പ്രണയാർദ്രം, ഭാഗം 5 വായിക്കൂ...

Valappottukal


രചന: Akhila Bhama

ഇന്ന് തന്നെ കീർത്ഥനയെ കണ്ടു സംസാരിക്കണം.

"എടാ ഞാൻ കീർത്ഥനയെ വല്ലാതെ വിഷമിപ്പിച്ചു. അല്ലെ?"

അനീഷിനോട് ചന്ദ്രു അത് ചോദിച്ചപ്പോൾ. 

"നിനക്കെന്താ അവളുടെ ഭ്രാന്ത് പകർന്നൊ?"
 
"അല്ലടാ ഞാൻ അവളെ അവോയ്ഡ് ചെയ്തത് എനിക്ക് അവളോട്‌ അങ്ങനൊരു ഇഷ്ടം തോന്നാത്തത് കൊണ്ട് തന്നെയാ. നമ്മള് സ്നേഹിക്കുന്നവർക്ക് നമ്മളാരുമല്ലെന്നു മനസ്സിലാക്കുമ്പോൾ ഒരുപാട് വേദന തോന്നും എന്നു എനിക്ക് മനസിലായി. അതാ ഞാൻ..."

"നിനക്ക് വട്ടാണ്. അവളോട്‌ പോയി ഒന്നും പറയാൻ നിൽക്കേണ്ട. തൽക്കാലം നീ ഒന്നും അറിയാത്ത പോലെ നിന്നാൽ മതി. കേട്ടോടാ."

"ശരി. ഞാനൊന്നും പറയാനില്ല."

മനസിനാകെ ഒരു വിഷമം. ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി.

നേരെ പള്ളിയിലേക്ക് പോയി. അവിടെ എത്ര നേരം ഇരുന്നുന്നു അറിയില്ല. അവിടെയുള്ള ബെഞ്ചിൽ തലവെച്ചു കിടന്നപ്പോൾ ഒന്നു മയങ്ങി പോയി.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ചാരു വളരെ സന്തോഷത്തിലായിരുന്നു. 

"ചാരു എന്താ ഇത്ര സന്തോഷം?"

"ചേട്ടാ അച്ഛൻ അടുത്ത ആഴ്ച വരുന്നുണ്ടെന്നു ഇപ്പോൾ വിളിച്ചു പറഞ്ഞേ ഉള്ളൂ."
 ഞാൻ ഒന്ന് ചിരിച്ചെന്നു വരുത്തി. അകത്തേക്ക് കയറി പോയി. പിന്നാലെ അവളും ഉണ്ടായിരുന്നു.

"ചേട്ടനൊന്ന് അവിടെ നിന്നെ."

"ഹും എന്താടി?"

"ചേട്ടനെന്താ ഒരു വിഷമം. "

 "എനിക്കൊന്നുമില്ല. 'അമ്മ ഇതുവരെ വന്നില്ലേ."

"ഇന്നെന്തോ ക്ലാസ് മീറ്റിങ് ഉണ്ട് വൈകും എന്നു വിളിച്ചു പറഞ്ഞു."

ഞാൻ റൂമിൽ  കയറി കിടന്നു.

****** ********** ******** *******.
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കോളേജിൽ പോവുകയാണ്. ഇന്ന് ചന്ദ്രുവേട്ടനെ കണ്ടിട്ട് ചോദിക്കണം. ഒരാൾക് സുഖമില്ല എന്നറിഞ്ഞാൽ ഒന്നു കാണാൻ വന്നൂടെ എന്നു. 

"മോളെ... അച്ചു... ഒരുക്കം കഴിഞ്ഞില്ലേ. അച്ഛൻ ഇറങ്ങാറായി."

"ഇതാ വരുന്നമ്മേ. "

ഞാൻ വേഗം പുറത്തിറങ്ങി. അച്ഛന്റെ കാറിൽ കയറി. കോളേജിലെത്തിയപ്പോൾ എനിക്കെന്തോ ഒരു പുതുമ ഫീൽ ചെയ്യുന്നു. എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് ചന്ദ്രു വേട്ടനെ തന്നെയായിരുന്നു.  
ഞാൻ ക്ലാസ്സിലേക്ക് നടന്നു. അപ്പോഴാണ് പിറകിൽ നിന്ന് ആരോ എന്നെ വിളിച്ചത്. അവൾ എന്റെ അടുത്തേക്ക് വന്നു.

