ഹൃദയസഖി തുടർക്കഥ ഭാഗം 64 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

King ന്റെ ഫസ്റ്റ് ട്രിപ്പ്‌ ആയിരുന്നെന്നു 
ഡ്രൈവർ എന്റെ ഫ്രണ്ട് ആണ് 
അവനിപ്പോ വർക്ഷോപ്പിൽ ഉണ്ട് 
ബ്രേക്കിനു എന്തോ പ്രശ്നം 
ഇപ്പോൾ പോയാൽ കാര്യം അറിയാം വണ്ടി വെച്ചവർ കാറിൽ ഇറങ്ങി 

അവർ അവിടെ എത്തിയപ്പോയെക്കും ബസ്സിന്റെ പണിയൊക്കെ കഴിഞ്ഞിരുന്നു 

Cctv ചെക്ക് ചെയ്തപ്പോൾ അവൻ ചെയ്തുവെച്ച പ്രവർത്തി കണ്ടില്ലെങ്കിലും   അവൾ പറഞ്ഞ അടയാളങ്ങൾ വെച്ചു ആളെ വ്യക്തമായി കാണുകയും ചെയ്തു 

ഇവനെ ഞാനെവിടേയോ കണ്ടിട്ടുണ്ടല്ലോ 
വൈശാഖ് സംശയം പ്രകടിപ്പിച്ചു 
അതെ..... പാലംതലയ്ക്കൽ ഉള്ള ആയുർവേദ ഹോസ്പിറ്റൽ ഇല്ലേ അവിടെ അറ്റെൻഡർ ആണെന്ന് തോന്നുന്നു അവിടെ വെച്ചാണ് ഞാൻ കണ്ടിട്ടുള്ളത് ഇവൻ ഇത്തരക്കാരൻ 
ആയിരുന്നോ... @*& മോൻ

വെറുതെ വിടരുത് ലാലു... കണ്ടുനിന്നവർ എല്ലാരും അതുതന്നെ പറഞ്ഞു 

കയ്യിൽ എങ്ങനെ കിട്ടും.....??

നമുക്ക് ക്ലോസ് ചെയ്യുന്ന ടൈമിൽ തന്നെയാണ് അവർക്കും അല്ലാത്തപ്പോ പുറത്തിറങ്ങാൻ പ്രയാസമാകും 

വാ എന്നാലുമൊന്നു  പോയി നോക്കാം 
വരുൺ വൈശാഖിനെയും വിളിച്ചിറങ്ങി 

ഞങ്ങളുടേതുകൂടി കൊടുത്തേക്കണേ ഡാ....
ഡ്രൈവറും വിളിച്ചുപറഞ്ഞു 

അവർ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു  അത്യാവശ്യം വലിയ ഹോസ്പിറ്റൽ ആയിരുന്നു സൗഖ്യ പ്രസവ ശുശ്രുഷയും കൂടി ഉള്ളതിനാലും 
Op ടൈം ആയതിനാലും അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു 
അവർ രണ്ടു വഴിക്ക് അയാളെ തിരഞ്ഞു 
ഒടുവിൽ കിഴി വെക്കുന്ന റൂമിനടുത്തായി നിൽക്കുന്നവരെ വൈശാഖ് കണ്ടുപിടിച്ചു ലാലുവിനെ വിളിച്ചുവരുത്തി 

ഒളിഞ്ഞു നിന്നു അവനെ നോക്കുകയായിരുന്നു വൈശാഖ്  കിഴി ചൂടാക്കുകയായാണ് അകത്തു ഡോർ തുറന്നു കുറച്ചു സാധനങ്ങൾ വെച്ച ശേഷം വീണ്ടും പുറത്തുവന്നു ബാക്കി ഉള്ളവ കൂടി എടുത്തു അകത്തേക്ക് നടന്നു 
അതിലൂടെ ഉള്ളിൽ രോഗികൾ ആരും ഇല്ലെന്ന് അവനു മനസിലായി എന്നാൽ ആരോ വരാൻ ഉണ്ട് 
അതിനുള്ളിൽ വെച്ചു തന്നെ കൊടുക്കാം എന്നുകരുതി അവർ അവനു പിന്നാലെ ഉള്ളിലോട്ടു കയറാൻ തിരക്കിട്ടു 

പക്ഷെ  അപ്പോയെക്കും എതിർഭാഗത്തുകൂടി doctors വന്നതോടെ അവർ ആ ഉദ്യമം നിർത്തി 

എന്നാൽ അയാൾ ഡ്രെസ്സെല്ലാം മാറി പുറത്തേക്കിറങ്ങിയത് അവർക്ക് കാര്യങ്ങൾ എളുപ്പത്തിലായി ഹോസ്പിറ്റലിനു പുറത്തുനിന്നു ഒരു ടാക്സി പിടിച്ച അയാളുടെ പിന്നാലെ തന്നെ വരുണും വൈശാകും നീങ്ങി 

