കേട്ടവർ കേട്ടവർ പരസ്പരം അമ്പ, രന്നു ചുറ്റും നോക്കി...

Valappottukal


രചന: അനുനയ(ആമി)


"  ദേവിയേച്ചി അറിഞ്ഞില്ലയിരുന്നോ മാടമ്പിലെ കൊച്ചിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം?..." കടയിലെ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നിടെയാണ് ദേവി ആ ശബ്ദം കേട്ടു പിന്തിരിഞ്ഞത് .. നളിനി.. നാട്ടിലെ പ്രധാന വാർത്ത കേന്ദ്രം....


കടയിലെ തന്നെ മറ്റ് പലരും പരിഹാസം നിറഞ്ഞ നോട്ടത്തോടെയും ആശ്ചര്യത്തോടേം നളിനിയെ നോക്കി...


     " എഹ്...ഏത് ? മാടമ്പിലെ കാർത്തികയേ കുറിച്ചാണോ പറയണേ നളിനി നീയ്യ്‌.... "


കടയിലെ മൂസാക്ക പൊതി കെട്ടുന്നതിനിടെ ചോദ്യം ചോദിച്ചു..... 


    " അതേ മൂസാക്ക ആ കൊച്ചിനെ തന്നെ....രാവിലെ പോലിസ് വന്നത്രെ..അറസ്റ്റ് ചെയ്തു കൊണ്ടുപോയിന്നെ..അറിഞ്ഞില്ലയോ...? " 


കേട്ടവർ കേട്ടവർ പരസ്പരം അമ്പരന്നു ചുറ്റും നോക്കി...നളിനി നാട്ടിലെ പ്രധാന വാർത്ത കേന്ദ്രം തന്നെയാണ് ... നാട്ടിൽ എന്തുണ്ടായിലും ആദ്യം അതെല്ലാരേം അറിയിക്കുന്ന ഒരേ ഒരു ബിബിസി വാർത്ത ചാനലന്ന് വരെ പറയും...മാടമ്പിലെ കാർത്തികയേയാണ് ദേവിടെ മകനായി കണ്ടു വച്ചിരിക്കുന്ന പെണ്ണ് ..ദേവി സംശയത്തോടെ മുഖം ചുളിച്ചു....അത് തന്നെയാണ് ഇവിടെ ഈ നാലാൾ കൂടുന്നിടത്ത് വന്നു ഈ കാര്യം പറയാനുള്ള കാരണവും....


 " ആര് പറഞ്ഞു നളിനി ഇതൊ‌ക്കെ... " ദേവി ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ കണക്ക് എടുത്തു കൃത്യമാക്കുന്നതിനിടെ ചോദിച്ചു....


 " എന്റെ ദേവിയേച്ചി ആരെങ്കിലും ഇതൊ‌ക്കെ പറയണോ....ഞാൻ ദേ എന്റെ രണ്ടു കണ്ണ് കൊണ്ട് കണ്ടതാണ്....ആ കൊച്ചിനെവിടെത്തെ എസ്‌ഐയും പോലീസുകാരും പിടിച്ചു ജീപ്പിൽ കയറ്റണേ..ആരോയൊക്കെ തല്ലിന്നോ

എന്തോ വല്യ കുറ്റം ചെയ്തിട്ടുണ്ട് ആ പെണ്ണ്....ഇല്ലേച്ച ഇങ്ങനെ വന്നു കൊണ്ടുപോകുവോ ?..തന്തയും തള്ളയും പിന്നെ അഴിച്ചു വിട്ടേക്കല്ലേ അവളെ...ഇതല്ല ഇതിനപ്പുറം ഉണ്ടായില്ലേൽ അത്ഭുതമുള്ളു.... "  പുച്ഛത്തോടെ നളിനി പറഞ്ഞു നിർത്തിയതും ബാക്കിയുള്ളവരും കാര്യം ശരിവച്ചു.... 


