കണ്ണുകളും എന്നെ തേടി വന്നപ്പോൾ ആ കണ്ണുകൾ വിടർന്നിരുന്നുവോ.. അറിയില്ലായിരുന്നു. പക്ഷെ അവൾ ഓടി വന്നെന്റെ പേര് വിളിച്ചു മിണ്ടിയപ്പോൾ അത്ഭുതം ആയിരുന്നു.

പിന്നെ ആണ് ചമ്മലോടെ ഞാൻ അറിഞ്ഞത് നമ്മടെ കോളേജിൽ തന്നെയുള്ളതാ ഇച്ഛന്റെ പെണ്ണിന്റെ കൂട്ടുകാരി.

++++++++++

പിന്നീടുള്ള ദിവസങ്ങൾ ഇച്ഛന്റെ പ്രണയത്തിനു കാവൽ ആയിരുന്നു.

ഇച്ഛന്റെ പ്രണയത്തിനു പച്ചക്കൊടി കാണിച് വീട്ടുകാർ രണ്ടും കൈകൊടുത്തു.

അങ്ങനെ ഇരിക്കെ.... അവർക്ക് ഒരു exam അങ്ങ് വയനാട് അങ്ങനെ തലേന്ന് നൈറ്റ്‌ യാത്ര തുടങ്ങി.

അന്ന് ആണ് എല്ലാം മാറി മറിയുന്നത്.....

എക്സാം കഴിഞ്ഞു ഒരു ദിവസം കൂടി തങ്ങാനുള്ള പ്ലാനുമായി അവിടം ചുറ്റി കറങ്ങാൻ ഇറങ്ങി. അവരെ തനിച്ചു വിട്ട് ഞങ്ങൾ രണ്ടാളും വേറെ ഒരു പാറപ്പുറത് കയറി ഇരുന്നു.

കലപില ചിലക്കുന്ന അവൾ അന്നെന്തോ മൗനം പൂണ്ടു... 

ഞാൻ എന്റെ ക്യാമറ എടുത്ത് പ്രകൃതിഭംഗിയിൽ ഫോട്ടോകൾ എടുത്തു തുടങ്ങി. എപ്പോഴോ എന്റെ ക്യാമറ  കണ്ണുകൾ അവളിലേക്ക് focus ചെയ്തു.എന്നെ തന്നെ മറന്നു ഞാൻ നിന്നുപോയി.

അവളുടെ കണ്ണുകൾ എന്നിലേക്ക് വന്നു പതിച്ചപ്പോൾ ക്യാമറ മാറ്റി ഞാൻ തിരിഞ്ഞു നിന്നു.

അവൾ എണീറ്റു എന്റെ അടുത്തേക്ക് വന്നതും ഞാൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു.  അവളുടെ കാലൊന്നു തെന്നി. ഉയർന്ന ഞെഞ്ചിടിപ്പോടെ അവളെ ഞാൻ ചുറ്റിപിടിച്ചു തന്നിലേക്ക് അണച്ചു.

എന്റെ ഞെഞ്ചിടിപ്പു മനസ്സിലാക്കിയോ ? അതോ ഭയന്നിട്ടോ അവൾ എന്നിലേക്ക് ചേർന്ന് നിന്നു.

നിമിഷങ്ങൾക് ശേഷം എന്റെ ഞെഞ്ചിൽ നിന്നവൾ തല എടുത്തപ്പോ എന്തോ ഒന്ന് വിങ്ങി.

അവൾ എന്റെ മുഖത്തേക്ക് നോക്കി.

" ഭയന്നോ .." അവളെന്നോട് ചോദിച്ചു.

" ഉം .. " ഞാൻ മൂളി. 

" അത്രക്ക് ഇഷ്ടമാണോ എന്നെ ..??' അവൾ ചോദിച്ചു . ആ ചോദ്യം സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.

" ഞാൻ അറിയുന്നുണ്ടായിരുന്നു .. എല്ലാം ..പിന്നെ ....ഇച്ഛൻ പറഞ്ഞിരുന്നു ഈ കള്ളകാമുകൻറെ മനസ് .." അവളത് തുറന്നു പറയുമ്പോൾ എന്റെ മനസ് നിറഞ്ഞു.

" ഇനിയെങ്കിലും പറഞ്ഞൂടെ എന്നോട് ..." അവൾ ചോദിച്ചു.

