രചന: ആര്യ പൊന്നൂസ്
ചെക്കന്റെ ആളുകൾ വന്നതും അവരെല്ലാം അങ്ങോട്ട് ചെന്നു..... ഓരോ ചടങ്ങുകളും നോക്കി അരു അവിടെ നിന്നു...... അവളുടെ ഒപോസിറ്റ് സൈഡിലാണ് സിദ്ധു അവനവളെയും നോക്കി നിൽക്കുകയായിരുന്നു...... അവള് പെട്ടന്ന് നോക്കിയതും അവൻ പുരികം പൊക്കി...... അവള് ചുണ്ട് കൂർപ്പിച്ചു..... അവളുടെ തൊട്ടരുകിലായി വൈശുവിന്റെ ഫ്രെണ്ട്സ് ഉണ്ട്..... അവര് സിദ്ദുവിനെ വായനോക്കുന്ന തിരക്കിലാണ്..................സിദ്ധു ഒരു പുഞ്ചിരിയോടെ അരുണിമയെ നോക്കി നിൽക്കാൻ തുടങ്ങി.....
എടീ ആ ഏട്ടനെ കാണാൻ നല്ല രസമില്ലേ........ എന്ത് ക്യൂട്ട് ആണ് ആ ചിരി....
അരുവിന്റെ അടുത്ത് നിന്ന ഒരു പെണ്ണ് പറഞ്ഞു.... അവള് അങ്ങോട്ട് നോക്കിയപ്പോൾ സിദ്ദുവും സച്ചുവും വിച്ചൂവും ഇളിച്ചു നിൽക്കുന്നുണ്ട്...... അവര് നോക്കുന്നത് സച്ചുവിനെയാകുമെന്ന് അവള് കരുതി....... അവളൊന്ന് അവരെ നോക്കി..... പിന്നെയും ചടങ്ങ് നോക്കി നിൽക്കാൻ തുടങ്ങി.....,.....
എടീ...... ചിരി മാത്രമല്ല ആള് മൊത്തത്തിൽ സൂപ്പറാ..... ഇന്ന് ആളെയും പോക്കറ്റിലാക്കിയേ ഞാനിവിടുന്നു പോകൂ.....
ഒന്ന് പോടീ..... ആ ചേട്ടൻ എന്നെയ നോക്കുന്നത്..... എന്ത് രസാ ഏട്ടന്റെ കണ്ണ് കാണാൻ......... ഇങ്ങോട്ട് തന്നെയാ ഏട്ടൻ നോക്കുന്നത്..... ആള് വീണെന്ന തോന്നുന്നത്........
അരുണിമയ്ക്ക് അവരുടെ സംസാരം കേട്ട് ചിരി വരുന്നുണ്ടായിരുന്നു..... അവള് ചിരിച്ചോണ്ട് പതിയെ തലയാട്ടി....... അവളുടെ കളി കണ്ടതും സിദ്ധുവിന് ചിരി വന്നു............
എടീ നോക്കെടി ഞങ്ങള് നല്ല പൊരുത്തമാ..... ആ ചേട്ടന്റെ ഷർട്ടിന്റെ കളർ പർപ്പിൾ..... എന്റെ ഡ്രെസും സെയിം കളർ.....
അത് കേട്ടതും അരുവിനു ദേഷ്യം വന്നു..... സിദ്ദുവാണ് പർപ്പിൾ കളർ ഇട്ടത്..... അവളുടെ ബ്ലൗസിന് മാച്ച് ആക്കി എടുത്തത്....... അവള് ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി...... അവൻ പുരികം പൊക്കി..... അവള് ഒരു ലോഡ് പുച്ഛമിട്ടതും അവൻ നെറ്റി ചുളിച്ചു...... അവളുടെ മുഖം കടന്നലു കുത്തിയപോലെ വീർത്തു....... സിദ്ദു കാര്യം മനസിലാകാതെ അന്തംവിട്ട് നിന്നു............ അവൻ വേഗം അവളുടെ അടുത്ത് പോയി ......
കുഞ്ഞൂ...... എന്തേ.....
കുന്തം......
എടീ പെണ്ണേ നീയെന്തിനാ മുഖം വീർപ്പിച്ചത്...... പറാ..... പെട്ടന്ന് എന്താ ഉണ്ടായത്.........
ഒന്നൂല്യ.......
അവനവളുടെ തോളിൽ കയ്യിട്ടു.......
നീ കാര്യം പറാ..... എന്താ....
മ്ച്........ ഒന്നുല്യാടോ.....
പിന്നെയെന്തിനാടി നീ മുഖം വീർപ്പിച്ചത്...... ഒറ്റ കുത്തങ് തന്നാലുണ്ടല്ലോ.....
അവളുടെ തലയിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞു..... അവളെ ആരോ വിളിച്ചതും അവളങ്ങോട്ട് നടന്നു...... തിരിച്ചു വന്നപ്പോൾ കണ്ടത് സിദ്ധു ആ പെൺകുട്ടികളോട് സംസാരിക്കുന്നതാണ്.... അത് കണ്ടതും അവള് ഒരു ഭാഗത്ത് ചെന്നിരിക്കാൻ തുടങ്ങി............
ജന്തു...... ഒലിപ്പിച്ചു നടക്കാ അലവലാതി..... പരട്ട...... ഇങ്ങോട്ട് വരട്ടെ കൊടുക്കാം ഞാൻ...........
ഇതിനിടയിൽ അവിടുന്ന് വന്നവരുടെ കൂട്ടത്തിൽ നിന്നും ഏതോരുത്തൻ അവളുടെ അടുത്തായി ഇരുന്ന്......... സിദ്ധു അവരോട് സംസാരിച്ചു അങ്ങോട്ട് വന്നപ്പോൾ കണ്ടത് അരുണിമ ഇരുന്ന് സംസാരിക്കുന്നതാണ്...... അത് കണ്ടതും അവനു ദേഷ്യം വന്നു...... അവൻ കണ്ടെന്നു മനസിലായതും അവളൊന്നുകൂടെ ചിരിച് സംസാരിക്കാൻ തുടങ്ങി........ അവൻ മുണ്ടും മടക്കി കുത്തി അങ്ങോട്ട് വന്നു........ എന്നിട്ടവളുടെ തൊട്ടടുത്തു ഒരു ചെയർ വലിച്ചിട്ടു അതിലിരുന്ന് അവളുടെ തോളിൽ കൂടെ കയ്യിട്ടു......... അവളുടെ അടുത്തിരുന്നയാൾ സിദ്ധാർത്തിനെ ഒന്ന് നോക്കി..... പിന്നെ അരുണിമയെയും.......
