Better Half, Novel Part 7

Valappottukal



രചന: ആര്യ പൊന്നൂസ്

താനെന്നെ എങ്ങോട്ടാ കൊണ്ടുപോകുന്നത്.... കൊല്ലാൻ ആണോ..... പറാ.......

അതേ...... കൊല്ലാൻ തന്നെയാ.......സ്നേഹിച്ചു കൊല്ലാൻ..... എന്തേയ്.... എതിർപ്പ് വല്ലതും..... ഇനി ഉണ്ടെങ്കിലും i dont കെയർ....... നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ സമ്മതം ആവശ്യമില്ല.............. പിന്നെ ഇപ്പോൾ പോകുന്നത് പാർക്കിലേക്കാണ്..... എനിക്ക് നിന്നോട് സംസാരിക്കണം.....

എനിക്കൊന്നും സംസാരിക്കാനില്ല.....

വേണ്ടാ..... സംസാരിക്കണ്ട..... ബട്ട്‌ എനിക്ക് പറയാനുള്ളത് നീ കേട്ടേ പറ്റൂ....... മറ്റുവല്ലവരും ആയിരുന്നെങ്കിൽ ഞാൻ നിർബന്ധം പിടിക്കില്ല.... ബട്ട്‌ നീ എന്നെ കേൾക്കണം...... because i ലവ് you................

അവള് മറുപടി പറയാതെ പുറത്തേക്ക് നോക്കി..... പാർക്കിലെത്തി രണ്ടുപേരും ഒരു ബെഞ്ചിൽ ചെന്നിരുന്നു.... ഒരു ബെഞ്ചിന്റെ രണ്ടറ്റത്തായി........ അവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു........ അവളെങ്ങോട്ടോ നോക്കുന്നു......

അരുണിമാ........... താനൊന്ന് ഇത്തിരി അടുത്തേക്ക് ഇരിക്കോ.....

അവള് നോക്കിയതും അവൻ അടുത്തേക്ക് നീങ്ങിയിരുന്നു........ എന്ത് പറയണം എങ്ങനെ തുടങ്ങണം എന്ന് അവനറിയില്ലായിരുന്നു.........

അരുണിമാ........ ഇന്ന് ഉണ്ടായത് നീ കരുതുന്നപോലെ അല്ല...... അത്.... i ക്യാൻ explain....... എന്താ ഉണ്ടായതെന്ന് വച്ചാൽ.....

സ്റ്റോപ്പ്‌ it സിദ്ധാർഥ്..... ജസ്റ്റ്‌ സ്റ്റോപ്പ്‌ it....... എനിക്ക് കേൾക്കണ്ട.....

കേൾക്കണം...... ഞാനെല്ലാം പറയാം..... എല്ലാം....... പിജിയ്ക്കു ഒപ്പം പഠിച്ച കുട്ടിയാണ് ജാൻവി...... ഒരു ഫ്രണ്ട് എന്നതിൽ കൂടുതലായി എനിക്കൊന്നും തോന്നിയിരുന്നില്ല.......... പിന്നെയാണ് അവളെന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നത്.......  എനിക്കും ഇഷ്ടമായി തുടങ്ങി........... അങ്ങനെ ഞാൻ അവളെ വീട്ടിൽ introduce ചെയ്തു....... അവർക്കും പ്രോബ്ലം ഒന്നുമില്ലായിരുന്നു...... പഠിപ്പ് കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയിട്ട് മാന്യമായി കല്യാണം കഴിക്കാം എന്ന് പറഞ്ഞു......... അങ്ങനെ കാര്യങ്ങളൊക്കെ സ്മൂത്ത്‌ ആയി പോയി........ അതിനിടയിൽ അവൾക്ക് വീട്ടില് മാര്യേജ് പ്രൊപോസൽ വരാൻ തുടങ്ങി........... പിജി കംപ്ലീറ്റ് ആയിട്ടില്ല ആ സമയം...... വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവള് വേറെ കെട്ടി............

അത് കേട്ടതും അരുണിമ അവനെ നെറ്റിച്ചുളിച് നോക്കി.......... അവനെങ്ങോട്ടോ നോക്കിയാണ് സംസാരിക്കുന്നത്..........

