Better Half, Novel Part 4

Valappottukal



രചന: ആര്യ പൊന്നൂസ്

അവള് വേഗം അവിടുന്നിറങ്ങി കുളത്തിന്റെ അങ്ങോട്ട് നടന്നു..... ഏറ്റവും താഴത്തെ പടവിൽ ചെന്നിരുന്നു കാലും കുളത്തിലേക്കിട്ട് അവിടെ ഇരുന്നു........ കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നു........ അങ്ങനെ അവിടെ ഇരുന്നു..... കുറച്ചു കഴിഞ്ഞതും പിന്നിൽ ആരോ നടന്നു വരുന്ന ശബ്ദം....... അവൾക്ക് ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെടാൻ തുടങ്ങി..........അവള് തിരിഞ്ഞു നോക്കി.......

സിദ്ധാർഥ്......

അവനെ കണ്ടതും അവള്  പിന്നെയും നേരെയിരുന്നു.....

എടീ......

അവളൊന്ന് നോക്കി........ എന്താണെന്ന അർത്ഥത്തിൽ

എന്താടി നീയെന്നെ മൂക്കിൽ കേറ്റാം എന്ന് വിചാരിച്ചോ മറ്റവളെ....

അവള് വേഗം എണീറ്റ് നിന്ന് അവന്റെ മുഖത്തേക്ക് നോക്കി

എടോ മര്യാദക്ക് സംസാരിക്കണം....

ഇല്ലെങ്കിൽ നീയെന്ത് ചെയ്യും....

എനിക്ക് തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാ....

എടീ നിന്റെ പുറകെ നടക്കാൻ എനിക്ക് ഭ്രാന്തില്ല....

പിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളിയത്....

നീ അത്രയൊക്കെ പറഞ്ഞിട്ട് തിരിച്ചൊന്നും പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാകില്ല.... അല്ലാതെ എനിക്കത്രയ്ക്ക് മൂത്ത് നിക്കുകയല്ല...... നിന്റെ സംസാരത്തിൽ എല്ലാവരും വീണ് കാണും.... ബട്ട്‌ എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട.....

ഈയൊരു നിമിഷം വരെ അങ്ങനെ കരുതിയിട്ടില്ല.... ഇനിയൊട്ട് കരുതുന്നുമില്ല....

അധികം സംസാരിച്ചാൽ നിന്റെ നാക്ക് ഞാൻ അറക്കും.......

അതിനും മാത്രം നിങ്ങൾക്ക് എന്റെ മേൽ എന്ത് അധികാരമാണ് ഉള്ളത്......

എടീ എനിക്ക് നിന്നെ കാണുന്നതുപോലും അറപ്പാ.... വെറുപ്പാ ...... എന്റെ ഗതികേട് കൊണ്ട് പറ്റിപോയതാ.....

നാണമില്ലേ നിങ്ങൾക്ക്...... ഇങ്ങനെ സംസാരിക്കാൻ..... എന്തിനാ എന്റെ ലൈഫ് സ്പോയിൽ ചെയ്തേ.....

നിന്നെ ഞാൻ തടഞ്ഞു വച്ചിട്ടില്ല പൊക്കോ..... അത്രയും സമാധാനം....

എന്നാൽ പിന്നെ നിങ്ങളൊരു കാര്യം ചെയ്യ് എല്ലാവരുടെയും മുന്നിൽ നിന്ന് പറാ..... തന്റേടത്തോടെ..... അല്ലാതെ ഒരുമാതിരി ആണുംപെണ്ണും കെട്ട സ്വഭാവമല്ല കാണിക്കേണ്ടത്....

അത് പറഞ്ഞു തീരലും അവനവളെ ഒറ്റ തട്ടായിരുന്നു..... നേരെ കുളത്തിലേക്ക് വീണു..... അവള് അവിടെ കിടന്ന് പിടയാൻ തുടങ്ങി........ പതിയെ അവൾ കുളത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞപ്പോ അവൻ തിരിഞ്ഞു നടന്നു..............

