അവളുടെ കൈ ചേർത്ത് പിടിച്ചു കൊണ്ട് ക്ഷേത്ര നടയിലൂടെ പോവുന്നത് ഞാൻ സ്വപ്നം കണ്ട് തുടങ്ങി...

Valappottukal


രചന: Roopak Vas


കൊടുങ്ങല്ലൂരമ്മയെ തൊഴുത് നടയിറങ്ങി  കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോഴാണ്

ഒരു പെൺകുട്ടി എന്റെ സമീപമെത്തി ചോദിച്ചത് .


" ഊട്ടുപുര  എവിടെയാ..?"


ക്ഷേത്ര മതിൽകെട്ടിനപ്പുറമുളള

ദിശയിലേക്കു കൈ ചൂണ്ടി ഞാൻ മറുപടി നൽകി.


അവൾ പോയപ്പോഴാണ്   ഓർത്തത് ...!!


രാവിലെ വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ  ഒന്നും കഴിച്ചിരുന്നില്ല....!!


വാച്ചിലെ സമയം പന്ത്രണ്ടര കഴിഞ്ഞതായി ഞാൻ കണ്ടു.


ചെറുതായി വിശപ്പുണ്ട്.


ഞാനും  ഊട്ടുപ്പുരയെ ലക്ഷ്യമാക്കി നടന്നു.


പലതവണ ക്ഷേത്രത്തിൽ തൊഴാൻ വന്നിട്ടുണ്ടെങ്കിലും  ഇതുവരെ ഭഗവതിയുടെ പ്രസാദൂട്ട് കഴിച്ചിട്ടില്ല...!!


ചെറിയ ഊട്ടുപുരയായത് കൊണ്ട് ഗെയ്റ്റിന് വെളിയിൽ കുറച്ചധിക നേരം  ക്യൂവിൽ നിൽക്കേണ്ടി വന്നു.


ഉച്ച സമയമായതിനാൽ നല്ല വെയിലും..


അവിടെ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും വെവ്വേറെ ക്യൂവാണ്..!!


മുന്നോട്ടുളള  വരി ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി...


ഒടുവിൽ ഞാൻ ഊട്ടുപുര യിലേക്ക് കയറി...


മുന്നിൽ വിളമ്പിയ പുഴുക്കലരി ചോറും സാമ്പാറും ചേർത്ത് കുഴച്ചപ്പോഴാണ് ഞാനത് 

ശ്രദ്ധിച്ചത്..


എന്നോട് ഊട്ടുപുരയിലേക്ക് വഴി ചോദിച്ച പെൺകുട്ടി എന്റെ മുന്നിലെ  പന്തിയിലിരുന്നു ആഹാരം കഴിക്കുന്നു..


ഞാൻ ആ പെൺകുട്ടിയെ വെറുതെയൊന്ന് നോക്കി.


നല്ല ഐശ്വര്യമുളള കുട്ടി...❤️


വിടർന്ന കണ്ണുകൾ, ചെറിയ മൂക്കുത്തി,കാതിൽ ഞാന്നു കിടക്കുന്ന നക്ഷത്ര കമ്മൽ, മുടിയിൽ മുല്ലപ്പൂ, നെറ്റിയിൽ ചന്ദനം ..

ഇരുനിറമാണ്..


അധികം വണ്ണമില്ലാത്ത ശരീരം.


ഞാൻ ഇങ്ങനെ വിസ്തരിച്ചു ആ കുട്ടിയെ നോക്കാനൊരു കാരണം എന്തോ ഒരു ചെറിയ ഇഷ്ടം അവളോട് തോന്നിയിരുന്നു..


മാത്രമല്ല ഊട്ടുപുരയ്ക് വഴി ചോദിച്ചത് കൊണ്ടും കൂടിയാണല്ലോ, ഞാൻ പ്രസാദയൂട്ടിനെ കുറിച്ച് ചിന്തിച്ചതും..


അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഹോട്ടലിൽ കയറി മസാല ദോശ കഴിച്ചാനെ..!!


ചോറ് കഴിച്ചു കഴിഞ്ഞപ്പോൾ പ്രതീക്ഷിക്കാതെ എനിക്ക് പായസവും കൂടെ കിട്ടിയപ്പോൾ ഒരു സദ്യയുണ്ട പ്രതീതിയായി..


ആഹാരം കഴിച്ചു പ്ലേറ്റെടുത്ത്  അതെല്ലാം കഴുകി വെച്ചപ്പോൾ മനസ്സിൽ വെറുതേയൊരു മോഹം...!!


 ആ കുട്ടിയെ ഒന്ന് പരിചയപ്പെട്ടാലോ..??❤️


 എന്ത് പറഞ്ഞു പരിചയപ്പെടും?


ഊട്ടുപുരയിൽ വെച്ച് അവളൊന്നു എന്നെ നോക്കിയത് ഞാൻ ഓർത്തു.


പക്ഷേ ആ മുഖത്ത് പുഞ്ചിരിയൊന്നുമില്ലായിരുന്നു.


അല്ലെങ്കിലും  എന്നോട് പുഞ്ചിരിക്കാൻ തക്ക ബന്ധമൊന്നും ഞങ്ങളുടെ ഇടയിലില്ലോ..🫢


 ആൾകൂട്ടത്തിൽ ഞാൻ അവളെ  തിരഞ്ഞു...


 പക്ഷേ അവളപ്പോഴേയ്കും എവിടെയോ അപ്രത്യക്ഷമായി   പോയിരുന്നു...!


എന്റെ മനസ്സിലെവിടെയോ ഒരു ചെറിയ നിരാശയുണ്ടാതായി ഞാനറിഞ്ഞു...


ചില ദിവസങ്ങളും,

ചില യാത്രകളും നമ്മളുടെ മനസ്സിനെ  കൊണ്ട് ഇതുപോലെ എത്തിക്കും..😢


 ഇഷ്ടപ്പെട്ട മുഖങ്ങളെ ഈശ്വരൻ  നമുക്ക് കാണിച്ചു തരും...!


പക്ഷേ പരിചയപ്പെടാനോ,

വീണ്ടും കാണാനോ  കഴിയാതെ   ആ മുഖങ്ങൾ ഹൃദയത്തിൽ മാത്രം സൂക്ഷിക്കുന്ന അനുഭവങ്ങളായി മാറും....!!


കൊടുങ്ങല്ലൂരമ്മയുടെ അടുത്ത് ഓൾറെഡി ഞാനൊരു കാര്യം പറഞ്ഞു കഴിഞ്ഞു.

ഇനി വീണ്ടും ആ പെൺകുട്ടിയെ ഒന്ന് കാണിച്ചു തരാൻ ആവശ്യപ്പെട്ടു അമ്മയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.


എങ്കിലും ഞാൻ മനസ് കൊണ്ട് ഒരു തിരുമാനമെടുത്തു.


ഇനിയും  ആ പെൺകുട്ടിയെ ഞാൻ കണ്ട് മുട്ടിയാൽ എന്റെ മനസ്സിലെ ഇഷ്ടം അവളോട് തുറന്ന് പറയും...


ആ കുട്ടിയും ഓകെ പറഞ്ഞാല്  കൊടുങ്ങല്ലൂരമ്മയെ തൊഴാൻ ഞങ്ങൾ  ഒന്നിച്ച് വരും..


അവളുടെ കൈ ചേർത്ത് പിടിച്ചു കൊണ്ട്  ക്ഷേത്ര നടയിലൂടെ പോവുന്നത് ഞാൻ സ്വപ്നം കണ്ട് തുടങ്ങി...❤️ 


പക്ഷേ എങ്ങനെ കാണും?

അറിയില്ല...😔


എന്റെ വീട് ഇടപ്പള്ളി ടോളിന്റെ ഭാഗത്താണ് ട്ടോ.