ഇത് അരുണിമയുടെ?
കെട്ടിയോൻ....
സിദ്ധു പെട്ടന്ന് പറഞ്ഞു.......
ഓഹ്... അത് ശരി.....
സിദ്ദുവിനോട് രണ്ടുമിനിറ്റ് സംസാരിച്ചു അയാൾ എണീറ്റു...... അയാള് പോയതും അവളും എണീറ്റു..... സിദ്ധു അവളുടെ കയ്യിൽ പിടുത്തമിട്ടു.....
നീയെന്തിനാ അവന്റെ പിന്നാലെ പോകുന്നത്.....
ഞാൻ അവന്റെ പിന്നാലെ പോവല്ലാ.....
പിന്നെ?
താനവിടുന്ന് ശൃംഗരിച് കഴിഞ്ഞോ..... ഇല്ലേൽ ചെല്ല് അതൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി.....
ഏഹ്...... എന്ത്...... നീയെന്താ പറയുന്നത്........ കുഞ്ഞോ.... എന്താ........
സിദ്ധു എന്തിനാ ആ പെൺപിള്ളേരോട് കൊഞ്ചാൻ നിന്നേ .....
അത് വൈശൂന്റെ ഫ്രണ്ട്സാ അതോണ്ട് ജസ്റ്റ് സംസാരിച്ചെന്നെ ഉള്ളൂ.............
അവള് പുച്ഛിച്ചു......
എന്താടി......
അവര് സിദ്ധൂനെ വളയ്ക്കും ഒടിയ്ക്കും എന്നൊക്കെ പറഞ്ഞായിരുന്നല്ലോ........
എന്റെ മോളേ നീയെന്തൊക്കെയാ ഈ പറയുന്നത് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറാ.....
അവള് കാര്യം പറഞ്ഞു..... അത് കേട്ടതും അവൻ ചിരിക്കാൻ തുടങ്ങി.....
ഇതിനാണോ ഇത്ര കനം..... അത് ഞാനിപ്പോ സെറ്റ് ആക്കി തരാം.... നീ വാ.....
അപ്പോഴാണ് സച്ചു അങ്ങോട്ട് വന്നത്....
കെട്ടിയോനും കെട്ടിയോളും പിന്നെയിരുന്നു കൊഞ്ചിക്കോ.... അവിടെ ഫോട്ടോ എടുക്കാൻ വിളിക്കുന്നു..... വാ....
അവര് മൂന്നും കൂടെ അങ്ങോട്ട് പോയി..... വൈശുവിന്റെയും ജിത്തുവിന്റെയും ഒപ്പം നിന്ന് ഫോട്ടോ എടുത്തു......... അവര് ഫോട്ടോ എടുത്തശേഷം ഒരു സൈഡിലേക്ക് മാറി നിന്നു..... അപ്പോഴാണ് വൈശുവിന്റെ ഫ്രണ്ട് സിദ്ദുന്റെ അടുത്തേക്ക് വന്നത്..... അരൂന് ദേഷ്യം വന്നു.......
ഏട്ടാ...... ഏട്ടന്റെ നമ്പർ ഒന്ന് തരോ.....
അവള് ചോദിച്ചതും സച്ചു അവളെയൊന്ന് നോക്കി.... ഒപ്പം അരുവിനെയും അവള് പല്ല് കടിക്കുന്നത് കണ്ടതും അവനു ചിരി വന്നു........
എന്തിനാ....
അത്...... അത് വെറുതെ.......
ആണോ.,.... നമ്പർ തരാം.....
അത് കേട്ടതും അരു തിരിഞ്ഞു നടക്കാൻ തുടങ്ങി സിദ്ധു അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു വച്ചു..........
കുഞ്ഞൂ നിന്റെ നമ്പർ ഒന്ന് കൊടുക്ക്....
അല്ല ഏട്ടന്റെ നമ്പർ....
ഇതെന്റെ വൈഫാ..... ഇവളെ വിളിച്ചാൽ മതി എന്നെ കിട്ടും......
അവളൊന്ന് ഇളിഞ്ഞു..... സച്ചു വേഗം അരൂന്റെ നമ്പർ കൊടുത്തു......അവളതും വാങ്ങി തിരിഞ്ഞു നടന്നു........
ഏട്ടാ..... അരണയുടെ കനം കുറഞ്ഞില്ലല്ലോ.....
അവള് സച്ചിന് ഒന്ന് കൊടുത്തു.... സിദ്ദുവും സച്ചിനും പിന്നെ ഓരോരോ പണികളുമായി പോയി.... അരു വൈശുവിന്റെ ഒപ്പവും......
രാത്രി സിദ്ധു അവളെയും കാത്ത് കിടന്നു........ അവള് കതകൊക്കെ ലോക്ക് ചെയ്ത് വന്ന് അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു..........അവനൊന്നു പുഞ്ചിരിച്ചു....
സിദ്ധൂ........ എടോ...
എന്തോ...........
നീയെന്താ ഈയിടെയായി കുഞ്ഞുവാവേടെ കാര്യം പറയുന്നത്....
അതോ..... അത് എന്റെ കൂടെ വർക്ക് ചെയ്യുന്ന ആൾക്കേ ഒരു മോനുണ്ട്..... ഒരു വയസായി കാണും..... അപ്പൊ ഇങ്ങേരു ഇടയ്ക്ക് അതിന്റെ കളികളൊക്കെ സ്റ്റാറ്റസ് ആക്കും..... നല്ല രസാ അത് കാണാൻ ....... ഇടയ്ക്കതൊക്കെ കാണുമ്പോൾ ഉള്ളിലൊരു മോഹം നമുക്കും അതേപോലെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്..... അതാ.........
അവളവന്റെ നെഞ്ചിലേക് ഒന്നുകൂടെ പറ്റിച്ചേർന്നു കിടന്നു....
