വീട്ട്‌കാരുടെ നിർബന്ധത്തിനു വഴങ്ങി സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു എന്നെ വിവാഹം ചെയ്തു...

Valappottukal


രചന: ലിബി മാത്യു

        "അനുമോളെ.... കഴിഞ്ഞതെല്ലാം നീ മറക്കണം. ജീവിതത്തിൽ പാളിച്ചകൾ ആർക്കും പറ്റാം..... പക്ഷെ അത് തിരുത്തി ജീവിക്കണം. ഈ വിവാഹത്തിന് നീ സമ്മതിക്കണം. നിന്നെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചാലെ ഈ അച്ഛന് സമാധാനം ഉള്ളു. അമ്മയില്ലാത്ത നിന്നെ വളർത്തിയത് എങ്ങാനാണെന്നു നിനക്കു അറിയാം.... അവർ നാളെ വിളിക്കും. അനുകൂലമായ മറുപടി ആണ് ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്". "അച്ഛൻ പൊയ്ക്കോളൂ. എന്റെ മറുപടി ഞാൻ നാളെ പറയാം." അച്ഛൻ പോയിക്കഴിഞ്ഞു ഞാൻ ബാൽക്കണിയിൽ ഇറങ്ങി നിന്നു. തുലാവർഷം തിമിർത്തു പെയ്യുകയാണ്. എത്ര തടഞ്ഞു നിർത്താൻ ശ്രമിച്ചിട്ടും ആ മഴയോടൊപ്പം എന്റെ ഇരുമിഴികളും അനുസരണയില്ലാതെ നിറഞ്ഞൊഴുകികൊണ്ടേയിരുന്നു. ഹൃദയം എന്റെ ഭൂതകാലത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് വീണ്ടും വീണ്ടും എന്റെ മിഴികളെ ഈറൻഅണിയിച്ചു.


       ഒരുപാട് പ്രദീക്ഷയോടെയാണ് ഞാൻ വരുണേട്ടന്റെ ഭാര്യയായത്. പക്ഷെ അദ്ദേഹം എന്നെ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. വീട്ട്‌കാരുടെ നിർബന്ധത്തിനു വഴങ്ങി സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു എന്നെ വിവാഹം ചെയ്തു. ആദ്യരാത്രിയിൽ തന്നെ എന്നെ ഒരിക്കലും ഭാര്യയായി കാണാൻ സാധിക്കില്ല എന്നും.6 മാസത്തിനുള്ളിൽ ഡിവോഴ്സ് വാങ്ങി പോകണം എന്നും പറഞ്ഞു..... പകപ്പോടെ കേട്ടു നിൽക്കാനേ സാധിച്ചുള്ളൂ.....നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നത് ഞാനറിഞ്ഞു.....അവിടെ എന്റെ ജീവിതം അവസാനിച്ചു എന്നു ഞാൻ മനസ്സിലാക്കി . അപരിചിതരെ പോലെ ഒരു മുറിക്കുള്ളിൽ ഞങ്ങൾ കഴിയാൻ തുടങ്ങി. ആരെയും ഒന്നും അറിയിക്കാൻ എന്റെ മനസ്സനുവദിച്ചില്ല. അമ്മയില്ലാത്ത എന്നെ കൂലിപ്പണി എടുത്തിട്ടാണ് അച്ഛൻ വളർത്തിയത്. വിധി അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെ വേട്ടയടിയതോടെ മരിക്കുന്നതിനു മുന്നേ എന്നെ സുമംഗലിയായി കാണാൻ അച്ഛൻ ആഗ്രഹിച്ചു. വിവാഹം കഴിഞ്ഞ പിറ്റേന്നു തന്നെ എല്ലാം പറഞ്ഞു ആ മനുഷ്യനെ വേദനിപ്പിക്കണ്ട എന്നു കരുതി ഒരവസരത്തിനായി ഞാനും കാത്തിരുന്നു. പക്ഷെ എന്റെ വിവാഹ ജീവിതത്തിനു 1 മാസത്തേക്ക് പൊലും ആയുസ്സുണ്ടായിരുന്നില്ല. ഭർത്താവ് സ്നേഹിച്ച പെണ്കുട്ടി വയറ്റിൽ അയാളുടെ കുഞ്ഞിനെയും കൊണ്ട് എന്റെ മുൻപിൽ ഒരു ജീവിതത്തിനായ് യാചിച്ചപ്പോൾ മറികൊടുക്കേണ്ടത് എന്റെ കടമയാണ് എന്നു എനിക്ക് തോന്നി. ജീവിതത്തിൽ എന്നെന്നേക്കുമായി ഞാൻ തോറ്റ് പോയിരുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചവളെപോലെ ഞാൻ കുറേദിവസം മുറിക്കുള്ളിൽ അടച്ചിരുന്നു...... അത്രയധികം തകർന്നു പോയിരുന്നു ഞാൻ..... 


