പ്രണയാർദ്രം, ഭാഗം 8 വായിക്കൂ...

Valappottukal


രചന: Akhila Bhama

"ആരായിരുന്നു ഫോണിൽ സന്ദീപ് ചോദിച്ചു."

"അത് നമ്മുടെ ചന്ദ്രു ആയിരുന്നെടാ." അജിത് അറിയാതെ ഒരു ഫ്ലോയിൽ മറുപടി പറഞ്ഞു.
പെട്ടന്ന് ബോധം വന്ന പോലെ അയ്യോ ഞാൻ സന്ദീപിന്റെ അടുത്തിരുനാണോ ഇത്രയും പറഞ്ഞത്. ഇവൻ എല്ലാം കേട്ടു കാണുമോ.

സന്ദീപാണെങ്കിൽ അജിത്തിന്റെ മുഖത്തു കണ്ണെടുക്കാതെ നോക്കുന്നുണ്ട്.

ഈശ്വരാ എല്ലാം കൈവിട്ടുപോയെന്നാ തോന്നുന്നത്‌. അജിത് മനസ്സിലോർത്തു.

"അജിത് നീയൊന്നു പുറത്തേക്ക് നടക്ക്"

അപ്പോൾ ഉറപ്പിച്ചു ഇവനെല്ലാം കേട്ടു. അജിത് സന്ദീപിനൊപ്പം പുറത്തേക്ക് നടന്നു. അധികം ആരുമില്ലാതിടത് എത്തിയപ്പോൾ അവൻ നിന്നു.
" എന്റെ പെങ്ങൾകിട്ടു താങ്ങി എന്തോന്നാടാ നിങ്ങൾ രണ്ടും പറഞ്ഞേ"

"ഞാൻ എന്ത് പറഞ്ഞു എന്നാ നീ പറയുന്നേ"

"നിന്റെ സംസാരം ഞാൻ ശ്രദ്ധിച്ചതാണ്‌. ആവണിയെ കുറിച്ചല്ലാതെ നീ ഒന്നും സംസാരിച്ചില്ല. എന്താ ആവണി മാത്രം സംസാര വിഷയമായത്."
സന്ദീപിന്റെ സംസാര രീതിയിലുള്ള വ്യത്യാസം ഞാൻ ശ്രദ്ധിച്ചു.

"അതേ നീ പറഞ്ഞത് ‌ശരിയാണ്. ആവണിയെ കുറിച്ചു ചോദിച്ചാൽ അവളെ കുറിച്ചല്ലാതെ ഞാൻ പിന്നെ ആരെ കുറിച്ചു പറയണം."
ഞാനും ലേശം സ്‌ട്രോങ് ആയി പറഞ്ഞു. ഇവന്റെ സംസാര രീതി കേട്ടാ തോന്നും. ആവണിയെ കുറിച്ചു എന്തോ മോശമായ കാര്യങ്ങളാണ് പറഞ്ഞതെന്ന്.

"എന്റെ പെങ്ങളെ കുറിച്ച് അവനെന്തിനറിയണം. "

"അവനു അവളെ ഇഷ്ടമായതുകൊണ്ടു."
അയ്യോ പ്രശ്നമായോ എന്റെ വായിൽ നിന്ന് വീണ് പോയല്ലോ
സന്ദീപ് ഒന്നു ഞെട്ടി അവൻ ചോദിച്ചു
" നീ എന്താ പറഞ്ഞേ"

"ഞാൻ.... ഞാൻ ഒന്നും പറഞ്ഞില്ല."

"നീ പറഞ്ഞു. സത്യം പറ എന്താ നീ പറഞ്ഞത് ചന്ദ്രുവിന് ആവണിയെ ഇഷ്ടമാണോ."

"എടാ അത് ... പിന്നെ... ഞാൻ ..."

"നീ കാര്യം പറ എന്തൊക്കെയാ ഇവിടെ നടക്കുന്നത്. നീ എന്താ എന്നിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നത്."

