ആത്മസഖി, തുടർക്കഥ ഭാഗം 55 വായിക്കൂ...

Valappottukal


രചന: മഴ മിഴി


പെട്ടന്ന് കാശി അവളിലെ പിടി വിട്ടു  എണീറ്റു ഡോർ തുറന്നു പുറത്തേക്ക് പോയി..

നന്ദ  ഒരിക്കലും അവന്റെ ഭാഗത്തു നിന്നു അങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല... അവളിൽ അസ്വസ്ഥത നിറഞ്ഞു ഹൃദയമിടിപ്പേറി തുടങ്ങി... താൻ ചെയ്തതു തെറ്റായിപോയോ എന്ന് ഒരു വേള അവൾക്ക് തോന്നി പോയി..

എടിയേ... ലേഖേ....
നീ അവിടെ ആരുടെ  അമ്മയ്ക്ക് കൂട്ടിരിക്കുവാ...
ഇങ്ങോട്ട്  വാടി.....
നാശം പിടിച്ചവൾ ഒരു കാര്യത്തിന് വിളിച്ചാൽ വരികയുമില്ല....
ശേഖരൻ ദേഷ്യത്തിൽ നിന്നു ഉറഞ്ഞു തുള്ളി..

എന്റെ ലേഖേ.... നീ ആ  പപ്പടം വറുക്കണത്  നിർതിയിട്ട്  ആ കാലന്റെ അടുത്തോട്ടു ചെല്ലു... അല്ലെങ്കിൽ ആ കാലനു നിന്നെ തല്ലാൻ ഇന്ന് ഒരു കാരണമായി... എന്തിനാ വെറുതെ അവന്റെ കയ്യിന്നു വാങ്ങി കൂട്ടണെ..

ലേഖ വേഗം സ്റ്റോവ് ഓഫ്‌ ചെയ്തു കൊണ്ടു ശേഖരന്റെ അടുത്തേക്ക് നടന്നു... അവരെ വല്ലാതെ വിറച്ചു..

ലേഖ പോകുന്നത് സുഭദ്ര നോക്കി നിന്നു..

നശൂലം പിടിച്ച രാക്ഷസൻ എന്റെ  വയറ്റിൽ തന്നെ പിറന്നല്ലോ..
ഈ കാലനെ ഒരു കാലന് പോലും വേണ്ടയോ....

ഇവൻ ഇനി എന്ന പുകിലിനു വേണ്ടിയാണോ അവളെ വിളിച്ചത്..
സുഭദ്ര ഒരു പപ്പടവും എടുത്തു കടിച്ചു കൊണ്ട്  പതിയെ ഹാളിലെ  tv സ്റ്റാൻഡിനു അടുത്തു നില ഉറപ്പിച്ചു..

ലേഖയെ കണ്ടാ ശേഖരൻ  ദേഷ്യത്തിൽ അവരെ നോക്കി പല്ലു കടിച്ചു...
ഫാ... നായിന്റെ മോളെ നിനക്ക് ഞാൻ വിളിച്ചാൽ വരാൻ വയ്യ അല്ലേടി...
ഈയിടെയായി നിനക്ക് നെഗളിപ്പ് കുറച്ചു കൂടുതലാ....
എന്റെ തള്ള നിന്റെ കാതിൽ വല്ലോം ഓതി തന്നത് കൊണ്ടാണോടി നിനക്കിത്ര നെഗളിപ്പ്...

നിന്റെ നെഗളിപ്പ് എനിക്ക് മാറ്റി തരാൻ അറിയാഞ്ഞിട്ടല്ല കേട്ടോടി   പന്ന മോളെ..

അവർ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു..

ഡി.... ഇങ്ങോട്ട് നോക്കെടി...
എന്നിട്ട് ഞാൻ പറയുന്നത് ചെവി കൂർപ്പിച്ചു കേട്ടോ...
ജിഷയുടെ കല്യാണം ഞാൻ അങ്ങ് ഉറപ്പിച്ചു... കൂടെ ജിതേഷിന്റെയും....
അവർ ഞെട്ടി അയാളെ നോക്കി..

ഓഹ്.. മോടെ കാര്യം പറഞ്ഞപ്പോൾ അവടെ കണ്ണിന്റെ മുളപ്പീരു കണ്ടില്ലേ..
കൊറേ കാലമായി അവൾ പഠിക്കുവല്ലേ... ഇനി മതി പഠിത്തവും  വീട് വിട്ടുള്ള നിൽപ്പും...

