Better Half, Novel Part 5

Valappottukal


രചന: ആര്യ പൊന്നൂസ്

പതിവ്പോലെ രാവിലെ സിദ്ധാർഥ് മാറ്റിയിറങ്ങിയപ്പോൾ കണ്ടത് അരുണിമയെ എടുത്ത് പൊക്കിയ വൈശാഖിനെ ആണ്..... അവള് റാക്കിന്റെ മുകളിൽ നിന്നും എന്തോ എടുക്കുന്നു...........

ഒന്ന് നോക്കിയശേഷം അവൻ അവിടുന്നിറങ്ങി പോയി.....

എടാ പൊട്ടാ നീ പറഞ്ഞത് ഇവിടെ ഇല്ലാ..... ന്നെ താഴെ വെക്ക്.....

അരുണിമ പറഞ്ഞതും അവളെ അവിടെ നിർത്തി വൈശാഖ് റൂമിലേക്ക് നടന്നു..... സച്ചിൻ അവനെ കണ്ടതും നേരെയിരുന്നു.....

എന്തായി ഏട്ടാ.....

എന്താവാൻ...... അവൻ അവന്റെ വഴിക്ക് പോയി......

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇങ്ങടെ ഐഡിയ വർക്ക്‌ ഔട്ട്‌ ആകില്ല എന്ന്..... എന്തൊക്കെ ആയിരുന്നു..... അരുണിമയെ എടുക്കുന്നത് കാണുമ്പോൾ കുഞ്ഞേട്ടൻ വരുന്നു ചീത്ത പറയുന്നു..... അരുണിമയെ ഇഷ്ടാണെന്ന് സമ്മതിക്കുന്നു..... ഇപ്പൊ എന്തായി വല്ലതും നടന്നോ......

എന്നാലും അങ്ങേർക്ക് അതെന്താ ഫീൽ ചെയ്യാതിരുന്നത്....

രണ്ട് ചാൻസസ്  ആയിരിക്കും..... ഒന്ന് അവളെന്തായും ഏട്ടന് കുഴപ്പല്യ മറ്റേ ഡാഷ് മോൾ തന്നെ മതി എന്നത്..... രണ്ടാമത്തേത്....... നിങ്ങള് തമ്മിൽ ഒന്നുമില്ല എന്ന് അറിയാവുന്നതുകൊണ്ട്.....

എന്നാൽ പിന്നെ രണ്ടാമത് പറഞ്ഞതാകും.......

എനിക്ക് തോന്നുന്നില്ല അങ്ങേർക്ക് അവളോട് അങ്ങനെയൊരു ഫീലിംഗ്സ് ഉണ്ടെന്ന്......

എടാ പൊട്ടാ...... അവരോരുമിച്ചുള്ളപ്പോൾ ഏട്ടന്റെ നോട്ടമത്രയും അവളിലാ......

അതിന് അവരെപ്പോഴാ ഒരുമിച്ചിരുന്നത്......

ഭക്ഷണം കഴിക്കുമ്പോൾ നീ ശ്രദ്ധിച്ചില്ലേ..... അതിന് എന്തേലും കിട്ടിയാൽ ആർത്തി അല്ലേ..... വേറൊന്നും നോക്കൂല്ലല്ലോ..... പിന്നെ എങ്ങനെയാ..... ഇന്ന് നീയൊന്ന് ശ്രദ്ധിച്ചു നോക്ക്..... അപ്പോൾ മനസിലാകും....... ഇപ്പോൾ ഏട്ടന്റ മനസ്സിൽ അരുണിമ ഉണ്ട്........ എനിക്കുറപ്പാ.........

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ സച്ചിൻ സിദ്ധാർത്തിനെ നോക്കാൻ തുടങ്ങി....... വൈശാഖ് പറഞ്ഞപോലെ തന്നെ....... ഇടയ്ക്കിടെ അരുണിമയിലേക്ക് പാറി വീഴുന്ന നോട്ടം...... ഒപ്പം ചുണ്ടിലൊരു നേർത്ത പുഞ്ചിരിയും..... അവള് നോക്കുമ്പോൾ മറ്റെങ്ങോട്ടെങ്കിലും ആ നോട്ടം മാറ്റും...... പിന്നെയും തുടരും......... ആ കണ്ണുകളിൽ അരുണിമയോടുള്ള സ്നേഹം സച്ചിന് കാണാൻ കഴിഞ്ഞു...... എന്നാൽ അരുണിമയുടെ കണ്ണിൽ അവനോട് പക മാത്രേ ഉണ്ടായിരുന്നുള്ളൂ..........

സച്ചിനും വൈശാഖ് പരസ്പരം നോക്കി...

ഇപ്പൊ എന്തായി മോനെ ഞാൻ പറഞ്ഞത് സത്യമല്ലേ...... ഏട്ടന് അവളോട് എന്തോ ഉണ്ട് എന്തായാലും..... അതെങ്ങനെ പുറത്ത് കൊണ്ടുവരുമെന്നാ നമ്മള് ആലോചിക്കേണ്ടത്........

