Better Half, Novel Part 3

Valappottukal


രചന: ആര്യ പൊന്നൂസ്

അവിടെ വായ്നോക്കി നിൽക്കുമ്പോഴാണ് ഒരു പെണ്ണ് അവരുടെ അടുത്തേക്ക് വന്നത്......

ഹലോ..... സച്ചൂ...... ഓർമയുണ്ടോ നിനക്ക് എന്നെ....

സച്ചിന്റെ മുഖം മാറുന്നത് അരുണിമ ശ്രദ്ധിച്ചു........

നിന്നെപ്പോലുള്ളവരെ ഓർക്കലല്ല എനിക്ക് പണി.... മൈൻഡ് it......

അവളൊന്ന് പുച്ഛിച്ചു......

അരുണിമ അല്ലേ...... എന്തായാലും നിങ്ങള് തമ്മിൽ നല്ല മാച്ച് ആണ്......

സച്ചിനും അരുണിമയും പരസ്പരം നോക്കി.....

നിനക്ക് എന്താടി  വേണ്ടത്........

ഏയ്‌.... എനിക്കൊന്നും വേണ്ടാ..... എന്തായാലും നിന്റെ ഏട്ടൻ കെട്ടിയത് നിനക്ക് ഉപകാരം ആയല്ലോ അല്ലേ......

മനസിലായില്ല......

അല്ല സിദ്ധു കെട്ടിയതാണെങ്കിലും നിനക്കുള്ളത് ആണല്ലോ എന്ന് പറഞ്ഞതാ......

ഡീ..... ഡാഷ് മോളെ...... ഇനിയൊരു അക്ഷരം പറഞ്ഞാൽ നിന്റെ പല്ലിന്റെ എണ്ണം കുറയും...... ഇത് എന്റെ ഏട്ടന്റെ ഭാര്യ ആണ്..... അത് എന്നും അങ്ങനെ ആയിരിക്കും.... കേട്ടോടീ...... എന്റെ കൈക്ക് പണിയുണ്ടാക്കാതെ പോകാൻ നോക്ക്.....

i will ഷോ you.....

പോടീ.....

അവള് എന്തൊക്കയോ പറഞ്ഞു അവിടുന്ന് പോയി..... അരുണിമ അവള് പോകുന്നതും നോക്കി നിന്നു....

ഡീ അരണേ പോകണ്ടേ...... അത്....... അതെന്റെ എക്സ് ആയിരുന്നു..... അവള് പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട.....

അരുണിമ ഒന്ന് ചിരിച്ചു.....

നിന്റെയോ..... അതോ സിദ്ധുവിന്റെയോ......

അവള് പുരികം പൊക്കി ചോദിച്ചതും അവൻ നെറ്റിച്ചുളിച്ചു....

എന്താ നീ അങ്ങനെ ചോദിച്ചത്....... അരൂ...... പറാ......... അരൂ.....

അവളുടെ കഴുത്തിൽ.........സിദ്ധു എന്റെ കയ്യിൽ നിന്നും അഴിച് വാങ്ങിയ താ.......ലി കണ്ടു....... കയ്യില്....... സിദ്ധുവിന്റെ പേര്കൊത്തിയ മോതിരം.......

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു......

അരൂ......

ഏയ്‌..... ഞാൻ..... ഞാൻ..... ഓക്കേ ആണ് സച്ചീ...... നിങ്ങളുടെയൊക്കെ ലൈഫിൽ എനിക്ക്..... എനിക്കൊരു കോമാളിയുടെ റോൾ തരുന്നതിനു മുൻപ്...... ഇതൊക്കെ ഒന്ന് പറയാമായിരുന്നു....... നിനക്കെങ്കിലും ഒരു സൂചന തരാമായിരുന്നു.........

അവളുടെ വാക്കുകൾ വല്ലാതെ ഇടറുന്നുണ്ടായിരുന്നു........

അരൂ.......
ഞാൻ.....

