രചന: ശിവ
" ഉണ്ണീ.... എടാ ഉണ്ണീ..... എഴുന്നേറ്റ് വന്നെ നീ. മതി ഉറങ്ങിയത്. ജയമ്മ കുറേ നേരമായി നിന്നെ ചോദിച്ചു നടക്കാൻ തുടങ്ങിയിട്ട്. ഞാനും നിന്റെ അച്ഛനും ജയയുടെ വീട്ടിലേക്ക് പോവാണ്. നീ വേഗം റെഡിയായി വല്ലതും കഴിച്ച് അങ്ങോട്ട് വാ...... നീ വന്നില്ലേൽ കുട്ടൻ വന്ന് വലിച്ചോണ്ട് പോകും കേട്ടോ ..... അമ്മയുടെ ചിരി കേട്ട് അച്ഛൻ വിളിച്ച് പറയുന്നുണ്ടായിരുന്നു "നീ ഒന്നു വേഗം വന്നെ ന്റെ കമലേ.."
പുതപ്പിനടിയിൽ ഉറക്കം നടിച്ചു കിടന്ന ഞാൻ മെല്ലെ എഴുന്നേറ്റു. അമ്മയും അച്ഛനും ജയമ്മയുടെ വീട്ടിലേക്ക് പോയിരിക്കുന്നു. നാളെ ജയമ്മയുടെ മോളെ കല്യാണമാണ്. നിത്യയുടെ.... അവളെ ആരും നിത്യ എന്ന് വിളിക്കില്ല "മാളു" എന്നാണ് വിളിക്കൽ. അമ്മയും ജയമ്മയും ഒരുമിച്ച് പഠിച്ചവരണ്. അയൽവക്കകാരായ കൂട്ടുകാരികൾ. അവർ കല്യാണം കഴിച്ചത്
അയൽവക്കകാരായ കൂട്ടുക്കാരെ ആയതുകൊണ്ടാണ് അവർക്കിടയിൽ ഇത്രക്ക് സ്നേഹമെന്ന് എനിക്ക് തോന്നുന്നു.
ജയമ്മക്ക് രണ്ടു മക്കളാണ്. ഒരു ആണും ഒരു പെണ്ണും. ജയമ്മക്ക് കുട്ടനെയും മാളുവിനെയും പോലെ തന്നെയാണ് ഞാനും. സ്വന്തം മോനെ പോലെയാണ് എന്നോട് പെരുമാറുക. അമ്മയ്ക്ക് ജയമ്മയുടെ മക്കളും സ്വന്തം പോലെ തന്നെയാണ്. എങ്കിലും എന്നെക്കാളും കുട്ടനേക്കളും അമ്മയ്ക്ക് ഇഷ്ട്ടം മാളുവിനെയാണ്. ഞാനും കുട്ടനും സമ്മപ്രായക്കാരാണ്. ഒരുമിച്ചാണ് പഠിച്ചതും കളിച്ചതുമോക്കെ. ഒരു സുഹൃത്തിനപ്പുറം സഹോദരനും വഴികാട്ടിയും ആണ്. ഞങ്ങൾക്ക് രണ്ടാൾക്കും ഒരു മനസ്സും ഒരു പേരും രണ്ട് ശരീരവുമാണെന്ന് എല്ലാവരും പറയാറുണ്ട്. എന്റെ അച്ഛനും കുട്ടന്റെ അച്ഛനും ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു.
"നവീൻ" എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ചെറുപ്പത്തിലെ നഷ്ട്ടപെട്ട സുഹൃത്തായത് കൊണ്ട് അച്ഛനും ലാലച്ഛനും ഏറെ പ്രിയപ്പെട്ടതും അദ്ദേഹമാണ്. ആശുപുത്രിയിൽ കുട്ടിയുടെ പേര് ചോദിച്ചപ്പോൾ രണ്ടാളും അതുകൊണ്ടായിരിക്കാം ആ പേര് പറഞ്ഞത്. പിന്നീട് രണ്ടാളുടെയും മക്കൾക്ക് ഒരേ പേരാണെന്ന് അറിഞ്ഞപ്പോൾ അവർ ചിരിക്കുകയായിരുന്നെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. "നവീൻ കൃഷ്ണൻ" എന്ന ഞാനും "നവീൻ ലാൽ " എന്ന കുട്ടനും അറിയപ്പെടുന്നത് ഉണ്ണി , കുട്ടൻ എന്നിങ്ങനെയാണ്.