അതൊക്കെ മ്മക്ക് സെറ്റ് ആക്കാം.....

എടീ അരൂ...... ഫിലിമിന് വിട്ടാലോ.....

ഞാൻ റെഡിയാ.....

എന്നാൽ പിന്നെ അവിടുന്ന് കൊത്തിപെറുക്കാതെ വേഗം കഴിച് എണീക്ക്.....

നീ പോടാ ....... ചേച്ചിയമ്മ ഇല്ലേ..... വേഗം വാ.....

ഞാൻ ഇല്ലാ മോളേ.... നാളെ എനിക്ക് നേരത്തെ പോകണം.....

അച്ഛനും അമ്മയുമോ........

അരണേ അവരൊന്നും വരില്ല എന്ന് നിനക്ക് അറിയാലോ പിന്നെയെന്തിനാ ഈ സെൻസസ് എടുക്കുന്നെ?

സച്ചിൻ ചോദിച്ചതും അവളവനെ കൊഞ്ഞനം കുത്തി അവിടുന്ന് എണീറ്റ് അടുക്കളയിലേക്ക് നടന്നു.... വൈശാഖ് കൈ കഴുകാൻ എണീറ്റതും സിദ്ധാർത്തും എണീറ്റു..........

വിച്ചൂ.......

എന്താ കുഞ്ഞേട്ടാ.......

അത്....... ഫിലിമിന് നിങ്ങൾ മൂന്നുമാണോ വേറെ ആരെങ്കിലും ഉണ്ടോ......

എന്റെ രണ്ട്മൂന്ന് ഫ്രെണ്ട്സും ഉണ്ട്...... എന്തേയ്......

nothing........

അവൻ പല്ലുകടിച്ചു പറഞ്ഞു...... പിന്നെ വേഗം കൈ കഴുകി ഉമ്മറത്തു വന്നിരുന്നു..........

അരുണിമ റെഡി ആയി വൈശാഖ്‌ന്റെ കയ്യിൽ തൂങ്ങി അങ്ങോട്ട് വന്നു..... രണ്ടുപേരും മുറ്റത്ത് ഇറങ്ങി നടക്കാൻ തുടങ്ങി........ സച്ചിൻ കുറച്ച് കഴിഞ്ഞാണ് അങ്ങോട്ട്‌ വന്നത്.... അവൻ മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സിദ്ധു അവനെ വിളിച്ചു......

സച്ചൂ........

ഉം........

നിങ്ങൾക്ക് രാത്രി കറങ്ങാൻ പോകണമെങ്കിൽ പോകാം..... വിച്ചുവിന്റെ ഫ്രെണ്ട്സ് ഒപ്പം ഉള്ളപ്പോൾ എന്തിനാ അരുണിമയെ കൂട്ടുന്നത്.....

സച്ചിനൊന്ന് നെറ്റി ചുളിച്ചു..... വൈശാഖ്ന്റെ ഫ്രെണ്ട്സ് ഉണ്ടെന്ന് അവൻ അപ്പോഴാണ് അറിയുന്നത്.........

അത് ഏട്ടാ....... അതിന് ഇപ്പൊ എന്താ...... അല്ല അരുണിമയുടെ കാര്യത്തിൽ ഏട്ടനെന്തിനാ ടെൻഷൻ ആകുന്നത്....... do you ലവ് her

സച്ചിൻ ഒരു പുരികം പൊക്കി ചോദിച്ചു.....

സച്ചൂ....... അതൊന്നുമല്ല..... അവളുടെ പേരെന്റ്സ് എന്നോടല്ലേ ചോദിക്കുക..... അതുകൊണ്ട് പറഞ്ഞതാ.........

അതോർത്ത് ഏട്ടൻ ടെൻഷൻ ആകണ്ട...... അവള് ഞങ്ങളുടെ കൂടെയ വരുന്നത്........

അവനതും പറഞ്ഞു വേഗം ഇറങ്ങി.....

എടാ ഒച്ചേ നീയവിടെ എന്താക്കുക ആയിരുന്നു..... അവന്റെയൊരു കിന്നാരം......

അരുണിമ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു....

ഏയ്‌ ഒന്നൂല്ല്യടി...... ഏട്ടാ നമ്മള് മാത്രമല്ലേ പോകുന്നത്......

അല്ലെടാ നാട്ടുകാരെ മൊത്തം വിളിച്ചിട്ടുണ്ട് ..... കഴുത..... നീയും ഞാനും ഇവളും.... എന്തേയ്....

മ്ച്.........

