ആത്മസഖി, തുടർക്കഥ ഭാഗം 54 വായിക്കൂ...

Valappottukal


രചന: മഴ മിഴി


...നിന്റെ വാക്ക് കേട്ടു നിന്റെ ചൊൽപ്പടിക്കു  നിൽക്കാൻ ഞാൻ  മണ്ടനല്ല.. ഈ ആദിയെ അതിനു കിട്ടില്ല....


അമ്മ ആദിയെ പിടിച്ചു അടുത്തുള്ള ചെയറിൽ ഇരുത്തി...
ആ മിഴികളിൽ ആകാംഷ തങ്ങി  നിന്നു....

ചുറ്റും വല്യമ്മയും കുഞ്ഞമ്മയും അപ്പച്ചിയും വന്നിരുന്നു..
അപ്പയുടെ മുഖത്ത് മിന്നി മായുന്ന ദേഷ്യം  കാണെ വൃന്ദയിൽ നേരിയ ആശ്വാസം തോന്നി.. ആരെങ്കിലും ഒരാളെങ്കിലും ഉണ്ടല്ലോ തന്നെപോലെ അവളോട് ദേഷ്യമുള്ളത്...ആ ഒരു പിടിവള്ളിക്ക് അത് മതി തനിക്...

ടാ... ചെക്കാ.... പറയെടാ....
നീ കുറച്ചു മുൻപ് ബോംബ് പൊട്ടിക്കും പോലെ പറഞ്ഞില്ലേ ന്റെ നന്ദയെ കാശി പ്രണയിച്ചുന്നു...
വെറുതെ നുണ പറഞ്ഞതാണോടാ ചെക്കാ...
അമ്മ  കണ്ണ് ഉരുട്ടി ആദിയെ പേടിപ്പിക്കും പോലെ ചോദിച്ചു..

എന്റെ ലക്ഷ്മി ഏട്ടത്തി മിക്കവാറും ഇവൻ കളവ് പറഞ്ഞതാവും... നമ്മുടെ കാശി അവളെ സ്നേഹിച്ചെങ്കിൽ പിന്നെ എന്തിനാ അവളോട് ഇത്രയും വെറുപ്പ് കാട്ടുന്നെ..

ഇവൻ വെറുതെ നമ്മളെ കബളിപ്പിക്കാൻ പറയുന്നതാ ഉള്ളിൽ നിറഞ്ഞ ദേഷ്യത്തിന് പുറത്തു സുമാ പറഞ്ഞുകൊണ്ടിരുന്നു..


അതിനോട് ബാക്കി ഉള്ളവർക്കും എതിർപ്പ് ഇല്ലായിരുന്നു.. ആ നേരം എല്ലാവരുടെയും ചിന്തയിൽ അതായിരുന്നു..

ശെരിയ ലക്ഷ്മി  സുമാ പറഞ്ഞെ.. അവൾ പറഞ്ഞതിലും കാര്യമുണ്ട്..
കാശി പറഞ്ഞെ അവൻ വൃന്ദയ സ്നേഹിക്കുന്നതെന്നല്ലേ...

അപ്പൊ പിന്നെ ഇവൻ പറഞ്ഞത് എങ്ങനെ ശെരിയാകും..

ടാ... അസത്തെ... നീ എന്നോട് വീണ്ടും കള്ളം പറയുകയാണല്ലേ... അമ്മാ അവന്റെ ചെവിയിൽ പിടിച്ചു തിരുമ്മി..

അയ്യോ എന്റെ അമ്മേ വിട് എനിക്ക് വേദനിക്കുന്നു..
ഞാൻ കള്ളം അല്ല പറഞ്ഞെ സത്യമാ കാശി സ്നേഹിച്ചത് നന്ദേയാ..

ടാ... വളച്ചു കെട്ടാണ്ട് കാര്യം പറയെടാ.ചെക്കാ..... അമ്മയുടെ സ്വരത്തിൽ അനിഷ്ടം നിറഞ്ഞു...

എന്റെ പൊന്നു അമ്മേ എന്നെ കൊല്ലാതെ ഞാൻ പറയാം...

കേട്ടിട്ട് അമ്മ സങ്കടപെടരുത്... കരയുകയും ചെയ്യരുത്...

അതെന്താടാ... നീ അമ്മാതിരി കള്ളം ആണോ പറയാൻ പോണേ.... അപ്പ ആദിയെ നോക്കി ചോദിച്ചു...

