പ്രണയാർദ്രം, ഭാഗം 9 വായിക്കൂ...

Valappottukal



രചന: Akhila Bhama

"അച്ചു നിന്നെ അച്ഛൻ വിളിക്കുന്നു. " അമ്മ വിളിച്ചത് കേട്ടു ഹാളിൽ ചെന്നപ്പോൾ പരിചയമില്ലാത്ത രണ്ടു മുഖങ്ങൾ കൂടി ഉണ്ടായിരുന്നു അച്ഛന്റെ കൂടെ. എന്നെ കണ്ടതും അച്ഛൻ പറഞ്ഞു.

"ഇതാണ് എന്റെ മോള് അച്ചു."

ഞാൻ അവരെ നോക്കി ഒന്നു ചിരിച്ചു. അവരെ കണ്ടിട്ട് അച്ഛനും മോനുമാണെന്നു തോന്നി. മോനെ കണ്ടപ്പോൾ ചന്ദ്രു ഏട്ടനെ പോലെ തോന്നി. എനിക്ക് ഇതുവരെ ഈ സൂക്കേട് മാറിയില്ലേ . അല്ല ഇതു പെണ്ണുകാണൽ മറ്റുമാണോ ഒരു വശപിശക് തോന്നുന്നു.
അവർ എന്തൊക്കെയോ എന്നോട് ചോദിച്ചു. യാന്ത്രികമായി മറുപടിയും ഞാൻ കൊടുത്തു. മെല്ലെ അകത്തേക്ക് പോയി. അമ്മയോട് ചോദിച്ചു 

"എന്താ അമ്മേ ഇവിടെ നടക്കുന്നത്."
 
"അവര് നിന്നെ കാണാൻ വന്നതാ. കഴിഞ്ഞ പ്രാവശ്യം നീ വന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ. നീ അന്ന് എതിരോന്നും പറഞ്ഞതുമില്ല നിന്റെ വല്യച്ചന്റെ ക്ലാസ്മേറ്റിന്റെ മോനാണ് . നല്ല ജോലി,കാണാനും നന്ന്. നീ ഇനിയും വേണ്ടാന്ന് പറയണ്ട. വല്യച്ചന് അത് നാണക്കേട് ആകും."

ഞാൻ മൗനമായി ഓരോന്നും ആലോചിച്ചു കൂട്ടാൻ നിന്നു. മെല്ലെ റൂമിലേക്ക് നടന്നു. ചന്ദ്രു ഏട്ടനെ തന്നെ ഓർമ വരുന്നു. മെല്ലെ ടേബിളിൽ തലവെച്ചു കിടന്നു.

********* ******** ******* ********* *********

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ചാരു ആയിരിക്കും എന്ന് കരുതി നോക്കിയപ്പോൾ അറിയാത്ത നമ്പർ ആണ്. ആരായിരിക്കും ഈ രാത്രിയിൽ ഞാൻ ഫോൺ എടുത്തു.

"ഹലോ.."
"ഹലോ  ചന്ദ്രുവല്ലേ ഞാൻ സന്ദീപാണ്."
സന്ദീപാണെന്നു കേട്ടപ്പോൾ ഞാൻ ഒന്ന് വല്ലാതായി.
"ഞാൻ തന്നെയാ നീ പറ"

"ഒരു വിശേഷം അറിയിക്കാനാണ് ഞാൻ വിളിച്ചത്. 
എന്റെ കല്യാണമാണ് അടുത്ത മാസം 7നു നീ വരണം."

"എടാ ഞാൻ.... എനിക്ക് ലീവു പെട്ടന്ന് കിട്ടില്ല."

"നീ എന്നോട് കള്ളം പറയണ്ട. ഞാൻ കല്യാണം വിളിക്കാൻ നിന്റെ വീട്ടിൽ പോയിരുന്നു. നിന്റെ 'അമ്മ പറഞ്ഞു അടുത്തമാസം നീ ലീവിന് വരുന്നുണ്ടെന്ന്."

"ആ വരുന്നുണ്ട് പക്ഷേ തീയതി തീരുമാനിച്ചിട്ടില്ല."

