ആത്മസഖി, തുടർക്കഥ ഭാഗം 51 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ആദി ചിരിയോടെ ഫോണിൽ നോക്കി ഇരുന്നു..

നിനക്ക് മാത്രമേ  കൂടെ നിന്നു ചതിക്കാൻ അറിയുള്ളോ...?

നീ ഇനി ഈ വീടിനു പുറത്തേക്ക് പോയാൽ അല്ലെ വൃന്ദേ.. നീ ആ ഗിരിയെ കാണുള്ളൂ... അവനെ കണ്ടാലല്ലേ നീ  കാശിയ്ക്കും നന്ദയ്ക്കും എതിരെ  കളിക്കൂ...ഞാൻ അറിയാതെ നീ ഇനി ഒന്നും ചെയ്യില്ല.. അതിനുള്ള പണി ഞാൻ തുടങ്ങി കഴിഞ്ഞു...


ഒരാഴ്ച കടന്നു പോയി.. വൃന്ദ ആ വീട്ടിൽ നല്ല മരുമകളായി അമ്മയുടെ പ്രീതി പിടിച്ചു പറ്റാനായി ഓരോന്ന് ചെയ്തു കൂട്ടുന്നത് ആദി ചിരിയോടെ നോക്കി ഇരുന്നു...



രമേടത്തിയെ...

എന്താ ഒന്നും മിണ്ടാത്തത്...

ഞങ്ങൾ ചോദിച്ചു വന്നത് തെറ്റായോ?

അതല്ല സരളേ...

അനു ഇപ്പോൾ പഠിക്കുവാ.. പഠിത്തം കഴിഞ്ഞു തീരുമാനിച്ചാൽ പോരെ..

അവളുടെ ഇഷ്ടം കൂടി ചോദിക്കണ്ടെ ..

അതിനിപ്പോ ചോദിക്കേണ്ട കാര്യമൊന്നുമില്ല..


നമ്മളൊക്കെ ബന്ധുക്കരല്ലേ  ഏട്ടത്തി...

അനു എനിക്ക് അന്യ അല്ലല്ലോ... എന്റെ  സതീഷേട്ടന്റെ മോള് അല്ലെ..

അവളെ മരുമകളായിട്ട് അല്ല ഞാൻ കാണുന്നെ..

എന്റെ മകളായിട്ട...


എന്നാലും സരളേ.. ഇന്നത്തെ കാലമല്ലേ നമ്മള്  മാത്രം തീരുമാനിച്ചാൽ മതിയോ..

കുട്ടിയോളോട് കൂടി ചോദിക്കണ്ടേ...


അതിനിപ്പോ എന്താ ഏട്ടത്തി ഇത്ര ചോദിക്കാനിരിക്കുന്നെ...


മനുവും അനുവും തമ്മിൽ ഇഷ്ടത്തിൽ തന്നെയാ...

ഞാൻ പറഞ്ഞില്ലേ വിളിച്ചപ്പോൾ കാര്യങ്ങൾ...അവരുടെ സംസാരത്തിൽ നിന്നും എനിക്ക് അന്നേ മനസ്സിലായി....


അവർക്ക് ഇഷ്ടം ആണെങ്കിൽ പിന്നെ നമുക്ക് എന്ത് ഇഷ്ടക്കേടാ.. സരളേ...

രമേടത്തിക്ക് എന്റെ മോനു വേണ്ടി അനുനെ കൊടുക്കാൻ നീരസമൊന്നും ഇല്ലല്ലോ..


രമ.... സരളേ നോക്കി ചിരിച്ചു..

എനിക്ക് എന്ത് നീരസമാ സരളേ...

എനിക്ക് അറിയാവുന്നിടമാകുമ്പോൾ കുറച്ചു ആശ്വാസമായ...

നീ അവളെ പൊന്നു പോലെ നോക്കില്ലേ...


മനുവിന്റെയും  അനുവിന്റെയും അച്ഛനും  അമ്മയും തമ്മിൽ ബന്ധം ഉറപ്പിച്ച പോലെ ചിരിച്ചു..


അനിയുമായി ഹോസ്പിറ്റലിൽ പോയി വന്ന അനു  അവരുടെ സന്തോഷത്തിന്റെ കാരണം മനസ്സിലായില്ലെങ്കിലും അവൾ അപ്പേ കണ്ടു  അവളുടെ ഉള്ളിൽ വല്ലാത്ത പരിഭ്രമം തോന്നി..