അവളോട് വിളിച്ചു പറഞ്ഞേക്ക് ഉടനെ  പെട്ടിയും പ്രമാണവും എടുത്ത് ഇങ്ങോട്ട് വരാൻ.. അതല്ല പഴയ പോലെ പഠിത്തതിന്റെ പേര് പറഞ്ഞു എന്നെ കബളിപ്പിക്കാമെന്നു അമ്മയ്ക്കും മോൾക്കും വല്ല വിചാരവും ഉണ്ടെങ്കിൽ അത് വെറുതെയ...
ഞാൻ അങ്ങ് പോകും...
എന്നെ  അങ്ങോട്ട് കെട്ടി എടിപ്പിക്കരുതെന്നു അവളോട് നീ പറഞ്ഞേക്ക്.. അത് നല്ലതിനാവില്ല..

അവർ എന്തോ ചോദിക്കാൻ വന്നെങ്കിലും ഭയം കാരണം  മറുതൊന്നും പറയാതെ സാരിതുമ്പിൽ  തെരു പിടിച്ചു കൊണ്ട് തിരികെ നടന്നു.

അവർ പോകുന്നത് അയാൾ പുച്ഛത്തോടെ നോക്കിയപ്പോഴാണ് tv സ്റ്റാൻഡിൽ ചാരി നിൽക്കുന്ന അമ്മയെ കണ്ടത്..

ഹോ.... കാലി തള്ള ഇവിടെ വന്നു നിൽക്കുവാരുന്നോ..

ശേഖരൻ അവർക്ക് അടുത്തേക്ക് ചെന്നു...

എല്ലാം ഒളിഞ്ഞു കേട്ടോ...
കേട്ടിട്ട് വല്ല ഗൂഡലോചനയും  അമ്മായിയമ്മയും മരുമോളും  നടത്താനാണ് ഉദ്ദേശമെങ്കിൽ...
തെക്കേ തൊടിയിലെ മാവ് ഞാൻ അങ്ങ് വെട്ടും... നിങ്ങളെ  തെക്കോട്ടു എടുക്കാൻ... ചിതയിൽ വെക്കുമ്പോൾ പെട്ടന്ന് കത്താൻ മാവാണ്‌ ബെസ്റ്റ്..

അവർ  മകനെ തുറിച്ചൊന്നു നോക്കി കൊണ്ട് അകത്തേക്ക് നടന്നു.. നടക്കുമ്പോഴും അവരുടെ ചുണ്ടുകൾ പിറു പിറുത് കൊണ്ടിരുന്നു..

എന്നെ തെക്കോട്ട് കെട്ടിയെടുക്കുന്നതിനു മുന്നേ നിനക്കുള്ള  പെട്ടി ഞാൻ പണിയും.. അതും നല്ല ഒന്നാന്തരം ചന്ദനതടികൊണ്ട്... അതാവുമ്പോൾ നിന്റെ ദുഷിപ്പിന്റെ വാസന  ചന്ദനത്തിന്റെ സുഗന്ധത്തിനൊപ്പം എത്തില്ല..


ശേഖരൻ  ഫോണിൽ ആരുമായോ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ജിതേഷ് കാറിന്റെ കീയുമായി പുറത്തേക്ക് വന്നത്.. അവന്റെ എന്തോ പാട്ടൊക്കെ പാടി രസിച്ചാണ് വന്നത്..
അവനെ കണ്ടതും ശേഖരൻ സംസാരം അവസാനിപ്പിച്ചു ഫോൺ  പോക്കറ്റിൽ വെച്ചു കൊണ്ട് മകനെ നോക്കി..

അയാളെ കണ്ടിട്ടും അവൻ കാണാത്ത പോലെ പോകാൻ തുടങ്ങിയതും ശേഖരൻ വിളിച്ചു..
ടാ.... ജിതേഷേ...
ഉം...

ഈ കോട്ടും സ്യുട്ടും ഒക്കെ ഇട്ട്...എവിടെക്കാ നീയ്..
ആരുടെയെങ്കിലും കയ്യിന്നു വല്ലോം വാങ്ങിച്ചു കൂട്ടാനാണോ?