        എന്റെ അവസ്ഥകണ്ടു മനസ്സുനൊന്ത അച്ഛൻ വീണ്ടും ആശുപത്രിയിൽ ആയപ്പോൾ.. മനസ്സിൽ ഒന്നുറപ്പിച്ചു ഞാൻ ജീവിക്കണം ജീവിച്ചു കാണിക്കണം. എന്നു. എന്റെ മൗനം അച്ഛനെ വല്ലാതെ വേദനിപ്പിക്കുന്നു എന്നു. പിന്നീട് ഞാൻ അച്ഛന്റെ പഴയ അനുമോൾ ആകുകയായിരുന്നു. എല്ലാം മറക്കാൻ ശ്രമിച്ചു. അല്ലെങ്കിൽ മറന്നു എന്നു മനപൂർവം നടിച്ചു. നിർത്തിവെച്ച പഠിത്തം പൂർത്തിയാക്കി ഞാൻ അക്കൗണ്ടൻ്റായി ജോലിക്കും കയറി.

      അപ്പോഴാണ് വീണ്ടു ഒരു കല്യാണലോചന. പഴയതിനെ ഒന്നും മറക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എന്റെ പ്രതികരണത്തിൽ നിന്നും അച്ഛന് മനസിലായി. പക്ഷെ ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. ഒരു തീരുമാനവും എടുക്കാൻ കഴിയാതെ എന്റെ മനസ്സിൽ വല്ലാത്ത സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു..... ഓർമകളുടെ വേലിയേറ്റത്തിനൊടുവിൽ എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വീണു.....* * * 


        രാവിലെ കാപ്പിയിട്ടുകൊണ്ട് ഉമ്മറത്തേക്ക് വരുമ്പോൾ മുറ്റത്തൊരു കാർ വന്നു നിന്നു. സുസ്മേരവദനയായി ഒരു സ്ത്രീ അതിൽ നിന്നും ഇറങ്ങി . കൂടെ ഉള്ള ആളെ കണ്ടപ്പോൾ അച്ഛന്റെ കൂട്ടുകാരൻ വേണുഅങ്കിൾ ഭാര്യയും ആണെന്ന് ഞാൻ മനസ്സിലാക്കി. . അച്ഛൻ അവരെ ക്ഷണിച്ചു അകത്തിരുത്തി എന്നോട് ചായ ഇടാൻ പറഞ്ഞു. ഞാൻ ചായ ഇടാൻ തിരിഞ്ഞതും "മോൾ ഒന്നു നിന്നെ... " .ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അവർ എന്റെ അടുത്തേക്ക് വന്നു എന്നെ അടിമുടി ഒന്നു നോക്കി. എന്നെ തലോടികൊണ്ട് "ഞാൻ എന്റെ മോന് വേണ്ടി മോളെ ആലോചിക്കാൻ വന്നതാ... മോളുടെ കാര്യങ്ങൾ ഒക്കെ ഈ അമ്മക്ക് അറിയാം. ഇതാണ് അവന്റെ ഫോട്ടോ. ഞാൻ അതിലേക്ക് ഒന്നു നോക്കി. പക്ഷെ എന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു. ആദ്യമായി ഞാൻ അമ്മയുടെ സാമിഭ്യം അറിഞ്ഞത് പോലെ. അവർ എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു. ഇതുപോലെ എന്റെ അമ്മ ഉണ്ടായിരുന്നേൽ എനിക്ക് എത്ര ചുംബനങ്ങൾ തരുമായിരുന്നു. എന്റെ മനസ്സ് ആ മാതൃ സ്നേഹത്തിൽ അലിഞ്ഞു പോയതുപോലെ എനിക്ക് തോന്നി. "അവൾക്ക് സമ്മതമാണ്" അച്ഛന്റെ വാക്കുകൾ ആണ് എന്നെ ബോധമണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. ആ വാക്കുകളിൽ ഞാൻ തറഞ്ഞു നിന്നു പോയി. പിന്നീട് അവർ പാറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നു പോലും എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.


