Better Half, Novel Part 9

Valappottukal


രചന: ആര്യ പൊന്നൂസ്

അവൻ ഒരു പഴംപൊരി എടുത്ത് വായിലിട്ടു.... ചൂടായതുകൊണ്ട് വായ പൊള്ളി...... വായയും പൊളിച്ചു വച്ചു ഇരുന്നു....

വായേം പൊള്ളിച്ചോ.... നന്നായി.....

അവള് വേഗം മുഖം പിടിച്ചു വായിലേക്ക് ഊതി കൊടുക്കാൻ തുടങ്ങി......

പെട്ടന്നെന്തോ ഓർത്തു അവനവളുടെ ചുണ്ടുകളെ സ്വന്തമാക്കാൻ തുടങ്ങി..... അവള് പിടഞ്ഞെങ്കിലും അവൻ വിട്ടില്ല...... അവള് കണ്ണുകൾ അടച്ചു പിടിച്ചു........ ഏറെ നേരത്തിന് ശേഷം അവയെ മോചിപ്പിച്ചു കൊണ്ട് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..... അപ്പോഴും കണ്ണുകൾ കൂമ്പിയടഞ്ഞു തന്നെയിരുന്നു..... അവൻ ഇരു കണ്ണുകളിലും ചുണ്ടമർത്തി.......... പതിയെ അവളുടെ മൂക്കിൽ കടിച്ചതും കണ്ണുകൾ തുറന്നു......... അവനെ നോക്കാൻ അവൾക്കൊരു മടി ഉണ്ടായിരുന്നു.....അവൻ താടിയിൽ പിടിച്ചു മുഖമുയർത്തി........എന്നിട്ട് അവളെ നോക്കി പുരികം പൊക്കി.....

അവന്റെ കൈ തട്ടി മാറ്റി അവളവിടുന്ന് മാറി....... പിന്നെ അവളുടെ പണി ചെയ്യാൻ തുടങ്ങി.....

കുഞ്ഞൂ..... എടോ...

ഉം........

പറാ നിനക്കെന്നെ ഒരുപാട് ഇഷ്ടല്ലേ...... എനിക്കറിയാം ഇഷ്ടമാണെന്ന്.... എന്നാൽ നിന്റെ നാവിൽ നിന്ന് കേൾക്കണം...... പറാ.........

സിദ്ധു ഒന്ന് സ്റ്റാൻഡ് വിട്ടേ...........

അവനവളെ പുറകിൽകൂടെ കെട്ടിപിടിച്ചു......

i ലവ് you..........

സിദ്ധു പറഞ്ഞതും അവള് തിരിഞ്ഞു നിന്നു..... എന്നിട്ടവന്റെ മൂക്കിൽ തട്ടി.....

പോയിരിക്കെടാ ചെക്കാ അവിടെ..... ഞാനിതൊന്ന് തീർത്തോട്ടെ .... പ്ലീസ്.....

അവൻ ചിരിച്ചോണ്ട് അവിടെ ഇരുന്നു.....അവളവിടെയൊക്കെ ക്ലീൻ ചെയ്ത് രണ്ട് പേർക്കുമുള്ള ചായയുമായി ഹാളിലേക്ക് നടന്നു.... കഴിക്കാനുള്ളതും കയ്യിലെടുത്തു സിദ്ദുവും ഒപ്പം ചെന്നു.....

എടീ അരണേ.....

അവള് കണ്ണുരുട്ടി അവനെ നോക്കി....

താൻ പോടോ ഓന്തേ....... അല്ല താങ്കൾക്ക് ആരാണ് സിദ്ധാർഥ് എന്ന് പേരിട്ടത്.....

ഏട്ടനാ....... എന്തേയ്....

ചേട്ടച്ഛന് മാറി പോയതാകും അല്ലേ..... ഗൗതമബുദ്ധന്റെ പേരും..... കാട്ടുവാസിയുടെ സ്വഭാവവും.....

നിനക്ക് പിന്നെ കറക്റ്റ് പേരാണല്ലോ അരണ...........

പോടാ......

പോടാന്നോ..... ഏട്ടാന്ന് വിളിക്കെടി......

ഓഹ് പിന്നേ..... ഇപ്പൊ വിളിക്കും മാനത്തേക്ക് നോക്കിയിരുന്നോ.......

ന്റെ പൊന്നോ എന്താ വായാടിത്തരം....

അവള് പുച്ഛിച്ചു.....

ഇതെങ്ങനെ ഉണ്ടെന്ന് പറയെടോ....

വായിൽവെക്കാൻ കൊള്ളില്ല.....

ഒരു പഴംപൊരി തിന്നുകൊണ്ട് അവൻ പറഞ്ഞു.... അവളത് തട്ടിപ്പറിച്ചു വാങ്ങി....

മതി.... അങ്ങനെ ബുദ്ധിമുട്ടി താൻ തിന്നണ്ടാ........

അവളത് തിന്നാൻ തുടങ്ങിയതും അവൻ തിരിച്ചു വാങ്ങി.....

ഇപ്പൊ ഇത്തിരി ടേസ്റ്റ് കൂടി.....

സൈറ്റ് അടിച്ച് അവൻ പറഞ്ഞു..... അവള് ചുണ്ട് കൂർപ്പിച്ചു....,... ചായ കുടിച് കഴിഞ്ഞ് അവള് ടീവിയും കണ്ട് സോഫയിൽ ഇരുന്നു.... അവൻ അവളുടെ മടിയിലേക്ക് തലയും  വച്ചു  ഫോണിൽ കളിക്കാൻ തുടങ്ങി...........

പറ തക്കുടു മോളേ...... ചുഖാണോ കുഞ്ഞിന്.....

സിദ്ധുവിന്റെ സംസാരം കേട്ടതും അരു ടീവിയിൽ നിന്ന് നോട്ടം മാറ്റി അവനെ നോക്കി......

ആരാ സിദ്ധൂ....

എന്ത്....

നീയാരോടാ സംസാരിക്കുന്നത് എന്ന്.....

അപ്പൊ നീ കേട്ടില്ലേ....

ഇല്ലാ എന്ത്..... പറയെടോ...