    " അത് ശരിയ ചേച്ചിയെ ...ആ പെണ്ണിന് ഒരു അടക്കവും ഒതുക്കവുമില്ല .. ഇരുപത്തി നാല് മണിക്കൂറും ബുള്ളെറ്റുമെടുത്തു കറങ്ങി നടക്കണേ കാണാം ..... ആരേലും എന്തെങ്കിലും പറഞ്ഞാലോ തർക്കുത്തരം പറച്ചിലും....ആ ഇനിയിപ്പോൾ എന്താണോ എന്തോ... "  മൂസക്ക കൂടി ഓരോന്നും ശരിവച്ചതും ദേവി നിന്നിടത്തു നിന്നു ഉരുകുവായിരുന്നു....അവർ വേഗം സാധനങ്ങളുടെ പൈസ കൊടുത്തു ഇറങ്ങാൻ തുടങ്ങിയതും നളിനി അടുത്ത ചോദ്യവും തൊടുത്തു വിട്ടു..... 


   " അല്ല ദേവിയേച്ചിയേ...ഇനി ആ കൊച്ചിനേ ശബരിക്ക് വേണ്ടി ആലോചിക്കണുണ്ടോ ? ഒന്നുല്ലേലും ഇതു പോലൊരു പെണ്ണിനെയാ നമ്മുടെ ചെക്കന്റെ തലയിൽ വെച്ചു കെട്ടാൻ പോണേ...ഇപ്പോൾ എന്തോ ചെറിയ കുറ്റത്തിനച്ച അറസ്റ്റ്..നാളെ വല്ല കൊലകുറ്റത്തിനും പിന്നിലൊക്കെ തൂങ്ങേണ്ടി വന്നലോ ..." ദേവി മൂന്നാല് മിനിറ്റോന്ന് ആലോചിച്ച ശേഷം വിളറിയ ചിരി മുഖത്ത് വരുത്തി.....


   " ശരിയാ നളിനി പറയണേ...ഞാൻ ഒന്ന് അത്രേടം വരെ ചെല്ലട്ടെ ? അല്ല നളിനിയവിടെ കാണില്ലേ...ഞാൻ ചെറുക്കനേയും കൂട്ടിയങ്‌ വന്നേക്കാം... " ദേവി പറഞ്ഞു കൊണ്ട് കാലുകൾക്ക് വേഗത കൂട്ടി നടന്നു...ഏത് വിധേനെയും ശബരീയെയും കൂട്ടി ചെന്നു കാര്യങ്ങൾ തിരക്കണമെന്ന ഒരു ചിന്തയോടെ ആ അമ്മ മനസ്സ് കടയിലേ സംസാരത്തിൽ ഉഴറി..... 


    ദേവി പോയി കഴിഞ്ഞതും നളിനി തെല്ലോരു ആവേശത്തോടെ തുടർന്നു..... 


    " ഞാൻ അപ്പോഴേ പറഞ്ഞതാണ്.... ആ പെണ്ണ് ശബരിക്ക് ചേരില്ലെന്ന കാര്യം...ആര് കേൾക്കാൻ , ആരോട് പറയാൻ...ഇപ്പോൾ കണ്ടില്ലേ...ഒന്നുമില്ലേലും എന്റെ കണ്മുന്നിൽ വളർന്ന പെണ്ണാണ്...ചെറുതിലെ വെടക്ക് പിടിച്ച സ്വഭാവം..അന്നേ ഞാൻ പറഞ്ഞതാണ്

രാജേട്ടനോടും ലതെച്ചിയോടും അവളെ അടക്കി ഒതുക്കി വളർത്താൻ....കേട്ടില്ല , ഇതാണ് പറയുന്നേ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുന്ന പഴമക്കാർ... " പരിചയക്കാർ വീണ്ടും വീണ്ടും നളിനിടെ വാക്കുകൾക്ക് കാതോർത്തും അഭിപ്രായങ്ങൾ അനുകൂലിച്ചുമിരുന്നു...


