പ്രണയാർദ്രം, ഭാഗം 6 വായിക്കൂ...

Valappottukal



രചന: Akhila Bhama

ചന്ദ്രുഏട്ടന്റെ ചോദ്യം വരുന്നതിനു മുൻപേ. കീർത്തന ഞങ്ങൾക്കിടയിലേക്ക് ചാടി വീണു.
ഇവളിതെവിടുന്നു വന്നു. എന്തായാലും ഞാൻ  രക്ഷപെട്ടു. ഇനിയെന്തായാലും ഇവിടെ നിൽക്കേണ്ട. അവർക്കിടയിൽ ഞാൻ ഉണ്ടാകില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. ഞാൻ മെല്ലെ ക്ലാസ്സിലേക്ക് നടന്നു. തിരിഞ്ഞു നോക്കാൻ പലവട്ടം തോന്നിയെങ്കിലും ഞാൻ നോക്കാതെ മുന്നോട്ടു നടന്നു.
 
ക്ലാസ്സിലേക്ക് കയറുന്നതിനിടെ ഞാൻ ഇടം കണ്ണിട്ടു നോക്കി. അവള് ചന്ദ്രുഏട്ടനോട് എന്തൊക്കെയോ സംസാരിക്കുന്നു. ചന്ദ്രു ഏട്ടൻ ഇങ്ങോട്ട് നോക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം ക്ലാസ്സിൽ കയറി.

പിന്നീടുള്ള ഓരോ ദിനങ്ങളും ഞാൻ മനപ്പൂർവ്വം ചന്ദ്രുഎട്ടന്റെ മുൻപിൽ നിന്നും ഒളിച്ചോടുകയായിരുന്നു.

ഇന്ന് കൂടിയെ ഇനി ചന്ദ്രുഏട്ടൻ കോളേജിൽ വരുന്നുള്ളൂ എന്നു ആര്യ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.

ഇന്ന് ദൂരെ മാറിനിന്നെങ്കിലും ചന്ദ്രു ഏട്ടനെ കാണണം ഞാൻ മനസിലുറപ്പിച്ചു. കണ്ണേട്ടൻ കാണാൻ ചെന്നാൽ ചന്ദ്രുവേട്ടനെ കാണാമല്ലോ എന്നു കരുതി. ഞാൻ നടന്നു.

ആളൊഴിഞ്ഞ ഭാഗത്തു വെച്ച് ഒരു പെൺകുട്ടിയുടെ ചിരിയും സംസാരവും കേട്ടപ്പോഴാണ് ഞാൻ അങ്ങോട്ടു നോക്കിയത്. പെൺകുട്ടി തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അവളെ എനിക്ക് മനസ്സിലായില്ല. എന്നാൽ അയാളെ കണ്ടതും ഞാൻ ഞെട്ടി പിന്മാറി. ഞാൻ ശബ്ദമുണ്ടാക്കാതെ അവിടെ നിന്നും കണ്ണേട്ടന്റെ അടുത്തേക്ക് ഓടി.

കാലുകൾക്ക് ബലം കുറഞ്ഞു വരുന്നതായി തോന്നിയെങ്കിലും ഞാൻ എങ്ങനെയോ കണ്ണേട്ടന്റെ ക്ലാസ്സിലെത്തി. അവിടെ എത്തിയതും പരിസരബോധമില്ലാതെ ഞാൻ ഉറക്കെ പറഞ്ഞു.

"കണ്ണേട്ടാ...അയാൾ .അയാൾ ...അയളവിടെയുണ്ട്." കിതപ്പ് കാരണം എനിക്ക് ശരിക്ക് പറയാനും പറ്റുന്നില്ല.

ഞാൻ പോയി കണ്ണേട്ടന്റെ കൈ പിടിച്ചു 

"വാ കണ്ണേട്ടാ ഇനിയും വൈകിയാൽ അയാൾ പോകും."
ഞാൻ കണ്ണേട്ടന്റെ കൈയും പിടിച്ചു അങ്ങോട്ടേക്ക് ഓടി.

കണ്ണേട്ടന്റെ പിന്നാലെ അജിതേട്ടനും അനീഷേട്ടനും ഉണ്ടായിരുന്നു. ഞാൻ അതൊന്നു ശ്രദ്ധിചിരുന്നില്ല. ഞങ്ങൾ അവിടെയെത്തുമ്പോഴും അവരവിടെ തന്നെയുണ്ടായിരുന്നു.