 "ആവണി.. ഞാൻ കീർത്തന. ബികോം first year."

ഞാൻ അതിശയത്തോടെ ചോദിച്ചു. 

"എന്നെ എങ്ങനെ അറിയാം.?"

"അത് പിന്നെ ചന്ദ്രു ഏട്ടൻ പറഞ്ഞു. "

"അത് ശരി."

"ചന്ദ്രു ഏട്ടൻ എന്നോട് സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല. ഈ കോളേജിൽ പോലും ചന്ദ്രു ഏട്ടൻ ഉള്ളത് കൊണ്ടാണ് ഞാൻ ചേർന്നത്. "

"അപ്പൊൾ ചന്ദ്രു എട്ടനെ നേരത്തെ അറിയുമോ."

"പിന്നെ അറിയാതെ. ഞാൻ എട്ടിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്."

അവള് നിർത്താതെ ചന്ദ്രുഏട്ടനെയും അവളെയും ചേർത്തു എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ അതുവരെ കണ്ട സ്വപ്‌നം തകർന്നടിഞ്ഞു. എനിക്കാകെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ, കയ്യും കാലും തളരുന്ന പോലെ. എങ്ങനെയെങ്കിലും അവളുടെ അടുത്തുന്ന് രക്ഷപെട്ടാൽ മതിയെന്ന് തോന്നി.

പെട്ടന്നാണ് കണ്ണേട്ടൻ ആ വഴിക്ക് വന്നത്. 
കണ്ണേട്ടൻ എന്നെ വിളിച്ചതും കീർത്തന ബൈ പറഞ്ഞു പോയി.

"ഏട്ടാ എനിക്ക് എന്തോ തലചുറ്റുന്ന പോലെ തോന്നുന്നു." എന്നു പറഞ്ഞതും ഞാൻ വീണു പോയി. 
   ബോധം വരുമ്പോൾ ഞാൻ സ്റ്റാഫ് റൂമിലാണ്. അടുത്ത ടീച്ചേഴ്സ് ഒക്കെ ഉണ്ട് കണ്ണേട്ടനും.
 
"അച്ചു... മോളെ..... എന്തു പറ്റി?" കണ്ണേട്ടൻ  എന്നെ തട്ടി വിളിക്കുന്നുണ്ട്.    ഞാൻ പതിയെ എഴുന്നേറ്റു.
  
"ഒന്നുമില്ല ഏട്ടാ. പെട്ടന്ന് എന്തോ തലചുറ്റി. ഇപ്പോൾ കുഴപ്പമൊന്നുമില്ല."

അപ്പോഴാണ് ടീച്ചേഴ്സിൽ പലരും ഞങ്ങള് ആങ്ങളെയും പെങ്ങളുമാണെന്ന് അറിയുന്നത്.

ചേട്ടൻ തന്നെ എന്ന ക്ലാസ്സിൽ കൊണ്ടാക്കി. ക്ലാസ്സിലേക്ക് കയറിയതും ഫ്രണ്ട്‌സ് എന്നെ പൊതിഞ്ഞു. അവരുടെ വിശേഷം ചോദിക്കലിനൊന്നും മറുപടി കൊടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ചെവിയിൽ  കീർത്ഥനയുടെ വാക്കുകൾ വീണ്ടും വീണ്ടും അലയടിക്കുന്നതായി തോന്നി. വീട്ടിൽ പോയാലോ.

ഞാൻ ആര്യയോട് പറഞ്ഞു. 
 "ആര്യ ഒന്നു എന്റെ കൂടെ ഓഫീസിലേക്ക് വരോ. എനിക്കെന്തോ വല്ലായ്മ പോലെ ഞാൻ വീട്ടിലേക്ക് പോയാലൊന്ന് ആലോചിക്കുകയാണ്."

"ഞാൻ വരാം. നീ വാ."