സാധാരണ ഞാൻ ബൈക്കിലാണ് വരുന്നത്..


പക്ഷേ ഇന്ന് ബൈക്ക് എടുത്തപ്പോൾ എയർ കുറവ്..


അപ്പോ ഇന്നത്തെ യാത്ര ബസ്സിലായി...


" ചേട്ടാ ബസ്സ് സ്റ്റാൻഡ് എവിടെയാ?" ക്ഷേത്രത്തിനു വെളിയിലെ അരിയാലിനു ചുവട്ടിലെ തറയിൽ ഇരുന്നവരോട്  ഞാൻ ചോദിച്ചു.


" എങ്ങട്ട് പോവാനാ ?' അതിലൊരാൾ ചോദിച്ചു.


" എറണാകുളം!" 


" ദേ..ആ ഭാഗത്ത് ചെന്നാ മതി.

എറണാകുളം സൈഡിലേക്കുളള ബസ് കിട്ടും!  !"


ഞാൻ അവർ പറഞ്ഞ ദിശയിലേക്കു നടന്നു...


ആദ്യം വന്നതൊരു  ട്രാൻസ്പോർട്ടാണ്...


അത്യാവശ്യം  തിരക്ക് അതിലുണ്ട്.


നിന്ന് യാത്ര ചെയ്യാനൊരു മടി..🫢


 കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പ്രൈവറ്റ് ബസ്സ് കിട്ടി..


സീറ്റിൽ ആശ്വാസത്തോടെ   ചാരിയിരുന്നപ്പോഴാണ് ബസ്സിലെ ഗാനം എന്റെ കാതിലെത്തിയത്..!


എനിക്ക് ഏറെ ഇഷ്ടമായ ഗാനം.....❤️

ഞാൻ അതിലേക്കു ലയിച്ച് പോയി....


"ഏതോ മൺവീണ...


തേടി നിൻ രാഗം...


താരകങ്ങളെ നിങ്ങൾ സാക്ഷിയായി....


ഒരു മുത്ത് ചാർത്തി ഞാൻ 

എന്നാത്മാവിൽ....


ശരറാന്തൽ പൊന്നും പൂവും 

വാരിതൂവും...


ഒരു രാവിൽ വന്നു നീയെൻ

വാർത്തിങ്കളായി..."


ഗാനങ്ങൾ കേൾക്കാൻ ഏറ്റവും നല്ലത് പ്രൈവറ്റ് ബസ്സാണെന്ന്  എനിക്ക് തോന്നി പോയി..


ഞാൻ പാട്ട് മൂളി കൊണ്ട്  പുറത്തേ കാഴ്ചകളിലൂടെ  കണ്ണുകളോടിച്ച് തിരിഞ്ഞത്  എന്റെ വലത് സൈഡിലെ  സീറ്റിലിരുന്ന  ആ പെൺകുട്ടിയുടെ

 മുഖത്തേക്കായിരുന്നു...❤️🙆‍♂️


ആ കുട്ടി  കണ്ണുകൾ വിടർത്തി എന്നെയൊന്ന്  നോക്കിയിട്ട് മുഖം തിരിച്ചു.


ഞാൻ ഫോണെടുത്ത് കൂട്ടുകാരൻ റാമിനെ ഉടനെ  വിളിച്ചു.


"എടാ...അവളിതിലുണ്ട് . ഞാൻ കയറിയ ബസ്സിൽ..!"


" അളിയാ.. വേഗം ചെന്ന് മുട്ട്. അല്ലങ്കിൽ അവളേതെങ്കിലും  സ്റ്റോപ്പിൽ ഇറങ്ങു പോവും !" 

റാം എന്നെ  ഓർമ്മപ്പെടുത്തി.


ശ്ശോ.. എന്ത് പറഞ്ഞു അവളോട് സംസാരിക്കണം ??


