ആത്മസഖി, തുടർക്കഥ ഭാഗം 50 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വൃന്ദേ....നിന്റെ മുന്നിൽ കൂടി ഞാൻ അവളെ ചേർത്ത് പിടിച്ചു നടക്കും  അല്ലെങ്കിൽ നീ കണ്ടോ...അവളെ ഒരിക്കലും ഈ കാശി ഉപേക്ഷിക്കുമെന്നു നീ കരുതണ്ട.. അതിനു വേണ്ടി നീ കരുക്കൾ എത്ര വേണമെങ്കിലും നീക്കിക്കോ...കാശിയിൽ നിന്നു നന്ദയ്ക്കോ നന്ദയിൽ  നിന്നു കാശിക്കോ മരണത്തിലൂടെ അല്ലാതെ ഒരു മടക്കമില്ല...


നന്ദ താഴേക്ക് ചെല്ലുമ്പോൾ   അമ്മ ചായയുമായി  ഹാളിലേക്ക് വന്നത്.. അവളെ കണ്ടതും അമ്മ പുഞ്ചിരിച്ചു...അവളും ചിരിയോടെ അവരെ പറ്റിച്ചേർന്നു നിന്നു..

വൃന്ദ പുറത്തു നിന്നും അകത്തേക്ക് വരുമ്പോൾ ആദിയോട് എന്തൊക്കെയോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അമ്മയെയും നന്ദയെയുമാണ് കണ്ടത് അവൾക്ക്  അത് കണ്ടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി..



അവൾ ആദിക്ക് അടുത്ത് വന്നിരുന്നിട്ടും ആദി അവളെ മൈൻഡ് ചെയ്യാതേ നന്ദയോട് കോളേജിലെ വിശേഷങ്ങളൊക്കെ ചോദിച്ചു കൊണ്ടിരുന്നു..


ആദി നന്ദയോട് കാട്ടുന്ന അടുപ്പം വൃന്ദയ്ക്ക് തീരെ പിടിച്ചില്ല..

അവൾ നന്ദയെ നോക്കി.. അവൾ സന്തോഷത്തോടെ ആദി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നതിനൊപ്പം അവൾ ഓരോന്ന് അവനോട് ചോദിച്ചു കൊണ്ടിരുന്നു..


പെട്ടന്ന് വൃന്ദ.. നന്ദേ.. വിളിച്ചു

.

വൃന്ദയുടെ സ്നേഹം നിറഞ്ഞ വിളിയിൽ നന്ദ തല ഉയർത്തി അവളെ നോക്കി..


നിനക്ക് പഠിക്കാൻ ഒന്നുല്ലേ മോളെ..

അറിയാത്ത എന്തേലും ഉണ്ടെങ്കിൽ ചേച്ചി പറഞ്ഞു തരാം..


നന്ദ അത്ഭുതത്തോടെ അവളെ നോക്കി.. കുറെ നാളുകൾക്കു ശേഷമാണ് ചേച്ചി ഇത്ര സ്നേഹത്തോടെ തന്നെ വിളിക്കുന്നത്..

എന്തുകൊണ്ടോ ആ വിളി കേട്ടപ്പോൾ അവളുടെ ഹൃദയമൊന്നു പിടഞ്ഞു.. ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരിക്കൽ ഈ വിളി ഒന്ന് കേൾക്കാൻ പക്ഷെ ഇപ്പോൾ ഈ വിളി കേൾക്കുമ്പോൾ മനസ്സിൽ ഒരു മരവിപ്പാണ്.


എന്റെ നന്ദുനു മാത്‍സ് കുറച്ചു പാടാ.. വാ ചേച്ചി പറഞ്ഞു തരാം..

സ്നേഹത്തോടെ അവൾക്ക് അരികിൽ വന്നിരുന്നു വൃന്ദ പറയുന്നത് അമ്മാ പുഞ്ചിരിയോടെ നോക്കി കൊണ്ട് ചായ കുടിച്ചു...


ചായ കുടിച്ചിട്ട് ചെന്നട്ടെ നന്ദമോളെ...

വൃന്ദ അറിയാത്ത ഭാഗങ്ങൾ പഠിപ്പിക്കും....

അമ്മാ   വൃന്ദയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു..


പെട്ടന്നാണ് കാശി താഴേക്ക് വന്നത്..അവൻ നന്ദേ നോക്കി കൊണ്ട് പറഞ്ഞു..