സിദ്ധൂ.......
ഉം.......
എടോ.... എനിക്ക് സമ്മതാ..... തനിക്കൊരു കുഞ്ഞാവനെ തരാൻ....
കുഞ്ഞൂ..... നീ കാര്യമായാണോ പറയുന്നത്......
ഉം.....
മൂളിയിട്ട് കാര്യമൊന്നുമില്ല മോളേ ...... നന്നായി ഹാർഡ് വർക്ക് ചെയ്യണം.....
അവളെ ചേർത്ത് പിടിച്ചു പറഞ്ഞതും അവളവനെ ഒന്ന് കടിച്ചു.........
കുഞ്ഞൂട്ട് പിണക്കങ്ങളും ഇണക്കങ്ങളുമായി ദിവസങ്ങൾ കടന്നുപോയി........
വിചുവിന്റെയും കുഞ്ചുവിന്റെയും വൈശുവിന്റെയും ജിത്തുവിന്റെയും കല്യാണം ഒരു ദിവസം തന്നെയാണ്..... എല്ലാവരും അതിന്റെ ഓട്ടത്തിലാണ്....... അരുവിന്റെ കാര്യമാണെൽ പറയുകയും വേണ്ടാ..... തറവാട്ടിൽ മുഖം കാണിച്ചില്ലേൽ വൈഷുവും വിച്ചൂവും പിണങ്ങും..... കുഞ്ചുവിന്റെ അടുത്ത് പോയില്ലെങ്കിലും അത് തന്നെ അവസ്ഥ...... അവിടെ എവിടേലും ഒരു ദിവസം നിൽക്കാം എന്ന് കരുതിയാൽ സിദ്ധു ഫുൾ കലിപ്പാകും........... ഒരു ദിവസം രാവിലെ തറവാട്ടിൽ പോയാൽ അവിടുന്ന് ഉച്ചയ്ക്ക് ഭക്ഷണവും കഴിച് നേരെ വിടും വീട്ടിലേക്ക് .... പിന്നെ വൈകിട്ട് സിദ്ധു വന്ന് കൂട്ടും..........
എല്ലാ ഓട്ടവും കഴിഞ്ഞു രാത്രി അവളവന്റെ നെഞ്ചിൽ വിശ്രമിച്ചു........ അവൻ പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു......
കുഞ്ഞൂ...... ക്ഷീണിച്ചല്ലോ എന്റെ കുട്ടി......
ഉം...... എങ്ങനാ ക്ഷീണിക്കാതിരിക്കാ.... മൂന്ന് കല്യാണമല്ലേ..... ന്റെ കല്യാണത്തിന് കൂടി ഞാൻ ഇങ്ങനെ ക്ഷീണിച്ചിട്ടില്ല........ നാളെ ഞാൻ വീട്ടിൽ നിൽക്കും ട്ടോ സിദ്ധൂ..... പ്ലീസ്....
നാളെയല്ലേ..... അതപ്പോ ആലോചിക്കാം......... ഇപ്പൊ ഉറങ്ങിക്കോ....
ഉവ്വ്..... മോന്റെ ആലോചന എനിക്കറിയാം...
അവനൊന്നു ചിരിച് പിന്നെയവളെ കെട്ടിപിടിച്ചു കിടന്നു.....
നീയെന്റെ നെഞ്ചിൽ കിടന്നില്ലേൽ ഉറക്കം വരില്ലെടി പെണ്ണേ..... അതല്ലേ.....
ഓഹോ.....
ഉം........
അവര് സംസാരിച്ചു അങ്ങനെ ഉറങ്ങി............ ഒരാഴ്ച പെട്ടന്ന് കടന്നു പോയി...... ഇന്നാണ് കല്യാണം..........
ഒരാഴ്ച പെട്ടന്ന് കടന്നു പോയി...... ഇന്നാണ് കല്യാണം..........
ഹാളിൽ വച്ചാണ് നടത്തുന്നത്...... അരു വൈശുവിനെയും കുഞ്ചുവിനെയും ഒരുക്കുന്ന റൂമിലാണ്........ ഒരുക്കമെല്ലാം കഴിഞ്ഞു മൂന്ന് പേരും കൂടെ സെൽഫി എടുക്കാൻ തുടങ്ങി......... മുഹൂർത്തമടുത്തതും കുഞ്ചുവും വൈഷുവും താഴേക്ക് ചെന്നു.... അവിടെയൊന്ന് ക്ലീൻ ചെയ്തിട്ട് അങ്ങോട്ടെത്താം എന്നും പറഞ്ഞു കുഞ്ഞു അവിടെ നിന്നു...........
ആദ്യം വൈശുവിന്റെയും ജിത്തുവിന്റെയും കല്യാണം....... വൈശു മണ്ഡപത്തിന് വലം വച്ചു അങ്ങോട്ട് കയറി...... സിദ്ധു നോക്കിയിട്ട് അരുവിനെ അവിടെയൊന്നും കാണുന്നില്ല ... അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു..... അവരുടെ താലി കെട്ട് കഴിഞ്ഞതും അവൻ കുഞ്ചുവിന്റെ അടുത്തേക്ക് ചെന്ന്....
ഏട്ടാ..... ഏച്ചി എവിടെ....
അവളെ തന്നെയാ ഞാനും നോക്കുന്നത്........ ഇതെവിടെ പോയതാ.....
മേക്കപ്പ് റൂമിലുണ്ടായിരുന്നു.....
നീയിവിടെ ഇരിക്ക് ഞാൻ പോയി നോക്കാം.......
സിദ്ധു അങ്ങോട്ട് ചെന്നു..... അവൻ ചെന്ന് നോക്കുമ്പോൾ അവള് തറയിൽ കിടക്കുകയാണ്..... അത് കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു.....
മോളേ..... കുഞ്ഞൂ...... എണീക്ക്.....
അവനവിടെയിരുന്നു അവളെ നെഞ്ചിലേക്ക് ചേർത്തു വച്ചു..... അവളെ തട്ടി വിളിക്കാൻ തുടങ്ങി.... എണീക്കുന്നില്ലെന്ന് കണ്ടതും അവനവളെ എടുത്ത് നടന്നു..... അവളെയും തിരിഞ്ഞു അങ്ങോട്ട് വന്ന സിമി അതാണ് കണ്ടത്.....
