പ്രണയാർദ്രം, ഭാഗം 7 വായിക്കൂ...

Valappottukal



രചന: Akhila Bhama

 എന്താണ് സംഭവിക്കുന്നത്. അവൾ ഓടി വന്നു .എന്നെ കെട്ടിപ്പിടിച്ചു ചോദിച്ചു
" ഇനി എന്നാണ് വരുക. അതോ മറക്കുമോ?"
ഞാൻ ആകെ തരുത്തു നിൽക്കാണ്. 

"മറക്കാനോ.... ആരെ മറന്നാലും ഞാൻ നിന്നെ മറക്കില്ല ആവണി"
ഞാൻ അവളെയും ചേർത്തു പിടിച്ചു.

"ഡാ വിടടാ."
ഞാൻ ആകെ ഞെട്ടി സ്വാബോധത്തോടെ നോക്കുമ്പോൾ ഞാൻ പിടിച്ചിരിക്കുന്നത് അജിത്തിനെയാണ്. ഞാൻ പിടിത്തം വിട്ടു. ആകെ ചമ്മി നാറി. അവന്റെ മുഖത്തു നോക്കാൻ കഴിയുന്നില്ല.

"എന്തൊരു പിടിത്തമാടാ എന്നിട്ടൊരു ഡയലോഗും. ഹോ ഞാൻ ആകെ വല്ലാതായി. ഇനി ശരിക്കും അവള് വന്നു കെട്ടിപിടിച്ചാൽ ഇങ്ങനൊന്നും പിടിച്ചേക്കല്ലേ അവളുടെ കാറ്റ് പോകും."

അജിത്ത് അതുപറയുമ്പോഴും ഞാൻ തല കുമ്പിട്ടു നിന്നു. മാനം പോയില്ലേ. ഇനി എങ്ങനെ തല നിവർത്തി നിൽക്കും.

"ഡാ മതി മണവാട്ടിയായത്. നേരെ നോക്കാടാ."

ഞാൻ ചമ്മിയോരു ചിരി ചിരിച്ചു അവന്റെ മുഖത്തേക്ക് നോക്കി

"വാ ഞാനും വരുന്നു ബസ് സ്റ്റോപ് വരെ . പിന്നെ നാളെ നിന്റെ വീട്ടിലേക്ക് ഞങ്ങള് ഗാങായി വരുന്നുണ്ട് യാത്രയാക്കാൻ. അടിപൊളി ഫുഡ് എങ്കിലും തന്നേക്കണേടാ..."

"അത് ഏറ്റു. എല്ലാവരെയും വിളിച്ചോ". ഞാൻ പറഞ്ഞു.

വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ ഒരു പട തന്നെയുണ്ട്. കസിൻസും വന്നിട്ടുണ്ട്. ഇനി ഇവരെയൊക്കെ എന്ന ഞാൻ കാണുക. എന്നാലോചിച്ചപ്പോൾ ഒരു ചെറിയ വിഷമം.

******* ******* ******** *********

"അച്ചു.... മോളെ ..... വന്നു ഫുഡ് കഴിക്കു."
അരുന്ധതി വിളി തുടങ്ങി.
 വിളികേട്ടപ്പോൾ വേണു കഴിക്കാൻ വന്നിരുന്നു. 

"പിന്നെ വേണുഏട്ടാ എന്റെ കൂടെയുള്ള സൗദാമിനി ടീച്ചറുടെ മോന് എയർ ഫോസിൽ ജോലി കിട്ടി നാളെ അവൻ പോവുകയാണ്. ഇന്ന് ടീച്ചറുടെ വക ട്രീറ്റ് ഉണ്ടായിരുന്നു. നമ്മുടെ കണ്ണന്റെ പ്രായമേയുള്ളൂ അവനു."
അരുന്ധതി വേണുവിന് ഭക്ഷണം വിളമ്പി കൊണ്ട് പറഞ്ഞു.
"കണ്ണനോടു ടെസ്റ്റിനപേക്ഷിക്കാൻ പറഞ്ഞാൽ ഞാൻ അച്ഛനെ പോലെ പോലീസ്‌ ആയിക്കോളാം പട്ടാളമോക്കെ കുറച്ചു ബുദ്ധിമുട്ടാണ് ചെറിയച്ചാ. എന്നാണ് അവന്റെ മറുപടി."