അച്ഛാന്ന് വിളിച്ചത്..... ദാ ഇവിടുന്ന് എന്റെ തക്കുടു മോള് അച്ഛാ വിളിക്കാ.....

അവളുടെ വയറിൽ കൈവച്ചു സിദ്ധു പറഞ്ഞതും അവളവനെ ഒരു തള്ള് വച്ചു കൊടുത്തു.... അവൻ ഉരുണ്ട് മറിഞ്ഞു താഴെ വീണു......... അവനവിടുന്ന് എണീറ്റ് പിന്നെയും അവളുടെ മടിയിലേക്ക് തലവച്ചു കിടന്നു....

എന്തൊരു സ്വഭാവാടി നിനക്ക്..... നീയെന്നെ കൊല്ലോ...... ഒന്നില്ലെങ്കിലും നിന്റെ ഒരേയൊരു ഭർത്താവ് അല്ലേ ഞാൻ.... ആ ന്നോട് ഈ ദ്രോഹം വേണോ.........

ഉവ്വ്..... പറയുന്ന ആൾക്ക് നല്ല സ്വഭാവം ആണല്ലോ.....

നിന്നെക്കാൾ നല്ല സ്വഭാവ എനിക്ക്...

അയ്യോ.... വേറാരും കേൾക്കണ്ട.... തലമട്ടല് വെട്ടിയടിക്കും........

അതെന്താടി നീയങ്ങനെ പറഞ്ഞെ...

അത്രേം നല്ല സൽസ്വഭാവി ആയോണ്ട്...... സിദ്ധു ഒന്ന് മാറ് എനിക്ക് കുറച്ചു പണിയുണ്ട്...... മാറെടോ....

അവൻ എണീറ്റ് മാറി..... അവള് കിച്ചണിലേക്ക് നടന്നു....... പണിയൊക്കെ ഒതുക്കി ഭക്ഷണം കഴിച് വേഗം കിടന്നു....... ടെഡിയെയും കെട്ടിപിടിച്ചാണ് അവള് കിടക്കുന്നത്.......

ഈ അരപിരി ലൂസുള്ളതിനെ തന്നെ നീയെനിക്ക് കൊണ്ടുതന്നല്ലോ ഭഗവാനെ........

സിദ്ധു പറഞ്ഞതും പില്ലോ വച്ചു അവളവനെ അടിച്ചു..... അവൻ അവളെ മുറുക്കെ കെട്ടിപിടിച്ചു കിടന്നു..... അവള് കുതറിയെങ്കിലും അവൻ വിട്ടില്ല......

ഡീ അരണേ...... നീ തന്നെ എന്റെ പിന്നാലെ നടക്കും എന്നെ കെട്ടിപിടിക്ക് കെട്ടിപിടിക്ക് എന്നും പറഞ്ഞു.... അന്ന് ജാട എന്താണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം.... കേട്ടോ....

അയ്യോ.... എത്ര മനോഹരമായ നടക്കാത്ത സ്വപ്നം..... എനിക്ക് വയ്യായെ...

അവനവളുടെ തലയിലൊന്ന് കൊട്ടി.....

നീയിപ്പോ എന്തിനാ തലയിലടിച്ചത്....

അവളവന്റെ തലയിൽ ഒന്ന് കൊടുത്തു....

പകരം തല്ലൂന്നോടി.... അലവലാതി....

അവളുടെ കൈ രണ്ടും പിന്നോട്ട് കൂട്ടി പിടിച്ചു അവൻ പറഞ്ഞു....

സിദ്ധൂ..... കൈ... കൈ കൈ..... വിട്...... വേദനയാകുന്നു.....

ഇനി നീ പകരം തല്ലോ.....

ചിലപ്പോൾ.....

ആണോ..... എന്ന അവിടെയിരിക്ക്.....

കൈ വിട് സിദ്ധൂ..... ഇനി പകരം ചെയ്യൂല.... പോരെ..... ന്നെ വിട്.....

അങ്ങനെ വഴിക്ക് വാടി അരണേ......

പോടാ പട്ടീ......

അത് ശരി അപ്പോൾ നിനക്ക് കിട്ടിയതൊന്നും പോരാ അല്ലേ....

അവൻ വേഗം എണീറ്റിരുന്നു പില്ലോ വച്ചു അവളെ അടിച്ചു.... അവളും പില്ലോ വച്ചു അടിയുണ്ടാക്കാൻ തുടങ്ങി....തല്ല് പിടിച്ചു രണ്ടും എപ്പോഴോ ഉറങ്ങി......

കുഞ്ഞൂ....... ഞാൻ മാക്സിമം നേരത്തെ വരാൻ നോക്കാം.... നീയെന്തായാലും മാറ്റി നിന്നോ..... കേട്ടോ.......

ഉം.... ഓക്കേ....

നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടോ...

എന്ത്....

എന്തേലും തരുന്നുണ്ടേൽ വേഗം താ..... എനിക്ക് പോണം.....

അവള് അനങ്ങുന്നില്ല എന്ന് കണ്ടതും അവനവളുടെ നെറ്റിയിലും കവിളിലും ചുണ്ടമർത്തി......പിന്നെ സച്ചിയുടെ ബൈക്കിൽ ഓഫീസിലേക്ക് പോയി......... അവൻ കണ്ണിൽ നിന്ന് മായുന്നവരെ അവളവിടെ നിന്നു..... പിന്നെ കതകടച്ചു അകത്തേക്ക് പോയി..............

വൈകുന്നേരം അവൻ വന്ന് കോളിങ്ങ് ബെൽ അടിച്ചെങ്കിലും ഉള്ളിൽ നിന്ന് പ്രതികരണം ഒന്നുമില്ല...... അവൻ വേഗം ഫോണെടുത്തു അവളെ വിളിച്ചു..... അത് ഓഫ്..... അവൻ നിർത്താതെ ബെല്ലടിക്കാൻ തുടങ്ങി.....

ഉള്ളിലൊരു തരം മരവിപ്പ് തോന്നി തുടങ്ങി അവനു........  വേഗം കിച്ചണിന്റെ അങ്ങോട്ട് നടന്നു.... അവിടെയും അടച്ചിട്ടുണ്ട്...........