എന്റെ പൊന്നു സുമാ അപ്പേ.. അപ്പ എരിതീയിൽ എണ്ണ ഒഴിക്കാതെ ഞാൻ പറയുന്നത് ഒന്ന് കേട്ടെ..

ഓഹ്.. പറ.. നീ പറയെടാ.. ഞാൻ മിണ്ടണില്ല....

അമ്മേ..
അമ്മയ്ക്ക് ഓർമ്മയുണ്ടോ... നമ്മൾ പപ്പൻ അമ്മാവന്റെ തെങ്ങിൻ തോപ്പ് വാങ്ങിയത്..

ആ.... ഓർമ്മയുണ്ടെടാ ചെക്കാ...

അന്ന് കാശിയും ഞാനും കൂടി തെങ്ങിൻ തോപ്പ് കാണാൻ പോയിട്ട് വന്നപ്പോൾ കാശി ഒരു കൊച്ചു പെണ്ണിന്റെ കാര്യം പറഞ്ഞില്ലേ...

അമ്മ കുറച്ചുനേരം ആലോചനയോടെ അവനെ നോക്കി..
ഞാൻ മറന്നെടാ മോനെ വർഷം കൊറേ ആയില്ലേ..
എന്റെ അമ്മേ കാശിയെ ഏതോ ഒരു കൊച്ചു കടിച്ചുന്നും പറഞ്ഞു അവൻ വന്നു ബഹളം ഉണ്ടാക്കിയത് ഓർമ്മയുണ്ടോ...


ആ ഇപ്പൊ ഓർമ്മ വന്നെടാ.. ദൂരെ എവിടെയോ ഉള്ള പിള്ളേര് പൂ പറിക്കാൻ വന്നപ്പോൾ അവനുമായി അടി ഇട്ടത്  എനിക്ക് അവൻ പറഞ്ഞു ഓർമ്മ ഉണ്ട്....

അന്ന് അവനെ കടിച്ച ആ . കൊച്ചാണ് ഈ കൊച്ചു... നമ്മുടെ നന്ദ കൊച്ചു..

നന്ദമോളോ...
ആ.... അതെന്നെ...

കാശിയുടെ പിന്നാലെ നടന്നു ഇഷ്ടം പറഞ്ഞ കേമത്തിയ അമ്മേടെ ഇളയ മരുമോൾ...

എന്റെ ഭഗവതി ന്റെ നന്ദ മോളോ...
അവളൊരു പാവം കുട്ടിയല്ലേ....
ആ അവള് പാവം തന്നെയാ..

എന്നിട്ട്... പറയെടാ ചെക്കാ...

എന്നിട്ട് എന്താ കാശിടെ സ്വഭാവം അമ്മയ്ക്ക് അറിയാല്ലോ... അവൾ ഇഷ്ടം പറയും അവൻ അവളെ ദിവസവും വഴക്ക് പറഞ്ഞു ഓടിക്കും അങ്ങനെ കൊറേ കാലങ്ങൾ കടന്നു പോയി.. നന്ദ ആ പഴയ ഇഷ്ടം മറന്നില്ല..

അവൾ പ്ലസ് വണ്ണിൽ എത്തിയപ്പോൾ കാശിയോട് വീണ്ടും ഇഷ്ടം പോയി പറഞ്ഞു ...ആദ്യമൊക്കെ അവൻ എതിർത്തു..
പിന്നെ അവന്റെ മുന്നിൽ  നാണം കേട്ടു അവൾ ചെല്ലാണ്ട് ആയി..

അപ്പോഴാ അമ്മേടെ പുന്നാര മോൻ അറിഞ്ഞേ അവളെ അവനും പ്രണയിക്കുന്നെന്നു..
എന്നും തന്നെ തിരഞ്ഞു വരുന്നവളെ കാണാണ്ട് ആയപ്പോൾ അവൻ അവളെ തിരഞ്ഞു ഇറങ്ങി.. പിന്നെ  അവര് തമ്മിൽ പ്രണയത്തിലായി... അവര് രണ്ടും കൂടി കറങ്ങാത്ത സ്ഥലങ്ങൾ ഇല്ല.. അമ്മേടെ മോന്റെ കാഞ്ഞ ബുദ്ധിയിൽ ....അവളുടെ വീട്ടിൽ ആരും അറിയണ്ടിരിക്കാൻ  അമ്മേടെ മോൻ വാങ്ങി കൊടുത്താ അന്ന് അവൾ ഇട്ട ആ കറുത്ത ഫർദ്ദ...ആ ഫർദായില അമ്മ അവളെ ഒരിക്കൽ കണ്ടത്...