അവള് പോയതും ഞാനാകെ തകർന്നു.... എല്ലാവരിൽ നിന്നും അകന്നു...... ഒരു ടൈപ് ഡിപ്രെഷൻ............ ഒറ്റപെട്ടു ജീവിക്കാൻ തുടങ്ങി..... ഫ്രണ്ട്സിനെ ഒഴിവാക്കി..... വീട്ടുകാരെയും അകറ്റി നിർത്തി....... ഒരു മെക്കാനിക്കൽ ലൈഫ്..... പിജി കഴിഞ്ഞ് താമസിയാതെ ജോലി കിട്ടി............. എഗൈൻ ഞാൻ ജാൻവിയെ  കണ്ടു....... പിന്നെ ഞങ്ങള് കണ്ടപ്പോൾ അവളുടെ ഡിവോഴ്സ് കഴിഞ്ഞിരുന്നു......... അവളുടെ ബ്രോക്കൺ മാര്യേജിനെ കുറിച്ചൊക്കെ കുറേ പറഞ്ഞു....... ആഫ്റ്റർ മാര്യേജ് അവളുടെ മനസ്സിൽ ഞാൻ തന്നെയായിരുന്നു അതുകൊണ്ട് തന്നെ അയാളുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല എന്നൊക്കെ................ പിന്നെയും ഞങ്ങൾ അടുത്ത്....... ഞാൻ കാരണം ആണല്ലോ അവളുടെ ലൈഫ് സ്പോയിൽ ആയത് എന്ന ചിന്തയായിരുന്നു എനിക്ക്........ ഞാൻ വീട്ടില് കാര്യം പറഞ്ഞപ്പോൾ ഏട്ടൻ ന്നെ തല്ലി...... അവളെ എങ്ങാനും മാര്യേജ് ചെയ്‌താൽ എല്ലാവരും ചത്തു കളയുമെന്ന് ഭീഷണി..... ഞാൻ കുറേ പറഞ്ഞു നോക്കി........ പിന്നെ ജാൻവി തന്നെയാണ് വേറൊരു മാര്യേജ് ചെയ്യാനുള്ള ഐഡിയ തന്നത്......... മാര്യേജ് കഴിഞ്ഞ് കുറച്ചു കഴിഞ്ഞ് ഡിവോഴ്സ് ചെയ്യുക..... അതാകുമ്പോൾ ഞങ്ങൾ തമ്മിൽ വലിയ ഡിഫറെൻസ് ഉണ്ടാകില്ലല്ലോ..............

അവനൊന്നു ശ്വാസമെടുത്തു...........

തനിക്ക് ഇതെന്നോട് ആദ്യമേ തുറന്ന് പറഞ്ഞൂടായിരുന്നോ..... ഞാൻ തന്നെ മാറി തന്നേനെ..... വെറുതെ എന്തിനാ എന്നെ നിങ്ങളുടെ ഇടയിലേക്ക് വലിച്ചിട്ടത്..... ബഫൂൺ ആക്കാനോ...... താൻ പേടിക്കണ്ട...... ഞാൻ എന്തായാലും നിങ്ങൾടെ ഇടയിലേക്ക് ഒരു ശല്യമായി വരില്ല......

അരുണിമാ....... ഞാൻ പറഞ്ഞു കഴിഞ്ഞില്ലാ....... നമ്മുടെ കല്യാണം കഴിഞ്ഞു ആദ്യമൊക്കെ എനിക്ക് നിന്നോട് ദേഷ്യമായിരുന്നു...... ജാൻവിയുടെ സ്ഥാനം നീ തട്ടിയെടുത്തത് ആലോചിച്ചു........ എന്നാൽ ബാക്കിയെല്ലാവര്ക്കും ഞാനില്ലെങ്കിലും ഒരു കുഴപ്പവുമില്ല.....  നിന്നെ അവർക്ക് വേണമായിരുന്നു....... അവർക്കൊക്കെ നീ സ്വന്തം മോളായിരുന്നു........... ആദ്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എന്റെ അടുത്തേക്ക് നീ അഡ്ജസ്റ്റ് ചെയ്യാൻ വരുന്നത്...... എന്നാൽ അന്നത്തെ ആ സംഭവത്തിന് ശേഷം നിനക്ക് എന്നോടുള്ള വെറുപ്പ് എനിക്ക് മനസിലായി............ ഇതിനിടയിൽ ഞാൻ ജാൻവിയുടെ റിയൽ ക്യാരക്ടർ മനസിലാക്കി..... അവൾക്ക് വേണ്ടത് എന്റെ സ്നേഹം ആയിരുന്നില്ല പണം ആയിരുന്നു....... അത് കണ്ടുകൊണ്ടാണ് അവള് പിന്നെയും എന്നോട് അടുത്തത്.......... പണത്തിന് വേണ്ടി അവളെന്തും ചെയ്യും.... എന്തും..... അത് മനസിലാക്കാത്ത ഞാനാ വിഡ്ഢി........... അരുണിമാ...... നീ കരുതുന്നപോലെ ഞാനവളെ താലി കെട്ടിയിട്ടില്ല..... ഇന്ന് സച്ചുവും വിച്ചൂവും പറഞ്ഞപ്പോഴാണ് ആ താലി അവളുടെ കയ്യിലുണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ...... ഞാൻ അത് തിരിച്ചു വാങ്ങാനാ ഇന്ന് പോയത്..... അപ്പോഴാ അവളെന്നെ.......... അരുണിമാ..... സത്യം.......

ഹ്മ്.... അവളോടുള്ള ദേഷ്യം എന്നോടുള്ള ഇഷ്ടായി അതല്ലേ......

അരുണിമാ....... പ്ലീസ്....... ഒരിക്കലും അങ്ങനെയല്ല...... എന്റെ അച്ഛനെയും അമ്മയെയും എന്നേക്കാൾ സ്നേഹിക്കുന്ന നിന്നോടെനിക്ക് ബഹുമാനമായിരുന്നു...... അതാ ഇഷ്ടമായി മാറിയത്......... അല്ലാതെ വെറുപ്പല്ല............. അരുണിമാ നിന്നെയാ ഞാൻ താലി കെട്ടിയത്....... നിന്റെ സമ്മതത്തോടെ അല്ലെങ്കിലും എല്ലാ അർത്ഥത്തിലും ഞാനൊരു പെണ്ണിനെ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അത് നിന്നെയാ.......നിന്നെ മാത്രമാ........ സത്യം........... അരുണിമാ....... ദേഷ്യമാണോ നിനക്ക്...... എടോ......

അവനവളുടെ തോളിൽ കയ്യിട്ടതും അത് തട്ടി മാറ്റി......