"അങ്ങാനൊന്നും പറഞ്ഞാൽ പറ്റില്ല. നീ വന്നേ പറ്റൂ. അത് അവളുടെയും കൂടെ ആഗ്രഹമാണ്."

"ആരുടെ?"
"ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ അവളെ നീ അറിയും. പേര് ആ.." 
 
സന്ദീപ് ആ പേര് പറയും മുമ്പ് ഞാൻ അങ്ങോട്ട് കയറി സംസാരിച്ചു
"ആ എനിക്കറിയാം നീ പറയണ്ട. ലൗ മാര്യേജ് ആണല്ലേ."

"അത് നിനക്കങ്ങനെ അറിയാം. "

"ഞാൻ അറിഞ്ഞിരുന്നു. എടാ എന്നെ ആരോ വിളിക്കുന്നുണ്ട് ഞാൻ പിന്നെ വിളിക്കാം."

ഞാൻ മനപ്പൂർവ്വം കാൾ കട്ടാക്കിയതാണ്. ആവണിയെ അവൻ കല്യാണം കഴിക്കാൻ പോകുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി വയ്യ. എന്നിട്ട് ഞാൻ അതിനു വരണം എന്നു പറഞ്ഞാൽ ഞാൻ അത് എങ്ങനെ ... 
വര്ഷങ്ങളയിട്ടു അവളെ മറക്കാൻ കൂടി പറ്റുന്നില്ല. ഓരോന്നും ആലോചിക്കുന്നതിനിടെയാണ് അമ്മ വിളിക്കുന്നത്. ഞാൻ ഫോൺ എടുത്തു സംസാരിച്ചു. അതിനിടെ അമ്മ കല്യാണത്തിന് സമ്മതം ചോദിച്ചു.
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അമ്മ ആലോചനയുമായി മുന്നോട്ട്‌ പോവുകയാണെന്ന് പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ ഫോൺ വെച്ചു. മനസിനാകെ ഒരു മരവിപ്പു തോന്നി. 

പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്കിടെയാണ് അജിത് എന്നെ വിളിച്ചത്.

"എന്താടാ ഞാൻ ഡ്യൂട്ടിയിലാണ്."

"ഞാൻ നിന്നോടു ഒരു അത്യാവശ്യ കാര്യം പറയാനാണ് വിളിച്ചത്. നിനക്ക് ഒരു 5മിനിറ്റു എന്നോട് സംസാരിക്കാൻ പറ്റുമോ."

"ഞാൻ നിന്നെ ഡ്യൂട്ടി കഴിഞ്ഞു വിളിക്കാം."

"എന്നാ ശരിയെടാ."

*********** ********** ********** **********

 ഞാൻ ബുക്ക്‌സ് ഒക്കെ വലിച്ചു വാരിയിട്ട് തിരച്ചിലിലാണ്. എന്നാലും ഞാൻ അത് എവിടെ വെച്ചു. 
ഇനി ഹോസ്റ്റലിൽ വെച്ച് മറന്നോ. എന്താ ഇപ്പോൾ ചെയ്യുക. ആകെ കൂടി കരച്ചില് വരുന്നുണ്ട്.  അതിനിടയിലാണ് ആര്യ വന്നത്.

"ആവണി നീ ഇതാണോ തിരയുന്നത്."
 ആര്യ നോട്ട് കാണിച്ചു ചോദിച്ചു. 
വെപ്രാളത്തിൽ ഞാൻ "ആ നിനക്ക് എവിടുന്നു കിട്ടി." ഞാൻ വേഗം നോട്ട് വാങ്ങി നെഞ്ചോടു ചേർത്തു. ജീവൻ തിരിച്ചു കിട്ടിയ പോലുണ്ടായിരുന്നു. പെട്ടന്നാണ് സ്വബോധം വന്നത്‌ ഞാൻ മെല്ലെ ആര്യയെ നോക്കി. അവള് എന്നെ തന്നെ നോക്കുന്നുണ്ട്.  
 ഞാൻ മെല്ലെ ഒന്നുമറിയാത്ത മട്ടിൽ ബുക്കുകൾ ഒതുക്കാൻ തുടങ്ങി.