അവര് ഫിലിമിനൊക്കെ പോയി അത്യാവശ്യം നേരം വൈകിയാണ് വീട്ടിലെത്തിയത്.... സിദ്ധാർഥ് ഹോളിൽ ഇരിക്കുന്നുണ്ട്..... അരുണിമ അത് മൈൻഡ് ചെയ്യാതെ ചേച്ചിയുടെ റൂമിലേക്ക് നടന്നു..... വൈശാഖ്‌ സച്ചിനും അവരുടെ റൂമിലേക്കും........ സിദ്ധാർഥ് ഒരഞ്ചു മിനിറ്റ് കൂടെ അവിടെ ഇരുന്ന ശേഷം റൂമിൽ പോയി കിടന്നു....

എടാ സച്ചീ........ നമ്മള് രണ്ടും അവളോട് ക്ലോസ് ആവുന്നതിലൊന്നും ഏട്ടന് പ്രശ്നം ഇല്ലാ.......

പുറത്ത് നിന്ന് ആളെ ഇറക്കിയാലോ....

എന്ത്....

എടാ ഞങ്ങൾടെ കൂടെ പഠിക്കുന്ന ഒരുത്തനുണ്ട് വിമൽ അവനെ സൺ‌ഡേ ഇങ്ങോട്ട് വിളിക്കാം..... എന്നിട്ട് നോക്കാം.....

ഉം.... ഓക്കേ....

ഞായറാഴ്ച സച്ചിൻ വിളിച്ചിട്ട് വിമൽ വീട്ടിൽ വന്നു......അരുണിമയും സച്ചിനും അവനോട് സംസാരിച്ചിരിക്കാൻ തുടങ്ങി...... സിദ്ധാർഥ് ഒരു കോർണറിൽ ഇരുന്ന് ഫോണിൽ കളിക്കുന്നപോലെ അവരെ ശ്രദ്ധിക്കുന്നുണ്ട്..... വൈശാഖ് സിദ്ധാർത്തിന്റെ ഒപോസിറ്റ് ഇരുന്ന് അവന്റെ കളി വീക്ഷിക്കുന്നു........

സിദ്ധാർത്തിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..... ഒപ്പം സങ്കടവും....... അവൻ വിമലിനെ നോക്കി പല്ല് കടിച്ചു....... വിമലിനും അരുണിമയ്ക്കും അവരുടെ പ്ലാൻ ഒന്നും അറിയില്ലായിരുന്നു....... ഇടയ്ക്കെന്തോ സംസാരിച്ചു വിമൽ അവളുടെ കയ്യിൽ വിരൽ കോർത്തു....... അതുകണ്ടതും സിദ്ധു ദേഷ്യത്തിൽ ഫോൺ വലിച്ചെറിഞ്ഞു.........വൈശാഖ് വേഗം വായപൊത്തി ചിരിക്കാൻ തുടങ്ങി.... എത്ര ശ്രമിച്ചിട്ടും അവനു ചിരി പിടിച്ചു നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല....... ശബ്ദം കേട്ട് അരുണിമ അങ്ങോട്ട് നോക്കി............ സിദ്ദുവാണെന്ന് മനസിലായതും അവള് തിരിഞ്ഞു......

എന്താ ഏട്ടാ എന്തുപറ്റി........

വൈശാഖ് ചോദിച്ചതും അവൻ വേഗം ഫോണുമെടുത്ത് റൂമിലേക്ക് നടന്നു........ ഫോൺ ബെഡിലിട്ട് ബാൽക്കണിയിൽ പോയി നിൽക്കാൻ തുടങ്ങി...........

അരുണിമാ..... നീയെന്തിനാ ഇത്ര ഫ്രീ ആയി സംസാരിക്കുന്നത്........ i cant അക്‌സെപ്റ്റ് it........ i need you..... you are mine.......ബട്ട്‌. നിന്നോട് തുറന്ന് പറയാൻ എനിക്ക് പേടിയാ........ എനിക്കറിയാം നിനക്കെന്നോട് വെറുപ്പും ദേഷ്യവും ആണെന്ന്..........

അവൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ കുത്തി...... കുറച്ചു നേരം കൂടെ അവിടെ നിന്നതിനു ശേഷം താഴെക്കിറങ്ങി അവരുടെ അടുത്ത് പോയിരുന്നു..... ഇടയ്ക്ക് വിമലിന് രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന് വരെ തോന്നി.......

വൈകുന്നേരം സച്ചിനവനെ ഡ്രോപ്പ് ചെയ്തിട്ട് വന്നു.... അവൻ റൂമിലേക്ക് പോയതും സിദ്ധു ഒപ്പം ചെന്ന്.......

സച്ചൂ.......

എന്താ ഏട്ടാ.......

ഇപ്പൊ നീ ഒരുത്തനെ കൊണ്ടുവിട്ടില്ലേ..... ഇനി മേലാൽ അവനെ കൂട്ടി ഇങ്ങോട്ട് വരരുത്........ വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കരുത് കേട്ടല്ലോ....