എന്റെ സമ്മതത്തോടെ അല്ലാതെ എന്നെ സ്വന്തമാക്കിയത് തെറ്റല്ലേ...... ഞാൻ തന്റെ കാലുപിടിക്കുന്നപോലെ പറഞ്ഞില്ലേ..... കെഞ്ചിയില്ലേ.....

അതെന്റെ തെറ്റ് തന്നെയാ..... ആ ദേഷ്യത്തിൽ പറ്റിപോയതാ...... നിന്നെ വേദനിപ്പിക്കണമെന്ന് വിചാരിച് ചെയ്തതല്ല..... പറ്റിപ്പോയി...... സോറി.......

അതേ തെറ്റാ...... അതിന് തനിക്ക് മാപ്പില്ല....... i hate you.......... i hate you....... എനിക്ക് തന്നെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല...... you hurt മീ lot...... മെന്റലി and ഫിസിക്കലി........ എനിക്കൊരിക്കലും പറ്റില്ല തന്നെ സ്നേഹിക്കാൻ........ ഒരിക്കലും...... എന്നെ വിട്ടേക്ക്........

ഇല്ലാ...... അങ്ങനെ നിന്നെ വിടാൻ എനിക്ക് പറ്റില്ലാ........ എനിക്ക് നിന്നെ വേണം......വെറുപ്പ് മാറും വരെ കാത്തിരുന്നാൽ പോരെ..........

its ഇമ്പോസിബിൾ.....

നമുക്ക് പോകാം....... ജാൻവിയുടെ കാര്യത്തിൽ നീ convinced അല്ലേ..... ഈ കാര്യത്തിലല്ലേ പ്രോബ്ലം........

അവളൊന്നും പറഞ്ഞില്ല........

അരുണിമാ വാ പോകാം..... അവിടെ എല്ലാവരും വിഷമത്തിലാ നീ പോയിട്ട്..... അമ്മയ്ക്ക് ചെറിയ വയ്യായ്ക പോലെയുണ്ട്.......

അത്കേട്ടതും അവളുടെ നെഞ്ചോന്ന് പിടഞ്ഞു...... വേഗം അവിടുന്ന് എണീറ്റു....

ന്നാ പെട്ടന്ന് പോകാം........

ഉം.....

വീട്ടിലെത്തിയപ്പോൾ സച്ചുവും വിച്ചൂവും വൈഷുവും പുറത്തിരിക്കുന്നുണ്ട്..... അവളെ കണ്ടതും അവർക്ക് സന്തോഷമായി...... വൈശു അവളെ കെട്ടിപിടിച്ചു......

ഡീ അരണേ...... പോകുമ്പോൾ ഞങ്ങളോട് പറയായിരുന്നു..... ഒന്നില്ലെങ്കിലും എല്ലാത്തിനും കൂട്ട് നിൽക്കുന്നവർ അല്ലേ....

പോടാ......

അവള് വേഗം അകത്തേക്ക് നടന്നു...... അമ്മ കിടക്കാണ്.... അച്ഛനും സിമിയും അടുത്തിരിക്കുന്നുണ്ട്..........

അമ്മേ.......

അവള് വിളിച്ചതും അവര് വേഗം എണീറ്റിരുന്നു..... അവർക്കും  സന്തോഷമായി.....

മിണ്ടണ്ട നീയെന്നോട്....... ഞങ്ങളെയൊക്കെ വേണ്ടാന്ന് വച്ചു പോയതല്ലേ.....

അവള് വേഗം തല താഴ്ത്തി....

അവിടെ തലയും താഴ്ത്തി നിൽക്കാതെ ഇങ്ങോട്ട് വാ........

അവള് വേഗം അടുത്തേക്ക് ചെന്നു.... അവരവളെ കെട്ടിപിടിച്ചു.....

ഇനി ഇങ്ങനെ പോകോ നീയ്യ്...

മ്ച്.....

ഉം.....പോയാൽ നല്ല പെട കിട്ടും എന്റേന്ന്.....

സിദ്ധാർഥ് നോക്കുമ്പോൾ അവരോട് കളിച് ചിരിച് സംസാരിക്കുന്ന അരുണിമയെ ആണ് കണ്ടത്.... ഒന്ന് ശ്വാസം വിട്ട് അവൻ റൂമിലേക്ക് നടന്നു..... വൈശാഖ് സച്ചിനും അവന്റെ പുറകെ പോയി....

കുഞ്ഞേട്ടാ...... ഒക്കെ സോൾവ് ആയോ.....

ഏറെക്കുറെ........

ഹാവു.... സമാധാനം.....

രണ്ടാളും വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി.... സിദ്ധു കട്ടിലിൽ മലർന്ന് കിടന്നു.......

എടാ.... സച്ചീ.....

ഉം.....

ഇനി രണ്ടിനെയും സോപ്പിട്ടു എന്റെ റൂട്ടൊന്ന് ക്ലിയർ ആക്കണം....

നിന്റെ ഏത് റൂട്ട്......

കുഞ്ചു  ....... അരുന്റെ അനിയത്തി....

അത് ശരി..... അപ്പൊ ഏട്ടൻ സാർ അത് വഴി ലൈൻ വലിക്കുന്നുണ്ടല്ലേ.....

ചെറുതായിട്ട്...... ബട്ട്‌ അരൂനെ പോലെ അല്ല കുഞ്ചു..... കുറച്ചു തലതെറിച്ചതാ.......