എനിക്ക് മനസിലാകും സച്ചീ.......... മനസിലാകും........ എന്നാൽ ഒരു ചോദ്യത്തിന് എനിക്കുത്തരം വേണം സിദ്ധു പിന്നെ എന്തിനാ എന്നെ അവന്റെ ലൈഫിലേക്ക് ക്ഷണിച്ചത്...... അത് എനിക്ക് അറിഞ്ഞേ മതിയാകൂ......... നിനക്കറിയോ....... സച്ചീ..... പറാ .........

ഇല്ലാ..... സത്യായിട്ടും എനിക്കറിയില്ല..... ഞങ്ങൾക്കാർക്കും അറിയില്ല...... നീയിപ്പോ അത് പറഞ്ഞപ്പോഴാ അവര് തമ്മിൽ ഇപ്പോഴും കണക്ഷൻ ഉണ്ടെന്ന് ഞാൻ അറിയുന്നത്..... സത്യം അരൂ....... സത്യം......

ഉം....... ഏയ്‌ സച്ചീ ടെൻഷൻ ആകണ്ട...... ചേച്ചിയമ്മയ്ക്കും ഇതറിയില്ലെങ്കിൽ മറ്റാർക്കും ഇതറിയാൻ ഒരു വഴിയും ഇല്ലാ....... ഞാനൊന്ന് മുഖം കഴുകി വരാം........ എന്നിട്ട് നമുക്ക് പോകാം.....

അവള് വേഗം സാധനം അവന്റെ കയ്യിൽ കൊടുത്തു വേഗം മുഖം കഴുകി വന്നു...... അപ്പൊ ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.......

സച്ചീ...... അച്ഛനും അമ്മയും ഇതറിയണ്ടാ...... ഇപ്പോഴേ സിദ്ധുവിന്റെ കാര്യത്തിൽ അവര് ടെൻസ്ഡ് ആണ്.... ഇതറിഞ്ഞാൽ.....

ഓക്കേ...... സിദ്ധേട്ടനോട് ചോദിക്കണ്ടേ.....

അവളതിനും ഒന്ന് പുഞ്ചിരിച്ചു......

നിനക്ക് ഉത്തരം കിട്ടുമെന്ന് തോന്നുന്നുണ്ടെങ്കിൽ നീ ചോദിച്ചോ......

അരൂ...... നീ ഓക്കേ ആണോ  ........

അതേടാ...... ഞാൻ ഓക്കേ ആണ്...... താലികെട്ടിയ ആള് ആ താലി അഴിച് വാങ്ങി മറ്റൊരാൾക്ക് കെട്ടി കൊടുത്താൽ ആർക്കാ സന്തോഷം തോന്നാതിരിക്കാ.......

വേദന കടിച്ചുപിടിച്ചു ഒരു പുഞ്ചിരിയോടെ അവളത് പറഞ്ഞതും സച്ചിന് കണ്ണ് നിറഞ്ഞു..........

ഏയ്‌.... എന്താടാ..... ഞാൻ ഹാപ്പി അല്ലേ..... പിന്നെ നിനക്ക് എന്താ.......

ഒന്ന് കരയെടി നീ...... പ്ലീസ്.... ആ സങ്കടം ഒന്ന് മാറുന്നവരെ കരയ്‌...... വേദന ഇങ്ങനെ കടിച്ചുപിടിക്കല്ലേ......

ഇല്ലാ...... ഞാൻ ഹാപ്പിയാണ് സച്ചീ.......

അപ്പോഴേക്കും അവള് വിതുമ്പി പോയി......അവള് വേഗം വാഷ്റൂമിലേക്ക് പോയി...... അവിടുന്ന് പൊട്ടികരഞ്ഞു..... പിന്നെ ഒന്ന് മുടിയൊക്കെ നേരെയാക്കി പുറത്തേക്ക് വന്നു..... സച്ചിന്റെ കയ്യിൽനിന്നും സാധനം വാങ്ങി അവള് മുന്നിൽ നടന്നു...... അവൻ ഒപ്പം ചെന്നു.........

ഉള്ളിന്റെയുള്ളിൽ ഒരു ദീപം അണയാതെ കിടക്കുന്നുണ്ടായിരുന്നു..... എന്നാലിന്ന് അതും അണഞ്ഞിരിക്കുന്നു............. ആരും കാണാതെ സീമന്ദരേഖയിൽ ഒരു നുള്ള് ചുവപ്പ് അണിഞ്ഞത് കഴുകി കളഞ്ഞ്............

