രചന: ആര്യ പൊന്നൂസ്
അരുണിമാ...... നീ..... നീ മറ്റൊരു മാര്യേജിനു റെഡി ആണോ........
അവളുടെ മറുപടിയ്ക്കായി അവൻ ചെവിയോർത്ത് നിന്നു......
അതൊക്കെ ചോദിക്കാൻ താൻ ആരാ...... ചിലപ്പോൾ കഴിച്ചെന്നും വരാം ഇല്ലെന്നും വരാം..... അതെന്റെ സൗകര്യം....... അതിലൊന്നും തലയിടാൻ തനിക്ക് യാതൊരു അവകാശവുമില്ല.......താനൊന്ന് ഇവിടുന്ന് ഇറങ്ങി പോവോ..... പ്ലീസ്......
അവനവളുടെ മുഖത്തേക്ക് നോക്കി.... അത് കണ്ടതും അവള് തലവെട്ടിച്ചു........
അരുണിമാ....... i want to ടോക്ക് to you..... പ്ലീസ് its my റിക്വസ്റ്റ്.......
അവള് വേഗം കട്ടിലിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് നടന്നു........ സിദ്ധാർത്തിന്റെ മനസ് ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു...... ജോലിക്ക് പോയെങ്കിലും ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല...............
ഇല്ലാ അരുണിമാ......... അങ്ങനെ നിന്നെ ഞാൻ പോകാൻ സമ്മതിക്കില്ല........ തെറ്റാണ് ചെയ്തത്രയും....... ബട്ട് now റിയലി i ലവ് you......... നിന്നെ കെട്ടാൻ വരുന്നവനെ ഞാനൊന്ന് കാണട്ടെ....... പിന്നെ അവനെ വേറാരും കാണേണ്ടി വരില്ലാ..........
അവൻ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ആരുടെയോ കൈ അവന്റെ തലയിൽ തട്ടിയത്.... ഞെട്ടികൊണ്ട് അവൻ തിരിഞ്ഞു...... പിന്നിൽ ജാൻവി.........
എന്താ സിദ്ധൂ...... നീയെന്താ വല്ലാതിരിക്കുന്നത്......
അവന്റെ അടുത്തായി ഇരുന്നുകൊണ്ട് അവള് ചോദിച്ചു.....
nothing..... headache......
എന്നാൽ വാ ഹോസ്പിറ്റലിൽ പോകാം......
അതൊന്നും വേണ്ടാ........ അത് റെഡിയാകും.......
ഉം..... ഈ headache മാറ്റാനുള്ള വിദ്യ എനിക്കറിയാം......
അവള് വേഗം എണീറ്റ് അവന്റെ തല മസാജ് ചെയ്യാൻ തുടങ്ങി..........
ജാൻവി..... നീ മാറ്...... പ്ലീസ്......
എന്താ സിദ്ധു.....
nothing...... എനിക്ക് കുറച്ചു പണിയുണ്ട്..... സോ പ്ലീസ്.....
ഉം....... സിദ്ധൂ ആ ജന്തു എപ്പോഴാ അവിടുന്ന് പോവാ......
ഏത് ജന്തു.....
അവൻ നെറ്റിച്ചുളിച് ചോദിച്ചു.....
ആ അരുണിമാ...... എല്ലാവരും എടുത്ത് തലയിൽ വച്ചതല്ലേ അവളെ......
അവൻ മൗനം പാലിച്ചു...... പിന്നെ സിസ്റ്റത്തിലേക്ക് നോക്കി.......
ജാൻവി...... നമുക്ക് പിന്നെ സംസാരിക്കാം..... എനിക്ക് കുറച്ചു പെന്റിങ് വർക്സ് കംപ്ലീറ്റ് ചെയ്യാനുണ്ട്......
ഓക്കേ ഡാ.......
അവള് വേഗം അവിടുന്ന് മാറി......... അവൻ സിസ്റ്റത്തിലേക്ക് കണ്ണും നട്ട് ഇരുന്നതല്ലാതെ ഒന്നും ചെയ്തില്ല..........വൈകിട്ട് പെട്ടന്നിറങ്ങി..... ഒരുപാട് തവണ അരുണിമയുടെ അടുത്തേക്ക് പോയെങ്കിലും അവള് വഴുതി മാറി...............
ആ ശനിയാഴ്ച അവരെല്ലാം പിന്നെയും തറവാട്ടിലേക്ക് പോയി....... ഇത്തവണ അച്ഛമ്മയുടെ കയ്യും കാലും പിടിച്ചു അവള് വൈശുവിന്റെ ഒപ്പം പോയി കിടന്നു........ സിദ്ധു അവള് വരുന്നതും കാത്ത് കുറേ നേരമിരുന്നു........... പിന്നെ ഹോളിലും കുളത്തിന്റെ അടുത്തുമൊക്കെ പോയി നോക്കി...... അവിടെയൊന്നും കാണാതായപ്പോൾ അവള് കിടന്നിട്ടുണ്ടാകുമെന്ന് മനസിലായി തിരികെ വന്ന് കിടന്നു............
