നീയു ഞാനും ❤️ പാർട്ട്‌ 5

Valappottukal



രചന: ജിംസി

അച്ഛൻ ചോദിച്ചപ്പോൾ അടുത്ത് നിന്ന രാജീവനാണു മറുപടി കൊടുത്തത്...

അനന്യ ചെറിയ ആശ്ചര്യത്തോടെ അവനെ നോക്കി....

ഈ മോനും മോന്റെ കൂട്ടുകാരനും കൂടിയാ നമ്മുടെ അതുല്യ മോളെ ഹോസ്പിറ്റലിൽ എത്തിച്ചത്....

അച്ഛൻ  പ്രണവിനെയും കൂട്ടുകാരനെയും നോക്കി അത് പറഞ്ഞപ്പോൾ അനു നന്ദിയോടെ അവരെ നോക്കി ചിരിച്ചു.....

അപ്പോഴേക്ക് മയക്കത്തിലായിരുന്ന അതുല്യയുടെ കണ്ണുകൾ പതിയെ തുറന്നിരുന്നു...

തനിക്ക് ചുറ്റുമുള്ളവരെ ഒരു അമ്പരപ്പോടെ നോക്കി കണ്ട് എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി അവൾ....

എടോ.... ഇങ്ങനെ ചാടി എണീക്കാതെ... സൂക്ഷിച്ച്...
പ്രണവിന്റെ വാക്കുകൾ കേട്ട് അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു.....

ഞാൻ..... ഞാൻ ഇത് എവിടെയാ....? ഹോ.... എന്റെ തല.... വേദനിക്കുന്നു..... അമ്മേ.....

അവളുടെ അലർച്ച ആ മുറിയിലാകെ മുഴങ്ങി.....

പെട്ടെന്ന് ഡോക്ടറെ വിളിക്ക്..... പ്രണവ് രാജീവനെ പറഞ്ഞ് വിട്ടു... അതുല്യ തല രണ്ട് കൈ കൊണ്ട് അമർത്തി പിടിച്ചു നിലവിളിച്ചു.....

വേദന അവൾക്ക് അസഹ്യമായി തോന്നി... കണ്ണുനീർ ഒലിപ്പിച്ചു കൊണ്ട് അവൾ ഉറക്കെ കരഞ്ഞു....

അമ്മ..... ന്റെ തല പൊളിയുന്ന പോലെ.....
വേദനിച്ചിട്ടു വയ്യ.....

ഈശ്വരാ... എന്റെ ചേച്ചി..... കരയണ്ട..... ഡോക്ടർ ഇപ്പൊ വരും   .......
അനു അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു... 

എടോ.... തനിക്ക് ഒന്നുല്ല.... വേദനക്കുള്ള ഇൻജെക്ഷൻ തന്നാൽ ഓക്കേ ആവും....

പ്രണവ് അവളുടെ തോളിൽ തൊട്ട് പറഞ്ഞതും അവൾ ഒരു അപരിചിതനെ നോക്കി കാണുന്ന മട്ടിൽ അവനെ നോക്കി കണ്ടു.....

അപ്പോഴേക്ക് ഡോക്ടർ ആ മുറിയിലേക്ക് എത്തിയിരുന്നു....

എല്ലാവരും ഒന്ന് പുറത്തു നില്ക്കു... പരിശോധിക്കട്ടെ....
ഡോക്ടർ മുറിയിൽ കയറിയപ്പോൾ എല്ലാവരും പുറത്തിറങ്ങി....

അവൾ കരഞ്ഞു കൊണ്ടിരുന്നു... പ്രണവ് അവളുടെ തലയിൽ ഒന്ന് തലോടി  ദയനീയതയോടെ നോക്കി... 
അവൾ ആരെയും നോക്കാതെ തല കുനിച്ചിരുന്നു, വേദന സഹിക്കാതെ പിന്നെയും അലറി.....

പുറത്തെ ചുമരും ചാരി അച്ചുവും അനുവും കരയുന്നുണ്ട്.... 

അവരുടെ അച്ഛൻ ഉള്ളിൽ സങ്കടം ഒതുക്കിപിടിച്ച് അവരെ രണ്ട് പേരെയും ആശ്വസിപ്പിക്കുന്നുണ്ട്..

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞ് ഡോക്ടർ അവരെ അകത്തോട്ടു വിളിച്ചു...

അവൾ ഇൻജെക്ഷന്റെ മയക്കത്തിൽ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു....