കൊള്ളാം മോനെ കൊള്ളാം..........

രാത്രി ഭക്ഷണം കഴിച് പതിവുപോലെ അവള് സിമിയുടെ ഒപ്പം പോയി...... സച്ചിയും വിച്ചൂവും സിദ്ദുവിനെയൊന്ന് നോക്കി....

ഏട്ടാ..... സോൾവ് ആയെന്ന് പറഞ്ഞിട്ട്.....

ചില മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും...... അത്രയ്ക്ക് വലിയ മുറിവുകളാ അവൾക്ക് ഞാൻ കൊടുത്തത്........

അവനതും പറഞ്ഞു കിടക്കാൻ പോയി.....

മോനെ ഏട്ടാ..... മിക്കവാറും പെട്ടന്ന് നിന്റെ കണക്ഷൻ റെഡിയാകും...

പോടാ നാറി..... ഇനി ഇതിറ്റിങ്ങളെ എങ്ങനെയാ ഒരുമിപ്പിക്കാ..... ഇങ്ങനെ ആണേൽ ഞാനിവിടെ നിന്ന് പോകത്തെ ഉള്ളൂ...........

ദിവസങ്ങൾ കടന്ന് പോയി.... സിദ്ധു അടുക്കാൻ നോക്കിയെങ്കിലും അമ്പിനും വില്ലിനും അടുക്കില്ലെന്ന മട്ടിലാണ് അരു..............

വിച്ചൂ...... എടാ സച്ചൂ.......

സിദ്ധു വിളിച്ചതും രണ്ടും ഉറക്കപ്പിച്ചിൽ എഴുന്നേറ്റു.....

എന്താ കുഞ്ഞേട്ടാ......

നമുക്ക് ഊട്ടിക്ക് വിട്ടാലോ ......

സച്ചു ഒന്നുകൂടെ കണ്ണ് തിരുമ്മി....

ഒന്നൂടെ പറാ....

നമുക്കെല്ലാവർക്കും കൂടെ ഊട്ടിയിൽ പോയാലോ എന്ന്...

ആ.... ഇപ്പൊ പോവണോ....

സച്ചിൻ ചോദിച്ചതും സിദ്ധു അവന്റെ തലയിൽ തട്ടി....

പോവാം..... ബട്ട്‌ ഒരു പ്രശ്നം ഉണ്ട്...

എന്ത് പ്രശ്നാ കുഞ്ഞേട്ടാ......

അരുണിമയെ നിങ്ങള് സമ്മതിപ്പിക്കണം...... ഞാൻ വിളിച്ചാൽ അവള് വരില്ലാ.....

ഇതാണോ.... ഇത് നിസാരം..... ഏട്ടൻ പോയി ബാഗ് പാക്ക് ചെയ്യ്.... ഞങ്ങള് അവളെ പൊക്കാം....

കുഞ്ഞേട്ടാ ആരൊക്കെയാ.....

അച്ഛനും അമ്മയും ഏടത്തിയും ഇല്ലെന്ന് പറഞ്ഞു..... നമ്മള് നാലാള്..... പിന്നെ വൈഷുവും കുഞ്ചുവും.....

അത് കേട്ടതും വിച്ചു ഫ്ലാറ്റ്...... അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി......

എന്താടാ നിനക്കൊരു ചിരി....... എനിക്കൊന്നും അറിയില്ല എന്ന് വിചാരിക്കരുത്....

സിദ്ധു പറഞ്ഞതും അവനൊന്നു ഇളിഞ്ഞു..........

ഈ....... പ്ലീസ് നാറ്റിക്കരുത്..... ഞാനൊന്ന് സെറ്റ് ആക്കിക്കോട്ടെ..... ഒന്ന് സപ്പോർട്ട് ചെയ്യോ....

ഉം.... ആലോചിക്കട്ടെ....

ഇങ്ങടെ കെട്ടിയോളെ പാട്ടിലാക്കാൻ ഞമ്മള് വേണം.... അപ്പൊ ഒന്ന് സപ്പോർട്ട് ചെയ്തൂടെ......

ആദ്യം നീ അവളെ സമ്മതിപ്പിക്ക്......

അവരെല്ലാം കൂടെ അവളെ സമ്മതിപ്പിച്ചു........ അങ്ങനെ എല്ലാരും  ഊട്ടിക്ക് വിട്ടു...... കാറിന്റെ ഫ്രന്റ് സീറ്റ്‌ ഒഴിവാക്കാൻ അരുണിമ നോക്കിയെങ്കിലും നടന്നില്ല....... ബാക്കിൽ സൈഡ് സീറ്റിൽ കുഞ്ചു അവളുടെ അടുത്തായി വൈശു...... വൈശുവിനോട് തെറ്റി അവളുടെ അടുത്ത് വിച്ചു പിന്നെ സച്ചി..........

എല്ലാരും  ഊട്ടിക്ക് വിട്ടു...... കാറിന്റെ ഫ്രന്റ് സീറ്റ്‌ ഒഴിവാക്കാൻ അരുണിമ നോക്കിയെങ്കിലും നടന്നില്ല....... ബാക്കിൽ സൈഡ് സീറ്റിൽ കുഞ്ചു അവളുടെ അടുത്തായി വൈശു...... വൈശുവിനോട് തെറ്റി അവളുടെ അടുത്ത് വിച്ചു പിന്നെ സച്ചി.............