പിറ്റേന്ന് പ്രതിഷ്ഠ കഴിഞ്ഞശേഷം വൈകുന്നേരം അവിടുന്ന് കുറച്ചു മാറിയുള്ള അമ്പലത്തിലെ ഉത്സവത്തിനു സിദ്ദുവും സച്ചിനും വൈശാഖ് അരുണിമയും വൈഷുവും കൂടെ പോയി...................
ശിങ്കാരിമേളം കഴിഞ്ഞശേഷം അരുണിമയും വൈഷുവും കൂടെ കുപ്പിവളകൾ നോക്കാൻ തുടങ്ങി..... സിദ്ധാർഥ് ഇത്തിരി മാറിയാണ് നിൽക്കുന്നത്....... വൈശാഖ് സച്ചിനും അവരുടെ പിന്നിലായി നിൽക്കുന്നുണ്ട്....... കുറച്ചു കഴിഞ്ഞതും ഒരുത്തൻ അവരുടെ അടുത്തേക്ക് വന്നു.........
നിങ്ങളിവിടെ അടുത്തുള്ളവരാണോ.....
സച്ചിൻ അതേയെന്ന് തലയാട്ടി.....
അതാ..... ആ കുട്ടി നിങ്ങടെ ഒപ്പം വന്നതല്ലേ.....
അരുണിമയെ ചൂണ്ടി ചോദിച്ചു....
എന്താ കാര്യം....
വൈശാഖ് പെട്ടന്ന് ചോദിച്ചു.......
ഒരു മാര്യേജ് പ്രൊപോസലിന് വേണ്ടി ആയിരുന്നു.......
ആണോ...... അതാ.... ആ ചേട്ടനെ കണ്ടോ....
സിദ്ധാർത്തിനെ ചൂണ്ടി അവനങ്ങോട്ട് നോക്കി...
ആ.... കണ്ടു...
ആ ചേട്ടനോട് ചോദിച്ചാൽ ആ കുട്ടിയുടെ കാര്യങ്ങളൊക്കെ പറഞ്ഞു തരും.....
അവൻ വേഗം സിദ്ധാർത്തിന്റെ അടുത്തേക്ക് ചെന്നു.........
ഏട്ടാ.....
ഉം.... എന്താ......
ആ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്ന് തരോ.....
ഏത്....
ആ റെഡ് കളർ ചുരിദാർ......
സിദ്ധാർത്തിന് ദേഷ്യം വന്നെങ്കിലും ഒന്ന് കൺട്രോൾ ചെയ്തു....
എന്തിനാ.....
അത്..... ആ കുട്ടിയെ ഇഷ്ടായി പേരെന്റ്സിനെ വിട്ട് അന്വേഷിക്കാൻ ആയിരുന്നു.........
എടോ...... കണ്ടവന്റെ ഭാര്യയെ അല്ല പ്രൊപ്പോസ് ചെയ്യേണ്ടത്....... she is my wife......
സോറി ഏട്ടാ....... ഞാൻ വിചാരിച്ചു unmarried ആണെന്ന്..... താലിയും സിന്ദൂരവും ഒന്നും കണ്ടില്ല........... റിയലി സോറി......
അവനതും പറഞ്ഞു പോയി.... സിദ്ധു ഒന്ന് അരുണിമയെ നോക്കി..... പിന്നെ വേഗം കാറിന്റെ അടുത്തേക്ക് നടന്നു കാറിൽ എന്തോ തിരയാൻ തുടങ്ങി........ പിന്നെ ദേഷ്യത്തിൽ തിരിച്ചു വന്നു അരുണിമയുടെ കയ്യിൽ പിടിച്ചു വലിച്ചു...... അവള് കൈ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല......... വൈശാഖ് സച്ചിനും വൈഷുവും പിന്നാലെ നടന്നു.......... അവൻ നേരെ അവളുടെ കയ്യും പിടിച്ചു നടന്നത് ഒരു ഭാഗത്തിരുന്ന് സിന്ദൂരം വിൽക്കുന്നവരുടെ അടുത്തേക്കാണ്..... അവിടെയെത്തിയതും അവരുടെ മുന്നിൽ നിരത്തി വച്ച സിന്ദൂരത്തിൽ നിന്നും മെറൂൺ കളർ സിന്ദൂരം കയ്യിലെടുത്തു അവളുടെ സീമന്ദരേഖയിൽ ചാർത്തി.....
അവള് ഞെട്ടിപിടഞ്ഞു പോയി.....
എടോ താനിത് എന്താ കാണിച്ചത്..... തനിക്കെന്താ വട്ടുണ്ടോ.........
ഇനി നീ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സിന്ദൂരം തൊടാതെ ഇറങ്ങരുത്.... കേട്ടല്ലോ..... its not റിക്വസ്റ്റ്..... its a വാണിംഗ്....... മൈൻഡ് it.............
വൈശാഖ് സച്ചിനും ഹൈഫൈ കൊടുത്തു..... വൈശു ഒന്നും മനസിലാകാതെ അന്തം വിട്ട് നിൽക്കുന്നു..........
അരുണിമ വേഗം അത് മായ്ക്കാൻ കൈ പൊക്കിയതും അവനവളുടെ കൈപിടിച്ച് വച്ചു.....
