ആത്മസഖി, തുടർക്കഥ ഭാഗം 52 വായിക്കൂ...

Valappottukal


രചന: മഴ മിഴി


ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ  ആണ് നന്ദയുടെ മുന്നിൽ വലിയ ശബ്ദത്തോടെ റോയൽ എൻഫീൽഡിന്റെ ബുള്ളെറ്റ് വന്നു നിന്നത്...

കാശി ആവുമെന്ന് കരുതി പുഞ്ചിരിയോടെ  അവൾ കണ്ണുകൾ വിടർത്തി നോക്കി...

മുന്നിൽവഷളൻ ചിരിയോടെ തന്നെ  ഉഴിഞ്ഞു നോക്കി നിൽക്കുന്ന ഗിരിയെ കണ്ടു നന്ദ ഞെട്ടി വിറച്ചു നിന്നു...

അവൾ വേഗം അവനെ മറി കടന്നു മുന്നോട്ടു നടന്നു... അവൾക്ക് വല്ലാത്ത ഭയം തോന്നി..തുടങ്ങി...

പണ്ടൊരിക്കൽ അവൻ തന്നെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചത്   ഓർത്തതും  അവൾ വല്ലാത്ത ഭീതിയോടെ മുന്നോട്ട് നടന്നു..

ഭയത്താൽ അവളെ വല്ലാതെ വിറച്ചു തുടങ്ങിയിരുന്നു..
കാശിയേട്ടൻ ഒന്ന് വന്നിരുന്നെങ്കിലെന്നു അവൾ അറിയാതെ ആഗ്രഹിച്ചു പോയി.

വീണ്ടും ബുള്ളറ്റിന്റെ ശബ്ദം തനിക്ക് അടുത്തേക്ക് വന്നതും  അവൾ സൈഡിലേക്ക് ഒതുങ്ങി പേടിയോടെ  നിന്നു.
അവൾക്ക് അടുത്തായി ബുള്ളെറ്റ് സ്ലോ ചെയ്തു കൊണ്ട്  വായിൽ കിടന്ന ചൂയിങ്ങ്ഗം   ദൂരേക്ക്   തുപ്പി  ഗിരി അവളെ നോക്കി ചിരിച്ചു.

ഇന്നെന്താ നന്ദേ ഒറ്റയ്‌ക്കെ ഉള്ളോ?
ഞാൻ വേണമെങ്കിൽ തന്നെ വീട്ടിലാക്കാം...തന്നെ ഉഴിഞ്ഞു നോക്കി വഷളൻ ചിരിയോടെ  പറയുന്നവനെ  നോക്കാനാവാതെ  അവൾ ഒരുവിതത്തിൽ വേണ്ടാന്ന് പറഞ്ഞു...കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി..

ബുള്ളെറ്റ് സൈഡിൽ വെച്ച് കീയും എടുത്തു  ഗിരി അവൾക്ക് പിന്നാലെ നടന്നു.. അവൻ അടുത്തേക്ക് വരും തോറും നന്ദ  ഭയന്നു തുടങ്ങി..

എന്താ... നന്ദേ ഒന്നും മിണ്ടാതെ...
പറയാതെ വയ്യാട്ടോ....!
നിന്നെ കാണാൻ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്...
അവൻ അവളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് പുറകെ തന്നെ കൂടി..

അതേയ്..... നന്ദേ... താൻ എങ്ങോട്ടാ ഈ ഓടുന്നെ...
തന്നെ കാണാനല്ലേ ഞാൻ വന്നേ...
എനിക്ക് തന്നോട് ഒന്ന് സംസാരിക്കണമായിരുന്നു..

എനിക്ക് ഒന്നും കേൾക്കണ്ട എനിക്ക് പോണം.. എന്റെ ബസ്സ് ഇപ്പോൾ വരും.

ബസ്സ് പോണെങ്കിൽ പോട്ടടോ....ഞാൻ തന്നെ വീട്ടിൽ ആക്കാമെന്നു പറഞ്ഞല്ലോ...
എന്തായാലും എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി..
അവന്റെ സംസാരത്തിന്റെ ടോൺ മാറി..