കുറച്ചു നടന്നപ്പോഴാണ് വൈശാഖ് അവൾക്ക് നീന്തൽ പഠിപ്പിച്ചു കൊടുക്കോ എന്ന് ചോദിച്ചത് അവനു ഓർമ വന്നത്... അവൻ വേഗം തിരിഞ്ഞ് നടന്നു..... പിന്നെ കുളത്തിലേക്ക് ചാടി...... അവളെ അവിടെനിന്നും പൊക്കിയെടുത്ത്..... പടവിൽ കൊണ്ട് കിടത്തി....... അപ്പോഴേക്കും ബോധം മറഞ്ഞിരുന്നു...... പിന്നെയൊന്നും നോക്കിയില്ല താങ്ങിയെടുത്തു അകത്തു കൊണ്ടുപോയി കിടത്തി............ അവള് വല്ലാതെ വിറയ്ക്കുന്നുണ്ട് അവൻ വേഗം ഫാൻ ഓഫാക്കി പുതപ്പെടുത്ത് മേലിട്ട് കൊടുത്തു......... പിന്നെയും വിറയ്ക്കുന്നത് കണ്ടപ്പോൾ തോന്നി നനഞ്ഞ ഡ്രെസ് ആയിട്ടാവും എന്ന്........... ആദ്യം പോയി ഏടത്തിയെ വിളിക്കാമെന്ന് വച്ചെങ്കിലും പിന്നീടത് പ്രശ്നം ആകുമെന്ന് തോന്നി..... ഒരു വിധം പുതപ് ഇട്ടുകൊണ്ട് തന്നെ ആ ഡ്രസ്സ്‌ മാറ്റി അവിടെ വിരിച്ചിട്ടു....... അവൻ ചെയറിൽ  നേരെയിരുന്നു.....

നാശം...... ഏത് സമയത്താണാവോ തോന്നിയത്...... ഇതൊരുമാതിരി ശവത്തിന് കാവലിരിക്കുന്ന പോലെയായി.........

സിദ്ധാർഥ് ഓരോന്ന് ഞൊടിയൻ തുടങ്ങി..... ഇടയ്ക്കെപ്പോഴോ അവള് ഒന്ന് ഞരങ്ങി....... പിന്നെ പതിയെ മയക്കം വിട്ട് എണീറ്റു...... ബോധം വന്നതും അവളൊന്ന് ഞെട്ടി.........

ഇവിടെ എങ്ങനെ......ആരാ....തന്നെ...

അപ്പോഴാണ് വിവസ്ത്രയാണെന്ന ബോധം ഉണ്ടായത്...... അവൾക്ക് വല്ലായ്മ അനുഭവപ്പെടാൻ തുടങ്ങി......... അവള് വേഗം ആ ബെഡ്ഷീറ്റും പുതച് അവൻ വിരിച്ചിട്ട ഡ്രെസ് എടുക്കാൻ എണീറ്റു...........  അവള് വേഗം ഡ്രെസ് എടുത്ത് ബാത്‌റൂമിലേക്ക് കയറാൻ തുടങ്ങി..... അതിന് മുൻപേ സിദ്ധാർഥ് അവളെ പിന്നിലൂടെ പിടിച്ചു....

എടോ വിട്..... താനെന്താ കാണിക്കുന്നത്..........

നേരത്തെ നീയെന്തോ പറഞ്ഞല്ലോ ഞാൻ ആണുംപെണ്ണും കെട്ടവൻ ആണെന്ന്...... എന്താ എന്ന് നിനക്ക് ഞാനിപ്പോ മനസിലാക്കി തരാം.......

അവള് ഞെട്ടി...... അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ നോക്കി.... എന്നാൽ കഴിഞ്ഞില്ല..... ഒടുക്കം അവള് തിരിഞ്ഞ് നിന്ന് അവന്റെ മുഖത്ത് ആഞ്ഞടിച്ചു.............

സിദ്ധാർഥ് വേണ്ടാ..... വിട്...... സിദ്ധാർഥ് പ്ലീസ്......... പ്ലീസ് സിദ്ധാർഥ്...... നോ............സിദ്ധാർഥ് പ്ലീസ്.......... എന്നെ വിട്........ ആഹ്........ ഏയ്‌...... ലീവ് മീ........

അവന്റെ ശക്തിക്കു മുൻപിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...... അവളെ ബലമായി കീഴടക്കി...... പിന്നെയവൻ പുറത്തേക്ക് നടന്നു....... അവളൊരു മൂലയിൽ കൂനി കൂനി ഇരുന്ന് കരയാൻ തുടങ്ങി................തിരിച്ചകത്തേക്ക് വന്നപ്പോൾ ചുണ്ടിൽ ഒരു ക്രൂരമായ ചിരി ഉണ്ടായിരുന്നു......

എടീ ഇപ്പൊ നിനക്ക് മനസിലായോ ഞാൻ ആണ് തന്നെ ആണെന്ന്..... അധികം നെഗളിക്കുമ്പോൾ ആലോചിക്കണമായിരുന്നു ഇങ്ങനെ ഇരുന്ന് കരയേണ്ടി വരുമെന്ന്.........