എന്താടാ.....
എന്താന്ന് അറിയില്ല..... കുഞ്ഞു എണീക്കുന്നില്ല..... എനിക്ക് പേടിയാകുന്നു....
പേടിക്കണ്ട..... നമുക്ക് പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം.....
അവര് വേഗം ഹോസ്പിറ്റലിൽ പോയി..... സിമിയാണ് അവളെ ചെക്ക് ചെയ്തത്..... സിദ്ധു ഒരു തരം മരവിപ്പോടെ കൺസൽറ്റിങ് റൂമിൽ ഇരിക്കുന്നു.......
പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും സിമി അവളെയും കൂട്ടി അവന്റെ അടുത്തേക്ക് വന്നു...... അവളെ കണ്ടതും അവനു ശ്വാസം വീണു.....
എന്താ ഏടത്തി........
സിമിയൊന്ന് ചിരിച്ചു..... അവരുടെ ഫോൺ അടിഞ്ഞതും അവരവിടുന്ന് മാറി.....
കുഞ്ഞൂ..... എന്താ മോളെ....
അവളവനോട് ചേർന്ന് നിന്നു....
സാറ് കുറച്കാലമായി നല്ല ഹാർഡ് വർക്ക് അല്ലായിരുന്നോ..... അതിന്റെ റിസൾട്ട് ആണ്........
സത്യം.....
ഉം.....
അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി.... അപ്പോഴേക്കും സിമി അങ്ങോട്ട് വന്നു.......
എപ്പോഴാ സിദ്ധൂ ട്രീറ്റ്........
അവൻ ചിരിച്ചു.........
ഏട്ടനാ വിളിച്ചത്.... എല്ലാവരും അവിടെ അന്വേഷിക്കുന്നുണ്ട്..... നമുക്ക് പോയാലോ.....
ഉം....
അവരങ്ങോട്ട് പോയി..... സിമി എല്ലാവരോടും കാര്യം പറഞ്ഞു..... അതറിഞ്ഞതും എല്ലാവരും ഒരുപാട് ഹാപ്പിയായി.... ഒപ്പം അവളെ ഒരു ഭാഗത്ത് ഇരുത്തി.....
കല്യാണം അടിച്ച് പൊളിക്കണം എന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല .......സിദ്ധു അനങ്ങാൻ സമ്മതിക്കാത്തതിൽ അവനോട് കലിപ്പിട്ട് ഇരിക്കുകയാണ് അരു.............. കല്യാണക്കാര്യം വിട്ട് എല്ലാവരും അവൾക്ക് ചുറ്റും കൂടി........ സിദ്ധുവിന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷം തോന്നി.... അതിലേറെ സന്തോഷമാണ് സിമിക്കും സുധേവിനും.................
വീട്ടിൽ വന്നതും എല്ലാവരും അവൾക്കിഷ്ടമുള്ളതെല്ലാം വാങ്ങി വന്നു...... അവള് സിദ്ദുവിനെ നോക്കി മുഖം കൂർപ്പിച്ചു..... അവളുടെ കളി കണ്ടതും അവനു ചിരി വന്നു..... എല്ലാവരുടെയും സ്നേഹപ്രകടനം കഴിഞ്ഞപ്പോഴേക്ക് അവൾക്ക് വയ്യാതായി.......... അവള് വേഗം കേറി കിടന്നു..... സിദ്ധു അവൾക്കരികിൽ വന്ന് കിടന്നു.....
കുഞ്ഞൂ..... ഉറങ്ങിയോ.....
മ്ച്......
എന്തേ......
അവള് ചുണ്ട് മലർത്തി......
ന്റെ വയറിപ്പോ പൊട്ടും.....
അവൻ ചിരിച്ചു.....
ഏയ് അതിന് ഞാൻ സമ്മതിക്കോ....
പോ അവിടുന്ന്..... എനിക്കുറക്കം വരുന്നു.....
അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു അവള് കിടന്നു.........
അവിടുന്നങ്ങോട്ട് അവളുടെ ചെറിയ കാര്യങ്ങളിൽ പോലും അവൻ വളരെ കെയർ ആയി..... ഇപ്പോഴത്തെ മെയിൻ പരിപാടി ഗർഭിണികൾ എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എപ്പോ ഉണരണം എപ്പോ ഉറങ്ങണം എങ്ങനെ കിടക്കണം എങ്ങനെ നടക്കണം തുടങ്ങിയ കാര്യങ്ങളുടെ റിസർച്ച് ആണ്........ സിദ്ധു മാത്രമല്ല ബാക്കിയുള്ളവരും അതേ.........
സിദ്ധൂ........ എടോ..
ഉം.... എന്താ....
ചെക്കനോട് ഫുട്ബോൾ കളിക്കല്ലേ പറാ.... എനിക്ക് വേദനയാകുന്നു...
ചെക്കനോ? ആര് പറഞ്ഞു....... പെണ്ണ് ഡാൻസ് കളിക്കാവും
അയ്യോടാ..... ചെക്കനാ.....
പോടീ...... ന്റെ തക്കുടു മോളാ.....
പിന്നേ ...... ന്റെ ചക്കര മോനാ....
അതങ്ങ് പള്ളിയിൽ പോയി പറഞ്ഞോ.......ഇതെന്റെ തക്കുടു മോളാ..... അടുത്ത തവണ നിനക്ക് ചക്കര മോനെ തരാം........
അവളവനെ കൊഞ്ഞനം കുത്തി..... അപ്പോഴാണ് സച്ചു അങ്ങോട്ട് വന്നത്....
ഏട്ടാ.... ആത്മിക എങ്ങനെ ഉണ്ട്? വീട്ടിൽ നിന്ന് മിതു എന്ന് വിളിക്കാം.....
എനിക്കിഷ്ടായി..... നിനക്കിഷ്ടായോ കുഞ്ഞൂ.....
അപ്പൊ മോൻ ആണെങ്കിൽ എന്താ വിളിക്കാ?
അയ്യോടാ...... ആര് പറഞ്ഞു..... ഇത് മോള് തന്നെയാ..... ആ കാര്യത്തിൽ ഞാൻ ഏട്ടന്റെ സൈഡാ.....