സച്ചിൻ മിററിലൂടെ അവള് എന്തൊക്കയോ ആലോചിക്കുന്നത് ശ്രദ്ധിച്ചു.... വീട്ടിലെത്തി അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം അവള് റൂമിൽ പോയി..... ഒന്ന് ഫ്രഷ് ആയി പിന്നെയും അങ്ങോട്ട് വന്നു......

സച്ചീ...... പഠിക്കണ്ടേ...... സെക്കന്റ്‌ സെമ് ഇന്റെർണൽ അല്ലേ....

അവള് ചോദിച്ചതും അവൻ തലയാട്ടി.... അവര് രണ്ടും അവന്റെ റൂമിലിരുന്ന് പഠിക്കാൻ തുടങ്ങി..... കുറേ കഴിഞ്ഞതും സിദ്ധു വന്നു...... സച്ചിന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും അരുണിമയെ കണ്ടു..... അതുകൊണ്ട് തന്നെ അവൻ റൂമിലേക്ക് കയറാതെ ഡോറിന്റെ അവിടെ നിന്നു.....

സച്ചൂ......

ഉം....

ഇന്നാ..... new ഫോൺ..... നീ ചോദിച്ചില്ലായിരുന്നോ?

എനിക്കൊന്നും വേണ്ടാ തന്റെ ഫോൺ..... താൻ തന്നെ അങ്ങ് വച്ചാൽ മതി.

സച്ചിൻ പറഞ്ഞതും അരുണിമ ബുക്കിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി.... പിന്നെ സിദ്ധാർത്തിനെയും അവളെ ദേഷ്യത്തിൽ നോക്കുന്ന സിദ്ധാർതിനെയാണ് അവള് കണ്ടത്...... സച്ചിൻ ബുക്കിലേക്ക് തന്നെ നോക്കുന്നു.....

സച്ചൂ........ ഞാൻ തരുന്നതൊന്നും വാങ്ങേണ്ട എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞോ.....

അരുണിമയെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ തിരിച്ചു നടന്നു..... അവൻ പോയതും അവള് സച്ചിന്റെ തലയിൽ തട്ടി.....

എടാ നീയെന്താ അത് വാങ്ങിക്കാതിരുന്നത്......

എടീ അങ്ങേരു എന്റെ ഏട്ടൻ ആണെന്ന് കരുതി അങ്ങേരു ചെയ്യുന്ന തോന്ന്യാസം ഒക്കെ ഞാൻ കണ്ടില്ലെന്ന് നടിക്കണോ...... എന്ത് വൃത്തിക്കെട്ടവനാ അയാള്........ ഒരുപെണ്ണിനെ എല്ലാവരുടെയും സമ്മതത്തോടെ കെട്ടിയിട്ട് മറ്റൊരുത്തിയെ....... അയാളോളം ചീപ് ആയ ഒരാളെ ഞാൻ കണ്ടിട്ടില്ല...... bloody......

കഴിഞ്ഞോ...... ഉം..... എടാ നിന്നോട് എന്തെങ്കിലും ദ്രോഹം ചെയ്തോ ..... he is യുവർ ബ്രദർ..... യുവർ ബ്ലഡ്‌..... അത് മറക്കരുത്.........  ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രോബ്ലം ഉണ്ടാകാൻ പാടില്ല..... നിന്റെ ഏട്ടൻ കരുതിയത് ഞാൻ എന്തോ പറഞ്ഞിട്ട നീയത് വാങ്ങാതിരുന്നത് എന്നാ........ എന്തിനാ സച്ചീ.....

ബട്ട്‌ എനിക്കെന്തോ ഒരു അകൽച്ച...  പറ്റുന്നില്ലെടി....... എടീ അത് എന്റെ ഏട്ടനാ..... മൂത്തവരാ ഇളയവർക്ക് നല്ല വഴി കാണിക്കേണ്ടത്..... ഇത് കണ്ടാണോ ഞാൻ പഠിക്കേണ്ടത്..... നീ തന്നെ പറാ......... നിനക്കയാളോട് ദേഷ്യം ഒന്നും തോന്നുന്നില്ലേ.......