              അവർ ഇറങ്ങി കഴിഞ്ഞു. അച്ഛൻ എന്റെ തോളിൽ തട്ടി. "മോളെ അച്ഛന്റെ തീരുമാനങ്ങൾക്ക് നീ എതിരു നിൽക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു".അവർ നല്ല ആളുകൾ ആണ്. നിന്നെ അവർ പൊന്നു പോലെ നോക്കിക്കൊള്ളും. "... അച്ഛൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ഞാൻ ഇടക്ക് കയറി. "മതി .... ഞാൻ ഒരു ഭാരം ആണെങ്കിൽ അച്ഛൻ അതു മാത്രം പറഞ്ഞാൽ മതി". "അച്ഛൻ ഇതിനു മുൻപും ഈ വാക്കുകൾ എന്നോട് പറഞ്ഞിരിക്കുന്നു. മറന്നോ??" . "ആ വാക്കുകൾ ഞാൻ വിശ്വസിക്കുകയും അച്ഛനെ ഞാൻ അനുസരിക്കുകയും ചെയ്തതാണ്. എന്നിട് എന്താണുണ്ടായത്?? "തോരാത്ത കണ്ണുനീർ . നാട്ടുകാരുടെ പരിഹാസം... പ്ളീസ് അച്ഛാ... എന്നെ ഒന്ന് വെറുതെ വിട്ടുകൂടെ... ആ സ്ത്രീയുടെ തലോടലിൽ ഞാൻ ഭ്രമിച്ചു പോയി എന്നത് സത്യം തന്നെയാണ്. "അത്... അത്.... ഞാൻ അമ്മയെ അവരിൽ.... എനിക്ക് ഞാൻ ആഗ്രഹിച്ചത് ഒരു നിമിഷം കിട്ടി എന്നോർത്താണ്‌..". സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. ഇത്രയും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നിലത്തു വീണു കിടക്കുന്ന അച്ഛനെയാണ് ഞാൻ കാണുന്നത്. 


        ഓടിച്ചെന്നു വിളിച്ചു വെപ്രാളത്തിൽ വഴിയിൽ കിട്ടിയ വണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചു icu നു മുൻപിൽ കത്തുനിൽക്കുമ്പോഴും 'എന്റെ സങ്കടം കൊണ്ടാണ് . ഞാൻ പറഞ്ഞത് എന്നോട് പൊറുക്കേണമേ' എന്ന പ്രാർഥന മാത്രം ആയിരുന്നു. കേട്ടറിഞ്ഞ് അവരും എത്തി. എന്റെ കൈയിൽ മുറുകെ പിടിക്കുമ്പോൾ... "അമ്മേ ഞാൻ അറിയാതെ... എന്റെ സങ്കടം കൊണ്ട്.... ഇങ്ങനെ വരും എന്നോർത്തില്ല... ". എന്റെ അമ്മേ എന്നുള്ള വിളിയിൽ അവരും പകച്ചു പോയി. ഡോക്ടർ വന്നു അച്ഛനെ കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും എന്നു പറഞ്ഞപ്പോഴാണ് എന്റെ മനസ്സിനൊരു തെല്ലാശ്വാസം വന്നത്. "അഭി.... മോനെ അനുമോൾ ഒന്നും കഴിച്ചു കാണില്ല നീ അവൾക്ക് വല്ലതും വാങ്ങി കൊടുക്ക്..." അപ്പോഴാണ് ആ അമ്മയുടെ കൂടെ വന്ന ആളെ ഞാൻ ശ്രദ്ധിക്കുന്നത്." മോളെ ഇതാണ് അഭിജിത്ത് എന്റെ  മോൻ". "മോള് അവന്റെ കൂടെ പോയി വല്ലതും കഴിക്കു... 'അമ്മ ഇവിടെ തന്നെ ഉണ്ടാകും. "വേണ്ട ഞാൻ പിന്നെ കഴിച്ചോളാം...". പോയി കഴിക്കു മോളെ.... ഞാനും അഭിജിത്തും കൂടി കാന്റീൻ പോയി കഴിക്കാൻ ഇരുന്നു. അനു.... തനിക്ക് എന്താ വേണ്ടത്??? "എനിക്ക് ഒന്നും വേണ്ട അച്ഛനെ ഒന്നു കണ്ടാൽ മതി." താൻ കരയാതെടോ അച്ഛന് ഒന്നും വരില്ല... എന്തോ കഴിച്ചെന്നു വരുത്തി കാന്റീൻ നിന്നു പോന്നു.