അവൻ പിന്നെയും ഫ്രന്റിലേക്ക് വന്നു.... കതകിന് ആഞ്ഞു തട്ടി...... ഇടയ്ക്ക് കതക് തുറക്കുന്ന ശബ്ദം കേട്ടതും അവനു ശ്വാസം വീണു...........

എന്റെ അരണേ നീയാളെ പേടിപ്പിച്ചല്ലോ.... എവിടെ പോയി കിടക്കുവായിരുന്നു.....

അവള് തലയും താഴ്ത്തി നിൽക്കുകയാണ്.... മറുപടി ഒന്നും ഇല്ലാതായപ്പോൾ അവൻ മുഖം പിടിച്ചുയർത്തി..... കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്..... കൺപോളകൾ നീര് വന്ന് വീർതിരിക്കുന്നു..... ആ സങ്കടം മുഖത്തകെ നിറഞ്ഞു നിൽക്കുന്നു    ......

കുഞ്ഞൂ..... എന്താ...... കാര്യം പറാ....... ..... നീ എന്തിനാ കരഞ്ഞേ.....  എന്നെ ടെൻഷനടിപ്പിക്കാതെ കാര്യം എന്താണെന്ന് വച്ചാൽ പറാ...... മോളൂ എന്താടാ......

സിദ്ധൂ.......

അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവള് വിതുമ്പാൻ തുടങ്ങി.......അവനവളെ സോഫയിൽ ഇരുത്തി..... അവളുടെ അടുത്തായി ഇരുന്നു......

എന്താ എന്റെ മോൾക്ക് പറ്റിയത് ഇങ്ങനെ സങ്കടപെടാൻ മാത്രം..... ആരേലും വഴക്ക് പറഞ്ഞോ..... ഞാനുള്ളപ്പോൾ നീയെന്തിനാ വിഷമിക്കുന്നെ..... എന്റെ മോൾടെ പ്രശ്നം എന്ത് തന്നെയായാലും അത് സോൾവ് ചെയ്യാനല്ലേ ഞാൻ..... ഉം....... പറാ..... എന്താ........

സിദ്ധൂ..... അത്...... അത്.......

ഏയ്‌...... റിലേക്സ്.............. ടേക്ക് deep ബ്രീത്.......

അവളൊന്ന് ശ്വാസമെടുത്തു.... അവനവളെ ചേർത്തുപിടിച്ചിരുന്നു.....

കുഞ്ഞൂ പറാ..... എന്താ....

അവള് വേഗം അവിടുന്നെണീറ്റു ഫോൺ എടുത്ത് വന്നു......... ഒരു മെസേജ് ഓപ്പൺ ചെയ്ത് അവനു നീട്ടി.......... അത് കണ്ടതും അവന്റെ ചങ്കൊന്ന് പിടഞ്ഞു...... പിന്നെയവളെ നെഞ്ചോട് ചേർത്ത് അണച്ചു പിടിച്ചു......അവള് അപ്പോഴും കരയുന്നുണ്ട്.....

കുഞ്ഞൂ കരച്ചില് നിർത്തിയെ..... എടീ പെണ്ണേ ഞാനില്ലേ ഒപ്പം പിന്നെ നീയെന്തിനാ കരയുന്നെ........

അവനവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.... നെറ്റിയിൽ ചുണ്ടമർത്തി....

കുഞ്ഞൂ നിർത്താൻ.... ഇല്ലേൽ നിനക്ക് ഇപ്പൊ കിട്ടും...... വേഗം പോയി റെഡി ആയി വാ..... നമുക്കൊന്ന് പുറത്ത് പോയി വരാം...... ചെല്ല് വേഗം.....

സിദ്ധൂ..... ഞാൻ....

എന്താ...... ഇനി ഡ്രെസ് ഞാൻ ചേഞ്ച്‌ ചെയ്യിപ്പിക്കണോ..... എനിക്ക് വിരോധം ഒന്നുമില്ല......

അവളൊന്ന് കണ്ണുരുട്ടി.....

അപ്പൊ എന്റെ മോള് വേഗം റെഡിയായി വാ....

അവനവളെ ഉന്തിത്തള്ളി റൂമിലാക്കി...... പിന്നെ അവളുടെ ഫോൺ എടുത്ത് നോക്കി...... കൈ ശക്തിയിൽ ഭിത്തിയിൽ കുത്തി....... അവള് വരുന്നതിന് മുൻപ് വേഗം മുഖം വാഷ് ചെയ്തു..........

പോകാം.....

ഉം.....

നീയെന്തിനാ മുഖം വീർപ്പിച്ചു വച്ചത്..... അതിനുമാത്രം എന്താ ഇപ്പൊ ഉണ്ടായത്...... ഒന്നുമില്ലല്ലോ........ എന്റെ കുഞ്ഞൂ ഇങ്ങനെ എന്തെങ്കിലും ഒന്ന് സംഭവിക്കും എന്നത് എനിക്കുറപ്പായിരുന്നു........ ബട്ട്‌ പോട്ടെ സാരല്യ..... അത് വിട്ടേക്ക്....... നീയതിന് മോങ്ങിയിട്ട് എന്താ കാര്യം..... ഒന്നുമില്ലല്ലോ...... പിന്നെ എന്താ......

അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു......

എന്താടാ...... ഉം..... എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്റെ കൂടെയുണ്ടാകും..... അത് പോരെ നിനക്ക്...... പിന്നെയെന്താ..... വരുന്നത് വരട്ടെടി......... നമ്മള് രണ്ടും സ്ട്രോങ്ങ്‌ അല്ലേ....... ദേ കുഞ്ഞൂ നീ മിണ്ടാതിരിക്കുന്നത് എനിക്കോട്ടും പറ്റുന്നില്ലാട്ടോ......... ഈ മൗനം നിനക്ക് ചേരില്ലടി..........