നന്ദ പേടിയോടെ  അവനെ നോക്കി...
പ്ലീസ്... എന്നെ   അന്നത്തെപോലെ ഉപദ്രവിക്കരുത്... എന്നെ വിട്ടേക്ക്...
അവളുടെ സ്വരത്തിൽ  ഇടർച്ചയും ഭയവും നിറഞ്ഞു.

ഛെ... താൻ എന്തിനാ കരയുന്നെ...
ഗിരിയേട്ടൻ കുറച്ചു സംസാരിക്കണമെന്നല്ലേ പറഞ്ഞുള്ളു..
അല്ലാതെ ഒന്നും ചെയ്തില്ലല്ലോ...

നന്ദ ഭയത്തോടെ ചുറ്റും നോക്കി.. കോളേജിലെ കുട്ടികൾ കുറെ പേര് അവിടെ നിന്നു അവരെ വീക്ഷിക്കുന്നുണ്ട്. കുറെ പേര് ബസ്സിൽ പോയി കൊണ്ടിരിക്കുന്നു.. മറ്റു ചിലർ ബസ്സ് കാത്തു നിൽക്കുന്നു..

പെട്ടന്ന് അവൾക്ക് എന്തോ ധൈര്യം തോന്നി..ഇത്രേം ആളുകളുടെ മുന്നിൽ വെച്ച് അവൻ എന്തായാലും തന്നോട് മോശമായി പെരുമാറില്ല..

എന്താ നിങ്ങൾക്ക് പറയാനുള്ളത്... എന്താണെങ്കിലും ഇവിടെ വെച്ചു പറ... എനിക്ക് പോയിട്ട്  കുറച്ചു ധൃതിയുണ്ട്.

അനിഷ്ടത്തോടെ പറയുന്നവളെ ഗിരി   വശ്യമായി നോക്കി ചിരിച്ചു...
എനിക്ക് നിന്നെ ഇഷ്ടമാണ്...
നന്ദ  അവനെ ദഹിപ്പിക്കും പോലെ നോക്കി..

നിങ്ങൾക്ക് നാണമില്ലേ എന്നോട് ഇങ്ങനെയൊക്കെ പറയാൻ...
കാശിയേട്ടനെ വിട്ടു ഈ നന്ദയ്ക്ക് ഒരു ജീവിതമില്ല...
അന്നും ഇന്നും ഇനി എന്നും ഈ നന്ദ ഒരാളെ  സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് കാശിയേട്ടനെ മാത്രമാ... ഈ ജന്മത്തിലായാലും ഇനി വരുന്ന ജന്മത്തിലായാലും ഈ നന്ദയ്ക്ക് പാതിയായി കാശിനാഥൻ മതി...

ഇനി ഈ മാതിരി വഷളൻ സംസാരവുമായി എന്റെ പിറകെ വരരുത്..

ശൗര്യത്തോടെ അതിലേറെ ദേഷ്യത്തോടെ അവൾ  അവനെ നോക്കി  കോപത്തിൽ ജ്വലിക്കുന്ന മിഴികളോടെ പറഞ്ഞു...

അവൻ അതിനു ഒന്ന് പൊട്ടി ചിരിച്ചു... ഹാഹാഹാ...

നിന്റെ തന്ത സുരേന്ദ്രൻ അന്ന് സമ്മതിച്ചിരുന്നെങ്കിൽ നിന്റെ കഴുത്തിൽ കിടക്കുന്ന താലിയിലെ  അവന്റെ പേരിന്റെ സ്ഥാനത് ഈ ഗിരിദാറിന്റെ പേര് കണ്ടേനെ.

അതിനു നിന്റെ വരുത്തൻ തന്തയാ സമ്മതിക്കാഞ്ഞേ..
നന്ദ ദേഷ്യത്തിൽ  അവനെ നോക്കി...

ഇനി  നീ ഒന്ന് കെട്ടി നിന്നെ അവൻ  ഒന്ന് തൊട്ടതാണെന്നു വെച്ചും എനിക്ക് കുഴപ്പമൊന്നുമില്ലെടി .......

