ഹൃദയസഖി തുടർക്കഥ ഭാഗം 62 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...


ഒരുപാട് സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നല്ലാതെ രണ്ടുപേർക്കും അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല 

ഒരാൾ പ്രണയം അംഗീകരിച്ചും മറ്റൊരാൾ അതിനെ തിരസക്കരിച്ചും തീരുമാനമെടുത്തു 

നാളെയ്ക്കായി കാത്തിരുന്നു 



ബസ്സിൽ പതിവിലും അതികം ആളുകൾ ഉണ്ടായിരുന്നു സാധാരണ ദേവികയ്ക്ക് സീറ്റ്‌ കിട്ടാറുണ്ട് ഇന്നതും ഇല്ല , ഇന്ന് കുറച്ചു നേരത്തെയാണ്...കുട്ടികളുടെ തിക്കിലും തിരക്കിലും പെട്ട് കുറച്ചു പിന്നിലേക്ക് ആയിപോയി ദേവിക

കുറച്ചു മുൻപോട്ട് നിൽക്കാൻ ഒരു ശ്രെമം നടത്തി  നടന്നില്ല രണ്ടു കയ്യുകൊണ്ടും മുകളിൽ പിടിച്ചു അങ്ങനെ നിന്നു....രാവിലെ ബിസുകാർക്കൊക്കെ നല്ല സ്പീഡ് ആണ് വീഴാതെ പിടിച്ചു നിൽക്കാൻ നല്ല ബാലൻസ് ആവശ്യമാണ്‌ ... ഒരു സ്റ്റോപ്പ്‌ കൂടിയേ ഉള്ളു... അപ്പോൾ കുട്ടികളും കുറയും അവിടെ ഇറങ്ങും കോളേജിലേക്ക് ഉള്ള കുട്ടികളും ഹയർസെക്കന്ററി പഠിക്കുന്നവരും 


പെട്ടന്നാണ് ഉയർത്തിപിടിച്ച കൈകൾക്കിടയിലൂടെ ഒരു കൈ വന്നു  അവളുടെ മാറിൽ പിടിച്ചത് 


ദേവിക ഞെട്ടിപ്പോയി... ഉയർത്തിപ്പിടിച്ചിരുന്ന കൈകൾ രണ്ടും വീട്ടുപോയി 


എന്നാൽ അപ്പോൾ എതിരെ വന്നൊരു വണ്ടിക്കരനെ വെട്ടിച്ചു ഡ്രൈവർ ബസ് സഡൻ ബ്രേക്ക് ഇട്ടു 

അതോടെ ബസ്സ് പെട്ടന്ന് 

ശക്തമായി ഉലഞ്ഞു  നിന്നു 

ദേവികയടക്കം എല്ലാരും മുൻപോട്ട് പോയി  പിന്നിലേക്ക് തന്നെ വന്നു 


അസാധാരണമായ് ഉണ്ടായ ആ സ്പർശനത്തിൽ ദേവിക പകച്ചുപോയിരുന്നു അതിന്റെ ഫലമായി മുകളിലെ കമ്പിയിൽ പിടിച്ചിരുന്ന പിടി വിട്ടുപോയി അപ്പോഴാണ് ഡ്രൈവർ ബസ്സ് വെട്ടിച്ചത് അതോടെ ഒരു വശത്തേക്ക് ഉലഞ്ഞുപോയപ്പോൾ ഒരു കൈക്ക്‌ പകരം ഇരുകൈകളും അവളെ വരിഞ്ഞു മുറുക്കി 

അതിശക്തമായി ഇരുമാറിനെയും ഞെരിച്ചുടച്ചു 

ബസ്സ് ബ്രേക്ക്‌ ഇട്ടതോടെ അവളുടെ മാറിലെ പിടി വിടാതെ അവളെ ശരീരത്തോടെ ചേർത്തുനിർത്തി വീണ്ടും കശക്കിയെറിഞ്ഞു മുൻപോട്ടും അതേപോലെ പിന്നോട്ടും വന്നുനിന്നു 