" ഒരു കൈയിൽ ക്യാമറയും മറുകൈയിൽ അവളെ ഞാൻ ചുറ്റിപിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു.

" ഇഷ്ടമാണ് ..ഒരുപാട് ... എങ്ങനെ എന്തിനു എന്നൊന്നും അറിയത്തില്ല . കണ്ടപ്പോ ... ഒരു സ്പാർക്ക് ... 
I LOVE YOU ❤️" അതും പറഞ്ഞവൻ അവളെ ഒന്നുകൂടി ചേർത്ത് നിർത്തി ആ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്ത്.

അന്ന് മുതൽ സ്നേഹിച്ചിട്ടേ ഉള്ളു.

+++++++++++++++

അവസാനം തമ്മിൽ പറഞ്ഞു പിരിയുമ്പോഴും എനിക്കും അവൾക്കും ഒരുപോലെ അറിയാമായിരുന്നു. ഇതിനൊരു അവസാനമുണ്ടാവില്ലെന്ന് ......

+++++++++++++

ഓർമകളിൽ നിന്നു മുക്തനായി അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

രാത്രിയും പകലുകളും കടന്നുപോയി.

വർഷം 3 കഴിഞ്ഞു. ഇന്നും അവൻ അവളുടെ സമ്മതത്തിനായി കാത്തിരിക്കുന്നു. അവൾ അവളുടെ അച്ഛന്റെ സമ്മതത്തിനും.

++++++++++

ഇന്ന് അവൻ യുകെയിലെ ഫേമസ് ഹോസ്പിറ്റലിൽ ഗൈനകോളജിയിൽ വർക്ക്‌ ചെയ്യുന്നു. കൈപ്പുണ്യം ഉള്ള ഡോക്ടർ എന്ന  പേരും അവനുണ്ട്. 

അതുകൊണ്ട് തന്നെ ഭൂരിഭാഗം മലയാളികളും അവന്റെ അടുതാണ് തന്റെ ഭാര്യമാരെ  ചെക്ക്അപ്പ് നു കൊണ്ടുവരുന്നത്.

അങ്ങനെ ഒരു ദിവസം ദേവ തന്റെ ക്യാബിനിൽ ഇരുന്നപ്പോൾ ആണ് ഇച്ഛൻ ഓടി വന്നത്. ( എവടെ പോയാലും പുറകെ ഉണ്ട് 😆😆) 

" ഡാ ... അവൾ ... ഞാൻ ... കണ്ടു ... i think.... കല്യാണം .." ഇച്ഛൻ നിന്നു കിതക്കുകയാണ്.

" എന്താ ഇച്ഛാ നീ എന്നതിനാ ഇങ്ങനെ പട്ടി കിതക്കുന്നത് പോലെ കിതക്കുന്നെ ???"

" ഡാ ... ഞാൻ .. കണ്ടു ... അവളെ .." 

" ആരെ ..കണ്ടകാര്യം ആണ് .. ദാ വെള്ളം കുടി ..." അവൻ ബോട്ടിൽ  നീട്ടി പറഞ്ഞു

ഇച്ഛൻ കിതപ്പൊന്നു മാറിയപ്പോൾ പറഞ്ഞു.

" ദേവ അവൾ .. അന്ന ... ഇവടെ ഞാൻ കണ്ടു ... പക്ഷെ ......" 

അവൻ അത്ഭുതത്തോടെ ഇച്ഛനെ നോക്കി.

" what ... ഇവടെയോ ഇച്ഛനു തോന്നിയതാവും .." 

" അല്ല .ഞാൻ കണ്ടതാ  ... കൂടെ വേറെ ഒരു സ്ത്രീയും ഉണ്ട്...." 

" സത്യാണോ ..ഇച്ഛാ .. എനിക്ക് .....എനിക്ക് അവളെ കാണണം .." അവൻ അത്യധികം സന്തോഷത്തോടെ പുറത്തേക്ക് നടക്കാൻ ആഞ്ഞ് .

" പോവണ്ട .. അവൾ ഇങ്ങോട്ട് തന്നെയാ വരുന്നേ ..." 

ഇച്ഛൻ പറഞ്ഞത് കേട്ട് അവൻ സംശയഭാവത്തിൽ നോക്കി.

" i think അവളുടെ മാര്യേജ് കഴിഞ്ഞു. She is pregnant." 
To Top