വേണ്ട രീതിയിൽ സ്നേഹവും, പരിചരണവും കൊടുത്താൽ ഒരുമക്കളും നമ്മളെ വിട്ടു എവിടെയും പോകില്ല...

Valappottukal


രചന: Anu Swaroop

മുതലാളി....

വീട്ടുവേലക്കാരിയുടെ വെപ്രാളത്തിൽ ഉള്ള വിളി കേട്ടാണ് സിറ്റ്ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്ന അയാൾ തിരിഞ്ഞു നോക്കിയത്,,

എന്താ ശ്യാമളെ..??

ആഷകുഞ്ഞിനെ കാണുന്നില്ല...

മോളെ കാണുന്നില്ലെന്നോ...???

അവൾ എവിടെ പോകാനാ..??

അകത്തു എവിടെയേലും കാണും..

ഇല്ല മുതലാളി.. എവിടെയും ഇല്ല,

റൂമിലും ബാത്റൂമിലും ഒക്കെ ഞാൻ നോക്കി.,

അവർ കരച്ചിലിന്റെ വക്കിലെത്തി..

ശെരി ഞാൻ ഒന്ന് അന്നെഷിക്കട്ടെ

അയാൾ പറഞ്ഞു..

ചാരി കിടന്ന റൂമിന്റെ വാതിൽ തുറന്നു അയാൾ അകത്തേക്ക് കയറി, ബെഡിൽ അവളുടെ മൊബൈൽ കിടക്കുന്നതു കണ്ടു അതെടുത്തു ഓൺ ചെയ്യാൻ നോക്കി.,

പക്ഷെ അത് ചാർജ് ഇല്ലാതെ എപ്പോഴോ ഓഫ്‌ ആയി പോയിരുന്നു 

അയാൾ വേഗം ഫോൺ എടുത്തു കോളേജ് പ്രൊഫസർ ആയ തന്റെ ഭാര്യ ലക്ഷ്മിയേ വിളിച്ചു..

അവർ വീട്ടിൽ നിന്നും ദൂരെയുള്ള കോളേജിലേക്ക് സ്വന്തം ഡ്രൈവ് ചെയ്തു പോവുക ആയിരുന്നു..

എന്റെ വിജയേട്ടാ ഞാൻ ഡ്രൈവിങ്ങിൽ ആണെന്ന് അറിഞ്ഞു കൂടെ..??

ഈ സമയത്തു ഇങ്ങനെ വിളിച്ചു ശല്യം ചെയ്യരുത് എന്നു പറഞ്ഞിട്ടുള്ളത് അല്ലെ ഞാൻ...???

അവർ ഉച്ചത്തിൽ ദേഷ്യപ്പെട്ടു പറഞ്ഞു..

അതല്ലെടി ലക്ഷ്മി..

നമ്മുടെ മോളെ കാണുന്നില്ല..

എന്ത് മോളെ കാണുന്നില്ലെന്നോ???

അതേടി...

നാളെ അവൾക്കു മോഡൽ എക്സാം തുടങ്ങുവല്ലേ വിജയേട്ടാ..??

പുറത്തു മുറ്റത്തു എവിടെയെങ്കിലും ഇരുന്നു പഠിക്കുന്നുണ്ടാവും..

നിങ്ങൾ സമാധാനത്തോടെ ഒന്ന് നോക്ക്..

അവർ പറഞ്ഞു 

അവൾ ഇവിടെങ്ങും ഇല്ല..

ഞാനും ശ്യാമളയും വീട് മൊത്തം അരിച്ചു പെറുക്കി..

അയാൾ ആകെ പരവശൻ ആയി പറഞ്ഞു

ഞാൻ ഇതാ എത്തി ഒരുഇരുപതു മിനിറ്റ്..

അവർ കാൾ കട്ട്‌ ചെയ്തു..

ഓടി പിടഞ്ഞു എത്തിയ ലക്ഷ്മി തന്റെ മൊബൈൽ കോൺടാക്ടിൽ തപ്പി മോളുടെ അടുത്ത രണ്ടു കൂട്ടുകാരികളെയും വിളിച്ചു നോക്കി

എന്നാൽ അവിടെ ഒന്നും ആ പ്ലസ്‌ ടു കാരി ചെന്നിട്ടില്ല എന്ന മറുപടി ആണ് ലഭിച്ചത്..,,

എന്ത് ചെയ്യണം എന്നു അറിയാതെ ആ മാതാപിതാക്കൾ പകച്ചു ഇരുന്നു
            ********************

പന്ത്രണ്ടുമണിയോടെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു ഫോൺ കാൾ  അവരുടെ വീട്ടിലെ ലാൻഡ് ഫോണിലേക്കു എത്തി..