"അല്ല മോള് ഇതുവരെ വന്നില്ലല്ലോ. ഇന്ന് ഡോക്ടറെ കാണിച്ചിട്ടാ കണ്ണൻ ഇവിടെ കൊണ്ടാക്കി പോയത്. ഞാൻ ഒന്ന് പോയി നോക്കി വരാം. "

അതും പറഞ്ഞു അരുന്ധതി ആവണിയുടെ അടുത്തേക്ക് പോയി.

വാതിലൊക്കെ അടച്ചു ഫാൻ ഫുൾ സ്പീഡിലിട്ടു. കിടക്കുകയായിരുന്നു ഞാൻ. 'അമ്മ വന്നു. 
മോളെ നീ ഫുഡ് കഴിക്കാൻ വരുന്നില്ലേ

"എനിക്ക് വിശപ്പു തോന്നുന്നില്ല. ഞാൻ വരുന്നില്ല. 'അമ്മ കഴിച്ചോളൂ."
ഞാൻ അത് പറഞ്ഞു തിരിഞ്ഞു കിടന്നു

എന്നാൽ അമ്മ വിടുന്ന ഭാവമില്ല.
"മോൾക്ക് കാൽ വേദനയുണ്ടോ. 'അമ്മ ഫുഡ് കൊണ്ട് ഇങ്ങോട്ടു വരാം."

"വേണ്ട അമ്മേ . വേണ്ടാഞ്ഞിട്ടാ..."

അങ്ങനെ പട്ടിണി കിടത്താൻ എനിക്ക് ഉദ്ദേശമില്ല. ഞാൻ ഫുഡ് എടുത്തു വരാം. മോളിവിടെ കിടന്നോ.

അതും പറഞ്ഞു 'അമ്മ ഫുഡ് എടുക്കാൻ പോയി. ചന്ദ്രു ഏട്ടൻ ഫുഡ് കഴിച്ചിട്ടുണ്ടാകുമോ. കഴിച്ചിട്ടുണ്ടാകും. നാളെ പോകുന്ന സന്തോഷത്തിലായിരിക്കും. ഇനി ലീവിന് വരുമ്പോൾ കോളേജിൽ വരുമോ. ചിലപ്പോൾ വരലുണ്ടാകില്ല. എന്നെയൊന്നും ഒരിക്കലും ഓർക്കുക  പോലുമുണ്ടാകില്ല. എനിക്ക് സങ്കടം വന്നു. ഞാൻ കരഞ്ഞു.  'അമ്മ വരുമ്പോൾ ഞാൻ കരയുന്നത് കണ്ടു. ഞാൻ പെട്ടെന്ന് മുഖം തുടച്ചു.

"അച്ചു... മോളെ .... മോളേന്തിനാ കരയുന്നെ."

അമ്മയുടെ ചോദ്യം എന്ന പിടിച്ചുലച്ചത് പോലെ തോന്നി. എന്റെ കണ്ട്രോൾ പോയി. ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. 'അമ്മ എന്നോട് കരയുന്നതിന്റെ കാര്യം തിരക്കുന്നുണ്ട്. എന്നാൽ സത്യം ഞാൻ പറഞ്ഞില്ല.
കാലു വേദനിച്ചിട്ടാണെന്നു കള്ളം പറഞ്ഞു.

'അമ്മ എനിക്ക് ഫുഡ് വാരി തന്നു. മെഡിസിനും എടുത്തു തന്നു. അത് കഴിച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു

"ഇന്ന് അമ്മ മോളുടെ കൂടെ കിടക്കണോ."

"വേണ്ട അമ്മേ. എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ അമ്മയെ ഫോൺ ചെയ്തോളാം. അമ്മ പോയി കിടന്നോളൂ."