എന്റെ ഫ്രെണ്ട്സ് ഇനിയും വരും..... അതിനിപ്പോ എന്താ പ്രശ്നം..... ആദ്യമൊക്കെ നിന്റെ ഫ്രെണ്ട്സും വരാറുണ്ടായിരുന്നല്ലോ...... പിന്നെ എന്താ.....

സച്ചൂ വെറുതെ നീയെന്നെ ദേഷ്യം പിടിപ്പിക്കണ്ട..... പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി......

സിദ്ധു ദേഷ്യത്തിൽ പുറത്തേക്കിറങ്ങി വണ്ടിയുമെടുത്ത് പോയി...... അവൻ പോയതും സച്ചിനും വൈശാഖ്‌ പൊട്ടിച്ചിരിക്കാൻ തുടങ്ങി..... ചിരിച് ചിരിച്ചു അവരുടെ കണ്ണിൽ നിന്ന് വെള്ളം വന്നു.......

എന്റമ്മോ എത്ര പൊസ്സസ്സീവ് ആണ് കുഞ്ഞേട്ടൻ..... എനിക്ക് വയ്യാ.....

അതല്ല ഏട്ടാ കോമഡി എന്തൊക്കെ സംഭവിച്ചാലും അവളോട് പറയില്ല എന്നുറപ്പിച്ചില്ലേ അതാണ് അങ്ങേരുടെ ചങ്കൂറ്റം...... ഇയ്യോ......

അപ്പോഴാണ് അരുണിമ അങ്ങോട്ട് വന്നത്......

എന്താണ് ഇത്ര കോമഡി..... പറാ ഞാനും ചിരിക്കെട്ടേടോ പൊട്ടന്മാരെ.....

പോടീ അരണേ.....

പോടാ വവ്വാലേ......

ഈ...അരൂ.....
ഞാൻ നിന്നോട് സീരിയസ് ആയി ഒരു കാര്യം ചോദിക്കട്ടെ....

ഉം.... ചോദിക്ക്......

നിനക്ക് സിദ്ധൂനെ ഇഷ്ടമല്ലേ....

അവളുടെ മുഖത്തെ ചിരി മായുന്നത് അവർ ശ്രദ്ധിച്ചു..... പകരം ദേഷ്യം നിറഞ്ഞു.......

വൈശാഖ് പ്ലീസ്...... അയാളുടെ കാര്യം എന്നോട് പറയരുത്......... ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെയാണ്.........

അവള് വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി...... സച്ചിനും വൈശാഖ് പരസ്പരം ഒന്ന് നോക്കി.........

ആഹ് ബെസ്റ്റ്...... ഒരെണ്ണം ഏകദേശം കരയ്ക്ക് അടുത്തപ്പോൾ മറ്റേത് പോകുന്നത് നോക്ക്.....

ഏട്ടാ...... അരൂന് എന്താപറ്റിയത്..... അവൾക്ക് എന്താ സിദ്ദുനോട് ഇത്ര ദേഷ്യം......

താലി അഴിച് വാങ്ങി മറ്റേ പെണ്ണിന് കെട്ടി കൊടുത്തില്ലേ അതാകും..........

അതറിഞ്ഞതിന് ശേഷം  അവൾക്ക് ഏട്ടനോട്‌ ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഇത്രയ്ക്ക് വെറുപ്പ് ഇല്ലായിരുന്നു....അന്ന് വീട്ടിൽ വന്ന് തിരിച്ചു വന്നതിന് ശേഷമാ ഈ മാറ്റം........

നമുക്ക് നോക്കാം..........

രണ്ടുപേരും കുറേ നോക്കിയെങ്കിലും അവളുടെ ദേഷ്യത്തിന്റെ കാരണമറിഞ്ഞില്ല.......

ദിവസങ്ങൾ കടന്നുപോയി..... ഒരുദിവസം നോക്കുമ്പോൾ അവൾക്ക് നല്ല പനി..... സിമി പുലർച്ചയ്‌ക്കെ എമർജൻസി വന്നതുകൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു...... അമ്മ അവൾക്ക് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുത്തെങ്കിലും ഭേദമായില്ല..... വൈശാഖ്‌ സച്ചിനും എന്തോ ആവശ്യത്തിന് തലേന്ന് തന്നെ തറവാട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.............

സിദ്ധു മാറ്റി വന്ന് അവളെ തിരയാൻ തുടങ്ങി...... ഒന്നും മിണ്ടിയില്ലെങ്കിലും അവളെ കണ്ടില്ലെങ്കിൽ ഒരു വീർപ്പുമുട്ടൽ ആണ് അവനിപ്പോൾ........ അവളെ പുറത്തെങ്ങും കണ്ടില്ല..... അവൻ വേഗം റൂമിലേക്ക് ചെന്ന് നോക്കി.... അവള് മൂടി പുതച് കിടക്കുകയാണ്..... അമ്മ അടുത്തിരിക്കുന്നുണ്ട്..... അച്ഛൻ  ഒരു ഗ്ലാസ് വെള്ളവുമായി അങ്ങോട്ട് വന്നു....