സച്ചു പറഞ്ഞതും അവള് പുച്ഛിച്ചു........
നീ പോടാ..... ഞാൻ ആരോടും കൂട്ടില്ലാ.....
അച്ഛനും അമ്മയും സുധേവും സിമിയും അങ്ങോട്ട് വന്നു........
ഇതെന്താ മോള് തെറ്റിയിരിക്കാണോ.....
സുധേവ് ചോദിച്ചതും അവള് ചിരിച്ചു.......
മോൾക്ക് ഇവൻ പറഞ്ഞ പേര് ഇഷ്ടായോ....
അച്ഛൻ ചോദിച്ചതും അവള് സച്ചിനെ നോക്കി....
ഉം കുഴപ്പല്യ.......
മോളേ ഋധിക എങ്ങനെയുണ്ട്.........
സുധേവ് ചോദിച്ചതും അവള് സിദ്ദുവിനെ നോക്കി..... അവൻ ചിരി കടിച്ചുപിടിച്ചതാണ്........
സിദ്ധൂ നിനക്ക് ഇഷ്ടായോ.....
ആ ഇഷ്ടായി...... ഏട്ടാ......
മോളേ ചേച്ചിയമ്മയും അമ്മയും വേറെ രണ്ട് പേരുകൾ കണ്ടു വച്ചിട്ടുണ്ട്......
ഏതൊക്കെയാ?
ലക്ഷ്മി...... വീട്ടിൽ നിന്ന് ലച്ചു എന്ന് വിളിക്കാം....
അമ്മ പെട്ടന്ന് പറഞ്ഞു......
ഞാനേ സച്ചൂനെ വയറ്റിൽ ഉള്ളപ്പോൾ അച്ഛൻ പറഞ്ഞ പേരാ.... പെൺകുട്ടി ആണേൽ ലക്ഷ്മി എന്ന് വിളിക്കാമെന്ന്.....
അമ്മ പറഞ്ഞതും സച്ചു ചുണ്ട് മലർത്തി........അവളൊന്നും മിണ്ടിയില്ല വെറുതെ ചിരിച്ചു.....
ചേച്ചിയമ്മ കണ്ടുപിടിച്ച പേരെന്താ?
വൈധേഹി....... എങ്ങനെയുണ്ട് മോളെ...
ഉം.... കൊള്ളാം......
എടാ മോനെ സിദ്ധൂ നീയെന്തേലും പേര് കണ്ട് വച്ചിട്ടുണ്ടോ?
ഇല്ലേട്ടാ.....
മോളോ?
നിങ്ങളൊക്കെ എന്താ മോൾക്ക് ഇടാൻ പറ്റിയ പേര് കണ്ടുപിടിച്ചേ.... മോൻ ആണെങ്കിലോ?
എല്ലാവരും ഒന്ന് ചിരിച്ചു.....
അമ്മ അവളുടെ അടുത്തേക്കിരുന്നു.... അവളുടെ മുടിയിലൊന്ന് തലോടി.... പിന്നെ വയറിൽ കൈ വച്ചു....
ഇത് മോളാ......
അവള് വേഗം സിമിയുടെ മുഖത്തേക്ക് നോക്കി.... അവര് അതേയെന്ന് തലയാട്ടി...... അവളൊന്ന് പുഞ്ചിരിച്ചു.....
അതേ..... ഇത്രേം പേര് ഒരാൾക്ക് എങ്ങനെ ഇടും.... നമുക്ക് നറുക്കിടാം.....
സച്ചു പറഞ്ഞതും എല്ലാവരും സമ്മതിച്ചു..... അവൻ വേഗം പേപ്പറും പെന്നും എടുത്ത് വന്നു.... എന്നിട്ട് എല്ലാവരും പറഞ്ഞ പേരുകൾ എഴുതി...... പേപ്പർ മടക്കി ഒന്ന് കയ്യിലിട്ട് കുലുക്കിയ ശേഷം അവൾക്ക് നീട്ടി.....
എടുക്ക്...... വേഗം
അവള് എല്ലാവരെയും നോക്കി..... പിന്നെ ഒരു പേപ്പർ എടുത്തു...... സച്ചു ബാക്കി ഒക്കെ കളഞ്ഞു വേഗം അത് വാങ്ങി...... വായിച്ചു......
അപ്പൊ ഋധിക ഫിക്സിഡ്......
എടാ കാണിക്കെട കള്ളാ....
സുധേവ് പറഞ്ഞതും അവൻ പേപ്പർ നീട്ടി.....
ഉം..... ശരി...... അപ്പൊ അത് സെറ്റ്......
അമ്മ അപ്പോഴും വയറിൽ നിന്ന് കയ്യെടുത്തിരുന്നില്ല....... കുഞ്ഞിളകിയതും അവള് സിദ്ധുവിന്റെ കയ്യിൽ മുറുകെ പിടിച്ചു......
മോൾക്ക് പേരിഷ്ടായി..... ആള് ദാ തുള്ളി ചാടുന്നു.....
അമ്മ പറഞ്ഞതും സച്ചിന് excitement തോന്നി....
അമ്മേ ഇളക്കം അറിയുന്നുണ്ടോ......
ആടാ.....
അരൂ.....
അവൻ വിളിച്ചതും അവളവന്റെ കൈ പിടിച്ചു വയറിൽ വച്ചു..... സുധേവ് അത് നോക്കി നിൽക്കുകയായിരുന്നു....
ചേട്ടച്ഛാ....
അവള് വിളിച്ചതും അവനും അടുത്തേക്ക് ചെന്നു..... അവള് അവന്റെയും കൈ പിടിച്ചു വയറിൽ വച്ചു.... അപ്പോഴും കുഞ്ഞു ഇളകുന്നുണ്ടായിരുന്നു........... രണ്ടുപേരും അത് ശരിക്കുമറിഞ്ഞു....
ഹായി........ നിക്ക് വയ്യാ.....
സച്ചു പെട്ടന്ന് പറഞ്ഞു.... സുധേവ് അവളുടെ മുടിയിൽ തലോടി....... പിന്നെ എല്ലാവരും റൂമിൽ നിന്നിറങ്ങി........ സിദ്ധു വയറിൽ ചുണ്ടമർത്തി.......
