ആത്മസഖി, തുടർക്കഥ ഭാഗം 53 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കാശി റൂമിൽ ചെല്ലുമ്പോൾ നന്ദ കുളിച്ചിട്ട് ഇറങ്ങി വന്നത്.. അവനെ കണ്ടതും അവളുടെ മുഖം വീർത്തു..

അവൾ തല തൂവർത്തി  കൊണ്ടു  പുറത്തേക്ക് പോകാൻ തുടങ്ങിയതും കാശി വിളിച്ചു...
നന്ദേ അവിടെ നിന്നെ...
അവന്റെ സ്വരത്തിലെ കടുപ്പം കേട്ടു അവൾ ഭയത്തോടെ കാശിയെ നോക്കി...അവന്റെ മുഖത്ത് ദേഷ്യത്താൽ മിന്നിമറയുന്ന  ഭാവങ്ങൾ കണ്ടു നന്ദ വിറയലോടെ അവനെ നോക്കി നിന്നു...

എന്താടി.... അവിടെ തന്നെ നിൽക്കുന്നെ...
ഞാൻ വിളിച്ചാൽ നിനക്ക് എന്താടി വന്നാൽ..

നന്ദ ഒന്ന് രണ്ടു അടികൾ കൂടി അവന്റെ അടുത്തേക്ക് ചുവടു വെച്ച്  പേടിച്ചു വിറച്ചു അവനെ നോക്കി..

അവളുടെ പേടിച്ചു വിറച്ചുള്ള നിൽപ് കണ്ടു കാശി  തുറിച്ചു അവളെ നോക്കി.


ഡീീീ....
അവന്റെ വിളിയിൽ നന്ദ നിലത്തു നിന്നും മുഖമുയർത്തി അവനെ നോക്കി..

നീയും ആ ഗിരിയുമായി എന്താ പ്രശ്നം..

അവൾ  എന്ത് പറയണമെന്നറിയാതെ അവനെ നോക്കി..

എന്താടി വെള്ളരി കണ്ണി ഞാൻ ചോദിച്ചത് കേട്ടില്ലേ...
നിന്നോടാ ചോദിച്ചത് നന്ദേ... അവന്റെ സ്വരം ഉയർന്നു...

നന്ദയുടെ ഹൃദയം പേടിയാൽ  വിറയ്ക്കാൻ തുടങ്ങി...
അവൾ വിക്കി വിക്കി പറഞ്ഞു...
ഒരു.. ഒരു.. പ്രേശ്നവും ഇല്ല...
ഇല്ലേ....
ഇല്ല.... അവൾ തലയാട്ടി...

പിന്നെ ഇന്ന് അവനും നീയുമായി എന്തായിരുന്നു  കോളേജിന് ഫ്രണ്ടിൽ..

അത്.... അത്.... അവൾ  നിന്നു വിക്കി...അവനോട് സത്യം പറയാനാവാതെ വിറച്ചു..

സത്യം പറഞ്ഞാൽ കാശിയേട്ടൻ പോയി തല്ലുണ്ടാക്കിയാലോ.. വീണ്ടും ഞാൻ കാരണം കാശിയേട്ടന് എന്തേലും പറ്റിയാൽ അതോർത്തതും അവളുടെ നെഞ്ചിൽ തീ ആളി....

ഡീീ.... നന്ദേ.....
എന്നോട് കള്ളം പറയാണ്ട് സത്യം പറയെടി...
നീയും അവനുമായി   ഇഷ്ടത്തിൽ ആയിരുന്നോ?

അല്ലെങ്കിൽ അവൻ എന്നോട് അങ്ങനെ പറയില്ലല്ലോ....കാശിയുടെ സംശയ ഭാവത്തിലുള്ള ചോദ്യം കേട്ടു....നന്ദ ശ്വാസം വിലങ്ങിയ പോലെ അവനെ നോക്കി... 