അവള് വേഗം അവന്റെ കൈ തട്ടി മാറ്റി അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് അവനെ കെട്ടിപിടിച്ചു......... ഒരു പുഞ്ചിരിയോടെ അവനും അവളെ ഇറുകെ പുണർന്നു...... കുറച്ചു നേരം അങ്ങനെ നിന്നതും അവൾക്കൊരു സമാധാനം തോന്നി....ഒന്ന് ശ്വാസമെടുത്ത് അവനിൽ നിന്നും അടർന്നു മാറി.......എന്നിട്ടവന്റെ മുഖത്തേക്ക് ഉറ്റുനോക്കി..... അവൻ പുരികം പൊക്കിയതും അവള് ചിരിച്ചു.......

എന്നാൽ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം.....

ഉം.....

രണ്ട് പേരും വേഗം വിട്ടു...... അവൻ നേരെ പോയത് ഒരു ഫ്ലാറ്റിലേക്കാണ്....

സിദ്ധൂ..... എന്താ ഇങ്ങോട്ട്.....

കാര്യമുണ്ട്.......

എന്ത് കാര്യം......

നിന്നോട് ആ ഡാഷ് മോൻ ഇങ്ങോട്ട് വരാൻ അല്ലേ പറഞ്ഞത്...... അപ്പൊ അവനെ കാണണ്ടേ...... നിനക്ക് കാണണ്ടെങ്കിലും എനിക്ക് കണ്ടേ പറ്റൂ.... വാ........

അവളുടെ കൈ പിടിച്ചു അവൻ നടന്നു........സെക്യൂരിറ്റിയോട് കറക്റ്റ് കാര്യങ്ങൾ ചോദിച്ചു അങ്ങോട്ട് ചെന്നു....... സിദ്ധു കോളിങ്ങ് ബെൽ അടിച്ചു ഒരു സൈഡിലേക്ക് നീങ്ങി നിന്നു......... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അരു സിദ്ദുവിനെ നോക്കി അവൻ കണ്ണ് രണ്ടും ചിമ്മി കാണിച്ചു......

ആഹ്.... മോളെത്തിയോ........ ഫോൺ ഓഫാക്കിയപ്പോൾ ഞാൻ കരുതി നീ വരില്ലാന്ന്....... വാ അകത്തേക്ക് കയറ്...... വന്നകാലിൽ നിൽക്കാതെ.....

സഞ്ജു അവളെ മൊത്തത്തിൽ കണ്ണ്കൊണ്ട് ഉഴിഞ്ഞു  പറഞ്ഞു.....

സഞ്ജു അവളെ മാത്രം കണ്ടാൽ മതിയോ..... എന്നെ കാണണ്ടേ നിനക്ക്....

സിദ്ധു പറഞ്ഞതും അവനൊന്നു പതറി....

എന്താടാ നീ വിചാരിച്ചേ..... രണ്ട് ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയാൽ ഇവള് നീ പറയുന്നതെന്തും അങ്ങ് അനുസരിക്കുമെന്നോ...........നീ പറഞ്ഞപോലെ വന്നകാലിൽ നിൽക്കുന്നില്ല.....

സഞ്ജുവിന്റെ കോളറിനു കുത്തിപിടിച്ചു സിദ്ധു അവനെ തള്ളി....... എന്നിട്ടവനും അകത്തേക്ക് കയറി.....

കുഞ്ഞൂ ആ വാതിലൊന്ന് അടച്ചേ...... ഇവനെ ഞാൻ ശരിക്കൊന്ന് കാണട്ടെ.....

അവള് വേഗം വാതിലടച്ചു..... എന്നിട്ടൊരു മൂലയിലേക്ക് മാറി നിന്നു....

സിദ്ധാർഥ് വേണ്ടാ..... പിന്നെ നീ കരയേണ്ടി വരും.......

ഞാനല്ല നീയാ കരയാൻ പോകുന്നത്..... നല്ല ഉറക്കെ.......

സിദ്ധു അവിടെ കണ്ട ടീപ്പോയി എടുത്ത് അവന്റെ കാലിലടിച്ചു...... ഗ്ലാസ്‌ തകർന്ന് അവന്റെ കാലിൽ കുത്തികയറി.... ഒപ്പം വലത് കാൽ മുട്ടിന്റെ എല്ല് തകർന്നു.... അവൻ അലറി കരയാൻ തുടങ്ങി....... സിദ്ധു ചുറ്റും നോക്കിയപ്പോൾ ഒരു ഫ്ലവർ വേസ് കണ്ടു അതെടുത്തു അവന്റെ തലയിലടിച്ചു..... നെറ്റിയിൽ കൂടെ ചോര ചിന്താൻ തുടങ്ങി...... സിദ്ധു അവന്റെ അടുത്ത് ഇരുന്നു.... അവന്റെ കഴുത്തിന് പിടിച്ചു.........

നീയെന്താടാ വിചാരിച്ചത്.... ഇവളെന്നോടൊന്നും പറയില്ല എന്നോ...... ഉം....... നീ ഫ്രോഡാണെന്നും നീ വിളിക്കുന്നത് എനിക്കിഷ്ടല്ല എന്ന് പറഞ്ഞതിന് ശേഷം ഇവള് പിന്നെ നിന്റെ കോൾ അറ്റൻഡ് ചെയ്തിട്ടില്ല..... നിന്റെ മെസേജ്സ് റീഡ് ചെയ്തിടുക മാത്രേ ചെയ്തിട്ടുള്ളൂ..... you know വൈ.....because she loves മീ...........

അരു അത് ഞെട്ടലോടെയാണ് കേട്ടത്........ സിദ്ധുവിന്റെ മുന്നിൽ നിന്ന് സഞ്ജുവിനെയാണ് വിളിക്കുന്നതെന്ന രീതിയിൽ അഭിനയിക്കാറുണ്ട്..... അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി........ തന്റെ മനസ് സിദ്ധു അത്ര കണ്ട് മനസിലാക്കിയതിൽ അവൾക്ക് സന്തോഷം തോന്നി........

വിളിക്കെടാ നിന്റെ ക്രൈം പാർട്ണർ ജാൻവിയെ.......

അരു പിന്നെയും ഞെട്ടി.... ഒപ്പം സഞ്ജുവും....