ഞാനും പ്യുവർ ഒന്നും അല്ല..

എനിക്ക് നിന്നെ മതി എന്റെ ഭാര്യായായിട്ട്...
ഇനി  നീ എന്റെയൊപ്പം വരില്ലെന്നാണെങ്കിൽ നീ ഓർത്തോ... ഒരിക്കൽ ഞാൻ ദാനം കൊടുത്ത  അവന്റെ ജീവൻ ഞാൻ ഇങ്ങു എടുക്കും..അവൻ ഭീക്ഷണിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി..

നന്ദയുടെ കണ്ണുകളിൽ ഒരു നിമിഷം ഭയം നിറഞ്ഞു...

ഈ ഗിരി  പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും...
അവനെ കൊന്നിട്ടായാലും ഞാൻ നിന്നെ കൊണ്ടുപോകും...അവന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു....

നന്ദയ്ക്ക് ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി... അവന്റെ വാക്കുകൾ വീണ്ടും വീണ്ടും  കാതിൽ മുഴങ്ങി കേൾക്കുന്നു...


പെട്ടന്ന് നന്ദയ്ക്ക് കോപം വന്നു.. അവളുടെ ശരീരമാകെ പൊള്ളുന്നത് പോലെ അവൾക്ക് തോന്നി.. വർധിച്ച ദേഷ്യത്തിൽ നന്ദ ഗിരിക്ക് നേരെ വിരൽ ചൂണ്ടി..എന്റെ കാശിയേട്ടനെ ഇല്ലാതാക്കാൻ നീ ഇനി ശ്രെമിച്ചാൽ നിന്നെ ഞാൻ കൊല്ലും..

ഗിരി അവളെ നോക്കി പുച്ഛത്തിൽ ചിരിച്ചു...
നീ എന്നെ കൊല്ലാൻ ഒന്ന് പോടീ...

പെട്ടന്ന് നന്ദയുടെ കൈ ശക്തിയിൽ ഗിരിയുടെ കവിളിൽ പതിഞ്ഞു ..

ഡീീ ... അവന്റെ അലർച്ചയിൽ  നന്ദ കുടുങ്ങിപ്പോയി...

അടിച്ചു കഴിഞ്ഞു അവൾ ഞെട്ടി പോയി...
പെട്ടന്ന് ദേഷ്യം വന്നപ്പോൾ തല്ലിയതാണ്..
അവൾ വേഗം മുന്നോട്ട് ഓടാൻ തുടങ്ങിയതും ഗിരി ദേഷ്യത്തിൽ അവളെ കൈയിൽ  കടന്നു പിടിച്ചു...

അവളുടെ കുഞ്ഞി കൈ അവന്റെ ബലിഷ്ഠമായ കൈ പിടിയിൽ ഞെരിഞ്ഞുടഞ്ഞു...

നന്ദ അവന്റെ കൈയിൽ കിടന്നു കുതറി..
ആ സമയത്താണ് കാശി  ടീച്ചേഴ്സിന്റെ മീറ്റിംഗ് അറ്റൻഡ് ചെയ്ത്‌ പുറത്തേക്ക് വന്നത്.. നന്ദ പോയി കാണുമെന്നു അവൻ ഊഹിച്ചിരുന്നു..
അവൻ പുറത്തേക്ക് വരുമ്പോൾ  ആളുകൾ  എന്തൊക്കെയോ പറഞ്ഞ് നോക്കുന്നിടത്തേക്ക് അവൻ  വെറുതെ മിഴികൾ പായിച്ചു..
അടുത്ത നിമിഷം അവന്റെ കണ്ണുകളിൽ  രോക്ഷം നിറഞ്ഞു..
അവൻ വേഗം ബുള്ളറ്റിൽ  നിന്നിറങ്ങി..

ഡാാാ.....
അവന്റെ അലർച്ച കേട്ടു നന്ദ ഞെട്ടി...

കാശി അലറി കൊണ്ട്  ഗിരിക്ക് അടുത്തേക്ക് വന്നു..