അരുണിമാ...... ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു.......... ആ സിന്ദൂരം നിന്റെ നെറ്റിയിൽ മായാതെ ഉണ്ടാകണം എന്നും.......ഞാൻ മരിച്ചതിനു ശേഷം നീ നിന്റെ സൗകര്യം പോലെ ചെയ്തോ....... എന്നാൽ അതിന് മുൻപ് നീയിത് മായ്ച്ചു കളഞ്ഞാൽ.......
അവളെ നോക്കി കനപ്പിച്ചു പറഞ്ഞു ........ പിന്നെ അവളുടെ കയ്യിൽ വിടാതെപിടിച്ചു മുന്നോട്ട് നടന്നു..... മൂന്ന്പേരും അവരുടെ പിന്നാലെ നടന്നു.....
ഏട്ടാ ഇതെന്താ സംഭവം....
വൈശു സച്ചിനെ തോണ്ടി ചോദിച്ചു......
അതൊന്നൂല്യടി...... അവരെന്തോ സൗന്ദര്യപ്പിണകത്തിൽ ആണെന്ന് തോന്നുന്നു......
ഓ അതാണോ........
സിദ്ധു കാറിലെ ഫ്രന്റ് ഡോർ തുറന്ന് അവളെ അങ്ങോട്ട് കയറ്റി ....... അവളവിടുന്ന് ഇറങ്ങി ബാക്കിൽ കയറാൻ നോക്കിയപ്പോഴേക്കും മൂന്ന്പേരും ബാക്ക് സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു...... അവള് കണ്ണുരുട്ടി അവനെ നോക്കി........ അവനത് മൈൻഡ് ചെയ്യാതെ വണ്ടിയെടുത്തു.................. കുറച്ചു കഴിഞ്ഞതും അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി..... അവള് വേഗം അറ്റൻഡ് ചെയ്തു.....
ആഹ്..... സഞ്ജു പറയെടാ......
ആ പേര് കേട്ടതും സിദ്ധു പല്ല് കടിക്കാൻ തുടങ്ങി......... അരുണിമ അതൊന്നും ശ്രദ്ധിക്കാതെ അവനോട് ഇരുന്ന് സംസാരിക്കുന്നു...........സിദ്ധാർത്തിന്റെ ദേഷ്യം കണ്ട് മൂന്ന് പേർക്കും ചിരി വരുന്നുണ്ടായിരുന്നു..... ഒടുക്കം ദേഷ്യം കൂടി അവനവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി കോൾ കട്ട് ചെയ്തു.........
എടോ..... താൻ എന്തിനാ അത് ചെയ്തേ...... തനിക്ക് എന്തിന്റെ അസുഖമാ........ എന്റെ ഫോണിങ് താ.......
അവനത് മൈൻഡ് ചെയ്തില്ല.....
എടോ..... ഞാൻ തന്നോടാ പറയുന്നത്....... തനിക്കെന്താ വേണ്ടത്...... ബാക്കിയുള്ളവർക്ക് ഒരു വിധത്തിലും സമാധാനം തരില്ലെന്ന് വച്ചാൽ........ സച്ചീ...... എന്റെ ഫോൺ മേടിച് താ.......
അവനത് കേൾക്കാത്ത മട്ടിൽ വൈശാഖ്‌നോട് സംസാരിക്കാൻ തുടങ്ങി..... അവള് ദേഷ്യത്തിൽ കൈ സീറ്റിൽ കുത്തി.... സിദ്ധു ഒന്ന് പുഞ്ചിരിച്ചു ഫോൺ അവൾക്ക് നീട്ടി......
ഇതാ...... ഫോൺ.........
അവളത് വാങ്ങി പുറത്തേക്ക് നോക്കിയിരിന്നു...........
വീടെത്തിയതും അവള് വേഗം ഇറങ്ങി വൈശുവിന്റെ മുറിയിലേക്ക് നടന്നു..... സിദ്ധു ഒരു പുഞ്ചിരിയോടെ കാറിന്റെ കിയും കറക്കി അകത്തേക്ക് നടന്നു..........
പിറ്റേന്ന് തന്നെ അവര് തിരിച്ചു പോന്നു.... വൈഷുവിനു വെക്കേഷൻ ആയതുകൊണ്ട് അവളും ഒപ്പം വന്നു......... അവിടെയെത്തിയതും വൈഷുവും അരുണിമയും കറങ്ങാൻ പോകാണെന്നും പറഞ്ഞു പുറത്തേക്കിറങ്ങി.......
വൈശാഖ് സച്ചിനും നോക്കുമ്പോൾ സിദ്ധു റൂമിലുള്ള സകല സാധനങ്ങളും വാരി വലിച്ചിട്ടിട്ടുണ്ട്...... എന്തോ കാര്യമായി തിരയുകയാണെന്ന് അവർക്ക് മനസിലായി......
കുഞ്ഞേട്ടാ ....... എന്താ തിരയുന്നത്...... പറ ഞങ്ങളും കൂടാം.....
അവനൊന്നു രണ്ടുപേരെയും നോക്കി......
