ഭാര്യയെ പുറത്തേയ്ക്ക് കാണാതിരുന്നത് കൊണ്ടാണ് അയാൾ ബെ, ഡ് റൂമിലേക്ക്...

Valappottukal


രചന: സജി തൈപ്പറമ്പ്


ശാലൂ.. നീയിത് വരെ റെഡിയായില്ലേ? കുട്ടികൾ എത്ര നേരമായി പുറത്ത് വെയിറ്റ് ചെയ്യുന്നു,


റിയാദ് എയർപോർട്ടിലേക്ക് പോകാനായി ഒരുങ്ങി ഇറങ്ങിയതായിരുന്നു സൗദിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സുരേഷും കുടുംബവും


കാൾ ടാക്സി വന്ന് ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യയെ പുറത്തേയ്ക്ക് കാണാതിരുന്നത് കൊണ്ടാണ് അയാൾ ബെഡ് റൂമിലേക്ക് ചെന്നത്


അല്ലാ നീയെന്താ മാറിയിരിക്കുന്നത്, നിൻ്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?


ബെഡ്ഡിന് മുകളിൽ വേദന തിങ്ങിയ മുഖവുമായിരിക്കുന്ന ശാലിനിയോടയാൾ ഉത്ക്കണ്ഠയോടെ ചോദിച്ചു


എനിക്ക് തീരെ വയ്യ സുരേഷേട്ടാ അടുത്തയാഴ്ചയായിരുന്നു ഡേറ്റ്, പക്ഷേ മുറ തെറ്റി നേരത്തെ വന്നു , അത് കൊണ്ട് സകല മൂഡും പോയി,


ഒഹ് ഷിറ്റ് ,നല്ലൊരു കാര്യത്തിനിറങ്ങുമ്പോഴാ, നേരോം കാലോം നോക്കാതെ ഓരോരോ ഇഷ്യൂസ്, ങ്ഹാ സാരമില്ല ,നീയൊരു കാര്യം ചെയ്യ്, തത്കാലം ഒരു 

ടാബ്ലറ്റെടുത്ത് കഴിച്ചിട്ട് വേഗിറങ്ങാൻ നോക്ക്, വല്യളിയൻ വിളിച്ചിരുന്നു, നമ്മളിറങ്ങിയോന്ന് ചോദിച്ച്, അവരെല്ലാം നമ്മളെയും കാത്തിരിക്കുവാണെന്ന്


ഫ്ളൈറ്റ് എത്ര മണിക്കാ ചേട്ടാ.. കുറച്ചൊന്ന് കിടക്കാൻ സമയം കിട്ടുമോ ?


ശാലിനി നിസ്സഹായതയോടെ ചോദിച്ചു.


ലെവൻതേർട്ടിക്കാണ് ടേക്ക് ഓഫ്, ഇനിയും മൂന്ന് മണിക്കൂറുണ്ട്, പക്ഷ ഇന്ന് ഫ്റൈഡെയല്ലേ? റോഡിൽ നല്ല ട്രാഫിക്കുണ്ടാവും ,

അത് കൊണ്ട് ഉടന്നെയിറങ്ങുന്നതാണ് നല്ലത്, നീയൊരു കാര്യം ചെയ്യ് ഞാനും കുട്ടികളും ഫ്രണ്ട് സീറ്റിലും മറ്റുമായി, അഡ്ജസ്റ്റ് ചെയ്തിരുന്നോളാം, നീ വേണമെങ്കിൽ, എയർപോർട്ട് വരെ ബാക് സീറ്റിൽ കിടന്നോളു,


ഉം ശരി ,എങ്കിൽ ഞാനീ ഡ്രസ്സൊന്ന് മാറ്റിയിട്ട് വരാം, സുരേഷേട്ടൻ കുട്ടികളുടെ അടുത്തേക്ക് ചെല്ല്,


ഭർത്താവ് പുറത്തിറങ്ങിയപ്പോൾ വാതിലടച്ചിട്ട്, കബോഡിൽ നിന്നും സാനിട്ടറി നാപ്കിനുമെടുത്ത് കൊണ്ട് ശാലിനി ബാത്റൂമിലേക്ക് കയറി.