"ആവണി ഞാൻ ഇപ്പോൾ ഇവിടെ കണ്ട കാഴ്ചയുടെ അർത്ഥമെന്താ."

"എന്ത് അർത്ഥം നീ വെറുതെ ഒന്നും പറയണ്ട." ഞാൻ അൽപ്പം ഗൗരവമായി പറഞ്ഞു.

"നിനക്ക് ഒന്നും അറിയില്ല അല്ലെ. ഇപ്പൊ ശരിയാക്കി തരാം." ആര്യ എന്റെ കൈയിൽ നിന്നും ബുക് വാങ്ങി തുറന്ന് കാട്ടി ചോദിച്ചു

"എന്താ ഇത് ?"  അവൾ ഇപ്പോൾ ശരിക്കും ഏട്ടത്തിയുടെ സ്ട്രോങ്ങിൽ ആണ്.

പിടിക്കപ്പെട്ടു എന്ന് എനിക്ക് ബോധ്യമായി. ഞാൻ തലകുനിച്ചിരുന്നു. കണ്ണുകൾ നിറയുന്നുണ്ട്. ഉള്ളിൽ ഇത്രയും നാൾ ആരെയും അറിയിക്കാതെ കൊണ്ടു നടന്ന ആ വിങ്ങൽ ഒന്നിച്ചു വന്നു. ആര്യ എന്റെ അടുത്തു വന്നു. അവൾ കൈ കൊണ്ട് എന്റെ മുഖമുയർത്തി. 

"അച്ചു നീ കരയണോ. ഞാൻ നിന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ. നീ എന്തിനാ ഇത് മറച്ചു വെച്ചത്. ആരോടെങ്കിലും ഒന്നു സൂചിപ്പിക്കാമായിരുന്നില്ലേ." 

ഞാൻ അന്ന് തൊട്ടു ഉണ്ടായ കാര്യങ്ങളൊക്കെ ആര്യയോട് പറഞ്ഞു. എല്ലാം കേട്ടു ആര്യ എന്നോട് പറഞ്ഞു.
"നിനക്കറിയുമോ ചന്ദ്രു ഏട്ടൻ സ്നേഹിച്ചത് കീർത്ഥനയെ അല്ല. ഈ ആവണിയെ ആണ്. "

ഞാൻ ഷോക്കേടിച്ച ആര്യയെ നോക്കി. ഞാൻ കേട്ടത് എന്താ. "നീ എന്താ പറഞ്ഞേ ..... ഒന്നു കൂടി പറ"

"നിനക്ക് കേൾക്കാൻ ഇഷ്ട്ടപ്പെട്ട വാക്കുകൾ ആണെന്നറിയാം. അന്ന് നിനക്ക് അപകടം പറ്റിയ ദിവസം ചന്ദ്രു ഏട്ടൻ പറഞ്ഞതാണ് എന്നോട്. കീർത്ഥനയും നിന്നോട് പറഞ്ഞിരുന്നു. നിന്നോട് ഒരിക്കൽ ക്ഷമ ചോദിക്കാൻ വന്ന ദിവസം ചന്ദ്രു ഏട്ടന് നിന്നെ ഇഷ്ടമാണെന്ന് അന്ന് നീ ശ്രദ്ധിച്ചില്ല."

ഞാൻ പൊട്ടിക്കരഞ്ഞു. എനിക്ക് ചന്ദ്രു ഏട്ടനെ അറിയിക്കാൻ സാധിച്ചില്ലല്ലോ.

"ആര്യ എനിക്ക്.....എനിക്ക്....ചന്ദ്രു ഏട്ടനെ കാണണം"

"ഞാൻ ഈ കാര്യത്തിൽ നിസഹായയാണ്. മാത്രമല്ല ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് നിന്റെ കല്യാണനിശ്ചയവും ഉണ്ടാകുമെന്നാണ് കണ്ണേട്ടൻ പറഞ്ഞത്."