സമയം കടന്നുപോകുന്നു,
എനിക്കാണേൽ അങ്ങോട്ട് പോകാൻ തോന്നുന്നില്ല. പക്ഷേ പോയല്ലെ പറ്റൂ. അടുകള വഴി മുറ്റത്തേക്ക് ഇറങ്ങിയാൽ ജയമ്മയുടെ അടുകള ഭാഗത്തെ മുറ്റത്തേക്ക് വളരെ പെട്ടന്ന് എത്താൻ പറ്റും. പക്ഷേ.... ഞാൻ റോഡിലൂടെ തന്നെ പോകാൻ തീരുമാനിച്ചു. അവിടെ എത്തിയപ്പോ കുട്ടന്റെ കസിൻസ് എല്ലാവരും എത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. എന്നെ കണ്ടതും കുട്ടന്റെ ഭാവം മാറി . എന്റെ അടുത്തേക്ക് വന്ന് പരിഭവം പറയാൻ തുടങ്ങി. "നല്ല ആള നീ........ ഇപ്പോളാണോ വരുന്നേ... എത്ര നേരമായി നിന്നെ വിളിക്കുന്നു.. നിയെന്ത ഫോൺ എടുക്കാതിരുന്നെ അനിയത്തികുട്ടിയാണ് എന്നുള്ള പറച്ചിൽ മാത്രം അല്ലേ നിനക്ക്".
" എന്റെ കുട്ടാ... ഞാൻ ഉറങ്ങിപ്പോയി.. സോറി..നി ഇങ്ങനെ ഒന്നും പറയല്ലേ.. നിന്റെ അനിയത്തി എന്റെയും അല്ലേ കുട്ടാ....".
"ഞാനൊരു തമാശ പറഞ്ഞതല്ലേ ഉണ്ണിയെ.. നമുക്ക് മാമന്റെ കട വരെ പോകണം. കുറച്ച് സാധനങ്ങൾ കൂടി കൊണ്ടുവരാൻ ഉണ്ട് . ഞാൻ ബൈക്ക് എടുത്തിട്ട് വരാം ." ഞാൻ കുട്ടൻ പോകുന്നതും നോക്കി ഒരു നിമിഷം നിന്നു. "മാളു .....". വീടിനകത്ത് നിന്ന് ആരോ വിളിക്കുന്നത് കേട്ടപ്പോ ഹൃദയമിടിപ്പ് വല്ലാതെ കൂടിയ പോലെ തോന്നി എനിക്ക്. ഞാൻ പെട്ടന്ന് തിരിഞ്ഞുനിന്നു. മാളുവിനെ കാണണമെന്നും അനുഗ്രഹിക്കണം എന്നും ആഗ്രഹമുണ്ട് പക്ഷേ എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല..!
"പോവാം ഉണ്ണിയെ .. ഇജ്ജ് വന്ന് കേറ് ". ഒരു ഞെട്ടലോടെ ഞാൻ കുട്ടനെ നോക്കി. ബൈക്കുമായി അവൻ എന്റെ എടുതെത്തിയിട്ടുണ്ടെന്ന് ഞാൻ അപ്പോളാണ് അറിഞ്ഞത്.ഞാൻ പെട്ടന്ന് തന്നെ ബൈക്കിൽ കയറി. കുറെ സംസാരിക്കാനുള്ളവരെ പോലെ ഞങ്ങൾ എന്തൊക്കെയോ പറഞ്ഞുകൊണ്ട് യാത്ര ആരംഭിച്ചു. ഒരു മണിക്കൂർ ദൂരമുണ്ട് മാമന്റെ കടയിലേക്ക്. അരമണിക്കൂർ കഴിഞ്ഞപ്പോൾ ബൈക്ക് ഞങ്ങൾ പഠിച്ച കോളേജിന്റെ മുന്നിലൂടെ കടന്നുപോയി . ഞാനും കുട്ടനും പഠിച്ചത് എന്നതിനപ്പുറം മാളുവിന്റെ കോളേജ് എന്ന് പറയാനാണ് എനിക്കിഷ്ടം. വർഷങ്ങൾക്ക് മുന്നേ ഒരു ജനുവരി ഒന്നിന് , കൃത്യമായി പറഞ്ഞാൽ വനിതാമതിലിന്റെ അന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിന് ഇടയിൽ ജയമ്മയെ കണ്ടപ്പോ വണ്ടിനിർത്തി ഞാൻ ചോദിച്ചു " ജയമ്മേ... ഇങ്ങൾ പോയില്ലേ വനിതാമതിലിന്". വീടിനു മുന്നിൽ ഫോൺ വിളിച്ച് നിന്ന ജയമ്മ ഒരു ചിരിയോടെ പറഞ്ഞു." ഇല്ലട ഉണ്ണിയെ ..ഞാൻ ഒന്നും പോയില്ല.. നീയ് വല്ല തിരക്കിലുമാണോ ഉണ്ണിയെ". "അല്ലല്ലോ ജയമ്മേ.. എന്തേ ". " ന്നാ നീയ് ഒരു കാര്യം ചെയ്യ് , കോളജിൽ പോയിട്ട് മാളുവിനെ കൂട്ടി കൊണ്ടോര് . ലാലേട്ടന് പണി തിരക്കാണ്. പിന്നെ കുട്ടൻ മാമന്റെ വീട്ടിൽ പോയതാണെന്ന് നിനക്കറിയാമല്ലോ ". ഞാൻ പോയി കൂട്ടികൊണ്ട് വരാം". ബസ്സോക്കെ വനിതാമതിലിന്റെ ഭാഗയിട്ട് ഒടുന്നില്ലന്ന് പറഞ്ഞിട്ടുണ്ട് അത്രേ . ആദ്യം പറയായിരുന്നെങ്കിൽ ഇന്ന് ഓളെ വിടില്ലയിരുന്ന്". " അതിനെന്താ ജയമ്മേ.. ഞാൻ കൂട്ടികൊണ്ടുവരാലോ.. ഇങ്ങൾ ടെൻഷനടിക്കാതെ ഇരിക്ക് ". അതും പറഞ്ഞ് വീട്ടിൽ സാധനങ്ങൾ കൊണ്ടുവച്ച് ഞാൻ കോളജിലേക്ക് പോയി. പോകുമ്പോ മനസ്സ് നിറയെ വേവലാതി ആയിരുന്നു. ഒരുപാട് കാലമായിട്ട് അവളോട് ഞാൻ സംസാരിക്കൽ ഇല്ല. അകൽച്ച കാണിച്ചത് ഇഷ്ട്ട കുറവുകൊണ്ടായിരുന്നില്ല.