"ഗുഡ് നൈററ് മോളെ"

"ഗുഡ് നൈറ്റ് അമ്മ"

'അമ്മ പോയതും വീണ്ടും ചിന്തകൾ കടന്നു വന്നു. ഇനിയും മനസിലാകാത്ത ഒന്നുണ്ട്. കീർത്തന എന്തിനാ എന്നെ അപകടപെടുത്താൻ ശ്രമിച്ചത്. ഇനി അവള് പറഞ്ഞത് കള്ളമായിരിക്കുമോ. ചന്ദ്രു ഏട്ടന് ശരിക്കും അവളോട്‌ ഇഷ്ടമുണ്ടായിരുന്നോ. ഓരോന്നും ആലോചിച്ചു വട്ടാകുന്നു. ശരിക്കും എനിക്ക് ചുറ്റും എന്താ സംഭവിക്കുന്നത്.

******* ******** ******** ******** ******
" ചന്തു നീ ഒന്നും കഴിച്ചില്ലല്ലോ." അമ്മ ചോദിച്ചു.

"മതി അമ്മേ. എനിക്കെന്തോ വിശപ്പില്ലായ്മ തോന്നുന്നു."
 ഞാൻ മെല്ലെ എഴുന്നേറ്റ് കൈ കഴുകി.

പെട്ടന്നു അജിത് പറഞ്ഞതോർത്തത്. 
"അമ്മേ നാളെ എന്റെ ഫ്രണ്ട്‌സ് വരുന്നുണ്ട് അവന്മാർക്ക് നല്ല ഫുഡ് കൊടുക്കണം എന്നാ ഓർഡർ."

"അതിനെന്താ ഞാൻ ഉണ്ടാക്കിക്കൊള്ളാം."

ഞാൻ അതും പറഞ്ഞു പോയ കിടന്നു. ഉറക്കം വരുന്നില്ല. ആവണിക്ക് എങ്ങനെയുണ്ട് ആവോ. ഒരിക്കലും മറക്കാൻ കഴിയില്ല എനിക്ക് ആ മുഖം. ഇനി കാണുമോ എന്നും അറിയില്ല. ഞാൻ എന്താ മറക്കുന്നത് അവൾ മറ്റൊരാളെ സ്നേഹിക്കുന്ന കാര്യം.  അവൾ ആരെ സ്നേഹിച്ചാലും അവന്റെ സ്വന്തമാകട്ടെ. 

രാവിലെ തന്നെ അമ്മയും ചാരുവും അമ്പലത്തിൽ പോയി വന്നു. 'അമ്മ എനിക്ക് പ്രസാദം തന്നു അടുക്കളയിൽ കയറി. അച്ഛൻ എന്റെ പെട്ടി ഒരുക്കുകയാണ്. ചാരു അമ്മയെ സഹായിക്കുന്നതിനിടെ എന്റെ അടുത്തു വന്നു
  
"ചേട്ടാ നിനക്ക് എന്നോട് ദേഷ്യമുണ്ടോ?"
 അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

"എന്തിനു. നീ എന്റെ ചങ്ക് അല്ലെടി."

അവള് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.   
"ചേട്ടൻ പോകണ്ട , പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്കായി പോകും." 

"നീ എന്താടി വായാടി പറയുന്നേ ഞാൻ ഒരു ജോബിനല്ലേ പോണത്. കരയാതെ നീ കരഞ്ഞാൽ ഏട്ടന് വിഷമമാകും. കണ്ണു തുടയ്ക്ക്. പോയാലും  ഏട്ടൻ എന്നും വിളിക്കാം. നമുക്ക് ഫോണിൽ കൂടി അടിയുണ്ടാക്കാമെഡി." അവളോട്‌ അതു പറയുമ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു. 

ഉച്ചയ്ക്ക് മുൻപേ കോളേജ് ടീം എത്തി. പിന്നെ അവരുടെ പൂരമായിരുന്നു.

"എന്താ സന്ദീപ് വരാതിരുന്നെ? "

"അവനോ അവൻ എന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞു."

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. നേരം പെട്ടന്ന് കടന്നു പോയ പോലെ വൈകുന്നേരമായപ്പോഴേക്കും ഞാൻ ഇറങ്ങി.
 
അമ്മയും ചാരുവും കരച്ചിലായിരുന്നു. ഞാനും കരഞ്ഞു ആരും കാണാതെ. അച്ഛൻ എന്റെ കൂടെ വരുന്നത് കൊണ്ട് യാത്ര ടെൻഷൻ ഇല്ലായിരുന്നു. ഫ്രണ്ട്‌സ് മുഴുവനും എയർപോർട്ടു വരെ വന്നു എന്നെ യാത്രയാക്കിയിട്ടാണ് അവർ പോയത്.