ഞങ്ങൾ പോയി പോകാനുള്ള പെർമിഷൻ വാങ്ങി.

ബാബു സർ പറഞ്ഞു. 
"ക്ലാസ്സിലിരുന്നോ ഒറ്റയ്ക്ക് പോകണ്ട. ആരെയെങ്കിലും കൂടെ വിടാം."

ഞാൻ തലയാട്ടി സമ്മതം മൂളി.

ക്ലാസ്സിലെത്തിയപ്പോഴേക്കും കണ്ണേട്ടൻ വന്നു എന്റെ ബാഗ് വാങ്ങി.

"വാ പോകാം"

ആര്യ അടക്കം പലരും അതിശയത്തോടെ നോക്കി. "ഇതെന്താ സന്ദീപെട്ടൻ കൂട്ടാൻ വന്നേ. "വീണ ചോദിച്ചു

"ഇത് എന്റെ അനിയത്തിയാ മോളെ."

"എന്നിട്ടും ഇതുവരെ ആരോടും പറഞ്ഞില്ലല്ലോ."

ഞങ്ങൾ രണ്ടുപേരും ഒരു ചിരി പാസാക്കി ഇറങ്ങി. 

ഞാൻ കണ്ണേട്ടന്റെ ബൈക്കിൽ കയറി ഗേറ്റിനടുത്തെത്തുമ്പോഴായിരുന്നു. ചന്ദ്രുവേട്ടൻ കയറി വരുന്നത്.

ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി. ഒന്നു ചിരിക്കാൻ പോലും എനിക്ക് തോന്നിയില്ല. ചന്ദ്രു വേട്ടന്റെ മുഖവും ഒരു ദേഷ്യ ഭാവത്തിലാണെന്നു എനിക്ക് തോന്നി. ചിരിയൊന്നും ആ മുഖത്തു കണ്ടില്ല.

കണ്ണേട്ടൻ എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്കാനു പോയത്. അവിടെ ഡോക്ടറെ കാണിച്ചപ്പോൾ ബിപി കുറഞ്ഞതാണ് ഇപ്പോൾ നോർമലായിക്കോളും പേടിക്കാനൊന്നുമില്ലാന്നു. ഡോക്ടർ പറഞ്ഞപ്പോഴാണ്. കണ്ണേട്ടനും സമാധാനമായത്.

വീട്ടിലെത്തിയതും ഞാൻ പോയി കിടന്നു. അതുവരെ എങ്ങനെ ഞാൻ പിടിച്ചു നിന്നു എന്നു എനിക്കറിയില്ല. അവിടെ കിടന്നു ഒരുപാട് കരഞ്ഞു. ഞാൻ ചന്ദ്രു വേട്ടനെ എത്രത്തോളം സ്നേഹിച്ചു എന്നു എനിക്ക് അപ്പോൾ മനസിലായി. ഒരുപാട് കരഞ്ഞിട്ടും സങ്കടം മാറാത്തത് പോലെ തോന്നി. ആ സ്നേഹം ആരോടും പറയാഞ്ഞത് നന്നായി. എന്നു എനിക്ക് തോന്നി.

***** ******* ****** ****** ******
  സന്ദീപും ആവണിയും ബൈക്കിൽ പോകുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു.

എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോയാൽ മതി. അവളെ കാണുമ്പോൾ വീണ്ടും ആ മുഖം മനസ്സിൽ പതിയുന്നു. ഒരുന്നും ആലോചിച്ചു നടക്കുമ്പോഴായിരുന്നു. അജിത് എന്നെ പിടിച്ചു വലിച്ചു ncc ഓഫിസിൽ കൊണ്ട് പോയത്.

"നീ എന്താ അജിത് ചെയ്യുന്നേ."
 ഞാൻ അവനോടു ദേഷ്യപ്പെട്ടു പുറത്തു പോകാൻ ഒരുങ്ങിയതും അവൻ വാതിൽക്കൽ വന്നു നിന്നു. ഞാൻ ബലമായി പുറത്തു കടക്കാൻ നോക്കിയതും അവൻ ഒരു ചോദ്യം ചോദിച്ചു.

"നിനക്ക് ആവണിയെ ഇഷ്ടമാണോ?"