അതു കഴിഞ്ഞു അമ്മ ഉണ്ടാക്കിയ പുകില് ഓർമ്മയുണ്ടോ ന്റെ....അമ്മ കുട്ടിക്ക് 
അതിന്റെ പേരിൽ അവൻ ഉണ്ടാക്കിയ പുകിലോ?

ആദി പറഞ്ഞു കൊണ്ട് അമ്മേ നോക്കി...

പിന്നെ എന്തിനാടാ അവൻ  സ്നേഹിച്ച അവളെ ഇത്രയൊക്കെ വേദനിപ്പിക്കുന്നേ..

ആദി ഞെട്ടി അമ്മേ നോക്കി...
അമ്മേ അത്....
പറയെടാ ആദി എന്താടാ കാര്യം..

അത് പറയാൻ എന്തിരിക്കുന്നു ഏട്ടത്തി.. ആ പെണ്ണ് നമ്മുടെ കാശിയെ ചതിച്ചു കാണും.. വേറെ ഏതേലും ഒരുത്തനെ കണ്ടപ്പോൾ ആ പെണ്ണ് അവനെ മറന്നു അവന്റെ പുറകെ പൊയ്ക്കാണും  അത്  കാശി അറിഞ്ഞു അവളെ വെറുത്തതാവും.. സുമാ പറഞ്ഞു കൊണ്ട് ദീർഘ ശ്വാസം എടുത്തു..

ആദി പുച്ഛത്തോടെ അവരെ ഒന്ന് നോക്കി..

അപ്പ എന്താ കരുതിയെ... നന്ദ അത്തരമൊരു പെണ്ണാണെന്നോ....
എന്നാൽ എന്റെ അപ്പയ്ക്ക് തെറ്റി...

നന്ദയല്ല..... ചതിച്ചേ.... കാശിയ....
അവനാ അവളെ വേണ്ടാന്ന് പറഞ്ഞെ...

അമ്മ ഞെട്ടി അവനെ നോക്കി...
നീ എന്താ പറഞ്ഞെ ആദി... എന്റെ കാശി നന്ദേ ചതിച്ചുന്നോ...
എന്തിനു....
എന്തിനാടാ അവൻ നന്ദ മോളെ ചതിച്ചേ....

അമ്മേ.... അവൻ  നന്ദ മോളെ ചതിച്ചതല്ല സാഹചര്യം കൊണ്ടു പറ്റി പോയതാ...
അതിനും മാത്രം എന്ത് സാഹചര്യമാട അവനു ഉണ്ടായേ..
അമ്മയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു...

അവൻ അവളെ മറന്നു... അവന്റെ ഓർമ്മയിൽ നന്ദയുടെ മുഖം ഇല്ലായിരുന്നു...
നീ എന്തൊക്കെ പരസ്പരമില്ലായ്മ ആണെടാ  ചെക്കാ പറയണേ..

ഞാൻ പറഞ്ഞെ സത്യമാ അമ്മേ... കാശിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി...

അത് എനിക്ക് അറിയാല്ലോ അതു  അടുത്ത ഇടയ്ക്ക് അല്ലെ...

ആ ആക്‌സിഡന്റ് അല്ല അമ്മേ ഇത്...അച്ഛനെ ആ ശേഖരന്റെ ആളുകൾ വെട്ടി ഹോസ്പിറ്റലിൽ കിടന്ന സമയത്ത് കാശി. ദുബായ്ക്ക് പോകാൻ പോയില്ലേ..

അന്ന്  അവനു ഒരു ആക്‌സിഡന്റ് ഉണ്ടായി അവൻ ദുബായ്ക്ക് പോയില്ല...
ഞാൻ അമ്മയോട് അന്നത്തെ അവസ്ഥയിൽ കള്ളം പറഞ്ഞതാ അവൻ ദുബായിൽ ആണെന്ന്..

അമ്മാ... ഞെട്ടി അവനെ നോക്കി ആ മിഴികൾ നിറഞ്ഞു..
അമ്മാ എന്നെ ശപിക്കരുത് അന്ന് എന്റെ മുന്നിൽ വേറെ വഴിയില്ലാത്ത കൊണ്ട പറയാഞ്ഞേ.. അവനെ ബാംഗ്ലൂരുള്ള  ഹോസ്പിറ്റലിലാ ചികിൽസിച്ചേ  അവിടെ വെച്ച അറിഞ്ഞേ അവൻ പലരെയും മറന്നെന്നു.. പിന്നെ മനു ആയിരുന്നു അന്നവന്റെ  കൂടെ നിന്നത്.. രണ്ടു രണ്ടര വർഷം വേണ്ടി വന്നു അവനെ ഇന്ന് കാണുന്ന കാശിയാക്കി എടുക്കാൻ...