അയാളുടെ പിടി വിട്ടതോടെ അവൾ ബസ്സിൽ വീഴുകയും ചെയ്തു 



എല്ലാം ഞൊടിയിടയിൽ കഴിഞ്ഞിരുന്നു 

ദേവിക ഉറക്കെ കരഞ്ഞുപോയി 


ബസ്സിന്റെ നിയന്ത്രണം  പെട്ടന്നൊന്നു പോയതിനാൽ എല്ലാവരും വലിയ വായിൽ ബഹളം ഉണ്ടാക്കിയിരുന്നു അതുകൊണ്ടു അധികമാരും ശ്രെദ്ധിച്ചില്ല 

കുനിഞ്ഞിരുന്നു മാറിൽ കൈ വെക്കാൻ ആവാതെ തലയ്ക്കു പിടിച്ചു തരുത്തു നിൽക്കുന്നവളെ....


ദേവികയ്ക്ക് മാറിലെ വേദന അസ്സഹനീയമായി തോന്നി 

എന്തേലും പറ്റിയോ എന്ന് എല്ലാരും ചോദിക്കുന്നുണ്ടെങ്കിലും 

കണ്ണീർ ധാരയായി ഒലിക്കുന്നുണ്ടെന്ന് അല്ലാതെ അവളൊന്നും മിണ്ടാനാവാതെ നിന്നു 


തല അടിച്ചു പോയെന്നാണ് എല്ലാരും വിചാരിച്ചതു അതിനാൽ അതായിരുന്നു ചോദിച്ചുകൊണ്ടിരുന്നത് നെറ്റിക്കു ചുറ്റും കൈ വെച്ചത് കണ്ടപ്പോൾ ഒരു പ്രായമായ സ്ത്രീ വന്നു  ബോട്ടിലിൽ നിന്നും കുറച്ചു വെള്ളമാക്കി അവളുടെ നെറ്റിയാകെ ഉയിഞ്ഞുകൊടുത്തു 


വാ മക്കൾ ഇറങ് 

വേണെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം 

ഈ ബസ്സിപ്പോ എടുക്കില്ല വേറെ ഇവർ ഏർപ്പാടാക്കി തരും 

ബസ്സിന്റെ ടയർ പൊട്ടിയതാ....


ഈ കൊച്ചു.... ആ വലിയ കമ്പനിയിൽ ഉള്ളതല്ലേ ഇനി ബസ്സൊന്നും വേണ്ട ഒന്ന് നീട്ടിവെച്ചു നടന്നാൽ മതി 

ക്ലീനറെന്ന് തോന്നിക്കുന്ന ഒരാൾ പറഞ്ഞു 


അവൾ പതുക്കെ ആ സ്ത്രീയുടെ കൈ പിടിച്ചു ബസ്സിൽ നിന്നും ഇറങ്ങി പഴുപ്പിൽ തൊടും പോലെ വേദനിക്കുന്നു 


ഡ്രൈവറും കണ്ടക്ടറും ആടക്കം എല്ലാരും അവളോട്‌ വന്നു ചോദിച്ചു 

എന്തേലും കുഴപ്പമുണ്ടോ എന്നു 


പേടിച്ചുപോയതിന്റെ ആണെന്ന് പറഞ്ഞു അവൾ വേഗം കമ്പനിക്കടുത്തേക്ക് നടന്നു 


കമ്പനിക്ക് അടുത്തെത്തുമ്പോയേക്കും കാലിനു വേഗത കൂടി  അധികം ആരും വന്നിട്ടില്ല ഒരുപ്പാട് നേരെത്തെ ആണുന്ന് തോന്നി 

