ആത്മസഖി, തുടർക്കഥ ഭാഗം 56 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അവൻ നന്ദയെ ശ്രദ്ധിക്കാതെ തന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റികൊണ്ട്  ഒരു ടവലും എടുത്തു    നോക്കിയത് നന്ദേയാണ്...
നന്ദയുടെ മിഴികളപ്പോൾ അവന്റെ ഇടത്തെ നെഞ്ചിലെ ടാറ്റുവിൽ ആയിരുന്നു...അവന്റെ തുറന്നിട്ട ഷർട്ടിന്റെ വിടവിൽ കൂടി ചെറുതായി കാണുന്ന ടാറ്റൂവിൽ എന്താണെന്നു അറിയാനുള്ള വ്യഗ്രതയോടെ നന്ദ ആ ടാറ്റുവിൽ മാത്രം ശ്രെദ്ധ ചെലുത്തി നിന്നു..

കാശി പെട്ടന്ന് തന്റെ ഷർട്ട്‌ ചേർത്ത് പിടിച്ചു   ടാറ്റൂ മറച്ചു കൊണ്ട് ടവൽ   എടുത്തു ദേഹത്തൂടെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളെ  നോക്കി..

പെട്ടന്ന് നന്ദയുടെ നോട്ടം മാറി..ആ ടാറ്റു...... അവൾ അത്രയേറെ കാര്യമായിട്ട് നോക്കിയതായിരുന്നു..പെട്ടന്ന്  അവൻ  അത് മറച്ചു പിടിച്ചപ്പോൾ അവൾക്ക് ശെരിക്കും ദേഷ്യം വന്നു...


ഇങ്ങേർക്ക് എന്താ എന്നെ അതൊന്നു കാണിച്ചാൽ... ആകാശം ഇടിഞ്ഞു വീഴുമോ.?
അപ്പോഴേക്കും കാശി ചിരിയോടെ  ബാത്‌റൂമിലേക്ക് കയറി പോയി..

അവൻ പോകുന്ന നോക്കി നന്ദ കുറച്ചു നേരം നിന്നു..
ദുഷ്ടൻ.... കാലനാഥൻ... അങ്ങേർക്കു എന്തോ ജാടയാ...
ഇന്നലെ ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ എന്തോ ഒന്ന് പറഞ്ഞതിനാ ഈ പിണക്കവും വാശിയും..

അല്ലെങ്കിൽ തന്നെ ഞാൻ അല്ലെ ഇങ്ങേരോട് പിണങ്ങേണ്ടത്... എന്നെ എന്തോരം വേദനിപ്പിച്ചതാ.. എന്നിട്ടും അങ്ങേർക്കാ വാശി..

ശ്ഹോ... എന്നാലും ഇങ്ങനെ ഒരു ടാറ്റൂ ഇതുവരെ  അങ്ങേരുടെ നെഞ്ചിൽ കണ്ടിട്ടില്ലല്ലോ...
ഇനി ഞാൻ ശ്രെദ്ധിക്കാഞ്ഞിട്ടാണോ?
എന്തായാലും ആ ടാറ്റൂവിൽ മറയ്ക്കാനും മാത്രം എന്താണെന്നു കണ്ടുപിടിക്കണം ...
നന്ദ മനസ്സിൽ ഉറപ്പിച്ചു നിന്നു..

അടുത്ത ദിവസം കോളേജിൽ..

കാശി ക്ലാസ്സിൽ വന്നതും എല്ലാവരോടും എക്സാം എഴുതാൻ പേപ്പറും പേനയും എടുക്കാൻ പറഞ്ഞു...
നന്ദ ഞെട്ടി അവനെ നോക്കി...അവൻ അപ്പോഴേക്കും ബോഡിൽ question എഴുതാൻ തുടങ്ങി...

നന്ദാ പതിയെ അനുനെ തട്ടി വിളിച്ചു..
അനുവേ... ടി...വല്ലോം അറിയാവോ ..
ഹെവിടുന്നു... ഞാൻ നോക്കിയില്ല..