ഈ തന്തയ്ക്ക് വല്ലാത്ത സൂക്കേടാ.. എവിടേക്കെങ്കിലും ഒന്ന് പോകാൻ ഇറങ്ങിയാൽ അപ്പോൾ ചൊറിയാൻ വരും അവൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അത്ര രസിക്കാത്ത മട്ടിൽ അയാളെ നോക്കി.

ഫ്രണ്ടിന്റെ കൂടെ പുറത്തേക്ക് ഒന്ന് പോവാ ...

ആ.... ഫ്രണ്ടിന്റെ കൂടെ പോകുന്നത് കൊള്ളാം അത്   ഗേൾ ഫ്രണ്ട് ആവരുത്..

അവൻ ഞെട്ടി മിഴിച്ചു അയാളെ നോക്കി..

അച്ഛന്.... എന്നെ വെറുതെ ചുരണ്ടിയില്ലെങ്കിൽ ഉറക്കം വരില്ല അല്ലെ..
അച്ഛന്  അത്രയ്ക്ക് ചൊറിച്ചിൽ ആണെങ്കിൽ വല്ല ചൊറിച്ചിലിനും ഉള്ള മരുന്ന് വാങ്ങിക്കാൻ നോക്കൂ.. അല്ലാതെ എനിക്കിട്ട് ചൊറിയാൻ നിൽക്കാണ്ട്...

അയാൾ എന്തെകിലും പറയും മുൻപേ ജിതേഷ് മുറ്റത് എത്തിയിരുന്നു.. ഞൊടിയിടകൾ കൊണ്ട് അവൻ കാറെടുത്തു സ്പീഡിൽ പുറത്തേക്ക് പാഞ്ഞു.


അവൻ പോകുന്നത് നോക്കി കലിച്ചു തുള്ളി ശേഖരൻ അകത്തേക്ക് പോയി..


ടെക്സ്റ്റയിൽസിൽ  ഇരുന്നു കാണക്കു നോക്കുമ്പോഴാണ് അരുൺ വാട്സാപ്പിൽ അയച്ച കണക്ക് കൂടി സോമൻ നോക്കിയത്..

അക്കൗണ്ടിൽ 20 ലക്ഷം കൂടുതൽ കണ്ടതും അയാൾ ഞെട്ടി.. കണക്കുകൾ പലതവണ കൂട്ടിയും കിഴിച്ചും നോക്കി എങ്കിലും അങ്ങോട്ട് ശെരിയാകാതെ വന്നു.. അപ്പോഴും 20 ലക്ഷം ഒരു കണക്കിലും പെടാതെ  നിന്നു..

അയാൾ വേഗം ഫോൺ എടുത്ത് അരുണിനെ വിളിച്ചു..
ടാ... അരുണേ.. മോനെ നിന്റെ അടുത്ത് ആരെങ്കിലും ഉണ്ടോടാ.
ഇല്ല അങ്കിളെ...
ആദിയും മനുവും എന്തിയെ...?
മനു ഗോടാവുണിൽ സ്റ്റോക്ക് ചെക് ചെയ്യാൻ പോയി..
കോൺഫറൻസ് ഹാളിൽ  ആദി സാറ്  പുതിയ കുറച്ചു മെറ്റീരിയൽസിന്റെ പറ്റേൺ വന്നിട്ടുണ്ട് ആ ഡിസൈൻ ഒക്കെ നോക്കാൻ പോയേക്കുവാ.. 


എന്താ അങ്കിൾ...
നീ ഉടനെ എന്തേലും പറഞ്ഞു.. അവിടുത്തെ കണക്കുകൾ  കാശിടെ ടേബിളിലെ  ലാപ്പിൽ ഉണ്ട്.. എങ്ങനെ എങ്കിലും ആ ലാപ്പും എടുത്ത് ടെക്സ്റ്റയിൽസിലോട്ട് വാ...

അത്.. അങ്കിൾ... കാശി സാറിന്റെ കേബിനിൽ  ഞാൻ എങ്ങനെ കയറാനാ.. ആദി സാറെങ്ങാനം കണ്ടാൽ എന്റെ പണി പോകും..
അവൻ കോൺഫറൻസ് ഹാളിൽ  അല്ലെ....

നീ എങ്ങനെ എങ്കിലും അതെടുത്തോണ്ട് വാടാ മോനെ..

