രചന: Nami Shaju
ആറു വർഷം മുൻപ് പ്രശാന്ത് ചാർത്തിയ താലി ആണ് താനിന്ന് അഴിച്ചു തൂക്കി വിറ്റത്...
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു ഞങ്ങൾ ഒന്നായപ്പോൾ മനസ്സ് നിറയെ സ്വപ്നങ്ങൾ ആയിരുന്നു...
പക്ഷെ അവഗണിച്ചത് ദൈവത്തിന്റെ കൂടി എതിർപ്പാണോ എന്ന് തോന്നിയത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ്...
പ്രശാന്തിന്റെ വെള്ളപുതപ്പിച്ച ശരീരം കണ്ടപ്പോൾ...
ആക്‌സിഡന്റ് ആയിരുന്നു....
അതിനു ശേഷം രണ്ടു കുട്ടികളുമായുള്ള ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു...
ഒരു ജോലി കിട്ടിയത് ഇളയകുട്ടിയ്ക് സുഖമില്ലാതായപ്പോൾ ലീവ് എടുത്തത് കൊണ്ട് നഷ്ട്ടപ്പെട്ടു...
വാടക കുടിശിക കൂടി വന്നു..
വീടൊഴിഞ്ഞു കൊടുക്കേണ്ട അവസാന തീയതി നാളെയാണ്...
ഇനി എങ്ങോട്ടെന്നു ഒരുപാട് ആലോചിച്ചു..
ഒരു വഴിയും തെളിഞ്ഞില്ല.. അവസാനം തെളിഞ്ഞ വഴി പ്രശാന്തിന്റെ അടുത്തേക്കു ള്ളതായിരുന്നു...
അതിനു വേണ്ടിയാണ് അവളിന്ന് താലി അഴിച്ചു വിറ്റത്.. മക്കളെ കുറച്ചു നേരത്തേക്ക് എങ്കിലും ഒന്ന് സന്തോഷിപ്പിക്കുവാൻ.. വയറു നിറച്ച ഭക്ഷണം കൊടുക്കുവാൻ... പിന്നെ വിഷം ആണെങ്കിലും കാശ് കൊടുക്കാതെ കിട്ടില്ലല്ലോ...
അവർക്കിഷ്ടമുള്ളതെല്ലാം വാങ്ങിച്ചു കൊടുത്തു അന്ത്യ അത്താഴത്തിനു ബിരിയാണിയും ഒരു കുപ്പി വിഷവും...
അവരെ തെരുവിൽ അലയാൻ വിടുന്നതിലും നല്ലത് നല്ലത് അതാണെന്ന് അവൾക്ക് തോന്നി...
അവരെ തെരുവിൽ അലയാൻ വിടുന്നതിലും നല്ലത് ഇതാണ്...
പ്രശാന്തിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ കടങ്ങൾ ഒന്നും ബാക്കി ഉണ്ടാകരുത് എന്ന് ഭാമയ്ക്കു നിർബന്ധമായിരുന്നു...
അതുകൊണ്ടാണ് പ്രാണനെ പോലെ കരുതിയിരുന്ന താലി വിറ്റത്...
അഡ്വാൻസ് തുക കഴിച്ചുള്ള മൂന്നു മാസത്തെ വാടക കുടിശിക തീർത്തു...
പക്ഷെ എന്റെ കുട്ടികൾ... അവരോടുള്ള കടം ഞാൻ എങ്ങിനെ.. എങ്ങിനെ...വാക്കുകൾ പൂർത്തി ആക്കാതെ അവൾ കരഞ്ഞു.. കുട്ടികൾ കേൾക്കുമെന്ന് ഓർത്ത് അവൾ പെട്ടെന്ന് ഷാൾ കൊണ്ട് വായ പൊത്തി... ജീവിക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇത് ചെയ്യില്ല ദൈവമേ...
ഇന്നത്തെ സമൂഹത്തിൽ ഒരു വിധവ ആയ സ്ത്രീ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും അവളും അനുഭവിച്ചു...