അപ്പോഴേക്കും അവന്റെ മനസ്സിന് നന്ദയുടെ രൂപം മാത്രം  ഓർത്തെടുക്കാൻ കഴിഞ്ഞില്ല... അവന്റെ ഓർമ്മയിൽ അവളുമായി ചിലവഴിച്ച എല്ലാം നിമിഷങ്ങളും ഉണ്ട്... പക്ഷെ അവളുടെ രൂപം മാത്രം ഇല്ല.. ആയിടയ്ക്കാണ് ഞാൻ പറഞ്ഞിട്ട് വൃന്ദ അവിടെ ജോയിൻ ചെയ്യുന്നത് അവളുമായുള്ള സൗഹൃദം അവന്റെ മനസ്സിൽ മറ്റൊരു തരത്തിലാണ് പതിഞ്ഞത്.. അവൻ വൃന്ദയെ ആണ് സ്നേഹിച്ചതെന്നു വിശ്വസിച്ചു...

പിന്നെ  അവനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞിട്ട് വൃന്ദ  അവനോട്‌ കുറച്ചു അടുപ്പം കാട്ടി.. ആ അടുപ്പമാ അവൻ കല്യാണത്തിൽ എത്തിച്ചത്...
പിന്നെ ഡോക്ടർ പറഞ്ഞിട്ട ഞങ്ങൾ അന്നൊരു നാടകം കളിച്ചത്.. പക്ഷെ അത് സക്സ്സ് ആയില്ല.. അത് കൂടുതൽ കുഴപ്പത്തിൽ എത്തിച്ചു... അവൻ കൂടുതൽ നന്ദേ വെറുത്തു...

ഇപ്പോൾ അവന്റെ കണ്ണിൽ ഞാനും അവനു ശത്രുവാ...
എന്നാലും സാരമില്ല അമ്മേ... അവനു നന്ദേ കിട്ടിയില്ലേ...

ടാ.... ആദി... അപ്പൊ നമ്മുടെ കാശി അവളെ ഓർക്കില്ലേ...അമ്മ വേദനയോടെ ചോദിച്ചു...

അറിയില്ല അമ്മേ...
പക്ഷെ..ഇപ്പൊ .. ഒന്ന് എനിക്ക് അറിയാം ഒരിക്കലും കാശി അവളെ ഉപേക്ഷിക്കില്ല...
അതോണ്ട് അല്ലെ അവൻ ഇന്ന് ഇങ്ങനെയൊക്കെ സംസാരിച്ചത്..

ഞാൻ അവനെ കാര്യം അറിയാണ്ട് എന്തോരം ശപിച്ചു എനിക്ക് ന്റെ കുഞ്ഞിനെ കാണണം... അമ്മാ കണ്ണും നിറച്ചു മുകളിലേക്ക് കയറി..

സുമാ അവര് പോകുന്നത് നോക്കി നിന്നു.. ഇങ്ങനെ ഒരു കാര്യമുള്ളത് അറിഞ്ഞില്ലല്ലോ... അവനു അപ്പൊ ഒന്നും ഓർമ്മയില്ല..അല്ലെ.. അത് നന്നായി.....ഇനി ഈ ഒരു കാര്യം മതി എനിക്ക് അവരെ തമ്മിൽ അകറ്റാൻ... സുമാ ഉള്ളിൽ നിറഞ്ഞ കുടിലതയോടെ  റൂമിലേക്ക് നടന്നു..

വൃന്ദ ആശ്വാസത്തോടെ ആദിയെ നോക്കി..
താൻ ആണ് കാശിയുടെ മനസ്സിൽ നന്ദയുടെ രൂപത്തിന് പകരം തന്റെ രൂപമാക്കി എടുത്തതെന്നു ആദി അറിഞ്ഞിട്ടില്ല... ഹാവു..
. അറിഞ്ഞിരുന്നെങ്കിൽ.... ആദി തന്നെ അടിച്ചു പുറതാക്കിയേനെ...