നോക്കട്ടെ അങ്കിൾ.. ഞാൻ ഉറപ്പ് പറയില്ല...
മ്മ്...
നീ ഒന്ന് ശ്രെമിച്ചു നോക്കടാ.. വൈകിട്ട് ലാപ്പ് അവിടെ തിരികെ വെക്കാം.. നീ പേടിക്കണ്ടടാ..
അഥവാ എന്തേലും പ്രശ്നം വന്നാൽ ഞാൻ നോക്കി കോളാം..

Ok.. Uncle...
ഞാൻ ശ്രെമിച്ചു നോക്കാം..

രാവിലെ നന്ദ കോളേജിൽ എത്തിയിട്ടും  കാശി എത്തി ഇല്ലായിരുന്നു...
ഫസ്റ്റ് പീരീടും സെക്കന്റ്‌ പീരീടും കാശിയെ കണ്ടില്ല...
നന്ദ വല്ലാതെ ആസ്വസ്‌ത ആയിരുന്നു..അനു അവളോട് ഓരോന്നൊക്കെ ചോദിച്ചു ചെന്നെങ്കിലും നന്ദ മൂഡ് ഓഫ്‌ ആയിരുന്നു.

അവളോട് അനു കൊറേ ചോദിച്ചപ്പോൾ തലേന്ന് വീട്ടിൽ നടന്ന സംഭവങ്ങൾ അവൾ വിവരിച്ചു..

അപ്പൊ  നിന്റെ ആ സുമ അപ്പച്ചിയെ ഒന്ന് സൂക്ഷിക്കണമല്ലോ... നിന്റെ വൃന്ദേച്ചിയെകാളും  വിഷം കൂടിയ ഇനമാണല്ലോ അവര്...
എന്തായാലും അവരും നിന്റെ വൃന്ദച്ചിയും ഒന്നിച്ചാൽ നിനക്ക് അവിടെ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാവും.. അതുകൊണ്ട് നീ ഈ  ആക്റ്റീറ്റുട് മാറ്റി കുറച്ചു ബോൾഡ് ആവുന്നത് നന്നായിരിക്കും..

പിന്നെ... നിന്റെ കണവൻ... അങ്ങേരു  നിന്നെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാവും.. അല്ലാതെ  അങ്ങേരു അങ്ങനെ പറയുവോ?

എന്നാലും എനിക്ക് അതു കേട്ടപ്പോ ശെരിക്കും സങ്കടം വന്നെടി ..
പോട്ടെടി... സാരമില്ല...

എല്ലാം നല്ലതിനാന്നു വിചാരിച്ചു നോക്കിയേ നീയൊന്നു.. അപ്പോൾ   നിന്റെ ഈ വാശിയൊക്കെ മാറും..

അതു മാത്രമല്ല നിന്നോട് എന്തുമാത്രം സ്നേഹമുള്ളതുകൊണ്ടാ നിന്റെ ആ കള്ളി ചേച്ചി ഉണ്ടായിട്ടും കാശിയേട്ടൻ നിന്നെ ചേർത്ത് പിടിച്ചു മാസ്സ് ഡയലോഗോക്കെ പറഞ്ഞത്.. അതിന്നു എന്റെ പൊട്ടി കാളിക്ക് മനസ്സിലായില്ലേ....
അങ്ങേർക്ക് നിന്നോട് ഉള്ള പ്രണയത്തിന്റെ ആഴം..ആത്മാവിൽ പിടിച്ച പ്രണയമാടി നിന്നോട് അങ്ങേർക്ക്....

മ്മ്... നീ പറയുന്നതൊക്കെ ശെരിയാ....എന്നാലും കാശിയേട്ടൻ ഇന്ന് രാവിലേ എന്നെ കണ്ടിട്ടും മിണ്ടിയില്ല...
എന്നോട് പിണക്കം ആയിട്ടല്ലേടി അനു...

ഇന്ന് കോളേജിലും വന്നില്ലല്ലോ...
ന്റെ പൊന്നു നന്ദേ.... നീ ഇപ്പൊ ആ പഴയ നന്ദയല്ല . പണ്ടൊക്കെ അങ്ങേരുടെ പിറകെ നടന്നു പ്രേമിച്ചപ്പോൾ അങ്ങേർക്കു വേണ്ടി   എത്ര കാത്തിരുന്നവളാ...
ഇപ്പൊ ഈ  വാശിയും പിണക്കവും കാട്ടാണെ..
അനു അവളുടെ തോളിൽ കൂടി കൈയ് ഇട്ടു കൊണ്ട് ചിരിയോടെ പറഞ്ഞു..

