രചന: Arya
എല്ലാവരുടെ മുഖത്തുനിന്നും മായയ്ക്ക് മനസ്സിലായി തന്റെ കുഞ്ഞ് ഇപ്പോൾ ഇല്ല എന്ന് ഭൂമി പിളർന്നു താന്നില്ലാതായാൽ എന്നു തോന്നി മായയ്ക്ക് എന്റെയും ഏട്ടന്റെയും സ്വപ്‌നങ്ങൾ ഒക്കെ വെറുതെ ആയി. ദൈവം വീണ്ടും എന്നെ കൈ വിട്ടു.
അപ്പോഴാണ് ഹരിയുടെ അമ്മയും ശാരദാമ്മയും രമ്യയുടെ കുഞ്ഞുമായി വന്നത്. രമ്യയുടെ കുഞ്ഞിനെ മായേ കാണിച്ചപ്പോൾ ഒരുപാട് സന്തോഷമായി. ആ കുഞ്ഞിനെ വാങ്ങി അവൾ തന്റെ മാറോട് ചേർത്തു.
ഹരിയുടെ അമ്മ വന്നു കുഞ്ഞിനെ മായയിൽ നിന്നും വാങ്ങി. അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞു. അവര് കുഞ്ഞിനേയുമായി പുറത്തേക്കിറങ്ങി.
അപ്പോളാണ് ഉണ്ണി റൂമിലേക്ക് കയറി വന്നത്. അവന്റെ കണ്ണുകളിലെ ദുഃഖം മായയ്ക്ക് മനസിലാകുന്നുണ്ടായിരുന്നു. ഉണ്ണിയും മായയോട് എന്താ പറയുക എന്നറിയാതെ നിൽക്കുകയായിരുന്നു.
"ഉണ്ണിയേട്ടാ നമ്മുടെ കുഞ്ഞ്. നമ്മളെ വിട്ടു പോയല്ലേ, ദൈവം നമ്മളെ പറ്റിച്ചല്ലേ. "
"മോളെ. നമുക്ക് ആ കുഞ്ഞിനെ വിധിച്ചിട്ടില്ലെന്നു കരുതാം, നീ ഇങ്ങനെ തളരല്ലേ എനിക്കിതു കാണാൻ വയ്യ.
ശെരിക്കും എന്താ പറ്റിയത് എങ്ങനെയാ നീ വീണത്, നിന്നോട് ശ്രദ്ധിക്കണം എന്നു പറഞ്ഞതല്ലേ. "
"ചേച്ചി കരഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് പോയതാ. ചേച്ചി ബാത്‌റൂമിൽ ആയിരുന്നു അവിടുന്ന് പിടിച്ചു കയറ്റുമ്പോൾ വഴുക്കി വീണതാ, ചവുട്ടി ചേച്ചിയുടെ സൈഡിൽ ആയിരുന്നു. "
"അവള് നിന്നെ മനഃപൂർവം തള്ളി ഇട്ടതാണോ, ആണെങ്കിൽ അവളെ ഞാൻ വെച്ചേക്കില്ല കൊന്നു കളയും. എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയത് ഞാൻ ക്ഷമിക്കില്ല. "
"അല്ല ഏട്ടാ ചേച്ചി അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ചേച്ചിക്ക് എന്നോട് നല്ല സ്നേഹമാണ്. ഞാൻ അങ്ങോട്ട് ചെന്നപ്പോളും അമ്മയെ ആണ് അനേഷിച്ചത്. ഇല്ല ചേച്ചി ഇങ്ങനെ ഒന്നും ചെയ്യില്ല. "
"ആ അങ്ങനെ ആയാൽ അവൾക്ക് കൊള്ളാം. നീ റസ്റ്റ് എടുക്ക് ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് വരാം. "
അപ്പോൾ മായയുടെ അമ്മ അവൾക്കുള്ള കഞ്ഞിയുമായി വന്നു. ഉണ്ണി പുറത്തേക്കും പോയി.
*******************************************
"രമ്യയുടെ കൂടെ ഉള്ളതാരാ. ഡോക്ടർ വിളിക്കുന്നുണ്ട്. "സിസ്റ്റർ വിളിച്ചപ്പോൾ ഹരിയും ഉണ്ണിയും ശാരദാമ്മയും കൂടി ആണ് ഡോക്ടറെ കാണാൻ കയറിയത്.
"ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം, രമ്യ ഇപ്പോളും ICU വിൽ തന്നെ ആണ്. കുറച്ചു മുന്നേ ബോധം വന്നു.
രമ്യയുടെ കാര്യം കുറച്ചു സീരിയസ് ആണ് അവൾക്ക് ഇനി നടക്കാൻ പറ്റുമോ എന്നറിയില്ല. കാരണം പ്രസവസമയത്തെ പ്രഷർ വളരെ കൂടുതലായിരുന്നു അതവരുടെ ഞരമ്പുകളെ ബാധിച്ചിട്ടുണ്ട്. ഇത് വരെ ഇക്കാര്യം രമ്യയോട് പറഞ്ഞിട്ടില്ല.