മകൾ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും, എത്രയും പെട്ടെന്ന് നിങ്ങൾ രണ്ടുപേരും അവിടേക്കു എത്തണം എന്നുമായിരുന്നു നിർദ്ദേശം...

മകളെ അന്നെഷിച്ചു സ്റ്റേഷനിൽ കയറി ചെന്ന അവർ കണ്ടത് പതിനെട്ടു വയസ്സ് പോലും പൂർത്തിയാവാത്ത തങ്ങളുടെ മകൾ ഒരു പയ്യന്റെ കൂടെ ഇരുന്നു ചിരിച്ചു വർത്തമാനം പറയുന്നത് ആണ്.,

അതുകണ്ട അവളുടെ അമ്മ ലക്ഷ്മിക്ക് ദേഷ്യം പെരുവിരൽ മുതൽ ഇരച്ചു കയറി..

പരിസരബോധം ഇല്ലാതെ എടി എന്നു അലറിക്കൊണ്ട് അവർ മകളുടെ നേരെ കയ്യോങ്ങി ചെല്ലാൻ തുടങ്ങി

അവരുടെ ഭർത്താവ് വിജയൻ അവരുടെ കൈതണ്ടയിൽ പിടിച്ചു തടഞ്ഞു നിർത്തി..

അവരെ കണ്ടതും പോലീസ് എസ്‌. ഐ ഒന്ന് പുഞ്ചിരിച്ചു..

ആഷയുടെ അച്ഛനും അമ്മയും ആണ് അല്ലെ...??

അവർ അതെ എന്നു തലകുലുക്കി

വരൂ അകത്തോട്ടു ഇരുന്നു സംസാരിക്കാം

മോളെ കാണുന്നില്ല എന്ന പരാതി കിട്ടിയപ്പോൾ തന്നെ ഞങ്ങൾ അന്നെഷിച്ചു തുടങ്ങിയിരുന്നു..

സർ ഞാൻ...

ആഷയുടെ അച്ഛൻ സ്വയം പരിചയപെടുത്താൻ തുടങ്ങി..

എനിക്ക് അറിയാം താങ്കൾ ഇവിടുത്തെ സർവീസ് ബാങ്ക് മാനേജർ ആണ് അല്ലെ...??

എസ്‌. ഐ ചോദിച്ചു

അതെ സാറിന് എന്നെ പരിചയം ഉണ്ടൊ..??

നേരിട്ട് പരിചയം ഇല്ല, എങ്കിലും അറിയാം എനിക്ക്.,

ഇതെന്റെ ഭാര്യ ലക്ഷ്മി, ഗവണ്മെന്റ് കോളേജിലെ പ്രൊഫസർ ആണ്..

അറിയാം എന്റെ പെങ്ങളുടെ മോൾ അവിടെയാണ് പഠിക്കുന്നത്....

അയാൾ പറഞ്ഞു നിർത്തി..

പിന്നീട് പുറത്തിരിക്കുന്ന ആഷയെയും പയ്യനെയും അകത്തേക്ക് വിളിപ്പിച്ചു

ഒരു കൂസലും ഇല്ലാതെ അകത്തേക്ക് കയറി വന്ന മകളെ കണ്ടു ആ മാതാപിതാക്കൾ എന്ത് ചെയ്യണം എന്നു അറിയാതെ വിഷമിച്ചു...

മോൾക്ക്‌ എന്തൊക്കെയോ നിങ്ങളോട് സംസാരിക്കണം പോലും

എസ്‌. ഐ പറഞ്ഞു നിർത്തി

സോറി അച്ഛാ, അമ്മേ നിങ്ങളെ ഇത്രേം വിഷമിപ്പിച്ചതിനു..

നിങ്ങൾ വിചാരിച്ചോ ഞാൻ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയെന്നു...???

ഞാൻ എങ്ങോട്ടും പോയില്ല ട്ടോ..

ഞാൻ കഴിഞ്ഞമാസമേ പറഞ്ഞതല്ലേ എക്സാം തുടങ്ങുന്നതിനു മുൻപ് എന്നെ തെച്ചികാവ് ദേവി ക്ഷേത്രത്തിൽ കൊണ്ടു പോകണം എന്നു...

നിങ്ങൾക്ക് രണ്ടുപേർക്കും സമയം ഇല്ല..

എന്ത് ചെയ്യാൻ ആണ്.. എനിക്ക് ഒരുപാട് സങ്കടം ആയി,,

നിങ്ങളുടെ ഓരോ കാര്യത്തിനും രണ്ടുപേർക്കും സമയം ഉണ്ട്., എന്നെ ശ്രെദ്ധിക്കാനും, എന്റെ കൂടെ സ്പെൻഡ്‌ ചെയ്യാനും മാത്രമേ സമയം ഇല്ലാതെ ഉള്ളു,

എത്ര നേരം ആണ് ആ വലിയ വീട്ടിൽ പുസ്തകങ്ങളും ഞാനും ഒറ്റയ്ക്ക്..

