ഹൃദയസഖി തുടർക്കഥ ഭാഗം 65 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

എല്ലാം നല്ലതായി വരട്ടെ... ഇന്നത്തെ വിഷയം അവൾക്കൊരു നോവായി മാറഞ്ഞാൽ മതിയായിരുന്നു 
അതൊരു പാവം പെണ്ണ് ആണ് 
                🪷🪷🪷

അതേസമയം ദേവിക വല്ലാതെ തളർന്നുപോയിരുന്നു 
മാറിൽ നിന്നുള്ള വേദനയ്ക്ക് പുറമെ മുറിവേറ്റപോലെ മനസും വേദനിച്ചു 
അവന്റെ കൈ പതിഞ്ഞിടം പൊള്ളുന്നപോലെ തോന്നി, ഹൃദയവേദന അതിലും അധികം 

തനിക്ക് എന്തുകൊണ്ട് ഇങ്ങനെ എന്നവൾ ചിന്തിച്ചു, ആരോടും ഒരു വമ്പിനും പോയിട്ടില്ല ഇന്നിതു ചെയ്ത മനുഷ്യനെ മറ്റൊരു വിധത്തിലും അവൾ അറിയുകയും ഇല്ല 
എന്നിട്ടുമെന്തെ....?

അന്ന് അയാൾ വൃത്തികേട് പറഞ്ഞപ്പോൾ താനൊന്ന് പ്രതികരിച്ചിരുന്ന്നെങ്കിൽ ഒരുപക്ഷെ ഇന്നിങ്ങനെ ഉണ്ടാവില്ലായിരുന്നു എന്നവൾക്ക് തോന്നി 

അത് ശെരിയായിരുന്നു പ്രതികരിക്കേണ്ടപ്പോൾ അത് ചെയ്യാത്തതിന്റെ ഫലമാണിത് 

ഓരോന്ന് ആലോചിച് ആലോചിച്ചു 
ദേവിക ഉറങ്ങിപ്പോയി 

അവളെ അപമാനിച്ചവന് വേണ്ടത് വേണ്ടപോലെ പ്രിയപ്പെട്ടവർ കൊടുത്തതൊന്നും ആ പെണ്ണറിഞ്ഞില്ല 

വൈകീട്ട്  അമ്മ തൊഴിലുറപ്പ് കഴിഞ്ഞു വന്നു വിളിക്കുമ്പോൾ ആണ് ദേവിക ഉണർന്നത് 

നീ എന്താ നേരെത്തെ വന്നേ..... വയ്യേ നിനക്ക് 
അമ്മ ആകുലതയോടെ ചോദിച്ചു 

കരഞ്ഞതുകൊണ്ട് കണ്ണൊക്കെ നീരുവെച്ചിരുന്നു ഒരുപാട് കരഞ്ഞതുകൊണ്ടാകും അവൾക്ക് അപ്പോഴും നന്നായി തലവേദനിച്ചു 

നല്ല തലവേദന വയറ് വേദനയും അതുകൊണ്ട് വേഗം ഇറങ്ങി 

പീരിയഡ്‌സ് ഒന്നുമല്ലലോ പിന്നെ എന്താ 

അറിയില്ലമേ ഗ്യാസ് ന്റെ മറ്റോ ആവും......
കള്ളമാണ് തെറ്റാണു നുണ പറയുന്നത് അറിയാമെങ്കിലും  അവൾ പറഞ്ഞൊപ്പിച്ചു 

അമ്മ വിളിച്ചെണീപ്പിച്ചു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചപ്പോൾ അമ്മയെ ബോധിപ്പിക്കാൻ എന്നപോലെ കുറച്ചു കഴിച്ചു വീണ്ടും വന്നു കിടന്നു 

ഏറെ നേരം കഴിഞ്ഞാണ് വൈശാഖ് അവൾക്കയച്ച ഫോട്ടോ കാണുന്നത് 
ആദ്യം ദേവിക ഞെട്ടിപ്പോയി അടിച്ചൊതുക്കി മൂലയിൽ ഇട്ടവനെ പെട്ടന്നവൾക്ക് തിരിച്ചറിയാനായില്ല 

പിന്നെ അറിയാതെ വീണ്ടും കണ്ണുനിറഞ്ഞു 
സന്തോഷം തോന്നി ഹൃദയത്തിലേറ്റ മുറിവിന് വേദന കുറഞ്ഞപോലെ തോന്നി 

വേഗം തന്നെ വൈശാഖിനെ വിളിച്ചു 
ആ കാൾ പ്രതീക്ഷിച്ചെന്നപോലെ വരുണും ഉണ്ടായിരുന്നു മറുതലയ്ക്കൽ..
കുറെ സംസാരിച്ചാണ് ഫോൺ വെച്ചത് 
ദേവിക എല്ലാം മൂളി കേട്ടതെ ഉള്ളു എങ്കിലും വല്ലാത്ത സമാധാനം തോന്നി