അഥവാ ഞരമ്പുകൾക്ക് തളർച്ച ബാധിച്ചിട്ടുണ്ടെങ്കിൽ റിക്കവർ ചെയ്യാനുള്ള ചാൻസും വളരെ കുറവാണ്. എന്തായാലും നമുക്ക് നോക്കാം. നിങ്ങളെ നേരത്തെ ഇതറിയിച്ചു എന്നെ ഉള്ളൂ ഇന്നു വൈകുന്നേരം രമ്യയെ റൂമിലേക്ക് മാറ്റാം "
കേട്ടത് ഉൾക്കൊള്ളാനാകാത്ത മനസികാവസ്ഥയിലാണ് ഹരിയും ശാരദാമ്മയും ഉണ്ണി ആകെ തളർന്നു പോയി ഒരു ഭാഗത്തു സ്വന്തം കുഞ്ഞിനെ നഷ്ടമായി മറുഭാഗത്തു സഹോദരി ഇങ്ങനെയും.
"ഡോക്ടർ ചേച്ചിയെ എവിടെ വേണമെങ്കിലും കൊണ്ട് പോകാം അവളെ ഞങ്ങൾക്ക് പഴയതുപോലെ തിരിച്ചു വേണം."
"ഉണ്ണിയുടെ വിഷമം എനിക്കു മനസിലാകും നമ്മുക്ക് നോക്കാം എന്തെങ്കിലും പ്രധിവിധി ഉണ്ടോ എന്നു നിങ്ങൾ സമദാനിക്ക് ഇപ്പോൾ അമ്മയായും ചേട്ടനെയും ആശ്വസിപ്പിക്കൂ. "
ഡോക്ടറുടെ ക്യാബിനു പുറത്ത് തന്നെ ഹരിയുടെ പേരന്റസും മായയുടെ പേരെന്റ്സും ഉണ്ടായിരുന്നു. ഉണ്ണി അവരോടൊക്കെ ഡോക്ടർ പറഞ്ഞത് പറഞ്ഞു.
******************************************
മായയ്ക്ക് കേട്ടത് വിശ്വസിക്കാനായില്ല കുഞ്ഞിന്റെ കാര്യം ഓർത്തപ്പോൾ അവളുടെ സങ്കടം കൂടി.
രമ്യയെ റൂമിലേക്ക് മാറ്റി. കുഞ്ഞിനെ എടുക്കാൻ അവളുടെ മനസ് വെമ്പി. എന്നാൽ കൈകൾ പോലും അനക്കാൻ പറ്റാതെ താൻ തളർന്നു പോയത് രമ്യ മനസിലാക്കി. ഉണ്ണിയുടെ കുഞ്ഞുപോയ വിവരം ശാരദാമ്മ അവളോട് പറഞ്ഞു.
രമ്യക്ക് തന്റെ സങ്കടം അടക്കാനായില്ല "തന്റെ ദുഷ്ടതയ്ക്ക് ദൈവം തന്ന ശിക്ഷ ആണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്. ഒരമ്മയിൽ നിന്നും ഞാൻ അവരുടെ കുഞ്ഞിനെ ഇല്ലാതാക്കിയപ്പോൾ നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഒന്നെടുത്തു താലോലിക്കാൻ പോലും എനിക്കു പറ്റുന്നില്ലല്ലോ. "
രണ്ടു ദിവസം കഴിഞ്ഞു മായയെ ഡിസ്ചാർജ് ചെയ്തു. എന്നാലും കുഞ്ഞിനെ നോക്കി മായ രമ്യയുടെ അടുത്തു തന്നെ നിന്നു.
കുഞ്ഞും മായ എടുക്കുമ്പോൾ തന്നെ കരച്ചിൽ നിർത്തും. ആരും പെട്ടെന്ന് കണ്ടാൽ കുഞ്ഞു മായയുടേതാണ് എന്നേ തോന്നൂ.
രണ്ടാഴ്ച കഴിഞ്ഞു രമ്യക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു അതുകൊണ്ട് വീട്ടിൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു ഡോക്ടർ.
ഹരിയും പേരെന്റ്സും അവരെ വീട്ടിലാക്കി തിരിച്ചു പോയി.
മാസങ്ങൾ കഴിഞ്ഞു പോയി രമ്യയുടെ കുഞ്ഞിനിപ്പോൾ 6 മാസമായി. കുഞ്ഞിനെ അവർ മാളൂട്ടി എന്നാണ് വിളിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കൽപോലും രമ്യയ്ക്ക് തന്റെ കുഞ്ഞിനോട് താലോലിക്കാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ മാളുട്ടിയുടെ ചോറൂണ് കുടുംബ ക്ഷേത്രത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
ഹരിയുടെ വീട്ടുകാരും ഈ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. ചടങ്ങുകൾ കഴിഞ്ഞതിനുശേഷമാണ് ഹരിയുടെ അച്ഛൻ ഉണ്ണിയുടെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്.