ഡോക്ടർ... എന്തേലും പ്രോബ്ലം ഉണ്ടോ? 
പ്രണവ് ചോദിച്ചതും ഡോക്ടർ ഒരു സംശയത്തോടെ നിന്നു...

ദേർ ഈസ്‌ എ സ്മോൾ പ്രോബ്ലം.....കം ഇന്റു ദി റൂം........ പ്രണവിനോട് അത് പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി....

കുഞ്ഞേച്ചി.....ഡോക്ടർ എന്താ പ്രോബ്ലം ഉണ്ടെന്ന് ഒക്കെ പറഞ്ഞത്... എനിക്ക് എന്തോ പേടിയാവുന്നു... അച്ചു വളരെ സങ്കടത്തോടെ അനുവിനെ  നോക്കി....

നീ  അച്ഛനെ കൂടി പേടിപ്പിക്കാതെ.... ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം..
.അനു ധൃതിയിൽ പ്രണവ് പോയ പിന്നാലെ മുറിയിലേക്ക് ചെന്നു... .

യു സിറ്റ് ദേർ..... ലുക്ക്‌... ദ ആക്‌സിഡന്റ് ഹേസ് ഗിവെൻ ഹേർ എ ബിഗ് ഷോക്ക്...

 ചിലപ്പോൾ ആ കുട്ടിക്ക് കുറച്ച് ഓർമ്മകൾക്ക് ക്ഷതം സംഭവിച്ചേക്കാം....

ഡോക്ടറുടെ വാക്കുകൾ തലയ്ക്കു മീതെ വലിയൊരു ഇടുത്തി ഇട്ട പോലെയായിരുന്നു പ്രണവിനും അനുവിനും തോന്നിയത്....

അവൻ വിശ്വാസം വരാത്ത മട്ടിൽ നിശബ്‍ദമായി ഇരുന്നു...

ഡോക്ടർ പറഞ്ഞ് വരുന്നത്... ഞങ്ങളെ ഓർക്കാൻ ചേച്ചിക്ക് ഇപ്പൊ കഴിയില്ല എന്നാണോ?
അനു ഒരു പതർച്ചയോടെ ചോദിച്ചു....

നോട്ട് സൊ...ഇറ്റ് വിൽ ടേക്ക് സം ടൈം..ഫോർ ഹേർ ടു റിമെംബേർ ഒൺലി സ്മോൾ തിങ്സ്.......

ഈ ആക്‌സിഡന്റിൽ പറ്റിയ ഇന്റെർണൽ ഹെഡ് ഇഞ്ചുറി തന്നെയാണ് ഫസ്റ്റ് റീസൺ..

പെട്ടന്ന് വന്ന ഒരു ബിഗ് ഷോക്ക്... ഈ അസുഖത്തിനെ പറയുന്നത് പോസ്റ്റ്‌ ട്രോമറ്റിക് അംനേഷ്യ എന്നാണ്...

ഇറ്റ് ക്യാൻ ലാസ്റ്റ് ഫ്രം എ ഫ്യൂ വീക്സ് ഓർ മന്ത്സ്....

ഇതിനു പ്രത്യേകിച്ച് ട്രീറ്റ്മെന്റ് ഒന്നും ഇല്ല...ആള് മയക്കം കഴിഞ്ഞ് സാവധാനം എന്തെല്ലാം മെമ്മറിയിൽ കൊണ്ട് വരാൻ സാധിക്കുന്നു എന്നത് നോക്കാം...

 എന്തൊക്കെ ഓർക്കുന്നു.... എന്തൊക്കെ മറന്നു പോയിരിക്കുന്നു.. അതൊക്കെ സാവധാനം മനസ്സിലാക്കാൻ സാധിക്കു...

എന്തായാലും ഒരു മൂന്നു ദിവസം ഇവിടെ കിടക്കട്ടെ... പിന്നീട് വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതിയാകും...

 കുറച്ചു മെഡിസിൻ ഇപ്പൊ എഴുതി തരാം...അത് വാങ്ങിച്ച് കൊടുക്കണം...പിന്നെ കുറച്ച് ദിവസം ചെറിയ തലവേദന ഒക്കെ കാണും.. കുഴപ്പമില്ല.. മരുന്ന് കൃത്യമായി കഴിച്ചാൽ മതി...

