ഹൃദയസഖി തുടർക്കഥ ഭാഗം 63 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...


ഏത് ബസ്സ് ആയിരുന്നു 


King നേരിട്ടുള്ള ടൌൺ ബസ്സ് 

പാലത്തിന്റെ അവിടെവെച്ചു ബ്രേക്കഡോൺ ആയി 


മം.... സാരമില്ല 


വരുണിന് അവളെ എന്തുപറഞ്ഞു സമാധാനിപ്പിക്കണം എന്ന് അറിയാതെപോയി 


അവൾക്ക് നോവാത്ത വിധത്തിൽ നെഞ്ചോട്ടുടുക്കിപിടിച്ചു വരുൺ അവളുടെ പുറത്തു തട്ടികൊടുത്തു 


അവളുടെ എങ്ങലടികൾ കൂടിയതല്ലാതെ കുറഞ്ഞില്ല 


അവനു വല്ലാത്ത ദേഷ്യം തോന്നി അണപ്പല്ല് ഞെരിച്ചുകൊണ്ട് ദേഷ്യം അടക്കുമ്പോൾ എനിയവനെ വിട്ടുകളയില്ലെന്ന് അവൻ ഉറപ്പിച്ചിരുന്നു


നെഞ്ചിൽ പതുങ്ങി നിന്നു കരയുന്നവളെ നോക്കും തോറും അവന്റെ മിഴികളും ഈറനായി 


ദേവു.... നീ കരയല്ലേ... വരുൺ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു പറഞ്ഞു 


അയാളെന്നെ.... എന്നെ...


ഒന്നുല്ല.....  നീ ഇങ്ങോട്ട് നോക്ക് ഞാനല്ലേ പറയുന്നേ 

ഒന്നുല്ലടാ....

കരയല്ലേ..... വരുണിനും കരച്ചിൽ വരുന്നുണ്ടായിരുന്നു 

വാ കേബിനിൽ പോയിരിക്കാം

ഇവിടെ നില്കുന്നത് ആരേലും കണ്ടാൽ പിന്നെ അതുമതി 


അവൾ ഇല്ലെന്ന് തലയാട്ടി അവന്റെ നെഞ്ചോടു തല ചേർത്ത് നിൽപ്പായി 


പ്ലീസ് ദേവു.... ആരേലും വന്നു ഇങ്ങനെ കണ്ടാൽ ഇല്ലാത്തതു പറഞ്ഞുണ്ടാക്കും 

പ്ലീസ് 


എനിക്ക് വീട്ടിൽ പോകണം 


വീട്ടിലോ....?

വരുൺ ആദ്യമൊന്നു പകച്ചു പിന്നെ വേഗം സമ്മതിച്ചു 

ആദ്യം നീ പുറത്തേക്കിറങ്ങു 

വാ......

അവൻ അവളെ തന്നിൽ നിന്നും അകത്തിനിർത്തി 


തല കുനിച്ചു നിൽപ്പാണ് 

കണ്ണ് നിറഞ്ഞു തൂവുന്നുണ്ട് 


ദേവു.... വരുൺ വീണ്ടും ആർദ്രമായി വിളിച്ചു 


അവൾ അവനെ ചുറ്റിപ്പിടിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല 


വാ.... പോകാം 

വരുൺ അവളോടായി പറഞ്ഞുകൊണ്ട്  പിടിയിൽ നിന്നും വിട്ടുമാറി 

പുറത്തേക്ക് കടന്നു 


പുറത്താരും ഇല്ലെന്ന് ഉറപ്പുവരുത്തി അവൻ അവളെയും കൂട്ടി പുറത്തേക്ക് നടന്നു  വെയിറ്റ് ചെയ്യാൻ പറഞ്ഞു 

ബൈക്കെടുക്കാൻ പോയി 

അവിടെ വൈശാകും പ്രവീണും എത്തിയിരുന്നു 

വൈശാഖനോട് കാര്യം ചെറുതായൊന്നു സൂചിപ്പിച്ചുകൊണ്ട് അവൻ ബൈക്കെടുത്തു 


ദേവിക മറ്റേതോ ലോകത്തെന്നപോലെ നിൽക്കുകയായിരുന്നു 


വരുണും മനസ്സിൽ ഓരോന്ന് കണക്കുകൂട്ടുകയായിരുന്നു 


ഓട്ടോ വിളിച്ചു അവളെ അതിൽ കയറ്റി വരുൺ ബൈക്കിൽ ദേവികയുടെ വീട്ടിലേക്ക് തിരിച്ചു 

അവളുടെ കണ്ണിലെ പേടി തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു അത് 


വീട്ടുമുറ്റത്തു ഓട്ടോ വന്നതറിഞ്ഞു അച്ഛനാണ് 

ഇറങ്ങിവന്നതു പുറത്തേക്കെവിടേയോ പോകാൻ ഇറങ്ങിയതാണെന്ന് തോന്നി.. കാലിനു ഭേദം ആയി വരുന്നതിനാൽ ഇടയ്ക്കിടെ ഒരു കവലയിൽ പോക്ക് പതിവാണ് ഒരു പെട്ടിക്കട തുടങ്ങണം എന്ന് മനസ്സിൽ വെച്ചിട്ടാണ് ഈ യാത്ര 