തക്കുടു മോളേ....... കുഞ്ഞിന് പുറത്ത് വന്നിട്ട് ഡാൻസ് കളിക്കാവേ...... അപ്പൊ കുഞ്ഞു അമ്മയുടെ നെഞ്ചത്ത് നിന്ന് കാളീയമർദ്ദനം ആടിക്കോ...... ഇപ്പൊ ചെറിയ സ്റ്റെപ് ഇട്ടാൽ മതിട്ടോ...........
സിദ്ധു പറഞ്ഞതും അവളവന്റെ കവിളിൽ പിച്ചി......
എന്തിനാടി..... എന്നെ വേദനയാക്കുന്നത്....... മോളെ.... ചുന്ദരിയേ..... കുഞ്ഞ് ഇനിയും കളിച്ചോ അവിടുന്ന് തന്നെ ട്ടോ...... ഈ അമ്മ അച്ഛനെ വേദനയാക്കാ...... മോള് പുറത്തേക്ക് വന്നിട്ട് വേണം മോൾക്കും അച്ഛനും കൂടെ അമ്മയെ റെഡിയാക്കാൻ...............
അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു...... അവൻ ചിരിച് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണും ഒലിപ്പിച്ചു ഇരിക്കുന്നതാണ് കണ്ടത്.... അവൻ വേഗം എണീറ്റിരുന്നു അവളോട് ചേർന്നിരുന്നു......
എന്താ കുഞ്ഞൂ....... എന്തുപറ്റി......
ഒന്നുല്ലാ.......
കാര്യം പറാ..... എന്തേയ്.... വേദന ആകുന്നുണ്ടോ......
എനിക്ക് വേദന ആയാൽ സിദ്ധൂന് എന്താ..... കയ്യെടുക്ക്......
അവള് ചിണുങ്ങി പറഞ്ഞതും അവനു ചിരി വന്നു..... അവനവളുടെ തോളിലൂടെ കയ്യിട്ടു.......
എടീ പൊട്ടിക്കാളി...... നിന്നെപ്പോലൊരു കുശുമ്പി ഈ ലോകത്ത് വേറെ ഉണ്ടാകില്ലാട്ടോ.......... നീയല്ലേ എന്റെ ആദ്യത്തെ മോള്...... ആ നീ കഴിഞ്ഞേ ഉള്ളൂ ആരും.........
അവനവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു നെറ്റിയിൽ ചുണ്ടമർത്തി.........അവളവന്റെ തോളിലേക്ക് ചാഞ്ഞു..........
തള്ളിയ വയറുമായി ലേബർ റൂമിന്റെ ഫ്രന്റിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അരു.... ഒപ്പം സിദ്ദുവും സച്ചിയും കുഞ്ചുവുമുണ്ട്.... സുധേവും വിച്ചൂവും സിദ്ധുവിന്റെ അച്ഛനും അമ്മയും അവളുടെ അച്ഛനും അമ്മയും റൂമിൽ ഇരിക്കുന്നു.... കുറച്ചു കഴിഞ്ഞതും വിച്ചൂവും അവരുടെ അടുത്തേക്ക് വന്നു............ അവളെക്കാൾ ടെൻഷൻ സിദ്ദുവിനുണ്ടെന്ന് ആ മുഖം വിളിച്ചോതുന്നു....... അവളുടെ കയ്യിലവൻ പിടിച്ചിട്ടുണ്ട്..... ഇടയ്ക്കൊന്ന് അവള് നിന്നു....... കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി.....
എന്താ മോളേ........
സ് ...... സി.... ദ്ധൂ........ പെയിൻ വന്നൂന്നാ തോന്നുന്നേ........
സച്ചു വേഗം സിമിയുടെ അടുത്തേക്ക് ഓടി..... സിമി വന്ന് അവളുടെ കയ്യിൽ പിടിച്ചു ലേബർ റൂമിലേക്ക് നടന്നു..........
വേദന കൊണ്ട് അവൾ ആർത്തു കരഞ്ഞു..........
ഏയ്..... എന്താ മോളേ ഇത്.....
ചേച്ചിയമ്മേ....... സിദ്ധു...... സിദ്ധൂനെ വിളിക്കോ......
വിളിക്കണോ......
ഉം.... വേണം.....
അവര് വേഗം പുറത്തേക്ക് നടന്നു.... സിദ്ധു റൂമിന്റെ തൊട്ട് വെളിയിലുണ്ടായിരുന്നു..... സിമിയെ കണ്ടതും എല്ലാവരും അങ്ങോട്ട് ചെന്നു......
സിദ്ധൂ.... വാ..... മോള് നീ കൂടെ വേണമെന്ന് വാശി പിടിക്കുന്നുണ്ട്.....
അവൻ വേഗം ഒപ്പം ചെന്നു...... അവളുടെ കരച്ചില് കേട്ടതും അവന്റെ ഉള്ളം പിടയാൻ തുടങ്ങി....... അവൻ വേഗം അവളുടെ അടുത്ത് പോയി നിന്നു..... അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു........ അവളുടെ വേദനയുടെ കാടിന്യം അവളുടെ നഖം അവന്റെ കയ്യിൽ ആഴ്ന്നിറങ്ങിന്നതിൽ നിന്നും അവൻ മനസിലാക്കി........
അവളനുഭവിക്കുന്ന വേദന അറിഞ്ഞതും ഒരു വേള ഹൃദയം നിലച്ചപോലെ തോന്നിയവന്..... കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി......... അവനവളുടെ മുടിയിലൂടെ വിരലോടിച്ചു............ കുറേ നേരത്തെ അവളുടെ പിടച്ചിലുകൾക്കും കരച്ചിലിനും ശേഷം അവളൊന്ന് ശാന്തമായി......... ഒരു കുഞ്ഞ് കരച്ചില് കാതിൽ പതിഞ്ഞതും അവനൊന്നു ഞെട്ടി....... കണ്ണുകൾ തുടച്ചു............ സിമി തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞിനെ അവനു നീട്ടി..... വിറയാർന്ന കൈകളോടെ അവനാ മാലാഖ കുഞ്ഞിനെ നെഞ്ചോടണച്ചു....... ആ കുഞ്ഞു നെറ്റിയിൽ ചുണ്ടമർത്തി........സിമി കുഞ്ഞിനെ തിരികെ വാങ്ങി പുറത്ത് കാത്തിരിക്കുന്നവരുടെ അടുത്തേക്ക് നടന്നു............ സിദ്ധു അരുവിന്റെ കയ്യിൽ പിടിച്ചു....... അവളുടെ നെറ്റിയിൽ ഒത്തിരി സ്നേഹത്തോടെയും അതിലേറെ ബഹുമാനത്തോടെയും അവന്റെ സ്നേഹമുദ്ര പതിപ്പിച്ചു...........................
