രചന: ലിബി മാത്യു
"ദക്ഷ... മതി നിന്റെ പ്രസംഗം.... ശരിയാണ് ഞാൻ നിന്നെ പ്രണയിച്ചിരുന്നു. വിവാഹത്തലേന്നു വരെ എന്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും കൂട്ടുനിന്നവളാണ് നീ... അവസാനം ഒരു കറിവേപ്പില പോലെ എന്നെ തള്ളി കളഞ്ഞത്...... അഭിയേട്ടൻ അലറുകയായിരുന്നു." അഭി... പ്ളീസ്... ഞാൻ പറയുന്നത് ഒന്നു കേൾക്ക്" ഞാൻ നിന്നെ ഒരിക്കലും വിഷമിപ്പിക്കണം എന്നു കരുതിയതല്ല... ഞാനും അനൂപും തമ്മിൽ ഒരാഴ്ചത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. അവന്റെ വാക്കുകൾ തീർത്ത ചതിക്കുഴിയിൽ ഞാൻ പെട്ടുപോയതാണ്... അവൻ എന്നെ ചതിക്കുകയായിരുന്നു എന്നു തിരിച്ചറിയാൻ ഒരുപാട് വൈകി പോയി. അവനു ഒരുപാട് പേരിലൊരാൾ മാത്രമായിരുന്നു ഞാൻ.." ഞാൻ നഷ്ടപ്പെടുത്തിയ സ്നേഹം തിരിച്ചു നേടാനാണ് ഞാൻ വന്നത്." സ്റ്റോപ് it... .. " ഇനി നിന്റെ കേൾവിക്കാരനാകാൻ ഈ അഭിയെ കിട്ടില്ല"... "നീ ഇനി എന്തു കഥ തന്നെ പറഞ്ഞാലും... എന്റെ ഉള്ളിൽ ദക്ഷ ഇനി ഇല്ല...". "നീ ഇനി എന്താ പറയാൻ പോകുന്നത് എന്നെനിക്കറിയാം".. അറിയാതെ പറ്റിപോയതാണ്.... ക്ഷമിക്കണം എന്നല്ലേ... പിന്നെ നിന്നെ കൂടെ കൂട്ടണം എന്നും.. "അല്ലെടി".... അഭിയേട്ടൻ അലറിക്കൊണ്ട് ദക്ഷയുടെ അരികിലെത്തി. ആ ദേഷ്യം കടിച്ചമർത്താൻ പാടുപെടുന്നത് ഞാൻ കണ്ടു.
എന്നെ അരികിലേക്ക് ചേർത്തു നിർത്തികൊണ്ട് അഭിയേട്ടൻ പറഞ്ഞു തുടങ്ങി... " ഈ അഭിയുടെ ജീവിതത്തിൽ ഇനി ഒരു പെണ്ണേ ഉള്ളു... അത് ഇവളാണ് 'അനാമിക'. "എന്റെ അനു"..."ആ വാക്കുകൾ മതിയാകുമായിരുന്നു ജീവിതകാലം മുഴുവൻ സന്തോഷമായിട്ടു ജീവിക്കാൻ..... "ദക്ഷ മുഖം പൊത്തി കരയാൻ തുടങ്ങി... "ഇനി ഒരു നിമിഷം പോലും എന്റെ വീട്ടിൽ നീ നിൽക്കരുത്. ഇപ്പൊ ഇറങ്ങണം....". "അഭി പറഞ്ഞത് ശരിയാണ്.... ഞാൻ പോണം... പോകുകയാണ് അഭി... അതും പറഞ്ഞു ദക്ഷ ഇറങ്ങാൻ തുടങ്ങി... " ദക്ഷ ഒരു നിമിഷം..... നീ ആദ്യം പറഞ്ഞല്ലോ അഭിയെ നീ രക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന്... അതിന്റെ അർത്ഥം കൂടി പറഞ്ഞു തന്നിട്ട് പോകൂ..." അച്ഛനായിരുന്നു.... ദക്ഷക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല... "ഇനിയും എന്തിനാണണ് കുട്ടി നുണകൾ പറയുന്നത്... ???" അച്ഛന്റെ വാക്കുകൾക്ക് മുന്പിൽ ഒന്നും മിണ്ടാതെ അവൾ ഇറങ്ങി പോയി... കുറെ നേരം കൂടി മൗനം അവിടെ തളം കെട്ടി നിന്നു..... അച്ഛനും അമ്മയും മുറിയിലേക്ക് പോയി.. അഭിയേട്ടൻ പോയിട്ടും ഞാൻ അവിടെ തന്നെ നിന്നു.. മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൾ ആയിരുന്നു. ദക്ഷ എന്തിനായിരിക്കും ഇപ്പോൾ വന്നത്? അവളെ ഒന്നും സംസാരിക്കാൻ ആരും അനുവദിച്ചില്ല... ഇനി അവൾക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നിരിക്കുമോ??? എന്തായിരിക്കും അവൾ അഭിയെട്ടനെ രക്ഷിക്കുകയായിരുന്നു എന്നു പറഞ്ഞത്?? ഇനിയും എന്റെ ജീവിതം എനിക്ക് കൈവിട്ടു കളയാൻ കഴിയില്ല... എന്തായാലും അഭിയേട്ടനോട് ചോദിക്കാം...എവിടെ നിന്നോ വന്ന ആത്മധൈര്യത്തിൽ ഞാൻ അഭിയെട്ടന്റെ അരികിലേക്ക് നടന്നു.