അവന്റെ വാക്കുകൾ അവളുടെ ഹൃദയതന്ത്രികളിൽ കുത്തി മുറിവേല്പിച്ചു കൊണ്ടിരുന്നു..നിങ്ങളെ മറന്നു മറ്റൊരാളെ ഈ നന്ദ സ്നേഹിക്കുമെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി കാശിയേട്ട....അത്രേ ഉള്ളോ എന്നോടുള്ള  നിങ്ങളുടെ വിശ്വാസം അവളുടെ ഹൃദയം അവളോട് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു..


ഡീീ....
നീ എന്താടി ഒന്നും മിണ്ടാതെ....
കാശി വീണ്ടും ചോദിച്ചു കൊണ്ടിരുന്നു..

അപ്പോൾ ഞാൻ സംശയിക്കുന്നത് സത്യമാണല്ലേ.....
നീയും അവനുമായി ഇഷ്ടത്തിൽ ആയിരുന്നല്ലേ...അതാണല്ലേ നീ ഉത്തരം പറയാതെ ഈ മൗന വ്രതത്തിൽ നിൽക്കുന്നത്...

ഒരിക്കൽ വൃന്ദ എന്നോട് പറഞ്ഞിരുന്നു....നീയും അവനുമായി ഇഷ്ടത്തിൽ ആണെന്ന്...പെട്ടന്ന് കാശി മറ്റൊന്നും ചിന്തിക്കാതെ എന്തോ ഓർത്തപോലെ പറഞ്ഞു...


നന്ദയുടെ ഉള്ളം പിടഞ്ഞു.. കണ്ണുകൾ പെയ്യാൻ വെമ്പി നിന്നു..
ഇപ്പോഴും കാശിയേട്ടന്  എന്നെക്കാൾ വിശ്വാസം പണ്ടേപ്പോഴോ എന്റെ ചേച്ചി പറഞ്ഞ കള്ളങ്ങൾ ആണല്ലേ... അതോർക്കവേ അവൾക്ക് പെട്ടന്ന് ദേഷ്യം വന്നു..

അവൾ   കാശിയെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു...
അതെ.... ആയിരുന്നു.... അതിനു നിങ്ങൾക്ക് എന്താ...
അല്ലെങ്കിലും നിങ്ങൾ എന്നെ കെട്ടിയത് ഇഷ്ടത്തോടെ ഒന്നും അല്ലല്ലോ....
വൃന്ദേച്ചിക്ക് പകരം എല്ലാരൂടി പറഞ്ഞപ്പോൾ കെട്ടിയതല്ലെ...

അല്ലാതെ ഇഷ്ടം കൊണ്ടൊന്നും കെട്ടിയത് അല്ലല്ലോ...
നന്ദ  അപ്പോൾ തോന്നിയ   ദേഷ്യത്തിൽ വായിൽ തോന്നിയത് എന്തൊക്കെയോ പറഞ്ഞു  താഴേക്ക് പോയി...

തന്നെ വിശ്വസിക്കാതെ തന്റെ ചേച്ചി പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചിരിക്കുന്ന കാശിയെ ഓർത്തു അപ്പോഴും അവളുടെ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു...


കാശി..... ഞെട്ടി  അവൾ പോയ ഇടത്തേക്ക് നോക്കി...
പെട്ടന്ന് നന്ദയിൽ വന്ന മാറ്റത്തിന്റെ കാരണം കണ്ടെത്താൻ കഴിയാതെ അവൻ ഞെട്ടി നിന്നു..

ഞാൻ എന്താ അവളോട് പറഞ്ഞെ...അവൻ  അവളോട് പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ഒന്ന് റിവയിൻ ചെയ്തു നോക്കി...