            ഇതേ സമയം മനസ്സാകെ കലങ്ങി മറിഞ്ഞവസ്ഥയായിരുന്നു ദേവിക്ക്.. വീട്ടിൽ എത്തിയതും ശബരീയെ വിളിച്ചറിയിച്ചു വേഗം തന്നെ ഒരുങ്ങി വീട് പൂട്ടിയിറങ്ങി.... 


         " അമ്മേ , അമ്മേ സത്യം അറിയാതെ ഇങ്ങനെ ടെൻഷനടിക്കല്ലേ...നളിനിയേച്ചിയേ എല്ലാര്ക്കും അറിയാലോ...ചെറിയൊരു കാര്യം പൊടിപ്പും തൊങ്ങോലും വെച്ചു പറയാൻ അവരെ കഴിഞ്ഞേ വേറാരോൾ കാണുവിടെ.. "


        യാത്രയിലൂടെ നീളം ശബരി ദേവിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായിരുന്നു...എത്രയും വേഗം മാടമ്പിലെത്തിയാൽ മതിന്ന് ചിന്തയായിരുന്നു അവരിൽ...... 


മാടമ്പി..... പേര് പോലെ തന്നെ പ്രൗഢിയുള്ള ഒരു ചെറിയ നാലുകെട്ട് തറവാട്...അവിടെത്തെ സീമന്ത പുത്രിയെയാണിപ്പോൾ പോലീസ് അറസ്റ്റു ചെയ്തുന്നു നളിനി പറഞ്ഞത്...ശബരി കാർ വേഗം പോക്കറ്റ് റോഡിലേക്ക് കയറ്റി ഒതുക്കി നിർത്തിയപ്പോഴേ കണ്ടിരുന്നു...കാഴ്ചക്കാർ മതിലോരത്തു നിലയുറപ്പിച്ചു കൊണ്ട് മാടമ്പിലേക്ക് ദൃഷ്ട്ടി ചെലുത്തി നിൽക്കുന്നത്.... 


         ദൂരെ നിന്നും ദേവിയെ കണ്ടതും നളിനി ഓടിയെത്തിയവരുടെ കാതിലടക്കം പറഞ്ഞു...


  "   കണ്ടോ ചേച്ചി....ഞാൻ പറഞ്ഞില്ലേ... ഇപ്പോൾ നോക്കിയേ..ഒന്നും ചെയ്യാതെയാണോ ഇത്രയും പോലീസുകാർ ഈ വീട്ടിൽ....ഇവിടെ എത്തിച്ചു തെളിവെടുപ്പണേന്നൊക്കെ പറയുന്നത് കേട്ടു....എന്തോ അത്രയും വല്യ കുറ്റമാണ് ചെയ്തേക്കുന്നത്.... "


ശബരി രൂക്ഷമായി നളിനിയെയൊന്ന് നോക്കി മുഖം തിരിച്ചു....എരു തീയിൽ എണ്ണ കോരി കോരി ഒഴിക്കുന്ന തിരക്കായിരുന്നവിടെ.... 


മാടമ്പി മുറ്റത്തേക്ക് അടുത്തതും മൂന്നാല് പോലീസുകാർക്കൊപ്പമിറങ്ങി വരുന്ന കാർത്തികയേ കണ്ടതും ശബരിയൊന്നു നിന്നു....അടുത്ത മാസം തന്റേതാവേണ്ട പെണ്ണ് ഇന്നിവിടെ ഈ കോലത്തിൽ....ശബരി മെല്ലെ നിശ്വാസിച്ചു അമ്മയെ നോക്കിയതും അവിടെ ഇപ്പോൾ വീർത്തു പൊട്ടുമെന്നവസ്ഥ.....ആ അതിനാക്കാം കൂട്ടനെന്ന പോലെയുള്ള നളിനിടെ സംസാരവും കൂടിയായതും കാര്യം തീരുമാനമായിന്ന് ഉറപ്പിച്ചു ശബരി.... 