********** ******** ******** *********

തിങ്കളാഴ്ച കോളേജിൽ ചെന്നപ്പോൾ എന്തോ ഒരു ശൂന്യത തോന്നി. 

"ആവണി നിനക്ക് എങ്ങനുണ്ട്. സുഖമായോ?"
ആര്യയുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

"കുഴപ്പമില്ല. അധികം സ്‌ട്രൈൻ ചെയ്യണ്ട എന്നാണ് പറഞ്ഞത്. "

"ആവണി നീ ആകെ മൂഡ് ഓഫ് ആണല്ലോ. എന്തു പറ്റി." 

"ഒന്നൂല്ല. നിനക്ക് തോന്നിയതാകും."

അപ്പോഴേക്കും പ്യുണ് വന്നു എന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞു.

ഞാൻ പോയി നോക്കിയപ്പോൾ അൽപ്പം പ്രായമുളള ഒരാൾ. ഇവരെ എനിക്കറിയില്ലല്ലോ. ഇതാരായിരിക്കും. ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.

"സർ താങ്കളാണോ എന്നെ കാണാൻ വന്നത്."

"മോളാണോ ആവണി. അതേ, ഞാൻ ഒരു അപേക്ഷയായിട്ടാണ് വന്നത്. മോള് എതിരോന്നും പറയരുത്."

"എന്താ സർ പറഞ്ഞോളൂ."

"ഞാൻ കീർത്ഥനയുടെ അച്ഛനാണ്. മോളുടെ വീട്ടുകാര് എന്റെ മോൾക്ക് എതിരായി കേസ് കൊടുത്തിട്ടുണ്ട്. മോളെ അപകടപെടുത്താൻ ശ്രമിച്ചതിന്. എന്റെ മോള് ചെയ്തത് തെറ്റ് തന്നെയാണ്. അവളോട്‌ മോള് ക്ഷമിക്കണം. ഒരു പെണ്കുട്ടിയുടെ പേരിൽ പോലീസ് കേസ് വന്നാൽ അവളുടെ ജീവിതം തന്നെ മാറിപോകും. അത് മോൾക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.
അവളെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി. എന്റെ മോളെ രക്ഷിക്കണം. ഒരു അച്ഛന്റെ അപേക്ഷയാണ്."

അദ്ദേഹം എന്റെ കൈപിടിച്ച് കരഞ്ഞു അപേക്ഷിച്ചു. പെട്ടെന്ന് എനിക്കോന്തോ ഒരു വിഷമം പോലെ. അദ്ദേഹം പറഞ്ഞതൊക്കെ എനിക്കറിയാത്ത കാര്യങ്ങളാണ്. ഇനി ഞാൻ എന്ത് ചെയ്യും. 

ഞാൻ അദ്ദേഹത്തോട് പറഞ്ഞു. "എനിക്ക് അറിവില്ലാത്ത കാര്യങ്ങളാണ് സർ പറഞ്ഞതൊക്കെ. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. സഹായിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ എന്നറിയില്ല."

"മോളുടെ വീട്ടുകാർ കേസ് പിൻവലിച്ചാൽ അവർ എന്റെ മോളെ വെറുതെ വിടും."

"ഞാൻ ഒന്ന് നോക്കട്ടെ. "

ഞാൻ വേഗം ഓഫീസിൽ പോയി.  പ്യൂണായ രാഘവേട്ടന്റെ ഫോൺ വാങ്ങി വല്യച്ചനെ വിളിച്ചു. 

"ഹലോ വല്യച്ചാ  ഞാൻ അച്ചുവാണ്. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു."
"
"എന്താ മോളെ. "

"കീർത്ഥനയെ അറസ്റ്റ് ചെയ്തുന്നു ഞാൻ അറിഞ്ഞു. അത് വേണ്ട വല്യച്ചാ. അവൾക്ക്‌ ഒരു തെറ്റ് പറ്റി. അത് എനിക്ക് ക്ഷമിക്കാവുന്നതെ ഉള്ളൂ. അവളെ വെറുതെ വിട്ടു കൂടെ."