ഞാൻ..... ഞാൻ അരുണിമയുടെ കയ്യിൽ നിന്ന് താലിയും മോതിരവും അഴിച്ചു വാങ്ങിയിരുന്നു......... കാറിൽ വച്ചെന്നാണ് ഓർമ....... ബട്ട് അതിലില്ല..... ഇവിടെയും കാണുന്നില്ല.....
സച്ചിനും വൈശാഖ് പരസ്പരം നോക്കി.....
ആ ഡാഷ് മോൾക്ക് കെട്ടിക്കൊടുത്ത സാധനം ഇവിടെ തിരഞ്ഞിട്ടെന്താ....
സച്ചിൻ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു........ സിദ്ദുവിനു ദേഷ്യം വന്നു...
ഡാ....... നീയെന്താ പറഞ്ഞെ..........സ്വതന്ത്ര്യം തന്നെന്നു കരുതി അത് തോന്ന്യാസം പറയാനുള്ള ലൈസെൻസ് ആക്കരുത്......... എനിക്കേ ഓർമ കുറവ് ഇല്ലാ....... പിന്നെ ഈ സിദ്ധാർഥ് ഒരു പെണ്ണിനെയേ താലി കെട്ടിയിട്ടുള്ളൂ...... അത് അരുണിമയാ.....
ഈ സിദ്ധാർഥ് ഒരു പെണ്ണിനെയേ താലി കെട്ടിയിട്ടുള്ളൂ...... അത് അരുണിമയാ ..........നീയെന്താ അങ്ങനെ പറഞ്ഞത് അവളെ കെട്ടുന്നത് നീ കണ്ടോ...... പറാ കണ്ടോന്ന്.....
കുഞ്ഞേട്ടാ..... പിന്നെ എങ്ങനെ ആ താലി ആ പെണ്ണിന്റെ കഴുത്തിൽ വന്നു.......
വിച്ചൂ..... നീയത് കണ്ടോ....
ഞാൻ കണ്ടില്ല...... ബട്ട് അരു കണ്ടു..... താലി മാത്രമല്ല മോതിരവും......
സിദ്ധാർഥ് തലയ്ക്കു കൈ വച്ചു.....
damnt...... ഞാനത് കാറിലാണ് വച്ചത്...... ഒരുദിവസം അവളെന്നോട് കാറ് വാങ്ങിട്ടുണ്ടായിരുന്നു..... അന്ന് എടുത്തതാവും......... ഛേ........ അരുണിമ ഞാൻ അത് അവൾക്ക് കെട്ടികൊടുത്തു എന്നാണോ വിശ്വസിക്കുന്നത്.......
ഉം......
രണ്ടുപേരും ഒരുപോലെ മൂളി.......... അവനൊന്നു വിളറി.....
അച്ഛനും അമ്മയും സത്യം ഞാൻ അങ്ങനെ ചെയ്തിട്ടില്ലാ.......
സിദ്ധു പറഞ്ഞതു സത്യമാണെന്ന് അവർക്ക് ബോധ്യമായി........
ഏട്ടാ...... നീ ടെൻഷൻ ആകേണ്ട....... അരൂനെ ഞങ്ങള് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം..... ബട്ട് ഞാൻ നിന്നോട് ഒന്ന് ചോദിക്കട്ടെ.......
ഉം......
അവൾക്ക് എന്തിനാ നിന്നോടിത്ര വെറുപ്പ്...... അതറിഞ്ഞതിനു ശേഷം അവൾക്ക് ദേഷ്യമുണ്ടായിരുന്നു..... എന്നാലിത്ര വെറുപ്പില്ലായിരുന്നു....... അതെന്താ.......
സച്ചിൻ ചോദിച്ചതും സിദ്ധാർഥ് മൗനം പാലിച്ചു.......
കുഞ്ഞേട്ടാ പറാ...... ഞങ്ങളത് സോൾവ് ചെയ്തു തരാം........
ഇല്ലാ വിച്ചൂ....... ആ പ്രോബ്ലം എനിക്കേ സോൾവ് ചെയ്യാൻ പറ്റൂ...... അതങ്ങനെയാ........ ബട്ട് അതിന് മുൻപ് എനിക്കൊരാളെ കാണണം...........
ആരെ......
ആ...... മോളെ.....എനിക്കറിയണം എന്ത് ധൈര്യത്തിലാ അവളാ താലിയും മോതിരവും അണിഞ്ഞു നടക്കുന്നതെന്ന്................
അവൻ വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി..... അപ്പോഴാണ് സിമിയെ കണ്ടത്.......
എടാ...... ഞാനും വരാം.....
വേണ്ടാ ഏടത്തി...... ഞാൻ പെട്ടന്ന് പോയി വരും.........
അവൻ വീട്ടിൽ നിന്നും പെട്ടന്നിറങ്ങി.... ജാൻവിയോട് ബീച്ചിലേക്കെത്താൻ പറഞ്ഞു............
സിദ്ധാർഥ് എത്തി കുറച്ചു കഴിഞ്ഞാണ് അവള് വന്നത്..........
ഹേയ്..... സിദ്ധൂ..... എന്ത് പറ്റി..... ഉം....
അവന്റെ കയ്യിൽ തൂങ്ങിയതും അവൻ കൈ തട്ടി മാറ്റി.......