ദേവികയുടെ സ്റ്റോപ്പും കഴിഞ്ഞു കുറച്ചകലെ  ബംഗാളികൾ താമസിക്കുന്ന ഒരു ഫ്ലാറ്റിലേക്കാണ് അയാൾ പോയത് 
മൂളിപ്പാട്ടും പാടി സ്വന്തം കൈകളിൽ ഉമ്മവെച്ചു ഇടയ്ക്കിടെ സ്വന്തം അവയവത്തെ തലോടിയുമുള്ള അയാളുടെ പോക്കുകണ്ടപ്പോയെ അയാൽ എത്രക്കാരൻ ആണെന്ന് അവർക്ക് ഊഹിക്കാൻ ആയി
ഇവനെയൊക്കെ മുക്കാലിൽ കെട്ടി അടിക്കണം വൈശാഖ് പിറുപിറുത്തു 

മഹേഷ്‌ ജി ആജ് ആപ് ചുട്ടി ഹേ ക്യാ 

നെഹി...... കാം കരനെകാ... മൂഡ് നെഹി....

അവനൊന്നു ചിരിച്ചുകൊണ്ട് കയറിപ്പോയി 

വരുൺ പല്ലുഞ്ഞെരിച്ചു.....

അവർ  അപ്പോഴാണ് വരുണിന്റെ പരിചയക്കാരനെ അവിടെവെച്ചു കണ്ടത് 
മഹേഷ്‌ എന്നു പറയുന്നവനെ പറ്റി കാര്യങ്ങൾ ചോദിച്ചറിഞ്ഞു 
ബംഗാളി ഒന്നും അല്ലെങ്കിലും അവന്റെ നാട് എവിടാണെന്ന് ആർക്കും അറിയില്ല പക്ഷെ ഇടയ്ക്കിടെ ആരേലും വന്നു പെരുമാറിയിട്ടു പോകാറുണ്ട് എന്ന് പറന്നു 
പെണ്ണും കള്ളും കഞ്ചാവും എല്ലാമായി തരികിടകൾ എല്ലാം കയ്യിലുണ്ട് 

കാളിംഗ് ബെൽ അടിച്ചു കാത്തുനിൽകുമ്പോൾ ഇരുവരും അക്ഷമരായിരുന്നു 
വാതിൽ തുറന്നു വന്ന മഹേഷ് ആദ്യം ഇരുവരെയും കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും യൂണിഫോം കണ്ടതോടെ കാര്യം കത്തി 

വാതിൽ വലിച്ചടയ്ക്കാൻ ശ്രെമിച്ചെങ്കിലും വരുണത് ഒരു ചവിട്ടിനു തുറന്നു 

ഒന്നുപതറിയെങ്കിലും മഹേഷും ഒരു അഭ്യസിയെപ്പോലെ ചാടി എണീറ്റു 
ഏതാടാ... നീയൊക്കെ.....
എന്റെ മെക്കിട്ടു കയറുന്നോ..... ഈ മഹേഷ്‌ ആരാണെന്ന് അറിയില്ല നിങ്ങൾക്ക് 
അവൻ വരുണിന്റെ നേരെ ചീറി 

അറിയാം.... നീയൊരു കാമപ്രാന്തൻ 
വൈശാഖ് പുച്ഛിച്ചു 

വരുൺ ഫോൺ എടുത്തു ദേവികയുടെ ഫോട്ടോ  അവനെ കാണിച്ചു 
ഇവളോട് നിനക്കെന്താ ഇത്രക്ക് ശത്രുത 

ഹം  ഇവളൊക്കെ വലിയ ശീലാവതി ചമയും എന്നിട്ടോ ഏതവന്റെ കൂടെയും പോകും നമ്മളൊക്കെ ഒന്ന് മുട്ടിനോക്കിയപ്പോ അവക്ക് ഒടുക്കത്തെ ഡിമാൻഡ് 

പ്പാ!!!....

തോന്നിവാസം പറയുന്നോടാ... വൈശാഖ് അവന്റെ മുഖത്തിട്ട് അടിച്ചു 

നിങ്ങളെ ഒക്കെ അവൾ കൂലിക്ക് വിട്ടതാണോ 
വൈശാഖിന് തിരിച്ചു തല്ലുമ്പോൾ അവൻ വിളിച്ചു ചോദിച്ചു 

ഇവന്റെ കൂടെ ഞാൻ കണ്ടിട്ടുണ്ട് നിനക്കും പങ്കുണ്ട് അല്ലെ അവളെ പറഞ്ഞപ്പോൾ വല്ലാതെ നോവുന്നു