നീയോ?
ഞാൻ എക്സാമിന്റെ കാര്യം കേട്ടിട്ട് പോലും ഇല്ല.. കേട്ടെങ്കിലല്ലേ  ബുക്ക്‌ തുറന്നു നോക്കാൻ പറ്റു..
ഇങ്ങേരു എപ്പോഴാ എക്സാമൊക്കെ പറഞ്ഞെ..

ആര് കണ്ടു... അനു  ചുണ്ട് കോട്ടി...

അപ്പോൾ ഇന്ന് നിന്റെ കണവൻ നമ്മളെ കൊല്ലും... ആ കാര്യം ഉറപ്പായി..
ഫസ്റ്റ് പീരീഡ്‌ എക്സാം എഴുതി കഴിഞ്ഞു നാളെ പേപ്പർ കിട്ടുന്നു സമാധാനിച്ചു ഇരുന്നപ്പോഴാണ് കാശി സെക്കന്റ്‌ പീരീഡ്‌ പേപ്പർ കൊടുത്തത്...

പേപ്പർ വാങ്ങി നന്ദ കാശിയെ നോക്കി...
കാശി ദേഷ്യത്തിൽ അവളെ നോക്കി..
ഈശ്വര  9 മാർക്കോ....
അവൾ പതിയെ അനുന്റെ പേപ്പറിൽ നോക്കി  9 എന്ന് കണ്ടതും നന്ദയുടെ കണ്ണുകൾ വിടർന്നു..
ഭാഗ്യം... വഴക്ക് കേൾക്കാൻ കൂട്ടിനു ആളായല്ലോ..അവൾ ആശ്വാസത്തിൽ നിന്നു...

വഴക് പ്രതീക്ഷിച്ചു നിന്ന നന്ദയുടെ  പ്രതീക്ഷയെ പാടെ തെറ്റിച്ചു കൊണ്ട് അവളുടെ നീട്ടി പിടിച്ച കൈയിൽ  നീളത്തിൽ കിട്ടിയ അടിയുടെ പ്രഹാരത്തിൽ അവളുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു..

കാലൻ എന്തോ അടിയ അടിച്ചേ... കൈ വെള്ളയിലെ തൊലി അപ്പാടും അങ്ങേരുടെ വടി കൊണ്ടുപോയി...

ദുഷ്ടൻ.... കാലനാഥൻ...
എന്നെ തല്ലാനും മാത്രം വളർന്നു... രാക്ഷസൻ...
അവന്റെ  മുഖം ഓർക്കും തോറും ഹൃദയത്തിൽ തല്ലു കിട്ടിയതിനേക്കാളും വേദന  തോന്നി..


അവളുടെ ദേഷിച്ചുള്ള ഇരിപ്പ് കണ്ടു അനു പതിയെ വിളിച്ചു..

നന്ദേ....
എന്താ... നന്ദ ചാടി..
ഹോ.. നിന്റെ കണവൻ തല്ലിയത്തിന് എന്നോട് എന്തിനാ ചൂടാവാണേ.. നിന്നെ മാത്രമല്ലല്ലോ അങ്ങേരു തല്ലിയെ...
ഞങ്ങളെ എല്ലാരേയും തല്ലിയില്ലേ..ഞങ്ങടെ കയ്യിലെ തൊലിയും പോയി...

നിങ്ങളെ പോലെയാണോ ഞാൻ...
അതെന്താ... നിനക്ക് വല്ല കൊമ്പും ഉണ്ടോ.. എവിടെ നോക്കട്ടെ.. കാണാനില്ലല്ലോ..നിന്റെ കൊമ്പ് 

ദേ.... അനു കളിക്കാൻ നിൽക്കല്ലേ.. എനിക്ക് ആകെ ദേഷ്യം വന്നു ഇരിക്കുവാ... ഒന്നുമല്ലെങ്കിൽ ഞാൻ അങ്ങേരുടെ ഭാര്യല്ലേ... എന്നെ തല്ലാൻ പാടുണ്ടോ?