എനിക്കറിയാടാ പുല്ലേ അവള് നിന്റെ കസിൻ ആണെന്ന്..... വിളിക്ക് നീയവളെ..... ജാൻവീ...... നീയിവിടെ ഉണ്ടെന്ന് എനിക്കറിയാം...... ഇങ്ങോട്ട് ഇപ്പൊ നീ വന്നില്ലെങ്കിൽ ഇന്ന് മുഴുവൻ നീയിവന്റെ ശവത്തിന് കാവലിരിക്കേണ്ടി വരും...... ഇങ്ങോട്ട് ഇറങ്ങി വാടി മറ്റവളെ..... ഇല്ലെങ്കിൽ ഇവനെ തീർത്തിട്ട് ഞാനിവിടുന്നു പോകും..........

ഒരു റൂം തുറന്നു ജാൻവി അങ്ങോട്ട് വന്നു..... സഞ്ജു വേദനകൊണ്ട് ഞെരിപിരി കൊള്ളുകയാണ്..... ജാൻവിയുടെ കണ്ണിൽ പേടി നിഴലിച്ചിട്ടുണ്ട്.......... അവള് വന്നതും സിദ്ധു അവളുടെ മുഖമടക്കം ഒന്ന് കൊടുത്തു....... പിന്നെ കഴുത്തിന് കുത്തിപിടിച്ചു...... അവൾക്ക് ശ്വാസം മുട്ടൻ തുടങ്ങി..... കണ്ണുകൾ രണ്ടും തള്ളി.... സിദ്ധു അത് മൈൻഡ് ചെയ്തില്ല.......

എടീ..... ഇതാരാണെന്ന് നിനക്കറിയോ.... ഈ സിദ്ധാർത്തിന്റെ ഭാര്യ...... നീയെന്താ കരുതിയെ ഇവളെ മൊഷകാരിയായി ചിത്രീകരിച്ചു എന്നോട് പിന്നെയും അടുക്കാം എന്നോ........ നിന്നെപ്പോലെ ഒരുത്തിയല്ല എന്റെ പെണ്ണ്....... ഇവളെപോലെയാകാൻ നിനക്ക് എത്ര ജന്മം ജനിച്ചാലും കഴിയുകയുമില്ല........ നീയല്ല ഇനി ഏത് ദൈവം തമ്പുരാൻ വിചാരിച്ചാലും ഇവളെ ഞാൻ വേണ്ടാന്ന് വെക്കില്ല...... തള്ളി പറയില്ല.......

സിദ്ധു കഴുത്തിൽ നിന്നും കയ്യെടുത്തു അവളെ തള്ളി.... അവള് വേച്ചു പുറകിലേക്ക് വീണു....... സിദ്ധു അരുണിമയുടെ തോളിൽ കൂടെ കയ്യിട്ടു......

ഇത് സിദ്ധാർത്തിന്റെ പെണ്ണാ....... ഇനി ഞങ്ങൾക്കിടയിലേക്ക് രണ്ടാളും വന്നാൽ നിന്നെയൊക്കെ തീർത്തുകെട്ടും ഞാൻ...... പറഞ്ഞില്ലെന്നു വേണ്ടാ......... കേട്ടോടി......

സിദ്ധു അവിടെ മൊത്തം അരിച്ചുപെറുക്കി സഞ്ജുവിന്റെ ലാപ്പും ഫോണുമൊക്കെ എടുത്തു........... അതൊക്കെ അവന്റെ മുന്നിൽ വച്ചു തന്നെ കത്തിച്ചു.........

കുഞ്ഞൂ...... അവനെന്തെങ്കിലും കൊടുക്കണം എന്നുണ്ടെങ്കിൽ കൊടുത്തിട്ടുണ്ട് പോരെ..... നമുക്ക് പോകാം......

സിദ്ധു പറഞ്ഞതും അരുണിമ സഞ്ചുവിന്റെ ചെകിടടക്കം ഒന്ന് പൊട്ടിച്ചു.... ഒപ്പം ജാൻവിയുടെയും...... പിന്നെ വന്ന് സിദ്ധാർത്തിന്റെ കയ്യിൽ പിടിച്ചു...... രണ്ടുപേരും അവിടുന്നിറങ്ങി....

സിദ്ധുവിന്റെ ബൈക്കിന്റെ പുറകിൽ കയറി അവനെയും കെട്ടിപിടിച്ചവൾ ഇരുന്നു........ അവന്റെ ഷോൾഡറിലേക്ക് മുഖം കുത്തി വച്ചു.........

സിദ്ധൂ.......

ഉം........

i ലവ് you........

അവന്റെ കാതോരം മന്ത്രിച്ചതും അവൻ വണ്ടിയൊതുക്കി നിർത്തി......

എന്തുവാ..... ഞാൻ കേട്ടില്ലാ.......

എനിക്ക് ഈ തെമ്മാടിയെ ഒരുപാട് ഇഷ്ടമാണെന്ന്......

ഒരുപാടെന്ന് പറയുമ്പോൾ....

അവളൊന്നും മിണ്ടാതെ അവനെ ഒന്നുകൂടെ കെട്ടിപിടിച് അവനിലേക്ക് ഒട്ടിയിരുന്നു........... അവനൊരു പുഞ്ചിരിയോടെ വണ്ടിയെടുത്തു............

വീടെത്തിയതും അവള് കിച്ചണിലേക്ക് പോകാനൊരുങ്ങി.... അവനവളുടെ കൈ പിടിച്ചു വച്ചു........ അവള് വേഗം തിരിഞ്ഞു....

ഉം.... എന്താ......

മ്ച്.....

അവള് വേഗം അവന്റെ ഷോൾഡറിൽ കൈ വച്ചു വിരലിൽ ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി...... അവനവളുടെ ഇടുപ്പിലൂടെ കയ്യിട്ടു  അവനിലേക്കടുപ്പിച്ചു.........അവള് നേരെ നിന്ന് അവന്റെ മുഖത്തേക്ക് നോക്കി....... പിന്നെ പുരികം പൊക്കി.... അവനൊന്നു കണ്ണ് ചിമ്മി...... അവള് പിന്നെയും വിരലിൽ ഉയർന്നു പൊങ്ങി..... അവന്റെ മുഖം കയ്യിലെടുത്തു ചുണ്ടിൽ ചുണ്ടമർത്തി..... അവൻ അവളുടെ ചുണ്ടിലേക്കിറങ്ങാൻ തുടങ്ങി...... അവളും പതിയെ അവയെ പുണർന്നു കൊണ്ടിരുന്നു..................... ഏറെ നേരം അവയെ പരസ്പരം പുൽകി രണ്ടുപേരും വേർപ്പെട്ടു..........