വിച്ചു വൈശുവിന്റെ മുടി പിടിച്ചു വലിച്ചു..... അവളവന്റെ കയ്യിൽ മാന്തി.... അവരുടെ കളി കണ്ടതും കുഞ്ചു അത് ശ്രദ്ധിക്കാൻ തുടങ്ങി..... അവള് നോക്കുന്നത് കണ്ടതും വിച്ചു അവളെ നോക്കി പുരികം പൊക്കി .............. അവളൊന്ന് ചിരിച്ചു...

ഒന്ന് അടങ്ങി ഇരിക്കോ രണ്ടും.... ഏട്ടാ.... സിദ്ദുവേട്ടാ...

എന്താടാ സച്ചൂ......

ഒന്ന് നല്ല പാട്ടിടോ..... ഇത് ഒരുമാതിരി മരിച്ചവീട്ടിൽ പോകുന്നപോലെ..... നല്ല തപ്പാം കൂത്ത് പാട്ടിട്....

കുഞ്ഞേട്ടാ..... നല്ല റൊമാന്റിക് സോങ് ഇട്...

വിച്ചു പറഞ്ഞതും അരുണിമ അവനെ തിരിഞ്ഞു നോക്കി.....

എന്താടി അരണേ.....

പോടാ വവ്വാലേ.......

മുന്നോട്ട് നോക്കിയിരിക്കെടി....

ഇല്ലേൽ നീയെന്ത് ചെയ്യും.....

അവനവളുടെ മുടിയിൽ പിടിച്ചു വലിച്ചു.... അവള് ഏന്തി വലിഞ്ഞു അവന്റെ തലയിലടിച്ചു.......... അവനവളുടെ കൈ പിടിച്ചു തിരിക്കാൻ തുടങ്ങി.... സിദ്ധു വണ്ടി സൈഡ് ആക്കി...... വണ്ടി സ്റ്റോപ്പ്‌ ആയതും രണ്ടാളും അടി നിർത്തി നേരെയിരുന്നു...... പിന്നെ സിദ്ദുവിനെ നോക്കി.......

നിങ്ങൾടെ കലാപരിപാടികൾ നടക്കട്ടെ എന്ന് വിചാരിച്ചു നിർത്തിയതാ.... കഴിഞ്ഞോ.

അരുണിമയോട് ചോദിച്ചതും അവള് ഒരു ലോഡ് പുച്ഛമിട്ട് പുറത്തേക്ക് നോക്കി......

കഴിഞ്ഞു കുഞ്ഞേട്ടാ..... ഏട്ടൻ പാട്ടിട്........ കുഞ്ചു ഇതിനെ എവിടുന്ന് കിട്ടി....

അരൂനെ ചൂണ്ടി അവൻ ചോദിച്ചതും അവള് പിന്നെയും തിരിഞ്ഞു........

എടാ നാറി.... നീ ഫുൾ ടൈം അതിന്റെ ഉള്ളിൽ ആവില്ല..... പുറത്ത് കിട്ടിയാൽ നിന്റെ തലമണ്ട ഞാൻ പൊളിക്കും.....

കുഞ്ചു ഒന്നും മിണ്ടാതെ ചിരിച്ചിരിക്കുകയാണ്.......... സിദ്ധു വണ്ടി എടുത്ത് പിന്നെ സോങ് ഇട്ടു......

Neeyum Naanum Anbe
Kangal Korththukondu
Vaazhvin Ellai Sendru
Ondraaga Vaazhalaam

Aayul Kaalam Yaavum
Anbe Neeye Pothum
Imaigal Naangum Porthi
Idhamaai Naam Thoongalaam

Neeyum Naanum Anbey
Kangal Korthukondu
Vaazhvin Ellai Sendru
Ondraaga Vaazhalaam

En Paadhai Nee En Paadham Nee
Naan Pogum Dhooram Neeyadi
En Vaanam Nee En Bhoomi Nee
En Aadhi Andham Neeyadi

.........................................................

...

Neeyum Naanum Anbe
Kangal Korththukondu
Vaazhvin Ellai Sendru
Ondraaga Vaazhalaam

സിദ്ധു ഇടയ്ക്കിടെ അരുണിമയെ നോക്കുന്നുണ്ടെങ്കിലും അവള് മൈൻഡ് ചെയ്യുന്നില്ല................

അവിടെയെത്തി ഒരു ഹോട്ടലിൽ റൂം എടുക്കാൻ കയറി.......... സിദ്ദുവാണ് റിസെപ്ഷനിൽ പോയി സംസാരിക്കുന്നതും മറ്റും.... ബാക്കിയെല്ലാവരും മാറി നിന്ന് സംസാരിക്കുന്നു...... ഇതിനിടയിൽ കുഞ്ചുവും വൈഷുവും കമ്പനിയായി.........

എടാ രണ്ട് റൂം അല്ലേ....

അരുണിമ പെട്ടന്ന് ചോദിച്ചു.....

അപ്പൊ ഇയ്യും ഏട്ടനും പുറത്താണോ കിടക്കുന്നത്....

ഞങ്ങള് മൂന്നും നിങ്ങള് മൂന്നും.... പിന്നെ എന്താ.....

അത് അരണയുടെ കണക്ക് കൂട്ടൽ പോലെ നടന്നത് തന്നെ...........

അപ്പോഴേക്കും സിദ്ധു കിയും കൊണ്ട് അങ്ങോട്ട്‌ വന്നു.....