എടാ...... ഞാൻ ഇങ്ങോട്ട് കല്യാണം കഴിച് വരുന്നതിന് മുൻപ് എന്റെ അച്ഛേ അമ്മേം ഒരു കാര്യം പറഞ്ഞു..... അവിടെ മൂന്ന് ആൺകുട്ടികൾ ആണ് നീ കാരണം അവര് തമ്മിൽ തല്ലരുത് എന്ന്....... എന്നും അവരെ ഒരുമിച്ച് കൊണ്ടുപോകാൻ നോക്കണം എന്ന്........ ഞാൻ നിന്റെ ഏട്ടന്റെ wife അല്ല..... എന്നാൽ അത് ഇവിടെയുള്ളവർക്ക് മാത്രേ അറിയൂ...... എന്റെ വീട്ടുകാരുടെ മുന്നിൽപോലും സിദ്ധു എന്റെ ഭർത്താവാ     .......... വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട.......... നീ ഇനി എങ്ങനെ ബീഹെവ് ചെയ്താലും മിക്കതും എന്റെ തന്നെ പെരടിക്ക് ഇരിക്കും..... എനിക്ക് വയ്യാ അതിന്.......ഞാൻ പറയുന്നത് നിനക്ക് മനസിലാകുന്നുണ്ടോ.....

ഉം......

എന്നാൽ പിന്നെ നീയത് ചെന്ന് വാങ്ങ് ....

അവള് പറഞ്ഞതും അവൻ അങ്ങോട്ട് ചെന്നു..... സിദ്ധാർഥ് കട്ടിലിൽ മലർന്ന് കിടക്കുകയാണ്....

ഏട്ടാ.......

സച്ചിൻ വിളിച്ചതും അവനെ നോക്കി.....

എവിടെ  ഫോൺ....

അവൻ അവിടുന്ന് എണീറ്റു..... കബോർഡിൽ നിന്ന് ഫോൺ എടുത്തു അവനു കൊടുത്തു......

നീ എന്താ നേരത്തെ അങ്ങനെ പറഞ്ഞത്......

അത്...... എന്തോ ഓർത്തു പറഞ്ഞതാ.... സോറി.......

സിദ്ധാർഥ് ഒന്ന് പുഞ്ചിരിച്ചു.......

ഏട്ടാ...... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.....

ഉം..... എന്താടാ.....

നീ എന്തിനാ ഇഷ്ടമില്ലാതെ അരുണിമയെ മാരി  ചെയ്തേ....... വെറുതെ അവളുടെ ലൈഫ് എന്തിനാ സ്പോയിൽ ചെയ്തേ....

സിദ്ധാർത്തിന്റെ ചിരി മാഞ്ഞു.....

സച്ചൂ    ....... ഞാൻ നിന്റെ ഏട്ടൻ ആണ്..... എന്നെ question ചെയ്യാൻ നീ വളർന്നിട്ടില്ല..... and its my പ്രൈവസി......അതിലാരും തലയിടുന്നത് എനിക്ക് ഇഷ്ടമല്ല..... പ്ലീസ് ലീവ് മീ അലോൺ......

നിന്റെ പ്രൈവസി ആയിരിക്കും...... എന്നാൽ നീ ഞങ്ങളെയെല്ലാം ഫൂൾ ആക്കിയത് എന്തിനാ.......... പറാ....

സച്ചൂ..... enough...... പോയിരുന്നു പഠിക്കാൻ നോക്ക്...... പിന്നെ ആ കുട്ടി പറഞ്ഞു വിട്ടതാണെങ്കിൽ അവളോട് പറഞ്ഞേക്ക് എനിക്കൊരിക്കലും അവളെ അംഗീകരിക്കാൻ പറ്റില്ലെന്ന്....... നീ പറഞ്ഞല്ലോ ഞാൻ നിങ്ങളെയൊക്കെ ഫൂൾ ആക്കിയെന്ന്...... ഞാൻ എന്റെ ആവശ്യം പറഞ്ഞപ്പോൾ നിങ്ങൾക്കായിരുന്നു എതിർപ്പ്...... അതുകൊണ്ടാ ഞാൻ ഈയൊരു ഡ്രാമ കളിച്ചത്...........