എന്താ സിദ്ധൂ......
നീ എന്റെ വണ്ടിയിൽ നിന്ന് എന്നോട് പറയാതെ എന്തെങ്കിലും എടുത്തിരുന്നോ?
എന്ത് എടുക്കാൻ.....
ഒന്നും എടുത്തില്ലേ.....
ഇല്ലാ.....
ഡീ മുഖത്ത് നോക്കി കള്ളം പറയുന്നോ......
ഞാൻ എടുത്തിട്ടുണ്ടെങ്കിൽ അതെനിക്ക് അവകാശപ്പെട്ടതാണ്...........
നോ...... നെവർ....... അതിന് ഒരാവകാശിയെ ഉള്ളൂ..... അരുണിമാ......
സി..... സ്.... സിദ്ധൂ........ do you ലവ് her......
യെസ്...... i ലവ് her.......... മോർ than എനിതിങ്....
ജാൻവി അവനെ നോക്കി പല്ല് കടിച്ചു.,.....
സിദ്ധാർഥ് നീ ശരിക്കും ആലോചിച്ചിട്ടാണോ പറയുന്നത്......
അതേടി പുല്ലേ........ നീയെന്താ കരുതിയത് നിന്റെ തേർഡ് റേറ്റ് ക്യാരക്ടർ ഞാൻ ഒരിക്കലും അറിയില്ലെന്നോ........... നിന്നെ ഞാൻ സ്നേഹിച്ചു എന്നത് സത്യമാ..... എന്നാൽ ഇപ്പോൾ എനിക്ക് നിന്നെ അറപ്പാ....... അത്രയ്ക്ക് ചീപ്പാടി നീ....... പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ബീസ്റ്റ്.............
ഛീ..... നിർത്തെടാ..... നീ പറഞ്ഞത് തന്നെയാ ഞാൻ..... അതിനിപ്പോ എന്തേയ്........ പണം തന്നെയാ വലുത്...
...ഈ ലോകത്ത് ആത്മാർത്ഥ സ്നേഹം എന്നൊന്നില്ല....... എല്ലാം അഭിനയമാ... എല്ലാം....... ബട്ട് ഒന്ന് ഞാൻ പറയാം എന്നെ ഒഴിവാക്കി അവളുടെ കൂടെ സുഖിച്ചു ജീവിക്കാം എന്നത് നീ സ്വപ്നം പോലും കാണണ്ട............ അവളതിന് ജീവനോടെ ഉണ്ടെങ്കിൽ അല്ലേ.....
എന്താടി മറ്റവളെ..... നീയാരെയാ ഭീഷണി പെടുത്തുന്നെ എന്നെയോ..... വേറെ ആളെ നോക്ക് നീ..... നീ പറയുന്നത് കേട്ട് പേടിക്കാൻ ഫൂളല്ല ഞാൻ........
അത് കേട്ടതും അവളൊന്ന് പുച്ഛിച്ചു ചിരിച്ചു.........
നീ ചിരിച്ചോ... അവൾക്ക് നേരെ ചെറുവിരലെങ്കിലും അനക്കിയാൽ പിന്നെ നീ ചിരിക്കേണ്ടി വരില്ല....... എന്താ നീ പറഞ്ഞെ ആത്മാർത്ഥ സ്നേഹം ഇല്ലെന്നോ...... ഉണ്ടെടി..... ഇപ്പോഴും ഉണ്ട് എന്നാ അതിന് നിനക്ക് അർഹത ഇല്ലാ......... you are സെൽഫിഷ്.............
ഓഹ്..... ഞാൻ സെൽഫിഷ്..... അപ്പൊ നിന്റെ മറ്റവളോ...... അവള് വല്യ പുണ്യാളത്തി..... അതായിരിക്കും നിന്റെ അനിയന്മാരുടെ ഒപ്പം രാപ്പകൽ ഇല്ലാതെ കറങ്ങുന്നത്...... ഇനി നിങ്ങള് മൂന്ന്പേരും കൂടെ ആണോ അവളെ കെട്ടിയത്.....
അത് പറഞ്ഞു കഴിയലും സിദ്ധാർത്തിന്റെ കൈ അവളുടെ മുഖത്തു പതിച്ചു......... അവളുടെ കണ്ണുകൾ കലങ്ങി........
എന്റെ പെണ്ണിനെ കുറിച് ഇനിയൊരക്ഷരം പറഞ്ഞാൽ നിനക്ക് കിട്ടുന്നതിന്റെ എണ്ണം കൂടും....... നീ ആ താലിയും മോതിരവും തിരിച്ചു താ..... എനിക്ക് സമയമില്ല...... താടി...... ഛീ താടി......
ഇല്ലാ തരില്ലാ.......
മര്യാദക്ക് തന്നോ....... നിന്റെ കുത്തിനു പിടിച്ചു വാങ്ങിക്കാനും എനിക്കറിയാം..... വെറുതെ അത് ചെയ്യിക്കേണ്ട........
എന്നെ കൊന്നാലും ഞാൻ തരില്ല......