"എടാ ഞാൻ പറയാം എന്നാൽ ഈ കാര്യം ആവണിയെ ഇപ്പോഴൊന്നും അറിയിക്കരുത് അവള് നിരപരാധിയാണ്. അവൾക്ക് ഒന്നും അറിയില്ല. ചന്ദ്രുവിന് ആവണിയെ ഇഷ്ടമാണ്. "

"എടാ സ്വന്തം ഫ്രണ്ടിന്റെ പെങ്ങളെ ആരെങ്കിലും അങ്ങനെ കാണുമോ."

"അതിനു എനിക്കല്ലാതെ നമ്മുടെ ക്ലാസ്സിലെ ആർക്കെല്ലാം അറിയാം ആവണി നിന്റെ പെങ്ങളാണെന്നു. നീ അവനോടു പറഞ്ഞിട്ടുണ്ടോ. അല്ലെങ്കിൽ അവള് പറഞ്ഞിട്ടുണ്ടോ. ഇല്ലല്ലോ. പിന്നെ അവനെ കുറ്റപ്പെടുത്തണ്ട. ഞാൻ ആദ്യം മുതൽ ഉണ്ടായ കാര്യങ്ങളൊക്കെ പറയാം. എല്ലാം കേട്ടിട്ടു നീ ബാക്കി പറഞ്ഞാൽ മതി."

സന്ദീപ് മിണ്ടാതെ എല്ലാം കേട്ടു നിന്നു. പിന്നെ കുച്ചു നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല.

"എടാ ഞാൻ കരുതി അവൻ തമാശയ്ക്ക് പറഞ്ഞതാണെന്നാ. എന്നാൽ അവൻ സീരിയസ് ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല."

"അപ്പോൾ നീ ആര്യയെ സ്നേഹിക്കുന്നത് സീരീസ് അല്ലെ."

"പിന്നല്ലാതെ. ഞാൻ സീരിയസായിട്ടാണ്. നീ എന്താ അങ്ങനെ ചോദിച്ചത്."

"ഞാൻ ചോദിച്ചു എന്നെ ഉള്ളൂ. നീ ആവണിയോട് ചോദിക്കാൻ പോകണോ."

"എടാ ഞാൻ ..... അവളുടെ മനസറിയാതെ എന്തെങ്കിലും പറഞ്ഞാൽ അത് പ്രശ്നമാകും. ചന്ദ്രുനെ എനിക്കിഷ്ടമാണ് അവനെ പോലെ ഒരാൾ എന്റെ അച്ചുന് കിട്ടിയാൽ അത് അവളുടെ ഭാഗ്യം തന്നെയാണ്.
ഞാൻ ഒരു കാര്യം പറയാം. ഇപ്പോൾ ഞാൻ ഇതറിഞ്ഞ കാര്യം അവനോടു നീ പറയണ്ട. നമ്മുക്ക് നോക്കാം. സമയ മകട്ടെ അന്നും അവനു ഇതേ സ്നേഹം അച്ചുനോട് ഉണ്ടെങ്കിൽ നമുക്ക് നോക്കാമെടാ."

"പക്ഷേ ആവണി ക്ക് മറ്റാരെയോ ഇഷ്ടമാണെന്ന് അന്ന് നീ ഹോസ്പിറ്റലിൽ വെച്ച് പറഞ്ഞില്ലേ"

"അയ്യോ അത് ഞാൻ തെറ്റിദ്ധരിച്ചതാണ് അങ്ങാനൊന്നുമില്ല."

"സത്യം പറഞ്ഞാൽ സന്തോഷമായി. ഇപ്പോഴാ സമാധാനമായത്."
ഞങ്ങൾ അന്ന് ആ പ്രശ്‌നത്തിന് ഒരു സൊല്യൂഷനുണ്ടാക്കി.