 ഞാൻ അവന്റെ മുഖത്തു തന്നെ നോക്കി.

 "നീ എന്തൊക്കെയാ പറയണേ അങ്ങാനൊന്നുമില്ല."

ഞാൻ സത്യം മറയ്ക്കാൻ ഒരു ശ്രമം നടത്തി.

"എന്നിട്ടാണോ നീ ഹോസ്പിറ്റലിൽ നിന്നു കരഞ്ഞുകൊണ്ട് ഇറങ്ങി പോയത്."
ഞാൻ ശരിക്കും ഞെട്ടി.

"അത്..അത്... നീ എങ്ങനെ?"

"നീ ഉരുണ്ടു കളിക്കണ്ട അന്ന് നിന്റെ പിന്നിൽ  തന്നെയുണ്ടായിരുന്നു ഞാൻ. നിന്റെ ടെൻഷനും സങ്കടവും നിന്റെ ലീവും പിന്നീടുണ്ടായ ഭാവ മാറ്റങ്ങളും. എല്ലാം കൂടി വായിച്ചപ്പോൾ തോന്നിയതാണ്. ഇനി നീ സത്യം പറഞ്ഞേ പറ്റൂ."

"നീ പറഞ്ഞതൊക്കെ സത്യമാണ്. എനിക്ക് ആവണിയെ ഇഷ്ടമാണ്. അത് അവൾക്കറിയില്ലാ. അവള് മറ്റൊരാളെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അത് താങ്ങാൻ അംഗീകരിക്കാനും അവളെ മറക്കാനും പറ്റുന്നില്ലടാ."
എന്റെ ശബ്ദം ഇടറി ഞാൻ അവിടെയിരുന്നു കരഞ്ഞു പോയി.

അജിതിനു ചോദിക്കണ്ടായിരുന്നു എന്നു തോന്നി. അവൻ പറഞ്ഞതൊക്കെ സത്യമാണ്. അവള് മറ്റൊരാളെ സ്നേഹിക്കുന്നു. അത് അംഗീകരിപ്പിക്കാനും അവനെ പഴയതു പോലെയാക്കാനും ഇനി ഞാൻ തന്നെ ശ്രമിക്കും. അജിത് സ്വയം മനസിലുറപ്പിച്ചു.

അജിത് വന്നു എന്റെ തോളിൽ കൈ വെച്ചു. 

"നീ വിഷമിക്കല്ലേടാ. അവളോട്‌ നിനക്ക് തോന്നിയ സ്നേഹം എത്രത്തോളം ആത്മാർത്ഥമായിരുന്നു എന്നു നിനക്കറിയാം. ആ സ്നേഹം തന്നെ നിനക്കവളെ കൊണ്ടുതരുമെടാ. വിഷമിക്കാതിരിക്ക്."
  
അവനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മനസിലായി. ഞാൻ ഒന്നും മിണ്ടിയില്ല. അവൻ കുറച്ചു നേരം എന്റെ കൂടെ തന്നെയിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു. കുറച്ചു നേരം അവനോടു സംസാരിച്ചപ്പോൾ ഒരു ആശ്വാസമാണ് തോന്നിയത്.
 
ഞങ്ങൾ എഴുന്നേറ്റു ക്ലാസ്സിലേക്ക് നടക്കുന്നതിനിടെ അവൻ എന്നോട് ചോദിച്ചു

"നിനക്ക് ആവണിയോട് ദേഷ്യമുണ്ടോ?"

"ഇല്ല അവള് ആരെ സ്നേഹിച്ചാലും അവള് സന്തോഷത്തോടെ ഇരുന്നാൽ മതി."

അജിത് എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"എങ്കിൽ നീ ആദ്യത്തെ പോലെ തന്നെ എല്ലാവരോടും സംസാരിക്കണം ആവണിയോടും."

"അത് പിന്നെ എനിക്ക്..."

"പറ്റില്ല എന്ന് പറയരുത്. നിനക്ക് എന്തു വിഷമം ഉണ്ടായാലും എന്നോട് ഷെയർ  ചെയ്യാം. ഞാനുണ്ടാവും നിന്റെ കൂടെ."
 ഞാൻ അവന്റെ കൈകൾ ചെർത്തു പിടിച്ചു പറഞ്ഞു.
 