നാട്ടിലുള്ള ശാലിനിയുടെ, മരിച്ച് പോയ ഇളയ സഹോദരൻ്റെ മകൾ നീതുവിൻ്റെ കല്യാണത്തിന് പോകുകയാണ് സുരേഷും കുടുംബവും.


സുരേഷാണ് വിവാഹത്തിൻ്റെ മുഴുവൻ ചിലവും വഹിക്കുന്നത്.


വിധവയായ ഇളയ നാത്തൂൻ ഗീതയ്ക്ക് അതിനുള്ള കഴിവില്ലെന്നറിയാവുന്നത് കൊണ്ട്, നമുക്ക് ആ ഉത്തരവാദിത്വം  ഏറ്റെടുക്കാമെന്ന് ശാലിനിയോട് സുരേഷ് പറയുകയായിരുന്നു.


അത് വരെ തൻ്റെ മക്കൾക്കായി കരുതിവച്ചതും താനുപയോഗിക്കുന്നതുമായ ആഭരണങ്ങളെല്ലാമെടുത്ത് വിറ്റിട്ടാണ്, നിശ്ചയ സമയത്ത് ചെറുക്കന് പോക്കറ്റ് മണിയായി കൊടുക്കാനുള്ള പത്ത് ലക്ഷം രൂപ അയച്ച് കൊടുത്തത്.


നമ്മുടെ കുട്ടികൾക്കിനി പത്ത് വർഷം കഴിഞ്ഞല്ലേ ആവശ്യം വരികയുള്ളു, ആ സമയത്ത് നമുക്ക് പുതിയത് വാങ്ങാമെന്ന് സുരേഷ്, ശാലിനിയെ സമാധാനിപ്പിക്കുകയും ചെയ്തു.


കല്യാണത്തിന് പെണ്ണിൻ്റെ ദേഹത്തണിയാൻ അൻപത് പവൻ്റെ ആഭരണമെങ്കിലും കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ, അതിനും സുരേഷ് വഴി കണ്ടെത്തി.


കല്യാണത്തിനിനി മൂന്ന് മാസത്തെ സമയമില്ലേ? അത് നമുക്ക് എങ്ങനെയെങ്കിലും സംഘടിപ്പിക്കാം


ഇരുപത്തിയഞ്ച് ലക്ഷത്തിൻ്റെ പ്രവാസിചിട്ടിയായിരുന്നു, സുരേഷിൻ്റെ പ്രതീക്ഷ


പക്ഷേ, സമയത്ത് ചിട്ടി വീഴാതിരുന്നത് കൊണ്ട് കൂട്ടുകാരന് വന്ന ചിട്ടി, തൻ്റെ ചിട്ടി വീഴുമ്പോൾ അയാൾക്ക്കൊടുക്കാമെന്ന ധാരണയിൽ വാങ്ങിക്കുകയായിരുന്നു.


കല്യാണത്തിന് ഒരാഴ്ച മുമ്പേ ആഭരണം വാങ്ങാനുള്ള ഇരുപത് ലക്ഷം രൂപയും, കല്യാണ ചിലവിനുള്ള അഞ്ച് ലക്ഷവും ചേർത്ത്, വല്യളിയൻ്റെ പേരിലേക്കയച്ച് കൊടുത്തു.


അങ്ങനെ നാട്ടിൽ കാര്യങ്ങൾ യാതൊരു തടസ്സവുമില്ലാതെ നടന്ന് കൊണ്ടിരിക്കുകയാണ്, നാളെ കഴിഞ്ഞാണ് വിവാഹം.


അതിന് മുമ്പ് നാട്ടിലെത്താനുള്ള തിടുക്കത്തിലാണ്, കുട്ടികൾ ഉൾപ്പെടെ എല്ലാവരും.