പെട്ടന്നുള്ള കാശിയുടെ ചവിട്ടിൽ  ഗിരി,നന്ദയുടെ പിടി വിട്ടു മുന്നോട്ട്   ആഞ്ഞു വീണു പോയി.. നന്ദ കരഞ്ഞു കൊണ്ട് ഓടിച്ചെന്നു കാശിയെ കെട്ടിപിടിച്ചു..

കാശിയേട്ട......അവൾ വിതുമ്പി കരയാൻ തുടങ്ങി...
അവളുടെ  കരച്ചിൽ കാണെ   കാശിയുടെ ഉള്ളം നീറി... അതിലുപരി അവന്റെ കണ്ണുകളിൽ ഗിരിയോടുള്ള  ദേഷ്യം അഗ്നിയായി മാറി..

അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് കാശി  ഗിരിയെ നോക്കി..
നന്ദ അപ്പോഴും അവനെ ചുറ്റി പിടിച്ചു ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു...

ഗിരി വീണു കിടന്നിടത്തു നിന്നു എണീറ്റു കാശിക്ക് നേരെ ചീറി..
പ്ഫ... നായെ നീ എന്നെ ചവിട്ടറായോടാ പുല്ലേ...
നിനക്ക് എന്നെ ശെരിക്ക് അറിയാഞ്ഞിട്ട...
ഗിരി കാശിക്ക് നേരെ  ചീറി... കൊണ്ട് അടുത്തു...
രണ്ടുപേരും തമ്മിൽ അടിയായി..  നന്ദ കാശിയെ പിടിച്ചു മാറ്റാൻ വല്ലാതെ പാട് പെട്ടു..അപ്പോഴേക്കും ആരൊക്കെയോ വന്നു രണ്ടുപേരെയും  പിടിച്ചു മാറ്റി...

കാശിയേട്ട.. നമുക്ക് പോകാം.. അവൾ കരച്ചിലോടെ പറഞ്ഞു...
കാശി അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഗിരിയെ നോക്കി..

എന്റെ പെണ്ണിന്റെ ദേഹത്തു തൊട്ട നിന്നെ ഈ കാശി വെറുതെ വിടുമെന്ന്  കരുതണ്ട..
നിനക്കുള്ളത് ഞാൻ കണക്ക് പറഞ്ഞു മുതലും പലിശയും ചേർത്ത് തരും.
നീ കാത്തിരുന്നോ?

നീയും കാത്തിരുന്നോടാ... നിന്റെ കൈയിൽ നിന്നും ഇവളെ ഞാൻ കൊണ്ടു പോകുന്നത് കാണാനായി..കാരണം നിന്നെക്കാളെറേ ഇവളെ സ്നേഹിച്ചത് ഞാൻ ആണ്.. അത് ഇവൾക്കും അറിയാം.... അല്ലിയോടി നന്ദേ....
അവന്റെ പറച്ചിൽ കേട്ടു നന്ദ മിഴിച്ചു അവനെ നോക്കി...

പെട്ടന്ന് കാശി കലിപ്പിൽ അവനെ തല്ലാനായി കയ്യൊങ്ങിയതും നന്ദ അവനെ വിടാതെ പിടിച്ചു   വലിച്ചു കൊണ്ട് കരയാൻ തുടങ്ങി...
കാശിയേട്ട വാ... നമുക്ക് പോവാം...
എനിക്ക് പേടിയാ.... ... തല്ലുണ്ടാക്കാൻ പോവണ്ട...വാ പോകാം...കാശിയേട്ട....

അയാൾ  പറഞ്ഞാൽ  ഞാൻ എന്റെ കാശിയേട്ടനെ വിട്ടു പോവോ...
വാ.. പോകാം... തല്ലുണ്ടാക്കാൻ പോവല്ലേ കാശിയേട്ട... അവളുടെ സ്വരം നേർത്തു.. കണ്ണുകൾ നിറഞ്ഞു ഒഴുകികൊണ്ടിരുന്നു..അവൾ വെപ്രാളംത്തോടെ അവനെയും കൊണ്ട് അവിടുന്ന് പോകാൻ തിടുക്കം കൂട്ടി 


കാശി  അവളെ ചേർത്ത് പിടിച്ചു കൊണ്ട് ദേഷ്യത്തിൽ ഗിരിയെ ചെറഞ്ഞു പിടിച്ചു നോക്കി കൊണ്ടു ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു..