********* ********** ********** **********

നാലു വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഞാൻ പിജി ചെയ്യുകയാണ് ഇവിടെയല്ലാട്ടോ കോയമ്പത്തൂർ. ഇതിനിടയിൽ ആര്യയും കണ്ണേട്ടന്റെയും റിലേഷൻ വീട്ടിലറിയിച്ചു അതിനു സമ്മതം വാങ്ങിച്ചു കൊടുത്തു.
കണ്ണേട്ടൻ ഇപ്പോൾ IPS കാരനാണ്. അതുകൊണ്ട് ആര്യയുടെ വീട്ടിൽ പെട്ടന്ന് സമ്മതവും കിട്ടി.
രണ്ടിനെയും കെട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചേട്ടന്റെ പോസ്റ്റിംഗും കൂടി റെഡി ആയാൽ കല്യാണ തീയതി തീരുമാനമാകും. 

ഇന്ന് വെള്ളിയാഴ്ചയായത് കൊണ്ട് ഞാൻ കോളേജിൽ നിന്ന് നേരെ റയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ വെച്ച് ഒരാൾ എന്റെ തോളിൽ കൈ വെച്ചപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
     "കീർത്തന നീയോ."
  
"ആവണിക്ക് സുഖമാണോ"

"സുഖം. എന്തൊക്കെയാ നിന്റെ വിശേഷങ്ങൾ."

"അടുത്താഴ്ച engagement ആണ്. ചെക്കനെ നീ അറിയും നമ്മുടെ കോളേജിൽ പഠിച്ചതാണ്. "

"എല്ലാം എനിക്കറിയാം. Congrats."
 
അപ്പോഴേക്കും ട്രെയിൻ വന്നു. 

"ട്രെയിൻ വന്നു പിന്നെ കാണാം കീർത്തന."

അതും പറഞ്ഞു ഞാൻ കംപാർട്ട്‌മെന്റിൽ ഓടി കയറി. വിന്ഡോ സീറ്റിനടുത്തു പോയി ഇരുന്നു. ഓർമകൾ വീണ്ടും ചന്ദ്രുഏട്ടന്റെ അടുത്തു തന്നെയെത്തി. അവർ സന്തോഷത്തോടെ ജീവിക്കട്ടെ അല്ലേ.
 
അച്ഛൻ കൂട്ടാൻ വന്നിരുന്നു. വീട്ടിലെത്തിയതും ഉറക്കം പിടിച്ചു.

പിറ്റേന്നു ആര്യ വന്നു വിളിച്ചപ്പോഴാ എഴുന്നേറ്റത്.

"എന്തൊരു ഉറക്കമാണെടി. സമയം11 മണി ആയി."

"അയ്യോ ഇത്രയും വൈകിയോ. ഞാൻ ഇപ്പോൾ വരാം നീ ഇരിക്ക്."

ആര്യ ബുക്കുകളുടെ അടിയിൽ നിന്നും ഓരോ ബുക്കുകളും മറച്ചു നോക്കുകയായിരുന്നു. 
 
അല്ല ഇത് ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസ്സിലെ ഫിസിക്സ് നോട്ട് അല്ലെ ഇവളിതിപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുകയാണോ. ആര്യ പേജുകൾ വെറുതെ മറച്ചു നോക്കി. ഇത് ചന്ദ്രുഏട്ടനല്ലേ ഇവൾ ഇത്ര നന്നായി വരയ്ക്കുമോ. താഴെ എഴുതിയത് വായിച്ചപ്പോൾ ആര്യ അമ്പരന്നു.
 ' എനിക്ക് നിങ്ങളോട് എത്ര 
സ്നേഹമുണ്ടെന്നു ചോദിച്ചാൽ
        എനിക്കറിയില്ല.
ഈ ലോകത്ത് മറ്റൊന്നിനെയും ഞാൻ
ഇത്ര മാത്രം സ്നേഹിച്ചിട്ടില്ല
മറ്റൊന്നിനും വേണ്ടി ഞാൻ ഇത്രയും
   വേദനിച്ചിട്ടുമില്ല
ഒരിക്കലെങ്കിലും എന്റെ സ്നേഹം
നിങ്ങളറിയണം എന്നാഗ്രഹിച്ചിരുന്നു.
എന്നാൽ ആ സ്നേഹം എന്റെ പുഞ്ചിരിക്ക്
 പിന്നിലെ വേദന മാത്രമായി മാറി.'