അവളതിന് മറുപടിയൊന്നും പറഞ്ഞില്ല..... അവനെ ഒന്ന് ദയനീയമായി നോക്കി........ അന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു....... നേരം പുലർന്നതും ആ മുറിയിൽ നിന്ന് വേഗം പുറത്തേക്കിറങ്ങി......... ദേഹമാസകലം വേദന.........

സിദ്ധാർഥ് എന്തിനാ തന്നോടിങ്ങനെ..... ഒരുതെറ്റും ചെയ്തില്ലല്ലോ....... എങ്ങനെ തോന്നി അവനു..... ഛേ.......... ഇത്രയ്ക്ക് ചീപ് ആയിരുന്നോ അവൻ....... ദേഷ്യം തീർക്കാൻ അവനെന്താ ചെയ്തേ.......

ആലോചിക്കുംതോറും അവൾക്ക് കരച്ചില് വന്നു........ വേഗം കുളിക്കാൻ കയറി.... വെള്ളം മേല് വീണതും അങ്ങിങ് നീറാൻ തുടങ്ങി........ ഒരുവിധം കുളിച്ചിറങ്ങി...... അവളെ കണ്ടപ്പോൾ എല്ലാവർക്കും എന്തോ പന്തികേട് തോന്നി..........

ഏടത്തി...... എന്തുപറ്റി..... വയ്യേ...

വൈഷ്ണ ചോദിച്ചതും ഒന്നുമില്ലെന്ന് തലയാട്ടി........

എന്താ മോളെ നിനക്ക് പറ്റിയത്..... എന്തേ ആകെ വിളറിയിട്ടുണ്ടല്ലോ..... കാര്യം പറാ...

ഒന്നുല്ല ചേച്ചിയമ്മേ എനിക്ക് നല്ല തലവേദന...... ഞാൻ പോയി ഉറങ്ങട്ടെ.....

അവര് തലയാട്ടി..... അവള് വേഗം റൂമിലേക്ക് ചെന്നു.... സിദ്ധാർഥ് രാവിലെ തന്നെ എങ്ങോട്ടോ  പോകുന്നത് അവള് കണ്ടിരുന്നു........ വേഗം ബെഡിൽ ചുരുണ്ടു കൂടി......... കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ട്..........

ഇല്ലാ സിദ്ധാർഥ് ഇനി നിങ്ങള് മരിച്ചാൽ പോലും എന്റെ കണ്ണ് നിറയില്ല....... വെറുപ്പാ എനിക്ക്...... അറപ്പാ നിങ്ങളോട്............. 

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി..........

അരൂ..... മോളേ...... എന്തുറക്കമാ ഇത്.... തലവേദന കുറഞ്ഞില്ലേ...... എണീറ്റെ...

അവള് വേഗം എണീറ്റിരുന്നു.....

എന്താ മോളെ......

ഒന്നുല്ല......

ദാ അച്ഛമ്മ വരുന്നുണ്ട്...... നിനക്ക് തലവേദന മാറാൻ കഷായം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്.....

എനിക്കൊന്നും വേണ്ടാ.....

അത് നീ അങ്ങോട്ട് പറഞ്ഞോ...

മോളേ....... ഇത് കുടിക്ക്..... തലവേദനയൊക്കെ ഇപ്പൊ പമ്പ കടക്കും....

എനിക്ക് വേണ്ടാ അച്ഛമ്മേ....

കുടിക്ക് അങ്ങോട്ട്.....

അവളത് വാങ്ങി കുടിച്ചു.... നല്ല ചവർപ്പുണ്ടായിരുന്നു.....

മോളേ സിദ്ധു എവിടെ പോയതാ.....

ആ പേര് കേട്ടതും അവൾക്ക് ഒരുതരം അസ്വസ്ഥ തോന്നി തുടങ്ങി........ അവളെങ്ങോട്ടോ നോക്കി.....

അവൻ ജോലിക്ക് പോയതാണെന്ന് തോന്നുന്നു അച്ഛമ്മേ....

സിമി വേഗം പറഞ്ഞു....... അന്ന് മുഴുവൻ അവൾക്കൊരു തരം മരവിപ്പ് ആയിരുന്നു.... സച്ചിൻ അത് ശ്രദ്ധിച്ചു.... അവൻ അവളുടെ അടുത്തിരുന്നു....

എന്താ അരൂ എന്ത് പറ്റി..... നീയെന്താ ആകെ dull ആയത്.... എന്തേലും പ്രോബ്ലം ഉണ്ടോ....