നന്ദ  പേടിച്ചു വിറച്ചു പിന്നിൽ കയറി.. കാശിയുടെ മുഖത്ത് നിറയുന്ന ദേഷ്യം കാണെ അവൾ ആലില പോലെ വിറയ്ക്കാൻ തുടങ്ങി...
കാശി ദേഷ്യപ്പെടുമെങ്കിലും അവനെ ഇത്രത്തോളം ദേഷ്യത്തിൽ കാണുന്നത് അവൾക്ക് പുതിയ അനുഭവമായിരുന്നു...അവൻ ദേഷ്യത്തിൽ ബുള്ളെറ്റ് സ്പീഡിൽ മുന്നോട്ട് എടുത്തു നന്ദ അവനു പിന്നിൽ  പേടിച്ചു വിറച്ചിരുന്നു.. പോകും വഴി അവർക്കിടയിൽ മൗനം നിറഞ്ഞു..

എന്തായി സേവ്യറെ  കാര്യങ്ങൾ... അന്നത്തെ പോലെ അവന്റെ മുന്നിൽ താൻ മുട്ടുമടക്കുമോ?

ദേവർമഠത്തിലെ ഇളയ ചെക്കൻ അത്ര നിസ്സാരനല്ല...
അവൻ   പണ്ടേ അടിപിടിയിൽ  മുന്നിലാ ....അവനു ഒരു പേടിയും ഒന്നിലും ഇല്ല...

പക്ഷെ... അവനിപ്പോൾ ഒരു പുതിയ ശത്രുകൂടി വന്നിട്ടുണ്ട് അതാരാണെന്നു അറിഞ്ഞാൽ അവനെ തറ പറ്റിക്കാൻ എളുപ്പമായി..
മുന്നിൽ ഇരുന്ന വിസ്കിയിലേക്ക്  ഒന്ന് രണ്ടു  ഐസ് ക്യൂബു കൂടി  ഇട്ടു കൊണ്ട് ശേഖരൻ സേവ്യറെ നോക്കി..

സേവ്യർ അയാളെ നോക്കി ഒന്ന് ചിരിച്ചു...
അവൻ എത്ര വലിയ കൊമ്പനാണെങ്കിലും എന്റെ തട്ടകത്തിൽ കയറി എനിക്കിട്ടു പണിഞ്ഞിട്ട് പോയവനാ...
അവനോടുള്ള പക താൻ മറന്നാലും ഈ സേവ്യറു മറക്കില്ല..

അവന്റെ പിന്നാലെ എന്റെ കണ്ണുകൾ ഉണ്ട്...
ഞാൻ ഒരു അവസരം കാത്തിരിക്കുവാ  ...

കൈയിൽ ഇരുന്ന വിസ്കിയും ഗ്ലാസും ചുണ്ടോടു ചേർത്ത് ഒറ്റ വലിക്ക് അകത്താക്കി കൊണ്ട് സേവ്യർ പകയോടെ  ശേഖരനെ നോക്കി..

അയാളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ടു   ശേഖരന്റെ ഉള്ളിൽ  കുളിരുകോരി..

നന്ദയും കാശിയും വീട്ടിൽ എത്തുമ്പോൾ വൃന്ദയ്ക്ക് ചുറ്റും കൂടി ഇരിക്കുന്ന ബന്ധുക്കളെ കണ്ടു അവനൊന്നു ഞെട്ടി..

രാവിലേ പോകുമ്പോൾ സുമാ അപ്പ മാത്രമേ ഇവിടെ ഉണ്ടാരുന്നുള്ളു..
ഇതെപ്പോ ഇവര് എല്ലാം കൂടി എത്തി...ഇവിടെ എന്താ അതിനും മാത്രം വിശേഷം...
ഇനി ഇതുങ്ങൾ എല്ലാം കൂടി ചേർന്നു ഈ വീട് കീഴുമെൽ മറിക്കുമോ ആവോ?