ഓടി കോണിപ്പടികൾ കയറുമ്പോൾ വേദന കൊണ്ടു ഉറക്കെ കരഞ്ഞു പോകുമെന്ന് തോന്നിയവൾക്ക് 


വാഷിംറൂമിന്റെ പുറമെത്തെ വാതിൽ കൊട്ടിയടച്ചു  കരഞ്ഞുകൊണ്ടവൾ നിലത്തിരുന്നു വേദനകൊണ്ട് നീറിപ്പുകയുന്ന മാംസഭാഗത്തെ വേദനയ്ക്ക് ശമനം വരാനായി അവളൊന്നു തലോടി അതുപോലും താങ്ങാൻ ആവാതെ 

വേദനയോടെ നിലവിളിച്ചു നിലത്തുകൈ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു 

മനസും ശരീരവും ഒരുപോലെ നോവുന്നു 



പെട്ടന്നാണ് വാതിലിൽ മുട്ടുകേട്ടത് 


ദേവു.... ദേവു....

വരുൺ ആണ് 


ദേവിക ഞെട്ടിപ്പോയി...


നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് 

ഈ വാതിൽ അടച്ചു ബാത്‌റൂമിൽ ഇരിക്കരുതെന്നു 

തുറക്ക്....


വാതിലിൽ തട്ടുകയാണ് 


എന്തൊരു കഷ്ടമാണ്..... തുറക്കാതിരിക്കാനും പറ്റില്ല 


അവൾ പിടഞ്ഞെണീറ്റ് വാതിൽ തുറന്നുകൊടുത്തു പെട്ടന്ന് തന്നെ 

ഒരു വാഷിംറൂമിലേക്ക് കയറാൻ നോക്കി 


എന്നാൽ അതിനു മുൻപ് വരുൺ അവളെ പിടിച്ചു പിന്നോട്ട് വലിച്ചു 

ദേവിക അവന്റെ നെഞ്ചിൽ തട്ടി നിന്നു അതോടെ 

അവൾക്ക്  വീണ്ടും വേദനിച്ചു 


പിടിച്ച കൈ പിന്നോട്ടാക്കി വെച്ചിരിക്കുകയാണ് ദേവികയ്ക്കാണെങ്കിൽ വേദന കൊണ്ടു തല പെരുക്കുന്നുണ്ടായിരുന്നു 


പ്ലീസ്....... വളരെ നേർത്തു ദയനീയമായി പറഞ്ഞൊപ്പിച്ചു 


വരുണിന്റെ കയ്യൊന്നു അയഞ്ഞുപോയതും അവൾ വേച്ചുപോയിരുന്നു 

അവനവളെ താങ്ങിപിടിച്ചുകൊണ്ട് ചോദിച്ചു 


എന്തുപറ്റി..... ഇതുപോലെ വാതിലടയ്ക്കുന്നത് എന്തിനാ.... നീ ഇതിനകത്ത് കയറുമ്പോൾ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ 

ആലോചന ഇല്ലാതെ ഇങ്ങനെ ഓരോന്ന് ചെയ്തിട്ട് വയ്യാവേലി ഓരോന്നു വിളിച്ചിവരുത്തുന്നെ എന്തിനാ....

വരുൺ കുറച്ചു ദേഷ്യത്തിൽ ഷോൾഡറിൽ പിടിച്ചുകൊണ്ടു ചോദിച്ചു 


മറുപടി ഇല്ലാതെ കയറുന്നവളെ ഒന്നു ചേർത്ത് നിർത്താൻ നോക്കിയതും കൈകൊണ്ടു തടഞ്ഞുകൊണ്ടവൾ വീണ്ടും കരഞ്ഞു അപ്പോഴാണ് അവൾക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് വരുണിന് തോന്നുന്നത് 

താഴെ നിന്ന് ഓടി വരുന്നത് കണ്ടിട്ടാണ് കേബിനിലേക്ക് കയറി വന്നത് 


എന്തുപറ്റി..... ദേവു....