എന്റെ ഭഗവതി.... എനിക്കുള്ള അടുത്ത എന്ത് പാരയുമായിട്ടാണാവോ ഈ സാധനം വന്നത്..

മിക്കവാറും   അന്ന് എന്നോട് ഇച്ചായൻ പറഞ്ഞ കാര്യങ്ങൾ ഇവർ അറിഞ്ഞു കാണും... പരദൂഷണവും ഏഷണിയും  പറഞ്ഞു കൊടുത്ത് ഈ തള്ള എന്നെ കൊല്ലിക്കും..


മനസ്സിൽ തോന്നിയ സകല അനിഷ്ടവും മറച്ചു പിടിച്ചു അവൾ വെളുക്കെ അവരെ നോക്കി ചിരിച്ചു...


ദാ.... അനുമോൾ എത്തിയല്ലോ...സരളയുടെ പറച്ചിൽ കേട്ടു 

അമ്മ അവളെ നോക്കി....


അല്ല അനുമോളെ...അനി മോനു  എന്ത് പറ്റി..

സരള അവൾക്ക് അടുത്തേക്ക് ചെന്നു ചോദിച്ചു..


അവൻ സൈക്കിളിൽ നിന്നു വീണതാ അപ്പേ..

ഒരുപാട് മുറിഞ്ഞോടാ മോനെ..

ഇല്ല.. കുറച്ചു തൊലി പൊട്ടിയതിനാ... ഈ മഞ്ഞപല്ലി എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയത്..


അനു കണ്ണുരുട്ടി അവനെ നോക്കി പേടിപ്പിച്ചു...

ഞാൻ നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാതോണ്ട്  അവര് അതൊക്കെ വൃത്തിയാക്കി മരുന്ന് വെച്ചു.. അല്ലെങ്കിൽ കാണരുന്നു പഴുത്തു പൊട്ടി ഒലിക്കണത്..


സംസാരത്തിനിടയിൽ ഫോണിൽ നോക്കി കൊണ്ട് അനു പറഞ്ഞു...

അയ്യോ  കോളേജിൽ പോകാനുള്ള സമയം പോയി...


ഇന്നിനി  പോവണ്ട..അനു മോളെ... സമയം ഒരുപാടായില്ലേ..


അവൾ കൈയിൽ ഇരുന്ന ഫോണിലേക്ക്  ഒന്നു കൂടി നോക്കി..... സമയം ഒരുപാടായിരിക്കുന്നു . ഇന്നിനി നടന്നു ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും ആ ബസ്സും പോകും..


നന്ദേ വിളിച്ചു പറഞ്ഞേക്കാം..

അവൾ ഫോൺ വിളിച്ചെങ്കിലും നന്ദയുടെ ഫോൺ ഔട്ട്‌ ഓഫ് കവറേജ് ആയിരുന്നു..



നന്ദ കോളേജിലേക്ക് പോകാൻ   പതിവിലും ലേറ്റ് ആയിട്ടാണ് വന്നത്.. അവൾ ഓടി ഇറങ്ങിയ  വന്നപ്പോഴാണ് കാശിയും പോകാൻ ഇറങ്ങി വന്നത്..


മുറ്റത്തെ  ചെടികൾ നനച്ചു കൊണ്ടിരുന്ന അമ്മ കാശിയെ നോക്കി..


എന്താ... ലക്ഷ്മി കുട്ടി പതിവില്ലാതെ ഒരു നോട്ടം...

എന്റെ ഗ്ലാമർ കൂടിയോ...

അവൻ കള്ള ചിരിയോടെ മീശ പിരിച്ചു നന്ദേ നോക്കി കൊണ്ട് ചോദിച്ചു..


നന്ദ മുഖത്ത് ഒരുലോഡ് പുച്ഛം വാരി വിതറി അവനെ നോക്കി..


ടാ.. ചെക്കാ.. നീ കോളേജിലേക്ക് അല്ലെ...പോണേ..


മ്മ്.... അതേല്ലോ ലക്ഷ്മി കുട്ടി...


നന്ദമോളും അവിടേക്ക് തന്നെ അല്ലെ പോണേ.. നീ അതിനെ കൂടി കൊണ്ടു പോടാ ചെക്കാ...