ഇനി എണീറ്റെ.. ഇന്റർവെലായി... നമുക്ക് നീ പറയും പോലെ ക്യാന്റീനിൽ പോയി നിന്റെ ആ സ്പെഷ്യൽ ജ്യൂസ്‌ ഇല്ലേ... അതു വാങ്ങി കുടിക്കാം കൂടെ ഒരോ പപ്സും..

അനു അവളെ കുത്തി പൊക്കി കാന്റീനിലേക്ക് നടന്നു.. അപ്പോഴാണ് എതിരെ  കാശിയും ലിജോയും കൂടി വന്നത്...

നന്ദയെയും അനുനെയും കണ്ടിട്ടും ലിജോയും കാശിയും ഒരു പരിചയവും കാട്ടാതെ   ഓഫീസിലേക്ക് നടന്നു..
നന്ദയ്ക്ക് കാശിയുടെ പോക്ക് കണ്ടു സങ്കടം തോന്നി...
അനു ലിജോ പോകുന്നത് വിടർന്ന കണ്ണുകളോടെ നോക്കി..അവനെ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവൾ വിടർന്ന കണ്ണാലെ അവൻ പോകുന്നിടത്തേക്ക് നോക്കി നിന്നു...
കാന്റീനിലേക്ക് പോകാൻ തിരിഞ്ഞ   അനു നന്ദേയും കൂട്ടി നേരെ വാക മരത്തിന്റെ ചുവട്ടിൽ വന്നിരുന്നു..

എടി... നമുക്ക് നാരങ്ങാവെള്ളവും പപ്സും കഴിക്കണ്ടേ...
അതൊക്കെ പിന്നെ ആയാലും കഴിക്കാം...
നന്ദ അനുന്റെ പെട്ടന്നുള്ള മാറ്റം കണ്ടു നെറ്റി ചുളിച്ചു വകമരത്തിന്റെ ചുവട്ടിൽ ഇരുന്നു..

അനുന്റെ കണ്ണുകൾ ഇടയ്ക്കിടെ ഓഫീസിന്റെ സൈഡിലേക്ക് പോകുന്നത് കണ്ടതും നന്ദയ്ക്ക് കാര്യം പിടി കിട്ടി..

എടി... കള്ളി...ഓന്തേ..... നിന്റെ ചുറ്റിക്കളി എനിക്ക് മനസ്സിലാകില്ലെന്നു കരുതിയോ..
നീ ആ നസ്രാണി ചെക്കനെ കാണാൻ അല്ലേടി ഊളെ ഇവിടെ സത്യാഗ്രഹം ഇരിക്കുന്നെ..
അനു കണ്ണുരുട്ടി നന്ദേ പേടിപ്പിച്ചു..
പേടിപ്പിക്കണ്ടാടി കുരിപ്പേ...
പ്രേമം അസ്ഥിക്ക് പിടിച്ച് അല്ലെ...
അനു നാണത്തോടെ പുഞ്ചിരിച്ചു... അപ്പോഴാണ് ലിജോ വന്നത്..
നന്ദയോട് അവൻ വന്നു മിണ്ടിയെങ്കിലും അനുനെ ഒരു നോട്ടം കൊണ്ടു പോലും കടക്ഷിച്ചില്ല...
നന്ദയോട് അവൻ സംസാരിക്കുമ്പോളെല്ലാം അനുന്റെ കണ്ണ് അവനിൽ ആയിരുന്നു..തന്നോട് എന്തെകിലും മിണ്ടുമെന്ന് അവൾ കരുതി.. പക്ഷെ 
നന്ദയോട് ബൈ പറഞ്ഞു ലിജോ പോയതും  അനുന് കരച്ചിൽ വന്നു..
അനു പൊട്ടി കരഞ്ഞു കൊണ്ട് നന്ദയെ കെട്ടിപിടിച്ചു.

എന്നോട് മാത്രം മിണ്ടിയില്ലെടി.... ഞാൻ... ഞാൻ.. പിണങ്ങാൻ മാത്രം എന്ത് തെറ്റാ ചെയ്തേ...
കൊറച്ചു ദിവസം മുൻപ് കണ്ടപ്പോഴും എന്നോട് കയറി മിണ്ടിയ  ആളാണിപ്പോ  എന്നെ കണ്ടിട്ട് ഒരക്ഷരം മിണ്ടാണ്ട് പോകുന്നെ...

എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലെടി...
അനു പൊട്ടികരച്ചിലോടെ നന്ദയുടെ തോളിൽ ചാരി കൊണ്ട്   തേങ്ങി..
നന്ദയ്ക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..
അവൾ അനുനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു..

അന്ന്  ഉച്ച കഴിഞ്ഞു കാശി ക്ലാസ്സിൽ വന്നെങ്കിലും ഗൗരവത്തിൽ ആയിരുന്നു.. അവൻ  ആരെയും ശ്രദ്ധിക്കാതെ  ക്ലാസ്സ്‌ എടുത്തിട്ട് നെക്സ്റ്റ് ഡേ എക്സാം ഉണ്ടെന്നു പറഞ്ഞു പോയി..

അവന്റെ അവഗണന നന്ദയ്ക്ക്  സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..അവൾക്ക് വിഷമം വന്നു...അനുവും നന്ദയും  അന്ന് ക്ലാസ്സ്‌ കഴിഞ്ഞു  സങ്കടത്തിലാണ്  വീട്ടിലേക്ക് പോയത്..

അനു വീട്ടിൽ ചെന്നതും തലവേദനയെന്നു പറഞ്ഞു ബെഡിലേക്ക് വീണു.. അവളുടെ മിഴികൾ  നിറഞ്ഞു കൊണ്ടിരുന്നു.. അവളുടെ മുഖത്തെ സങ്കടം അനി ശ്രെദ്ധിച്ചിരുന്നു...

നന്ദ വീട്ടിൽ എത്തുമ്പോൾ  പുതുതായി പലരും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.. അതിൽ അരുണയെയും അരുണിനെയും നന്ദ ഒരിക്കൽ  കണ്ടിട്ടുള്ളത് കൊണ്ട് അവൾക്ക് അവരെ മനസ്സിലായി..

അവൾ എല്ലാവരെയും നോക്കി ചിരിച്ചു ജസ്റ്റ്‌ പരിചയപ്പെട്ടിട്ടു അകത്തേക്ക് കയറി... വൃന്ദ എല്ലാവർക്കും  ചായ സൽക്കാരം നടത്തുക ആയിരുന്നു.. അവളോട് അവരെല്ലാം വളരെ സ്നേഹത്തോടെ  സംസാരിക്കുന്നത് കണ്ടു കൊണ്ടാണ് നന്ദ അകത്തേക്ക് ചെന്നത്.. അവളെ കാണുമ്പോൾ വല്യമ്മയുടെയും അപ്പച്ചിയുടെയും മുഖത്ത് നിറയുന്ന ഭാവങ്ങൾ നന്ദയെ തെല്ലോന്ന് ഉലച്ചു.. ബാക്കി ഉള്ളവർ നന്ദയോട് സംസാരിക്കുമ്പോഴും വല്യമ്മയും അപ്പച്ചിയും അനിഷ്ടത്തോടെ അവളെ നോക്കി കൊണ്ട് വൃന്ദയോട്  സ്നേഹത്തോടെ സംസാരിച്ചു...നിന്നു....

ഒരു നിമിഷം അനു രാവിലെ പറഞ്ഞത് നന്ദ ഓർത്തു പോയി..
അവളുടെ ഹൃദയതിൽ കല്ലെടുത്തു വെച്ചപോലെ കനം തോന്നി...അമ്മയെ അവൾ നോക്കി എങ്കിലും അവിടെ എങ്ങും കണ്ടില്ല..
അവൾ മുകളിലേക്ക് പോയി...

രാത്രി ഏറെ വൈകിയാണ് കാശി വന്നത്... അപ്പോഴേക്കും എല്ലാവരും അത്താഴം കഴിച്ചു അവരവരുടെ റൂമിൽ ചേക്കേറി കഴിഞ്ഞിരുന്നു..

മുകളിലേക്ക് പോകാൻ നിന്ന കാശിയെ അമ്മാ അടുക്കളയിൽ നിന്നു വിളിച്ചു..
ടാ ചെക്കാ....
വന്നു ആഹാരം കഴിച്ചിട്ട് പൊടാ...
കാശി അമ്മയെ നോക്കി കൊണ്ട്  കയ്യും കഴുകി ഡിനിംഗ് ടേബിളിൽ വന്നിരുന്നു..