ഈ ഒരു നിസാര കാര്യത്തിന് നിന്നെ കൊല്ലേണ്ട കാര്യമൊന്നുമില്ല.... അല്ലാതെ തന്നെ വാങ്ങിക്കാൻ എനിക്കറിയാം....... താടി...... എടീ..... എന്റെ വായേൽ നല്ലതല്ല വരുന്നത് അത് കേൾക്കണ്ടേൽ താ....... ഇങ്ങോട്ട് താടി ₹**₹*#മോളേ...........
അവനവളുടെ ഇരുകവിളിലുമായി കയ്യമർത്തി......
താ....... എന്റെ ക്ഷമയെ പരീക്ഷിക്കരുത്.......
അവൻ നല്ല ശക്തിയിൽ അമർത്തി..... അവൾക്ക് കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.... അതൊന്നും അവനെ ബാധിക്കുന്ന വിഷയമേ അല്ലായിരുന്നു........
അരുണിമയും വൈഷ്ണയും ചുറ്റിതിരിഞ്ഞു ഒടുക്കം എത്തിയത് ബീച്ച്ലേക്കാണ്.... അവര് കടൽകാറ്റും കൊണ്ട് നടക്കാൻ തുടങ്ങി..... വൈശുവാണ് സിദ്ദുവിനെ കണ്ടത്..... ഒപ്പം ഒരു പെണ്ണിനേയും..... അവളത് അരുണിമയെ വിളിച്ചു കാണിച്ചു കൊടുത്തു....... അത് കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കാളിച്ച അനുഭവപ്പെട്ടു..... രണ്ടുപേരും പതിയെ അങ്ങോട്ട് നടന്നു......... സിദ്ധുവിന്റെ പുറകിലൂടെ ആയതുകൊണ്ട് അവനു കാണാൻ സാധിച്ചില്ല............ ജാൻവി അവളെ കണ്ടു........... ഉള്ളിലൊന്ന് സന്തോഷിച്ചു....
ഞാൻ..... തരാം സിദ്ധൂ.... നീ വിട്....
അവളൊരുവിധം പറഞ്ഞൊപ്പിച്ചു...... അവൻ വേഗം കൈ മാറ്റി..... അവള് ബാഗിൽ നിന്നും എന്തോ തിരയാൻ തുടങ്ങി..... അവര് തൊട്ടടുത്തു എത്തിയതും ജാൻവി അവനെ കെട്ടിപിടിച് അവന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി...... അവനവളെ തട്ടി മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല......... വൈഷ്ണ ഞെട്ടി തരുത്ത് പോയി......... അരുണിമയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി......... ഒന്നവിടെ സ്റ്റക് ആയശേഷം അവള് തിരിഞ്ഞു നടന്നു......... വൈഷ്ണയും ഒപ്പം ചെന്നു.............
അവര് കുറച്ചു ദൂരം ചെന്നതും അവളവനിൽ നിന്നും അകന്ന് മാറി...... അവൻ ചുണ്ട് തുടച് അവളുടെ മുടിയിൽ കുത്തിപിടിച്ചു........
നായിന്റെമോളെ..... നീയെന്താടി ചെയ്തേ?
അല്ല..... ഞാൻ അറിയാതെ..... i'm സോറി........
അവള് വേഗം ബാഗിൽനിന്നും താലിയും മോതിരവും അവനു കൊടുത്തു..... അത് കിട്ടിയതും അവൻ തിരിഞ്ഞു നടന്നു...... ജാൻവി ഒന്ന് ചിരിച്ചു....
നീ ചെല്ല്...... അവളുടെ അടുത്തേക്ക് ........ അവള് നിന്നെ അടുപ്പിച്ചാൽ അല്ലേ...........
ഏടത്തി........ ഏടത്തി.......
ഉം........
വൈഷുവിനു പിന്നെ എന്തുപറയുമെന്ന് അറിയില്ലായിരുന്നു....... അരുണിമ മറ്റേതോ ലോകത്തായിരുന്നു..........
അയാളപ്പോ ഇന്നലയെന്തിനാ പിന്നെയും നെറ്റിയിൽ ചുവപ്പണിഞ്ഞത്...... ചതിയൻ.......... ഛേ...... അയാളെന്താ ചെയ്ത..... bloody.......... വൈശൂ..... നീ വീട്ടിലേക്ക് പൊക്കോ....
അപ്പോൾ ഏടത്തിയോ......
ഞാനില്ല അങ്ങോട്ട്...... ഞാനില്ല..... ഞാൻ........ പോവാ............... ഇനി വരില്ലാ..... ഒരിക്കലും.....
ഏടത്തി...... അങ്ങനെയൊന്നും പറയല്ലേ.....
ന്നെ വിട്ടേക്ക് വൈശൂ........
അവള് വേഗം ഒരു ഓട്ടോയ്ക്ക് കൈ കാട്ടി അതിൽ കയറി പോയി..... വൈശു കുറച്ച്നേരം അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി.........
സിദ്ധാർഥ് ഇതൊന്നുമറിയാതെ വീട്ടിലെത്തി അവളെയും പ്രതീക്ഷിച്ചിരിക്കയിരുന്നു............ വൈഷ്ണ തനിച് വന്നതും അവന്റെ നോട്ടം പിന്നിലേക്ക് നീണ്ടു........