മ്ച്......

നീ കാര്യം പറാ.... നിന്നെ കുറച്ചായില്ലേ ഞാൻ കാണുന്നു......

ഒന്നൂല്യടാ..... ഒരു തലവേദന.....

ഓക്കേ...... ഇന്നലെ അവിടെ ആയതുകൊണ്ട് ഉറങ്ങിയിട്ടുണ്ടാകില്ല അല്ലേ...... എന്തായാലും നാളെ തിരിച്ചു പോകുമല്ലോ.....

അവളൊന്ന് ചിരിച്ചു.... അപ്പോഴേക്കും വൈശാഖ്‌ വൈഷ്ണയും അങ്ങോട്ട്‌ വന്നു.....

എന്താണ് ഒരു ഗൂഡാലോചന.....

ഒന്ന് പോ ഏട്ടാ..... പിന്നെ അരൂ നാളെ ഏട്ടനും ഉണ്ട് അങ്ങോട്ട്.......

അവള് വൈശാഖിനെ നോക്കി....

അതേ അരൂ..... അവിടെ ജോലി ശരിയായി....... നമുക്ക് അടിച്ചുപൊളിക്കാം

വൈഷ്ണ ഒന്ന് പുച്ഛിച്ചു.....

മിണ്ടൂല ഞാൻ...... ഞാനും അങ്ങോട്ട് വരട്ടെ.....

നീ വന്നോ വെക്കേഷന്....

സച്ചിൻ പെട്ടന്ന് പറഞ്ഞു..... അരുണിമ മൗനിയായിരുന്നു.... അതവന് അത്ഭുതം ആയി തോന്നി............

നേരം കുറേ വൈകിയിട്ടും സിദ്ധാർഥ് വന്നില്ല.... അവൾക്ക് നല്ല സമാധാനം തോന്നി..... വേഗം പോയി പുതച്ചുമൂടി കിടന്നു.............കുറച്കഴിഞ്ഞു വാതിലിന് മുട്ട് കേട്ടു..... അവളൊന്ന് ഞെട്ടി പിന്നെ ചെന്ന് കതക് തുറന്നു.......സിദ്ധാർഥ്..... അവനെ കണ്ടതും അവള് ഒന്ന് തറപ്പിച്ചു നോക്കി പിന്നെ വന്ന് കിടന്നു......

സിദ്ധാർഥ് വേഗം കുളിച്ചു അവളുടെ അടുത്ത് വന്നിരുന്നു......

അരുണിമാ......... അരുണിമാ...... i'm സോറി......... ഇന്നലെ ആ ദേഷ്യത്തിൽ പറ്റിപോയതാ...... really സോറി...... താൻ പറഞ്ഞോ കോപെൻസെഷൻ ആയി എന്താ വേണ്ടത്..........  എത്ര പൈസ വേണേലും ഞാൻ തരാം.....

അത്കേട്ടതും അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... അവള് വേഗം പുതപ്പ് മാറ്റി എണീറ്റിരുന്നു......

പൈസ നിങ്ങടെ മറ്റവൾക്ക് കൊടുക്ക്...... അവളാ പ്രൊസ്റ്റിട്ടുട്ട്.......ഞാനല്ല.......

എടീ..........

ശ്...... എനിക്കുറങ്ങണം........ ഇനി എന്തെങ്കിലും പറഞ്ഞാൽ ഇന്നലെ നടന്നത് എല്ലാവരും അറിയും..... അത് തനിക്കാ നാണക്കേട്..... എനിക്കല്ല..... മൈൻഡ് it......

അവനൊന്നും മിണ്ടിയില്ല..... മുഷ്ടി ചുരുട്ടി അവിടുന്നെണീറ്റു...... അവള് പിന്നെയും കിടന്നു...... കിടന്നിട്ടും ഉറക്കമൊന്നും വന്നില്ല.... വെറുതെ അങ്ങനെ കിടന്നെന്ന് മാത്രം.......... സിദ്ധാർഥ് കട്ടിലിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്യുന്നു..... ഇടയ്ക്കവന്റെ ഫോൺ അടിഞ്ഞു....... അവളുറങ്ങി എന്ന് കരുതി അവനവിടെ തന്നെ ഇരുന്ന് സംസാരിക്കാൻ തുടങ്ങി.......

ആ...... ജാൻവി..... പറാ ........

അവന്റെ സംസാരം കേട്ടതും അവളത് ശ്രദ്ധിക്കാൻ തുടങ്ങി.....തൊട്ടടുത്തു നിന്ന് ആയതുകൊണ്ട് അവള് പറയുന്നതും വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.....