ഞാൻ പഠിപ്പിച്ചോളാം അവളെ... അവളുടെ ഐ ക്യു ലെവൽ എനിക്കെ അറിയൂ അവൾ എന്റെ സ്റുഡന്റല്ലേ...


ഇവളുടെ റിലെ മൊത്തം പോയതാ...ഈ തലയിൽ ഒന്നും ഇല്ല എന്റെ ലക്ഷ്മി കുട്ടി.... ഇനി ഞാൻ എന്തേലുമൊക്കെ പഠിപ്പിച്ചു എടുക്കണം.. കള്ള ചിരിയോടെ പറയുന്ന കാശിയെ നന്ദ കണ്ണുരുട്ടി നോക്കി..


വൃന്ദ നീരസത്തോടെ  അവനെ നോക്കി..അവൾക്ക്  എന്തെന്നില്ലാത്ത ദേഷ്യം തോന്നി..

അവൾ സംശയഭാവത്തിൽ കാശിയെ നോക്കി..



അതുമല്ല ഇവൾ എന്റെ ഭാര്യ ആണെന്ന് അവിടെ എല്ലാർക്കും അറിയാം.. അപ്പോൾ പിന്നെ ഇവൾ പഠിക്കാതെ ഇരുന്നാൽ അതിന്റെ നാണക്കേട് എനിക്ക് അല്ലെ...എനിക്ക് നാണം കെടാൻ വയ്യ.. കാശി അല്പം ഗൗരവത്തിൽ പറഞ്ഞു...


നന്ദ അവനെ മിഴിച്ചു നോക്കി..

ഈശ്വര കണ്ണ് പൊട്ടുന്ന കണക്കു തന്നു എന്നെ കൊല്ലനാണോ  പഠിക്കാൻ വിളിക്കുന്നെ..ഈ പഠിപ്പിസ്റ്റ്...


അറുക്കാൻ കൊണ്ടു പോണ അറവുമാടിനെ പോലെയാ ഇങ്ങേരു എന്നെ കണക്കു പഠിപ്പിച്ചാലുള്ള എന്റെ അവസ്ഥ..

ഈശ്വര... എന്നെ കാത്തോണേ...



മനുവേട്ട....

ഞാൻ എത്ര ദിവസമായി വിളിക്കുന്നു...

എന്റെ ക്ലാസ്സൊക്കെ കഴിയാറായി... വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു അമ്മയും അച്ഛമ്മയും വിളിച്ചു കൊണ്ടിരിക്കുവാ...


കാര്യം എന്താണെന്നു അറിയില്ല...

അച്ഛൻ എന്റെ കല്യണം ഉറപ്പിച്ചു കാണും...


എന്താ മനുവേട്ടാ ഒന്നും പറയാത്തെ...

എന്നെ ചതിക്കാനാണെങ്കിൽ ഉറപ്പായിട്ടും ഞാൻ മരിക്കും..

ഫോണിൽ കൂടി കേൾക്കുന്ന അവളുടെ വാക്കുകൾക്ക് മറുപടി പറയാനാവാതെ  മനു മൗനത്തിലായി..


നിങ്ങൾ എന്താ മനുഷ്യ ഒന്നും മിണ്ടാതെ... ഞാൻ പറയുന്നത് കേൾക്കുന്നില്ലേ...

അതോ ഇനി എന്നെ മറന്നു വേറെ ആരെയെങ്കിലും ആ മനസ്സിൽ ഉറപ്പിച്ചോ...


എന്നെ ചതിക്കാനാണെകിൽ ഉറപ്പായും ഞാൻ  നിങ്ങടെ വീട്ടിൽ വന്നു വിഷം കഴിച്ചു മരിക്കും..


അവളുടെ സംസാരം കാടു കയറി തുടങ്ങിയതും മനു മൗനം വെടിഞ്ഞു..

സംസാരിച്ചു തുടങ്ങി..

എന്റെ ജിഷേ നീ പറയുന്നതെല്ലാം ഞാൻ കേട്ടോണ്ടിരിക്കുവാ..

നിനക്ക് അറിയാല്ലോ നിന്റെ തന്ത ആ ശേഖരൻ എന്തായാലും ഞാൻ വന്നു പെണ്ണ് ചോദിച്ചാൽ നിന്നെ തരില്ല.. അതിന്റെ കൂടെ എന്റെ അമ്മയ്ക്ക് നിന്നെ പണ്ടേ ഇഷ്ടമല്ല... അമ്മയും സമ്മതിക്കില്ല...