ശരി ഡോക്ടർ....
പ്രണവ് ഡോക്ടർ കുറിച്ച് കൊടുത്ത മെഡിസിൻ ചാർട് വാങ്ങി എണിറ്റു...

എല്ലാം കേട്ട് അനു ഒരു ശില കണക്കെ ആ കസേരയിൽ അമർന്നിരുന്നു പോയിരുന്നു...

അനന്യ.... ഏണിക്ക്... വാ.. പോകാം...

പ്രണവ് വിളിച്ചപ്പോൾ അവൾ അവന് ഒപ്പം ആ മുറിക്കു പുറത്തിറങ്ങി...

താൻ ചേച്ചിയുടെ അടുത്തേക്ക് ചെല്ല്.. ഞാൻ പോയി ഈ മരുന്നൊക്കെ വാങ്ങിച്ചോണ്ട് വരാം...

അവൾ മറുപടിയെന്നോണം മൂളി...

അതേ ഒന്ന് നിൽക്കോ...?
അവൻ പോകാൻ നേരം അവൾ വിളിച്ചു..

എന്തെ...?

അല്ല... ക്യാഷ് ഇപ്പൊ ഒരുപാട് ഇവിടെ കൊടുത്തില്ലേ? മരുന്നിനൊക്കെ ക്യാഷ് വേണ്ടേ? ഞാൻ ഒരു ചെയിൻ തരട്ടെ... വിൽക്കോ പണയം വെക്കോ ചെയ്തോ?

അവൾ പറഞ്ഞത് കേട്ട് അവൻ മൃദുവായി ഒന്ന് പുഞ്ചിരിച്ചു..

തന്റെ കഴുത്തിൽ കിടക്കുന്ന ചെയിൻ അവിടെ തന്നെ കിടന്നോട്ടെ...ഇവിടെ പേ ചെയ്യാൻ ഇപ്പൊ ക്യാഷ് ഒക്കെയുണ്ട്... പിന്നെ ആർക്കോ വേണ്ടിട്ടല്ലല്ലോ ഞാൻ ഈ ക്യാഷ് ഒക്കെ ചിലവാക്കുന്നത്..?

 നാളെ ഒരിക്കൽ എന്റെ താലി കേറേണ്ട എന്റെ പെണ്ണിന് വേണ്ടിയല്ലേ? 

തനിക്ക് അറിയോ തന്റെ ചേച്ചിയെ എനിക്ക് എന്തൊരു ഇഷ്ടമാണെന്ന്.... പെണ്ണുകാണൽ എന്ന ചടങ്ങിന് മാത്രമേ കണ്ടുള്ളു എങ്കിലും അവളെ പോലെ എന്റെ ഉള്ളിൽ ആരുടേം മുഖം പതിഞ്ഞിട്ടില്ല...

ഒരാളോട് അടുപ്പം തോന്നണം എങ്കിൽ കുറേ കൂടിക്കാഴ്‌ചയോ കുറെ സംസാരമോ ഒന്നും വേണ്ടടോ... ഒരൊറ്റ നിമിഷം മതി.... ഞാൻ പോയി വാങ്ങിച്ചിട്ട് വരാം... താൻ വേഗം ചെല്ല്.... 

അവൻ അത് പറഞ്ഞ് നടക്കുമ്പോൾ അവൾക്ക് സന്തോഷവും സങ്കടവും കലർന്ന കണ്ണുനീർ കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു...

എന്റെ ചേച്ചി... ഭാഗ്യവതിയാ.... ജീവിക്കാൻ തുടങ്ങും മുന്പേ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാളെ അല്ലേ ഇപ്പൊ കിട്ടിയിരിക്കുന്നത്? 

ആ പോകുന്ന കൈകളിൽ എന്റെ ചേച്ചി എപ്പോഴും സന്തോഷവതിയാകും.... ജീവിതത്തിൽ എന്തു പ്രശനം തന്നെ വന്നാലും താങ്ങായി തണലായി ആ മനുഷ്യൻ ഉണ്ടാകും....

അവളുടെ ചിന്തയുടെ ഇടനാഴിയിൽ കടന്നു വന്ന മുഖം അതുല്യ ചേച്ചിയുടെയും പ്രണവിന്റേം മാത്രമായിരുന്നു....

അവൾ മുറിയിലേക്ക് നടക്കാൻ നേരമാണ് പിന്നിൽ നിന്ന് അനന്യ.....എന്ന വിളി കേട്ടത്...