മമ്മീ.. മമ്മീ..വേഗം വാതില് തുറക്ക്,


പുറത്ത് കുട്ടികളുടെ നിലവിളി കേട്ടാണ്, ഡ്രസ്സ് മാറി കൊണ്ടിരുന്ന ശാലിനി പെട്ടെന്ന് വാതില് തുറന്നത്.


എന്താ മക്കളേ എന്ത് പറ്റീ ?


മമ്മീ കുറച്ച് പോലീസുകാർ വന്ന് പപ്പയെ കൂട്ടികൊണ്ട് പോയി


ങ്ഹേ പോലീസുകാരോ ?എന്താ കാര്യം ?


കൃത്യമായി അറിയില്ല മമ്മീ ,പക്ഷേ ഏതോ ഒരു സ്ത്രീ കംപ്ളയിൻറ് ചെയ്തെന്നൊക്കെയാണ് അവരുടെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത്


കുട്ടികൾ ഭയചകിതരായിരുന്നു എന്ത് ചെയ്യണമെന്നറിയാതെ ശാലിനി വിറങ്ങലിച്ച് നിന്നു


മാം.. ചിന്തിച്ച് നില്ക്കാതെ പോയി അന്വേഷിക്കു, കുട്ടികളെ ഞാൻ നോക്കി കൊള്ളാം


അവരുടെ ഹൗസ് കീപ്പറായ സുമാത്ത എന്ന ബംഗാളി യുവതി ശാലിനിയെ ഉപദേശിച്ചു.


നാലഞ്ച് വർഷമായി സുമാത്ത ,അവരോടൊപ്പം

കൂടിയിട്ട്, അത് കൊണ്ട് തന്നെ മലയാളം നന്നായി സംസാരിക്കും


ഭയം വിട്ട് മറാത്ത കുട്ടികളെ സുമാത്തയെ ഏല്പിച്ചിട്ട് ,കാൾ ടാക്സിയിൽ ശാലിനി ,പോലീസ് ആസ്ഥാനത്തേയ്ക്ക് പോയി


അവിടെയെത്തിയ ശാലിനിക്ക് ഉദ്യോഗസ്ഥർ സുരേഷിനോട് സംസാരിക്കാനുള്ള അവസരം കൊടുത്തു.


എന്താ സുരേഷേട്ടാ എന്തിനാ നിങ്ങളെ ഇവിടെ കൊണ്ട് വന്നത് ?


ജിജ്ഞാസയോടെ ശാലിനി ചോദിച്ചു.


ചതിയായിരുന്നു ശാലിനി, മുമ്പ് നമ്മുടെ പാർലറിലുണ്ടായിരുന്ന രേവതിയില്ലേ? അവള് കള്ളക്കേസ് കൊടുത്തതാ,


ങ്ഹേ എന്തിന്?


രണ്ട് വർഷത്തോളമായി നമ്മളവൾക്ക് ശബ്ബളം കൊടുക്കാതെ ജോലി ചെയ്യിക്കുകയായിരുന്നെന്നും, ശബ്ബളം ചോദിച്ചതിന്, അവളെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്നും പറഞ്ഞാണ്, കേസ് കൊടുത്തിരിക്കുന്നത്


പാർലറിലെ മെറ്റീരിയലുകൾ വാങ്ങിയതിൽ തിരിമറി കാണിച്ചതിനല്ലേ? നമ്മൾ അവളെ പുറത്താക്കിയത്, അത് വരെയുള്ള ശബ്ബളം എല്ലാമാസവും നമ്മൾ കൃത്യമായി കൊടുത്തിരുന്നതല്ലേ?