ട്യൂഷൻ എടുത്താണ് കുറച്ചുകാലം കഴിച്ചു കൂട്ടിയത്... ജംഗ്ഷൻ ഇൽ പുതിയ ട്യൂഷൻ സെന്റർ വന്നതോടെ യും ഇളയ കുട്ടി യ്ക്കു എപ്പോഴും വയ്യാതെ ആയി ട്യൂഷൻ മുടങ്ങുന്നത് കൊണ്ടും കുട്ടികൾ കുറഞ്ഞു... ഇളയ ആൾക്ക് ഒരു വയസ്സ് പൂർത്തിയാകുന്നതിന് മുന്പാണ് പ്രശാന്തിന്റെ മരണം... പിന്നീട് ഭാമയ്ക്കു അതിനെ മൂത്ത കുട്ടിയെ നോക്കിയത് പോലെ നോക്കാനായില്ല... ഇനി ഒട്ടും പറ്റില്ല എല്ലാവഴികളും അടഞ്ഞു...
പ്രശാന്ത് മരണ കിടക്കയിൽ കിടന്ന് അവസാന മായി പറഞ്ഞ വാക്കാണ്.. ആരുടെ മുമ്പിലും സഹായത്തിനായി കൈനീട്ടരുത്... നമ്മുടെ വീട്ടുകാരുടെ മുമ്പിൽ ഒരിക്കലും... നമ്മുടെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ... ബാക്കി പറയാതെ പ്രശാന്ത് നിശബ്ദത യുടെ ലോകത്തേക്ക് യാത്രയായി....
ഇന്ന് ഇപ്പോൾ തങ്ങളും...
എന്റെ കുഞ്ഞുങ്ങളെ... ദൈവമേ എനിക്ക് എനിക്കതിനു സാധിക്കുമോ... പക്ഷെ...
ഇല്ല...അവരെ അവരുടെ അച്ഛന്റെ അടുത്തേക് ആണ് ഞാൻ കൊണ്ടുപോകുന്നത്... അച്ഛന്റെ അടുത്തേക്ക്... അവൾ വായപൊത്തി പൊട്ടിക്കരഞ്ഞു...
ഹാളിൽ.. പുതിയ കളിപ്പാട്ടവുമായി രണ്ടു കുരുന്നുകൾ ഒന്നുമറിയാതെ കളിച്ചു കൊണ്ടിരുന്നു..
മഹാരാജാസ് കോളേജ് ഇൽ ഫൈനൽ ഇയർ ഡിഗ്രി ചെയ്യുമ്പോൾ ആണ് പ്രശാന്തിനെ ഭാമ കാണുന്നത്..അധികം ആരോടും കൂട്ടില്ലാത്ത ശാന്തനായ ഒരു വ്യക്തി ആയാണ് ഭാമ കണ്ടിട്ടുള്ളത്... എങ്കിലും തമ്മിൽ സംസാരിച്ചിട്ടുപോലുമില്ല...
ഒരിക്കൽ എറണാകുളം പബ്ലിക് ലൈബ്രറി ഇൽ books റെഫർ ചെയ്തു മടങ്ങുമ്പോൾ പുറകിൽ നിന്നൊരു വിളികേട്ടു...
"ഭാമ... "
ഭാമ തിരിഞ്ഞപ്പോൾ കണ്ടത് പ്രശാന്തിനെയാണ്..
വൈറ്റ് ഷർട്ട് ഉം ബ്ലൂ ജീൻസ് ഉം ആണ് വേഷം.. പ്രസന്ന മായ മുഖം... അന്നാണ് അവൾ പ്രശാന്തിനെ ശ്രെദ്ധിക്കുന്നത്...MA.ഫൈനൽ ഇയർ ആണ് എന്ന് അറിയാം...
എന്തെ???
അവൾ തിരിഞ്ഞു
പ്രശാന്ത്... കൈയിൽ പിടിച്ചിരുന്ന ഒരു ബുക്കിലെക്ക് വെറുതെ ഒന്ന് നോക്കികൊണ്ട് പ്രശാന്ത് ഭാമ യുടെ അടുത്തേക്ക് നീങ്ങി.... എനിക്കൊരു കാര്യം പറയാനുണ്ട്..
പറഞ്ഞോളൂ.. ഭാമ പ്രേത്യേകിച് ഒരു ഭാവവ്യത്യസവുമില്ലാതെ പറഞ്ഞു...
അത്... ഭാമ... കോളേജ് ഇൽ വെച്ച് പറയേണ്ട എന്ന് വിചാരിച്ചിരുന്നു... ഇന്ന് ഇവിടെ വെച്ച് കണ്ടപ്പോൾ just.. you know...
