നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ നിന്റെ ഭർത്താവ് ആണ്...

Valappottukal

 


രചന: സൂര്യ ദേവൻ



ഏട്ടാ എനിക്ക് തീരെ വയ്യാ... എന്ത് പറ്റി നിനക്ക്... അറിയില്ലാ ഏട്ടാ, ഭയങ്കര തലവേദന... സാരമില്ലടി അത് മാറും... നീ ഇന്നലെ ഉറങ്ങാതെ ഇരുന്ന കാരണം ആണ് തലവേദന... ഏട്ടൻ എങ്ങനെ കണ്ടു ഞാൻ ഉറങ്ങാതെ ഇരുന്നത്... ഞാനും ഉറങ്ങിയിട്ടുണ്ടായിരുന്നില്ലാ ഇന്നലെ... അത് എന്തെ ഏട്ടൻ ഉറങ്ങാതെ ഇരുന്നത് .. നീ ഉറങ്ങിയില്ലല്ലോ അപ്പൊ ഞാനും ഉറങ്ങിയില്ലാ.... 


നീ കിടന്നോ, ഞാൻ അടുക്കളയിൽ കയറിക്കൊണാം... ഏട്ടന് ബുദ്ധിമുട്ട് ആയല്ലേ... എനിക്കൊരു ബുദ്ധിമുട്ട് ഇല്ലാ... ഭാര്യക്ക് വയ്യാതെ ആയാൽ ഭർത്താവ് അല്ലെ അവളുടെ കാര്യങ്ങൾ നോക്കേണ്ടത്... അത് കൊണ്ട് നിനക്കിന്ന് ഞാൻ റെസ്റ്റ് തന്നു... ഇന്നത്തെ മുഴുവൻ പണിയും ഞാൻ എടുക്കും... നീ കഴിക്കാൻ മാത്രം വന്നാ മതി... 


ഏട്ടാ ഞാൻ കിടക്കട്ടെ... നീ കിടന്നോ, ഞാൻ പോയി നിനക്ക് ചായ വെച്ച് കൊണ്ട് വരാം... നീ ഇതുവരെ ഞാനുണ്ടാക്കിയ ചായ കുടിച്ചിട്ടില്ലല്ലോ.... അതിന് ഏട്ടന് ചായ ഉണ്ടാക്കാൻ അറിയില്ലല്ലോ... എനിക്ക് അറിയില്ലാ എന്ന് നിന്നോട് ആരാ പറഞ്ഞത്, നീ എന്റെ ചായ കുടിച്ചു നോക്ക്,  എന്നിട്ട് പറ നീ കൊള്ളുമോ ഇല്ലയോ എന്ന്... ഇട്ടിട്ട് വാ ഏട്ടൻ, ഞാൻ നോക്കട്ടെ എങ്ങനെ ഉണ്ട് എന്ന്...


ഇന്നാ ചായ... ഏട്ടാ ഏട്ടന് ചായ വെക്കാൻ അറിയാല്ലേ...സൂപ്പർ ആയിട്ടുണ്ട്... താങ്ക് യു താങ്ക് യു... നീ കിടന്നോ ഞാൻ രാവിലെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കട്ടെ... ഞാനൊന്ന് കുടിച്ചു നോക്കട്ടെ ചായ... ദൈവമേ ഇത് ചായ ആണോ... ഈ ചായ ആണോ അവൾ സൂപ്പർ എന്ന് പറഞ്ഞത്... പാവം എനിക്ക് വിഷമം ആവാതെ ഇരിക്കാൻ ആവും സൂപ്പർ എന്ന് പറഞ്ഞത്... 


വീട്ടുകാർ എതിർത്തിട്ടും എന്റെ കൂടെ ഇറങ്ങി വന്നവൾ ആണ് അവൾ... ഞാൻ എന്ന് വെച്ചാൽ അവൾക്ക് ജീവൻ ആണ്... അവളുടെ മനസ്സിൽ നല്ലൊരു വിഷമം കിടക്കുന്നുണ്ട്... അത് മാറ്റി കൊടുക്കണം...മാറ്റി കൊടുത്താൽ അവൾക്ക് സന്തോഷം ആവും...