" മോനെ ഉണ്ണി ഞാൻ പറയുന്നത് കേട്ട് ഒന്നും തോന്നരുത് രമ്യ ഇങ്ങനെ കിടക്കുന്ന ഈ അവസ്ഥയിൽ ഹരിയുടെ ജീവിതം മുന്നോട്ടു പോകുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. എവിടെയെല്ലാം നമ്മൾ കൊണ്ടുപോയി എന്നിട്ടും അവർക്ക് ഒരു മാറ്റവും ഇല്ലല്ലോ ഇനിയും കാത്തിരിക്കണോ?. മോൻ അനുവദിച്ചാൽ ഹരിക്ക് വേറൊരു വിവാഹം നോക്കാമായിരുന്നു. "
" അച്ഛൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്, പക്ഷെ ഹരിയേട്ടൻ അതിനു സമ്മതിക്കുമോ? ചേച്ചിയെ ഹരിയേട്ടനു ഇഷ്ടമല്ലേ?. മാളൂട്ടിയുടെ കാര്യമോ അവൾക്കൊരു അച്ഛൻ വേണ്ടേ?. ഞാൻ ഈ കാര്യം അമ്മയോടും അമ്മാവന്മാരോടും സംസാരിച്ചിട്ട് പറയാം. "
അപ്പോഴാണ് ഹരി അങ്ങോട്ടേക്ക് വന്നത് ഇക്കാര്യം ഹരിയോട് അച്ഛൻ സൂചിപ്പിച്ചു. ഹരി ഒരിക്കലും രമ്യയെ ഉപേക്ഷിക്കാൻ തയ്യാറല്ല ആയിരുന്നു അത് എന്തിന്റെ പേരിൽ ആയിരുന്നാലും രമ്യയുടെ ഈ അവസ്ഥ മാറും എന്നാണ് ഹരിയുടെ വിശ്വാസം.
"അച്ഛാ ഒരു കാര്യം മനസ്സിലാക്കണം ഭാര്യയ്ക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, എനിക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ രമ്യ ഒരിക്കലും എന്നെ ഉപേക്ഷിച്ചിട്ട് പോകുമായിരുന്നില്ല. അതുകൊണ്ട് എന്തൊക്കെ വന്നാലും ഞാൻ രമ്യയെ ഉപേക്ഷിക്കില്ല."
ഹരിയുടെ മറുപടി കേട്ട ഉണ്ണിക്ക് ഒരുപാട് സന്തോഷമായി.
അവർ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ മായയുടെ കയ്യിലിരുന്ന മാളൂട്ടി കളിക്കുകയായിരുന്നു. മായയ്ക്ക് സ്വന്തം മോളെ പോലെയാണ് മാളൂട്ടി, മാളൂട്ടി ഇല്ലാതെ ഒരു ദിവസം പോലും കഴിയാനാവില്ല കഴിയില്ല.
ഉണ്ണിക്കും അങ്ങനെ തന്നെയായിരുന്നു മാളൂട്ടി എന്ന് പറഞ്ഞാൽ അവർക്ക് ജീവനാണ്.
രമ്യയ്ക്ക് ഇപ്പോൾ തന്റെ തെറ്റ് മനസ്സിലായി പശ്ചാത്താപം കൊണ്ട് എന്നും മായയോട് ക്ഷമ പറഞ്ഞു കരയുകയാണ് രമ്യ.
ഒരു ദിവസം വൈകുന്നേരം മായയ്ക്ക് ഭയങ്കര ശർദ്ദി. ഡോക്ടറെ കണ്ടു വന്ന ഉണ്ണിയും മായയും മായ അമ്മയാകാൻ പോവുന്ന സന്തോഷത്തിൽ ആണ്.
അടച്ചിട്ട നാലു ചുവരുകൾക്കുള്ളിൽ എന്നെങ്കിലും എഴുന്നേൽക്കാനാകും എന്ന പ്രതീക്ഷയിൽ ചെയ്തു പോയ തെറ്റുകൾക്ക് ദൈവത്തോട് മാപ്പ് പറഞ്ഞു രമ്യയും.
മാളൂട്ടിയ്ക്ക് ഒരു കൂട്ടു വരുന്നെന്ന സന്തോഷത്തിലാണ് ശാരദാമ്മ.
ഉണ്ണിയ്ക്കും മായയ്ക്കും ഒരു ഓമന കുഞ്ഞിനെ കിട്ടട്ടെ. തന്റെ ക്ഷമാപണം കേട്ട് ദൈവം രമ്യയെ സുഖപ്പെടുത്തട്ടെ.
മായയുടെ ജീവിതത്തിൽ ഇനിയെന്നും സന്തോഷം നിറഞ്ഞു നിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
ശുഭം