എടാ...... സിദ്ധൂ.... നീയെവിടെയാ...... എനിക്ക് നിന്നെയിപ്പോ കാണണം......

ജാൻവി..... ഇവിടെ റേഞ്ച് കുറവാ..... ഞാൻ നിനക്ക് മോണിംഗ് വീഡിയോ കോൾ ചെയ്യാം.... ഓക്കേ....

ഉം..... ഓക്കേ...... അല്ല ആ ഡാഷ് മോളുടെ കാര്യം എന്തായി..... ഇന്നലെ നിനക്ക് നല്ലൊരു ചാൻസ് അല്ലേ കിട്ടിയത്..... പിന്നെ നീയെന്തിനാ കുളത്തിൽ നിന്ന് ആ കുരിശിനെ പിന്നെയും എടുത്ത് പൊക്കിയത്.....

പിന്നെ...... കൊല്ലാൻ ആണോ.....

ആ.... അതേ...... 
എനിക്കാ ജന്തൂനോട് വെറുപ്പാ..... നിന്റെ വീട്ടുകാരെയൊക്കെ മയക്കി വച്ചതല്ലേ അവള്..... പിന്നെ അവളെ ഒഴിവാക്കി എന്നെ കെട്ടാൻ നിന്റെ വീട്ടുകാർ സമ്മതിക്കോ.....

നീയെന്താ ഉദ്ദേശിച്ചത്.....

കൊന്ന് കളയണം......നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ പറാ.... ഞാൻ വളരെ ഭംഗിയായി നടത്തി കാണിക്കാം.....

അതിന്റെ ആവശ്യമൊന്നുമില്ല ജാൻവി.......

എന്താ നിനക്ക് അവളോട് ഒരു മമത.....

എന്ത് മമത........ അവളെ കൊല്ലേണ്ട കാര്യമില്ലെന്ന് പറഞ്ഞെ ഉള്ളൂ......

സിദ്ധൂ...... ഞാനൊരു കാര്യം പറയാം അങ്ങനെയെന്തെങ്കിലും നിനക്കുണ്ടെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നീയവളെ ജീവനോടെ കാണില്ല..... കൊന്ന് തള്ളും ഞാനവളെ..... ഓർത്തോ നീ.....

എന്താ ജാൻവി ഇത്.... നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..... are you mad....

യെസ്........... നിന്റെ കാര്യത്തിൽ മാത്രം..... നീയെന്റെ മാത്രമാ എന്നും......

i know that........ 

ലവ് you സിദ്ധൂ....... ഗുഡ് നൈറ്റ്‌.....

ഉം......

അത്രയും കേട്ടതും അവളാകെ വല്ലാതായി......... ഒട്ടും ഉറക്കം വന്നില്ല...... നേരം പുലരാൻ പ്രാർത്ഥിച്ചു........... സിദ്ധാർഥ് കുറച്ചു കഴിഞ്ഞതും താഴെ ഒരു ഷീറ്റ് വിരിച് അതിൽ കിടന്നിരുന്നു....

പിറ്റേന്ന് അവരെല്ലാം തിരിച്ചു പോയി.....അവിടെ എത്തിയപ്പോഴാണ് വൈശാഖ് സിദ്ധാർഥിന്റെയും അരുണിമയുടെയും പ്രശ്നങ്ങൾ മനസിലാക്കുന്നത്......

എടാ സച്ചീ അവര് തമ്മിൽ എന്താ പ്രശ്നം.....

ഏട്ടാ..... അതാ മറ്റവളില്ലെ...... സിദ്ധൂന്റെ.....

ആ.....

ഇപ്പോഴും അവര് തമ്മിൽ റിലേഷൻ ഉണ്ട്.......

ഓഹ്.... അത് ശരി......

അരുണിമ പാവം...... ഇതാണ് അവന്റെ ഉദ്ദേശം എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അവളോട് എല്ലാം പറയുമായിരുന്നു......

ഹ്മ്..... ഇപ്പൊ ആൾക്കെന്താ പറ്റിയത് വല്യ സംസാരം ഒന്നുമില്ലല്ലോ എന്ത് പറ്റി....

ആവോ..... ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല............. കാര്യമായി എന്തോ പറ്റിയിട്ടുണ്ട് അല്ലാതെ ഇങ്ങനെ ആവില്ല.... അവിടുന്ന് തിരിച്ചു വന്നതിന് ശേഷമാ ഈ മാറ്റം...

ഹ്മ്..... ഓക്കേ നമുക്ക് നോക്കാം.......നീ വാ....