അയാൾക്ക് ചെറിയ ചമ്മൽ ഉള്ളത് ഭാമ അപ്പോൾ ആണ് ശ്രദ്ധിച്ചത്...
എന്താ കാര്യം??
ഭാമ പിന്നെയും ഒരു ഭാവ വ്യത്യാസമില്ലാതെ ചോദിച്ചു...
എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടം ആണ്... നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും.. തന്റെ ഈ attittude..then..then..ഭാമ എന്നേ ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും അത് എന്നോട് തന്നെ നേരിട്ട് പറയണം... പിന്നെ വെറുതെ ക്യാമ്പസ് ലൈഫിൽ ഉണ്ടാകുന്ന ഒരു ടൈംപാസ്സ് അഫയർ അല്ല എന്റെ മനസ്സിൽ... അത്രെയും പറഞ്ഞപ്പോഴേക്കും അയാൾ ഒന്ന് റീലാക്സിഡ് ആയപോലെ ഭാമയ്ക്കു തോന്നി...
ഇപ്പോൾ തന്നെ റിപ്ലൈ വേണ്ട... ആലോചിച്ചിട്ട് പറഞ്ഞാൽ മതി.... ബികോസ്... ഞാൻ ഭാമയെ ക്ഷണിക്കുന്നത്... എന്റെ ജീവിതത്തിലേക്കാണ്... ഈ ക്യാമ്പസ് ലൈഫ് ന്റെ ഒരു ഫാന്റസി world of love ലേക് അല്ല ...so ആലോചിച്ചിട്ട് പറഞ്ഞാൽ മതി.... അത്രെയും പറഞ്ഞു അയാൾ ബൈക്ക് ന് അടുത്തേക്ക് തിരിഞ്ഞു നടന്നു... പിന്നെ ഭാമ യെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബൈക്ക് എടുത്തു പോയി
ഭാമയ്ക് പ്രശാന്തിനോട് അവിടെ വെച്ച് കണ്ടപ്പോൾ തന്നെ എന്തോ ഒരു മാനസ്സിക അടുപ്പം തോന്നിയിരുന്നു... കോളേജ് ഇൽ വെച്ച് ശ്രെദ്ധിച്ചിട്ടില്ല എങ്കിൽ കൂടി....
വീട്ടിൽ ചെന്നപ്പോൾ... പ്രശാന്തിന്റെ മുഖം തന്നെയായിരുന്നു മനസ്സിൽ... അച്ഛന്റെയും ഏട്ടന്റെയും സ്വഭാവം ഭാമയ്ക് ഒരു തീരുമാനം എടുക്കാൻ വിലങ്ങുതടിയായി നിന്നു... പക്ഷെ... ഒരു സാധാരണ പ്രണയ അഭ്യർത്ഥന ആയി ഭാമയ്ക് അതിനെ കാണാനായില്ല...
പിറ്റേന്ന് രാവിലെ അവൾ കോളേജ് ഇൽ എത്തിയപ്പോൾ മുതൽ പ്രശാന്തിനെ കാണാൻ ശ്രെമിച്ചു... പക്ഷെ കഴിഞ്ഞില്ല.. അവൾക്ക് തന്റെ തീരുമാനം അറിയിക്കാൻ തിടുക്കമായി പക്ഷെ ഉച്ചയ്ക്ക് ആണ് പ്രശാന്ത് അവളെ കാണാൻ എത്തിയത്... അയാൾ ചോദിക്കാതെ തന്നെ.. അവൾ പറഞ്ഞു... എനിക്ക് സമ്മതം ആണ്.. ആ ജീവിതത്തിലേക്ക് വരാൻ...
പ്രശാന്തിന്റെ മുഖം കൂടുതൽ പ്രസന്നമായി..
ഇനി പ്രശാന്തിനും ഭാമയ്ക്കും കൂടി ഒരു ജീവിതമേ ഉള്ളൂ...
പിന്നീട് സംസാരിച്ചത് ആ നാലുകണ്ണുകൾ തമ്മിൽ ആയിരുന്നു...
അന്ന് മുതൽ മരണം വരെ പ്രശാന്ത് ഭാമ തമ്മിൽ സ്നേഹ കൂടുതൽ കൊണ്ടല്ലാതെ അവർ അവർ ഒരിക്കൽ പോലും പിണങ്ങിയിട്ടില്ല...