ഒരു പരിചയവുമില്ലാത്ത പെൺകുട്ടികളെ പോയി അങ്ങോട്ട് ചെന്ന് വളയ്ക്കാൻ കഴിവുള്ള ആദിത്യനെ ഞാൻ ഓർത്തു.


ഈശ്വരാ...അവന്റെ പാതി കഴിവു പോലും എനിക്ക് ഇല്ലാതെ പോയല്ലോ..


എന്റെ നെഞ്ച് പടാ...പടാന്ന് മിടിച്ചു തുടങ്ങി.. 


അപ്പോ ബസ്സിൽ അടുത്ത പാട്ട് വന്നു....


" കടൽത്തിര പാടി..

നമുക്കേറ്റു പാടാം...


പടിഞ്ഞാറു ചുവന്നു..

പിരിയുന്നതോർക്കാൻ...


പുലരി വീണ്ടും പൂക്കും..

നിറങ്ങൾ വീണ്ടും ചേർക്കും..


താമരക്കിളി പാടുന്നു.... 

താളിയോലകളാടുന്നു....


ചങ്ങാതി ഉണരൂ...

വസന്ത ഹൃദയം നുകരൂ..

സംഗീതം കേൾക്കൂ..

സുഗന്ധഗംഗയിലോഴുകൂ...


 ഞാൻ പതുക്കെ എണീക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു വല്യമ്മ കയറി അവളുടെ അടുത്ത് വന്നിരുന്നു..


ബസ് കൈതാരം സ്റ്റോപ്പിൽ ആയപ്പോൾ കുറച്ചു പേർ കയറി.

ഒരുത്തൻ വന്നു അവന്റെ പൃഷ്ഠ ഭാഗം കാണിച്ചു അവളുടെ കാഴ്ച മറച്ചു തന്നു.


ബസ് വരാപ്പുഴയിൽ എത്തിയപ്പോൾ ആളുകൾ ഇറങ്ങി...


ഞാൻ നോക്കിയപ്പോൾ ആ കുട്ടിയെ കാണാനില്ല..


ആ നാശം പിടിച്ച വല്യമ്മ മാത്രം സീറ്റിലുണ്ട്....


കൈതാരം കഴിഞ്ഞുള്ള ഏതോ സ്റ്റോപ്പീൽ അവൾ ഇറങ്ങി പോയി കാണും...😔🙆‍♂️


എന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമല്ലോ


ഈശ്വരൻ കൊണ്ട് തന്ന അവസരമാണ് പാഴായി പോയത്...😔


അത് കഴിഞ്ഞു വന്ന സൺഡെ ഞാൻ വരാപ്പുഴയിലുളള ഒരു കസിന്റെ വീട്ടിൽ വന്നു..


അവിടെ വെച്ചാണ് എന്റെ മനസമാധാനം തകർന്ന ഒരു സംഭവമുണ്ടായത്....!! 


ഫോണുളളത് കൊണ്ട് ഞാൻ ന്യൂസ് പേപ്പർ ഒക്കെ വായിച്ചു നോക്കിയിട്ട്  കുറേക്കാലമായി...


വെറുതെ മേശപ്പുറത്ത് കിടന്ന പത്രമെടുത്ത് നോക്കി..


അതിലൊരു

 ചരമക്കോളത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു...


എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആ പെൺകുട്ടിയുടെ സാദൃശമുളള  ഒരു കുട്ടിയുടെ ചരമ അറിയിപ്പ്..!


മരണപ്പെട്ടിട്ട്  മൂന്ന് ദിവസങ്ങൾ മാത്രം...


ഞാൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.


അതേ ആ കുട്ടി തന്നെയാണ്..!!


ആ വിടർന്ന കണ്ണുകൾ,

മൂക്കുത്തി എല്ലാമുണ്ട്.


ഞാൻ അവളുടെ പേര് വായിച്ചു...അത് എന്നെ കൂടുതൽ  ശയക്കുഴപ്പത്തിലാക്കി.!!



പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...

To Top