അവൻ പറഞ്ഞ കാര്യങ്ങൾ ഓർത്തതും അവൻ ഞെട്ടി തലയിൽ കൈ വെച്ചു നിന്നു പോയി...
താൻ എങ്ങനെയാ അവളോട് ഇത്ര കെയർലെസ്സ് ആയി സംസാരിച്ചത്...
പറഞ്ഞു വന്ന ഫ്ലോയിൽ അറിയാതെ വായിൽ നിന്നും വീണു പോയതാണ്...
താൻ ചോദിച്ചതിനൊന്നും മറുപടി തരാതെ അവൾ മൗനത്തിൽ നിന്നപ്പോൾ പെട്ടന്ന് ദേഷ്യം വന്നു ആ ദേഷ്യത്തിന് പുറത്തു പറഞ്ഞു പോയതാണ്..

ഇനിയിപ്പോൾ  അവൾ അതിൽ പിടിച്ചു തൂങ്ങും...ചെറിയ കാര്യം മതി പെണ്ണിന് പിണങ്ങാൻ...
ഇപ്പോൾ അവളുടെ നാവിന്റെ നീളകൂടുതൽ തന്റെ നാവിനാ കിട്ടിയതെന്നു തോന്നുന്നു...അവൻ ആസ്വസ്ഥതയോടെ റൂമിൽ നടക്കാൻ തുടങ്ങി..


നന്ദ താഴെക്ക് ചെല്ലുമ്പോൾ വൃന്ദയുമായി  കാര്യമായി സംസാരിക്കുന്ന പെൺപടകളെ കണ്ടത്..അവളെ കണ്ടതും അവർ വന്നു എന്തൊക്കെയോ ചോദിച്ചു.. അവൾ ചിരിച്ചു കൊണ്ട് അവരോട് എന്തൊക്കെയോ പറഞ്ഞു.. അതിനിടയിൽ അവളുടെ കണ്ണുകൾ വൃന്ദയിൽ ചെന്നു നിന്നു...നന്ദ വൃന്ദയെ തറപ്പിച്ചു ഒന്ന് നോക്കി കൊണ്ട് കിച്ചണിലേക്ക് നടന്നു..


അമ്മാ കാര്യമായി അടുക്കള പണിയിൽ ആണ്... അവളെ കണ്ടതും നുറുക്കി കൊണ്ടിരുന്ന ചിക്കൻ    കുക്കറിലേക്ക് വാരിയിട്ടുകൊണ്ട് അമ്മ അവളെ നോക്കി പുഞ്ചിരിച്ചു...
ആഹാ... ന്റെ കുട്ടി വന്നോ... അമ്മ കൊറേ നേരം ന്റെ കുട്ടിയെ നോക്കിയാരുന്നു... അടുക്കളയിൽ പിടിപ്പത് പണി ഉള്ളത് കൊണ്ട് അമ്മ അടുക്കളയിലേക്ക് പോന്നു..

അമ്മ ചായ എടുക്കട്ടെ... വേണ്ട അമ്മേ ഞാൻ എടുത്തോളാം...

അമ്മേ എല്ലാരും എവിടെപോയി അവൾ മടിച്ചു മടിച്ചു ചോദിച്ചു..

എല്ലാരും കൂടി അമ്പലത്തിൽ പോയി...
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ഉത്സവത്തിന് കൊടിയേറും....
ഇനി  ഉത്സവം കഴിയും വരെ എല്ലാരും കൂടി ഇവിടെ ഒരു ആഘോഷമാ...

അവൾ കോഫി എടുത്തു കൊണ്ട് അമ്മയെ നോക്കി....
അമ്മാ ചപ്പാത്തിക്കുള്ള മാവ് പരുവപ്പെടുത്തുകയായിരുന്നു...

അവൾ വേഗം കോഫി കുടിച്ചിട്ട്... ചിക്കൻ കറിക്ക് വേണ്ട സവാള അരിയാൻ തുടങ്ങി... അമ്മ ചെയ്തോളാമെന്നു പറഞ്ഞെങ്കിലും അവൾ അതൊക്കെ വൃത്തിയായി ചെയ്തു... കൊണ്ട്  സിങ്കിൽ കിടന്ന പത്രം കഴുകി വെച്ചു..