വിച്ചൂ.... ഇതാ നിന്റെം സച്ചുവിന്റേം ..... കുഞ്ചു ഇതാ നിങ്ങളുടെ...... അരുണിമാ ഇത് പിടി നമ്മുടെ കീ.....

അവൾക്ക് നീട്ടികൊണ്ട് സിദ്ധു പറഞ്ഞതും അവളവനെ കനപ്പിച്ചു നോക്കി..... വിച്ചൂവും സച്ചുവും വാ പൊത്തി ചിരിക്കാൻ തുടങ്ങി..... സിദ്ധു വേഗം അവളുടെ കൈ പിടിച്ചു കീ കയ്യിൽ വച്ചു കൊടുത്തു..........

എടാ വാ ബാഗൊക്കെ എടുക്കണ്ടേ...

സിദ്ധു വിളിച്ചതും അവരൊപ്പം ചെന്നു.... സാധനങ്ങളൊക്കെ എടുത്ത് ഓരോ റൂമിൽ കൊണ്ടുവച്ചു....... അവരെത്തിയപ്പോ രാത്രിയായതുകൊണ്ട് ഭക്ഷണം കഴിച്ചാശേഷമാണ് റൂമിലേക്ക് പോയത്.... അരുണിമ കുഞ്ചുവിന്റെയും വൈശുവിന്റെയും ഒപ്പം പോകാൻ തുടങ്ങിയതും സിദ്ധു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു റൂമിൽ കൊണ്ടുപോയി കതകടച്ചു.....

കയ്യിൽ നിന്ന് വിടെടോ...... വിടാൻ

അവൻ കയ്യെടുത്തു......അവള് വേഗം ഫ്രഷാകാൻ നടന്നു..... സിദ്ധു അവിടെ ഇരുന്നു...... അവള് ഫ്രഷ് ആയതും അവനും പോയി ഫ്രഷ് ആയി വന്നു..... അവൻ നോക്കുമ്പോൾ തറയിൽ വിരിച് കിടക്കുന്ന അരുണിമയെ ആണ് കണ്ടത്.....

കുഞ്ഞൂ..... നീയെന്താ ഈ കാണിക്കുന്നത്..... നല്ല തണുപ്പാ അസുഖം വരും.... മര്യാദക്ക് കേറി ബെഡിൽ കിടന്നോ......

അവള് പിന്നെയും പുച്ഛിച്ചു......

കുഞ്ഞൂ...... പറയുന്നത് കേൾക്ക്..... എന്റെ പൊന്നേ ഞാൻ നിന്നെ ഒന്നും ചെയ്യില്ല വെറുതെ തണുപ്പത്ത് കിടന്ന് അസുഖം വരുത്തേണ്ട.......... കേറി കിടക് ഇങ്ങോട്ട്...... എടോ..... ഞാൻ പില്ലോ വച്ചു divide ചെയ്തിട്ടുണ്ട് ഇനി കിടക്കാലോ........

അവളനങ്ങുന്നില്ല എന്ന് കണ്ടതും അവൻ കോരിയെടുത്തു ബെഡിലേക്കിട്ടു...... അവള് വേഗം എണീറ്റിരുന്നു.....

എന്താ തന്റെ ഉദ്ദേശം........

അവൻ വേഗം രണ്ട് കൈ കൊണ്ടും അവളെ കൂപ്പി.........

അതേ ഒന്ന് കൊണ്ട് എനിക്ക് മതിയായി...... ഇനി ഒന്നും ഉദ്ദേശിച്ചിട്ടില്ല...... ഉറങ്ങിക്കോ..... ക്ഷീണം കാണും......

അവള് ചുണ്ട് ചുള്ക്കി കിടന്നു..... ലൈറ്റ് ഓഫ് ചെയ്ത് അവനും കിടന്നു....... അവള് ഉറങ്ങി എന്ന് കണ്ടതും അവൻ ആ പില്ലോ മാറ്റി അവളോട് ചേർന്ന് കിടന്നു.... നെറ്റിയിൽ ചുണ്ടമർത്തി........ പിന്നെ അവളെയും നോക്കി കിടക്കാൻ തുടങ്ങി..... ഉറക്കത്തിലെപ്പോഴോ അവളവന്റെ നെഞ്ചിലേക്ക് തലവച്ചു...... അവനെ കെട്ടിപിടിച്ചു കിടക്കാൻ തുടങ്ങി........ ഒന്ന് ശ്വാസം വിട്ട് ഒരു പുഞ്ചിരിയോടെ അവനും അവളെ ചേർത്ത് പിടിച്ചു കിടന്നു........

രാവിലെ ഉറക്കമുണർന്നതും സിദ്ധുവിന്റെ കൈക്കുള്ളിൽ അവന്റെ നെഞ്ചോട് ഒട്ടി കിടക്കുന്നതാണ് അവള് കണ്ടത്..... അവളൊന്ന് ഞെട്ടി.....

എടോ.....

അവളുടെ അലർച്ച കേട്ടതും അവൻ ഉറക്കത്തിൽ ഞെട്ടി.......

എന്താ കുഞ്ഞൂ...... രാവിലെ തന്നെ നീയെന്തിനാ ഈ ഒച്ചയെടുക്കുന്നെ..... ചെവി അടിച്ചുപോയി.....

താനെന്താ ഈ കാണിച്ചത്..... ഇതായിരുന്നല്ലേ തന്റെ ഉദ്ദേശം.........