അതിനി ഓടിപിടച്ചു ബസ്സിൽ കയറി  അങ്ങ് എത്തുമ്പോൾ ക്ലാസ്സ്‌ തുടങ്ങും ..


കാശി നന്ദയെ നോക്കി....

അവൾ   അവനെ നോക്കി കവിൾ വീർപ്പിച്ചു കൊണ്ട് അമ്മയെ നോക്കി..


സാരമില്ല അമ്മേ.. കാശിയേട്ടൻ പൊയ്ക്കോട്ടേ ഞാൻ ബസ്സിന്‌ പോയ്കോളാം..


അത് പറഞ്ഞാൽ ശെരിയാകില്ല... ന്റെ നന്ദൂട്ടി അവന്റെ കൂടെ പോ...

സാറ്.... പഠിപ്പിക്കുന്ന കുട്ടി മാത്രമല്ല നീയ്... അവന്റെ ഭാര്യ കൂടി ആണെന്ന് അവിടെ എല്ലാർക്കും അറിയാന്നു ഇവൻ തന്നെ അല്ലെ പറഞ്ഞെ...

സ്വന്തം ഭാര്യയെ.... ഒന്ന് കോളേജിൽ വിട്ടുന്നു കരുതി ആകാശം ഇടിഞ്ഞു വീഴില്ല..

ഇനി വീണച്ചാലും ഇവന്റെ ഗ്ലാമർ വെച്ചു ഇവൻ തടഞ്ഞോളും..


ഓഹ്... എനിക്കിട്ട് ഊതിയതല്ലേ ലക്ഷ്മി കുട്ടി..



ആകാശം ഇടിഞ്ഞു വീഴിലായിരിക്കും ഏട്ടത്തിയെ...

പക്ഷെ.. മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഡിവോഴ്സ് ആകേണ്ടതാ.. അതൊന്നു ഏട്ടത്തി ചിന്തിക്കുന്ന നല്ലതാ...


പെട്ടന്ന് നന്ദയൊന്നു ഞെട്ടി....


ഗേറ്റിനു ഫ്രണ്ടിൽ ആട്ടോ ഇറങ്ങി അകത്തേക്ക് വന്ന സുമയെ കണ്ടു ലക്ഷ്മിയുടെ മുഖം ചുളിഞ്ഞു.


ഓഹ്... ഇവൾ വീണ്ടും വന്നോ കുടുംബത്തു നാശം വിതയ്ക്കാൻ..

മനസ്സിൽ നിറഞ്ഞ നീരസത്തോടെ  ലക്ഷ്മി കാശിയോടും നന്ദയോടും പോകാൻ പറഞ്ഞു..


അടുക്കളയിലെ  ജനാലഴികളിൽ കൂടി   നന്ദയും കാശിയും പോകുന്നത് വൃന്ദ കണ്ടിരുന്നു...

അവർ തമ്മിൽ ഒന്നിച്ചോ എന്ന് അവളുടെ ഉള്ളിൽ തോന്നി തുടങ്ങി..

അവൾ ആ ദേഷ്യത്തിൽ മുന്നിൽ ഇരുന്ന പച്ചക്കറി വെട്ടിയത് വിരലിൽ ആയിരുന്നു..വിരൽ മുറിഞ്ഞു ചോര ഒഴുകാൻ തുടങ്ങി...



കാശിയോടൊപ്പം ചേർന്നിരുന്നു ബുള്ളറ്റിയിൽ പോകുമ്പോൾ അവളുടെ ഉള്ളിൽ കുളിരു കോരി... എത്ര തവണ കാശിയോടൊപ്പം വീട്ടിൽ ആരും അറിയാതെ  അവനോട് പറ്റിച്ചേർന്നു കറങ്ങിയിട്ടുണ്ട്...ഈ സമയം കാശിയുടെ ഓർമ്മയിൽ നന്ദയോടൊപ്പം ആദ്യമായി ബുള്ളറ്റിയിൽ പോയത്  തെളിഞ്ഞു..വന്നു...


ഓർമ്മകൾ ഗതിവേഗം പിന്നിലേക്ക് ഊളിയിട്ടിട്ടു...