അപ്പോഴാണ് വൃന്ദ അങ്ങോട്ട് വന്നത്...
അമ്മേ ഞാൻ ചപ്പാത്തി പരത്തി തരാം...
വേണ്ട .. വൃന്ദ മോളെ... ഞാൻ ചെയ്തോളാം... മോളുടെ കൈ മുറിഞ്ഞു ഇരിക്കുവല്ലേ... മോള് പൊയ്ക്കോ....

അപ്പോഴേക്കും നന്ദ  ചപ്പാത്തിക്കുള്ള ബോൾ ഉരുട്ടി വെച്ചു...
വൃന്ദ കുറച്ചു നേരം  അവിടെ നോക്കി നിന്നിട്ട്  തിരികെ പോയി...
നന്ദയോട് അമ്മ കാട്ടുന്ന സ്നേഹം വൃന്ദയ്ക്ക് അത്ര പിടിച്ചില്ല..

നന്ദയ്ക്ക് എന്തെങ്കിലും പണി കൊടുക്കണമെന്ന് വൃന്ദ മനസ്സിൽ ഉറപ്പിച്ചു...


അന്ന് രാത്രി  ആദിയും അച്ഛനും വന്നത് വീട്ടിൽ വിരുന്നുകാരുടെ ചിരി കേട്ടുകൊണ്ടാണ്..
എല്ലാവരെയും നോക്കി ചിരിയോടെ അയാൾ അകത്തേക്ക് വന്നു..

എല്ലാവരും ഉത്സവത്തിന് നേരത്തെ എത്തിയോ?അവരൊന്നും എത്തിയില്ലേ...
അയാൾ  എല്ലാവരോടുമായി ചോദിച്ചു...

ശങ്കരേട്ടൻ നാളെ കഴിഞ്ഞു എത്തും...ജലജ വല്യമ്മ പറഞ്ഞു..കൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു 

ഭാസ്കരേട്ടൻ  ഉത്സവത്തിനെ വരൂ...സവിത കുഞ്ഞമ്മ ചിരിയോടെ പറഞ്ഞു 

പിന്നെ എന്തൊക്കെയോ അവരുമായി  സോമനും ആദിയും സംസാരിച്ചു നിന്നു...

രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ  അമ്മയും നന്ദയും വൃന്ദയും കൂടിയാണ് ഡിനിംഗ് ടേബിളിൽ ആഹാരം വിളമ്പിയത്..

ആഹാരം കഴിക്കുന്നതിനിടയിൽ കാശി നന്ദയെ നോക്കി എങ്കിലും അവൾ ആ ഭാഗത്തേക്ക്‌ നോക്കിയില്ല..അവൾ വീർപ്പിച്ചു കെട്ടി നിന്നു...

എല്ലാവരും കഴിച്ചു എണീറ്റിട്ടും സുമാ എഴുന്നേറ്റില്ല അവർ ആദിയോട് എന്തൊക്കെ സംസാരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു..വല്യമ്മയും കുഞ്ഞമ്മയും  അടുക്കള വൃത്തിയാക്കാൻ പോയി..
അപ്പോഴാണ് നന്ദ  ഒരു പത്രത്തിൽ കറിയുമായി വന്നത്... കഴിക്കാൻ ഇരുന്ന വൃന്ദ പെട്ടന്ന് ഇടം കാലിട്ടു നന്ദയെ തട്ടി.. പെട്ടന്ന് നന്ദ വീഴാതെ ബാലൻസ് ചെയ്തു നിന്നെങ്കിലും കൈയിൽ ഇരുന്ന കറി തുളുമ്പി  സുമയുടെയും വൃന്ദയുടെയും ദേഹത്തേക്ക് വീണു...