      തിരികെ എത്തിയപ്പോഴേക്കും അച്ഛനെ റൂമിലേക്ക് മാറ്റിയിരുന്നു.അച്ഛനോട് പറഞ്ഞതിന് എല്ലാറ്റിനും മാപ്പു പറഞ്ഞു മനസ്സിലെ ഭാരം ഇറക്കി വച്ചു....  അച്ഛൻ ആശുപത്രി വിടും വരെ അവർ ഇടക്ക് വന്നു പോയി ഇരുന്നു. 


      വീട്ടിൽ എത്തി അച്ഛനെ കാണാൻ അവർ വീണ്ടും എത്തി. അഭിജിത്തിന്റെ അമ്മയും അച്ഛനും. അഭിജിത്തും ഉണ്ടായിരുന്നു. കുറച്ചു വിശേഷങ്ങൾ പറഞ്ഞതിന് ശേഷം വീണ്ടും വിവാഹ കാര്യം എടുത്തിട്ടു... അഭിജിത്ത് ചാടി എഴുന്നേറ്റു... അതുവരെ എന്നോട് സഹതാപം ആയിരുന്നെങ്കിൽ .... ഇപ്പോൾ ആ കണ്ണുകളിലെ അഗ്നി ഞാൻ കണ്ടു... വിറക്കുന്ന ദേഹത്തോടെ അയാൾ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു... "അഭി ഒന്നു നില്ക്കു.".. അമ്മയാണ്... "ഇത് നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ വീടാണ്.. കൂട്ടുകാരന്റെ മകൾ ആണ് അനു... നീ കടന്നു വന്നതിനു സമാനമായ സാഹചര്യത്തിൽ കൂടിയാണ് അവളും കടന്നു വന്നിരിക്കുന്നത്." എല്ലാവരേയും ഒരുപോലെ ആണെന്ന് കരുതുന്നതിൽ അർഥമില്ല മോനെ...  നീ ഈ കല്യാണത്തിന് സമ്മതിക്കണം... " അമ്മക്ക് നിർത്താം... അച്ഛന്റെ സുഹൃത്തിന്റെ രോഗവിവരം അറിയാൻ മാത്രമാണ് ഇന്നിവിടെ വന്നത്. '"അമ്മ ഒന്നുകൂടി ഓർത്തോളൂ.".." അഭിയുടെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല"... അതും പറഞ്ഞു അയാൾ പുറത്തേക്കു പോയി... ആ ശബ്ദം അവിടമാകെ മാറ്റൊലി കൊണ്ടു... ആ 'അമ്മ എന്റെ കൈയിൽ ഒന്നമർത്തി പിടിച്ചു കൊണ്ട് കണ്ണുനീർ വാർത്തു ഇറങ്ങി പോയി.. പിറകെ രവി അങ്കിളും... 

 
     ഞാൻ അച്ഛന്റെ അരികിലേക്ക് നടന്നു... "അച്ഛാ... ഈ കല്യാണം ഒന്നും എനിക്ക് ഇനി ശരിയാകില്ല.".." അതൊക്കെ പോട്ടെ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... "അച്ഛാ.".. "അച്ഛൻ ഉറങ്ങിയോ... അച്ഛാ.... ??? അച്ഛാ.... എന്താ മിണ്ടാത്തത്.... "അച്ഛാ........ എന്റെ വിളിയിൽ നാട്ടുകാരോടി കൂടി അച്ഛൻ എന്നെ എന്നെന്നേക്കുമായി ഒറ്റക്കാക്കി പോയിരിക്കുന്നു....കണ്ണുനീർ വറ്റി പോയിരിക്കുന്നു... തികച്ചും യാന്ത്രികമായി പിന്നീട് അങ്ങോട്ട്‌... ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും മടങ്ങി പോയി... ഞാനും എന്റെ അച്ഛന്റെ ഓർമകളും ആ വീട്ടിൽ ബാക്കിയായി.......
To Top