നിറയെ പൂത്തു നിൽക്കുന്ന വെള്ള മന്ദരത്തിനു ചുവട്ടിൽ ബുള്ളെറ്റ് ഒതുക്കി കാശി നന്ദയെ കാത്തു നിന്നു...

ഇടയ്ക്കിടെ അവന്റെ കണ്ണുകൾ തന്നെ കടന്നു പോകുന്നു ബസ്സിന്റെ നെയിം ബോഡുകൾ വായിച്ചു കൊണ്ടിരുന്നു...

അവളെ കാണാത്ത വന്നപ്പോൾ മുഖത്ത് നീരസം നിറഞ്ഞു..

പെട്ടന്ന് അവന്റെ കണ്ണ് 

നീലാംബരി.. എന്നാ  ബസ്സിന്റെ നീല ബോഡിൽ ഉടക്കി.. കാശിയുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ പുഞ്ചിരി വിടർന്നു...

അവൻ വേഗം ആ ബസ്സിലേക്ക് നോക്കി...നിന്നു....

കുറച്ചു അപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങി നാലു പാടും വീക്ഷിച്ചു ശ്രെദ്ധയോടെ വരുന്നവളെ അവൻ നിറഞ്ഞ ചിരിയോടെ നോക്കി കൊണ്ട് മന്ദരത്തിനു കീഴിലേക്ക് കയറി നിന്നു..


ഇളം പിങ്ക് ടോപ്പും വൈറ്റ് കട്ട്‌ പാന്റും കാലിൽ ഒരു പിങ്ക് കളർ ഷൂവും ഇട്ട് കൊണ്ട് അവൾ റോഡ് മുറിച്ചു അവന്റെ അടുത്തേക്ക് വന്നു..


അവളെ കണ്ടതും കാശി കപട ദേഷ്യത്തിൽ ചൂടായി..

ഞാൻ എത്ര നേരമായി നിന്നെ നോക്കി നിൽക്കുന്നു..

നിനക്ക് നേരത്തെ ഒന്ന് വന്നൂടെ..പെണ്ണെ....


അതെങ്ങനെയാ മൂടിപ്പുതച്ചു ഉറങ്ങിക്കാണും...


നന്ദ കണ്ണുരുട്ടി അവനെ പേടിപ്പിക്കും പോലേ നോക്കി..


അയ്യടാ... മോനെ... നേരത്തെ വരാൻ ഞാൻ സ്കൂളിലേക്ക് അല്ല പോണേ... ഇന്ന് സ്കൂൾ ഇല്ലാത്ത ദിവസമാ...മോൻ അതങ്ങു മറന്നോ...?


ചേച്ചിയോടും അമ്മയോടും എന്തെല്ലാം കള്ളങ്ങൾ പറഞ്ഞ  ഞാൻ വീട്ടിൽ നിന്നു ഒന്നിറങ്ങിയേ..

അതിന്റെ പാട് എനിക്കെ അറിയൂ..


അതിന്റെ കൂടെ  എനിക്ക് ഈ സ്റ്റോപ്പ്‌ അറിയത്തുമില്ല... ഞാൻ ഈ റൂട്ട് വന്നിട്ടില്ല.. എത്ര കഷ്ടപെട്ട  ഈ തെറ്റികവല കണ്ടു പിടിച്ചത്.. അടുത്തിരുന്ന അമ്മയോട് എത്ര തവണ ഈ സ്ഥലം എത്തിയൊന്നു ഞാൻ തിരക്കി..അവർക്ക് ആണെങ്കിൽ ഞാൻ ചോദിക്കുന്നതിൽ അനിഷ്ടവും ഉണ്ടായിരുന്നു...അതിന്റെ നീരസം ഞാൻ ആ മുഖത്ത് കണ്ടതാ...


എന്റെ ബുദ്ധിമുട്ട് കാശിയേട്ടന് അറിയണ്ടല്ലോ...?

ഈ ബുള്ളറ്റും എടുത്തു  ഹെൽമെറ്റും വെച്ചു ഇങ്ങു പോന്നാൽ പോരെ..

പെണ്ണ് നിന്നു കലിച്ചു...


വെറുതെ പെണ്ണിനോട് ഒന്ന് മുട്ടി നോക്കിയ കാശി അബദ്ധക്കാരനെ പോലെ അവളെ നോക്കി..

പുല്ലു ഇവളോട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ല...എന്ന് അവനു തോന്നി പോയി..