പക്ഷേ, ആ ശബ്ബളം, അവൾ നാട്ടിലേക്ക് അയച്ച് കൊടുത്തിരുന്നില്ല ,

ഇവിടെയുണ്ടായിരുന്ന അവളുടെ കാമുകനുമായത് അടിച്ച് പൊളിച്ച് തീർക്കുകയായിരുന്നു, 

എന്നിട്ട് നാട്ടിലുള്ള ഭർത്താവിനോടും, വീട്ടുകാരോടും തനിക്ക് ശബ്ബളം ലഭിക്കുന്നില്ലെന്നും, ദുരിതത്തിലാണെന്നുമൊക്കെ പറഞ്ഞ്, അവൾ വാട്സ്ആപ് മെസ്സേജുകൾ അയച്ച് കൊടുത്തിരുന്നു ,ആ വോയിസ് 

ക്ളിപ്പുകളാണ്, അവളിപ്പോൾ എനിക്കെതിരെ തെളിവുകളായി കൊടുത്തിരിക്കുന്നത് ,

അവൾക്ക് നമ്മൾ ശബ്ബളം കൊടുത്തു എന്നതിന്, നമ്മുടെ കൈയ്യിൽ തെളിവൊന്നുമില്ലെന്ന് അവൾക്ക് നന്നായറിയാം ,

അതാ അവളിങ്ങനെയൊരു നീക്കം നടത്തിയത്,


പക്ഷേ അതെന്തിന്?


ഒന്ന്, നമ്മളവളെ പുറത്താക്കിയതിൻ്റെ വൈരാഗ്യം, രണ്ട് നാട്ടിൽ നിന്നുമുള്ള നിരന്തരമായ സമ്മർദ്ദം, അതിനവൾ കണ്ടെത്തിയ എകവഴിയാണ് ഈ കള്ളക്കേസ്,


ഈശ്വരാ.. ഇനി നമ്മളെന്ത് ചെയ്യും,എങ്ങനെയാ ഇതിൽ നിന്നും ഒന്ന് രക്ഷപെടുന്നത്?


ഒരു കോടി രൂപാ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ്, കേസ് കൊടുത്തിരിക്കുന്നത് ,

തത്ക്കാലം ഒരു അൻപത് ലക്ഷമെങ്കിലും കെട്ടി വയ്ക്കുകയാണെങ്കിൽ, 

കേസ് സെറ്റിൽ ചെയ്യാമെന്നാണ് ഇൻസ്പെക്ടർ പറഞ്ഞത്,


അൻപത് ലക്ഷമോ? അത് നമ്മൾ എങ്ങിനെ ഒപ്പിക്കും?


ഇവിടെ നിന്നാൽ അത് സംഘടിപ്പിക്കാൻ കഴിയില്ല, നിനക്കറിയാമല്ലോ? കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതും ചേർത്താണ്, നാട്ടിലേക്കയച്ച് കൊടുത്തത് ,എൻ്റെ അഭിപ്രായത്തിൽ കുട്ടികളെയും കൂട്ടി, നീ നാട്ടിലേക്ക് ചെല്ല് ,തല്ക്കാലം ഇതാരോടും പറയണ്ട ,എനിക്ക് വരാൻ പറ്റിയില്ലെന്ന് മാത്രം പറഞ്ഞാൽ മതി ,വിവാഹം മംഗളമായി നടക്കട്ടെ, അതിന് ശേഷം വല്യളിയനോടും ഗീതയോടും നീ കാര്യങ്ങൾ വിശദമായി പറയണം, നീതു മോളുടെ കല്യാണാവശ്യപത്തിനായി, നമ്മൾ വാങ്ങി കൊടുത്ത അൻപത് പവൻ സ്വർണ്ണം, അവളുടെ ഭർത്താവിൻ്റെ വീട്ടുകാരോട് വിവരം പറഞ്ഞ്, രണ്ട് മാസത്തെ അവധിക്ക് വാങ്ങി പണയം വയ്ക്കാൻ പറയണം ,അതിനുള്ളിൽ നമ്മളത് തിരിച്ചെടുത്ത് കൊടുക്കാമെന്ന് പറ,


പക്ഷേ, അത് കൊണ്ട് ഒന്നുമാവില്ലല്ലോ? ബാക്കി പത്ത് മുപ്പത്തിയഞ്ച് ലക്ഷം രൂപ പിന്നെയും വേണ്ടേ ?