 " ഓക്കേ താങ്ക്സ് മിസ്.കാർത്തിക... ഇന്നലേ താൻ ഇല്ലായിരുന്നെങ്കിൽ ആ ക്രിമിനൽസിനെ പിടിക്കൻ കഴിയില്ലായിരുന്നു ഞങ്ങൾക്ക്...തന്റെ അതി സാഹസികമായ ഇടപെടലാണ് അവരെ കുടുക്കാൻ സഹായിച്ചത്...ഒരിക്കലും ഈ സഹായം ഞങ്ങളുടെ പോലീസ് ഡിപാർട്മെന്റ് മറക്കില്ല.... "  കൈ കൊടുത്തു സംസാരിക്കുന്ന ഇൻസ്‌പെക്ടറെ കണ്ടതും ചുറ്റുമുള്ളവർ കഥയറിയാതെ അന്ധാളിച്ചു...


        " ഹേയ് , എന്നെപോലെ ഒരുപാട് പെണ്കുട്ടികളുടെ പ്രതീക്ഷയാണവർ നശിപ്പിക്കുന്നതെന്നറിഞ്ഞപ്പോൾ...അതാണ് ഈ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്..ഞാനല്ലേൽ മറ്റൊരാൾ തീർച്ചയായും ചെയ്യേണ്ട  കാര്യമാണ് ഇതൊക്കെ... "


        കാര്യമെന്താണെന്നറിയാതെ ശബരീയും ദേവിയും അവൾക്കരികിലേക്ക് ചെന്നു .....നളിനിയും അറിയാനുള്ള ആഗ്രഹത്തിലവരുടെ പിന്നാലെ തന്നെ ഒട്ടി നിന്നു ചെവി കൂർപ്പിച്ചു...


     " കാർത്തിക....എന്താ , എന്താ ഇതൊക്കെ ഞാൻ ബാങ്കിൽ ജോലി ചെയ്യുമ്പോഴാണ് അറിയുന്നത്...എന്താണിത് ?.... "


     സംശയം മറച്ചു പിടിക്കാതെയാണ് ശബരി ചോദിച്ചത്....ഇത്‌ തന്നെയായിരുന്നു പല മുഖങ്ങൾക്കും ചോദിക്കാനും ഉണ്ടായിരുന്നത്...


        " ഓഹ് സച്ചുവേട്ട...നത്തിങ് , ഞാൻ ജസ്റ്റ് ഒന്ന് ഇവരെ സഹായിച്ചു അതാണ്....സാർ, ഇതെന്റെ ഭാവി വരൻ ശബരീനാഥൻ...ഇത്‌ ദേവിയാന്റി ....ഇവിടെത്തെ കാര്യങ്ങൾ കേട്ടറിഞ്ഞു പേടിച്ചു വന്നതാവും രണ്ടാളും..... "


       ദേവിയെയും ശബരീയെയുമൊന്ന് നോക്കി , പിന്നീട് ചുറ്റുമുള്ള തെങ്ങിന്റെ മണ്ടയക്ക്  വരെ കേറിയിരിക്കുന്നവരെ നോക്കി മുരടനക്കി കൊണ്ട് എസ്‌ഐ എല്ലാർക്കുംമുള്ള ഒറ്റ മറുപടിൽ തന്നെ പറഞ്ഞു.... 


      " നിങ്ങടെ ഭാഗ്യ ഇതുപോലെരു ഭാര്യയെ കിട്ടുന്നത് മിസ്റ്റർ ശബരീനാഥ്.....ഇത്രയേറെ ധൈര്യം , ചങ്കുറ്റവും ഉള്ള മരിമകൾ കിട്ടുന്നതിൽ നിങ്ങളും ഭാഗ്യമാ ചെയ്തമ്മേ.... "


        നെടുവീർപ്പിട്ടു നിർത്തിയതും ദേവി മുഖം ചരിച്ചു കാർത്തികയെയും കുടുംബത്തെയും നോക്കി.... ആ മാതാപിതാക്കളുടെ മുഖത്തും അഭിമാനത്തിന് ചിരി കണ്ടതും ദേവി എസ്‌ഐടെ ബാക്കി വാക്കുകൾക്ക് കാതോർത്തു... 