ഇവളാണെങ്കിൽ നാവിനു എല്ലില്ലാത്ത പോലെ പറഞ്ഞോണ്ടിരിക്കുവാ...

നിർത്തുന്നുമില്ല..


ഞാൻ ചോദിച്ച  ഒരു ചെറിയ കാര്യത്തിന് ഇത്രേം ഉണ്ടോ പറയാൻ..ഒരു ചെറിയ വാക്ക് കൊടുത്താൽ ഈ പെണ്ണ് അതിന്നു ഒരു കഥ തന്നെ ഉണ്ടാക്കും...

പ്രേമിച്ചപ്പോൾ   ഞാൻ  ഓർത്തില്ലല്ലോ ഭഗവാനെ ഈ  നാവിന്റെ  നീളം  കുറയ്ക്കേണ്ടി വരുമെന്ന്..


ഉരുളയ്ക്ക് ഉപ്പേരി പോലെയാ മറുപടി...


എന്റെ പൊന്നു നന്ദേ.. നീ അത് വിട്ടേ..

നിന്റെ നാക്കിനു നീളകൂടുതൽ കുറച്ചു കൂടുതലാണെന്നു ഞാൻ ഓർത്തില്ല..

നീ വന്നു കയറാൻ നോക്ക്..

ഇനി അതിന്റെ പേരിൽ പിണങ്ങാതെ..

അവൾ മുഖം വീർപ്പിച്ചു അവനെ നോക്കി...

ഇങ്ങനെ വീർപ്പിക്കാതെടി... ബലൂൺ പോലെ വീർത്തു വീർത്തു അതിപ്പോ പൊട്ടി പോകും.

നീ കയറാൻ നോക്ക്.. നമുക്ക് പോകണ്ടേ...

നിന്റെ ആഗ്രഹംപോലെ ....നമുക്ക് കറങ്ങണ്ടെ...


അവൾ പതുങ്ങി പരുങ്ങി നിന്നു..

കാശി ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവളെ നോക്കി...

എന്താടി നോക്കി നിൽക്കുന്നെ കയറാൻ നോക്ക്..

കാശിയേട്ട എനിക്ക് എന്തോ പേടി തോന്നുന്നു... ആരെങ്കിലും  നമ്മളെ കണ്ടാൽ.. അച്ഛൻ എന്നെ കൊല്ലും.


എന്റെ... പൊന്നു വായാടി പേടിക്കാതെ കയറെഡി...ആരും അറിയാതെ ഇരിക്കാനല്ലേ ഇത്രേം ദൂരെ ഉള്ള സ്റ്റോപ്പിൽ ഇറങ്ങിയേ...

വെറുതെ ഇരുന്ന എന്നെ വിളിച്ചു ഒരോ മോഹങ്ങൾ പറഞ്ഞിട്ട് ഇപ്പോൾ എന്റെ കൂടെ വന്നില്ലെങ്കിൽ നിനക്ക് നല്ല വീക് വെച്ചു തരും..

കാശി ചൂടായി തുടങ്ങി..


ഹെൽമെറ്റ് ഇല്ലേ?

ഏഹ്...ഹെൽമെറ്റ്‌ കിട്ടിയില്ല ആ മനു കൊണ്ട് പോയി..


ഹെൽമെറ്റ് ഇല്ലാണ്ട് ഞാൻ വരില്ല..

അയ്യോ...എനിക്ക് പേടിയാ..


പേടി... അതും നിനക്ക്... എന്റെ പിന്നാലെ ഇഷ്ടം പറഞ്ഞു നടന്നപ്പോൾ ഈ പേടി ഇല്ലാരുന്നോ എന്റെ മോൾക്ക്..


അവൾ കണ്ണും കൂർപ്പിച്ചു അവനെ നോക്കി..

എന്റെ പൊന്നു നന്ദേ... നിന്റെ  ഈ നോട്ടത്തിലാ ഞാൻ വീണേ...


എന്റെ പൊന്നു നന്ദേ.... നീ ഇങ്ങനെ നോക്കി കൊല്ലാതെന്നെ...  ഹെൽമെറ്റ്‌ ഞാൻ പോണ വഴി വാങ്ങിത്തരാം..


നിന്റെ ഈ പേട്ട് തലയിൽ ഒരു ഹെൽമെറ്റ് വെച്ചാൽ പോരെ..