"അത് ശരിയാകില്ല മോളെ അതിനു വല്യച്ഛൻ സമ്മതിക്കില്ല. നീ എന്റെ മോളാണ് നിന്നെ അപകടപെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടാനുള്ള മനസൊന്നും വല്യച്ഛനില്ല. മോള് ഈ കാര്യം ഇനി പറയണ്ട. ഫോൺ വെച്ചോ."

"വല്യച്ചാ... അത്"
അപ്പോഴേക്കും വല്യച്ഛൻ ഫോൺ കാട്ടാക്കി.

ഇനി എന്ത് ചെയ്യും.

"രാഘവേട്ട എനിക്ക് ഒരു സഹായം ചെയ്തു തരുമോ."

"എന്താ മോളെ സന്ദീപിനെ വിളിക്കണോ."

"അയ്യോ അതല്ല എനിക്ക് ഒരു സ്ഥലം വരെ പോകണം. എന്റെ കൂടെ ഒന്നു വരുമോ."

"എങ്ങോട്ടാ മോളെ "
 
"പോലീസ് സ്റ്റേഷനിൽ."

"സന്ദീപിന്റെ അച്ഛന്റെ അടുത്തേക്കോ."

"അതേ. ചേട്ടന് എന്ന സഹായിക്കാൻ പറ്റുമോ." 

"മോളിവിടെ നിന്നോ. ഞാൻ പോയി ആരോടെങ്കിലും പറഞ്ഞിട്ട് വരാം."

ഞാനും രാഘവേട്ടനും നേരെ പോയത് വല്യച്ചനെ കാണാനാണ്.
വല്യച്ഛൻ എന്നെ കണ്ടതും. "മോളേന്തിനാ ഇങ്ങോട്ട് വന്നേ"

"വല്യച്ചാ ഞാൻ കീർത്തനയെ വെറുതെ വിടണം എന്നു പറയാൻ വന്നതാ."

"അത് പറ്റില്ല."

"പറ്റണം ഒരു പെണ്കുട്ടിയല്ലേ വല്യച്ചാ അത്. പുറം ലോകം അറിഞ്ഞാൽ ആ കുട്ടിയുടെ ഭാവി എന്താകും. ഒരാളുടെ ജീവിതം നശിപ്പിച്ചിട്ട് ഞാൻ സന്തോഷമായിരിക്കും എന്നു വല്യച്ഛൻ കരുതുന്നുണ്ടെങ്കിൽ അത് തെറ്റി. കീർത്തനയെ വിടാൻ ഉദ്ദേശമില്ലെങ്കിൽ ഞാനും പോകും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കി കേസുണ്ടാക്കാൻ. എന്താ പോകണോ."

"നീ എന്തൊക്കെയാ മോളെ പറയണത്. ആ കുട്ടിയ്ക്ക് നിന്നോട് വൈരാഗ്യമുള്ളതുകൊണ്ടല്ലേ അവളതു ചെയ്തത്. അവൾക്ക് വേണ്ടി നീ എന്തിനാ വാശി പിടിക്കണത്. അധികം വാശി പിടിച്ചാൽ നീ എന്റെ അടുത്തുന്നു അടി വാങ്ങും."
"എന്നാ ആദ്യം അടിച്ചോളൂ വല്യച്ചാ. എന്നാലും ഞാൻ പോകില്ല."

"മോളെ നീ..."

ഞാൻ പുറത്തു  പോയി ആ വാതിൽ പടിയിൽ നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ കീർത്തന പുറത്തേക്ക് വന്നു.
കൂടെ അവളുടെ അച്ഛനും ഉണ്ടായിരുന്നു.
അദ്ദേഹം എന്റെ മുന്നിൽ വന്നു നന്ദി പറഞ്ഞു കൊണ്ട് കൈ കൂപ്പി.
ഞാൻ അരുതെന്നു പറഞ്ഞു. "സർ പൊയ്ക്കോളൂ. ഇനി പ്രോബ്ലെംസ് ഒന്നൂല്ല. എന്റെ വീട്ടുകാര് കാരണം സാറിന് വിഷമമുണ്ടായെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു."

"ഇല്ല മോളെ. അവര് ചെയ്തതും ശരിയാണ്. മോളോടുള്ള സ്നേഹം കൊണ്ടാണ് അവരിതൊക്കെ ചെയ്തത്. എന്റെ മോളുടെ ഭാഗത്താണ് തെറ്റു."