സിദ്ധു മാറ്..... ഇത് മോൾക്ക് കൊടുക്കട്ടെ....

അയാള് പറഞ്ഞതും അവൻ സൈഡ് കൊടുത്തു.....

അച്ഛാ അവൾക്ക് എന്താ....

നല്ല പനി......ഇന്നാള് സച്ചിക്ക് വാങ്ങിയ മരുന്നുണ്ട്..... അത് കൊടുത്തു നോക്കട്ടെ.....

അത് വേണ്ടാ..... അവളോട് റെഡിയാകാൻ പറാ..... ഹോസ്പിറ്റലിൽ പോകാം....

അയാളവനെയൊന്ന് നോക്കി.....

വച്ചു താമസിപ്പിക്കണ്ട.... അച്ഛൻ വേഗം പറാ....

അവനതും പറഞ്ഞു സോഫയിൽ ചെന്നിരുന്നു....... അച്ഛനും അമ്മയും ഒരുപാട് നിർബന്ധിച്ചിട്ടാണ് അവള് സിദ്ധുവിന്റെ ഒപ്പം പോകാം എന്ന് സമ്മതിച്ചത്......... മാറ്റി വന്നതും സിദ്ധു മുന്നിൽ നടന്നു കാർ സ്റ്റാർട്ട്‌ ആക്കി....

അവള് പിന്നിൽ കയറിയിരുന്നു ...... ഹോസ്പിറ്റലിൽ എത്തി അവൻ വണ്ടി ഒതുക്കി വരുമ്പോഴേക്കും അവള് പേരും മറ്റും രജിസ്റ്റർ ചെയ്യാനുള്ള ക്യുവിൽ നിന്നിരുന്നു....... അവൻ വേഗം അടുത്തേക്ക് ചെന്നു.......

മിസ് or മിസിസ്?

മിസ്.....

അവള് പെട്ടന്ന് പറഞ്ഞു..... സിദ്ധാർത്തിന് നെഞ്ചിൽ സൂചികൊണ്ട് കുത്തിയപോലെ തോന്നി.......അവളവനെ മൈൻഡ് ചെയ്യാതെ ഡോക്ടറുടെ കൺസൽട്ടിങ് റൂമിലേക്ക് നടന്നു........ അവൻ പുറത്തു വെയിറ്റ് ചെയ്തു..... അവള് തന്നെ മരുന്നൊക്കെ വാങ്ങി പുറത്തേക്ക് നടന്നു........ അത് അങ്ങനെ ആവും എന്ന് അവനും ഏതാണ്ട് ഉറപ്പായിരുന്നു............

പുറത്തേക്കിറങ്ങുമ്പോഴാണ് ആരോ അവളുടെ പേര് വിളിച്ചത് അവള് വേഗം തിരിഞ്ഞു നോക്കി.... ഒപ്പം സിദ്ദുവും.......

ഹേയ്..... ബേബി....... how are you........

സഞ്ജു...... നീയോ..... എന്റമ്മോ എന്തൊരു ചേഞ്ച്‌ ആണ് ഇത്........

നീയും ലുക്ക് ആയിട്ടുണ്ട്..... സൂപ്പർ ഫിഗർ ആയല്ലോ മോളെ......

അത് കേട്ടതും സിദ്ധാർത്തിന് ദേഷ്യം വന്നു...... അവൻ സഞ്ജുവിനെ ഒന്ന് തറപ്പിച്ചു നോക്കി........ സഞ്ജു അത് മൈൻഡ് ചെയ്യാതെ അവളുടെ തോളിൽ കയ്യിട്ടു........ അവളതിൽ എതിർപ്പൊന്നും കാണിക്കാത്തത്തിൽ സിദ്ധുവിന് സങ്കടം വന്നു.......... അവനവളോട് കൂടുതൽ കൂടുതൽ ക്ലോസ് ആയി സംസാരിക്കാൻ തുടങ്ങി......... അവളുടെ ഇരു തോളിലുമായി സഞ്ജു കൈ വച്ചതും അവൾക്കും വല്ലായ്മ തോന്നി തുടങ്ങി...... അവളത് തട്ടി മാറ്റാൻ നോക്കുന്നുണ്ട്.... എന്നാൽ അതിനനുസരിച്ചു അവൻ ശക്തി കൂട്ടി..........

അരുണിമാ........

സിദ്ധു ദേഷ്യത്തിൽ വിളിച്ചു.....അവളവനെ നോക്കി....

പോകണ്ടേ...... ഇവിടെ നിന്നാൽ മതിയോ....... കം lets go...........

അവള് സഞ്ജുവിനെ നോക്കി..... അവൻ കൈ എടുത്തു.....