അപ്പൊ ഇപ്പോഴും നിന്റെ മനസില് ആ ഡാഷ് മോൾ ആയിരിക്കും....

എടാ....... നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ അവളെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ എങ്ങനെയാ പ്രതികരിക്കുക എന്ന് എനിക്ക് പറയാൻ കഴിയില്ല...... ഇറങ്ങി പോടാ.....

അവനെ റൂമിൽ നിന്ന് പുറത്താക്കി സിദ്ധാർഥ് കതക് വലിച്ചടച്ചു........

സച്ചിൻ ആകെ വല്ലാതായി..... കുറച്ചുനേരം അവിടെ നിന്നതിനുശേഷം അവൻ റൂമിലേക്ക് ചെന്നു..... അരുണിമ എന്തോ ഇരുന്ന് എഴുതുകയാണ്........ അവനവിടെ ചെന്നിരുന്നു.........

അരൂ........

ഉം.......

do you love ഹിം......

എന്താ......

നീ ഏട്ടനെ സ്നേഹിക്കുന്നുണ്ടോ എന്ന്.......

നിനക്കെന്താ തോന്നുന്നത്.....

നീ പറാ.....

ഞാനിപ്പോ അങ്ങനെയൊരാളെ മറക്കാൻ ശ്രമിക്കുകവാ......... ഇഷ്ടായിരുന്നു  ...... ഒന്നും അറിയാതെ വെറുതെ ഒരു മോഹം...... മോഹിക്കുന്നതൊക്കെയും കിട്ടിയാൽ അത് ലൈഫ് ആകോ.............

ഹ്മ്........ will you remarry?

what........

നിനക്ക് വേറൊരാളെ കല്യാണം കഴിച്ചൂടെ എന്ന്....... ലീഗലി നിങ്ങൾ wife and husband അല്ലല്ലോ...... സോ നിനക്ക് വേറൊരാളെ ചൂസ് ചെയ്തൂടെ?

സച്ചീ...... ഇവിടുന്ന് പോയാലും ഞാൻ ഒറ്റയ്ക്കു തന്നെ ജീവിക്കും...... ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല..... ഇപ്പൊ ഇവിടെ തന്നെ നിൽക്കാൻ രണ്ട് കാരണമാ ഉള്ളത്...... ഒന്ന് കുഞ്ചു..... ഞാൻ കാരണം അവൾക്ക് നല്ലൊരു ലൈഫ് കിട്ടാതെ പോകരുത്....... പിന്നെയൊന്ന് നിങ്ങളൊക്കെ....... നീ തന്നെ അല്ലേ പറഞ്ഞത് അമ്മയ്ക്ക് ഒരു അറ്റാക്ക് കഴിഞ്ഞതാണെന്ന്...........

അവനൊന്നു ചിരിച്ചു........

he doesnt ഡിസേർവ് you..............

അവള് മറുപടിയൊന്നും പറഞ്ഞില്ല.........

ദിവസങ്ങൾ കടന്നുപോയി  അവിടുന്ന് അങ്ങോട്ട് അരുണിമ അറിയാതെപോലും സിദ്ധാർത്തിനെ നോക്കിയില്ല........ അങ്ങനെയിരിക്കെയാണ് എല്ലാവരും കൂടെ അച്ഛന്റെ തറവാട്ടിലേക്ക് പോകുന്നത്...... അവിടെ അച്ഛമ്മയും പിന്നെ പാപ്പനും മേമയും അവരുടെ മക്കളുമാണ് താമസം........

സിദ്ധാർഥ് മാക്സിമം ഒഴിയാൻ നോക്കിയെങ്കിലും നടന്നില്ല........ അവിടെ എത്തിയ ഉടൻ അവൻ റൂമിൽ പോയി കിടന്നു..... അരുണിമ എല്ലാവരുമായി കത്തിയടിക്കുകയാണ്....