ഉം വേണം ,

അതിന് ശേഷം നീ എൻ്റെ അനുജൻ ,സതീശൻ്റെയടുത്ത് പോകണം ,അവനോടും വിവരങ്ങൾ ധരിപ്പിച്ചിട്ട് ,വീടിൻ്റെ ആധാരം കൊണ്ട് പോയി 

കോ ഓപ്പറേറ്റീവ് ബാങ്കിൽ മുപ്പത്തിയഞ്ച് ലക്ഷം രൂപയ്ക്ക് പണയം വയ്ക്കാൻ പറയണം, എൻ്റെ കുടുംബ വിഹിതമായ മുപ്പത് സെൻ്റ് ,എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാനവൻ്റെ പേരിലെഴുതി കൊടുത്തതല്ലേ? അത് കൊണ്ട് അവൻ തടസ്സമൊന്നും പറയില്ല,


പക്ഷേ, ആധാരം നമ്മൾ എങ്ങനെ തിരിച്ചെടുത്ത് കൊടുക്കും?


അതൊക്കെ കൊടുക്കാം ശാലൂ... ഒന്നുമില്ലേലും നമുക്കിവിടെ രണ്ട് ബ്യൂട്ടി പാർലറുകളില്ലേ? വേണ്ടിവന്നാൽ അതിലൊരെണ്ണം നമുക്ക് വില്ക്കാം ,ഇപ്പോൾ എടിപിടീന്ന് വില്ക്കാൻ കഴിയില്ലെന്നേയുള്ളു ,കുറച്ച് സാവകാശം വേണ്ടിവരും, അത് കൊണ്ടാണ് നീ നാട്ടിൽ ചെന്ന് കാര്യങ്ങൾ സെറ്റ് ചെയ്യാൻ ഞാൻ പറയുന്നത്,


പക്ഷേ നിങ്ങളിവിടെ ജയിലിൽ കഴിയുമ്പോൾ ഞാനെങ്ങനെ മനസമാധാനത്തോടെ നാട്ടിലേക്ക് പോകും


ഇപ്പോൾ ഞാനവരുടെ കസ്റ്റഡിയിലാണെന്നേയുയുള്ളു

അവരെന്നെ തുറുങ്കിലിടുകയൊന്നുമില്ല

നീ പോയിട്ട് എത്രയും പെട്ടെന്ന് കാര്യങ്ങൾ സെറ്റിലാക്കിയാൽ അത്രയും നേരത്തെ എനിക്ക് റിലീസാവാം ,സംസാരിച്ച് നിന്നാൽ സമയം പോകും ,പെട്ടെന്ന് തന്നെ കുട്ടികളുമായിഎയർപോർട്ടിലേക്ക് പുറപ്പെടാൻ നോക്ക്,


ഉം ശരി. ഞങ്ങൾ പോയി വരാം വിഷമിക്കരുത് എങ്ങനെയെങ്കിലും കെട്ടി വയ്ക്കാനുള്ള പണവുമായി ഞാൻ വേഗം മടങ്ങി വരാം,ടേക്ക് കെയർ,


നിറകണ്ണുകളോടെ ഭർത്താവിൻ്റെ കൈകൾ പിടിച്ച് ചുംബിച്ചിട്ട് ശാലിനി വീട്ടിലേക്ക് തിരിച്ചു


കുട്ടികളെ വിവരം ധരിപ്പിച്ച് സുമാത്തയോട് യാത്ര പറഞ്ഞ് എയർപോർട്ടിലേക്ക് പോകുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ പോലും അശക്തയായിരുന്നവൾ

ബാക്കി വായിക്കുക. (3 ഭാഗങ്ങൾ മാത്രം)

To Top