അതെന്താ നിന്നെ തല്ലാൻ പാടില്ലേ...
ഇത് വീട് അല്ല കോളേജ് ആണ്.. അങ്ങേരു നിന്റെ സാറും....
അനു ഓർമ്മപ്പെടുത്തി കൊണ്ട് പറഞ്ഞു..

ആയിക്കോട്ടെ... അങ്ങേർക്കുള്ളത് കൊടുക്കാണുണ്ട് ഞാൻ..

വൈകിട്ട് വീട്ടിൽ എത്തിയിട്ടും നന്ദയുടെ കലി മാറിയില്ല... അവൾ റൂമിൽ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു ചടഞ്ഞു കൂടി ഇരുന്നു...

കാശി വരുന്നതിനു മുൻപേ ആഹാരം കഴിച്ചു പോകുന്ന അവളെ അമ്മ അത്ഭുതത്തോടെ നോക്കി..

ഇന്ന് ഈ കുട്ടിക്ക് എന്ത്പറ്റിയെന്നു അമ്മ ആലോചിച്ചു നിന്നു പോയി..

കാശി വീട്ടിൽ വരുമ്പോൾ അമ്മ അവനോട് നന്ദയിൽ പെട്ടന്നുണ്ടായ  മാറ്റം പറഞ്ഞു...
കാശി ചിരിയോടെ കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല..

അവൻ റൂമിൽ ചെല്ലുമ്പോൾ നന്ദ മുഖവും വീർപ്പിച്ചു ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു..

കാശി... അവൾക്ക് അടുത്തു വന്നിരുന്നു...
പെട്ടന്നവൾ എഴുന്നേറ്റു.... നിന്നു...
എടി... നന്ദേയ് ...
. നിനകിതെന്തു പറ്റി...നിന്നെ വല്ല തേനീച്ചയും കുത്തിയോ.. മുഖമൊക്കെ വീർത്തു ഇരിക്കുന്നല്ലോ...കാശി കുസൃതി ചിരിയോടെ ചോദിച്ചു...


തേനീച്ച അല്ല കുത്തിയെ കടന്നലാ... ഒരു ദിവസം ആ കടന്നലിനെ അടിച്ചു ഞാൻ കൊല്ലും..

ആഹാ.... അത് കൊള്ളാല്ലോ... ആ കടന്നലിനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.... കാശി കുറുമ്പോടെ പറയുന്നത് നന്ദ കെറുവിച്ചു നോക്കി..

കാശി തന്നെ കളിയാക്കി പറയുന്നത് കേട്ടു അവൾ ദേഷ്യത്തിൽ തലയും വെട്ടിച്ചു കൊണ്ട് തിരിഞ്ഞു...

ഹാ... അപ്പോഴേക്കും പോവണോ...
ഹാ... പോവല്ലേ.. നന്ദേ... ഞാൻ പറയെട്ടെടി..

അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് കാശി പറഞ്ഞതും നന്ദ കണ്ണുരുട്ടി അവനെ നോക്കി..
വേണ്ട ഒന്നും പറയണ്ട...
നിങ്ങൾ ചതിയനാ.. വഞ്ചകനാ...
അല്ലെങ്കിൽ ഇന്ന് എന്നെ ആമാതിരി തല്ലു തല്ലുവോ..?എല്ലാരും കണ്ടു..
കണ്ടോ എന്റെ കൈ പൊട്ടിയെ.. തന്റെ ഉള്ളം കയ്യിലെ തൊലിപൊട്ടിയത് കാട്ടി കൊണ്ട് നന്ദ കൊച്ചു  കുട്ടികളെ പോലെ പരാതി പറയാൻ തുടങ്ങി..


കാശി.... കുറുമ്പോടെ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കി നിന്നു..