"എന്റെയോ ഞാൻ സമ്മതിക്കില്ല. "ഞാൻ വീണ്ടും കരഞ്ഞു.
" നീ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ഞങ്ങളുടെ കല്യാണവും നടക്കില്ല. ഇത് എന്റെ അച്ഛന്റെ തീരുമാനമാണ്. കാരണം നിന്നെ കെട്ടാൻ പോകുന്നത് എന്റെ ഒരു ചേട്ടനാണ്."
 ഞാൻ തളർന്നു പോയി. ഇനി ഞാൻ എന്ത് ചെയ്യും. 

സോറി ആവണി ഞാൻ കള്ളം പറഞ്ഞതാണ് ആര്യ മനസുകൊണ്ട് ആവണിയോട് ക്ഷമ ചോദിച്ചു.

************* ************** ******** ************

ഡ്യൂട്ടി കഴിഞ്ഞു ഞാൻ അജിത്തിനെ വിളിച്ചു.

"എടാ ഞാനാ ചന്ദ്രു"

"ആ പറയെടാ. "

"ഞാൻ ആകെ ടെന്ഷനിലാണെടാ."

"എന്തു പറ്റി?"

"എനിക്ക് ആവണിയെ മറക്കാൻ പറ്റുന്നില്ല. ഞാൻ മറക്കാൻ നോക്കുന്തോറും അവൾ മനസിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അവളുടെ കല്യാണം തീരുമാനിച്ചു അല്ലെ. അവളെ നീ കണ്ടിരുന്നോ അവള് ഹാപ്പി ആണോ."

"നിന്നോട് ആരാ പറഞ്ഞേ അവളുടെ കല്യാണം തീരുമാനിച്ചെന്നു."

"സന്ദീപ്. അവൻ സ്നേഹിച്ചത് ആവണിയെ ആണെന്ന് എനിക്കറിയാം. അവൻ കല്യാണം വിളിച്ചിരുന്നു."

അത് ശരി അപ്പോൾ സന്ദീപിന്റെ കാമുകിയാണ് ആവണി എന്നാണ് ഇവന്റെ വിചാരം. ഇപ്പോഴല്ലേ ട്രാക്ക് ക്ലീയർ ആയത്. അജിത് മനസ്സിലോർത്തു
 
"എടാ അജിതേ നീയെന്താ ഒന്നും മിണ്ടാത്തത്"

"എടാ ഞാൻ കേൾക്കുന്നുണ്ട്. എന്നാൽ നിനക്കറിയാത്ത ഒരു കാര്യം ഞാൻ പറയാം. ആവണി സ്നേഹിച്ചത് ചന്ദ്രു എന്ന ചന്ദ്രശേഖറിനെയാണ്."
 ഞാൻ ശരിക്കും ഞെട്ടി. "നീ എന്താ പറഞ്ഞേ.... ഒന്നുകൂടി പറ"

"ഞാൻ പറഞ്ഞത് സത്യമാണ്. അവള് ഈ അടുത്താണ് ആര്യയോട് എല്ലാം പറഞ്ഞത്. ആര്യയാണ് എന്നോട് ഈ കാര്യം പറഞ്ഞത്. "

"എടാ എനിക്ക് ആവണിയെ കാണാൻ എന്തങ്കിലും മാർഗം ഉണ്ടോ.?"

"സോറി ഡാ അവളുടെ മാത്രമല്ല നിന്റെയും ജീവിതം തീരുമാനിച്ചു കഴിഞ്ഞു. നിന്റെ വീട്ടിൽ സന്ദീപിന്റെ കൂടെ കല്യാണം വിളിക്കാൻ പോയത് ഞാനാണ്. അടുത്ത മാസം 7 നു നിന്റെ കല്യാണ നിശ്ചയമാണ്."

" എന്താ നീ പറഞ്ഞേ. ഞാൻ സമ്മതിക്കില്ല."

" നിന്റെ അമ്മയുടെ കൂടെ വർക് ചെയ്യുന്ന ഒരു ടീച്ചറുടെ മകളാണ്. ഈ കല്യാണം മുടങ്ങിയാൽ പിന്നെ നിന്റെ അമ്മയുടെ മാനം പോകും. നീ അത് മറക്കണ്ട. ആവണിയെ നിനക്ക് വിധിച്ചിട്ടില്ലാന്നു കരുതിയ മതി."