വൈശൂ...... അരുണിമ എവിടെ........
എവിടെ ആയാലും നിങ്ങൾക്കെന്താ........
അത്കേട്ടതും സിദ്ധു ഒന്ന് ഞെട്ടി..... വൈശാഖ് സച്ചിനും അങ്ങോട്ട് വന്നു.....
നിനക്ക് എന്താ വൈശൂ....... അരു എവിടെ.....
വൈശാഖ് പെട്ടന്ന് ചോദിച്ചു.......
ഏടത്തി പോയി.....
എങ്ങോട്ട്....
ഇയാളുടെ കൂടെ ജീവിക്കണ്ടെന്നും പറഞ്ഞു പോയി...... ഛേ ഇയാളിത്രയ്ക്കും ചീപ് ആയിരുന്നോ....... എന്തിനാ ചേച്ചിയോട് ഇങ്ങനെ ചെയ്തേ....... എങ്ങനെ തോന്നി നിങ്ങക്ക്..... നാണമില്ലേ ഇങ്ങനെ അഭിനയിക്കാൻ.........ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ രണ്ടെണ്ണം തന്നിട്ടേ പോകൂ.....
അത്കേട്ടതും വൈശാഖ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.....
ഡീ..... നിന്ന് പ്രസംഗിക്കാതെ കാര്യം പറ..... ഇല്ലേൽ നീയെന്റെ കയ്യിൽ നിന്ന് വാങ്ങിക്കും........ പറയെടി...... അവളെവിടെ........എന്താ ഉണ്ടായത്..... പറയാൻ.
അവളുണ്ടായത് പറഞ്ഞു...... സിദ്ദുവിനു തല പെരുക്കുന്നപോലെ തോന്നി..........
എടീ..... ആ ഡാഷ് മോളാണ് ഏട്ടനെ കേറിപ്പിടിച്ചത്........ അല്ലാതെ ഏട്ടനല്ല...... നീയെന്തൊക്കെയാ ഇപ്പൊ വിളിച്ചു പറഞ്ഞത്......
അവള് വേഗം സിദ്ദുവിനെ നോക്കി അവനെന്തോ ആലോചിക്കുകയാണ്........
ഏട്ടാ..... സോറി...... ഏച്ചിയെ അങ്ങനെ കണ്ടപ്പോൾ ഞാൻ വല്ലാതായി..... സോറി ഏട്ടാ....
ഏയ്..... അത് പോട്ടെ....... അവളെങ്ങോട്ടാ പോയത്?
വീട്ടിലേക്കാവും..........
ഉം..... ഞാൻ പോയി വിളിച്ചിട്ട് വരാം.......
കുഞ്ഞേട്ടാ..... ഞങ്ങളും വരാം......
വേണ്ടാ വിച്ചൂ..... ഞാൻ തനിച് പൊക്കോളാം.....
ഏട്ടാ..... അരു വരില്ലാ..... ഞങ്ങള് വന്ന് കാര്യം പറഞ്ഞു മനസിലാക്കാം......
അത് വേണ്ടാ സച്ചൂ....... എനിക്കവളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്....... അതുകൊണ്ടാ ......... i പ്രോമിസ്...... അവളെയും കൊണ്ടേ ഞാൻ ഇങ്ങോട്ട് വരൂ................
അവൻ വേഗം സച്ചിനോട് കറക്റ്റ് റൂട്ടും ചോദിച്ചു ഇറങ്ങി.....
****************
അരുണിമ വീടിന്റെ മുൻപിലെത്തിയതും പൈസയും കൊടുത്ത് വേഗം ഓട്ടോയിൽ നിന്നിറങ്ങി നടന്നു..... അമ്മ പേപ്പറും വായിച്ചു ഉമ്മറത്തുണ്ട്.... അവളെ അപ്പൊ കണ്ടതും അവരൊന്ന് ഞെട്ടി.......
മോളേ..... കുഞ്ഞൂ....... നീയെന്താ പറയാതെ വന്നേ..... ഒറ്റയ്ക്കാണോ..... എന്തുപറ്റി....
അവളൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു മുറിയിൽ കയറി വാതിലടച്ചു കട്ടിലിലേക്ക് വീണു.........
ടിവി കണ്ടോണ്ടിരുന്ന കുഞ്ചു ഒന്ന് പേടിച്.... അമ്മയും അവളും കുറേ കതകിന് തട്ടിയെങ്കിലും ഫലമുണ്ടായില്ല.... അവര് വേഗം അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു.... അയാള് ഹാഫ് ഡേ ലീവെടുത്ത് അങ്ങോട്ട് വന്നു......
മോളേ..... കുഞ്ഞൂ....... എന്താ പറ്റിയത്...... മോളൊന്ന് കതക് തുറക്ക്..... എന്താണെങ്കിലും നമുക്ക് പരിഹാരം കാണാം............
ഇനി സിദ്ദുവിനോട് പിണങ്ങി വന്നതാകോ....
അത് തന്നെയാകും......
നിങ്ങള് രണ്ടും ഒന്ന് മിണ്ടാതിരിക്കോ....
അച്ഛൻ ഇത്തിരി സൗണ്ട് എടുത്തു.......