സുമാ ദേഷ്യത്തിൽ  നന്ദയെ നോക്കി...
നന്ദ പേടിച്ചു വിറച്ചു  അവരോട് ക്ഷമ ചോദിക്കാൻ വന്നതും അതിനു മുന്നേ  സുമയുടെ കൈ നന്ദയുടെ കവിളിൽ പതിഞ്ഞു...

വിജയേട്ടൻ കഴിഞ്ഞ അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടു വന്ന സാരിയ... അതു മുഴുവനും എണ്ണയും മെഴുക്കും പുരണ്ടു നശിച്ചു...നാശം പിടിച്ചവൾ...

നന്ദ കണ്ണും നിറച്ചു   കവിളിൽ കൈ വെച്ചു കൊണ്ട്  അവരെ നോക്കി...

ഞാൻ  വീഴാൻ പോയപ്പോൾ അറിയാതെ കറി  കൈയിൽ നിന്നും ചരിഞ്ഞു പോയി  അങ്ങനെ വീണതാ....
മനഃപൂർവം ഞാൻ ചെയ്തതല്ല...
നന്ദ കരച്ചിലോടെ പറഞ്ഞു..


ഓഹ്.... തമ്പുരാട്ടീടെ കണ്ണ് പിന്നെ മാനത്താണോ?
വെള്ളക്ക പോലെ രണ്ടു കണ്ണ് ഉണ്ടല്ലോ മുന്നിൽ..
നീ മനഃപൂർവ്വം എന്റെ ദേഹത്ത് ചൂട് കറി ഒഴിച്ചതല്ലെടി അസത്തെ..

നിന്റെ ഈ പ്രേമ നാടകമൊക്കെ ഏട്ടത്തിടെ അടുത്ത് കാണിച്ചാൽ മതി... എന്റെ അടുത്ത് നടക്കില്ലെടി...

വൃന്ദ ആ സമയം തന്റെ ദേഹത്ത് വീണ കറി കഴുകി കൊണ്ട് കണ്ണാടിയിൽ കൂടി രംഗം വീക്ഷിച്ചു നിന്നു...അവളുടെ ചുണ്ടിൽ ചിരി വിടർന്നു.. ആദി അത് ശ്രെദ്ധിച്ചിരുന്നു.. അവനു കാര്യത്തിന്റെ ഏകദേശ കിടപ്പ് മനസ്സിലായി..

ആദി....പെട്ടന്ന്  സുമാ അപ്പച്ചിയെ വിലക്കി...

അപ്പേ... അവള് അറിയാതെ  ചെയ്തതല്ലേ.. അറിഞ്ഞോണ്ട് നന്ദ അങ്ങനെ ചെയ്യുവോ....
അപ്പ അതു വിട്ടേക്ക്...

അവിടുത്തെ ബഹളം കേട്ടു കിച്ചണിൽ  ചപ്പാത്തി ചുട്ടു കൊണ്ടിരുന്ന ലക്ഷ്മി അമ്മ... ചട്ടുകത്തിൽ ചപ്പാത്തിയുമായി ആദിയുടെ മുന്നിലേക്ക് വന്നു..

ടാ ചെക്കാ.... തിന്നുന്നതിന് അടിയുണ്ടാക്കാതെ...
ദാ.. നിന്റെ ചപ്പാത്തി..
ചൂടോടെ തിന്നു... ഇനിയും വേണേൽ ഞാൻ ചൂടോടെ ചുട്ടോണ്ട് തരാം...
അമ്മ കലിപ്പിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി..
ആദി... മിഴിച്ചു അമ്മയെ നോക്കി...
അപ്പോഴാണ്   നന്ദ കരഞ്ഞു കൊണ്ട് നിൽക്കുന്ന കണ്ടത്..

അയ്യോ.... ന്റെ കുട്ടി എന്തിനാ കരയുന്നെ...
ടാ... നീ എന്തേലും പറഞ്ഞോ?
ആദി  സുമയെ നോക്കി..