ബോറടിച്ചു തുടങ്ങി, മിണ്ടാനും പറയാനും ആരും ഇല്ല

മൂന്നുനേരം ഭക്ഷണവും, നല്ല വസ്ത്രവും ഒക്കെ തന്നത് കൊണ്ടു മതിയോ മക്കൾക്ക്‌..

അവർക്കും കാണില്ലേ ആഗ്രഹങ്ങൾ..

എത്ര നാളായി നിങ്ങൾ രണ്ടുപേരും എന്നോട് മനസ്സ് തുറന്നു സംസാരിച്ചിട്ട്..??

എനിക്കും ഇഷ്ടങ്ങൾ ഇല്ലേ?? അതോ പഠിക്കുക എന്നത് മാത്രമാണോ എന്റെ ഉത്തരവാദിത്തം??

സ്വന്തമായിട്ട് ഒന്നും ആഗ്രഹിക്കാനും ചിന്തിക്കാനും പാടില്ല എന്നു ആണോ??

എനിക്കും ഇഷ്ടങ്ങൾ ഉണ്ട്, എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനും, അവരുടെ കൂടെ പുറത്തു പോകുവാനും ഒക്കെ....

ജോലി തിരക്ക് ഉണ്ടാകും നിങ്ങൾക്ക്, ദിവസം ഒരു പത്തുമിനിറ്റ് എനിക്ക് വേണ്ടി മാറ്റിവെക്കാൻ കഴിയുന്നില്ല ആർക്കും, ഞാൻ പലവട്ടം സംസാരിക്കാൻ വന്നപ്പോഴും ഇപ്പൊ സമയം ഇല്ല എന്നു പറഞ്ഞു ഒഴിവാക്കി വിട്ടു നിങ്ങൾ..

മകളുടെ സംസാരം കേട്ടു ഒന്നും പറയാൻ ഇല്ലാതെ ആ മതാപിതാക്കൾ തലതാഴ്ത്തി ഇരുന്നു,,

പിന്നെ നിങ്ങൾ വിചാരിക്കുന്നപോലെ എന്റെ കാമുകൻ ഒന്നും അല്ല ഇത്

ഇത് ഈ എസ്‌. ഐ അങ്കിൾന്റെ മൂത്ത മകൻ ആണ്ആദർശ്,എന്റെ ക്ലാസ്സ്‌മേറ്റ് ആണ്, ഒപ്പം എന്റെ പ്രിയപ്പെട്ട കൂട്ടുകാരനും അല്ലെടാ..??

അങ്കിൾ, ആന്റിയും എന്നോട് ക്ഷെമിക്കണം, ഇവള് ഒത്തിരി നിർബന്ധം പിടിച്ചത് കൊണ്ടാണ് ഇവൾക്ക് കൂട്ട് ഞാൻ പോന്നത് അമ്പലത്തിലേക്ക്, അച്ഛനോട് നേരത്തെ വിവരങ്ങൾ ഒക്കെ പറഞ്ഞു അനുവാദം വാങ്ങിയിരുന്നു..

ഒന്നും പറയാൻ ഇല്ലാതെ ആ മാതാപിതാക്കൾ കണ്ണുനീർ തുടച്ചു,,

ഇതൊക്കെ ഒന്ന് പറയാൻ വേണ്ടി ആയിരുന്നു ഈ നാടകം ഒക്കെ ഞങ്ങൾ നടത്തിയത്.. ഇപ്പൊ അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടല്ലോ എനിക്ക് അത് മതി, അവൾ അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു മുത്തം വെച്ചു....

വിജയൻ സാറെ, ലക്ഷ്മി മാഡം പിന്നെ ഒരു കാര്യം..

എസ്‌. ഐ പറഞ്ഞു..

വീട്ടിൽ നമ്മൾ വേണ്ട രീതിയിൽ സ്നേഹവും, പരിചരണവും കൊടുത്താൽ ഒരുമക്കളും നമ്മളെ വിട്ടു എവിടെയും പോകില്ല, എന്തെല്ലാം ഉണ്ടായിട്ടും മക്കൾ നമ്മളെ ഉപേക്ഷിച്ചു പോയാൽ പിന്നെന്തു ജീവിതം..

ഒന്നും മിണ്ടാതെ ആ മാതാപിതാക്കൾ മകളെയും ചേർത്തു പിടിച്ചു നടന്നു അകന്നു... ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ...




പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top