സിദ്ധു അവളെ കണ്ണിമവെട്ടാതെ നോക്കി..... പിന്നെയും അവളിലെക്കടുത്തതും കയ്യാൽ അവളവനെ തടഞ്ഞു  ......

എന്തേയ് ...... കുഞ്ഞൂ..... എന്താ....

അവളുടെ കഴുത്തിൽ കൈവിരലാൽ തഴുകി അവൻ ചോദിച്ചു....

പോവണ്ടേ..... അങ്ങോട്ട്........ മോൻ ഈയൊരു ഫോമിലാണേൽ നമ്മുടെ പോക്ക് മുടങ്ങും.......

പോവണം ല്ലേ...... നിനക്ക് ഫ്രഷ് ആവണോ.......

ഉം....

എന്നാൽ വേഗം നോക്ക്.... ഞാനും ഫ്രഷായി വരാം.......

രണ്ടുപേരും ഫ്രഷാകാൻ പോയി....... സിദ്ധു വന്നപ്പോൾ കണ്ടത് സാരി നേരെയാക്കുന്ന അരുവിനെയാണ്...... അവൻ പിന്നിലൂടെ വന്ന് അവളുടെ വയറിലൂടെ കയ്യിട്ട് നെഞ്ചോടടുപ്പിച്ചു..... പതിയെ അവളുടെ കഴുത്തിലൂടെ മുഖമുരസി ചെവിയിൽ കടിച്ചു..... അവളൊന്ന് പൊള്ളിപിടഞ്ഞു...... അവനവളെ തിരിച്ചു നിർത്തി......... അവളുടെ ചുണ്ടുകൾ വിരലുകളാൽ പതിയെ തട്ടി....... അരുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു..... പിന്നെയും അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ നുകരാൻ തുടങ്ങി...............

അവളുടെ കൈകൾ അവന്റെ മുടിയിലൂടെ ഓടി നടന്നു.......... അധരങ്ങൾ മോചിപ്പിച്ചുകൊണ്ട് അവര് പതിയെ വേർപ്പെട്ടു.......... അവളുടെ മുഖം നാണത്താൽ വിവർണ്ണമായി........ തന്റെ ഇണയെ പരസ്പരം പുൽകാൻ ആ രണ്ട് മനസുകളും വെമ്പി..........

അവനവളെ ഇറുകെ പുണർന്നു........ തിരിച്ചവളും............

കുഞ്ഞൂ..........

ഉം......

നിന്നിലലിയട്ടെ ഞാൻ.......... പൂർണ സമ്മതമാണോ........

ഉം.......

അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തും കഴുത്തിലുമായി  ഓടി നടന്നു..... അവളെ കോരിയെടുത്തു ബെഡിലേക്കിട്ടു...... സ്ഥാനം തെറ്റി കിടന്ന വസ്ത്രങ്ങൾ പൂർണമായി മോചിപ്പിച്ചുകൊണ്ട് അവന്റെ ചുംബനങ്ങൾ അവളുടെ മേനിയിൽ ചിന്നിചിതറി....... പതിയെ തന്റെ ഇണയുടെ സമ്മതത്തോടെ അവളിലെ പെണ്ണിനെ പിന്നെയും അവനറിഞ്ഞു...............

ഏറെ നേരങ്ങൾക്കിപ്പുറം അവളുടെ മാറിലേക്ക് തലയും ചായ്ച്ചു അവളെ കെട്ടിപിടിച്ചുകൊണ്ടവൻ കിടന്നു........... അവളുടെ കൈകൾ അവന്റെ മുടിയിൽ വിശ്രമിച്ചു................

കുഞ്ഞൂ...... i ലവ് you.......

അവളുടെ ചെവിയിൽ കടിച്ചുകൊണ്ടവൻ പറഞ്ഞു....... അവളവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു..... പിന്നെയവന്റെ നെറ്റിയിൽ മുത്തമ്മിട്ടു.........

i ലവ് you സിദ്ധൂ............

അവനവളെ ഇറുകെ പുണർന്നു......... അവരങ്ങനെ കിടന്നു.....

സിദ്ധൂ........

ഉം....

പോവണ്ടേ....

അയ്യോ..... ഞാനത് വിട്ട്......

അവൻ വേഗം ക്ലോക്കിലേക്ക് നോക്കി..... പിന്നെയവളെയും.....

ഇന്ന് എന്തായാലും പോക്ക് നടക്കില്ല മോളേ...... സമയം പത്ത് കഴിഞ്ഞു...... നാളെ പുലർച്ചയ്ക്ക് പോകാം ല്ലേ......

അവളവനെ നോക്കി.....

നീയെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്......

സിദ്ധു ഫോണെവിടെ..... നമുക്ക് അങ്ങോട്ട്‌ വിളിച്ചു പറയാം.... അവര് പേടിക്കും.....

ഹോളിലാ...... ഞാൻ എടുത്തിട്ടു വരാം.....

ഒരു ബെഡ്ഷീറ്റും ഉടുത്തു അവൻ അങ്ങോട്ട് നടന്നു..... അവള് വേഗം മറ്റേ ബെഡ്ഷീറ്റെടുത്തു പുതച്ചു പതിയെ എഴുന്നേറ്റു........... അപ്പോഴേക്കും അവനങ്ങോട്ട് എത്തി.... അവന്റെ മുഖം ഇളിഞ്ഞിട്ടുണ്ട്.......

കുഞ്ഞൂ..... രണ്ടുപേരുടെയും ഫോണിലേക്കായി ഒരു പത്തു  മൂന്നൂറ്‌ മിസ്ഡ് കോൾസ് ഉണ്ട്.... എന്താക്കും..... എന്താ പറയാ..,....