ബുള്ളറ്റു വരുന്ന ഒച്ച കേട്ടു എല്ലാവരുടെയും   കണ്ണുകൾ മുറ്റത്തേക്കായി 
കാശിയ്ക്കൊപ്പം ഇരിക്കുന്ന നന്ദയെ കണ്ടു വൃന്ദയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു..

നന്ദയെ കാണുമ്പോൾ പലരുടെയും മുഖത്ത് വിടരുന്ന ഭാവങ്ങൾ   വൃന്ദ നോക്കി കണ്ടു.. ചിലരിൽ അവളെ കാണുമ്പോൾ പുഞ്ചിരിയാണെങ്കിൽ മറ്റു ചിലരിൽ അനിഷ്ടം നിറയുന്നതും അവർ സുമയോട് അടക്കി പിടിച്ചു നന്ദയെ നോക്കി സംസാരിക്കുന്നതും കണ്ടു വൃന്ദയുടെ മനസ്സിൽ  പുതിയ  കരുക്കൾ നീങ്ങി തുടങ്ങി...അവൾ ഉള്ളിൽ ഉദിച്ച പുതിയ കുതന്ത്രവുമായി അവരെ നോക്കി പുഞ്ചിരിച്ചു...

അവളുടെ ഉള്ളിൽ നിറഞ്ഞ ഭയം മുഖത്ത് കാട്ടാതെ നന്ദ എല്ലാവരെയും നോക്കി ആർദ്രമായി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...പിന്നാലെ വന്ന കാശിയെ അവരെല്ലാരും കൂടി   അവിടെ പിടിച്ചു നിർത്തി സംസാരിച്ചു കൊണ്ടിരുന്നു..

എന്താടാ കാശി നീ ഞങ്ങളെയൊക്കെ മറന്നോ?
അങ്ങനെ മറക്കാൻ പറ്റുമോ കുഞ്ഞമ്മേ....
കാശി ചിരിയോടെ പറഞ്ഞു...

ഉവ്വേ.. ഉവ്വേ... ഇവിടുത്തെ  കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുന്നുണ്ട്...
അവനെ ആക്കി കൊണ്ട്  വലിയമ്മയുടെ എമണ്ടൻ ഡയലോഗ് വന്നു..

അവൻ അതൊരു പുഞ്ചിരിയിൽ ഒളിപ്പിച്ചു ...

അപ്പോഴും അവന്റെ ഉഉള്ളിൽ എല്ലാവരും കൂടി എന്തിനാവും വന്നതെന്ന ചിന്ത നിറഞ്ഞു..

അകത്തേക്ക് ചെന്നപ്പോൾ സോഫയിൽ ഇരിക്കുന്ന പടകളെ കണ്ടു നന്ദയുടെ കണ്ണ് തള്ളി... അപ്പോഴേക്കും കാശി അകത്തേക്ക് വന്നു അവനെ കണ്ടതും കാക്ക കൂട്ടിൽ കല്ലെറിഞ്ഞ പോലെ അവിടെ ഇരുന്ന പെൺപടകൾ അവനു ചുറ്റും അണിനിരന്നു..കലപില അലയ്ക്കാൻ തുടങ്ങി...അവൾ അതെല്ലാം കണ്ടു കിളി പാറി അവനെ നോക്കി..


പെൺപടകൾ അവനോട് കൊഞ്ചുന്നത് നമ്മുടെ കൊച്ചിന് തീരെ അങ്ങോട്ട് പിടിച്ചില്ല.. അവൾ കലിപ്പിൽ അവനെ നോക്കി കൊണ്ട് മുകളിലേക്ക് പോയി.. അമ്മ കോഫിയുമായി വരുമ്പോൾ നന്ദ പടികൾ കയറി മുകളിൽ എത്തി കഴിഞ്ഞിരുന്നു...നന്ദ കലിച്ചു തുള്ളി പോകുന്നത് കാശിയും കണ്ടിരുന്നു.. അവൻ മുകളിലേക്ക് പോകാൻ നിന്നതും അമ്മ അവനെ വിളിച്ചു..