ഓഹ്.. അപ്പൊ എന്നെ നൈസായിട്ട് ഒഴിവാക്കുവാണല്ലേ?

അവളുടെ കരച്ചിൽ  ഉയർന്നു..


എന്റെ പൊന്നു ജിഷേ ഞാൻ ഒന്ന് പറഞ്ഞോട്ടെ അതിനു മുന്നേ നീ ഇങ്ങനെ കരയാതെ..


ഹും പറ.. പറ.. മോൻ പറഞ്ഞു വരണത് എവിടേക്ക് ആണെന്ന് എനിക്ക് അറിയാം.


ടി... നിനക്ക് ഞാൻ  വന്നു വിളിച്ചാൽ  എന്റെ കൂടെ ഇറങ്ങി വരാൻ പറ്റുമോ?

അതിനുള്ള ധൈര്യം കുന്നെടത്തു ശേഖരന്റെ മോൾക്കുണ്ടോ?

ഉണ്ടെങ്കിൽ   എനിക്ക് ഒരു പ്രേശ്നവും ഇല്ല..


പെട്ടന്ന് അവളുടെ വാക്കുകളിൽ വിറയൽ ബാധിച്ചു..

ഇറങ്ങിയൊക്കെ വരാന്നു വെച്ചാ... എനിക്ക് അതിനുള്ള ധൈര്യമില്ല മനുവേട്ടാ...

ഉറപ്പായും അച്ഛൻ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല..


എല്ലാം നീ തന്നെയാ പറയണേ..

ഞാൻ എന്താ ചെയ്യേണ്ടത് അതുടി നീ പറ...

നിന്റെ അച്ഛന്റെ കാല് പിടിക്കണോ... അതിന്റെ കൂടെ നിന്റെ ആങ്ങള നാട്ടിൽ ഉണ്ട്..


ജിതേട്ടൻ  വീട്ടിൽ ഉണ്ടോ?

ആ ഉണ്ട്...


എന്നാൽ എല്ലാം പോയി... ജിത്തേട്ടനെങ്ങാനം നമ്മുടെ കാര്യമറിഞ്ഞാൽ എനിക്ക് ഓർക്കാൻ കൂടി വയ്യ..


നീ ഓർക്കേണ്ട... നിനക്ക് ഒന്നും പറ്റുമെങ്കിൽ നീ എന്നെ വിട്ടിട്ട് നിന്റെ വീട്ടുകാര് പറയുന്ന ആളെ കെട്ട്.. അല്ലാണ്ട് ഞാൻ എന്ത് പറയാനാ.. ഞാൻ എന്ത് പറഞ്ഞാലും നിനക്ക് പേടിയാ..


നിന്നെ പ്രേമിച്ച നേരത്തു ഞാൻ വേറെ ആരെയെങ്കിലും പ്രേമിച്ചിരുന്നേൽ കുറച്ചു ധൈര്യമെങ്കിലും കാട്ടിയേനെ..

ഇത് ഒരു ധൈര്യവും ഇല്ലാത്ത ഒരു കുട്ടിത്തീവാങ്കിനെ ആയി പോയി പ്രേമിച്ചത്..

അടക്കി പിടിക്കാനും പറ്റണില്ല വിട്ടു കളയാനും പറ്റണില്ല..


എനിക്ക് ഓരോന്ന് ഓർത്തു ഭ്രാന്ത്‌ പിടിക്കുവാ.. അതിന്റെ കൂടെ ഞാൻ ആരോടും പറഞ്ഞിട്ടില്ല നമ്മുടെ ബന്ധം..


ഞാൻ ഒന്നു ആലോചിച്ചിട്ട് രാത്രി വിളിക്കാം...

ഫോൺ എടുക്കണേ മനുവേട്ടാ....


എടുക്കാം പെണ്ണെ.. കഴിഞ്ഞ ദിവസത്തെ കൂട്ട് തല്ലു കൂടാനാണെകിൽ നീ വിളിക്കണ്ട..


ഞാൻ വിളിക്കും തല്ലു കൂടനായാലും സ്നേഹിക്കാനായാലും എനിക്ക് എന്റെ മനുവേട്ടനെ ഉള്ളൂ..


അവൻ ചിരിയോടെ കാൾ വെച്ചു കൊണ്ട് ആലോചനയോടെ നിന്നു..