പ്രത്യേകിച് ഒരു കാര്യവുമില്ലാതെ തന്നെ രണ്ടു വീട്ടുകാരും ഒരുതരത്തിലും അവരുടെ ബന്ധം അംഗീകരിച്ചില്ല... ജാതിയോ.. മതമോ... സാമ്പത്തികമോ അല്ല വെറും വാശി കൊണ്ട് രണ്ടു വീട്ടുകാരും എതിർത്തു...
ഒടുവിൽ അവർ രജിസ്റ്റർ മാര്യേജ് ചെയ്തു...
ആരും തുണയില്ലാതെ അവർ അഞ്ചു വർഷം ജീവിച്ചു... ഒരിക്കൽ അവളുടെ ഏട്ടനെ വഴിയിൽ വെച്ച് കണ്ടപ്പോൾ ബൈക്ക് നിർത്തിച്ച് അവൾ ചെന്ന് സംസാരിച്ചു..
ഒട്ടും പ്രേതീക്ഷിക്കാതെ അയാൾ അവളുടെ കരണത്തു അടിച്ചു.. അവൾ കവിൾ പൊത്തികൊണ്ട് പ്രശാന്തിന്റെ അടുത്തേക്ക് തിരിച്ചു ഓടി.. അടിക്കുന്നത് കണ്ട പ്രശാന്ത് ബൈക്ക് നിർത്തി ചാടി ഇറങ്ങി... ഡാ എന്ന് വിളിച്ചകൊണ്ട് അവളുടെ സഹോദരന്റെ അടുത്തേക്ക് പാഞ്ഞടുത്തു... ഭാമ പ്രശാന്തിനെ തടഞ്ഞു.. അയാൾ കുതറാൻ ശ്രമിച്ചു...
"വിളിച്ചോണ്ട് പോഡീ.. എന്റെ കൈകൊണ്ട് വിധവ ആകേണ്ട എങ്കിൽ... "
അയാൾ അലറി... ഭാമ പ്രശാന്തിനെ കാലുപിടിച്ചു തിരിച്ചുകൊണ്ടുപോന്നു... അന്ന് സത്യം ചെയ്തതാണ് ഭാമ ഇനി ഒരിക്കലും വീട്ടുകാരെ ഓർക്കില്ലാന്നു...
കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ഇടയ്ക്ക് വന്നു എന്തോ ചോദിച്ചപ്പോൾ ഭാമ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു... അപ്പോൾ ആരോ കാളിങ് ബെൽ അടിച്ചു..
ഡോർ തുറന്നപ്പോൾ വീട്ടുടമസ്ഥനും മറ്റൊരാളും നിൽക്കുന്നു..
"ആ.. ഭാമ... നിങ്ങൾ നാളെത്തന്നെ വീട് ഒഴിയുകയല്ലേ??? "
മറുപടിയ്ക്കു ആയി കാത്തു നിൽക്കാതെ അയാൾ തുടർന്നു..
"ഇത്.. വീട് നോക്കാൻ വന്ന ആൾ ആണ്... ഇഷ്ടമായാൽ ഈ ആഴ്ച തന്നെ ഇവർ താമസം തുടങ്ങും... ശെരി.. ഞാൻ വീടൊക്കെ ഒന്ന് കാണിക്കട്ടെ "
എന്നുപറഞ്ഞുകൊണ്ട് ഭാമ എന്തെങ്കിലും പറയുന്നതിന് മുൻപ് അവർ അകത്തേക്ക് കേറി...
കുട്ടികൾ പേടിച്ച് ഭാമയുടെ അടുത്തേക്ക് ചേർന്ന് നിന്നു... ഹൌസ് ഓണർ.. മുന്നിലും മറ്റയാൾ പിന്നിലുമായി അകത്തേക്കു കടക്കുമ്പോൾ.. അയാൾ തിരിഞ്ഞു ഭാമയെ നോക്കി.. ആ നോട്ടം നരച്ചു തേഞ്ഞു തുടങ്ങിയ അവളുടെ ചുരിദാറിലൂടെ അവളുടെ ശരീരത്തിലേക്കും.. രക്തമയമില്ലാത്ത അവളുടെ മുഖം ദേഷ്യം കൊണ്ട് വിളറി...
അവൾ തന്റെ ഷാൾ കൊണ്ട് ദേഹം പുതച്ചു ഒതുങ്ങി നിന്നു...
അവളെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നതും തളർത്തുന്നതും ഇത്തരക്കാർ ആണ്.. അവർ മുറികൾ കണ്ടിറങ്ങുന്നത് വരെ ഭാമ ചുവരിൽ ചാരി അവിടെത്തന്നെ നിന്നു...
കല്യാണം കഴിഞ്ഞ് പ്രശാന്ത് തന്നെ ഈ വീട്ടിലേക്ക് ആണ് കൊണ്ടുവന്നത്... ചെറുതെങ്കിലും സൗകര്യമുള്ള വീട്.. ഇവിടത്തെ ഓരോ ചുവരിലും തങ്ങളുടെ സ്നേഹത്തിന്റെ ഗന്ധമുണ്ട്.. ജോലിക്ക് ഇറങ്ങുന്നതിനു മുൻപ് എന്നും ഈ ഹാളിൽ വെച്ച് തന്നെ ചേർത്ത് പിടിച്ചു തന്റെ മൂർദ്ധാവിൽ ചുംബിച്ചിട്ടേ പ്രശാന്ത് ഇറങ്ങു..
ഒടുവിൽ ഒന്ന് ചേർത്തു പിടിക്കാതെ മൂർദ്ധാവിൽ അവസാന ചുംബനം നൽകാതെ ഇവിടെ നിന്ന് ഇറങ്ങി പോയി.. അതും ഈ ഹാളിൽ നിന്നു തന്നെ.. അന്നത്തെ കാര്യം ഓർത്തപ്പോൾ ഭാമ യുടെ ശരീരം തളരുന്നതായി തോന്നി...
അകത്തേക്ക് പോയവരുടെ ശബ്ദം കേട്ട് ഭാമ കണ്ണുതുടച്ചു..
ഇയാൾക്കു വീട് ഇഷ്ട്ടപെട്ടു.. ഈ ആഴ്ച തന്നെ ഇങ്ങോട് വരാൻ ആണ് ഉദ്ദേശിക്കുന്നത്.. അത്കൊണ്ട്.. നിങ്ങൾ ഇനി വൈകിക്കരുത്... ഭാമയോട് അയാൾ പറഞ്ഞു...
ഒന്നുമൂളിയത്തല്ലാതെ ഭാമ മറ്റൊന്നും പറഞ്ഞില്ല...
പുതിയ താമസക്കാരൻ ഇളയ കുട്ടിയോട്
പോട്ടെ മോളു എന്ന് പറഞ്ഞു താടിയ്ക് പിടിയ്ക്കാനായി കൈനീട്ടിയപ്പോൾ ഭാമ കുട്ടിയെ തന്റെ പിന്നിലേക്ക് മാറ്റി...
അയാളുടെ മുഖമൊന്നു മാറിയെങ്കിലും പുറത്ത് കാണിക്കാതെ അയാൾ കൈ പിൻവലിച്ചു...
അവർ പുറത്തേക്കിറങ്ങിയപ്പോൾ ഭാമ ഡോർ ചേർത്തടച്ചു... എന്നിട്ട് കുട്ടികളോട്പറഞ്ഞു നിങ്ങൾ കളിചോളൂ.. അവർ പോയി... കുട്ടികൾ വീണ്ടും പുതിയ കളിപ്പാട്ടങ്ങൾ എടുത്തു കളി തുടങ്ങി...ഭാമ അവരെയും നോക്കി കുറച്ചു നേരം ഇരുന്നു.. പിന്നെ അടുക്കളയിലേയ്ക് പോയി... അപ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു...
വീണ്ടും കോളിങ് ബെൽ അടിച്ചു... ആ സമയത്തെ ആ ബെൽ ഭാമയെ ഭയപ്പെടുത്തി...
ഭാമ വാതിൽ തുറന്നു...
"ആരാ...??"
ഗൗരവത്തിൽ ആണ് ഭാമ ചോദിച്ചത്...
ഞാൻ.. ശേഖർ... പ്രശാന്തിന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു... കൂട്ടുകാരൻ എന്ന് പറയാൻ പറ്റില്ല...
ഭാമയ്ക് അയാളെ ഓർമവന്നു... കണ്ടിട്ടുണ്ട്... ഒരിക്കൽ പ്രശാന്ത് പറഞ്ഞിരുന്നു...