പാപ്പന് രണ്ടുമക്കളാണ് വൈശാഖ്‌ വൈഷ്ണ........സച്ചിനും അവളും പിന്നെ അവര് രണ്ടുപേരും കൂടെ അതിലെ നടക്കാൻ തുടങ്ങി.....

ഒരു ട്രെഡിഷണൽ തറവാട്..... നടുമുറ്റവും കുളവും മറ്റുമായി........ അവിടെ എത്തിയപ്പോൾ മുതൽ ഒരു പോസിറ്റീവ് എനർജി അവൾക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു..........

എടത്തീ..... ഏട്ടനിപ്പോഴും ആദ്യത്തേപോലെ തന്നെ ആണല്ലോ..... ഇങ്ങള് വിചാരിച്ചിട്ടും അങ്ങേരു മാറിയില്ലേ.....

വൈശാഖ് ചോദിച്ചതും അവള് വെറുതെ ചിരിച്ചു..........

എടാ ഏട്ടാ.... സിദ്ധു മാറണമെങ്കിൽ വല്ല ആനയെ മെരുക്കുന്നവരെ എങ്ങാനും കൊണ്ടുവരേണ്ടി വരും....

സച്ചിൻ പറഞ്ഞതും ഒരു പൊട്ടിച്ചിരി ഉയർന്നു....... അവരെല്ലാം കുളത്തിന്റെ അടുത്ത് പോയിരുന്നു.......... വൈഷ്ണ അവളെ കുളത്തിലേക്കിറങ്ങാൻ കുറേ വിളിച്ചെങ്കിലും അവള് കൂട്ടാക്കിയില്ല....

എന്താ എടത്തീ ഏട്ടൻ ചീത്ത പറയുമെന്ന് വിചാരിച്ചിട്ടാണോ.........

അല്ലാ വൈശു..... എനിക്ക് പേടിയാ...... നല്ല ആഴം ഇല്ലേ..... എങ്ങാനും സ്ലിപ് ആയാൽ എനിക്ക് നീന്തൽ അറിയില്ല..... ഒടുക്കം നിങ്ങക്കൊക്കെ പണിയാകും.........

എന്നാൽ ഏടത്തി ഒരു കാര്യം ചെയ്യ് അകത്തൊരാള് മലർന്ന് കിടന്ന് ഫോണിൽ കുത്തുന്നുണ്ട് അയാളെ വിളിച്ചു പോരെ നീന്തല് പഠിപ്പിച്ചു തരും........ ഞങ്ങളെയൊക്കെ മൂപ്പരാ പഠിപ്പിച്ചേ...... ഇന്നത്തെ പോലെ അല്ലായിരുന്നു അന്ന് നല്ല സ്വഭാവം ആയിരുന്നു അല്ലേടാ സച്ചീ............

വൈശാഖ് പറഞ്ഞതും അവളെങ്ങോട്ടോ നോക്കി..... സച്ചിൻ ആ പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചു..........

എടീ അരണേ ടയറിന്റെ ട്യൂബ് ഉണ്ട് വേണോ നിനക്ക് നീന്തല് പഠിക്കാൻ....

പോടാ ഒച്ചേ.....

വൈശാഖ്‌ വൈഷ്ണയും ഒന്ന് പരസ്പരം നോക്കി.....

അല്ലെടാ നീ ഏടത്തി എന്ന വിളിയൊക്കെ ഒഴിവാക്കിയോ.....

പിന്നേ...... we are thick ഫ്രണ്ട്‌സ്....

അപ്പോൾ പിന്നെ എന്നേക്കാൾ ഇളയതിനെ ഞാൻ എന്തിനാ ഏടത്തി വിളിക്കുന്നെ..... അരണ അതാ നല്ലത്....

അവളൊന്ന് അവനെ കനപ്പിച്ചു നോക്കി....

ഇയ്യോ... സോറി അരുണിമാ......

ഞാൻ എന്തായാലും ഏടത്തി വിളിക്കണല്ലോ .......

വൈഷ്ണ പറഞ്ഞതും അരുണിമ അവളുടെ തോളിൽ കൂടെ കയ്യിട്ടു......

അച്ചോടാ....... കുട്ടി ബുദ്ധിമുട്ടി വിളിക്കണ്ട.... പേര് വിളിച്ചാൽ മതി......