എന്റെ സുമേ.. നീ എന്തേലും പറഞ്ഞോ എന്റെ കൊച്ചിനെ..
നിനക്ക് വല്ലാത്ത സൂക്കേട് ആണോടി.... സുമേ നിന്നോട് ഇന്നാളിലെ ഞാൻ പറഞ്ഞതാ..

ദേ.. ഏട്ടത്തി കാര്യം അറിയാണ്ട് എന്നെ കുറ്റം പറയരുത്..
ഏട്ടത്തി തലേൽ കേറ്റി വെച്ചേക്കുന്ന ഈ പെണ്ണ് എന്റെ ദേഹത്തു തിളച്ച കറി മറിച്ചു..

നന്ദ വിങ്ങി പൊട്ടി അമ്മേ നോക്കി..
അപ്പോഴേക്കും വൃന്ദ അവിടേക്ക് വന്നു..

അവൾ അറിയാതെ കയ്യിൽ നിന്നും വീണു പോയതാ അമ്മേ..
അതിനാ അപ്പച്ചി അവളെ തല്ലിയെ...

പെൺപടകളുമായി  സംസാരിച്ചിരുന്ന കാശി  ഡിനിംഗ് ടേബിളിലെ ബഹളം കേട്ടു  അവിടേക്ക് വന്നത്..

അവൻ നന്ദയെ നോക്കി... നന്ദ അവനെ നോക്കാതെ അമ്മയ്ക്ക് പിന്നിലേക്ക് മറഞ്ഞു നിന്നു..

എന്താ ഏട്ടാ ഇവിടെ ഒരു ബഹളം...
അവൻ ആദിയെ നോക്കി ചോദിച്ചു...
ഒന്നുല്ലടാ.... നീ വാ... ആദി അവനെ പിടിച്ചു കൊണ്ട് പോയപ്പോഴാണ് ഡിനിംഗ് ടേബിളിൽ ഇരുന്നു   ബിൽഡിംഗ്‌ ബ്ലോക്ക്‌ ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്ന   കുഞ്ഞമ്മയുടെ മകൾ  അഞ്ചാം ക്ലാസുകാരി ദേവു പറഞ്ഞത്...

മാമ..... കാശി മാമ...
സുമാന്റി ... നന്ദാന്റിയെ  തല്ലി...

കാശി പെട്ടന്ന് ആദിയുടെ കൈ വിട്ടു നന്ദയ്ക്ക് അരികിലേക്ക് ചെന്നു...
ആദി ... അമ്പരപ്പോടെ കാശിയെ നോക്കി...

പെട്ടന്ന് ആദി  അമ്മയ്ക്ക് പിന്നിൽ മറഞ്ഞു നിന്ന നന്ദയെ പിടിച്ചു തന്റെ മുന്നിലേക്ക് നീക്കി നിർത്തി..

നന്ദ മുഖം താഴ്ത്തി നിന്നു..

ഡീീ... നേരെ നോക്കെടി കാശി മുരണ്ടു...
നന്ദ കലങ്ങി ചുവന്ന കണ്ണുകളോടെ അവനെ നോക്കി...
അവളുടെ കവിളിൽ വീർത്തു ചുവന്നു തിനർത്തു കിടക്കുന്ന പാട് കണ്ടു കാശിയുടെ ഹൃദയം പിടഞ്ഞു... സത്യം അറിയാതെ താൻ ഒരുപാട് തവണ അവളെ തല്ലിയിട്ടുള്ളത്  ഓർത്തതും അവന്റെ ഹൃദയത്തിലേ നീറ്റൽ ഒന്ന് കൂടി കൂടിവന്നു ...

അവൻ സുമയെ നോക്കി...
അപ്പേ.... അപ്പയ്ക്ക് ആരാ ഇവളെ തല്ലാനുള്ള അധികാരം തന്നെ...
അവന്റെ ചോദ്യം കേട്ടു സുമാ മിഴിച്ചു അവനെ നോക്കി..