നീ എന്നേ ഓവർടേക്ക്.. ചെയ്തല്ലോ എന്ന് ശേഖർ പറഞ്ഞു എന്ന്..
മനസ്സിലായില്ല.. എന്ന് പ്രശാന്ത് പറഞ്ഞപ്പോൾ..
ഭാമയുടെ കാര്യം ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു എന്ന് പ്രശാന്ത് പറഞ്ഞതായി അവൾ ഓർക്കുന്നു...
ഭാമ...എന്താ ആലോചിക്കുന്നത് തനിക്കെന്നെ ഇനിയും മനസ്സിലായില്ലേ...
മനസ്സിലായി... ഭാമ ചെറിയ നീരസത്തോടെ പറഞ്ഞു...
നിങ്ങളുടെ മക്കൾ എവിടെ...അകത്തേക്ക് കയറാൻ ഒരു ചോദ്യം ഉണ്ടാക്കിയത് പോലെ അയാൾ അത് ചോദിച്ചുകൊണ്ട് ഭാമയെ മറികടന്നു അകത്തേക്ക് കയറി..
"ശേഖർ എന്താ ഇവിടെ.. ഈ സമയത്ത്?"
എങ്ങിനെയോ കിട്ടിയ ഊർജത്തിൽ അവൾ ചോദിച്ചു..
"ഞാൻ ഇവിടെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ വന്നതാണ്... അപ്പോൾ നിങ്ങൾ ഇവിടെ ഉണ്ടല്ലോന്ന് ഓർത്ത് ഒന്ന് കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു..... പ്രശാന്ത് മരിച്ചന്ന് ഞാൻ ഇവിടെ വന്നിരുന്നു...
മക്കളെ വന്നേ അങ്കിൾ ചോദിക്കട്ടെ.. നിങ്ങളുടെ അച്ഛനും അങ്കിൾ ഉം ഒരുമിച്ച് പഠിച്ചതാ...ദ ചോക്ലേറ്റ്... "
കുട്ടികൾ ഭാമയെ നോക്കി..
വേണ്ട എന്നാ അർത്ഥത്തിൽ ഭാമ കുട്ടികളെ നോക്കി കണ്ണിറുക്കി...കുട്ടികൾ ഭാമയുടെ അടുത്തേക്ക് നീങ്ങി നിന്നു... ശേഖർ കസേരയിൽ ഇരുന്നു... അയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് ഭാമയ്ക് തോന്നി...
"ശേഖർ... ഇവിടെ ഞാനും കുട്ടികളും മാത്രെമേ ഉള്ളൂ... ഞങ്ങൾ ഒരു സ്ഥലം വരെ പോകുവാനുള്ള ഒരുക്കത്തിലും ആണ്... "
"ഈ സമയത്തോ?? "
ശേഖർ ചോദിച്ചു...
"എവിടേക്കാണ്.. ഞാൻ ആക്കിത്തരാം... "
"ഇന്നല്ല നാളെ വെളുപ്പിന് ആണ്.. അതിന്റെ ഒരു കാര്യവും ഒരുക്കിയിട്ടില്ല... അത്കൊണ്ട്... "
"ഞാൻ പോകണം എന്നല്ലേ ഭാമ??? ok പോയേക്കാം... "
അയാൾ എഴുന്നേറ്റു... "
"ഈ ചോക്ലേറ്റ് കുട്ടികൾക്ക് കൊടുത്തോട്ടെ... "
"അവർ ഇപ്പോൾ കഴിച്ചതെ ഉള്ളൂ... സാരമില്ല... വാങ്ങിച്ചോ മക്കളെ.... "
കുട്ടികൾ ചോക്ലേറ്റ് വാങ്ങി... പിന്നെ ബെഡ്‌റൂം ലേക്ക് പോയി...
"ഭാമ.. താൻ ആകെ മാറിപ്പോയല്ലോ "
എന്ന് ചോദിച്ചുകൊണ്ട് അയാൾ വീണ്ടും ആ കസേരയിൽ ഇരുന്നു... ഭാമയ്ക് അതുകണ്ടു ദേഷ്യം വന്നു...
ഇനി എത്രെയും പെട്ടെന്ന് തന്റെ തീരുമാനം നടപ്പിലാക്കേണമെന്നായിരുന്നു.. ഭാമയുടെ ചിന്ത... എന്ത് പറഞ്ഞാണ് ഇയാളെ ഒന്ന് പറഞ്ഞു വിടുക എന്ന് അവൾ ഓർത്തു..