അച്ഛമ്മ കേട്ടാൽ ചീത്ത പറയും മോളേ.......

അവര് ഇരുന്ന് സംസാരിക്കുമ്പോഴാണ് സിദ്ധാർഥ് വീടിന് ചുറ്റും നടക്കുന്നത് വൈഷ്ണ കണ്ടത്... അവളത് എല്ലാവരെയും വിളിച്ചു കാട്ടി.........

അരുണിമേ..... നിന്നേം തിരഞ്ഞു നടക്കാവും..... അങ്ങോട്ട് ചെല്ല്.....

എടാ ഏട്ടാ.... അവൻ റേഞ്ച് തിരഞ്ഞു നടക്കാ.....

അതിന് അവിടെയൊന്നും അങ്ങനെയൊരു സാധനം ഇല്ലാ.... ഇവിടെയാ റേഞ്ച് കിട്ടാ..... എടീ വൈശു ഏട്ടനെ ഇങ്ങോട്ട് വിളിച്ചോ.....

വൈശാഖ് പറഞ്ഞതും അവള് വേഗം സിദ്ദുവിനെ അങ്ങോട്ട്‌ വിളിച്ചു വന്നു.... അവൻ വന്ന് വൈശാഖ്‌ന്റെ അടുത്തിരുന്നു.........

നിങ്ങടെ കല്യാണം ഈ അടുത്ത് തന്നെയാണോ കഴിഞ്ഞത്.....

വൈശാഖ് ചോദിച്ചതും അരുണിമ അവനെ നോക്കി.....

ന്യൂലി വെഡഡ് ആൾക്കാരുടെ കോമൺ സിംപ്‌റ്റംസ് ഒന്നുമില്ല അതുകൊണ്ട് ചോദിച്ചതാ.........

അതിന് ആരും ഒന്നും പറഞ്ഞില്ല..... അരുണിമയ്ക്ക് സിദ്ധാർഥ് അവിടെ വന്നിരുന്നിട്ട് ശ്വാസം മുട്ടുന്നപോലെ.... ഒടുക്കം അവള് വൈഷ്ണയെ അവിടുന്നെണീപ്പിക്കാൻ നോക്കുന്നുണ്ട്............സിദ്ധാർഥ് ഒന്നും മൈൻഡ് ചെയ്യാതെ ഫോണിൽ എന്തോ ചെയ്യുന്നു.....

കുഞ്ഞേട്ടാ.........

വൈശാഖ് വിളിച്ചതും സിദ്ധു ഫോണിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി.... പിന്നെ ഫോണിലേക്ക് തന്നെ നോക്കാൻ തുടങ്ങി...

എന്താടാ പറാ.........

ഏട്ടാ..... ഏട്ടനല്ലേ ഞങ്ങളെയൊക്കെ നീന്തൽ പഠിപ്പിച്ചത്..... ഏടത്തിക്ക് നീന്തൽ അറിയില്ലാ പോലും ഏട്ടനൊന്ന് പഠിപ്പിച്ചുകൊടുത്തൂടെ......

അത് കേട്ടതും അവനു ദേഷ്യം വന്നു.... അരുണിമ പറയിപ്പിച്ചതാകും എന്ന് കരുതി അവൻ അവളിരുന്ന സൈഡിലേക്ക്  നോക്കി എന്നാൽ അവൻ വന്നിരുന്ന ഉടനെ  അവളവിടുന്ന് എണീറ്റ് പോയിരുന്നു......... വൈശാഖ് അതൊട്ട് ശ്രദ്ധിച്ചതുമില്ല... അവനൊന്നു സച്ചിനെ നോക്കി....

അവര് നേരത്തെ സ്ഥലം കാലിയാക്കി മോനെ.....

ഈ........

രാത്രി ഭക്ഷണം കഴിച് അവള് പതിവ് പോലെ സിമിയുടെ കൂടെ കിടക്കാൻ വന്നു.... സിമി അച്ഛമ്മയുടെ കൂടെയാണ്..... അവളങ്ങോട്ട് ചെന്നതും അച്ഛമ്മ അവളെയൊന്ന് നോക്കി.....