ആദി ഈ സമയം വൃന്ദയുടെ മുഖത്ത് തെളിയുന്ന ഭാവങ്ങൾ കണ്ടു പുഞ്ചിരിയോടെ നിന്നു.. നീ ആണ് എന്റെ കാശിയെ ചതിച്ചതെന്നു അറിഞ്ഞിട്ട് തന്നെയാടി ഞാൻ നിന്റെ മുന്നിൽ ഒന്നും അറിയാത്ത പൊട്ടനെ പോലെ നിൽക്കുന്നത്.. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട്...

എന്റെ കാശിയെ കൊല്ലാൻ നോക്കിയതിൽ നിനക്ക് എന്തെകിലും പങ്കുണ്ടോന്നു ഞാൻ അറിയട്ടെ.. അതു കഴിഞ്ഞു നിന്റെ  ഇവിടുത്തെ പൊറുതി അവസാനിപ്പിച്ചു എന്നെന്നേക്കുമായി ഞാൻ നിന്നെ ഇറക്കി വിടും..


നീ കാത്തിരുന്നോ... ആ ദിനത്തിനായിട്ട്...


ഡി.... നന്ദേ... നിനക്ക് നല്ല വേദനയുണ്ടോ?
കാശി അവളുടെ കവിളിൽ പിടിച്ചു കൊണ്ടു ചോദിച്ചു...
എനിക്ക് ഒരു വേദനയും ഇല്ല നിങ്ങൾ ഒന്ന് മാറിയേ...
ഈ തല്ലിനെക്കാളും കൂടുതൽ നിങ്ങൾ എന്നെ തല്ലിയിട്ടില്ലേ... അതു വെച്ചു നോക്കുമ്പോൾ ഈ തല്ലു അതിന്റെ ഏഴു അയലത്തു വരില്ല...


പെട്ടന്ന് കാശി വല്ലാണ്ട് ആയി... അവൻ വിഷമത്തിൽ അവളെ നോക്കി..
അവൾ അപ്പോഴും നല്ല ദേഷ്യത്തിൽ ആണ്...

അവളുടെ മനസ്സിൽ മുഴുവൻ അവൻ വൈകിട്ട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. കാശി എന്തെല്ലാം പറഞ്ഞു പുറകെ ചെന്നിട്ടും നന്ദ കുലുങ്ങിയില്ല..

അവൾ വാശിയിൽ മുഖവും വീർപ്പിച്ചു സ്റ്റഡി ടേബിളിൽ വന്നിരുന്നു ടെക്സ്റ്റ്‌ ബാഗിൽ നിന്നും എടുത്തു ടേബിളിൽ നിരത്തി..
അപ്പോഴാണ് അമ്മ വന്നു ഡോറിൽ മുട്ടിയത്‌..

അവൾ അവനെ നോക്കി കൊണ്ട് പിറുപിറുത്തു കൊണ്ട് ചെന്നു വാതിൽ തുറന്നു..
മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ടു അവൾ ഞെട്ടി..

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്ന കണ്ടു അവൾ ഒന്ന് ഭയന്നു..
എന്ത അമ്മേ എന്തേലും വയ്യേ..

അമ്മ അപ്പോഴേക്കും അകത്തേക്ക് വന്നു...
ന്റെ കുട്ടിക്ക് അവൾ തല്ലിയത് നന്നായി വേദനിച്ചോ
പറയുന്നതിനൊപ്പം അമ്മ കാശിയെ നോക്കി..


അവനെ കാണുമ്പോൾ ആ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി... പെട്ടന്ന് കാശി അമ്മയ്ക്ക് അടുത്തേക്ക് വന്നു..
എന്തിനാ എന്റെ ലക്ഷ്മിക്കുട്ടി കരായണേ..
പെട്ടന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവർ അവന്റെ ദേഹത്തേക്ക് വീണു.. അപ്പോഴും ഒരുകയ്യാൽ ലക്ഷ്മിയമ്മ നന്ദയെ തന്നോട് ചേർത്ത് പിടിച്ചിരുന്നു..

കുറച്ചു നേരം അവരോട് സംസാരിച്ചു ഇരുന്നിട്ടാണ് അമ്മാ താഴേക്ക് പോയത്...


അമ്മ പോയി കഴിഞ്ഞു നന്ദ പഠിക്കാൻ ഇരുന്നെങ്കിലും മനസ്സിൽ മുഴുവൻ നിറഞ്ഞു നിന്നത് കാശി പറഞ്ഞ വാക്കുകൾ ആയിരുന്നു.. അവനെ കാണിക്കാണെന്നവണ്ണം അവൾ ടെസ്റ്റിൽ മുഖം പൂഴ്ത്തി ഇരുന്നു...