ആ നിക്ക് അറിയില്ലാ....... സിദ്ധു എന്തെങ്കിലും പറ...

എന്ത് പറയും......... ദാ സച്ചു വിളിക്കുന്നു.... എടുത്തിട്ടു എന്തേലും പറാ.....

എനിക്കൊന്നും വയ്യാ സിദ്ധു തന്നെ പറഞ്ഞാൽ മതി......

അവൻ എരു വലിച്ചു....... രണ്ടുപേരുടെയും ഫോൺ പിന്നെയും കിടന്നടിയാൻ തുടങ്ങി.... അവന്റെ ഫോണിലേക്ക് സിമി കുറേ നേരമായി വിളിക്കുകയാണ്.... വൈശു ആണ് അരുവിനെ വിളിക്കുന്നത്......

ദാ വൈശൂന്റെ കോൾ അറ്റൻഡ് ചെയ്തിട്ട് പറ നിനക്ക് സുഖമില്ലായിരുന്നു... അതാണ് വരാതിരുന്നേ നാളെ പുലർച്ചയ്ക്ക് വരുമെന്ന്....

അയ്യോടാ മോനെ അങ്ങനെ ഇപ്പൊ വേണ്ടാട്ടോ...... മോൻ തന്നെ അങ്ങ് പറഞ്ഞാൽ മതി എനിക്കൊന്നും വയ്യ......

അവൻ ബെഡിൽ ഇരുന്നു...... ഒന്ന് ശ്വാസമെടുത്തശേഷം അവളോട് മിണ്ടരുതെന്ന് ആക്ഷൻ കാണിച്ചു..... വേഗം സിമിയുടെ കോൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.......

എടാ..... സിദ്ധൂ എവിടെയാ നിങ്ങള്..... എന്താ ഫോൺ എടുക്കാതിരുന്നത്..... മോളെവിടെ.... എത്ര നേരമായി വിളിക്കുന്നു.......

അത്..... എടത്തീ....... കുഞ്ഞൂന് ചെറിയൊരു വയ്യായ്ക....

അവൻ പറഞ്ഞതും അവളവനെ കണ്ണുരുട്ടി നോക്കി......

എന്താ പറ്റിയെ മോൾക്ക്.... എന്താടാ.....

പേടിക്കാൻ ഒന്നുമില്ല..... ചെറിയൊരു തലവേദന......... ഞാൻ ആണേൽ ലേറ്റ് ആയിട്ടാ വന്നത്...... പിന്നെ ഹോസ്പിറ്റലിൽ പോയി.........

ഡോക്ടർ എന്ത് പറഞ്ഞു.....

കുഴപ്പൊന്നുമില്ല..... മരുന്ന് തന്നിട്ടുണ്ട്..... അത് കുടിച്ചിട്ട് അവള് കിടന്നുറങ്ങി..... ഞാനും ഉറങ്ങി പോയി..... ഫോൺ ഹോളിലായിരുന്നു...... അതാ കേൾക്കാതിരുന്നത്.......

അവൻ പറയുന്നത് കേട്ട് അരുണിമ വാ പൊത്തി ചിരിക്കാൻ തുടങ്ങി.... സിദ്ധു അവളെ കണ്ണുരുട്ടി നോക്കുന്നുണ്ട്........

എന്നിട്ട് ഇപ്പോഴും ഉറക്കമാണോ മോള്....

ആ.....

എടാ..... എന്നാൽ വിളിച്ചു എണീപ്പിച്ചു ഭക്ഷണം കൊടുക്ക്.....

ഓക്കേ ഏടത്തി...... എല്ലാവരോടും ഏടത്തി പറയില്ലേ..... ഞങ്ങള് നാളെ പുലർച്ചയ്ക്ക് അങ്ങ് എത്തിക്കോളാ.....

ആ.... ഞാൻ പറയാം..... പിന്നെ വയ്യെങ്കിൽ നേരത്തെ ഒന്നും വരണ്ടാ.... സാവധാനം വന്നാൽ മതി.....

ഉം.... ശരി എന്നാൽ.....

അവൻ വേഗം കോൾ കട്ടാക്കി ശ്വാസം വിട്ടു...... അവള് പൊട്ടിച്ചിരിക്കാൻ തുടങ്ങി......

അയ്യോ ന്റെ പൊന്നേ എന്താ അഭിനയം.....

നിന്നോട് പറഞ്ഞപ്പോൾ നിനക്ക് പറ്റിയില്ലല്ലോ......അവളുടെയൊരു ഇളി.....ഞാൻ വിചാരിച്ചു മൊത്തം കുളമായി എന്ന്......

ഞാനും..........

പോടീ.....

പോടാ.......

നിന്നെ.........നമുക്കേ  ഫ്രഷ് ആയിട്ട് പുറത്ത് പോയി എന്തേലും കഴിച്ചിട്ട് വന്ന് വേഗം ഉറങ്ങാം.... നാളെ നേരത്തെ അങ്ങ് പോകാം...... എന്നാൽ വേഗം നോക്ക്..........

രണ്ടുപേരും ഫ്രഷായി വന്നു..... പിന്നെ പുറത്ത് പോയി ഭക്ഷണം കഴിച് വേഗം കിടന്നു...... അവളവന്റെ നെഞ്ചിലേക്ക് തല വച്ചാണ് കിടക്കുന്നത്........ അവൻ പതിയെ അവളുടെ മുടിയിൽ തലോടി....

ഡീ..... നീ നിന്റെ ടെഡിയെ ഒഴിവാക്കിയോ........

ഉം..... ഇപ്പൊ കെട്ടിപ്പിടിക്കാൻ ഒരു തെണ്ടിയെ കിട്ടിയല്ലോ......

എടീ നാറി നിന്നെ ഞാൻ.......

അവനവളുടെ കയ്യിൽപിടിച്ചു തിരിച്ചു.....

സിദ്ധൂ വേദന ആകുന്നു...... വിട്..... ഞാൻ വെറുതെ പറഞ്ഞതല്ലേ..... മോൻ മുത്തല്ലേ.....

ആണോ എനിക്ക് നന്നായി സുഖിച്ചു.......