ഇടയ്ക്കിടെ ചന്ദ്രിക വന്നു അവളെ തലയിലും കഴുത്തുമൊക്കെ തോറ്റുനോക്കുന്നൊക്കെ ഉണ്ടായിരുന്നു തീരെ കിടക്കാത്ത കുട്ടി കിടക്കുന്നതു കണ്ടിട്ടാവും 
അവൾ കുറെ എന്തൊക്കയോ ഓർത്തു ഓർത്തു എപ്പോയോ ഉറങ്ങിപ്പോയി 

പിറ്റേന്ന് അമ്പാട്ടു നിന്നുള്ള കാർ വന്നതിനു ശേഷം ആണ് ദേവിക ഉണർന്നത് തന്നെ 

വരുന്നില്ലെന്ന് പറഞ്ഞു ദേവിക ആദ്യമൊന്നു മടിച്ചെങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി 
പെട്ടന്നുതന്നെ കുളിച്ചു മുടിയെല്ലാം വിടർത്തിയിട്ടു ഒരു പൊട്ടും കുത്തി കണ്ണിലൊരിത്തിരി കരിമഷി എഴുതി 
വലിയമ്മ വാങ്ങിയ ലഹങ്കയെ പറ്റി ഓർത്തെങ്കിലും അവളൊരു ലൂസ് ചുരിദാർ എടുത്തിട്ട്  തയ്യാറായി ഇറങ്ങി 
ഇന്നലെത്തെ വേദനയ്ക്ക് കാര്യമായ കുറവൊന്നും ഇല്ല 

അച്ഛനും അമ്മയും ലഹങ്കയെപ്പറ്റി ചോദിച്ചെങ്കിലും അവളോരോന്നു പറന്നു ഒഴിവായി 
എന്തോ മനസ് മടുത്തപോലെ ഒരു ഉത്സാഹമില്ലായ്മ 

കാറിലിരുന്നു ഉറങ്ങിപ്പോയ ദേവിക ആരോ വിളിക്കുന്നത് കേട്ടാണ് ഉണർന്നത് 
അമ്മയാണ് 
അമ്പാട് എത്തിയിരിക്കുന്നു 
തറവാട് വക ആയുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹ നിശ്ചയം അവരുടെ പ്രൗടി വിളിച്ചോതുന്ന രീതിയിൽ ആയിരുന്നു എവിടെയാകെ അലങ്കരിച്ചത് 
ദീപലങ്കാരങ്ങളും തോരണങ്ങളും കൂടാതെ ധാരാളം കാറുകളും വന്നിട്ടുണ്ടായിരുന്നു അതിലൊന്നായി അവർക്കായി വന്ന കാറിൽ നിന്നും ഇറങ്ങി ഉള്ളിലേക്ക് നടക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ തങ്ങളിൽ ആണെന്നവർ തിരിച്ചറിഞ്ഞു 

ചിലർ പെട്ടന്നുതന്നെ ചന്ദ്രനെ തിരിച്ചറിഞ്ഞു 
അങ്ങനെ ഉള്ളവർ ബാക്കി ഉള്ളവരെ കാണിച്ചുകൊടുത്തു 
അമ്പാട്ടെ ഇളയമകനും കീഴ്ജാതിക്കാരി ചന്ദ്രികയും ആണത് എന്നുള്ളത് അവർക്കിടയിലൂടെ പ്രദർശന വസ്തുക്കളെപ്പോലെ നടക്കുമ്പോൾ പലരുടെയും വാക്കുകൾ അവളുടെ കാതിൽ പതിക്കുന്നുണ്ടായിരുന്നു 
അവൾക്ക് ആകെ വല്ലായ്മ തോന്നി 

അവർ വന്നു എന്നറിഞ്ഞിട്ടാണെന്ന് തോന്നുന്നു രാമേട്ടനും ഭാര്യയും ഇറങ്ങിവന്നു 

ഇനിയൊരിക്കലും ഈ നാട്ടിൽ വെച്ചു കാണാൻ ആകില്ലെന്ന് തോന്നിയ അനുജനെ കണ്ടപ്പോൾ രാമൻ കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി 
ചന്ദ്രികയേയും ദേവികയേയും കൂട്ടാൻ എന്നപോലെ ഏട്ടത്തിയും എത്തി 

ദേവിക ലഹങ്ക ഇടാത്തതിന്റെ പരിഭവം ആണ് ആദ്യം തീർത്തത് 

മോൾക്കും വല്യമ്മ വാങ്ങിയത് ഇഷ്ടമായില്ലേ..... അവർ വിഷമത്തോടെ ചോദിച്ചു 

ഇഷ്ടമായിരുന്നു ഇട്ടപ്പോഴാണ് സ്റ്റിച് ശെരിയായില്ലെന്ന് കണ്ടത് കയറുന്നില്ല ടൈറ്റ് ആണ് അതാണ്‌ ഇടാതിരുന്നത് 
അവൾ വായിൽ വന്ന കളവ് പറഞ്ഞൊപ്പിച്ചു 

സാരല്ല.....
വാ.... അവരുടെ നെഞ്ചോടു ചേർത്തുപിടിച്ചാണ് ഹോളിന് അകത്തേക്ക് കൊണ്ടുപോയത് 