ഇഷ്ട്ടകൂടുതൽ കൊണ്ട്‌തന്നെ. പക്ഷേ അനിയത്തിയെ സ്നേഹിക്കുന്നത് തെറ്റല്ലേ... ജയമ്മയുടെ മോൾ എനിക്ക് പെങ്ങളെ പോലെയല്ലേ .. എന്റെ ഇഷ്ടം അവർ അറിഞ്ഞാൽ അമ്മയും ജയമ്മയും അച്ഛനും ലാലച്ഛനും ഞാനും കുട്ടനുമൊക്കെ പഴയപോലെ ആവണമെന്നില്ലല്ലോ....... ഞാൻ കാരണം അവർ അകന്നു പോകുന്നത് എനിക്ക് സഹിക്കില്ല. ഒരു മനസ്സുള്ള രണ്ടു കുടുംബങ്ങൾ വേർപെട്ട് പോകരുതെന്ന് ഉള്ളതുകൊണ്ട് മാത്രം ഞാൻ എന്റെ ഇഷ്ട്ടത്തെ മനസ്സിൽ ഒതുക്കി. കോളേജിൽ എത്തിയപ്പോൾ ഞാൻ അവളെ കണ്ടു. അഴകാർന്ന മുടികൾ ചെറുതായി ഒതുക്കി...താമരചെല്ലുള്ള ചുണ്ടിൽ ചെറു പുഞ്ചരി വിടർത്തി .......വാലിട്ടെഴിതിയ മാൻപേട കണ്ണിലേക്ക് കാറ്റിൽ പറന്നു വന്ന മുടിയിഴകളെ വിരലുകളാൽ മാറ്റി അവളെന്റെ അരികിലേക്ക് നടന്നു വന്നു. വെളുത്ത് തുടുത്ത മുഖത്ത് വിയർപ്പിൻ കണങ്ങൾ വെള്ളിനക്ഷത്രം പോലെ തിളങ്ങി . അവളത് തുടച്ചുകൊണ്ട് ചോദിച്ചു " ഞാൻ ലെയ്റ്റ് ആയോ ഉണ്ണിയേട്ട...".
" ഞാനിപ്പോ വന്നിട്ടോള്ളു.. ഇജ്ജ് കേറ് മാളൂട്ടി". " എത്തിയിട്ട് വിളിക്കുമെന്ന് കരുതിയിരുന്നു". അവളുടെ മുഖത്ത് ഒരു നിരാശ പൂവിടുന്നത് ഞാൻ ശ്രദ്ധിച്ചു . " എന്റെ കയ്യിൽ നമ്പർ ഉണ്ടായിരുന്നില്ല". അപ്പോൾ തന്നെ അവൾ നമ്പർ പറഞ്ഞു തന്നു , ഞാൻ അത് സേവ് ആക്കി. ബൈക്ക് എടുത്തപ്പോ തൊട്ട് അവൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു .ഞാൻ കേൾക്കുന്നുണ്ട് എന്ന രീതിയിൽ ഇരുന്നു . പെട്ടന്ന് എന്റെ കൂടെ പഠിച്ച മൈഥിലിയെ കണ്ടപ്പോ ഞാൻ ബൈക്ക് നിർത്തി.
" ഇറങ്ങുന്നില്ലെ ഉണ്ണി ". ഒരു ഞെട്ടലോടെ ഞാൻ കുട്ടനെ നോക്കി.