ഒരു ആവേശത്തിൽ പെണ്ണിനോട് ഇറങ്ങി വരാൻ പറഞ്ഞു.. അമ്മ എന്തായാലും വീട്ടിൽ കയറ്റില്ല...

ഒരു ജോലി ഒട്ടു ആയിട്ടും ഇല്ല.. ഇനിയും ഇങ്ങനെ കളിച്ചു  രസിച്ചു നടന്നാൽ പറ്റില്ല...


അവളെ ഉപേക്ഷിക്കാനും തനിക്ക് ആവില്ല.. അതുകൊണ്ട് എവിടെ എങ്കിലും ഒരു ജോലി നോക്കണം..



ബിന്ദുവേ.... ബിന്ദു....

സുരേന്ദ്രന്റെ വിളി കേട്ടു  നിലവിളക്കിന് മുന്നിൽ തൊഴുതു ഇരുന്ന  ബിന്ദു എണീറ്റു  അകത്തേക്ക് വന്നു..


എന്താ... സുരേന്ദ്രേട്ടാ... തൃസന്ധ്യക്ക് ഒന്ന് വിളക്ക് വെച്ചു തൊഴാനും സമ്മതിക്കില്ലേ നിങ്ങൾ..


അയാൾ സോഫയിൽ ഇരുന്നു കൊണ്ട് അവരെ നോക്കി..

അയാളുടെ  മുഖത്തെ തെളിമാ മങ്ങിയിരുന്നു..


എന്താ... സുരേന്ദ്രേട്ടാ... അവർ ആധിയോടെ  അയാൾക്ക് അരികിൽ വന്നിരുന്നു..


വൃന്ദ... എന്താടി ഇങ്ങനെ ആയിപോയെ...

അവള് നമ്മടെ മകള് തന്നെയല്ലേ.. എന്നിട്ട് എന്താടി അവൾ നമ്മളെ പോലെ ചിന്തിക്കാത്തതും പെരുമാറാത്തതും..


എനിക്ക് അതറിയില്ല സുരേന്ദ്രേട്ടാ...

അവൾക്ക് എന്താണ് നന്ദയോടുള്ള വെറുപ്പെന്നു..

ഈ വീട്ടിൽ ഒന്നിച്ചു കഴിഞ്ഞപ്പോൾ അവർ തമ്മിൽ അടിപിടി കൂടി അധികം ഞാൻ കണ്ടിട്ടില്ല.. നന്ദ മോളെ ന്നുള്ള അവളുടെ വിളി കേൾക്കാൻ പോലും എന്ത് രസമായിരുന്നു..


പിന്നെ എപ്പോഴാ  അവൾക്ക്  നന്ദയോട് ഇത്ര വെറുപ്പ് തോന്നി തുടങ്ങിയെ..

എനിക്കും അറിയില്ലെടി  ബിന്ദു....


വൃന്ദമോളിപ്പോ നമ്മുടെ ആ പഴയ വൃന്ദയല്ല...

അവളിപ്പോ നന്ദയെ ഒരു ശത്രുനെ പോലെയാ കാണുന്നെ..


എനിക്ക് ഇപ്പൊ നന്ദയും വൃന്ദയും ഒന്നിച്ചു ഒരു വീട്ടിൽ കഴിയുന്നതോർത്തു വല്ലാത്ത ഭയമാടി...

ഇന്നത്തെ കാലം വല്ലാത്ത മോശമാ...

എങ്ങനെ എങ്കിലും ഒരു മൂന്ന് മാസം കൂടി കഴിഞ്ഞു കിട്ടിയാൽ നന്ദ മോളുടെ ഡിവോഴ്സ് നടക്കും.. അതോടെ   ആ ഒരു ആധി ഒഴിയും..



ബിന്ദു  ഹൃദയം പിടയുന്ന വേദനയോടെ അയാൾ പറഞ്ഞത് കേട്ടിരുന്നു.. നന്ദ മോളുടെ  ജീവിതം   ഇല്ലാണ്ടായോ എന്ന് പോലും അവർ  ഓർത്തു പോയി.. നാളെ മറ്റൊര് കല്യണം നടന്നാലും ഒരു രണ്ടാം കെട്ടുകാരിയായി മാത്രമേ നാളെ അവളെ സമൂഹം കാണു..അന്ന്....ഒന്നും വേണ്ടിയിരുന്നില്ല...അവർ വേദനയോടെ ഓർത്തു..