അവന്റെ നോട്ടം കണ്ടു നന്ദ കെറുവിച്ചു നോക്കികൊണ്ട് പോകാൻ തിരിഞ്ഞതും കാശി എണീറ്റു അവളെ ചുമരിനോട് ചേർത്ത് നിർത്തി...

അവന്റെ നോട്ടത്തിൽ നിറയുന്ന പ്രണയം കണ്ടു നന്ദ ഞെട്ടി പിടഞ്ഞു.... അവൾ രക്ഷപെടനായി അവന്റെ പിടി വിടുവിക്കാൻ ശ്രെമിച്ചു  കൊണ്ട് കുതറി..

വിട്...കാശിയേട്ട.. എനിക്ക് വേദനിക്കും..
കാശി  പിടി അല്പം അയച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി..അവൾ പെട്ടന്ന് അവന്റെ പിടിയിൽ നിന്നും കൈയ് മാറ്റാൻ ശ്രെമിച്ചതും കാശി ചിരിയോടെ അവളെ നോക്കി 

നിന്നെ പിടിച്ചത്  കാശിനാഥൻ ആണെങ്കിൽ ആ പിടി വിടണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം കേട്ടോടി.... പെണ്ണുമ്പിള്ളേ..

ഒരു പ്രേത്യക താളത്തിൽ അവൻ പറയുന്ന കേട്ടു അവൾ ദേഷ്യത്തിൽ അവനെ നോക്കി..

ആഹാ... ന്റെ നന്ദ കൊച്ചു ചുവന്നു തുടങ്ങിയല്ലോ...
വിട്... എനിക്ക് ഉറക്കം വരുന്നു...
അതിനെന്താ നമുക്ക് ഉറങ്ങാല്ലോ...

എന്നാൽ പിടി വിട്...
പെട്ടന്ന് കാശി കയ്യിലെ പിടി വിട്ടു കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു....

കാശിയുടെ ചുടുനിശ്വാസം തന്റെ ചെവികളെ തഴുകിയപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.കാശിയുടെ ശരീരത്തിലെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും  സമ്മിശ്ര ഗന്ധം അവളെ തളർത്താൻ തുടങ്ങിയിരുന്നു...

നന്ദേ.... കാറ്റുപോലെ അവന്റെ ശബ്ദം അവളെ തട്ടി ഉണർത്തിയതും അവൾ അവന്റെ മുഖത്തേക്ക് നോക്കി..
നീ എന്താ പഠിക്കാതെ.... നീ പഠിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട് മറ്റുള്ളവരുടെ മുന്നിൽ എനിക്ക് അല്ലെ...

നീ പഠിക്കാഞ്ഞിട്ടല്ലേ തല്ലു വാങ്ങിയേ...

ഉം...
എന്തോന്ന് കും...

അത് എനിക്ക് മാത്‍സ് അറിയാഞ്ഞിട്ട..നിനക്ക് മാത്‍സ് മാത്രമേ അറിയാതെ ഉള്ളോ..

അതോ മറ്റു വിഷയങ്ങളും ഞാൻ പഠിപ്പിക്കണോ...
അവൾ തുറിച്ചു അവനെ നോക്കി...

അവളുടെ നോട്ടം കണ്ടു കാശിക്ക് ചിരി വന്നു..
നീ ഇപ്പോൾ എത്രാമത്തെ ഇയർ ആണ്...
സെക്കന്റ്‌ ഇയർ...
മൂന്ന് മാസം കൂടി കഴിഞ്ഞാൽ തേർഡ് ഇയാറാണ്...
അതു മറന്നോ?
ഹും....ഇല്ല...
എന്നാൽ നാളെ മുതൽ പഠിക്കാൻ വിളിച്ചാൽ വരുവോ.
മ്മ്...


ഉറപ്പാണോ...?

ആ....ഉറപ്പ്....