അവര് പോയി നോക്കിയപ്പോൾ അവള് ബുക്കും തുറന്നു വച്ചു എന്തോ ആലോചിച്ചിരിക്കാണ്..... വൈശാഖ് അവളുടെ തലയിൽ തട്ടിയതും അവള് ഞെട്ടിപിടഞ്ഞു എണീറ്റു......

എന്റെ അരണേ.... നീ ആളെ പേടിപ്പിച്ചല്ലോ.... ബുക്കും തുറന്ന് വച്ചു കിനാവ് കാണാണോ.....

വൈശാഖ് ചോദിച്ചതും അവള് ചിരിച്ചു.....

എന്താ നിനക്ക് പറ്റിയത്..... ഒരു ഉഷാറില്ലല്ലോ.....

മ്ച്.....

എന്നാൽ ഒരു ടെൻ മിനിറ്റ്സ് പെട്ടന്ന് റെഡി ആയി വാ..... നമുക്കൊന്ന് കറങ്ങിയിട്ട് വരാം....

ഞാൻ ഇല്ലാ വൈശാഖ്..... ഒരു മൂഡില്ല.....

അരണേ..... വന്നില്ലേൽ ഞങ്ങള് നിന്നെ ഇങ്ങനെ പൊക്കും...... അത് വേണ്ടേൽ വേഗം റെഡി ആയിക്കോ.....

അവര് രണ്ടും വേഗം റൂമിൽ നിന്നുമിറങ്ങി..... അവളൊന്ന് മുഖം കഴുകിയശേഷം മാറ്റിയിറങ്ങി...... അവരിറങ്ങുമ്പോഴാണ് സിദ്ധാർഥ് കേറി വന്നത് അവനെ കണ്ടതും അവള് സച്ചിന്റെ കയ്യിൽ പിടിച്ചു വേഗം നടന്നു........... വൈശാഖ്‌നോട് എന്തോ സംസാരിച്ചു അവൻ അകത്തേക്ക് പോയി..........

ഫിലിമിനാണ് പോയത്...... എന്നാൽ അവള് വേറെ ഏതോ ലോകത്തായിരുന്നു........... എന്തോ വീർപ്പുമുട്ടൽ......... ഫിലിം കഴിഞ്ഞു ഭക്ഷണവും കഴിച് വീട്ടിലേക്ക് വന്നു..... അവള് അകത്തേക്ക് നടക്കാൻ തുടങ്ങിയതും വൈശാഖ് പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വച്ചു..... എന്നിട്ട് ഇരു ഷോൾടറിളുമായി കയ്യമർത്തി.....

അരണേ നിനക്കീ ശോകം തീരെ ചേരുന്നില്ല...... നിന്നെ വേണ്ടാത്തവരെ കുറിച്ച് ആലോചിച് ഇങ്ങനെ worried ആകേണ്ട കാര്യമെന്താ..... ലീവ് it........ നമ്മളെ ഒഴിവാക്കുന്നവരെ അതിലും നന്നായി നമ്മള് ഒഴിവാക്കണം........ അവരുടെ മുന്നിൽ ഒന്നിനും താഴാതെ സന്തോഷത്തോടെ ജീവിച്ചു കാണിക്കുക അല്ലേ വേണ്ടത്..... ഇതൊരുമാതിരി നഴ്സറി പിള്ളേരെ പോലെ..... കഷ്ടം ഉണ്ട്ട്ടോ............. i will be വിത്ത്‌ you....... ഒന്ന് ചിരിക്കെടോ......

അവള് ചിരിച്ചു.......അവൻ വേഗം കൈ നീട്ടി.....

പ്രോമിസ് മീ..... ഇനി സങ്കടപെടില്ല എന്ന്......

അവള് വേഗം ചിരിച്ചോണ്ട് പ്രോമിസ് ചെയ്തു......

എന്നാ അരണ വേഗം ബുക്കും എടുത്ത് പോരെ..... സച്ചി നീയില്ലെന്നും പറഞ്ഞു പഠിക്കാതെ ഉഴപ്പാ......

ഓ ശരി......

അവളൊന്ന് റിലേക്സ് ആയപോലെ തോന്നി.....റൂമിൽ ചെന്ന് ബുക്കുമെടുത്തു സച്ചിന്റെ അടുത്തേക്ക് പോയി...... അവൻ ഫോണിൽ കളിക്കാണ്.... വൈശാഖ് അടുത്തിരിക്കുന്നുണ്ട്.......

എടാ അരണ വന്നു..... ഇനി ഒച്ചിരുന്നു പഠിച്ചോ......