കുഞ്ഞൂ............. i ലവ് you........
കണ്ണീരോടെ അവൻ പറഞ്ഞു...... അവളിൽ നിന്നും ദീർഘശ്വാസം ഉയർന്നു...........
മാസങ്ങൾ കടന്നുപോയി........ സിദ്ധു കിടക്കാൻ വന്നപ്പോൾ അവള് കുഞ്ഞിനേയും കളിപ്പിച്ചു ഇരിക്കുകയാണ്.... അവനവരുടെ അടുത്ത് വന്നിരുന്നു മോളെയെടുത്ത് മടിയിൽ വച്ചു..........
അച്ഛേടെ തക്കുടൂ....... മോള് അമ്മോട് പറാ കുഞ്ഞിന് കൂട്ടിനൊരാളും കൂടെ വേണം ന്ന്...... ഒറ്റയ്ക്ക് കളിക്കാൻ മേലാന്ന്....
അവനതും പറഞ്ഞു ഒരു കണ്ണിറുക്കി അവളെ നോക്കി..... അവളിരുന്ന് പല്ല് കടിക്കുകയാണ്......
അച്ഛനും മോളും അതും പറഞ്ഞു അവിടെ ഇരുന്നോ..... ഞാൻ ഉറങ്ങാൻ പോവാ......
അവള് കേറി കിടന്നു.......... അവൻ മോളെ കളിപ്പിക്കാൻ തുടങ്ങി.....കുറച്ച് കഴിഞ്ഞതും മോളിരുന്ന് കരയാൻ തുടങ്ങി..... അവൻ വേഗം തോളിലിട്ട്..... എന്നിട്ടും ആൾക്ക് മയമൊന്നും ഇല്ലാ.....
നീയെന്താ നിന്റെ അമ്മയ്ക്ക് പഠിക്കാണോ...... അമ്മേടെ വാശി എന്റടുത്തു ഇറക്കിയാലുണ്ടല്ലോ...... ഉം.....
അവൻ പറഞ്ഞതും മോള് ഒന്നുകൂടെ ശക്തിയിൽ കരയാൻ തുടങ്ങി.....
ഇയ്യോ പണി പാളിയോ..... അച്ഛ വെറുതെ പറഞ്ഞതല്ലേ..... അച്ഛേടെ തക്കുടു എന്തിനാ കരയുന്നെ........ ഇതാ...... ഇത് നോക്ക്....
അവൻ ഓരോ ടോയ്‌സ് കാണിച്ചു കൊടുക്കാൻ തുടങ്ങി.... എന്നിട്ടൊന്നും ഒരു മയവുമില്ല.....
എടീ കുഞ്ഞൂ..... എടീ..... നിന്റെ ചെവി പൊട്ടിയോ..... മോള് കരയുന്നത് നീ കേൾക്കുന്നില്ലേ..... ഡീ.....
അവള് വേഗം എണീറ്റു....
ഉം.... എന്താ....
മോള് കരയുന്നത് നീ കേൾക്കുന്നില്ലേ......
അതേ തക്കുടു മോള് തക്കുടു മോള് എന്ന് പറഞ്ഞിട്ട് കാര്യമില്ല..... കരച്ചില് മാറ്റാൻ കൂടെ പഠിക്കണം......
അയ്യോ..... മോൾക്ക് വിശന്നിട്ടാകും....... ഫീഡ് ചെയ്യ്..... അതിനെനിക്ക് പറ്റില്ലല്ലോ.....
അവള് വേഗം മോളെ വാങ്ങി ഫീഡ് ചെയ്യാൻ തുടങ്ങി.... സിദ്ധു ടോയ്‌സ് ഒക്കെ അടക്കി ഒതുക്കി വച്ചു വന്ന് കിടന്നു....... കുറച്ചു കഴിഞ്ഞതും മോളുറങ്ങി.... അരു അവളെ തൊട്ടിലിൽ കിടത്തി സിദ്ധുവിന്റെ നെഞ്ചിലേക്ക് തലയും വച്ചു കിടന്നു.........
ഡീ...... നിനക്കിപ്പോ എന്റെ കാര്യം നോക്കാൻ വയ്യല്ലോ..... ആ ഇനി എന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ ഒരു കല്യാണം കൂടെ കഴിക്കേണ്ടി വരുമെന്നാ തോന്നുന്നത്......
അവളെണീട്ടിരുന്നു അവന്റെ മുഖത്തൊരെണ്ണം പൊട്ടിച്ചു....
ആഹ്.... എടീ.....
ശ്..... ഒച്ചയെടുക്കരുത്...... മോളെങ്ങാനും എണീറ്റാൽ.... എന്നെ കൊണ്ടൊന്നും വയ്യാ ഉറക്കമൊഴിയാൻ........ മോളെ കിട്ടിയതിൽ പിന്നെ സിദ്ധൂന് എന്നെ വേണ്ടല്ലോ.....
അവള് പുച്ഛിച്ചതും അവൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു......
ആരാടി നിന്നോടത് പറഞ്ഞത്..... നിന്റെ അടുത്തേക്ക് വന്നാൽ നീയല്ലേ ഒരു ലോഡ് പുച്ഛമിടുന്നത് ഞാൻ ആണോ........ ഇപ്പൊ എനിക്ക് കുറ്റവും....... ഒരെണ്ണം അങ്ങട് തന്നാലുണ്ടല്ലോ..........