കാര്യം പറയ് 

പെണ്ണിന്റെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു വരുൺ ചോദിച്ചു 


അവൾക്കവനോട് എന്തുപറയണം എന്നറിയില്ലായിരുന്നു... ഒരുപക്ഷെ ഇതവനോട്  പറഞ്ഞാൽ വരുണിന് എന്തുതോന്നുമെന്ന് പോലും അവൾക്ക് അറിയില്ല 


ശരീരത്തോടൊപ്പം അവളുടെ മനസും വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു 


എന്നാൽ അവന്റെ കണ്ണുകളെ അവഗണിക്കാനും അവളെക്കൊണ്ടായില്ല 


അയാളെന്നെ.......... വേ...ദനിക്കുന്നു 


അത്രേയുമായപ്പോയെക്കും ദേവിക 

പൊട്ടിക്കരഞ്ഞുപോയി 


കേട്ടവാർത്തയിൽ വരുണും ഞെട്ടിപ്പോയി 


ആര്...... എന്താ 

അവന്റെ വാക്കുകൾക്ക് കട്ടികൂടുന്നതും കൈകൾ മുറുകുന്നതും അവൾ അറിഞ്ഞു 


ഞാൻ.... ഞാ......ൻ  ബസ്സിൽന്ന് 

അയാളെന്നെ..... വേദനിക്കുന്നു 

അവൾ തലതാഴ്ത്തി പൊട്ടിക്കരഞ്ഞു 

കൈ രണ്ടും മാറോടു ചേർത്തുകൊണ്ട് പറഞ്ഞു 


ആരാ കുഞ്ഞേ..... നീ കണ്ടോ.....

വരുണും വല്ലാത്തൊരു അവസ്ഥയിൽ ആയിപോയി നെറ്റി തിരുമ്പിക്കൊണ്ട് അത്യധികം ദേഷ്യത്തോടെയും ദയനീയവുമായി അവൻ ചോദിച്ചു 



അയാൾ തന്നെയാ..... ഞാൻ കണ്ടതാ...എന്നോടെന്തിനാ ഇത്രയ്ക്ക് ദേഷ്യം ഞാൻ എന്തു ചെയ്തിട്ട..... അവൾ പതം പറഞ്ഞു 

ബസ്സ് ബ്രേക്കിട്ടപ്പോൾ താഴേക്ക് വീഴുമ്പോൾ അവൾ തിരിഞ്ഞു നോക്കിയിരുന്നു 

ആ കാഴ്ചയിൽ അവൾ കണ്ടിരുന്നു പുച്ഛ ചിരിയോടെ പിന്നോട്ട് നീങ്ങിപോകുന്ന ആളിനെ 


വരുൺ ഒന്നും പിന്നെ പറഞ്ഞില്ല 

കരഞ്ഞുകൊണ്ട് നില്കുന്നവളെ വളരെ പതുക്കെ അവൾക്ക് നോവാത്ത വിധം മാറോടടക്കി  നെറ്റിയിലൊരു നേർത്ത ചുംബനം നൽകി പുറത്തു തട്ടികൊടുത്തു 


കുറച്ചു സമയം ആ നിൽപ്പ് തുടർന്നു വീണ്ടും വരുൺ അവളുടെ കുഞ്ഞിമുഖം കയ്യിലെടുത്തു നെറ്റിയിലായ് ചുംബിച്ചു 

കരഞ്ഞു കരഞ്ഞു നീരുവെച്ചിട്ടുണ്ട് കരിമഷിയാകെ പടർന്നു ആകെ കോലം കേട്ടുനിൽക്കുന്നവളെ അവൻ സ്നേഹത്തോടെ നോക്കി 


ഏത് ബസ്സ് ആയിരുന്നു 


King നേരിട്ടുള്ള ടൌൺ ബസ്സ് 

പാലത്തിന്റെ അവിടെവെച്ചു ബ്രേക്കഡോൺ ആയി 


മം.... സാരമില്ല 



തുടരും

To Top