   " പലരുടെയും കണ്ണ് വെട്ടിച്ചു നടത്തി പോന്ന 

അവയവ കച്ചോടവും മയക്കു മരുന്നു മാഫിയേയുമാണ് ഈ കുട്ടീ ഒരാൾ കാരണം ഞങ്ങൾക്ക് കീഴടക്കാൻ കഴിഞ്ഞത്...എത്ര പെണ്കുട്ടികളെയാണ് അവന്മാരെ പോലുള്ള ചെകുത്തന്മാർ പ്രണയം നടിച്ചു മയക്കുമരുന്ന് അടിമയാക്കിയും...ആ മറവിൽ അവരുടെ അവയവങ്ങൾ എടുത്തു മറിച്ചു വിൽക്കുന്നതെന്നറിയാവോ....ഒത്തിരി നാളായി ഞങ്ങളുടെ കണ്ണ് വെട്ടിക്കാലയിരുന്നു അവന്മാർ....പക്ഷെ ഇന്നലെ ഈ കുട്ടീ കാരണം....തെളിവൊടെയാണ് പിടികൂടിയത് ഞങ്ങൾ...ഇതുപോലെ നിശ്ചയധാർഢ്യവും ധൈര്യവുമുള്ള പെണ്കുട്ടികളുള്ളത് ഓരോ മാതാപിതാക്കൾക്കും അഭിമാനമാണ്...ഒരു പ്രശ്നം വരുമ്പോൾ ഒളിച്ചോടാതെ ചങ്കുറ്റത്തോടെ നേരിടാനും ഉചിതമായ ഇടപെടൽ നടത്താനും കഴിയുന്നതൊന്നും ചെറിയ കാര്യമല്ല...ബീ പ്രൗഡ് യൂ കാർത്തിക ,സമൂഹത്തിൽ നിങ്ങളെ പോലുള്ള പെണ്കുട്ടികളാണ് വേണ്ടത്...ഓരോ മാതാവും പിതാവും ആഗ്രഹിക്കുന്ന മകൾ... "


     എസ്‌ഐയുടെ ഓരോ വാക്കുകൾകളിലും നിറഞ്ഞു നിന്ന പ്രശംസയും ....കാർത്തികടെ മനോധൈര്യവും കേൾക്കെ മറ്റുള്ളവരിലും ചിരി വിടർന്നു .....ഇതുപോലെ ഒരു പെണ്കുട്ടി ഈ നാട്ടുകാരിയെന്നു പറയുന്നതിലേ അഭിമാനം.... 


     എന്നിരുന്നാലും നളിനിടെ മനസ്സിൽ ചെറിയ സംശയം ബാക്കിയായിരുന്നു ....അവ അതികം വൈകാതെ പുറത്തേക്ക് വരേം ചെയ്തു.... 


         " അപ്പോൾ നേരത്തെ അറസ്റ്റ് ചെയ്തതോ സാർ ?... "  


     " അത്‌ അറസ്റ്റ് അല്ലായിരുന്നു ...ആഭ്യന്തര മന്ത്രിക്ക് ഇത്രയും മനോധൈര്യമുള്ള പെണ്കുട്ടിയേ കാണണമെന്ന് പറഞ്ഞതിലാണ് ഞങ്ങൾ വന്നു കൂട്ടിക്കൊണ്ടു പോയത്....അത് ഇങ്ങനെ വളച്ചൊടിക്കുന്നതാണ് നിങ്ങളെ പോലുള്ള നാട്ടുകാരുടെ കുഴപ്പം....ആദ്യം സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കണം...എന്നിട്ട് കഥകൾ മെനഞ്ഞെടുത്ത പോരെ...നിങ്ങളെ പോലുള്ള ഗുണവും ദോഷം ചെയ്യുന്നവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്.... "