പറ അപ്പേ... അപ്പയ്ക്ക് ആരാ ഇവളെ തല്ലാനുള്ള അധികാരം നൽകിയേ...

ദേവർമഠത്തിലെ കാശിനാഥന്റെ ഭാര്യേ അങ്ങനെ വരുന്നവർക്കും പോകുന്നവർക്കും തല്ലാനുള്ളതല്ല...

അപ്പേടെ മോള് അരുണ ആയിരുന്നു ഇതുപോലെ ചെയ്തതെങ്കിൽ അപ്പ തല്ലുമായിരുന്നോ...

ഇനി എന്റെ അനുവാദമില്ലാതെ ഇവിടെ ആരെങ്കിലും ഇവടെ ദേഹത്ത് എന്തിന്റെ പേരില്ലെങ്കിലും കൈ വെച്ചുന്നു ഞാൻ അറിഞ്ഞാൽ ഞാൻ ഇങ്ങനെ ആവില്ല പ്രതികരിക്കുന്നത്..

കാശി എല്ലാവരെയും തറപ്പിച്ചു നോക്കി കൊണ്ട് അവളെ പിടിച്ചു വലിച്ചു മുകളിലേക്ക് കയറി..

ലക്ഷ്മി അമ്മയുടെ ഉള്ളിൽ  സന്തോഷം നിറഞ്ഞു.. എന്റെ ഭഗവതി.... എന്റെ പ്രാർത്ഥന നീ കേട്ടു.. കാശി മാറിയിരിക്കുന്നു.. ഉറപ്പായും ഞാൻ പറഞ്ഞ നേർച്ച ഞാൻ നിറവേറ്റും..എന്റെ കുട്ടികളെ എനിക്ക് ഇങ്ങനെ ഒന്നിച്ചു എന്നും കണ്ടാൽ മതി....


കാശി മുകളിലേക്ക് കയറി പോകുന്നത് നോക്കി   സുമാ  ഡിനിംഗ് ടേബിളിലെ കസേര വലിച്ചു നീക്കി ഇട്ടിരുന്നു..

മൂന്ന് മാസം കഴിഞ്ഞാൽ പോകേണ്ട പെണ്ണാ....
ആ പെണ്ണിനു വേണ്ടിയാ ഈ കൈയിൽ ഇട്ടു ലാളിച്ചു   ഒമാനിച്ച വളർത്തിയ എന്നോട് അവൻ ഇങ്ങനെയൊക്കെ പറഞ്ഞെ...
സുമാ  കള്ള കണ്ണീരു പൊഴിക്കാൻ തുടങ്ങി..
പെട്ടന്ന് മുകളിലേക്ക് കയറിയ കാശി അത് കേട്ടു തിരിഞ്ഞു നിന്നു ..

എല്ലാവരും കേൾക്കാൻ വേണ്ടി ഞാൻ ഒരു കാര്യം കൂടി പറയാം...
ഇനി ആരും ഈ മൂന്ന് മാസത്തിന്റെ കണക്ക് എപ്പോഴും ഇങ്ങനെ പറയണ്ട.. മൂന്ന് മാസമല്ലേ മൂന്ന് ആണ്ടു കഴിഞ്ഞാലും ഈ കാശിയുടെ ഭാര്യയായി ദേവർമഠത്തിൽ നന്ദ കാണും..

ഇനി ഇവളെ ഇവിടുന്നു പുറത്താക്കാമെന്നു ആരെങ്കിലും മനക്കോട്ട കെട്ടിയിട്ടുണ്ടെൽ അത് വെറുതെയ...
അവൻ അത് പറഞ്ഞു വൃന്ദയെ രൂക്ഷമായോന്നു നോക്കി..
അവന്റെ നോട്ടത്തിൽ വൃന്ദ പതറി...അവളുടെ ഉള്ളിൽ സംശയങ്ങൾ ഉടലെടുത്തു...