ഓക്കേ ബേബി...... കാണാം....... ഞാനിവിട തന്നെ കാണും..... പിന്ന നിന്റെ നമ്പർ താ എന്റെ കയ്യിൽ നിന്ന് മിസ് ആയി..... ബോറടിക്കുമ്പോൾ വിളിക്കാലോ........

അവള് വേഗം നമ്പർ കൊടുത്തു....... അതാരാണെന്ന് അറിയാൻ സിദ്ദുവിനു നല്ല ആഗ്രഹം ഉണ്ടായിരുന്നു മാത്രവുമല്ല അവനെ എവിടെയോ കണ്ടതുപോലെ ഒരു തോന്നൽ.......

അവരു വേഗം വീട്ടിലേക്കു വന്നു.... സിദ്ദുവിനു ഓഫീസിൽ പോകാൻ ഒരു മൂഡില്ലായിരുന്നു..... അവൻ റൂമിൽ ചെന്ന് അങ്ങനെ കിടന്നു............ ഇടയ്ക്ക് ഫോൺ റിങ് ചെയ്തതും അത് നോക്കി......

ജാൻവി കോളിങ്ങ്...........

എന്തോ ഓർത്തിട്ടെന്നപോലെ അവനത് അറ്റൻഡ് ചെയ്തു.....ഒരഞ്ചു മിനിറ്റ് സംസാരിച്ചു കോൾ കട്ട്‌ ചെയ്തു..... പിന്നെ അവൻ അവിടുന്ന് എണീറ്റ് അരുണിമയുടെ അടുത്തേക്ക് നടന്നു...... അവളപ്പോഴും കിടക്കുകയാണ്...... അവൻ അടുത്ത് ചെന്നിരുന്നു........

അരുണിമാ....... അരുണിമാ......

എന്താ........

അത്...... അരുണിമ.....കുറവുണ്ടോ....

എനിക്കെന്തായാലും തനിക്കെന്താ.......ഗെറ്റ് ലോസ്റ്റ്‌....... ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌......

അവള് പറഞ്ഞതും അവൻ വേഗം എണീറ്റ് പുറത്തേക്ക് നടന്നു.............ഓരോന്ന് ആലോചിച്ചു കട്ടിലിൽ കിടന്നു................

വൈകുന്നേരമായപ്പോൾ വൈശാഖ്‌ സച്ചിനും വന്നു...... അവരെ കണ്ടതും അവളുടെ പാതി അസുഖം മാറി...... അമ്മയാണ് അവളെ ഭക്ഷണം കഴിപ്പിച്ചതും മറ്റും അതിത്തിരി സന്തോഷത്തോടെ സിദ്ധു നോക്കികണ്ടു..............

എല്ലാവരും ഉറക്കമായതും അവൻ എണീറ്റ് അവള് കിടക്കുന്നിടത്തേക്ക് പോയി.... ഇടയ്ക്ക് വെള്ളം കുടിക്കാൻ എണീറ്റ വൈശാഖ് അത് കണ്ടിരുന്നു..... അവൻ സച്ചിനെ എണീപ്പിച്ചു രണ്ടുപേരും വാതിലിന്റെ അവിടെ പമ്മി നിന്നു.........

സിദ്ധാർഥ് കണ്ണിമ വെട്ടാതെ അവളെ നോക്കിയിരിക്കുന്നു..... ഒരു ടെഡി ബിയറും കെട്ടിപിടിച്ചാണ് അവള് കിടക്കുന്നത്..... അത് കണ്ടതും അവനു ചിരിവന്നു..... പതിയെ അവൻ അവളുടെ മുടിയൊക്കെ ഒതുക്കി കൊടുത്ത് നെറ്റിയിൽ ചുണ്ടമർത്തി...... അവളൊന്ന് പതിയെ ഇളകി..... പിന്നെ കമഴ്ന്നു കിടന്നു........ കുറച്ചുനേരം കൂടെ അവിടെ ഇരുന്നശേഷം ഒരു പുഞ്ചിരിയോടെ അവൻ തിരിച്ചു റൂമിലേക്ക് നടന്നു.......

സച്ചീ ഇപ്പൊ എന്ത് തോന്നുന്നു.....

മ്മടെ ഏട്ടൻ ഫ്ലാറ്റ്...............

ഉം......... നീ വാ.....

അവര് രണ്ടും റൂമിലേക്ക് നടന്നു.................

എടീ അരണേ...... നിനക്ക് കുറവുണ്ടോ....

പിറ്റേന്ന് രാവിലെ വൈശാഖ് ചോദിച്ചതും അവള് ചിരിച്ചു....

ഉം..... കുറവുണ്ട്......

എടീ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.....

നീ പറ ഡാ.....

സിദ്ധാർഥ് അപ്പോഴാണ് അങ്ങോട്ട് വന്നത്.... വൈശാഖ് അവിടെയുള്ളത് കാരണം അവൻ പുറത്ത് തന്നെ നിന്നു.....