കാശി കുറെ നേരം അവളെ നോക്കി ഇരുന്നു.. അല്ലെങ്കിലും വഴക്കാളി പെണ്ണാ.. ഇത്തിരി കാര്യം മതി പിണങ്ങാൻ...പെണ്ണിന്റെ മൂക്കിൻ തുമ്പിലാ പിണക്കം..

കുറച്ചു കഴിഞ്ഞു ടെസ്റ്റുകൾ അടുക്കി വെച്ചു കൊണ്ട് ബെഡിലേക്ക് നോക്കി... കാശിയെ അവിടെ കണ്ടില്ല... അവൾ അപ്പോഴാണ് ബാൽക്കണിയിലേക്ക് ഫോണിൽ സംസാരിച്ചു കൊണ്ട് പോകുന്ന കാശിയെ കണ്ടത്... നന്ദ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ബെഡിൽ വന്നു കിടന്നു.. ഇടയ്ക്ക് എപ്പോഴോ അവൾ മയങ്ങി പോയിരുന്നു..

തന്റെ കവിളിൽ അരിച്ചിറങ്ങുന്ന തണുപ്പിൽ അവൾ ഞെട്ടി ഉണർന്നു.. തന്റെ കവിളിൽ മരുന്നിടുന്ന കാശിയെ കണ്ടു നന്ദ കണ്ണുകൾ പെട്ടന്ന് ഇറുക്കി അടച്ചു അനങ്ങാതെ കിടന്നു..

മരുന്നിട്ടിട്ട് കാശി അവളെ നോക്കി   നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾക്ക് അരികിലായി കിടന്നു.. നന്ദയുടെ ഉള്ളം വല്ലാതെ പിടച്ചു അവൾ അനങ്ങാതെ കിടന്നു...

കാശിയുടെ കൈ അവളെ ചുറ്റി പിടിച്ചതും നന്ദ അനിഷ്ടത്തോടെ അവന്റെ കൈ മാറ്റാൻ നോക്കി...

അവൾ ഞെളിപിരി കൊള്ളുന്നത് കണ്ടു  കാശി ചിരിയോടെ ഒന്നുകൂടി  മുറുക്കി പിടിച്ചു...കൊണ്ട് പതിയെ പറഞ്ഞു...

അടങ്ങി കിടക്കെടി....എന്താ നീ ഈ കാണിക്കുന്നേ നന്ദാ...

അവന്റെ ചോദ്യം കേട്ടുവെങ്കിലും അവൾ തന്റെ പ്രവർത്തി തുടർന്നു...

എന്താടി നന്ദേ..... നിനക്ക് അടങ്ങി കിടക്കാൻ അറിയില്ലേ...

നിങ്ങൾ എന്നെ വിട്ടേ...എന്നിട്ട് അടങ്ങി കിടന്നേ...

എന്റെ അനുവാദം ഇല്ലാതെ എന്നെ തൊടരുതെന്നു ഞാൻ പറഞ്ഞിട്ടില്ലേ.. നിങ്ങടെ വിളച്ചിൽ എന്റെ അടുത്തു എടുക്കരുതെന്നു...നന്ദയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു...

പെട്ടന്ന് കാശി അവളിലെ പിടി വിട്ടു  എണീറ്റു ഡോർ തുറന്നു പുറത്തേക്ക് പോയി..

നന്ദ  ഒരിക്കലും അവന്റെ ഭാഗത്തു നിന്നു അങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല... അവളിൽ അസ്വസ്ഥത നിറഞ്ഞു ഹൃദയമിടിപ്പേറി തുടങ്ങി... താൻ ചെയ്തതു തെറ്റായിപോയോ എന്ന് ഒരു വേള അവൾക്ക് തോന്നി പോയി..
ലൈക്ക് കുറവ് ആയത് കൊണ്ടാണ് ദിവസവും പോസ്റ്റ് ചെയ്യാത്തത്, നിങ്ങളുടെ സപ്പോർട്ട് ഒന്നു ലൈക്ക് ചെയ്ത് കമന്റ് നൽകി അറിയിക്കൂ... സപ്പോർട്ട് ഉണ്ടെങ്കിൽ പെട്ടന്ന് പോസ്റ്റ് ചെയ്യാം...

തുടരും
To Top