പിന്നെ.... ആ ഗംഗദരനെ ഓർത്ത  എനിക്കിപ്പോ പേടി.. അങ്ങേരുടെ ആ തലതെറിച്ച ചെക്കൻ ഇപ്പോൾ എപ്പ കണ്ടാ നേരവും   ഇതിലെ കൂടെ പാഞ്ഞു പോകുന്നുണ്ട്.. ചിറയ്ക്കലൂന്നു  താമസം മാറ്റി ഇവിടെ എവിടേലും കുടിയേറിയോന്ന  എന്റെ പേടി..


നന്ദയെ കെട്ടിയവൻ നല്ലവനായിരുന്നെങ്കിൽ ഞാൻ കാര്യങ്ങൾ എല്ലാം അവനെ അറിയിച്ചേനെ... അവൻ എങ്കിലും അവൾക്ക് തുണയായി കാണുമെന്നു കരുതി ആശ്വസിക്കാമായിരുന്നു.. ഇതിപ്പോൾ ആലിൻ കാ പഴുത്തപ്പോ കാക്കയ്ക്ക് വായിപ്പുണ്ണ് എന്ന് പറയുന്ന അവസ്ഥയായി..



രാത്രി  ഫുഡ്‌ കഴിക്കാനിരുന്നപ്പോൾ  ആദി  അച്ഛനെ നോക്കി..


അച്ഛാ....

അച്ഛന് ഇപ്പോൾ എങ്ങനെയുണ്ട്...

കുഴപ്പമില്ലടാ.. നാളെമുതൽ  ടെസ്റ്റയിൽസിൽ പോകാമെന്നാ ആലോചിക്കാണെ...

മ്മ്...

ഞാൻ ഗാർമെൻറ്സ് നോക്കാം...

ഇടയ്ക്ക് കാശി ക്ലാസ്സ്‌ കഴിഞ്ഞു  ടെക്സ്റ്റ്യിൽസിലേക്ക് വരട്ടെ..

അച്ഛന് അവിടെ ഒരു സഹായമാകും..


അവിടെ വൃന്ദമോളില്ലേ.. പിന്നെ ഇവനൂടി എന്തിനാ പോണേ..

അമ്മ ഇടയ്ക്ക് കയറി പറഞ്ഞു..


അതിനു വൃന്ദ ഇനി മുതൽ   ടെക്സ്റ്റയിൽസിൽ പോണില്ല..


പിന്നെ....

അച്ഛൻ അവന്റെ മുഖത്തേക്ക് നോക്കി..


വൃന്ദ വീട്ടിൽ ഇരുന്നു അമ്മയെ സഹായിക്കട്ടെ...

അമ്മയ്ക്ക് കാലിനു നീര് കൂടി വരികയല്ലേ...

നന്ദ കോളേജിലും പോകില്ലേ.. അപ്പോൾ പിന്നെ അമ്മയ്ക്ക് ആരാ ഒരു കൂട്ടു.


വൃന്ദ ഫുഡ്‌ കഴിക്കാതെ ആദി പറയുന്ന കേട്ടു ഫുഡിൽ വരച്ചു കൊണ്ടിരുന്നു.. അവളുടെ ഉള്ളിൽ വല്ലാത്ത അമർഷം നിറഞ്ഞു.. അവളത് പുറത്ത് കാട്ടാതെ പുഞ്ചിരി വരുത്തി ഇരുന്നു..


കാശിയുടെ മനസ്സ് ആസ്വസ്ഥമായി...

ആദിയേട്ട....

ഇവിടെ നന്ദ ഉണ്ടല്ലോ....

ഏട്ടത്തി.... ആദിയേട്ടന്റെ കൂടെ ഗാർമെന്റ്സിൽ വരട്ടെ..

അത് വേണ്ട കാശി...

ഞാൻ  മനുനെ വൈകിട്ട് കണ്ടപ്പോൾ  പറഞ്ഞു... വെറുതെ  കളിച്ചു നടക്കാതെ എന്റെ കൂടെ ഓഫീസിലേക്ക് വരാൻ.. അവനു നല്ല ശമ്പളം കൊടുക്കാമെന്നു...


അവൻ വരാമെന്നു ഏറ്റിട്ടുണ്ട്..


കാശി... ആസ്വസ്ഥതയോടെ നന്ദേ നോക്കി..