" സർ പൊയ്ക്കോളൂ. ഞാൻ വല്യച്ചനെ കണ്ടിട്ടു ഇപ്പോൾ തന്നെ പോകും."

"ശരി മോളെ. മോൾക് എല്ല നന്മകളും ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം."
 ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

ഓടി പോയി വല്യച്ചനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. 
"സോറി വല്യച്ചാ ആ അച്ഛന്റെ കണ്ണു നീര് കണ്ടപ്പോൾ സഹിച്ചില്ല അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞേ. സോറി വല്യച്ചാ."

"അയ്യേ മോള് കരയണോ. പണ്ടത്തെ അച്ചുനെയാണ് എനിക്കിഷ്ടം. നിന്റെ കുറുമ്പൊക്കെ എവിടെ പോയി. നീ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ."

ഞാൻ ചുമ്മാ ചിരിച്ചു. വല്യച്ഛനോട് യാത്രയും പറഞ്ഞു. പോയി . കോളേജിൽ എത്തിയപ്പോഴേക്കും. ഉച്ചയായിരുന്നു. 
 
കുറച്ചു ദിവസങ്ങൾക്ക് ശേഷം കീർത്തന എന്നെ കാണാൻ വന്നു.

"ആവണി.... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു."

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
 "എന്താ കീർത്തന എന്തിനാ എന്നെ വിളിച്ചത്."

"എന്നോട് നിനക്കിപ്പോഴും ദേഷ്യമുണ്ടോ". 

ഞാൻ ചിരിച്ചു. " എനിക്ക്‌ നിന്നോട്‌ ഇന്ന് വരെ ദേഷ്യം തോന്നിയിട്ടില്ല."

അത് പറഞ്ഞു ഞാൻ പുറത്തേക്ക്‌ നോക്കിയപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. പിന്നെ ശ്രദ്ധ മുഴുവൻ അവിടെയായിരുന്നു.

"നീ എന്നോട് ക്ഷമിക്കണം. കുറെ കാലം പിന്നാലെ നടന്നിട്ടും എനിക്ക്‌ കിട്ടാത്ത സ്നേഹം നിന്നെ തേടി വന്നു എന്നറിഞ്ഞപ്പോലുണ്ടായ ദേഷ്യത്തിൽ ചെയ്തു പോയതാണ്. ആവണി......ആവണി...... "

 കീർത്തന ആവണിയെ തൊട്ടു വിളിച്ചു.

"ആവണി നീ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ."

"ഞാൻ..ഞാൻ കേട്ടു. അതൊക്കെ വിട്ടേക്ക്. എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല. എനിക്ക് അൽപ്പം തിരക്കുണ്ട്. ഞാൻ പോകട്ടെ കീർത്തന."

അതും പറഞ്ഞു ഞാൻ നേരെ പോയത് ആ കാഴ്‌ച കണ്ട സ്ഥലത്തേക്ക് ആയിരുന്നു.

"ഞാൻ ശബ്ദമുണ്ടാക്കാതെ അവരുടെ പിന്നിൽ പോയി നിന്നു."

  "നമ്മളെ ആവണി കണ്ടാൽ പിന്നെ വീട്ടിലെത്തും ന്യൂസ്. ആര്യക്ക് പേടിയുണ്ടോ വീട്ടിലറിയുന്നതിൽ "

"പിന്നെ പേടിയില്ലാതെ. സന്ദീപെട്ടന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ. എന്നെ വിവാഹം കഴിക്കാൻ."

അമ്പട കള്ളന്മാരെ ഉള്ളിൽ കൂടെ രണ്ടും ലൈൻ വലിച്ചത് ഞാൻ അറിഞ്ഞില്ലല്ലോ. എന്നിട്ട് ഞാൻ കാനുമൊന്നുള്ള പേടിയും. ഇപ്പോൾ ശരിയാക്കിത്തരാം ഞാൻ മനസ്സിൽ പറഞ്ഞു

"അറിയില്ല. ആവണി വിചാരിച്ചാൽ നടക്കും. അവളെ നല്ലോണം സോപ്പിട്ടോ."