ഹെൽമെറ്റ്‌ കിട്ടിയില്ലെങ്കിൽ ഞാനൊരു തണ്ണിമത്തൻ വാങ്ങി മുറിച്ചു വെക്കാം.. അതാവുമ്പോ നിന്റെ ഈ  പൊട്ട തല ഒന്ന് തണുക്കും..


പൊട്ടത്തല നിങ്ങടെ... അവൾ പിറുപിറുത്തു കൊണ്ട്  

ബുള്ളറ്റിൽ കയറി അകന്നിരുന്നു..

എന്തോന്നാടി ഇത്...

ഇന്ത്യയും പാകിസ്താനുമോ?

നീ ഇങ്ങനെ ഗ്യാപ്പിട്ടിരിക്കാൻ...

ഇങ്ങോട്ട് ചേർന്നിരിക്കു നന്ദേ...എന്നാലല്ലേ ഒരു ത്രില്ലുള്ളു...

അവൾ കുറച്ചു കൂടി നീങ്ങി ഇരുന്നു അപ്പോഴും അവർക്കിടയിൽ ഗ്യാപ്പിന്റെ അകലം അങ്ങനെ തന്നെ നിന്നു.

നിനക്ക് എന്നെ ഒന്ന് കെട്ടിപിടിച്ചൂടെ...

അയ്യടാ... ആ പൂതി മനസ്സിൽ വെച്ചാൽ മതി...


കാശി കലിപ്പിൽ ബുള്ളെറ്റ് മുന്നോട്ടു എടുത്തു വേഗത കൂട്ടിയതും നന്ദ പേടിച്ചു അവനെ  അള്ളിപ്പിടിച്ചു ചുറ്റി പിടിച്ചു ഇരുന്നു..


എന്റെ പൊന്നു നന്ദേ ഇങ്ങനെ ഒന്ന് ഇരിക്കാനാണോ നീ ഇത്രയൊക്കെ ബിൽഡപ്പിട്ടു വെറുതെ എന്റെ എനർജി കളഞ്ഞേ..


നന്ദ അവനെ നോക്കി കോക്രി കാട്ടി...


പോകും വഴി അവളുടെ നിരന്തരമുള്ള ശല്യം സഹിക്കാൻ വയ്യാതെ കാശി ഹെൽമെറ്റ്‌ വാങ്ങി കൊടുത്തു..

ഹെൽമെറ്റും വാങ്ങി തലയിൽ ഉറപ്പിച്ചു നന്ദ കാശിയെ ചുറ്റി പിടിച്ചിരുന്നു...

ഹോ... ഈ ഹെൽമെറ്റ് ഇട്ടോണ്ട് പോകാൻ ഒരു സുഖമില്ല നന്ദേ.. ഇങ്ങനെ ചേർന്നിരിക്കുമ്പോളുള്ള  ആ ഫീലിംഗ്സ് അങ്ങോട്ട് ശെരിയാകുന്നില്ല...നീ പറഞ്ഞപോലെ ചേർന്നിരുന്നു പോകുമ്പോൾ കിട്ടുന്ന ആ റൊമാന്റിക് മൂഡ് അങ്ങോട്ട് ശെരിയാകുന്നില്ല... നന്ദേ....


നമുക്ക് ഈ ഹെൽമെറ്റ്‌ അങ്ങ് മാറ്റിയാലോ..


അയ്യടാ... എന്നിട്ട് വേണം എന്റെ വീട്ടിൽ അറിയാൻ...


നിനക്ക്  ഈ ബീച്ചില്ലെങ്കിലും ഹെൽമെറ്റ്‌ ഒന്നു ഊരികൂടെ..

എനിക്ക് പേടിയാ അച്ഛനെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വീട്ടിൽ അറിയും..


ഇതിപ്പോ... എനിക്ക് കണ്ണ് കിട്ടാതെ കൂടെ കൂട്ടിയ കോലം പോലെയായി...

ഇതിലും നല്ലത്   നീ വീട്ടിൽ ഇരിക്കുന്നതായിരുന്നു..


ഇനി ഇപ്പൊ ഈ ഹെൽമെറ്റ് മാറ്റി വേറെ എന്തെകിലും കണ്ടു പിടിക്കണം ഈ പൊട്ടികാളിയുടെ  കൂടെ  ചുറ്റണമെങ്കിൽ ...