അല്ല നീയെന്തിനാ പില്ലോ മാറ്റി എന്നെ കെട്ടിപിടിച്ചത്...... കെട്ടിപിടിക്കണമെങ്കിൽ മര്യാദക്ക് പറഞ്ഞാൽ പോരെ..... ഞാൻ എതിർത്തു പറയോ.....

ഒന്നുമറിയാത്തപോലെ അവൻ പറഞ്ഞതും അവള് നെറ്റിച്ചുളിച്ചു....... ഇനി ഉറക്കത്തിൽ അറിയാതെ അവള് തന്നെ ചെയ്തതാണോ എന്ന ഡൌട്ട് ആയിരുന്നു............

താൻ കൈ മാറ്റ്...... എനിക്ക് എണീക്കണം ..........

ഇത്രേം നേരം കെട്ടിപിടിച്ചില്ലേ ഒരഞ്ചു മിനിറ്റ് കൂടെ കിടക്കോ..... പ്ലീസ്.......

അവൻ കെഞ്ചിയതും അവള് കൈ തട്ടി മാറ്റി എണീറ്റു.........ഒരു പുഞ്ചിരിയോടെ പില്ലോയും കെട്ടിപിടിച്ചു അവൻ കമഴ്ന്നു കിടന്നു...........

അവള് ഫ്രഷ് ആയിട്ടും അവൻ എണീറ്റില്ലായിരുന്നു.... അവള് നനഞ്ഞ ടർക്കി വച്ചു അവനെ എറിഞ്ഞു.....   അവൻ വേഗം എണീറ്റു......

നീയാള് കൊള്ളാലോ......... ഉപദ്രവിക്കുന്നോ.....

താൻ ഫ്രഷ് ആകുന്നില്ലേ.....

ഉം......

അവൻ വേഗം ബാത്‌റൂമിലേക്ക് നടന്നു...... അവൻ വന്നപ്പോൾ അവള് മുടിയൊതുക്കുകയാണ്..... അവൻ പെട്ടന്ന് അവളുടെ കഴുത്തിൽ ചുണ്ടമർത്തിയതും അവള് പൊള്ളിപിടഞ്ഞു പോയി....... പിന്നെ അവനെ ദേഷ്യത്തിൽ നോക്കി..... അവൻ കണ്ണ് രണ്ടും ചിമ്മി.......  ഒരു മൂളിപ്പാട്ടും പാടി ഡ്രെസ് മാറ്റാൻ തുടങ്ങി........... അവള് വേഗം മുടി കെട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു...... കറക്റ്റ് നെഞ്ചിലേക്ക് ലാൻഡ് ചെയ്തു..........

നിന്നോട് സിന്ദൂരം തൊടണം എന്ന് പറഞ്ഞത് മറന്നോ........ അതേ വേറൊന്നുമല്ല കല്യാണം കഴിഞ്ഞതാണെന്ന് അറിഞ്ഞാൽ പിന്നെ വേറാരും വായ്നോക്കില്ലല്ലോ...... അതുകൊണ്ടാ.......... നിന്നെ ആരും നോക്കുന്നത് പോലും എനിക്കിഷ്ടല്ല.....

അവള് നെറ്റിച്ചുളിച്ചു......

ഞാൻ കാണുന്നപോലെ മറ്റാരെങ്കിലും നിന്നെ കാണുന്നത് ഇഷ്ടല്ല എന്ന്........ പിന്നെ ആ സഞ്ജു അവനിനി വിളിച്ചാൽ അവന്റെ പല്ലടിച്ചു കൊഴിക്കും ഞാൻ കേട്ടല്ലോ..... അവനോട് പറഞ്ഞേക്ക്.......... അവന്റെയൊരു ഒലിപ്പിക്കൽ..... നൂറു വട്ടം വിളിക്കും അവൻ..... എന്തിനാ അവനിങ്ങനെ വിളിക്കുന്നത്...... എനിക്കത് ഇഷ്ടമല്ല......... കുഞ്ഞൂ..... നിനക്ക്  മനസിലാകുന്നുണ്ടോ...... ഞാൻ നിന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആണ്..............

കുഞ്ചുവും വൈഷുവും അങ്ങോട്ട് വന്നപ്പോൾ കണ്ടത് സിദ്ധു അരുണിമയെ കെട്ടിപിടിച്ചു നിൽക്കുന്നതാണ്.... അവര് വേഗം വന്ന വഴി തിരിച്ചുപോയി...,... അവരുടെ വരവ് കണ്ടതും വിച്ചൂവും സച്ചുവും ഒന്ന് നോക്കി....

എന്താ പന്തം കണ്ട പെരുചാഴിയെ പോലെ.....രണ്ടെണ്ണവും

രണ്ടും നല്ല റൊമാൻസ് ആണ്......

കുഞ്ചു പറഞ്ഞതും സച്ചു ഒന്ന് നെറ്റിച്ചുളിച്ചു.....

അങ്ങനെ വരാൻ വഴിയില്ലല്ലോ......

അവരവിടെ തന്നെ നിന്നു..... ഈ സമയം അരുണിമ അവന്റെ കൈ മാറ്റാൻ നോക്കുകയാണ്...

കയ്യെടുക്കെടോ..... കയ്യെടുക്കാൻ..... സിദ്ധാർഥ്......