എടീ അതുണ്ടല്ലോ.... ഇമ്പോര്ടന്റ്റ്‌ കാര്യം ആണ്.....

ഇവനെ കൊണ്ട്....... എടാ നീയൊന്ന് പറാ..... ഒരുമാതിരി പ്രേതം സിനിമയ്ക്ക് ബാക്ക്ഗ്രൗണ്ട് ഇടാതെ.....

ഈ..... വേറൊന്നുമല്ല അരണേ....... നിന്നോട് ഒരാൾക്ക് മുടിഞ്ഞ പ്രേമം....... എന്താ അയാൾക്ക് മറുപടി കൊടുക്കേണ്ടത്.......

അരുണിമ നെറ്റി ചുളിച്ചു....

പേടിക്കണ്ട നിന്റെ കല്യാണം കഴിഞ്ഞതാണ് എന്നൊക്കെ അറിയാം.... അതൊന്നും ഒരു വിഷയമേ അല്ല.... പിന്നെ നീയും കുഞ്ഞേട്ടനും തമ്മിൽ ഒന്നും ഇല്ലല്ലോ..... അങ്ങേര് എന്തായാലും നിന്നെ അക്‌സെപ്റ്റ് ചെയ്യില്ലാ.....

സിദ്ധാർത്തിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു...... വൈശാഖ്‌ന് ഒരെണ്ണം കൊടുക്കാൻ തോന്നി...... അവൻ  കൈ ഭിത്തിക്ക് കുത്തി..... പിന്നെ  അരുണിമയുടെ മുഖത്തേക്ക് നോക്കി...... അവളുടെ ഭാവം എന്താണെന്ന് അറിയാൻ..... അവളൊന്നും മിണ്ടാതെ വൈശാഖിനെ നോക്കുന്നു.....അങ്ങോട്ടേക്ക് വന്ന സച്ചിൻ സിദ്ധു വൈശാഖിനെ നോക്കി ദഹിപ്പിക്കുന്നതാണ് കണ്ടത്..... അതോടെ കാര്യങ്ങളുടെ കിടപ്പു അവനു ഏകദേശം കിട്ടി...... അവൻ വേഗം റൂമിൽ തിരിച്ചു കയറി വൈശാഖിനെ വിളിച്ചു കാര്യം പറഞ്ഞു.....

എടീ അരണേ......... നീ പറാ...... ഓക്കേ മൗനം സമ്മതം...... അങ്ങനെ അല്ലേ..... ഞാൻ എന്തായാലും അവനോട് പറയാം..... നിന്റെ ഫോൺ നമ്പറും കൊടുക്കാം..... നിങ്ങള് സംസാരിച്ചു തീരുമാനിക്ക് എന്താണ് വേണ്ടതെന്നു വച്ചാൽ............. ഓക്കേ അല്ലേ....

നിനക്ക് എന്താ വട്ടുണ്ടോ......... രാവിലെ തന്നെ അവനാളെ വടിയാക്കാൻ ഇറങ്ങിയേക്കുവാ....

സത്യാടി............

ഉവ്വോ....

ആന്ന്......... എടീ...ഞാൻ വല്യച്ഛനോട് കാര്യം പറഞ്ഞു.... അപ്പൊ വല്യച്ഛനാണ് പറഞ്ഞെ നിന്നോട് പറയാൻ..... നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് മാന്യമായി കല്യാണം നടത്താം എന്ന്......

അത് വൈശാഖ് ഇത്തിരി ശബ്ദം കൂട്ടിയാണ് പറഞ്ഞത്...... ആ വാക്കുകൾ സിദ്ധാർത്തിന് ഷോക്ക് ആയിരുന്നു....... നെഞ്ചിൽ കനൽ കോരിയിട്ടോണം........ അവന്റെ നെഞ്ച് പടപടാ എന്ന് മിടിക്കാൻ തുടങ്ങി........ വയറ്റിൽ നിന്നും ഒരു കത്തല്........ അവനു ഓടി ചെന്ന് അരുണിമയെ നെഞ്ചോട് അണയ്ക്കാൻ തോന്നി..... ആർക്കും വിട്ടുകൊടുക്കില്ല എന്ന് ഉറക്കെ പറയാൻ മനസ് വെമ്പി..... എന്നാൽ നിന്നിടത്ത് നിന്ന് അനങ്ങാൻ കഴിയാത്ത പോലെ..... ശബ്ദം പുറത്തുവരാത്ത പോലെ........തൊണ്ട വരളുന്നു......

എടാ പൊട്ടാ നീയെന്തൊക്കെയാ ഈ പറയുന്നത്.....