മോളേ....... അച്ഛൻ പറയുന്നത് കേൾക്ക്..... വാതില് തുറക്ക്..... നോക്ക് എനിക്ക് സങ്കടം വരുന്നുണ്ട് ട്ടോ...... കുഞ്ഞൂ....... കുഞ്ഞൂ......
അവള് വേഗം കണ്ണൊക്കെ തുടച് വന്ന് കതക് തുറന്നു.........
എന്താടാ..... എന്താപറ്റിയത്..... മോളൊന്ന് വേഗം കുളിച്ചു വാ....... അച്ഛന് വിശക്കുന്നു.... ഒരുമിച്ചിരുന്നു കഴിക്കാം..... എത്രയായി...... വേഗം വാ......
അവള് കുളിക്കാൻ നടന്നു..... അവിടുന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും സിദ്ധാർഥ് അവിടെയെത്തി.......... അവൻ ചെന്ന് കോളിങ്ങ് ബെൽ അടിച്ചു...... അച്ഛനും കുഞ്ചുവും ഒരുമിച്ചാണ് പുറത്തേക്ക് വന്നത്.......... അവനെ കണ്ടതും കുഞ്ചു ഒന്ന് ഞെട്ടി....... പിന്നെയൊന്ന് ചിരിച്ചു....
ആഹ്..... മോനോ...... എന്താ അവിടെ തന്നെ നിന്നത്..... ഇങ്ങോട്ട് കേറി വാ.........
അവൻ അവരുടെ ഒപ്പം അങ്ങോട്ട് ചെന്നു........ അമ്മയെ കണ്ടതും അവനൊന്നു ചിരിച്ചു.........
സച്ചി എവിടെ.....
കുഞ്ചു ചോദിച്ചതും അവനൊന്നു അവളെ നോക്കി....
വീട്ടിലുണ്ട്......... അരുണിമ?......
ഒരുവിധം അവൻ ചോദിച്ചു.....
കുഞ്ഞു കുളിക്കാണ്......... നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.....
അമ്മ ചോദിച്ചതും അവന്റെ മുഖം താഴ്ന്നു...... അച്ഛൻ അവരെയൊന്നു തട്ടി........ അയാള് അവനോട് ജോലിയുടെ കാര്യങ്ങളും മറ്റും സംസാരിക്കാൻ തുടങ്ങി.......
കുളി കഴിഞ്ഞു വന്ന അരുണിമ സിദ്ദുവിനെ കണ്ടതും ദേഷ്യത്തിൽ നോക്കി.... അതുകണ്ടതും കുഞ്ചുവിന് ചിരി വന്നു............ അവള് സിദ്ദുവിനെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് നടന്നു........... കുഞ്ചുവും പുറകെ പോയി...........
എന്താണ് കെട്ടിയോനോട് അടി ഉണ്ടാക്കി വന്നതാണോ.......
കുഞ്ചു വേണ്ടട്ടോ......
എന്റമ്മോ ഞാനൊന്നും പറയുന്നില്ലേ.......
അമ്മ വന്ന് വിളിച്ചതും അവര് ഭക്ഷണം കഴിക്കാൻ പോയി........
ഒരു മുന്നറിയിപ്പുമില്ലാതെ വന്നതോണ്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല......
അമ്മ പെട്ടന്ന് പറഞ്ഞു.....
അതിന്റെയൊന്നും ആവശ്യമില്ല.....
സിദ്ധാർഥ് പറഞ്ഞതും അവളവനെ തറപ്പിച്ചു നോക്കി..... അവൻ പുരികം പൊക്കിയതും ആ നോട്ടം മാറ്റി........
കുറച്ചു നേരം അവിടെയിരുന്നശേഷം അവൻ ഇറങ്ങാൻ തിടുക്കം കാട്ടി.....
ആദ്യമായിട്ട് വന്നതല്ലേ.... നാളെ പോകാം....
അമ്മേ ഞങ്ങള് കുറച്ചു ദിവസം ഇവിടെ നിൽക്കാനായി വരാം....... ഇന്ന് പോയെ പറ്റൂ...... അരുണിമാ വേഗം റെഡിയാക്..... നമുക്ക് പോകാം......
അച്ഛനും അമ്മയും നിൽക്കുന്നതുകൊണ്ട് അവള് സമ്മതിക്കുമെന്ന് അവനുറപ്പായിരുന്നു.......... അവള് വേഗം മാറ്റി വന്നു.... അവരോട് യാത്ര പറഞ്ഞു അവന്റെയൊപ്പം ചെന്നു.............
നിന്നോട് ഞാൻ സിന്ദൂരം മായ്ക്കരുതെന്ന് പറഞ്ഞതല്ലേ...... കുഞ്ഞൂ ....... നിന്നോട്......
അവൻ വിളിച്ചതും അവള് ദേഷ്യത്തിൽ നോക്കി.........
താനെന്നെ എങ്ങോട്ടാ കൊണ്ടുപോകുന്നത്.... കൊല്ലാൻ ആണോ..... പറാ.......
അതേ...... കൊല്ലാൻ തന്നെയാ........ ഈ കഥയുടെ