എന്റെ മോളെ നീയെന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത്........   ഞാനല്ലേ..... അല്ലാതെ വേറാരും അല്ലല്ലോ...........അന്നറിയാതെ ദേഷ്യത്തിൽ പറ്റിയതല്ലേ......... അതിനിപ്പോ എന്താ ഒന്നും സംഭവിച്ചില്ലല്ലോ......ഇനി സംഭവിച്ചിരുന്നെങ്കിൽ തന്നെ എന്താ പ്രോബ്ലം..... നീയും ഞാനുമല്ലേ...... വിട്ടേക്ക്.... സോറി.....അല്ല ഇനി ഇവിടെ ജൂനിയർ അരുണിമയോ സിദ്ധാർത്തോ ഉണ്ടോ..........

അവളുടെ അടിവയറ്റിൽ കൈ വച്ചു ഒരു കുസൃതിയോടെ അവൻ പറഞ്ഞതും അവളവനെ ദേഷ്യത്തോടെ നോക്കി..........

ന്നെ വിട്...... ഇപ്പൊ വിട്ടില്ലെങ്കിൽ ഞാൻ ഈ റൂമിൽ നിന്ന് പുറത്തിറങ്ങില്ല.....

അവൻ വേഗം വിട്ടു.......പിന്നെ പുറത്തേക്കിറങ്ങാൻ തുടങ്ങി....അരുണിമ ഇത്തിരി കഴിഞ്ഞു അങ്ങോട്ട്‌ വന്നു...... എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച് പുറത്തേക്കിറങ്ങി.........

കുഞ്ചുവും സിദ്ധാർത്തും സംസാരിച്ചു നടക്കുന്നു..... അരുണിമയും വൈഷുവും.... ഏറ്റവും പിന്നിൽ സച്ചുവും വിച്ചൂവും.....

എടാ ഈ അരണയ്ക്ക് ഏട്ടനോട് സംസാരിച്ചു നടന്നാൽ പോരെ അങ്ങനെ ആണേൽ എനിക്ക് കുഞ്ചുനെ സെറ്റ് ആക്കമായിരുന്നു........

നിനക്ക് സെറ്റാക്കല്ലേ  വേണ്ടത്...... ഞാനിപ്പോ റെഡി ആക്കി തരാം.....

എങ്ങനെ....

അതൊക്കെ ഉണ്ട്.... കട്ടയ്ക്ക് കൂടെ നിന്നോ.......

സച്ചു വേഗം അരുണിമയുടെ തോളിൽ കയ്യിട്ടു...

എടീ.... അരൂ.....

ഉം.... എന്താ ഒച്ചേ......

അതുണ്ടല്ലോ..... മ്മടെ കൂട്ടത്തിൽ ഒരാൾക്ക് ഒരസുഖം.....

ആർക്ക് എന്തസുഖം.....

ദാ ഏട്ടന്.......

വിച്ചൂനെ പിടിച്ചു അവൻ പറഞ്ഞു.... അരുണിമ അവനെ നോക്കി....

എന്താടാ മോനെ...... വല്ല ക്യാൻസർ എങ്ങാനും ആണോ.....

അരുണിമ ചോദിച്ചതും വൈശു ചിരിക്കാൻ തുടങ്ങി......

എടീ ഇത് അതിലും മാരകമാ...... നല്ല അസ്സല് പ്രേമം......

വൈഷ്ണയും അരുണിമയും ഒന്ന് ഞെട്ടി.... ......

എടാ..... സത്യാണോ....

ആടി......നീ ഇങ്ങോട്ട് വാ ഞാൻ പറയട്ടെ....

വിച്ചു അവളുടെ കൈ പിടിച്ചു വലിച്ചു..... വൈശു അവന്റെ അടുത്തേക്ക് നീങ്ങി നിന്നു........

എടീ കുറച്ചു കാലമായി തുടങ്ങിയിട്ട്..... ബട്ട്‌ എനിക്ക് ആളോട് പറയാൻ പേടി.....

നീ പറയെടാ മുത്തേ ഞാൻ ഉണ്ട് കൂടെ...

നീ പറയോ അവളോട് പ്ലീസ്.... ഒന്ന് റെഡി ആക്കി തരോ..... മൊത്തം കാര്യങ്ങളും നിന്നെ ഏല്പിക്കുവാ.... അവളോടും അവളുടെ പേരെന്റ്സിനോടും എല്ലാം നീ പറയണം.....

എടാ ഞാനോ.....

നല്ല മോളല്ലേ.... പ്ലീസ്.... നിന്നെ കൊണ്ട് പറ്റും.... നിന്നെ കൊണ്ടേ പറ്റൂ.........

ഉം.....?

പ്രോമിസ് ചെയ്യ് എന്റെ കൂടെ ഒടുക്കം വരേയ്ക്കും ഉണ്ടാകും എന്ന്....

പിന്നെ അല്ല.... പ്രോമിസ്.... ഞാൻ ഉണ്ടാകും..... അല്ല.... നീ ആരാന്ന് പറഞ്ഞില്ലല്ലോ..... ആരാടാ ആള്.... ഞാൻ പറഞ്ഞു സെറ്റ് ആക്കാം.... നീ പറാ......

വിച്ചു സച്ചിനെ നോക്കി... അവൻ പറയാൻ ആക്ഷൻ കാണിച്ചു.....

എടീ..... അത്.....

നീ പറയെടാ പൊട്ടാ......

കുഞ്ചു........ നിന്റെ കുഞ്ചു....... ഈ കഥയുടെ
To Top