നീണ്ടു കിടക്കുന്ന വഴിക്ക് ചുറ്റുമായി ആണ് ചെയർ അറേഞ്ച് ചെയ്തിരിക്കുന്നത് 
വെള്ളയും ചുവപ്പും കലർന്ന പൂകളാൽ നന്നായി അലങ്കരിച്ചിട്ടുണ്ട് 
അതിന് അറ്റാതായി വധു വരന്മാർക്ക് ഇരിക്കാൻ ഉള്ള ഇരിപ്പിടം റോസാപൂകളാൽ അലങ്കരിച്ചിരിക്കുന്നുണ്ട് 
Purple കളർ ലഹങ്കയും അതിനോട് മാച്ചായ ജ്വലറിയും ആണ് പെൺകുട്ടി ഇട്ടിരിക്കുന്നത് 
അജയ് അതിനു മാച്ച് ആയ ഡ്രെസ്സും 

ചന്ദ്രനും ഫാമിലിക്കും ആയുള്ള ഇരിപ്പിടത്തിൽ അവർ ഇരിപ്പുറപ്പിച്ചു 
അമ്മ ഇതെല്ലാം കണ്ടു വല്ലാത്തൊരു അത്ഭുതത്തോടെ നോക്കുകയാണ് 
എന്നാൽ ദേവികയ്ക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല 
അച്ഛന്റെ പെങ്ങളുടെയോ ഏട്ടന്മാരുടെയോ മക്കളാണ് അടുത്തുള്ള ടേബിളിൽ ഇരിക്കുന്നത് അവർ ദേവികയെ നോക്കി എന്തൊക്കയോ പറയുന്നുണ്ട് എന്നാലും അടുത്തേക്ക് വരാൻ മടിയും 
ആദ്യമായി കാണുകയല്ലേ അതിന്റെ ആണ് 

ചടങ്ങ് തുടങ്ങി മോതിരം മാറ്റം കഴിഞ്ഞതോടെ  ഫോട്ടോ സെക്ഷൻ ആയിരുന്നു പിന്നെ ഡാൻസ് പാട്ട് എല്ലാം ഉണ്ടായിരുന്നു, ചെക്കനും പെണ്ണും വരെ ഡാൻസ് ചെയ്തു 
പിന്നെ അവരുടെ കസിൻസ് വക വേറെയും ഉണ്ടായിരുന്നു 
ഒരു ഫോട്ടോ എടുക്കാൻ പോലും ആരും ദേവികയേയും കുടുംബത്തെയും വിളിച്ചില്ല അവർ ഒറ്റപെട്ടു പോകാതിരിക്കാൻ രാമേട്ടൻ ഇടയ്ക്കിടെ ഓടിവന്നു നോക്കി പോകുന്നതൊഴിച്ചാൽ അവർ അവിടെയൊരു അതികപറ്റ് പോലെ തോന്നി ദേവികയ്ക്ക് വരേണ്ടിയിരുന്നില്ല എന്നുവരെ തോന്നിതുടങ്ങി 
അവരിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ വേണ്ടി ഫോൺ എടുത്തു വെറുതെ ഓരോന്ന് നോക്കികൊണ്ടിരുന്നു 

Are you ok?
ഒരു ബീപ് സൗണ്ടോടുകൂടി വന്ന വരുണിന്റെ മെസ്സേജ് അവളിൽ ചിരി ഉണർത്തി 

ചുറ്റുമുള്ള ഫഗ്ഷനിൽ നിന്നെല്ലാം അവളുടെ മനസ് പാറിപ്പോയി 
നാട്ടിൽ ഓഫീസിലിരുന്നു സംസാരം തുടങ്ങി 
ഇതുവരെ ഉണ്ടായിരുന്ന മടുപ്പൊ ചടപ്പോ ഒന്നും തോന്നിയില്ല 
അവന്റെ ഉപദേശവും വഴക്കും കേട്ടുപോലും അവളുടെ മനസിന്‌ സമാധാനം കിട്ടി 

അതുവരെ ഗ്ലൂമി ആയിരുന്നവൾ പെട്ടന്നൊന്നു ആക്റ്റീവ് ആയതു ചന്ദ്രനും ശ്രെധിച്ചു 

ആരാ മോളേ... ഫോണിൽ 

ദേവികയൊന്നു പതറിപ്പോയി 

ഒന്ന് മടിച്ചാനെങ്കിലും പറഞ്ഞു 
കമ്പനിയിൽ നിന്നാണഛാ 

ആരാണ്.... അയാളുടെ വാക്കുകൾക്ക് പതിവിലും ഗൗരവം ഉള്ളപോലെ തോന്നി 

വരുൺ 

ഹ്മ്മ്..... 

കുറച്ചുനേരത്തെ മൗനത്തിനു ശേഷം ചന്ദ്രൻ ചോദിച്ചു 
ഈ വരുൺ ആളെങ്ങനെ ആണ്?

നല്ലതാണ് അവളുടെ മറുപടിയും പെട്ടന്നായിരുന്നു 


തുടരും
To Top