  അവസാനം ഒന്നമർത്തി പറഞ്ഞു കൊണ്ട് എസ്‌ഐ യാത്ര പറഞ്ഞിറങ്ങിയതും.....ദേവി ശബരിയേ നോക്കി....ഇപ്പോൾ എങ്ങനെയുണ്ടന്നർത്ഥത്തിൽ അവൻ അവരെ കണ്ണ് ചിമ്മി കാണിച്ചു....കാർത്തിക ഇരുവരേം നോക്കി മനസ്സിലാക്കിയിരുന്നു പരസ്പരമുള്ള കഥക്കളി...അവൾ  കുറുമ്പോടെ തുടർന്നു....


     " എന്നാ പിന്നെ നമുക്ക് ഈ വിവാഹം വേണ്ടന്ന് വെച്ചാലോ ദേവിയാന്റി....ഒരു പോലീസ് വന്നു കയറിയിറങ്ങിയ വീടാണ്.... വെറുതെ അതും ഇതും പറയാൻ...സച്ചുവേട്ടന് എന്നെക്കാൾ നല്ലൊരു കുട്ട്യേ കിട്ടുന്നെ... "


തമാശയായി പറഞ്ഞതെങ്കിലും ദേവി അവളുടെ കൈക്കിട്ടൊന്നടിച്ചു....അവർ അവളെ ചേർത്തു പിടിച്ചു തഴുകി....


      " നല്ല കാര്യത്തിനല്ലേ പോലീസ് വന്നു പോയത്....അല്ലാതെ കൊലയും കൊള്ളയും അല്ലല്ലോ എന്റെ മോളെ...ഇനിയിപ്പോൾ അങ്ങനേയനാണേൽ തന്നെ നമ്മളിങ് സഹിക്കും അല്ലെ സച്ചുട്ട.... " അത്രയും പറഞ്ഞു കൊണ്ട്  ഇതുപോലെ  ഒരു മോളെ മകൻ കിട്ടുന്ന അഭിമാനത്തിലവർ ഇരുവരെയും ചേർത്തു പിടിച്ചു നടന്നു ..സസന്തോഷത്തോടെ,

ആത്മാഭിമാനത്തോടെയുള്ള ചിരിയോടെ കുടുംബം ഒന്നാകെ......


 ഈ കാഴ്ച്ചു കണ്ടു നിന്നവർ പിരിഞ്ഞു പോയിട്ടും നളിനി മാത്രം എന്തോ പോയ കണക്കെ അവിടെ നിലയുറപ്പിച്ചു.....

അടുത്ത പരദൂഷണം കിട്ടുമോന്നറിയാനുള്ള ത്വരയോടെയുള്ള നിൽപ്പായിരുന്നു.... 


                  🦋🦋🦋🦋🦋🦋🦋🦋


അപവാദങ്ങളും പരദൂഷണം പറയാം.... പക്ഷെ അതിന് പിന്നിലെ സത്യമറിഞ്ഞവാണന്ന് മാത്രം...ചിലത് ദേ ഇങ്ങനെ നനഞ്ഞ പടക്കം പോലെയാവും...ചിലത് പൊട്ടിത്തെറിക്കും ആ പൊട്ടിത്തെറിടെ പ്രത്യാഘാതം വലുതാവാം....ഇതെല്ലാം ഒരിക്കൽ സ്വന്തം കുടുംബത്തിലും ഉണ്ടാവുന്നോർത്ത തീരവുന്ന പരദൂഷണം പറച്ചിൽ പറയുന്നോർക്കും ഉണ്ടാവുള്ളു....🤗🤗🤗അനുഭവങ്ങൾ പാചളികൾ....🤗🤗

To Top