"അഭിയേട്ട..".. "ദക്ഷ... "അനു ഇതൊന്നു കേൾക്കു..."എനിക്ക് നേരെ അഭിയേട്ടൻ അഭിയെട്ടന്റെ ഫോൺ നീട്ടി... ഒരു കോൾ റെക്കോഡിങ് ആയിരുന്നു അത്. സംസാരത്തിൽ നിന്നും ദക്ഷയുടെ ഭർത്താവ് അനൂപ് ആയിരുന്നു അത് എന്ന് മനസ്സിലായി... ദക്ഷ അനൂപിനെ വിട്ടു പൊന്നതാണെന്നും അവളുടെ ആഡംബര ജീവിതത്തിൽ അനൂപ് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു എന്നും അവസാനം അവർ തമ്മിൽ പിരിഞ്ഞു എന്നും . അഭിയെട്ടന്റെ ജീവിതത്തി ലേക്ക് തിരിച്ചു വരാൻ അവൾ എന്തു പറയാനും മടിക്കില്ല എന്നു മനസ്സിലായി... ഫോൺ തിരികെ കൊടുക്കുമ്പോൾ മനസ്സിന് ഒരാശ്വാസം തോന്നി. "ഇനിയും അവളുടെ നുണകൾ കേൾക്കാൻ ഞാൻ കാത്തു നിൽക്കണമായിരുന്നോ"? അഭിയെട്ടന്റെ ചോദ്യത്തിന് മുൻപിൽ ഞാൻ തലകുനിച്ചു. എങ്കിലും എവിടെയോ ഒരു.... സാമ്പത്തികമായി അത്ര ഉയരത്തിൽ അല്ലാത്ത അഭിയെട്ടന്റെ കൂടെ വന്നാൽ .... വീണ്ടും മനസ്സ് ഒരായിരം ചോദ്യങ്ങൾ ചോദിച്ചു... എന്റെ കണ്ണുകളിലെ അങ്കലാപ്പ് അഭിയേട്ടൻ കയ്യോടെ പിടിച്ചു... "അനു... നീ ഇതു കൂടി നോക്കൂ...".. തന്റെ വിദേശത്തേക്കുള്ള പുതിയ ജോലി കിട്ടിയതിന്റെ മെയിൽ ഡീറ്റൈൽസ് ആയിരുന്നു.. "ദക്ഷ എന്റെ ഈ ജോലിയും ഭാവിയിൽ എനിക്ക് അതിൽ നിന്നും കിട്ടുന്ന പണവും മാത്രമേ കണ്ടുള്ളൂ". "എനിക്ക് ഈ ജോലി റെഡി ആക്കിയ ഏജൻസിയിൽ ആണ് ദക്ഷയുടെ അനുജൻ ജോലി ചെയ്യുന്നത്. അവൻ വഴിയാണ് ദക്ഷ കാര്യങ്ങൾ അറിഞ്ഞത്." ... ഇനി ഒരു കാര്യം കൂടി ഈ ജോലി ഒന്നും എനിക്ക് വേണ്ട ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അനുകുട്ടിയുടെയും കൂടെ ഉള്ള ഒരു കൊച്ചു ജീവിതമാണ് ആഗ്രഹിക്കുന്നത്... അത് എന്നിൽ ഒരു പുഞ്ചിരി വിടർത്തി... അത് അഭിയേട്ടനിലേക്കും പകർത്താൻ പകത്തിനുള്ളതായിരുന്നു...