ഈ..... എനിക്ക് ഉറക്കം വരുന്നു..... അലാറം വെക്ക് ട്ടോ....

അവൻ അലാറം സെറ്റ് ചെയ്ത്...... രണ്ടാളും കെട്ടിപിടിച്ചു കിടന്നുറങ്ങി....... അലാറം അടിഞ്ഞതും അരു എണീറ്റ് വേഗം പോയി അവളുടെ പരിപാടികളൊക്കെ കഴിച്ചു.... സിദ്ധു അപ്പോഴും  ഉറക്കത്തിൽ തന്നെയാണ്....

സിദ്ധൂ...... എണീക്ക്..... എടോ..... എണീക്കാൻ.....

അവൻ ചെരിഞ്ഞു കിടന്നു.... അവള് പിന്നെയും തട്ടാൻ തുടങ്ങി.... അവൻ മലർന്ന് കിടന്ന് അവളുടെ കൈ പിടിച്ചു വലിച്ചു.... അവള് നെഞ്ചിലേക്ക് വീണതും അവൻ കെട്ടിപിടിച്ചു കിടക്കാൻ തുടങ്ങി......

സിദ്ധൂ..... വിട്ടേ......കളിക്കല്ലേ..... സമയം പോകുന്നു..... എണീക്ക്....

ഒരഞ്ചു മിനിറ്റ്.....

നടക്കില്ല..... ഇങ്ങനെ ആണേൽ അച്ഛനും അമ്മയും വന്നാൽ ഞാൻ അവരുടെ കൂടെ പോയി കിടക്കും....

എന്തൊരു സാധനാടി നീ..... ജന്തു.... മാറങ്ങോട്ട്....

അവളെ മാറ്റി അവൻ എണീറ്റ് ഫ്രഷാകാൻ പോയി........ ഫ്രഷായി വന്നതും അവളുടെ സാരിയുടെ വിടവിൽ കൂടെ വയറിൽ നുള്ളി.... അവള് കൈ തട്ടി മാറ്റി...

മാറങ്ങോട്ട്...... പോയി റെഡിയാവ്.....

ഓഹ് ജാഡ.... പോടീ....

ആ ജാഡ തന്നെയാ........ ഇന്നാ എൻഗേജ്മെന്റ് അല്ലാതെ നാളെ അല്ലാ.... അതോർമ വേണം....

ഓഹ് ശരി.....

അവൻ അവിടുന്ന് മാറി.....അവള് ഡ്രെസൊക്കെ അയൺ ചെയ്ത് വച്ചിരുന്നു.... അവനതെടുത്തിട്ട്.... പിന്നെ മുടി ചീകാൻ തുടങ്ങി....

സിദ്ധൂ ഒന്ന് പിടിച്ചേ.....

സാരി നേരെയാക്കുന്നതിനടയിൽ അവള് വിളിച്ചു പറഞ്ഞു.... അവൻ വേഗം അവളെ കെട്ടിപിടിച്ചു.....

എടാ പൊട്ടാ..... എന്നെയല്ല.... സാരി പിടിക്കാനാ പറഞ്ഞത്.....

ഞാൻ കരുതി.......

അധികം കരുതല്ലേ....

അവൻ സാരി പിടിച്ചു കൊടുത്തു..... ഒരുക്കം കഴിഞ്ഞു രണ്ടുപേരും പെട്ടന്നിറങ്ങി..............

സിദ്ധൂ...... സിദ്ധൂ...

ഉം.... എന്താണ്.....

എടോ....... എനിക്കെ അവരുടെയൊക്കെ മുഖത്തു നോക്കാൻ ഒരു ചടപ്പ് പോലെ.... അവരെന്തേലും വിചാരിക്കോ.....

അതിന് നിനക്ക് സുഖമില്ല എന്ന് പറഞ്ഞതല്ലേ.... പിന്നെന്താ   .... ഇങ്ങനെയൊരു കീടം....... ആരേലും എന്തേലും ചോദിച്ചാൽ നൈസ് ആയി ഊരിയാൽ മതി..... കേട്ടോ....

മ്......

അവിടെയെത്തിയതും അവരെല്ലാം അവളോട് തലവേദനയെ കുറിച്ച് ചോദിക്കാൻ തുടങ്ങി..... അവളുടെ ഇളിഞ്ഞ നിൽപ്പ് കണ്ടതും സിദ്ധു നൈസ് ആയിട്ട് മുങ്ങി......... അവരോടൊക്കെ എന്തൊക്കയോ പറഞ്ഞു അവള് വൈശുവിന്റെ അടുത്തേക്ക് നടന്നു.... അവളെ ഒരുക്കാൻ............

ഏടത്തി....... തലവേദന മാറിയോ......

ഉം.... മാറി......

സത്യം പറാ...... എന്തായിരുന്നു ഇന്നലെ പരിപാടി......

ചോദ്യം കേട്ടതും അരു ഇളിഞ്ഞു......

എന്ത് പരിപാടി....

രണ്ടും കൂടെ കറങ്ങാൻ പോയതല്ലേ.....

ഒന്ന് പോയെ പെണ്ണേ......

ഒരു ചെറിയ ഗൗരവം വരുത്തി അരു അത് അഡ്ജസ്റ്റ് ചെയ്തു..... പിന്നെ അവളെ ഒരുക്കി.........

ചെക്കന്റെ ആളുകൾ വന്നതും അവരെല്ലാം അങ്ങോട്ട് ചെന്നു..... ഓരോ ചടങ്ങുകളും നോക്കി അരു അവിടെ നിന്നു...... അവളുടെ ഒപോസിറ്റ് സൈഡിലാണ് സിദ്ധു അവനവളെയും നോക്കി നിൽക്കുകയായിരുന്നു...... അവള് പെട്ടന്ന് നോക്കിയതും അവൻ പുരികം പൊക്കി...... അവള് ചുണ്ട് കൂർപ്പിച്ചു..... അവളുടെ തൊട്ടരുകിലായി വൈശുവിന്റെ ഫ്രെണ്ട്സ് ഉണ്ട്..... അവര് സിദ്ദുവിനെ വായനോക്കുന്ന തിരക്കിലാണ്...............

To Top