കണ്ണേട്ടനും ഞാനും അങ്ങാട്ടു ചെന്നതും പെൺകുട്ടി തിരിഞ്ഞു നോക്കി അവളെ  കണ്ടപ്പോൾ ഞെട്ടിയത് ഞാനാണ്.

"കീർത്തന... "ഞാൻ അറിയാതെ പറഞ്ഞു.
 അയാൾ എന്തോ പന്തികേട് തോന്നി ഓടിപോകാൻ ശ്രമച്ചതും കണ്ണേട്ടന്റെ ഫ്രണ്ട്‌സ് അവനെ കയോടെ പിടിച്ചു. നല്ലോണം പെരുമാറി. അപ്പോഴേക്കും കീർത്തന സ്ഥലം വിട്ടിരുന്നു. എന്തിനാണ് അവനെ തല്ലുന്നത് എന്നു
 അജിതേട്ടനും അനീഷേട്ടനും അറിയില്ലെങ്കിലും. അവരും നല്ലോണം കൊടുത്തു.

"എന്തിനാണ് നീ ഇവളെ ബൈക്കിടിച്ചു വീഴ്ത്തിയത്"
കണ്ണേട്ടൻ എന്റെ നേരെ കൈ നീട്ടി ചോദിച്ചു.

അവനൊന്നും പറഞ്ഞില്ല.

പിന്നെ അവൻ പറയാം എന്നു പറയണത് വരെയായിരുന്നു തല്ല്.

അവസാനം അവൻ പറഞ്ഞു.

"ഒരാൾ പറഞ്ഞിട്ട് ചെയ്തതാണ്."

"ആരു പറഞ്ഞു "കണ്ണേട്ടൻ ചോദിച്ചു.
അവൻ പറയില്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും കിട്ടി തല്ലു. അവൻ ആ പേര് പറഞ്ഞു

"കീർത്തന. അവള് പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത്."

"എന്തിന്?"

അത് എനിക്കറിയില്ല. അവനെ തല്ലാൻ അവരോരുങ്ങിയതും ഞാൻ പറഞ്ഞു. "വിട്ടേക്ക് ഏട്ടാ."

അവനെ പോലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചു.

എന്നാൽ ഞാൻ വെറുതെ വിട്ടേക്കാൻ പറഞ്ഞു. ആരും കേട്ടില്ല. അവർ അവനെയും കൊണ്ട് പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോയി. അവിടെ വെച്ചു പോലീസ് വന്നു കൂട്ടിക്കൊണ്ടു പോയി. 

 ചന്ദ്രു ഏട്ടനെ കാണാൻ ഇനി എനിക്ക് പറ്റും എന്നു തോന്നുന്നില്ല. കാലിന് നല്ല വേദന. ഇനി എന്തു ചെയ്യും. ക്ലാസ്സിലേക്ക് പോകാൻ  പോലും ആകുന്നില്ല. ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ്. ആരോ സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന ശബ്ദം കേട്ടത്. നോക്കുമ്പോൾ അറിയാത്ത രണ്ടു പേരാണ്. ഞാൻ അവരെ വിളിച്ചു. 
 
"ഹലോ ഒന്നു അവിടെ നിൽക്കുമോ". അവർ രണ്ടു പേരും എന്റെ അടുത്തേക്ക് വന്നു.

"എന്താ കാര്യം."

"ഒരു ഹെല്പ് ചെയ്തു തരുമോ. എനിക്ക് കാലു വേദനിച്ചിട്ട് നടക്കാൻ കഴിയുന്നില്ല. ഒന്നു first year bsc chemistryile വീണയോട് ഒന്നു ഇതു വരെ വരാൻ പറയുമോ."

"ഓ അതിനെന്താ ഞാൻ ഇപ്പോൾ വിളിച്ചിട്ട് വരാം."

അതിൽ ഒരാൾ എന്റെ അടുത്തു നിന്നു മറ്റെയാൾ വീണയെ കൂട്ടി വന്നു.

"എന്തു പറ്റി ആവണി."

"എടി എനിക്ക് നടക്കാൻ വയ്യ കാല് വല്ലാതെ വേദനിക്കുന്നു."