ഞാൻ ഫോൺ വെച്ചു. എല്ലാം കൈവിട്ടു പോയപ്പോഴാണല്ലോ. ഈ സത്യം ഞാൻ അറിഞ്ഞത്. ഞാൻ തലയ്ക്ക് കൈവെച്ചു ഇരുന്നു പോയി. ഇനിയെന്തു ചെയ്യാൻ പറ്റും

************ ********** ********** *************
എല്ലാവരും കല്യാണത്തിരക്കിലാണ് ഞാൻ ചന്ദ്രു ഏട്ടന്റെ ഫോൺ നമ്പറെങ്കിലും കിട്ടുമോ എന്ന ചിന്തയിലായിരുന്നു. Fbയും ട്വിറ്ററും അങ്ങനെ എല്ല സോഷ്യൽ അക്കൗണ്ട്സും തപ്പി നോക്കി. പരാജയം ആയിരുന്നു ഫലം. ഞാൻ ആകെ തളർന്നു റൂമിൽ തന്നെയിരുന്നു. 

അപ്പോഴാ കണ്ണേട്ടൻ വന്നത്. 
"എന്താ നിനക്ക് ഒരു ആലോചന. നീയെന്താ ആരോടും മിണ്ടാതെ ഇവിടെ വന്നിരിക്കുന്നെ. മറ്റന്നാൾ ഹാളിൽ പരിപാടിക്ക് ആര്യക്ക് കൂടെ നീ തന്നെ നിൽക്കണം എന്നു അവള് പറഞ്ഞു. കല്യാണത്തിന് മുൻപുള്ള പാർട്ടി ആണ്. അന്ന് നിന്റെ ചെക്കനും വീട്ടുകാരും വരുന്നുണ്ട് അവരുടെ മുൻപിൽ ഇങ്ങനെ പോയി നിൽക്കരുത്. നീ ഹാപ്പിയായിരിക്കുന്നത് കാണാൻ ആണ് ഈ ചേട്ടന് ഇഷ്ടം. "

ഞാൻ ഒന്നും മിണ്ടിയില്ല. ചേട്ടനോട് ചന്ദ്രു ഏട്ടനെ കല്യാണം വിളിച്ചിട്ടുണ്ടോ എന്നു ചോദിച്ചാലോ .ഞാൻ ഒരു നിമിഷം ആലോചിച്ചു.

"നീയെന്താ അച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്നത്.  എന്താ അച്ചു... എന്താ നിന്റെ പ്രോബ്ലെം. എന്നോട് പറഞ്ഞുടെ."

"ഏട്ടാ... അത്....പിന്നെ.. ഞാൻ . എനിക്ക് ഈ കല്യാണം വേണ്ട ഏട്ടാ. "

"കാരണം. അത് പറ എന്തുകൊണ്ട് കല്യാണം വേണ്ട."
ചേട്ടന്റെ ചോദ്യത്തിൽ ഞാൻ വീണ്ടും തല കുനിച്ചു ഇരുന്നു

"എനിക്ക് ഇവിടെ നിന്നാൽ മതി. എനിക്ക് എവിടേക്കും പോകണ്ട."
നീ ഇനിയും പിടി തരുന്ന മട്ടില്ല അല്ലെ മോളെ. നിന്നെ സമ്മതിച്ചു സന്ദീപ് മനസിൽ കരുതി.

"ഇനി നിന്റെ നിശ്ചയം നടന്നില്ലെങ്കിൽ ഞങ്ങളുടെ വിവാഹവും നടക്കില്ല. ഇത്‌ ആര്യയുടെ അച്ഛന്റെ തീരുമാനമാണ്. മോൾക്ക് വേണ്ടെങ്കിൽ നമുക്ക് ഒഴുവക്കാം. ഞാൻ ഇനി നിര്ബന്ധിക്കില്ല.
ഞാൻ അച്ഛനോടും ചെറിയച്ഛനോടും ഒന്നു പറന്നിട്ടു വരാം. മോള് വിഷമിക്കണ്ട."

അതും പറഞ്ഞു ചേട്ടൻ എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടന്നു.

To Top