എന്നെ ഒന്ന് വിടുവോ....
വിടണോ?കുറച്ചു നേരം കഴിഞ്ഞു വിട്ടാൽ പോരെ...
അവളെ വട്ടം  ചേർത്ത്  കൊണ്ട് കാശി തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു... അവന്റെ ആ പ്രവർത്തിയിൽ  അവൾ ഞെട്ടലോടെ അവനെ തുറിച്ചു നോക്കി.. അവന്റെ സ്പർശനത്തിൽ തന്നിൽ ഉണ്ടാകുന്ന മാറ്റത്തിൽ അവൾ ഒന്ന് ഞെട്ടി... ഇനിയും ഇങ്ങനെ നിന്നാൽ  ശെരിയാവില്ലെന്നു നന്ദയ്ക്ക് തോന്നി...

വിട്... കാശിയേട്ട.... എന്താ ഈ കാണിക്കുന്നേ....എനിക്ക് ശ്വാസം മുട്ടുന്നു....ആരെങ്കിലും കാണും.. പാതി തുറന്നു കിടക്കുന്ന ഡോറിലേക്ക് നോക്കി നന്ദ പറഞ്ഞതും..

പെട്ടന്ന് കാശി പിടുത്തം ഒന്ന് അയച്ചു കൊണ്ട് അവളെ നോക്കി..
എന്താ കാശിയേട്ട ഇങ്ങനെ നോക്കുന്നെ...

ഒന്നുല്ലെടി...
എന്തോ ഉണ്ട്....
എന്താ..... ഇങ്ങനെ നോക്കുന്നെ...
ഇനിയും ഒരുവർഷം കൂടി ഞാൻ കാത്തിരിക്കണമല്ലോന്നോർത്തു നോക്കി പോയതാ..

കാത്തിരിക്കാനോ... എന്തിനു...
ഈ പൊട്ടിക്കാളിക്ക് ഒന്നും അറിയില്ല.. ഞാൻ ഓരോന്നായിട്ട് എല്ലാം പഠിപ്പിക്കണം..ആ ഒരുവർഷം കിടക്കുവല്ലേ പഠിപ്പിച്ചു എടുക്കാം.... അവൻ കുസൃതിചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി...

നിങ്ങൾക്ക് വട്ടാ കാശിയേട്ട.. മുഴുത്ത വട്ടു..

അല്ലെങ്കിലും എനിക്ക് വട്ടാ.. പെണ്ണെ....നിന്നെ കാണുമ്പോൾ...ആ വട്ടു ഒന്ന് കൂടും 

നന്ദ മിഴിച്ചു അവനെ നോക്കി... പെട്ടന്ന് കാശി അവളെ ചേർത്ത്പിടിച്ചു ചുംബിച്ചു...അത്രമേൽ ആർദ്രമായി ഹൃദയം പകുതെടുത്ത പ്രണയ ചുംബനത്തിൽ നന്ദ എതിർക്കാനാവാതെ ലയിച്ചു നിന്നു പോയി...
അതുവരെ ഹൃദയത്തിൽ മൂടിവെച്ച സകല ദേഷ്യവും സങ്കടങ്ങളും പരിഭവവും പിണക്കവും ആ ദീർഘ ചുംബനത്തിൽ അലിഞ്ഞു നേർത്തു പോയി...
എല്ലാം മറന്നു അവനെ കെട്ടിപിടിച്ചു തിരികെ ചുംബിക്കുമ്പോൾ അവളുടെ കൈകൾ അവന്റെ ഇടത്തെ നെഞ്ചിലെ ടാറ്റൂവിൽ അമർത്തി പിടിച്ചിരുന്നു...