"ഭാമ എവിടെ പോയെടോ തന്റെ തന്റേടമൊക്കെ.. കോളേജ് ഇൽ വെച്ച് എന്തോ കമെന്റ് പറഞ്ഞ ആ ഉമേഷ് ന്റെ മുഖത്ത് അടിച്ച ആ പഴയ ഭാമ... "
"ശേഖർ പ്ലീസ്... നമുക്ക് പിന്നൊരിക്കൽ സംസാരിക്കാം... ഇപ്പോൾ ഞങ്ങള്ക് പോകണം... അത് മാത്രവുമല്ല... ഭർത്താവില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീട്ടിൽ അസമയത്ത് ഒരു അന്യപുരുഷൻ..."
ഭാമ പൂർത്തിയാക്കിയില്ല...
"sorry.. soryy.. ഞാൻ അത്രേയൊന്നും ആലോചിച്ചില്ല... പക്ഷെ.. പറയാതെ വയ്യ താൻ ഒരുപാട് മാറിപ്പോയിരിക്കുന്നു... വിരോധമില്ലെങ്കിൽ എനിക്ക് ഒരു ഗ്ലാസ് വെള്ളം തരാമോ?? "
വീണ്ടും അയാൾ സമയം പാഴാക്കുവാണല്ലോ എന്നോർത്തു അവൾക്ക് ദേഷ്യം വന്നു
എങ്കിലും.. വെള്ളം എടുക്കാം എന്ന് അവൾ മൂളിക്കൊണ്ടു അടുക്കളയിലേക്കു പോയി...
മരിക്കാൻ പോലും സമ്മതിക്കില്ലല്ലോ ദൈവമേ... കുഞ്ഞുങ്ങൾ ഉറങ്ങിപോയാൽ.. അവർക്ക് ഭക്ഷണം കൊടുക്കാൻ പറ്റില്ലാ.. അവൾ വേഗത്തിൽ വെള്ളം എടുക്കാനായി ഗ്ലാസ് എടുത്തു...
അയാൾ അടുക്കളയിലേക്ക് വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി... ദൈവമേ.. എന്താ അയാളുടെ ഉദ്ദേശ്യം... മരിക്കുന്നതിന് മുൻപ് തന്റെ മാനത്തിനു വേണ്ടി പോരാടാനുള്ള ശേഷി തനിക്കില്ല...
പക്ഷെ...
താൻ നൊന്ത് പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലാമെങ്കിൽ... ഈ അവസാന നിമിഷം തന്റെ മാനത്തിനുവേണ്ടി ഒരാളെ കൂടി... അവൾ ഒരു കത്തി എടുത്തു ഷാൾനോട് ചേർത്തുപിടിച്ചു... അപ്പോഴേക്കും അയാൾ അടുക്കള യുടെ വാതിൽക്കൽ എത്തിയിരുന്നു. ചിലപ്പോൾ എല്ലാം എന്റെ തോന്നലാകാം..
"ഭാമ... "
പുറകിൽ നിന്ന് ശേഖറിന്റെ ശബ്ദം...
"ഞാൻ അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു... ഇവിടേയ്ക് വരണമെന്ന് ഓർത്തിരുന്നില്ലല്ലോ.."
അയാൾ തുടർന്നു..
"വെള്ളം എടുത്തെങ്കിൽ തന്നേക്കു... "
ഭാമ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ അയാൾക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടി... എടുത്തുപിടിച്ച കത്തി മറ്റേ കൈയിലും...
"താങ്ക്സ്... "
വെള്ളം മേടിച്ചുകൊണ്ട് ശേഖർ പറഞ്ഞു... അയാൾ ഉപദ്രവിക്കുമോ എന്ന പേടി ഒന്ന് കുറഞ്ഞു...
"ഇന്ന് താൻ ജ്വല്ലറി യിൽ വരുമ്പോൾ ഞാൻ അവിടെ ഉണ്ട് എന്റെ സുഹൃത്തിന്റെ ആണ് അത്...