"താങ്ക്സ് ഡാ."

വൈകീട്ട് വീട്ടിലെത്തിയപ്പോഴേക്കും അച്ഛൻ വന്നിരുന്നു.

"അച്ഛാ......"
 ഞാൻ ഓടി പോയി കെട്ടി പിടിച്ചു. അച്ഛൻ വലിയ സന്തോഷത്തിലായിരുന്നു.

അച്ഛൻ അകത്തു പോയി ഒരു ലോങ് കവർ എനിക്ക് നേരെ നീട്ടി. 
"ഇത് മോന്റെ അധ്വാനത്തിന്റെ റിസൾട്ട് ആണ്."

ഞാൻ അതിശയത്തോടെ അച്ഛനെ നോക്കി. എന്നിട്ട് കവർ പൊട്ടിച്ചു വായിച്ചു. എയർ ഫോഴ്‌സിലേക്കുള്ള എന്റെ ട്രെയിനിങ് ഓർഡർ. അപ്പോഴാണ് കഴിഞ്ഞ വർഷത്തെ റിക്രൂട്ട്‌മെന്റിനെ കുറിച്ച് ഓർത്തത്. ഞാൻ സെലക്ട് ആയ കാര്യം ഇപ്പോഴാ അറിയുന്നത്. എനിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

"അച്ഛാ ഈ  തൊട്ടാവാടി ചേട്ടനെയൊക്കെ ആരാ സെലക്ട് ചെയ്തേ. കണ്ടില്ലേ ഇരുന്നു കരയണത്."

"പോടി എന്റെ മോനെ നീ കളിയാക്കണ്ട ആദ്യം പ്ലസ്ടു പാസ്സാവാൻ നോക്ക്."
 ചാരുനുള്ള മറുപടി കൊടുത്തത് അമ്മയായിരുന്നു.

"ഓ ഇപ്പോൾ ഞാൻ പുറത്ത്. നിങ്ങളൊക്കെ ഒന്നായി. എനിക്കും വരും ഒരു ദിവസം നോക്കിക്കോ. "
അവള് വീരവാദം പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു.

രാത്രി കിടന്നപ്പോൾ വീണ്ടും ആവണിയുടെ മുഖം മനസിൽ തെളിഞ്ഞു വന്നു. ഒരാഴ്ച കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്നും പോകും. ദൂരെ നിന്ന് പോലും അവളെ കാണാൻ സാധിക്കില്ല. ഒരു കണക്കിന് ഇവിടെ നിന്നും ഒരു ചേഞ്ച്‌ ഞാനും ആഗ്രഹിച്ചതല്ലേ. അത് നടക്കട്ടെ.

********* ******** ******** *********
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. ചന്ദ്രുവേട്ടനെ തന്നെ ഓർമ വരുന്നു. മറക്കാൻ നോക്കിയിട്ടും ആ മുഖമെന്താ എന്റെ മനസിൽ നിന്നും പോകാത്തത്. ഞാൻ എഴുന്നേറ്റു കണ്ണാടിയുടെ മുൻപിൽ പോയി നിന്നു. എന്നിട്ടു സ്വയം പറഞ്ഞു.

ആവണി ചന്ദ്രു ഏട്ടൻ മറ്റൊരാളെ സ്നേഹിക്കുന്നു. അവര് സന്തോഷത്തോടെ ജീവിച്ചോട്ടെ അവർക്കിടയിലേക്ക് നീ പോകരുത്. അപ്പോഴേക്കും വീണ്ടും കരച്ചില് വന്നു. ഞാൻ പോയി കിടന്നു. എപ്പോഴോ ഉറങ്ങി പോയി.

******** ********* ******** *******

ഇന്ന് കോളേജിൽ എന്നെ അനുമോദിക്കാൻ. Ncc cadets ഇന്റെ മീറ്റിംഗ് ലത്തീഫ് സർ വിളിച്ചു കൂട്ടി.
എല്ലാവരുടെയും അഭിനന്ദനങ്ങൾ ഞാൻ ഏറ്റു വാങ്ങി.