ടാ... ചെക്കാ അവിടെ നിന്നെ...
നീ... ന്റെ കൊച്ചിനെ വല്ലോം പറഞ്ഞോ... ന്റെ കുട്ടി വല്ലാണ്ടായ കയറി പോയെ..

ഈ അമ്മയ്ക്ക് എപ്പ കണ്ടാ നേരവും ഇതേ പറയാനുള്ളോ?
കാശി കലിച്ചു തള്ളുന്നത് കണ്ടാണ് സുമയും  ജലജ വല്യമ്മയും കൂടി വന്നത്..

എന്തോന്നാടാ കാശി വന്നു കയറിയപ്പോഴേ  നിന്നു ചാടി തുള്ളണേ..
ഒന്നുല്ല വല്യമ്മേ..

വല്യമ്മ ചായ കുടിക്ക് ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വരാം...
അവൻ മുകളിലേക്ക് നടന്നപ്പോൾ  കേട്ടു സുമയപ്പച്ചിയുടെ   സംസാരം..

ആ കെട്ടിലമ്മ വന്നപ്പോഴേ മുറിയിലേക്ക് പോയി... അവിടെ തപസ്സിരിക്കാൻ പോയതാവും...  എന്ത്  സുഖമാ അവൾക്കു ഇവിടെ?

ഒന്നും ചെയ്യണ്ടല്ലോ പാച്ചാനാണെന്നും പറഞ്ഞു രാവിലേ പൊയ്ക്കോളും...
ആ വൃന്ദ മോള്   പാവം ജോലിക്കും  കൂലിക്കും പോവണ്ടു എല്ലുമുറിയെ ഇവിടെ കിടന്നു പണി എടുക്കുവാ... മറ്റവളോ... ഇവിടെ നിന്നു  തിന്നു സുഗിക്കുവല്ലേ...

ലക്ഷ്മിക്ക് എന്താ അവളെ കൊണ്ട് എന്തേലുമൊക്കെ ചെയ്യിപ്പിച്ചാൽ..
ഓഹ് അതൊന്നും പറയാണ്ടിരിക്കുന്നതാ കാര്യം..ഏട്ടത്തി അവളെ തലേൽ കേറ്റി കൊണ്ടു നടക്കുവാ.

അവൾ അല്ലെ ഇവിടുത്തെ രാജകുമാരി....

കാശിക്ക് അവരുടെ സംസാരം കേട്ടു അനിഷ്ടം തോന്നി അവൻ തിരിഞ്ഞു സുമയെ നോക്കുന്ന കണ്ടതും അവർ വേഗം കിച്ചണിലേക്ക് വലിഞ്ഞു .

ഞാൻ പറഞ്ഞത് ഇവൻ കേട്ടോ എന്തോ...വൃന്ദ മോളു പറഞ്ഞത് പോലെ ഇതുങ്ങൾ രണ്ടും കൂടി ഒന്നിച്ചോ?

അങ്ങനെ ഒന്നിച്ചാൽ ഞാൻ വിചാരിച്ച കാര്യങ്ങൾ ഒന്നും നടക്കില്ല...
ആലോചനയോടെ സുമാ  കിച്ചൻ സ്ലാബിൽ ചാരി നിന്നു..

കാശി റൂമിൽ ചെല്ലുമ്പോൾ നന്ദ കുളിച്ചിട്ട് ഇറങ്ങി വന്നത്.. അവനെ കണ്ടതും അവളുടെ മുഖം വീർത്തു..

അവൾ തല തൂവർത്തി  കൊണ്ടു  പുറത്തേക്ക് പോകാൻ തുടങ്ങിയതും കാശി വിളിച്ചു...
നന്ദേ അവിടെ നിന്നെ...
അവന്റെ സ്വരത്തിലെ കടുപ്പം കേട്ടു അവൾ ഭയത്തോടെ കാശിയെ നോക്കി...അവന്റെ മുഖത്ത് ദേഷ്യത്താൽ മിന്നിമറയുന്ന  ഭാവങ്ങൾ കണ്ടു നന്ദ വിറയലോടെ അവനെ നോക്കി നിന്നു...

തുടരും
To Top