"അവസാനം എന്ന കുളിപ്പിച്ചു കിടത്താതിരുന്നാൽ മതി. എന്റെ ചേട്ടനും ഭാവി ചേട്ടത്തിയും കൂടി."

ഞാൻ അത് പറഞ്ഞപ്പോഴാണ്. ഞാൻ അവിടെയുള്ള കാര്യം രണ്ടും അറിയുന്നത്. ഇരുന്നിടത്തു നിന്നു ചാടി എഴുന്നേറ്റു രണ്ടും.
അയ്യോ അന്ന് പറഞ്ഞു ചേട്ടൻ തലയിൽ കൈ വെച്ച് ഓടാൻ നോക്കി. അപ്പോഴേക്കും ഞാൻ ലോക്കിട്ടു.

"എങ്ങോട്ടാ മോനെ പോണത്. അവിടെ നിന്നെ." 

"അച്ചു ഞാൻ ...... അത് ..... പിന്നെ....... "

ഹായ് എന്തൊരു നല്ല കാഴ്ച.  ചേട്ടൻ വീണിടത്ത് കിടന്ന്‌ ഉരുളുന്നത് കാണാൻ നല്ല രസം.

"എന്നു തുടങ്ങി ഈ കലാപരിപാടി." ഞാൻ ലേശം ഗൗരവമായി ചോദിച്ചു

രണ്ടും തല കുനിച്ചു നിൽപ്പാണ്. 
"അതേ സത്യം പറഞ്ഞോ അല്ലേൽ ഞാൻ ഇപ്പോൾ വല്യച്ചനെ വിളിക്കും."

"മോളെ അച്ചു ചതിക്കല്ലടി. "

രണ്ടും കൂടി എന്റെ കാലിൽ സാഷ്ട്ടാങ്കം വീണു എല്ലാം ഏറ്റു പറഞ്ഞപ്പോൾ ഞാൻ വെറുതെ വിട്ടു. പാവങ്ങൾ അവരെങ്കിലും സന്തോഷിക്കട്ടെ എന്നു കരുതി.  അവരോട് പ്രേമിച്ചോളാനും പറഞ്ഞു ക്ലാസ്സിലേക്ക് പോയി. ലാബിനടുത്തെത്തിയപ്പോൾ ചന്ദ്രു ഏട്ടനെ ഓർമ വന്നു. എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്നും ആ മുഖം മായുന്നേയില്ല. എന്തായിരിക്കും അങ്ങനെ.

********** ******** ****** ********* *********

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അജിത്തിനെ ഒന്നു വിളിക്കാൻ തോന്നി. ഇന്ന് വർക്കിങ് ഡേ ആണ് ഉച്ചയാണ്.
 
ഫോൺ റിങ്ങുണ്ട് ഇവനേന്താ ഫോൺ എടുക്കാത്തത്. അവസാന റിങ്ങിൽ അവൻ കാൾ എടുത്തു.

"ഹലോ ആരാണ്."

"എടാ ഞാനാ ചന്ദ്രു. ഇത് എന്റെ പുതിയ നമ്പർ ആണ്." 

"എടാ സുഖമാണോ .എങ്ങനുണ്ട് ട്രെയിനിങ് "

"സുഖം. ട്രെയിനിങ് ഒക്കെ അടിപൊളി നിന്നു തിരിയാൻ സമയമില്ല എന്നതാണ് സത്യം. പിന്നെ എല്ലാവരും എന്തു പറയുന്നു."

"നീ എല്ലാരും എന്നു ഉദ്ദേശിച്ചതിൽ മെയിൻ ആവണി അല്ലടാ."
ചന്ദ്രു പോയതിനു ശേഷമുള്ള എല്ല കാര്യവും അജിത് ചന്ദ്രുനോട് പറയുന്നുണ്ട്.
സന്ദീപ് അടുത്തുള്ള കാര്യം ഓർക്കാതെയാണ് അജിത് അതു പറഞ്ഞത്. സന്ദീപ് അതു കേട്ടതും അജിത്തിനെ ഒന്നു നോക്കി. ഇവനിതാരോടാ ആവണിയെ കുറിച്ച് പറയുന്നത്. കാൾ കാട്ടാകുന്നവരെ സന്ദീപ് കാത്തു നിന്നു.

To Top