നീയെന്താ മോളേ  ഇവിടെ.....

ഞാൻ ചേച്ചിയമ്മയുടെ കൂടെ......

അപ്പൊ സിദ്ദുവോ...... ചെല്ല് അവന്റെയൊപ്പം ചെന്ന് കിടക്...... അവനല്ലേ നിന്റെ ഭർത്താവ് ഇവളാണോ...........

അതച്ചമ്മേ ഞാൻ.......

ഒന്നും പറയണ്ടാ...... പറയുന്നതങ്ങു അനുസരിച്ചാൽ മതി.....

അല്ല അച്ഛമ്മേ..... അവള്....

എന്താ സിമീ....... അവിടുന്നും ഇങ്ങനെ ആണോ..... എനിക്കേ പ്രായമായി വരാ..... മരിക്കുന്നതിന് മുൻപ് ഒരു പേരക്കുട്ടിയുടെ എങ്കിലും കുഞ്ഞിനെ കളിപ്പിക്കണം എന്നുണ്ട്....... മോള് ചെല്ല്......

അവളാ റൂമിൽ നിന്ന് മനസ്സില്ലാ മനസോടെ പുറത്തിറങ്ങി....... എല്ലാവരും അപ്പോഴേക്കും ഓരോരോ റൂമിൽ ഉറക്കം പിടിച്ചിട്ടുണ്ട്...... കുറേ നേരം ഹാളിൽ ഇരുന്നു....... മേമ വെള്ളം കുടിക്കാൻ അങ്ങോട്ട് വന്നതും അവള്  വേഗം അവിടുന്നെണീറ്റ് സിദ്ധാർത്തിന്റെ റൂമിലേക്ക് നടന്നു.......
അവൻ വാതിൽ ചാരി വച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ വാതില് തുറക്കുന്ന ശബ്ദം കേട്ടതും അവൻ മുഖമുയർത്തി നോക്കി.........

ഉം..... എന്താ......

അവളെക്കണ്ടതും പുരികം ചുളിച് ചോദിച്ചു......

അച്ഛമ്മ ഇവിടെ വന്ന് കിടക്കാൻ പറഞ്ഞു..... അതാ.....

ഓഹ്...... അത് കേൾക്കേണ്ട താമസം ഇങ്ങ് പോന്നോ.... ഇങ്ങനെയുള്ളവർക്ക് വേറെ പേരാ പറയാ....

അത് കേട്ടതും അവൾക്കവനോട് ദേഷ്യം തോന്നാൻ തുടങ്ങി..... റൂമിൽ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങി...... എന്നാൽ പിന്നെയവൾ തിരിഞ്ഞു നിന്നു....

എടോ.....

സിദ്ധാർഥ് ഒന്ന് ഞെട്ടി....

താനെന്നെ ഇങ്ങനെയൊന്നും നോക്കണ്ട.... എനിക്കെന്താ ഭ്രാന്ത് ആണെന്ന് വിചാരിച്ചോ തന്നെപോലെ ഒരുത്തന്റെ കൂടെ വന്ന് കിടക്കാൻ.... സത്യം പറഞ്ഞാൽ തന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാ... ഇപ്പൊ പറഞ്ഞപോലെ ഇനി പറഞ്ഞാൽ തന്റെ ചെകിടടിച്ചു പൊളിക്കും ഞാൻ.....

അത്രയും പറഞ്ഞപ്പോൾ ഒരു സമാധാനം തോന്നി... 

അവള് വേഗം അവിടുന്നിറങ്ങി കുളത്തിന്റെ അങ്ങോട്ട് നടന്നു..... ഏറ്റവും താഴത്തെ പടവിൽ ചെന്നിരുന്നു കാലും കുളത്തിലേക്കിട്ട് അവിടെ ഇരുന്നു........ കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നു........ അങ്ങനെ അവിടെ ഇരുന്നു..... കുറച്ചു കഴിഞ്ഞതും പിന്നിൽ ആരോ നടന്നു വരുന്ന ശബ്ദം....... അവൾക്ക് ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെടാൻ തുടങ്ങി.......... ഈ കഥയുടെ
To Top