"അയ്യോ. ഞാൻ പോയി ആദ്യം ആര്യയെ വിളിച്ചിട്ട് വരാം."

വീണ ആര്യയെ കൂട്ടാൻ പിയപ്പോൾ ഞാൻ വീണ്ടും ഒറ്റയ്ക്കായി. 5 മിനിറ്റിനുള്ളിൽ അവൾ ആര്യയെ കൂട്ടി വന്നു.

രണ്ടു പേരും എന്ന താങ്ങി സ്റ്റെപ് കയറാൻ ഒരു ശ്രമം നടത്തി . പക്ഷേ  പറ്റുന്നില്ല. അങ്ങനെ ആര്യ പോയി സന്ദീപെട്ടനോട് കാര്യം പറഞ്ഞു.

സന്ദീപെട്ടൻ വേഗം ആര്യയുടെ കൂടെ വന്നു.

ഏട്ടനെ കണ്ടപ്പോൾ എനിക്ക് സങ്കടം പിടിച്ചു വെക്കാൻ പറ്റാതെ ഞാൻ കരഞ്ഞു. ഏട്ടൻ എന്നെ താങ്ങിഎടുത്തു പോർച്ചിനടുത്തേക്ക് വന്നു.

പോർച്ചിൽ ചന്ദ്രു ഏട്ടൻ ആരോടോ സംസാരിച്ചു നിൽപ്പുണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും കണ്ണു മിഴിച്ചു നോക്കി നിന്നു.
അപ്പോഴേക്കും ആര്യ എന്റെ ബാഗും എടുത്തു വന്നു. വീണ ഞങ്ങളുടെ ക്ലാസ് ടീച്ചറെ കൂട്ടിയും വന്നു.

എന്താ നടക്കുന്നത് എന്നു പോലും മനസിലാകാതെയാണ് ചന്ദ്രു ഏട്ടൻ നിൽക്കുന്നത് എന്നു എനിക്ക് മനസിലായി. ഒന്നും പറയാനും പറ്റുന്നില്ല. ഏട്ടൻ എന്നെ താഴെ ഇരുത്തി ബൈക്കിനടുത്തേക്ക് പോയി. 
 
ഞങ്ങൾ ബൈക്കിൽ പോകുന്ന വരെയും ഞാൻ ചന്ദ്രുഏട്ടനെ ഇടം കണ്ണിട്ട് നോക്കി ഇരുന്നു. ഇനി നേരിൽ കാണുമോ എന്നറിയില്ല. ബൈക്ക്  മുന്നോട്ടു പോകുമ്പോഴും മിററിൽ ഞാൻ നോക്കി.  എന്റെ കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി അറിയാതെ എന്റെ കണ്ണുകളിൽ നിന്നും കണ്ണു നീര് ഒഴുകി വന്നു.

******** ********* ********** ***********

"ആര്യ ഒന്നു അവിടെ നിന്നേ "

"എന്താ ചന്ദ്രുഏട്ടാ ?"

"ആവണിക്ക് എന്തു പറ്റി?"

"എന്താ സംഭവിച്ചത് എന്നറിയില്ല അവളുടെ കാലിന് വേദന കൂടി. സന്ദീപേട്ടൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകുകയാണ്."

എന്നാലും സന്ദീപിന്റെ കൂടെ ഇവള് പോയത് എന്തിനാ. വീട്ടിൽ നിന്നും ആരെയെങ്കിലും വിളിപ്പിച്ചു  പോയാൽ പോരെ.  ഞാൻ മനസ്സിൽ പറഞ്ഞു.

"എന്നാ ഞാൻ പോട്ടെ ചന്ദ്രുഏട്ടാ."

"ആ ശരി."

ഞാനും ക്ലാസ്സിലേക്ക് നടന്നു. അജിത്തിനോട് ചോദിച്ചാലോ.  
ക്ലാസ്സിൽ അപ്പോഴേക്കും സർ വന്നു. ഞാൻ ക്ലാസ്സിൽ കയറുമ്പോൾ സർ എന്നെ വിളിച്ചു. "ചന്ദ്രു ഇവിടെ വരൂ"

ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു. സർ എന്നെ ചേർത്തു നിർത്തി പറഞ്ഞു. "ഇന്ന് തന്റെ ഇവിടത്തെ ലാസ്റ് ക്ലാസ് ആണല്ലേ. എന്തായാലും നല്ല ഒരു ജോബ് കിട്ടിയതിൽ വളരെ സന്തോഷം." മനസു നിറയെ ഒരുപാട് ചോദ്യങ്ങളാണ് അതിനിടയിലാണ് ഈ സർ. ഞാൻ മനസ്സിൽ പറഞ്ഞു. ഒന്നു ചിരിച്ചെന്നു വരുത്തി ഞാൻ അജിത്തിന്റെ അടുത്തു പോയിരുന്നു. 