  
പരിപാടി കഴിഞ്ഞപ്പോൾ അജിത് എന്റെ അടുത്തു വന്നു.
" ഇപ്പോൾ നീ ഹാപ്പി ആണോ."

ഞാൻ ഒന്ന് മൂളി.

"നീ ആവണിയോട് സംസാരിച്ചോ?"

"ഇല്ല. അത് വേണോ ഡാ"

"വേണം . Lunch ബ്രേക്ക് അല്ലെ നീ പോയിട്ടു വാ.."

"ശരി."
 ഞാൻ ആവണിയുടെ ക്ലാസ്സിലേക്ക് നടന്നു. ഫുഡ് ഒക്കെ കഴിഞ്ഞു എല്ലാവരും ഇരിപ്പുണ്ട്. ആവണി വേറെ ഇരുന്നു നോട്ട്സ് എഴുതുകയാണ്. ഞാൻ അവൾക്ക് ഓപ്പോസിറ്റായി ഇരുന്നു.

"കാര്യപ്പെട്ട എഴുത്തിലാണല്ലോ." അവൾ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു. വീണ്ടും എഴുതാൻ തുടങ്ങി.

"ഞാൻ ഒരു കാര്യം പറയാൻ വന്നതാ"

അവൾ വീണ്ടും മുഖത്ത് നോക്കി. 

"എനിക്ക് എയർ ഫോഴ്സി ലേക്ക് സെലക്ഷൻ കിട്ടി. ഞാൻ ശനിയാഴ്ച പോകും."

അവള് ഒന്നു ചിരിച്ചു. പേന അവിടെ വച്ചു എഴുന്നേറ്റു. എനിക്ക് നേരെ കൈ നീട്ടി
 "Congrats."
 എന്നു പറഞ്ഞു. അവളുടെ കൈകൾക്ക് നല്ല തണുപ്പ് തോന്നി. കൈകൾ വിടാൻ തോന്നുന്നില്ല. എന്റെ ജീവിതത്തിലേക്ക് വരുന്നോ എന്നു ചോദിക്കാൻ മനസു തുടിച്ചു.

എന്നാൽ അവൾ പെട്ടന്ന് കൈകൾ പിൻവലിച്ചു. 

അപ്പോഴേക്കും ആര്യയും കൂട്ടരും എത്തി . അവരോടു സംസാരികുന്നതിനിടെ ആവണിയെ കാണാതായി.
ഇവളിതേവിടെ പോയി..

ചന്ദ്രുവേട്ടന്റെ കണ്ണു വെട്ടിച്ചു ഞാൻ ഗേൾസ് റൂമിലേക്ക് പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല.
 
ഇനി ചന്ദ്രു ഏട്ടനെ ഞാൻ ഒരാഴ്ച്ചയെ കാണുകയുള്ളൂ എന്നോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.  ഞാൻ സ്നേഹിക്കുന്ന കാര്യം ആർക്കും അറിയില്ല. ഇനി അതാരും അറിയുകയും വേണ്ട. ആദ്യത്തെ പോലെ ചന്ദ്രു വേട്ടനോട് സംസാരിക്കാൻ എനിക്ക് കഴിയും അല്ല കഴിയണം.  ഇനി ഞാൻ കരയില്ല. എന്ന ഉറച്ച തീരുമാനം എടുത്തു പുറത്ത് ഇറങ്ങി. ക്ലാസ്സിലേക്ക് പോകാൻ തോന്നിയില്ല. വരാന്തയിൽ നിന്ന് പുറത്തേക്ക് കണ്ണുംനട്ട് നിന്നു.

അപ്പോൾ അവിടേക്ക് വീണ്ടും ചന്ദ്രുവേട്ടൻ വന്നു. 

"എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്."

ചന്ദ്രുവേട്ടൻ എന്നോട് അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു പിടച്ചു. ഹൃദയമിടിപ്പ് കൂടുതലായി.
ഞാൻ ചന്ദ്രുവേട്ടന്റെ മുഖത്തേക്ക് നോക്കി.

To Top