അവൾ കഴിച്ച പ്ലേറ്റും എടുത്ത് കിച്ചണിലേക്ക് പോയി...


തിരികെ റൂമിലേക്ക് പോകുമ്പോൾ വൃന്ദയുടെ മുഖം വീർത്തിരുന്നു... അവൾ റൂമിൽ ചെന്നു ദേഷ്യത്തിൽ ഡോർ വലിച്ചു അടച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന ആദിയെ നോക്കി..


ആദി മിണ്ടാതെ ഫോണിൽ കുത്തി ഇരുന്നു..

അവൻ നോക്കുന്നില്ലെന്നു കണ്ടതും അവൾ  അവനെ കലിപ്പിൽ വിളിച്ചു ആദിയേട്ട....

നിങ്ങൾ എന്നെ ഈ നാലു ചുമരുകൾക്കിടയിൽ തളച്ചിടാൻ തീരുമാനിച്ചോ?

എനിക്ക് ശ്വാസം മുട്ടി ഈ നാല് ചുമരുകൾക്കിടയിൽ ഒതുങ്ങി ജീവിക്കാൻ പറ്റില്ല..


എനിക്ക് സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം..

അതിനെന്താ വൃന്ദേ.. നീ ഇപ്പൊ നിൽക്കണേ നിന്റെ സ്വന്തം കാലിൽ അല്ലെ..


ദേ.. ആദിയേട്ട... തമാശിക്കല്ലേ...


എനിക്ക് ദേഷ്യം വരാനുണ്ട്..


നിനക്ക് ഇപ്പൊ എന്താ വൃന്ദേ വേണ്ടത്..

എനിക്ക് ജോലിക്ക് പോണം..

അതിനു പോകണ്ടാന്നു ഞാൻ പറഞ്ഞോ..?

ഇല്ലല്ലോ?


കുറച്ചു മുൻപ് പറഞ്ഞതോ?

എടി.. പൊട്ടി.. കുറച്ചു നാളത്തേക്ക് പോകണ്ടാന്ന പറഞ്ഞെ..

അമ്മയ്ക്ക് സുഖമില്ലാത്തത് നീ കണ്ടതല്ലേ?

വയ്യാത്ത അമ്മയെ ഇങ്ങനെയാടി   ഒറ്റയ്ക്ക് ആക്കണേ...

അതിനു ഇവിടെ നന്ദ ഇല്ലേ...

അവൾ എപ്പോഴും ഇവിടെ ഇല്ലല്ലോ?

നീ കുറച്ചു ദിവസം അമ്മയോടൊപ്പം നിന്നു അമ്മയെ നോക്കൂ..

നീ അല്ലെ ഇന്നാളിൽ പറഞ്ഞെ അമ്മയ്ക്ക് നിന്നോട് സ്നേഹം ഇല്ല...നന്ദയോടാ സ്നേഹമെന്നു..


അത് സത്യമാ..... അമ്മയ്ക്ക് അല്ലെങ്കിലും സ്നേഹം നന്ദയോടാ..

അതാ പറഞ്ഞെ നീ ഇവിടെ കുറച്ചു ദിവസം നിന്നു അമ്മയെ... സ്നേഹിക്കാൻ.. അമ്മാ ഓട്ടോമാറ്റിക് ആയി നന്ദയിൽ നിന്നും നിന്നോട് അടുക്കും..



ആദി പറഞ്ഞത് ശരിയാണെന്നു വൃന്ദയ്ക്കും തോന്നി..

അവൾ അത് സമ്മതിച്ചു കിടന്നു..


ആദി ചിരിയോടെ ഫോണിൽ നോക്കി ഇരുന്നു..

നിനക്ക് മാത്രമേ  കൂടെ നിന്നു ചതിക്കാൻ അറിയുള്ളോ...?

നീ ഇനി ഈ വീടിനു പുറത്തേക്ക് പോയാൽ അല്ലെ വൃന്ദേ.. നീ ആ ഗിരിയെ കാണുള്ളൂ... അവനെ കണ്ടാലല്ലേ നീ  കാശിയ്ക്കും നന്ദയ്ക്കും എതിരെ  കളിക്കൂ...ഞാൻ അറിയാതെ നീ ഇനി ഒന്നും ചെയ്യില്ല.. അതിനുള്ള പണി ഞാൻ തുടങ്ങി കഴിഞ്ഞു...


തുടരും

To Top