അവിടെ ചങ്കു പറിക്കുന്ന വേദനയോടെ താൻ ആ താലി കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ ഭാര്യ യെ ഓർത്തുപോയി... അവളുടെ ഇഷ്ടങ്ങൾക്ക് ഞാൻ ഒരു വിലങ്ങുതടി ആയപ്പോൾ കെട്ടിയ താലി ഊരി എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു...
ഒന്ന് നിർതിയിട്ട് ശേഖർ തുടർന്നു...
ഇത്രയും ബുദ്ധിമുട്ടിലാണോ താൻ എന്നറിയാൻ വേണ്ടി ഞാൻ തന്റെ പിന്നാലെ വന്നു താൻ കടയിൽ നിന്ന് സാധങ്ങൾ വാങ്ങിയതും ഒടുവിൽ എല്ലാത്തിന്റെയും അവസാനം കുറിക്കാൻ വേണ്ടി എന്താ വാങ്ങിയതെന്നും ഞാൻ കണ്ടു... "
ഇത്രെയും കേട്ട് ഭാമ ഒന്ന് ഞെട്ടി... അവളുടെ കൈയും കാലും ഒക്കെ തളരുന്നത്പോലെ തോന്നി.... അവൾ കണ്ണീരൊഴുക്കി നിന്നു...വീഴാതിരിക്കാൻ കിച്ചൻ സ്ലാബ് ഇൽ ഇരുകൈകളും കൊണ്ട് പിടിച് അതിൽ ചാരി നിന്നു...
ശേഖർ ഷർട്ട് ന്റെ പോക്കറ്റ് ഇൽ നിന്നു ഒരു മഞ്ഞ ചരട് പുറത്തെടുത്തു.. അതിൽ രാവിലെ ഭാമ തൂക്കി വിറ്റ ആ താലി കൊരുത്തിരുന്നു...
"ഭാമ.. ഇത് ഞാൻ ആ കഴുത്തിൽ... "
ശേഖർ പറഞ്ഞു തീരും മുൻപ് ഭാമ കുഴഞ്ഞു താഴേയ്ക്കു വീണു... അയാളുടെ കൈയിൽ നിന്ന് ആ താലിയും... ശേഖർ പെട്ടെന്ന് ഭാമയെ കടന്നു പിടിച്ചു...
"ഭാമ.. നീ..??? "
"ശേഖർ.. എന്റെ കുഞ്ഞുങ്ങൾ.. "
ശേഖർ അവളെ വാരിയെടുത്തു കാറിന്റെ അടുത്തേക്ക് പാഞ്ഞു... ശബ്ദം കേട്ട് കുട്ടികൾ കളി നിർത്തി ഓടിവന്നു.. അവർ ഉച്ചത്തിൽ കരയാൻ തുടങ്ങി... ശേഖർ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു അവരെയും കാർ ഇൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു..ഭാമയുടെ വായിൽ നിന്നും നുരയും പതയും വന്നിരുന്നു... കുട്ടികൾ കാര്യമറിയാതെ ബഹളം വെച്ച് കരഞ്ഞു..
"ശേഖർ എന്റെ..എന്റെ... കുഞ്ഞുങ്ങളെ...കൂട്ടാൻ സമ്മതിച്ചില്ലല്ലോ..."
പിടയുന്ന ശ്വാസത്തോടെ.. ഭാമ പറഞ്ഞു..
"ഭാമ... ഒന്നുമില്ല...നമ്മൾ ഇപ്പോൾ എത്തും.. കുഞ്ഞുങ്ങൾക്ക് ഇനി ഞാൻ ഉണ്ട്... തനിക്കും... "
ശേഖർ കാർ മാക്സിമം spead ഇൽ പാഞ്ഞു..
"അമ്മേ.. എന്താ മിണ്ടാത്തെ...??"
മൂത്ത കുട്ടിയുടെ കരച്ചിൽ കേട്ട് ശേഖർ തിരിഞ്ഞുനോക്കി...
അവളുടെ മറിഞ്ഞുപോയ കൃഷ്ണമണി കുട്ടികളുടെ മുഖത്തേക്ക് ദയനീയതയോടെ നോക്കുന്നതായി തോന്നി..
ശേഖർ കാർ നിർത്തി...
ഇന്നും നിങ്ങൾ എന്നേ ഓവർടേക്ക് ചെയ്തല്ലോ പ്രശാന്ത്.....
ശുഭം. ലൈക്ക് കമന്റ് ചെയ്യണേ...