തിരിഞ്ഞു നോക്കിയപ്പോൾ  അശോകിനെ  കണ്ട് അവൾ കണ്ണൊക്കെ ഒന്ന് തുടച്ചു..

താൻ..എന്താ ഇവിടെ..?

എന്റെ ചെറിയച്ഛൻ ഇവിടെ ബൈക്കിൽ നിന്നും വീണിട്ട്  ഇവിടെ അഡ്മിറ്റ് ആക്കിയിട്ടുണ്ട്... അപ്പോഴാ താൻ ഡോക്ടറുടെ മുറിയിൽ നിന്നും പോകുന്നത് കണ്ടത്...

തന്റെ ആരേലും ഇവിടെ കിടക്കുന്നുണ്ടോ?
അവൻ കാര്യമറിയാനായി തിരക്കി.....

ഉം... എന്റെ ചേച്ചി.. ഒരു ആക്‌സിഡന്റ് ആയിട്ട്... 
വാക്കുകൾ മുഴുവൻ ആക്കും മുന്പേ പാതിവഴിയിൽ മുറിഞ്ഞു പോയിരുന്നു....

അയ്യോ... ചേച്ചിക്കോ? എനിക്ക് ഒന്ന് കാണാൻ പെറ്റുമോ?

മ്മ്.. വാ...
കൂടുതൽ ഒന്നും പറയാതെ അവളുടെ പിന്നാലെ അവൻ പോയി.....

മുറിയിൽ ചേച്ചിയുടെ അടുത്തായി അച്ചുവും അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു....ചേച്ചി നല്ല ഉറക്കത്തിലായിരുന്നു... ഇൻജെക്ഷൻ ഡോസ് കൊണ്ടാകാം.. അവൾ ഊഹിച്ചു....

മോളെ..... ഡോക്ടർ എന്താ പറഞ്ഞെ?
അച്ഛൻ ആവലാതിയോട് കൂടി കസേരയിൽ നിന്നും എണിറ്റു..

പേടിക്കാനൊന്നും ഇല്ലച്ചാ.... മൂന്ന് ദിവസം ഇവിടെ കിടക്കണം... ചേച്ചിക്ക് ഇപ്പൊ ഉള്ള വേദന ഒക്കെ കുറയും. മരുന്ന് എഴുതി തന്നിട്ടുണ്ട്.. പ്രണവ്  ചേട്ടൻ അത് വാങ്ങാൻ പോയിട്ടുണ്ട്...

ചേച്ചിയുടെ ഭർത്താവാകാൻ പോകുന്നവൻ എന്നുള്ള സ്ഥാനം കുറച്ചു നേരത്തെ തന്നെ അവൾ മനസ്സിൽ കൊടുത്തിരുന്നു..

ഡോക്ടർ പറഞ്ഞ കാര്യം തല്ക്കാലം അവൾ ഒളിച്ചു വെച്ചായിരുന്നു സംസാരിച്ചത്....

അപ്പൊ കുഞ്ഞേച്ചി... ഡോക്ടർ പറഞ്ഞതോ പ്രോബ്ലം എന്തോ ഉണ്ടെന്ന്....

അത് ഒന്നുല്ല അച്ചു... ചേച്ചിക്ക് കുറച്ച് ദിവസം തലവേദന കാണും.. പതിയെ മാറും എന്നേ പറഞ്ഞുള്ളു...
അച്ചുവിനോട് അനു സംസാരിക്കുന്ന കാര്യങ്ങൾ ഒക്കെ നോക്കി കാണായിരുന്നു അശോക്...

ആരാ മോളെ ഇത്?
അച്ഛൻ അശോകിനെ നോക്കിയായിരുന്നു അത് ചോദിച്ചത്..

അത്.. എന്റെ ഫ്രണ്ടാ അച്ഛാ..  ഇവിടെ ഇവന്റെ ബന്ധുവിനെ കൊണ്ടു വന്നതാ... പുറത്തു വെച്ചു എന്നെ കണ്ടപ്പോൾ ചേച്ചിയെ കാണാൻ വന്നതാ...

അനുവിന്റെ ഫ്രണ്ട് എന്നുള്ള വിളിയിൽ അശോകിന് അറിയാതെ തന്നെ ഒരു ചിരി വീണിരുന്നു....

അകറ്റി നിർത്തിയിരുന്നവളിൽ നിന്ന് ഫ്രണ്ട് എന്ന് കേൾക്കാൻ തനിക്ക് സാധിച്ചല്ലോ എന്നുള്ള ഒരു നിർവികാരതയായിരുന്നു അപ്പോഴവന്......