എടാ....സച്ചീ..... ഇവനെ ഇപ്പൊ എന്താ വിളിക്കാ......

ഞാനും അതാ നോക്കുന്നത്..... എന്താ വിളിക്കാ.....ഒരു പേര് കണ്ട് പിടിക്കണം.....

എന്താ രണ്ടാൾക്കും ഉഷാറു...... ഇരുന്ന് പഠിക്കാൻ നോക്ക്.........

വൈശാഖിനെ ഒന്ന് പിച്ചി അവളിരുന്ന് പഠിക്കാൻ തുടങ്ങി......... അവിടുന്നങ്ങോട്ട് അവള് വൈശാഖ്‌നോടും പെട്ടന്ന് ക്ലോസ് ആയി...............

ഒരു വെള്ളിയാഴ്ച അവള് വീട്ടിലേക്ക് പോയി........ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞേ ഇനി അങ്ങോട്ടുള്ളൂ എന്നും പറഞ്ഞാണ് പോയത്.......... വൈശാഖ്‌നും സച്ചിനും ആകെ ഒരു മൂകത...... ഒന്നിനും ഒരു ഇന്ട്രെസ്റ് ഇല്ലാ......... വൈശാഖ് വേഗം ഫോണെടുത്ത് അവളെ വിളിച്ചു.........

എടീ അരണേ....... നീയെന്തിനാ പോയത്..... ആകെ ഒരു ശോകം...... നാളെ വരണം ട്ടോ.....

അയ്യടാ മനമേ ഞാൻ ഈയടുത്തൊന്നും അങ്ങട് ഇല്ലാ.....

ഉറപ്പിച്ചോ....

ആ ഉറപ്പിച്ചു......

നമുക്ക് നോക്കാം......

ഒരു നോക്കലുമില്ല മോനേ...... ഞാനില്ലാ........

ഓഹ് ശരി......

വൈശാഖ് ഫോൺ കട്ട്‌ ആക്കി....

എടാ സച്ചീ നിനക്ക് അവളുടെ വീട്ടിലേക്കുള്ള വഴി അറിയോ....

ഓ..... എന്തേ....

ന്നാ വാ പോകാം.......

ഇപ്പോഴോ.....

ആടാ....... നീ വാ...........

അവര് വേഗം വീട്ടിൽ പറഞ്ഞു അങ്ങോട്ട് വിട്ടു......അവര് എത്തിയപ്പോ എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു.....

എടീ അരണേ........

വൈശാഖ് നീട്ടി വിളിച്ചതും അവളുടെ അച്ഛനും അമ്മയും അനിയത്തിയും ഒന്ന് ഞെട്ടി..... ശബ്ദം മാത്രേ കേട്ടുള്ളൂ..... ആളെ കാണാത്തിരുന്നത്കൊണ്ട് അത് സിദ്ദുവാണെന്ന് അവര് കരുതി....... വിളി കേട്ടതും അരുണിമ അങ്ങോട്ട് ഭക്ഷണം കഴിക്കല് നിർത്തി ഓടി..... അതുകൂടെ ആയപ്പോൾ അവരെല്ലാം ഒന്ന് ഊറിചിരിച്ചു.........

സിദ്ദുവിനു മോളെ കാണാതിരിക്കാൻ പറ്റുന്നുണ്ടാവില്ലായിരിക്കും...... എന്തായാലും അങ്ങനെ ഒരാളെ കിട്ടിയല്ലോ ഭാഗ്യം......

അച്ഛനതും പറഞ്ഞു അങ്ങോട്ട് പോകാൻ എണീറ്റപ്പോഴേക്ക് അരുണിമ അവരെ രണ്ടുപേരെയും കൂട്ടി അങ്ങോട്ട് വന്നു..... അവളുടെ അച്ഛനും അമ്മയും  ഒന്ന് പരസ്പരം നോക്കി....

എന്തായാലും രണ്ടെണ്ണവും കറക്റ്റ് ടൈമിലാ എത്തിയത്..... കൈ കഴുകി ഇരിക്ക്.....

അവളവരുടെ കൈ പിടിച്ചു വാഷ് ബേസിന്റെ അങ്ങോട്ട് നടന്നു....

കുഞ്ചൂ അതാരാ....

അച്ഛാ അത് വൈശാഖ് ഏട്ടൻ...... സിദ്ധുവേട്ടന്റെ പാപ്പന്റെ മോനാ...... മറ്റേത് പിന്നെ ഇങ്ങക്ക് അറിയില്ലേ സച്ചി.......