"ഞാൻ ഒന്ന് പുറത്തു പോയ വന്നപ്പോഴേക്കും എന്താടാ ഇവിടെ സംഭവിച്ചത്?" ഞാൻ പതിയെ ചോദിച്ചു.

" അത് പിന്നെ..." അജിത് പറയാൻ തുടങ്ങിയതും സർ പറഞ്ഞു

"എന്താ അവിടെ ഒരു സംസാരം."

"ഒന്നൂല്ല സർ. സർ ക്ലാസ് തുടങ്ങിയിട്ട് ഒരു പാട് നേരമായോന്ന് എന്നു ചോദിച്ചതാണ്." അജിത് മറുപടി പറഞ്ഞു

"ഒക്കെ ഒക്കെ."
 
പിന്നെ ഒന്നും മിണ്ടിയില്ല. ഈ സർ , ഞാൻ സാറിനെ പ്രാകി. ക്ലാസ് കഴിയുന്ന വരെ ഒരു സമാധനാവുമില്ല.

ക്ലാസ് കഴിഞ്ഞു സർ പോയതും ഞാൻ വീണ്ടും അതേ ചോദ്യം ചോദിച്ചു.

"എടാ അവൾക്ക് അന്ന് ഉണ്ടായ ആക്സിഡന്റില്ലേ അത് ഈ കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ചെയിച്ചതാണെന്നാ അവൻ പറഞ്ഞേ"

"ഏത് അവൻ" 

"ആവണിയെ ബൈക്കിടിച്ചില്ലേ അവൻ"

"ഏത് പെണ്കുട്ടി?"

"ഒരു കാർത്തികയോ കീർത്ഥനയോ അങ്ങനെ എന്തോ ആണ് പറഞ്ഞേ."

"അവൾ എന്തിനാ ചെയ്തേ."

"അത് അവനും അറിയില്ല. പിന്നെ അവനെ പോലീസ് കൊണ്ടുപോയി. ഇനി അവന്റെ കാര്യം അവര് നോക്കിക്കോളും."
ഞാൻ ആകെ ഞെട്ടിയിരിക്കുകയാണ്. എന്തോന്നാ ഞാൻ ഈ കേൾക്കുന്നെ. ഇനി കീർത്തനയാണോ അത്.
അനീഷ് അപ്പോഴേക്കും വന്നു എന്നോട് പുറത്തേക്ക്‌ വരാൻ പറഞ്ഞു.

"നിന്നോട് അജിത് പറഞ്ഞത് ഞാൻ കേട്ടു. നിന്റെ ആ വട്ടു കേസാ ആവണിയെ ബൈക്കിടിപ്പിക്കാൻ പറഞ്ഞേ"

ഞാൻ ശരിക്കും ഞെട്ടി. "അവളോ..... എന്തിനു." 

"അത് അവളോട്‌ പോയി ചോദിക്ക് "

ഞാൻ അവളുടെ ക്ലാസ്സിലേക്ക് പോയി. ഞാൻ അവളെ എന്തെങ്കിലും ചെയ്യുമോന്ന് തോന്നിട്ടാകണം. അനീഷും എന്റെ പിറകെ ഉണ്ടായിരുന്നു. അവളുടെ ക്ലാസ്സിൽ ഞാൻ അവളെ നോക്കി. എന്നെ കണ്ടതും അവള് ഓടി വന്നു.

"ചന്ദ്രു ഏട്ടന് എന്നോട് യാത്ര പറയാതെ പോകാൻ പറ്റില്ലെന്ന് ഇതാ ഇപ്പോൾ ഞാൻ അനുനോട് പറഞ്ഞേ ഉള്ളൂ. "

എനിക്കാണെങ്കിൽ കൈ തരിച്ചിട്ടു പിടിച്ചു നിലക്കാണ്.
അവളുടെ കൊഞ്ചലും കൂടി ആയപ്പോൾ പിന്നെ ഞാൻ ഒന്നും നോക്കിയില്ല. കൈ വീശി ഒന്നു മുഖത്ത് തന്നെ കൊടുത്തു.