മരുന്ന് വാങ്ങിക്കാൻ പോയ പ്രണവിനോടൊപ്പം രാജീവനും ഉണ്ടായിരുന്നു..

പ്രണവിന്റെ അച്ഛനെപ്പോഴോ കോൾ ചെയ്ത് സംസാരിച്ചു പുറത്തേക്ക് പോയതായിരുന്നു രാജീവൻ....

അൽപ്പ നേരത്തിനോടുവിൽ ഒരു സിസ്റ്റർ വന്നു.. മുറിയിൽ രണ്ട് പേരേക്കാൾ കൂടുതൽ ആള് ഇരിക്കരുത് എന്ന് താക്കിത് തന്നു....

അച്ഛാ... അച്ഛൻ വീട്ടിലേക്ക് ഇപ്പൊ പൊക്കൊളു...നാളെ വന്നാൽ മതി...അച്ചുവിനെ കൊണ്ട് പൊക്കോ... നാളെ അവൾക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ... ഇവിടെ ഞാൻ ഇരുന്നോളാം...

അച്ഛന് ഭക്ഷണം എല്ലാം ഉണ്ടാക്കാൻ അറിയുന്നൊണ്ട് തന്നെ അച്ചുവും കൂടി സഹായിച്ചും ഫുഡ് റെഡി ആക്കിക്കോളും....അവൾക്ക് ക്ലാസ്സ്‌ മുടക്കേണ്ട എന്ന് കരുതിയാണ് അവൾ അങ്ങനെ പറഞ്ഞത്....

ചേച്ചി.... ഉറക്കം ഏണിക്കുമ്പോൾ ഞങ്ങളെ തിരക്കില്ലേ കുഞ്ഞേച്ചി?

സാരമില്ല... കുഞ്ഞേച്ചി പറഞ്ഞോളാം... നിങ്ങൾ നാളെ വരുമെന്ന്... നിനക്ക് ക്ലാസ്സ്‌ ഒക്കെ തുടങ്ങിയല്ലേ ഉള്ളൂ... വെറുതെ മുടക്കം വരുത്തണ്ട....
അനു പറഞ്ഞത് അനുസരിച്ചു അച്ചു പോകാൻ ഒന്ന് മടിച്ചു കൊണ്ട് മൂളി...

മോൾ ഇവിടെ ഒറ്റക്ക് എങ്ങനെ നിൽക്കും? രാത്രിയിൽ എന്തേലും ആവശ്യം വന്നാലോ? 

ഞാൻ ഉണ്ടല്ലോ അച്ഛാ ഇവിടെ.... ഞാൻ നോക്കിക്കോളാം  .......
പ്രണവ് ഇടയിൽ കയറി പറയുന്നത് കേട്ട് രാജീവൻ ഒന്ന് കണ്ണ് തുറുപ്പിച്ചു അവനെ നോക്കി... കൂട്ടത്തിൽ അശോകും അവനെ ദഹിക്കാത്ത മട്ടിൽ നോക്കി....

അയ്യോ... മോന് അതൊക്കെ ബുദ്ധിമുട്ടാവും... മോൻ വീട്ടിൽ പോയിക്കോ... വീട്ടിൽ അറിഞ്ഞാൽ അവർ എന്ത് വിചാരിക്കും?

അച്ഛൻ അത് പറഞ്ഞപ്പോൾ രാജീവനും പോകാൻ അവനെ വിളിച്ചു...

എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലച്ചാ.... നമുക്ക് പ്രിയപ്പെട്ടവരെ അങ്ങനെ ഒരു ആവശ്യസമയത്ത് ഇട്ടേച്ചു പോകാൻ എനിക്ക് പറ്റില്ല.... അച്ഛനും അച്ചുവും ഒന്നും ഓർത്തു പേടിക്കണ്ട... എന്റെ വീട്ടുകാർ ഒന്നും പറയില്ല.... നിങ്ങൾ പോയി നാളെ വന്നാൽ മതി...

അച്ഛനും അച്ചുവും അതിനെ ശരിവെച്ചു അവിടെ നിന്നും പോയി....

അനുവിനെയും പ്രണവിനെയും ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അശോക് അനുവിനോട് ഇറങ്ങാണെന്ന് പറഞ്ഞ് പോയി...