ബീച്ചിലൊക്കെ കറങ്ങി തിരിച്ചു പോകുമ്പോൾ കാശി അവൾക്ക് ഒരു ഫർദ്ദ വാങ്ങി കൊടുത്തു...


അതു കണ്ട നന്ദയുടെ മിഴിച്ചുള്ള അന്നത്തെ  നിൽപ് ഒരിക്കൽ കൂടി ഓർത്തതും കാശിയുടെ ചുണ്ടിൽ ചിരി വിടർന്നു.. കാശി ചിരിയോടെ മിററിൽ കൂടി നന്ദേ നോക്കി..അപ്പോഴേക്കും കോളേജ് എത്തി.. അവളെ  അവിടെ ഇറക്കിയിട്ട് അവൻ  പതിയെ ചോദിച്ചു...

നന്ദേ.... അന്നത്തെ ആ ഫർദ്ദ.. നീ കളഞ്ഞോ?

അവൾ ചിരിയോടെ അവനെ നോക്കി.. പിന്നെ കപട  ഗൗരവത്തിൽ കണ്ണും ഉരുട്ടി ക്ലാസ്സിലേക്ക് നടന്നു..


ക്ലാസ്സിൽ എത്തിയിട്ടയും അവളുടെ ചുണ്ടിൽ തങ്ങിയ പുഞ്ചിരി മാഞ്ഞില്ല.. അവൾ ചിരിയോടെ  സീറ്റിൽ ചെന്നിരുന്നു.. ആ ഫർദ്ദയിൽ എത്ര കാലങ്ങൾ കാശിയേട്ടനൊപ്പം ചുറ്റിയിട്ടുണ്ട്.. ഓർമ്മികുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.. നിറം മങ്ങി മാറ്റി നിർത്തിയ പ്രണയ നിമിഷങ്ങൾ മാനത്തു മഴവില്ല്  വിരിച്ചപോലെ  തെളിഞ്ഞു വരുന്നു... ആ വിരിഞ്ഞ ഏഴു വർണങ്ങളിലും ഒളിച്ചിരിക്കുന്നത് നിങ്ങളോടുള്ള എന്റെ അടങ്ങാത്ത പ്രണയമാണ് കാശിയേട്ട... ആ പ്രണയം ഒരിക്കലും  മഴവില്ല് മായും പോലെ മായില്ല...എന്റെ ഹൃദയത്തിന്റെ   ഉള്ളിൽ അവ ഇങ്ങനെ  നിറങ്ങൾ വാരിതൂകി നിൽക്കും..


കാശി ക്ലാസ്സിൽ വന്നപ്പോഴാണ് നന്ദയ്ക്ക് ബോധോദയം ഉണ്ടായത്. അവൾ  തന്റെ അരികിലേക്ക് നോക്കി അനു വന്നില്ലെന്നു കണ്ടതും അവളുടെ മുഖം മങ്ങി..


കാശിയേട്ടന്റെ ഓർമ്മയിൽ മുങ്ങി അനുനെ മറന്നു പോയി.. അവൾക്ക് അതിൽ വല്ലാത്ത വിഷമം തോന്നി.അവൾ ഫോൺ എടുത്തു അനുനെ വിളിച്ചു .  അവൾ കാൾ എടുക്കാതെ ഇരുന്നപ്പോൾ  നന്ദയ്ക്ക് സങ്കടം തോന്നി...അന്നത്തെ ദിവസം അവൾ തനിച്ചു ആയപോലെ അവൾക്ക് തോന്നി തുടങ്ങി..


ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ  ആണ് നന്ദയുടെ മുന്നിൽ വലിയ ശബ്ദത്തോടെ റോയൽ എൻഫീൽഡിന്റെ ബുള്ളെറ്റ് വന്നു നിന്നത്...


കാശി ആവുമെന്ന് കരുതി പുഞ്ചിരിയോടെ  അവൾ കണ്ണുകൾ വിടർത്തി നോക്കി...


മുന്നിൽവഷളൻ ചിരിയോടെ തന്നെ  ഉഴിഞ്ഞു നോക്കി നിൽക്കുന്ന ഗിരിയെ കണ്ടു നന്ദ ഞെട്ടി വിറച്ചു നിന്നു...


തുടരും

To Top