എന്നാൽ വാതിൽ മറവിൽ നിന്നു അവരുടെ പ്രണയ നിമിഷങ്ങൾ കണ്ട  ഞെട്ടിലിൽ   വൃന്ദ  വിറച്ചു നിന്നു...അവൾക്ക് കണ്ടതൊന്നും വിശ്വസിക്കാനായില്ല.. കാശി നന്ദയെ ഓർത്തിരിക്കുന്നു... അല്ലെങ്കിൽ താൻ കണ്ട കാഴ്ചയുടെ സത്യം എന്താണ്... താൻ മാത്രം  കഴിയേണ്ട ഈ തറവാട്ടിൽ അവളും കൂടി ഉണ്ടായാൽ തന്നെ ആരും ഒരിക്കലും സ്നേഹിക്കില്ല... അവൾക്ക് അത് സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു... വൃന്ദ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി കൊണ്ട് തിരികെ റൂമിലേക്ക് പോയി...

ആദി  താഴെ  ബന്ധുക്കളുമായി സംസാരത്തിൽ ആയിരുന്നു.. അവൾ വേഗം തന്റെ ഫോണും എടുത്തു ബാത്‌റൂമിലേക്ക് കയറി ടാപ് തുറന്നു വിട്ടുകൊണ്ട് അവൾ ഗിരിയെ വിളിച്ചു...


അവളുടെ കാൾ കണ്ടതും ഗിരി വേഗം കാൾ എടുത്തു..
എത്ര ദിവസമായെടി വൃന്ദേ നീ വിളിച്ചിട്ട്...
ആദിയുമായി കണ്ട അന്ന് വിളിച്ചതാ.. പിന്നെ ഇതുവരെ നിന്റെ ഒരു അനക്കവും ഇല്ലായിരുന്നല്ലോ ..

എന്താടി... വൃന്ദേ.... അവൻ നിന്നെ വീട്ടിൽ പൂട്ടിയിട്ടോ...
ഇല്ലെടാ...
പക്ഷെ ആദിക് എന്നെ എന്തൊക്കെയോ സംശയമുണ്ട് അതോണ്ടാ ഞാൻ നിന്നെ കോൺടാക്ട് ചെയ്യാൻ ശ്രെമിക്കാഞ്ഞേ..
പിന്നെ ഇപ്പൊ എന്താടി... അവന്റെ സംശയം മാറിയോ...


അറിയില്ലെടാ....ഏട്ടൻ അറിയണ്ടാ ഞാൻ വിളിക്കുന്നെ...
നിനക്ക് നന്ദേ എത്രയും പെട്ടന്ന് ഇവിടുന്നു ഒന്ന് കൊണ്ടുപോകാൻ പറ്റുമോ?
അവൾ ഞാൻ വിളിച്ചാൽ വരില്ലെടി..

അവൾ ഇവിടെ നിന്നാൽ ഒരിക്കലും നിനക്ക് അവളെ കിട്ടില്ല...
കാരണം കാശിയും അവളും തമ്മിൽ വീണ്ടും പഴയതുപോലെ അടുത്തു...

അതെനിക്ക് കുറച്ചു ദിവസം മുന്നേ  മനസ്സിലായതാടി വൃന്ദേ .

നീ എങ്ങനെ എങ്കിലും അവരെ തമ്മിൽ ഒന്ന് തെറ്റിച്ചു താ...
അതുമല്ലെങ്കിൽ അവളെ ഞാൻ പറയുന്നിടത് എത്തിച്ചു താ...

അവളെ ഒരു കുഞ്ഞു അറിയാതെ പൊക്കുന്ന കാര്യം ഞാനേറ്റു..
അവളെ ഞാൻ പൊക്കി കഴിഞ്ഞാൽ പിന്നെ അവൾ ഒരിക്കൽ നിനക്ക് ഒരു ശല്യമായി വരില്ല.

പെട്ടന്ന് ബാത്‌റൂമിന്റെ ഡോറിൽ തട്ടിയുള്ള ആദിയുടെ വിളികേട്ട് വൃന്ദ കാൾ കട്ട് ചെയ്തു കൊണ്ട് ഞെട്ടി നിന്നു..

തുടരും
To Top