നോവുമെടാ....
വൈശാഖ് പറഞ്ഞുതീരുമ്പോയേക്കും അവിടെ അടിതുടങ്ങിയിരുന്നു 
മഹേഷ്‌ന് ഇരുവരുടെയും അടുത്ത് പിടിച്ചു നിൽക്കാൻ ആയില്ല അവന്റെ രണ്ടു കൈപത്തികിട്ടും നന്നായി അവർ പെരുമാറി  വരുണിന്റെ മനസ്സിൽ നിറയെ തന്റെ നെഞ്ചോടു ചേർന്നു പൊട്ടിക്കരയുന്ന പെണ്ണായിരുന്നു അവളുടെ വേദന ആയിരുന്നു ശരീരം അത്രക്ക് നൊന്തിട്ടുണ്ടെങ്കിൽ മനസ് എത്ര വേദനിച്ചുകാണും 

ഇവനെപ്പോലെ ഉള്ള മാന്യന്മാർ ഇപ്പോൾ ഏറി വരുന്നുണ്ട് സ്കൂളിൽ പഠിക്കുന്ന കുട്ടികളാവുമ്പോൾ ആരോടും പറയുകയും ഇല്ല പ്രതികരിക്കുകയും ഇല്ല  വലിയവരെയും വിടില്ല കാലിനിട്ടു ഒരു ചവിട്ടുകൂടി നൽകി വൈശാഖ് ചീറി 

തല്ലി മൂലയ്ക്കിട്ടെ അവന്റെ അടുത്ത് ചെന്ന്  മുഖത്തെ തന്റെ നേർക്ക് പിടിച്ചുയർത്തി വരുൺ പറഞ്ഞു ഇനി മേലാൽ നിന്റെ നിഴൽ പോലും എന്റെ പെണ്ണിന്റെ മേൽ വീഴരുത് 
കേട്ടല്ലോ.... പിന്നെ വേറെ ആരുടേലും അടുത്തും ഇതുപോലുള്ള വേല ഇറക്കാൻ നോക്കുമ്പോൾ ഇത് ഓർമ വരണം 

പിന്നെ അവർ അവിടെ നിന്നില്ല 
വൈശാഖ് അപ്പോൾ തന്നെ അവന്റെ കുറച്ചു ഫോട്ടോസ് എടുത്തു ദേവിയ്ക്ക്
അയച്ചുകൊടുത്തു 

ദേവൂനെ വിളിച്ചുനോക്കണോ 
തിരിച്ചുള്ള യാത്രയിൽ വൈശാഖ് ചോദിച്ചു 

ഇപ്പോൾ വേണ്ട  അവൾ കുറച്ചു കരഞ്ഞു തീർക്കട്ടെ..,  ഒരു പാരസെറ്റമോൾ കൊടുത്തിരുന്നു ഞാൻ അത് കഴിച്ചിട്ടുണ്ടാകും കുറച്ചൂടെ കഴിയട്ടെ എന്നിട്ട് വിളിക്കാം 
പിന്നെ 
നാളെത്തെ ഫങ്ക്ഷന് കഴിയുമ്പോൾ ആളങ്ങു സെറ്റ് ആകും 

നീ എന്തോ അവനോടു പറയുന്നത് കേട്ടല്ലോ 
എന്റെ  പൊന്ന്  വെള്ളി എന്നോ മറ്റോ 

ഹാ പറഞ്ഞു 
എന്റെ പെണ്ണ് ആണ് പൊന്നുപോലെ നോക്കിക്കോളാം 
ആങ്ങളയ്ക് സമ്മതം ആണോ 

വൈശാഖ് കളിയാക്കിയ അതെ നാണയത്തിൽ വരുൺ മറുപടി പറഞ്ഞു 

ഹാവൂ തുറന്ന് സമ്മതിച്ചല്ലോ  നീയിതു.....
സമ്മതം പരിപൂർണ്ണ സമ്മതം 

പക്ഷെ അവൾക്ക് എങ്ങന....

സമ്മതം ആണെന്ന് തോന്നുന്നു..... ഒട്ടൊരു ആലോചനയോടെ വരുണത് തിരുത്തി 
സമ്മതം ആണ് 

പിന്നെ ഇന്നു രാവിലെ ദേവികയുടെ അച്ഛനെ കണ്ടതും സംസാരിച്ചതുമായ  കാര്യങ്ങൾ  വൈശാഖിനോട് പറഞ്ഞു 
കാര്യങ്ങൾ കേട്ടപ്പോൾ വൈശാഖിന്നും സന്തോഷം തോന്നി 

എല്ലാം നല്ലതായി വരട്ടെ... ഇന്നത്തെ വിഷയം അവൾക്കൊരു നോവായി മാറഞ്ഞാൽ മതിയായിരുന്നു 
അതൊരു പാവം പെണ്ണ് ആണ് 

തുടരും
To Top