അപ്പോഴേക്കും അവര് അങ്ങോട്ടെത്തി..... ഇരുന്ന് കഴിക്കാൻ തുടങ്ങി.... വൈശാഖ്‌ സച്ചിനും എല്ലാവരോടും പെട്ടന്ന് കമ്പനി ആയി........ രാത്രി അവളും കുഞ്ചുവും അവര് രണ്ടും കൂടെ പുറത്ത് പോയി......വൈശാഖ് സച്ചിനും അവരുടെ ബൈക്കിൽ മുന്നിൽ പോകുന്നു..... അരുണിമയും അനുപമയും (കുഞ്ചു ) അവളുടെ വണ്ടിയിൽ അവരുടെ പിന്നാലെ പോകുന്നു......

എടീ..... ഏച്ചീ....ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ....

ഉം...

കല്യാണത്തിന്റെ അന്നല്ലാതെ നിന്നെയും ഏട്ടനെയും ഞാൻ ഒരുമിച്ചു കണ്ടിട്ടില്ല..... സത്യം പറാ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ......

ഇല്ലെടി.....

ഹ്മ്........ ഞാൻ എന്തൊക്കെ സ്വപ്നം കണ്ടതാ എന്നറിയോ...... നിന്റെയും ഏട്ടന്റെയും കൂടെ ഒരുമിച്ച് ഒരു യാത്ര........ എന്നെ വായനോക്കാൻ വരുന്നവരെ ഏട്ടൻ പോയി വിരട്ടുന്നത്...... റിയലി ഞാൻ വിചാരിച്ചു നിന്റെ കല്യാണം കഴിഞ്ഞാൽ എനിക്കൊരു ഏട്ടനെ കിട്ടുമെന്ന്......

അതൊക്കെ കേട്ടതും അരുണിമ ഒന്ന് പുഞ്ചിരിച്ചു........

കുഞ്ചൂ സ്വപ്നങ്ങൾ ഒക്കെ സത്യമാകണമെന്ന് ഉണ്ടോ.....

ഏയ്‌..... നീ ടെൻഷനാവണ്ട അരണേ...... ഞാൻ വെറുതെ പറഞ്ഞതാ.......... എടീ.... ഏച്ചീ.....

ഉം.....

നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ..... നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വരുവാണേൽ ഒരു സാക്രിഫൈസും വേണ്ടാട്ടോ.......... നീ വേദനിക്കുന്നത് എനിക്ക് സഹിക്കില്ലെടി.....

അരുണിമയുടെ വയറിലൂടെ കയ്യിട്ട് പിടിച്ചു അവളുടെ പുറത്തേക്ക് ചാഞ്ഞു കുഞ്ചു പറഞ്ഞു..........

എന്താ കുഞ്ചു.........

അറിയില്ല ഏച്ചീ........ എനിക്കെന്തോ നീയെന്തൊക്കയോ ബുദ്ധിമുട്ടുന്ന പോലെ തോന്നുവാ....... i ലവ് you ഏച്ചീ....... മിസ്സ്‌ you lot...........

അവള് പറഞ്ഞതും അരുണിമയുടെ കണ്ണുകൾ നിറഞ്ഞു........

ലവ് you ടൂ......... എനിക്ക് പലപ്പോഴും നീയെന്റെ ഏച്ചി ആണെന്ന തോന്നുന്നത്..........

ആന്നോ...... വേഗം വിടാൻ നോക്ക് അവന്മാര് അങ്ങെത്തി......

അവര് ബീച്ചിലൊക്കെ പോയി കുറേ കഴിഞ്ഞാണ് തിരിച്ചു വന്നത്........ പിറ്റേന്ന് അവളുടെ അച്ഛൻ ലീവെടുത്തു.... അവരെല്ലാം ഒരുപോലെ ഉള്ളിന്റെയുള്ളിൽ വൈശാഖ് സിദ്ധാർഥ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു....... വൈകുന്നേരം അവര് തിരിച്ചു പോയപ്പോൾ അരുണിമയെയും ഒപ്പം കൂട്ടി.........

ദിവസങ്ങൾ കടന്നുപോയി........ പതിവ്പോലെ രാവിലെ സിദ്ധാർഥ് മാറ്റിയിറങ്ങിയപ്പോൾ കണ്ടത് അരുണിമയെ എടുത്ത് പൊക്കിയ വൈശാഖിനെ ആണ്..... അവള് റാക്കിന്റെ മുകളിൽ നിന്നും എന്തോ എടുക്കുന്നു........... ഈ കഥയുടെ
To Top