അച്ഛനെ കണ്ടതോടെ ദേവികയുടെ വിഷമം ഇരട്ടിച്ചതായി തോന്നി വരുണിന് അതിനാൽ വയറുവേദന ആയതിനാൽ പെർമിഷൻ വാങ്ങി തിരിച്ചു പോന്നതാണ് എന്ന് വരുൺ തന്നെ ആണ് പറഞ്ഞത് 


ദേവികയുടെ കരഞ്ഞ മുഖവും മട്ടും കണ്ടപ്പോൾ പെട്ടന്ന് ചന്ദ്രനൊന്നു പേടിച്ചുപോയി  പിന്നെ അവളോട്‌ പോയി കിടന്നോളാൻ പറഞ്ഞു 

ചന്ദ്രിക അവിടെ ഇല്ലായിരുന്നു വളരെക്കാലമായി അയല്പക്കത്തുള്ളവർ നിർബന്ധിച്ചിട്ട് അവരന്നു തൊഴിലുറപ്പിൽ പോയതായിരുന്നു 


അവൾ കയറിപോയതും വരുൺ ഇറങ്ങാൻ നിന്നു 


മോൻ ഷോപ്പിലേക്ക്‌ ആണോ 

ചന്ദ്രൻ തിരക്കി 


അതെ എനിക്ക് തിരിച്ചു ജോലിക്ക് കയറണം ദേവികയെ ഒറ്റയ്ക്ക് വിടാൻ തോന്നാഞ്ഞിട്ട് വന്നതാണ് 


നല്ലത്.... ഞനും ഉണ്ട് കവല വരെ 


ബൈക്കിൽ കയറുന്നതുകൊണ്ട് അച്ഛന് കുഴപ്പമില്ലലോ 


ഹേ ഇല്ല 


അവർ പോകുന്നതും നോക്കി ദേവിക വാതിലടച്ചു


വാ.... ഒരു ചായ കുടിച്ചിട്ടുപോകാം 

കവലയിൽ ഇറങ്ങിയ ചന്ദ്രൻ വരുണിനെ നിർബന്ധം പിടിച്ചു 


മനാഫ് എങ്ങാനും ഇന്ന് മോർണിംഗ് മീറ്റിംഗ് വിളിച്ചാൽ തന്റെ ഗതി 

അധോഗതി ആവുമല്ലോ എന്നോർത്തുകൊണ്ട് തന്നെ അവൻ ചായ കുടിക്കാൻ ഇറങ്ങി 


കുഞ്ഞൊരു പെട്ടിക്കട ആണ് ഒരു മൂലയിലായി ചെറിയൊരു ബെഞ്ച് ഉണ്ട് ഓരോ ഗ്ലാസ്‌ ചായയും പരിപ്പുവടയും ആയി അവർ ഇരുവരും ആ ബെഞ്ചിൽ ഇരുന്നു 


ഞങ്ങളുടേത്‌ പ്രണയവിവാഹം ആയിരുന്നു 

ചന്ദ്രൻ തുടക്കം കുറിച്ചു 


നമുക്ക് ഒരാളോട് പ്രണയം ഉണ്ടെങ്കിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ അത് കണ്ണിലിങ്ങനെ കാണാം...വീട്ടുകാരുടെ എതിർപ്പൊക്കെ കാരണം ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിച്ചു ഇവിടെ സെറ്റിലായതാണ് 

എല്ലാം നല്ലപോലെ പോകുമ്പോഴാണ് ഒരു ആക്‌സിഡന്റ്..... ഇപ്പോഴാ ഒന്ന് നേരെ ആയി വരുന്നത് 

അതിനു മോനോട് അതിയായ നന്ദിയുണ്ട് 

ആ വൈദ്യനെ കുറിച്ച് പറഞ്ഞതിനു


ഹേ.... അതിനു നന്ദിയൊന്നും വേണ്ട... അതുവരെ കേട്ടുകൊണ്ടിരുന്നു വരുൺ പറഞ്ഞു 


അവർ വീണ്ടും കുറെ സംസാരിച്ചു ഏറെയും ചന്ദ്രൻ തന്റെ കുടുംബത്തേക്കുറിച്ചാണ് പറഞ്ഞത് നാളെ വിവാഹ നിശ്ചയം ഉണ്ടെന്നും എല്ലാം പറഞ്ഞു കൂട്ടത്തിൽ വരുണിന്റെ വീടും വീട്ടുകാരെപ്പറ്റി ചോദിക്കുകയും ചെയ്തു 


അപ്പോയെക്കും വരുണിന്റെ ഫോണിലേക്ക് തുടരെ തുടരെ ഫോൺ വരാൻ തുടങ്ങി, നോക്കുമ്പോൾ വൈശാഖ് ആണ് വരുൺ ഒന്നുരണ്ടു തവണ അത് കട്ട്‌ ചെയ്തുവിട്ടു 


മോനു  ഫോൺ വരുന്നുണ്ടല്ലോ 

കസ്റ്റമർ ആണോ 


ഹാ ഓഫീസിൽ നിന്നാണ്....... എങ്കിൽ ഞാൻ ഇറങ്ങിക്കോട്ടെ...