എടാ... ഒന്ന് വന്നേ.... 

എന്താടാ....

രാജീവൻ അവനെ മുറിക്കു പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി...

റോഡിൽ കൂടി ചീറിപ്പാഞ്ഞു വരുന്ന കാർ ഇടിച്ചു കിടന്ന പരിചയമുള്ള മുഖം കണ്ടിട്ട് നിന്നെ ഞാൻ വിളിച്ചു..... നീ... വന്നു... ഇവിടുത്തെ ബില്ല് പേ ചെയ്തു... നീ ചെയ്യാവുന്നതൊക്കെ ചെയ്തു...

ഇനി എന്തിനാടാ ഇവിടെ നിൽക്കുന്നത്? നിങ്ങളുടെ കല്ല്യണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ? വീട്ടുകാർ വരെ കുട്ടിയെ കാണാൻ വരുന്നേ ഉണ്ടായിരുന്നുള്ളു... ജസ്റ്റ്‌ ഒരു എൻഗേജ്മെന്റ് പോലും കഴിഞ്ഞിട്ടില്ല... നീ എന്തിനാ രാത്രി ഈ ആശുപത്രിയിൽ ഒക്കെ തങ്ങുന്നേ...? 

കയ്യും കെട്ടി ചുമരും ചാരി നിന്ന് പ്രണവ് ഒക്കെ കേട്ട് നിന്നു...

എടാ... ആ കിടക്കുന്നത് ഉണ്ടല്ലോ...  വിവാഹം കഴിക്കാൻ മനസ്സ് കൊണ്ട് തീരുമാനിച്ച എന്റെ പെണ്ണ് തന്നെയാണ്... അവളും ഞാനും ഒന്നിക്കാൻ ഒരു ദിവസം തീരുമാനിച്ചു ഉറപ്പിച്ചതാണ്...

എനിക്ക് ഇപ്പൊ അവളെ ഒന്ന് പരിചരിക്കണം എങ്കിൽ എൻഗേജ്മെന്റ് റിങ്ങിന്റെയോ ഒരു താലി ചരടിന്റെയോ ആവശ്യം ഒന്നുമില്ല... കേട്ടോ?

അവൻ തീരുമാനത്തിൽ നിന്നും മാറില്ലെന്ന് അറിയാവുന്നോണ്ട് തന്നെ കൂടുതൽ ഒന്നും രാജീവൻ പറയാൻ മുതിർന്നില്ല....

രാജീവൻ വീട്ടിലേക്ക് പോകുവാണെന്നു പറഞ്ഞ് ഇറങ്ങി.....വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം വിശദമായി പ്രണവ് പറഞ്ഞിരുന്നു... 

അവർക്ക് കൂട്ടായി അവിടെ തന്നെ ഉണ്ടാകണം എന്ന് അച്ഛനും അമ്മയും കൂടി പറഞ്ഞത് അവന് ആശ്വാസമായി.....

 സമയം രാത്രി ഏഴുമണിയോട് അടുത്തിരുന്നു....

അതുല്യക്ക് ഇരുവശത്തായി രണ്ട് കസേരയിലായി പ്രണവും അനന്യയും അവളെ നോക്കി ഇരുന്നപ്പോഴാണ് അവൾ പതുക്കെ കണ്ണ് തുറന്നത്.....
ചേച്ചി...... എന്ന് വിളിച്ചതും അവൾ അനു എന്ന് വിളിച്ചു തേങ്ങി..... 

അച്ഛനും അച്ചുവും ഒക്കെ എവിടെ?

ചേച്ചിയുടെ അടുത്തു ഇരിക്കാൻ പാടില്ലാത്തോണ്ട് അവർ ഇപ്പൊ പോയേക്കാ.. നാളെ വരും.. അച്ചുവിന് ക്ലാസ്സിൽ പോകണ്ടേ...?

അച്ഛനെയും അച്ചുവിനെയും ഓർത്തെടുത്ത സന്തോഷത്തിൽ അനു പറഞ്ഞു...

ചേച്ചി..... ഇതാരാണെന്നു മനസ്സിലായോ?
അനു പ്രണവിനെ നോക്കി അത് പറഞ്ഞപ്പോൾ അതുല്യ അവനെ കുറച്ച് നിമിഷം ഒന്ന് നോക്കി.....

അവൻ അവളുടെ ഓരോ വാക്കിനായി കാതോർത്തു.... Click here for next part
To Top