ജീവിതത്തിൽ കല്യാണം മാത്രം അല്ലല്ലോ മെയിൻ, അന്ന് ഇങ്ങോട്ട് കേറുമ്പോൾ...

Valappottukal


രചന: Ajith Vp

സ്ലീപ്പിങ് പി ൽസ്….

"അതെ ഒരു ഉമ്മ തരാമെങ്കിൽ ഏട്ടൻ ഫോൺ വെച്ചിട്ട് പോയി ഫുഡ്‌ ഉണ്ടാക്കിക്കോ….."

"അയ്യോ എന്തൊരു ഔദാര്യം….എനിക്ക് ഇപ്പൊ സൗകര്യം ഇല്ലാകിലോ…."

"എങ്കിൽ ഞാൻ ഫുഡ്‌ ഉണ്ടാക്കാൻ സമ്മതിക്കില്ല…."

"ഞാൻ ഫോൺ കട്ട് ചെയ്തിട്ട്  പോകും….അപ്പോഴോ…."

"അപ്പൊ ഞാൻ ഉറങ്ങാതെ കുത്തിയിരുന്ന് വിളിക്കും….എടുക്കുന്ന വരെ…."

"ഞാൻ എടുത്തില്ല എങ്കിലോ…."

"ഒന്ന് പോയെ ഏട്ടാ… നിങ്ങള് ഒന്നോ രണ്ടോ വട്ടം എടുക്കാതെ ഇരിക്കും….പിന്നെ നിങ്ങൾ തന്നെ ഫോൺ എടുക്കും….കാരണം നിങ്ങൾ അങ്ങനെ അല്ലേ….അങ്ങനെ ദേഷ്യപ്പെട്ട് ഇരിക്കാൻ ഏട്ടന് ആവുമോ… എന്റെ ഫോൺ എടുക്കാതെ ഇരിക്കാൻ പറ്റുമോ മനുഷ്യ നിങ്ങൾക്ക്…."

                ഗൾഫിൽ വന്നു ജോലിക്ക് കേറിയിട്ട് അടുത്ത വർഷം തന്നെ ലീവ് എടുത്തു….വർഷത്തിൽ ഒരു മാസം ലീവ് ഉള്ളത് ആണ്….പക്ഷെ ഫസ്റ്റ് വർഷം തന്നെ ലീവ് എടുത്തപ്പോൾ കൂടെ ജോലി ചെയ്യുന്ന മലയാളികൾ പറഞ്ഞതാണ്…

.""എടാ നീ അടുത്ത വർഷം ലീവ് എടുത്താൽ മതി… അപ്പൊ രണ്ടു മാസം കിട്ടുമല്ലോ… അങ്ങനെ രണ്ടുമാസം ലീവ് എടുത്തു പോയാൽ കല്യാണവും നടത്താം""" 

എന്ന്….

            ജീവിതത്തിൽ കല്യാണം മാത്രം അല്ലല്ലോ മെയിൻ….അന്ന് ഇങ്ങോട്ട് കേറുമ്പോൾ അച്ഛനെയും അമ്മയെയും ഒന്ന് ശെരിക്കും കണ്ടതാണ്….ഇപ്പൊ അവരെ കണ്ടിട്ട് ഒരു വർഷം ആയി….അതുകൊണ്ടാണ് പോകണം എന്ന് തീരുമാനിച്ചത്….അങ്ങനെയാണ് നാട്ടിലോട്ട് പോയതും….

                  നാട്ടിൽ ചെന്ന് അവിടെ ഫ്രണ്ട്‌സ് ആയി… വീട്ടുകാരും ആയി അടിച്ചുപൊളിച്ചു ഒരു മാസം പോയത് അറിഞ്ഞില്ല….. തിരിച്ചു പോരാൻ സമയം ആയപ്പോഴാണ് അമ്മ പറഞ്ഞത്…

.""നീ പോകുന്നതിനു മുന്നേ അമ്മാവന്റെ വീട്ടിൽ പോയിട്ടേ പോകാവുള്ളു എന്ന് """.

 ഓക്കേ അമ്മ പറഞ്ഞത് അല്ലേ പോയേക്കാം എന്ന് വിചാരിച്ചു…..