ശെരി....... എണീറ്റു നടക്കാൻ ആഞ്ഞ അവനോടായി അയാൾ പറഞ്ഞു 


മോനെ.... ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ..... അവളൊരു പാവം ആണ് ആരെങ്കിലും മുതലെടുത്താൽ പോലും തിരിച്ചറിയാത്തൊരു പൊട്ടിപെണ്ണ് 


അവളുടെ കണ്ണിലിപ്പോ  ഒരു വല്ലാത്ത തിളക്കം ഞാൻ കാണുന്നുണ്ട് അത് മോൻ കാരണം ആണെന്നെനിക്ക് തോന്നി അതുകൊണ്ട് പറഞ്ഞതാ.....

പൂർണമായ മനസോടെ അല്ലെങ്കിൽ മോഹിപ്പിക്കരുത് മോഹം കൊടുത്തിട്ടു കൈ വിട്ടുകളയുകയും അരുത് എന്റെ കൊച്ചത് താങ്ങില്ല 


വരുൺ പെട്ടന്ന് സ്റ്റക്ക് ആയിപോയി 

മുന്നിലിരിക്കുന്ന അച്ഛനോട് എന്തു പറയുമെന്ന് ഓർത്തുകൊണ്ട് 

ഒന്നോ രണ്ടോ തവണ കണ്ടതെ ഉള്ളു അതിനുള്ളിൽ തന്റെ മനസ് മനസിലാക്കിയിരിക്കുന്നു അതുകൊണ്ടാവും കുടുംബങ്ങളെ പറ്റിയും വരും വരായ്കകളെ പറ്റിയുമെല്ലാം ഇത്രെയും വാചാലനായത് 


വരുൺ വേഗം തന്നെ ചന്ദ്രന്റെ കൈകൾ കൂട്ടിപിടിച്ചു 

ഇല്ല..... ഒരിക്കലും കൈവിടില്ല 

ഇത് ഞനച്ഛനു തരുന്ന ഉറപ്പാണ് 


ഇത്രെയും പറഞ്ഞുകൊണ്ട് വേഗം ഇറങ്ങി ബൈക്കെടുത്തു പോയി 


ആ ബൈക്ക് കണ്ണിൽ നിന്നും മാഞ്ഞുപോകും വരെ ചന്ദ്രൻ അവിടിരുന്നു പിന്നെ പതിയെ വീട്ടിലേക്ക് നടന്നു 



                      🪷

നീ എവിടായിരുന്നെടാ ഇതുവരെ  തിരക്കിട്ടു കേബിനിലേക്ക് കയറി വരുന്നവനോട്‌ വൈശാഖ് ചൂടായി 


അവളെ വീട്ടിൽ കൊണ്ടാക്കിയതാ 

പിന്നെ അച്ഛൻ കുറച്ചു സംസാരിച്ചിരുന്നു 

ഇന്ന് മീറ്റിംഗ് ഉണ്ടായിരുന്നോ 


ഇല്ലെടോ അങ്ങേരെവിടോ കറങ്ങാൻ പോയതാണ് 


എന്താ.... ഉണ്ടായതു...അല്ല  നീ ഇനി എങ്ങോട്ടാ....??

കാര്യങ്ങൾ വ്യക്തമായി അറിയാഞ്ഞിട്ടുബ്ലോക്ക്‌ വൈശാഖിന് ഒരു സമാധാനവും ഇല്ലായിരുന്നു എന്നാൽ വന്നപാടെ ഒന്നും പറയാതെ വീണ്ടും ബാഗും എടുത്തു പോകുന്ന വരുണിനെ കണ്ടു വൈശാഖ് ചോദിച്ചു 


എനിക്കൊരുത്തനെ കാണാനുണ്ട്......


എന്റെ പെങ്ങൾക്കിട്ടു താങ്ങിയവനെ ആണെങ്കിൽ നിൽക്ക് ഞനും ഉണ്ട് 

പറയുന്നതോടൊപ്പം വൈശാഖ് സിസ്റ്റം ഓഫ്‌ ചെയ്തു എണീറ്റു 


അവൻ തന്നെ ആണെന്ന് ഉറപ്പാണോ  വരുണിനൊപ്പം ബൈക്കിൽ ഇരിക്കുമ്പോൾ വൈശാഖ് തിരക്കി 


അതെ.... അവൾ കണ്ടിട്ടുണ്ട് 


King ന്റെ ഫസ്റ്റ് ട്രിപ്പ്‌ ആയിരുന്നെന്നു 

ഡ്രൈവർ എന്റെ ഫ്രണ്ട് ആണ് 

അവനിപ്പോ വർക്ഷോപ്പിൽ ഉണ്ട് 

ബ്രേക്കിനു എന്തോ പ്രശ്നം 





തുടരും

To Top