നിനക്ക് മലയാളം മനസിലാകാതെ ആയി തുടങ്ങിയോ.... എടീ കുരിപ്പേ..... അതായത് നിന്നെ കെട്ടിചു വിടണം എന്ന്...... അതേ ജീവിതം ഇനിയും ഒരുപാടുണ്ട്..... നന്നായി ആലോചിക്ക്...... ഒരു അബദ്ധം ഇനി ഉണ്ടാകാൻ പാടില്ല.......... ശരിക്കിരുന്ന് ആലോചിക്ക് ട്ടോ...... എന്നിട്ട് മറുപടി പറഞ്ഞാൽ മതി........

വൈശാഖ് അവളുടെ അടുത്ത് നിന്നും എണീറ്റു...... അവൻ പുറത്തേക്ക് വരുന്നത് കണ്ടതും സിദ്ധാർഥ് അവിടുന്ന് മാറി..... നേരെ ചെന്നത് അച്ഛന്റെ മുന്നിലേക്കാണ്.....

സിദ്ധൂ.......

എന്താ അച്ഛാ......

നിന്നോട് പറയേണ്ട കാര്യമൊന്നുമില്ല...... എങ്കിലും പറയാണ്...... പിന്നെ അറിഞ്ഞില്ലെന്ന പരാതി ഉണ്ടാകരുതല്ലോ.....

അച്ഛൻ കാര്യം പറാ......

മോൾക്ക് ഒരു ആലോചന...... ഞങ്ങൾക്കൊക്കെ ഇഷ്ടമായി...... മോൾക്ക് താല്പര്യമുണ്ടെങ്കിൽ അത് നടത്തും......

ആർക്ക്..... വൈശൂന് അല്ലേ.......

അല്ല...... അരൂന്........

അച്ഛാ...... ശ്..... she...... she is my wife......... അവളെന്റെ ഭാര്യ ആണ്........

അത് മറ്റുള്ളവർക്ക് മുൻപിൽ അല്ലേ............ നിന്റെ ഭാര്യ മറ്റേ പെണ്ണല്ലേ........ ഇനിയും ഞങ്ങൾടെ മോള് വേദനിക്കുന്നത് കാണാൻ വയ്യാ...... അരൂന്റെ കല്യാണം കഴിഞ്ഞതിനു ശേഷം നീ അവളുടെ കൂടെ ജീവിക്കുകയോ മരിക്കുകയോ എന്താണെന്ന് വച്ചാൽ ചെയ്തോ.......... ഇങ്ങോട്ട് അവളെ കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല.........

അതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു....... അവൻ വേഗം സിമിയുടെ അടുത്തേക്ക് നടന്നു......

ഏടത്തി........ ഒന്നിങ്ങു വന്നേ......

എന്താടാ...... എന്താ കാര്യം.......

അരുണിമയ്ക്ക് വേറെ കല്യാണം നോക്കുന്നുണ്ടെന്ന് പറഞ്ഞത് സത്യമാണോ.......

ഉം......... അതേ...... അതിനു മുൻപ് അവളുടെ വീട്ടുകാരോട് കാര്യം പറയണം...... അടുത്തഴ്ച തറവാട്ടില് പ്രതിഷ്ഠ അല്ലേ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്ന വിചാരിച്ചത്.....എന്തേയ്........

അരുണിമ സമ്മതിച്ചോ........

അപ്പോഴാണ് അമ്മ അങ്ങോട്ട്‌ വന്നത്......

എന്താ മോളേ..... ഇവനെന്താ പറയുന്നത്.....

അത് കല്യാണത്തിന് മോള് സമ്മതിച്ചോ എന്ന്......

അതാണോ...... അച്ഛനും അമ്മയും മക്കളുടെ നല്ലതിന് വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ അവര് അംഗീകരിക്കും..... ഒരിക്കൽ എല്ലാവർക്കും അവളുടെ കാര്യത്തിൽ ഒരു തെറ്റ് സംഭവിച്ചു...... ഇനിയെന്തായാലും അത് ഉണ്ടാകാൻ ഞങ്ങള് സമ്മതിക്കില്ല........ അല്ല നീയെന്തിനാ അവളുടെ കാര്യങ്ങൾ അന്വേഷിക്കുന്നത്......

മ്ച്.......

അവൻ വേഗം അവിടുന്ന് തിരിഞ്ഞു നടന്നു...... അരുണിമ കട്ടിലിൽ ചാരി ഇരിക്കുന്നത് കണ്ടതും അങ്ങോട്ട്‌ ചെന്നു........

അരുണിമാ........

അവളൊന്ന് കനപ്പിച്ചു നോക്കി......

എനിക്ക് നിന്നോട് സംസാരിക്കണം...... പ്ലീസ്.......

എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാൻ ഇല്ലാ......... ഒന്ന് പുറത്തേക്കിറങ്ങണം....

അരുണിമാ...... നീ..... നീ മറ്റൊരു മാര്യേജിനു റെഡി ആണോ........

അവളുടെ മറുപടിയ്ക്കായി അവൻ ചെവിയോർത്ത് നിന്നു.... ഈ കഥയുടെ
To Top