                  അങ്ങനെ അമ്മാവന്റെ വീട്ടിൽ ചെന്നു… അമ്മാവൻ നല്ല രീതിയിൽ സ്വീകരിച്ചു…

.""ഇതെന്താ ഇങ്ങനൊക്കെ എന്ന് ഓർത്തിട്ട് ഒന്നും മനസിലായില്ല""

... പിന്നെ അമ്മാവന്റെ മൂത്ത മോള് ചായ ആയിട്ട് വന്നപ്പോൾ എന്തൊക്കെയോ സംശയം തോന്നി….എന്നാലും അവിടെ ഒന്നും പറഞ്ഞതും ഇല്ല ചോദിച്ചതും ഇല്ല… ചായ എല്ലാം കുടിച്ചു… എല്ലാം കഴിഞ്ഞു അവിടുന്ന് പോന്നു

                വീട്ടിൽ വന്നു അമ്മയോട് ചോദിച്ചപ്പോൾ….അമ്മ തിരിച്ചു ഒരു ചോദ്യം ചോദിച്ചത്

"" നിനക്ക് അവളെ ശ്രീകുട്ടിയെ ഇഷ്ടമായോ എന്ന്. "".

ആ കുഴപ്പമില്ല… നല്ല കുട്ടി ആണ് എന്ന് പറഞ്ഞപ്പോൾ

 ""എങ്കിൽ നിനക്ക് ഇഷ്ടമാണേൽ നമുക്ക് ഇത് മുന്നോട്ടു കൊണ്ട് പോയാലോ"".

 എന്ന് ചോദിച്ചപ്പോൾ….

            ഒന്നും മനസിലാകാത്തതുപോലെ ചോദിച്ചപ്പോൾ…

"" എടാ പൊട്ടാ നിന്റെയും ശ്രീയുടെയും കല്യാണം എന്ന് ""

 അമ്മ പറഞ്ഞത്…. അങ്ങനെ അന്ന് ഓക്കേ പറഞ്ഞത് ആണ്….ഇനിയുള്ള ലീവിന് കല്യാണവും തീരുമാനിച്ചു പോരുമ്പോൾ….. അവളുടെ നമ്പറും കയ്യിൽ ഉണ്ടായിരുന്നു…

               ഇവിടെ വന്നു അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വിളിയും സംസാരവും എല്ലാം തുടങ്ങി കഴിഞ്ഞാണ് ഞങ്ങൾ കൂടുതൽ അടുത്തത്….. പിന്നെ പിന്നെ അവളുടെ സംസാരത്തിൽ….അവൾ എന്റെ ഭാര്യ ആയി തന്നെ മാറുകയായിരുന്നു….രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഉള്ള വിളിയും….അവൾ ഉറങ്ങുമ്പോൾ വരെ ഉള്ള സംസാരവും….

               ഇവിടെയും നാട്ടിലും രണ്ടര മണിക്കൂർ വ്യത്യാസം ഉള്ളത് കൊണ്ട്….ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ…. അത് കഴിഞ്ഞു കുക്കിങ് തുടങ്ങുമ്പോഴാണ് അവളുടെ ഉറക്കം….അപ്പൊ ഒന്നേൽ ഞാൻ ഉമ്മ കൊടുക്കണം….ഇല്ലേൽ അവൾ ഉറങ്ങുന്ന വരെ ഫോൺ ചെവിയിൽ വെച്ചോണ്ട് ഇരിക്കണം….അതായത് എന്റെ സൗണ്ട് കേൾക്കണം എന്ന്…

            ഇതൊക്കെ കേൾക്കുമ്പോഴാണ് ഓർക്കുക….ഇതെന്താ ഞാൻ ഉറക്ക ഗുളിക ആണോ….അല്ലേൽ എന്റെ ഉമ്മ അവൾക്ക് ഒരു ഉറക്ക ഗുളികയുടെ എഫക്ട് കൊടുക്കുന്നുണ്ടോ എന്ന്…

              പക്ഷെ ശെരിക്കും അതൊന്നും അല്ലാട്ടോ…..അതാണ് സ്നേഹം….ആത്മാർത്ഥ സ്നേഹം….ദേ വീണ്ടും വിളിക്കുണ്ട്ട്ടോ….ഞാൻ ഇനി എങ്കിലും എടുക്കട്ടെട്ടോ… പാവം അല്ലേ….

"ഹലോ എടി എന്താടി…."

"അതെ ഏട്ടാ കുക്ക് ചെയ്യാൻ പോകുവല്ലേ….ഒരു ഉമ്മ തന്നിട്ട് പോ ഏട്ടാ…"

"എന്റെ മുത്തുസിന് ചക്കര ഉമ്മ…"

"ലവ് യൂ ഏട്ടാ….. ഉമ്മ….ഗുഡ് നൈറ്റ്‌…"

"ഗുഡ് നൈറ്റ്‌ മോളുട്ടി….ലവ് യൂ…."
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...
To Top