അമ്മാ അവനു ഫുഡ്‌ വിളമ്പുമ്പോൾ അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...
അവൾ കഴിച്ചോ?
ഏത് അവള്... അമ്മാ അറിയാത്ത ഭാവത്തിൽ ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു കൊണ്ട് ചോദിച്ചു..

നന്ദ...
ഹോ എന്റെ പുന്നാര മോനു അവടെ ഓർമ്മയൊക്കെ ഉണ്ടോ?
എന്ന് തുടങ്ങി ഈ ചിന്തയൊക്കെ?

അവൻ കെറുവിച്ചു അമ്മയെ നോക്കി...
അമ്മാ പ്ലാറ്റിലേക്ക് കറി ഒഴിച്ച് കൊണ്ട് അവനെ നോക്കി..

നിനക്ക് ഇത്രേം താമസിക്കുമെങ്കിൽ ഒന്ന് പറഞ്ഞൂടെ.. പാവം കൊച്ചു ഇത്രേം നേരം നോക്കിയിരുന്നു.. അച്ഛൻ വഴക് പറഞ്ഞപ്പോഴാ അവള് കഴിച്ചത്..

കാശി ഒന്നും മിണ്ടാതെ ഫുഡും കഴിച്ചു.. അമ്മേടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഒരു താങ്ക്സും പറഞ്ഞു മുകളിലേക്ക് ഓടി..

അല്ല.. ഈ ചെക്കൻ എന്തിനാ ഇപ്പൊ എന്നോട് താങ്ക്സൊക്കെ  പറഞ്ഞെ..
ഇവനു വട്ടായോ... ഹോ എന്തേലും ആവട്ടെ ഈ ചെക്കന്റെ ഒരു കാര്യം.. എന്തായാലും അവനിപ്പോ നന്ദ മോളെ സ്നേഹിക്കുന്നുണ്ട് അല്ലെങ്കിൽ അവളു കഴിച്ചൊന്നു ചോദിക്കില്ലല്ലോ...

കാശി ഡോറു തുറന്നു അകത്തേക്ക് കയറി ആധി പിടിച്ച മനസ്സുമായി നന്ദ നടക്കുകയായിരുന്നു. പെട്ടന്ന് കാശിയെ കണ്ടതും അവൾക്ക് സന്തോഷം വന്നെങ്കിലും തന്നെ അവഗണിച്ച അവനോട് അവൾക്ക് പിണക്കം തോന്നി.. അവൾ അവനെ മൈൻഡ് ചെയ്യാതെ ചെയറിൽ കിടന്ന തന്റെ ഡ്രസ്സ്‌ മടക്കി കാബോഡിൽ വെച്ചു..കഴിഞ്ഞു  പതിയെ തിരിഞ്ഞു അവനെ ഒന്ന് നോക്കി...

അവൻ നന്ദയെ ശ്രദ്ധിക്കാതെ തന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റികൊണ്ട്  ഒരു ടവലും എടുത്തു    നോക്കിയത് നന്ദേയാണ്...
നന്ദയുടെ മിഴികളപ്പോൾ അവന്റെ ഇടത്തെ നെഞ്ചിലെ ടാറ്റുവിൽ ആയിരുന്നു...അവന്റെ തുറന്നിട്ട ഷർട്ടിന്റെ വിടവിൽ കൂടി ചെറുതായി കാണുന്ന ടാറ്റൂവിൽ എന്താണെന്നു അറിയാനുള്ള വ്യഗ്രതയോടെ നന്ദ ആ ടാറ്റുവിൽ മാത്രം ശ്രെദ്ധ ചെലുത്തി നിന്നു..
നിങ്ങൾ ലൈക്ക് ചെയ്ത കൊണ്ട് ഞാൻ വാക്കു പാലിച്ചു, ഈ പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്തു, പക്ഷെ 2000 പേരു വായിക്കുന്ന കഥയ്ക്ക് 550 ലൈക്ക്‌ മാത്രം, അടുത്ത പാർട്ട് ഈ ഭാഗത്തിന് 1000 ലൈക്ക് ആയ ശേഷം... ലൈക്ക് ചെയ്യാത്തവർ ഒക്കെ ഒന്നു സഹകരിച്ചു ലൈക്ക് ചെയ്യുക... സ്നേഹം
തുടരും
To Top