പിന്നെ ഡിവോഴ്സ്... അത് നാളെ പോയി ക്യാൻസൽ ചെയ്യും... അല്ലേടി നന്ദേ... അവൻ അവളെ  ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും നന്ദ അവനെ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

ആദി പെട്ടന്ന് അമ്പരപ്പോടെ അതിലേറെ ആഹ്ലാദത്തോടെ  വൃന്ദയെ കുലുക്കി കൊണ്ട് പറഞ്ഞു..

എന്റെ വൃന്ദേ... അവര് തമ്മിലുള്ള പ്രേശ്നങ്ങൾ അവസാനിച്ചു...
അവസാനം അവൻ അവളെ തിരിച്ചറിഞ്ഞു... നമ്മൾ ജയിച്ചെടി... കാശി... അവന്റെ നന്ദേ ഓർമ്മിച്ചെടി....

പെട്ടന്ന് അമ്മയും സുമയും ബാക്കി ഉള്ളവരും  ആദിയെ നോക്കി..

ടാ... ആദി.. നീ ഇപ്പൊ പറഞ്ഞതിന് എന്താ അർത്ഥം..

വൃന്ദ ഞെട്ടലോടെ ആദിയെ നോക്കി...
ആദി ചിരിയോടെ അമ്മയെ ചുറ്റിപ്പിടിച്ചു..

എന്റെ അമ്മേ.... അമ്മേടെ മോൻ ആ പോയ മൊതലു ഇല്ലേ....
അവൻ പ്രേമിച്ച പെണ്ണാണ് നന്ദ...

ടാ... ചെക്കാ...വായിൽ തോന്നിയ കള്ളങ്ങൾ വിളിച്ചു പറയരുത്...
കള്ളമല്ല എന്റെ പൊന്നു ലക്ഷ്മിയമ്മേ....സത്യമാ....

പൊടാ.... അവിടുന്ന് കള്ളം പറയാണ്ട്..  ഇനിയും കള്ളം പറഞ്ഞാൽ.ഞാൻ നല്ല വീക്ക് വെച്ചു തരും..പറഞ്ഞില്ലെന്നു വേണ്ട ചെക്കാ 
കാശി സ്നേഹിച്ച പെണ്ണ് ഏതോ മുസ്ലീം പെൺകുട്ടിയാ...

അമ്പലത്തിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ അവനോടൊപ്പം   ഫർദ്ദ ഇട്ട പെണ്ണിനെ ഞാനും കണ്ടതല്ലേ...ഞാൻ മാത്രമല്ല ഈ നാട്ടിലെ എല്ലാർക്കും അറിയാം...


എന്റെ പൊന്നു അമ്മേ ആ പെണ്ണാണ് അമ്മേടെ ഇളയ മരുമകൾ നന്ദ...

എല്ലാവരും ഞെട്ടി ആദിയെ നോക്കി...

വൃന്ദ  തന്റെ പ്ലാനിങ് ഫ്ലോപ്പായി പോയതിൽ അമർഷം നിറഞ്ഞ മുഖത്തോടെ ആദിയെ നോക്കി...
ആദി പുച്ഛത്തോടെ അവളെ നോക്കി.. മധുരമായി ഒന്ന് ചിരിച്ചു... നീ എന്താ കരുതിയെ വൃന്ദേ സത്യങ്ങൾ എല്ലാം നീ പറയുന്ന കേട്ടു ഞാൻ ഇനിയും എല്ലാരോടും മറച്ചു വെക്കുമെന്നോ?
...നിന്റെ വാക്ക് കേട്ടു നിന്റെ ചൊൽപ്പടിക്കു  നിൽക്കാൻ ഞാൻ  മണ്ടനല്ല.. അതിനു ഈ ആദിയെ  കിട്ടില്ല....

തുടരും
To Top