 (ഇത് ആരുടെയോ സൃഷ്ടി ആണ്. കഥയ്ക്ക് യോജിച്ച വാക്കുകൾ ആയതിനാൽ ഇവിടെ കൊടുക്കുന്നു)

അപ്പോൾ ആവണിക്ക് ചന്ദ്രു ഏട്ടനെ ഇഷ്ടമായിരുന്നോ  
 ആര്യ ബുക്ക് വേഗം അവളുടെ ബാഗിലിട്ടു.

************ *********** ************ **********
 
ബീച്ചിൽ വെച്ചു കാണാമെന്നു പറഞ്ഞിട്ട്. ഈ സന്ദീപ് എവിടെ പോയി. അജിത് അതും ആലോചിച്ചു. തിരമാലകൾ നോക്കി ഇരുന്നു.

"എടാ സോറി കുറച്ചു ലേറ്റ് ആയി."

"ബെസ്റ്റ് IPS നീ എപ്പോഴാ നേരത്തിനു വരാൻ പോകുന്നത്. അതുപോട്ടെ നീ എന്താ കാണണമെന്ന് പറഞ്ഞത്."

"നിന്നെ ചന്ദ്രു വിളിക്കാറുണ്ടോ?"
" ഇപ്പോൾ കുറച്ചായി വിളിച്ചിട്ട്. എന്താടാ"

"ആവണിയോട് അവനിപ്പോഴും സ്നേഹമുണ്ടോ എന്നറിയാൻ ചോദിച്ചതാ."

"നീ അതു മറന്നു കാണും എന്നാ ഞാൻ കരുതിയത്. മാത്രവുമല്ല ആവണി അവനെ സ്നേഹിക്കുന്നുണ്ടൊന്നും അറിയാൻ സാധിച്ചതുമില്ല." 

"ഞാൻ നിന്നോട് അന്ന് പറഞ്ഞ മറുപടി എനിക്ക് ഒരാൾക്കും കൂടി കൊടുക്കേണ്ടി വന്നു."

അജിത് ആശ്ചര്യത്തോടെ സന്ദീപിനെ നോക്കി. "അതരാടാ"

"ചന്ദ്രുന്റെ അമ്മയോട്."

"ങേ അതെപ്പോൾ"

"നീ എന്നോട് കാര്യങ്ങൾ പറഞ്ഞതിന്റെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ. അവര് നമ്മുടെ കോളേജിൽ വന്നിരുന്നു.
ചെറിയമ്മയുടെ കൂടെയാണ് അവര് വർക് ചെയ്യുന്നത്. എന്നെ കണ്ടപ്പോൾ പരിചയം തോന്നി എന്നു പറഞ്ഞു. ഞാനും ആ സ്കൂളിൽ വെച്ച് അവരെ കണ്ടിട്ടുണ്ട്. റൂം ക്ലീൻ ചെയ്യുന്നതിനിടെ അവന്റെ ഡയറി കിട്ടി അതിൽ ആവണിയെ കുറിച്ചു മാത്രമേ അവൻ എഴുതിയിട്ടുള്ളൂ.
ആവണിയെ കാണാനാണ് അവര് വന്നത്. നിന്നോട് ഞാൻ അന്ന് പറഞ്ഞതു തന്നെയാ ഞാൻ അവരോടും പറഞ്ഞേ."
 അജിത് ബൾബ് അടിച്ച് പോയ പോലെ നോക്കുന്നുണ്ട്.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം സന്ദീപ് തുടർന്നു.