എടീ വാ ഭക്ഷണം കഴിക്കാം... എന്താ ഉണ്ടാക്കിയത് ഏട്ടാ... നീ വാ ,വന്ന് നോക്ക്... എന്താ ഇത്  പുട്ടും കടലയും... നിനക്കിഷ്ടമുള്ളത് ഇത് അല്ലേ... അത് കൊണ്ട് ഇത് തന്നെ ഉണ്ടാക്കി... നീ ഒരു കാര്യം ചെയ്യ് ഇത് കഴിച്ച് കഴിഞ്ഞ് ഡ്രസ്സ് മാറി നിൽക്ക്... എവിടേക്ക് പോവാനാ ഏട്ടാ... അതൊക്കെ ഉണ്ട്... നീ പറഞ്ഞത് കേട്ടാൽ മതി... ഞാൻ കുളിച്ചിട്ട് വരാം... ശെരി ഏട്ടാ..


എടീ നിന്റെ ഡ്രസ്സ് മാറൽ കഴിഞ്ഞില്ലേ ഇതുവരെ... കഴിഞ്ഞു ഏട്ടാ... ദേ വരുന്നു ... ഏട്ടാ ഇനിയെങ്കിലും പറ എവിടെക്കാ പോകുന്നത് എന്ന്.... അതൊക്കെ ഉണ്ട് നീ വണ്ടിയിൽ കയറ്...


നിനക്കിപ്പോ മനസ്സിലായില്ലേ എവിടെക്കാ പോകുന്നത് എന്ന്... ഏട്ടാ എന്റെ വിട്ടില്ലേക്ക് ആണോ പോകുന്നത് ... അതെ... ഞാൻ നിന്റെ അച്ഛനെ വിളിച്ചിരുന്നു, നിനക്ക് നിങ്ങളെ കാണണം എന്നുണ്ട്... ഞാൻ അവളെ കൊണ്ട് വന്നോട്ടെ എന്ന് ചോദിച്ചു.... ഞാൻ വിചാരിച്ചത് നിന്റെ അച്ഛൻ എന്നെ ചീത്ത പറയും എന്നാ, പക്ഷെ നിന്റെ അച്ഛൻ വന്നോളാൻ പറഞ്ഞു... നിനക്കൊരു സർപ്രൈസ് തരാം എന്ന് വെച്ചിട്ടാ പറയാതെ ഇരുന്നത്... സന്തോഷം ആയില്ലേ നിനക്ക്... സന്തോഷം ആയി ഏട്ടാ... 


അവളുടെ വീട് എത്തി... നീ ചെല്ല്... പോയി അവരോട് മനസ്സ് തുറന്ന് സംസാരിച്ചിട്ടു വാ... ഏട്ടൻ വാ... ഞാൻ വരാം, നീ ആദ്യം ചെല്ല്... 


മോനേ അകത്തേക്ക് വാ... വരാം അച്ഛാ... മോനേ എങ്ങനെ പോവുന്നു ജോലിയൊക്കെ... നന്നായി പോകുന്നുണ്ട് അച്ഛാ... മോനേ ചായ കുടിക്ക്... കുടിക്കാം അമ്മേ... അമ്മയും അച്ഛനും എന്നോട് ഷെമിക്കണം...ഷെമ ചോദിക്കേണ്ട തെറ്റൊന്നും മോൻ ചെയ്തിട്ടില്ലാ... മോൻ ഞങ്ങളുടെ മോളേ നന്നായി നോക്കുന്നുണ്ടല്ലോ... ഞങ്ങൾക്ക് അത് മതി...


മോനേ അവൾ ഇവിടെ രണ്ട് ദിവസം നിന്നോട്ടെ... അതിനെന്താ അമ്മേ അവൾ നിന്നോട്ടെ... മോനും നിൽക്ക്... ഞാൻ പിന്നീട് ഒരു ദിവസം വരാം... ജോലി തിരക്കുണ്ട് അത് കൊണ്ടാ.... എന്തായാലും വരണം... വരും അമ്മേ....


അന്ന് രാത്രി...ഏട്ടാ ഏട്ടൻ വീട്ടിൽ എത്തിയോ... ആ ഞാനെത്തി... ഏട്ടാ ഏട്ടന് എങ്ങനെ മനസ്സിലായി ഞാൻ അച്ഛനെയും അമ്മയേയും കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്ന്... എടീ നിന്റെ മനസ്സ് വായിക്കാൻ എനിക്ക് കഴിയും.... നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ നിന്റെ ഭർത്താവ് ആണ് എന്ന് പറഞ്ഞ് നടക്കുന്നതിൽ അർഥം ഇല്ലാതെ ആവില്ലേ ...


ഇങ്ങനൊരു ഭർത്താവിനെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യം ആണ്... ഏട്ടാ മരണത്തിന് പോലും ഏട്ടനെ വിട്ട് കൊടുക്കയില്ലാ... എനിക്ക് എന്നും വേണം എന്റെ ഏട്ടനെ...


ശുഭം.

To Top