അവളവന്റെ നെറ്റിയിൽ ചുണ്ടമർത്തി...... അവനവളെ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടുകൾ സ്വന്തമാക്കാൻ തുടങ്ങിയതും മോള് കരയാൻ തുടങ്ങി... സിദ്ദുവിനെ തള്ളി മാറ്റി അവള് മോളെ എടുത്ത് വന്നു....... ഫീഡ് ചെയ്ത് ഉറക്കാൻ നോക്കിയെങ്കിലും ആള് നല്ല കളിയുടെ മൂഡിലായിരുന്നു........
അപ്പൊ ഇന്നും ശിവരാത്രി തന്നെ ആകും ല്ലേ..... അമ്മയും മോളും ഇരുന്ന് കളിക്ക് എനിക്കുറക്കം വരുന്നു......
മോനേ സിദ്ധൂ..... നാളെ സൺഡേ ആണ്.... ഉറങ്ങാനാണ് ഉദ്ദേശമെങ്കിൽ എന്റേന്ന് നല്ലത് കിട്ടും..... മര്യാദക് ഇവിടെ ഇരുന്നോ.....
അവനും ഇരുന്ന് കളിപ്പിക്കാൻ തുടങ്ങി....... കുറച്ചു കഴിഞ്ഞ് അവൻ കിടന്നുറങ്ങി...... ഇടയ്ക്ക് ഞെട്ടി എണീറ്റപ്പോഴും മോളുറങ്ങിയിട്ടല്ലായിരുന്നു...... അവൻ എണീറ്റിരുന്നു.......
കുഞ്ഞൂ നീയുറങ്ങിക്കോ...... ഞാൻ നോക്കാം മോളെ....
വേണ്ടാ സിദ്ധൂ.... നീ ജോലിക്ക് പോകുന്നതല്ലേ.... വെറുതെ ഉറക്കമൊഴിക്കണ്ട....
ഓവർ ആക്കല്ലേ..... എന്നാ മോളുറങ്ങിയിട്ട് നമുക്കുറങ്ങാം..... ഇതെന്തുപറ്റി സാധാരണ ഈ ടൈം ആകുമ്പോൾ ഉറങ്ങുന്നതാണല്ലോ......
അതാ സച്ചീടെ പണിയാ..... അവൻ വൈകുന്നേരം ഉറക്കി.....
അത് ശരി..... ന്നാ ഞാനിപ്പോ വരാം.... അല്ലേൽ നീയും വാ.....
സിദ്ധു മോളെയും എടുത്ത് സച്ചിയുടെ അടുത്തേക്ക് നടന്നു....ഒപ്പം അവളെയും കൂട്ടി....
എടാ സച്ചൂ..... സച്ചൂ....
ഉം.....
എണീക്ക്....
അവൻ എണീറ്റു......
എന്താ...... ഏഹ്..... മിതു കുട്ടി ഉണ്ടോ..... ഒങ്ങിയില്ലേ പാപ്പന്റെ മോള്....
ഇല്ലെടാ..... നീ വൈകുന്നേരം ഉറക്കിയതല്ലേ......
അരു പെട്ടന്ന് പറഞ്ഞു......സിദ്ധു മോളെ അവന്റെ മടിയിൽ വച്ചു കൊടുത്തു..... സച്ചു ഒന്ന് നെറ്റിച്ചുളിച്ചു....
പാപ്പനും മോളും ഉറങ്ങോ..... കഥ പറയോ കളിക്കോ എന്താന്ന് വച്ചാൽ ചെയ്യ്..... ഞങ്ങള് കുറച്ചു നേരം ഉറങ്ങട്ടെ ട്ടോ.....
സിദ്ധു പറഞ്ഞതും സച്ചു അവനെ ഒന്ന് ദയനീയമായി നോക്കി.
ഏട്ടാ..........
സിദ്ധു അവളെയും കൂട്ടി റൂമിലേക്ക് നടന്നു.....സച്ചു മോളെ കളിപ്പിക്കാൻ തുടങ്ങി........ റൂമിൽ വന്ന് കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല..... അവള് വേഗം എണീറ്റു.....
നീയെങ്ങോട്ടാ....
മോളെ എടുക്കാൻ..... പാവണ്ടാകും സച്ചി..... അവനുറങ്ങിക്കോട്ടെ..... മോള് ഉറങ്ങുമ്പോൾ എനിക്കും ഉറങ്ങാലോ......
അവളങ്ങോട്ട് ചെന്നു.... സച്ചി ഉറക്കം തൂങ്ങി വീഴുന്നുണ്ട്.... അത് കാണുമ്പോൾ മോളവന്റെ മുടിയിൽ പിടിച് വലിക്കും ... അവൻ ഞെട്ടും.....
സച്ചീ.... നീയുറങ്ങിക്കോ..... എടീ കുറുമ്പത്തീ ഇങ്ങ് വാ..... പാപ്പനെ നമുക്ക് നാളെ റെഡിയാക്കാം
താങ്ക് യു..... അരണേ.... ഇനി ഞാൻ വൈകിട്ട് ഉറക്കൂലാ.....
അവള് മോളെയും കൊണ്ട് റൂമിൽ ചെന്നു.... സിദ്ധു അവരെയും കാത്തിരിക്കുകയായിരുന്നു....... മൂന്ന് പേരും ഇരുന്ന് കളിക്കാൻ തുടങ്ങി......കുറേ കഴിഞ്ഞതും മോള് സിദ്ധുവിന്റെ നെഞ്ചിൽ കിടന്നുറങ്ങി.... സിദ്ധു അരുവിന്റ മടിയിലേക്ക് തലയും വച്ചു കിടന്നുറങ്ങുന്നു........ രണ്ടുപേരെയും ഒന്ന് തലോടി കട്ടിലിൽ ചാരി കിടന്ന് അവളും ഉറങ്ങി.........
എല്ലാർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.............
ഇനി എഴുതാൻ ഒന്നും വരുന്നില്ല....... അതാ അവസാനിപ്പിച്ചത്...... വലിച്ചു നീട്ടിയാൽ നിങ്ങൾക്കും ബോറടിക്കും.......
ഈ അവസാന നിമിഷത്തിലെങ്കിലും എല്ലാവരും രണ്ടുവരി കുറിക്കുമെന്ന് വിചാരിക്കുന്നു..........😝😝😝😝
രചന : ആര്യ പൊന്നൂസ്
ശുഭം