"വീട്ടിൽ ആവണിയുടെ കല്യാണം നടത്താനുള്ള പ്ലാനുണ്ട്. കഴിഞ്ഞ തവണ വന്നപ്പോൾ ചെറിയമ്മ അവളോട്‌ ചോദിച്ചിരുന്നു. ഇപ്പോൾ വേണ്ട എന്നായിരുന്നു അവളുടെ മറുപടി. വീട്ടിൽ എല്ലാരും പറയുന്നത്. നമ്മുടെ കോളേജിൽ വന്നതിനു ശേഷം അവളകെ മാറിപ്പോയി. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. ഞങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി ചിരിക്കാനും കളിക്കാനും നോക്കുന്നുണ്ട്. അത്രയേ ഉള്ളൂ."

"ഇനിയിപ്പോൾ നിന്റെ പ്ലാൻ എന്താ."

"അവളോട്‌ നീ ചന്ദ്രുവിനു അവളെ ഇഷ്ടമായിരുന്നു എന്നു അറിയിക്കണം. അപ്പോൾ അറിയാലോ അവളുടെ മനസിൽ ആരെങ്കിലും ഉണ്ടോന്ന്."

പെട്ടന്നാണ് സന്ദീപിന്റെ ഫോൺ ബെല്ലടിച്ചത്.

"ഹലോ എന്താടി."
"കണ്ണേട്ടാ എനിക്ക് പെട്ടന്ന് ഒന്നു കാണാൻ പറ്റുമോ. ഞാൻ ബീച്ചിനടുത്തുള്ള പാർക്കിൽ ഉണ്ട്."

"എന്താ കാര്യം."

"നമ്മള് തേടി നടന്നത് കാലിൽ ചുറ്റി. ആവണിയുടെ കാര്യമാണ്. "

"ഞങ്ങളിതാ എത്തി. 5 മിനിറ്റ്. ബാക്കി വന്നിട്ടു."

ഞങ്ങൾ വേഗം ആര്യയുടെ അടുത്തെത്തി.

"ഇത്ര പെട്ടെന്ന് എത്തിയോ."

"ഞങ്ങൾ ബീച്ചിലുണ്ടായിരുന്നു. നീ കാര്യം പറ."

"പറയാൻ അല്ല കാണിക്കാനാണ് ഉള്ളത്." അതും പറഞ്ഞു ആര്യ ബാഗിൽ നിന്നും ബുക്ക് എടുത്തു തുറന്നു കാണിച്ചു കൊടുത്തു. 

സന്ദീപും അജിത്തും വായും പൊളിച്ചു നിന്നു പോയി.

മതി രണ്ട്‌പേരും വായടക്ക് ഈച്ച പോകും.
 അജിത് തലയിൽ കൈവെച്ചു പറഞ്ഞു. "വെറുതെയാണോ നിന്റെ അനുജത്തി മാറിപോയത്. ചന്ദ്രു അവളുടെ മനസും കൊണ്ടല്ലേ പോയത്."

സന്ദീപ് ഇപ്പോഴും ഷോക്കേടിച്ച പോലെ നിൽപ്പാണ്.
അജിത് സന്ദീപിനെ തട്ടി വിളിച്ചു. "എടാ സത്യം പറയാലോ നീ കടുവയാണെങ്കിൽ കടുവയെ പിടിച്ച കിടുവയ നിന്റെ അനുജത്തി."
അജിത്തിനു ചിരിയടക്കാൻ പറ്റുന്നില്ല.

"എന്നാലും അച്ചു.. എടാ ഇത്രയും വർഷങ്ങൾ അവള് ആർക്കും പിടികൊടുത്തില്ലല്ലോടാ. " സന്ദീപ് പറഞ്ഞു.
 
"അല്ല ഇനിയെന്താ കണ്ണേട്ടന്റെ പ്ലാൻ ? " ആര്യ ചോദിച്ചു.

"കല്യാണം. നീ വീട്ടിലേക്ക് വിട്ടോ. ഞങ്ങൾക്ക് കുറച്ചു പരിപാടിയുണ്ട്."
സന്ദീപും അജിത്തും നേരെ ചെന്നത് സൗദാമിനി ടീച്ചറുടെ അടുത്തേക്കായിരുന്നു. 

To Top