അടിയുടെ ശബ്ദത്തിൽ ആ ക്ലാസ് മുഴുവൻ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അനീഷ് എന്നെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ടായിരുന്നു.

"വിടടാ എനിക്ക് അവളോട്‌ ചിലത് ചോദിക്കാനുണ്ട്."

"വേണ്ട നീ വിട്ടേക്ക്."

"ഇല്ലടാ ഇനി ഇവളെ വിട്ടാൽ ശരിയാകില്ല."

"നിന്നോട് വരാനല്ലേ പറഞ്ഞേ ഇങ്ങോട്ടു വരാൻ." 

"നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം. ഇനി ആവണിയുടെ ദേഹത്തു ഒരു പോറൽ വീണാൽ പിന്നെ നീ അറിയും ഈ ഞാൻ ആരാണ് എന്നു."

ഇതൊക്കെ പറയുമ്പോഴും എനിക്ക് ചുറ്റും കൂടിയവരെ ഞാൻ ശ്രദ്ധിച്ചു പോലുമില്ല. എനിക്കെന്തോ ദേഷ്യം അടങ്ങുന്നില്ല. അനീഷ് എന്നെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു.
കീർത്തന തരുത്തു നിൽക്കുന്നുണ്ടായിരുന്നു. 

പത്തു മിനിറ്റിനകം പ്രിൻസിപ്പലിന്റെ വിളിയും വന്നു. ഞാൻ ഓഫീസിൽ എത്തിയപ്പോൾ അവിടെ കീർത്തനയും ഉണ്ടായിരുന്നു.

" എന്താ ചന്ദ്രശേഖർ ഇവിടെ നടക്കുന്നെ."

ഞാൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു.

"സർ എന്തൊക്കെയോ പറയുന്നുണ്ട്. അവസാനം കീർത്തനയോട് ഒരു റിട്ടൻ കമ്പ്ലൈൻറ് എഴുതി കൊടുക്കാൻ പറഞ്ഞു. അവൾക്ക് പരാതിയില്ലെന്നു പറഞ്ഞതു കൊണ്ട് ആ പ്രോബ്ലം അവിടെ തീർന്നു.
പുറത്തിറങ്ങിയപ്പോൾ അവൾ എന്നെ നോക്കി എന്തോ പറയാൻ വന്നു. അപ്പോഴേക്കും ഞാൻ അങ്ങോട്ട്‌ പറഞ്ഞു.

"ഇനി എന്റെ കൺവെട്ടത്ത്‌ കണ്ടു പോകരുത്."
കുറച്ചു ദേഷ്യത്തോടെ തന്നെയാണ്. 
ഞാൻ അത് പറഞ്ഞത്. 

അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി. 
"എടാ നീ എന്ത് പണിയാ കാട്ടികൂട്ടിയത്. അവളെങ്ങാനും കേസിനു പോയാലോ. അല്ലെങ്കിൽ സൂയിസൈഡ് ചെയ്താലോ നിന്റെ ജോബിന്റെ കാര്യം എന്താകും എന്നു നീ ചിന്തിച്ചോ? "
അജിത്തിന്റെ ചോദ്യത്തെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല ഒന്നു ഞാൻ പറഞ്ഞു

"എനിക്കതിനും വലുതാണ് ആവണിയുടെ ജീവൻ."

പിന്നെ അജിതൊന്നും പറഞ്ഞില്ല. 

കുറച്ചു സമയം അവിടെ ഇരുന്നു. പിന്നെ  ഞാൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഇനി ഇങ്ങോട്ട് ഒരു വരവ് എന്നായിരിക്കും എന്നറിയില്ല. പക്ഷേ ഒന്നുണ്ട് ഈ കോളേജ്, എന്റെ ഫ്രണ്ട്‌സ് പിന്നെ ആവണി ഇതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ഗേറ്റിനടുത്തെത്തിയപ്പോൾ ആരോ വിളിക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കി. ആവണി, അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നു. ഇവൾ തിരിച്ചു വന്നിരുന്നോ?
ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.

To Top