വൈകിട്ട് അത്താഴം കഴിഞ്ഞു... 'അമ്മ ഒരു ഗ്ലാസ് പാൽ എന്റെ കൈയിൽ തന്നു... എന്നിൽ നാണത്തിന്റെ പൂത്തിരികൾ കത്തുന്നത് ഞാൻ അറിഞ്ഞു... ഞാൻ അഭിയെട്ടന്റെ മുറിയിലേക്ക് നടന്നു... "ആഹാ... അനുകുട്ടി എത്തിയോ.".. ഒരു കുസൃതി ചിരിയുമായി അഭിയേട്ടൻ എനിക്കരികിലേക്ക് വന്നു. കണ്ണുകൾ കൊണ്ട് പരസ്പരം പ്രണയം കൈമാറുകയായിരുന്നു... അഭിയെട്ടന്റെ കൈവിരലുകൾ എന്റെ മുഖത്തുകൂടി ഓടി നടക്കുമ്പോൾ നാണം കൊണ്ടെന്റെ കണ്ണുകൾ കൂമ്പി പോയിരുന്നു.....അഭിയേട്ടന്റെ പ്രണയം ഒരു പുഴ പൊലെ എന്നിലേക്ക് ഒഴുകുകയായിരുന്നു..... പൂർണമായും അഭിയെട്ടന്റേതായി മാറിയ നിമിഷങ്ങൾ..... ആ നെഞ്ചിൽ ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ ഉറങ്ങി... രാവിലെ ഉണരുമ്പോൾ.... നിഷ്കളങ്കമായ ഉറങ്ങുന്ന അഭിയെട്ടന്റെ നെറുകയിൽ ഞാൻ മൃദുവായി ചുംബിച്ചു ഞാൻ എഴുന്നേറ്റു...
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ ആർദ്ര പ്രണയത്തിനു സാക്ഷിയാവുകയായിരുന്നു. അഭിയെട്ടന്റെ നെഞ്ചിലെ ചൂടിലും സുരക്ഷിതത്വത്തിലും ഞാൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ആയി മാറുകയായിരുന്നു..... എന്നിൽനിന്ന് അനാഥത്വം അകന്നു പോയിരിക്കുന്നു... ഒരിക്കലും ജീവിതത്തിൽ ഒരു പുരിഷനെ ഇനി വിശ്വസിക്കില്ല സ്നേഹിക്കില്ല എന്നു കരുതിയ ഞാനും ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്നു കരുതിയ അഭിയെട്ടനും പരസ്പര പ്രണയ കാവ്യം തീർത്തു...... ഭ്രാന്തമായി പരസ്പരം പ്രണയിച്ചു.. അഭിയെട്ടനും ഞാനും ഒരേ കമ്പനിയിൽ ജോലിക്ക് കയറി. ജീവിതം വളരെ സന്തോഷകരമായ് മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു........
രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു... തിരക്ക് കൊണ്ട് അഭിയെട്ടൻ നേരത്തെ പോയി. ഞാൻ ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ 'അമ്മ ഭക്ഷണം നിർബന്ധിച്ചു കഴിപ്പിച്ചു.... കുറച്ച് ദിവസമായി ഇങ്ങനെ ആണ്...m അമ്മയാണ് കഴിപ്പിക്കുന്നത്..... പെട്ടന്ന് മനം പിരട്ടുന്നതുപോലെ തോന്നി......അമ്മയോട് കാര്യം പറഞ്ഞു.... അമ്മയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു... 'അമ്മ എന്നെ വാരിപുണർന്നു..... എന്തോ എനിക്ക് ഒന്നും മനസ്സിലായില്ല.... വേഗം ഡോക്ടർ നേ കാണാൻ പോകാൻ റെഡിയായി വരാം എന്ന് പറഞ്ഞു അമ്മ അകത്തേക്ക് പോയി....."രണ്ടു ദിവസമായി ഞാൻ. ശ്രദ്ധിക്കുന്നു.... എന്തായാലും ഇന്ന് ഡോക്ടർ നേ കാണാം...". പോകുന്നതിനിടയിൽ അമ്മ പറയുന്നുണ്ടായിരുന്നു....ഉള്ളിൽ ഒരു പരവേശം നിറഞ്ഞു..... എന്തോ കരയണോ ചിരിക്കണോ എന്ന അവസ്ഥ..... അമ്മയുടെ കൂടെ ആശുപത്രി യാത്രയിലും ഭയവും സന്തോഷവും കലർന്ന ഒരു വികാരം വന്നു പൊതിയുന്ന പോലെ..... എന്നെ പരിശോധിച്ചു ഡോക്ടർ പറഞ്ഞു.." congrats... u r pregnant... " ആയിരം പൂര്ണചന്ദ്രന്മാർ ഉദിച്ച തിളക്കം ഉണ്ടായിരുന്നു എന്റെ മുഖത്ത്......കണ്ണുകൾ നിറഞ്ഞു..... അഭിയെട്ടൻ്റെ ചോര.... പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം ....... ഇന്ന് ലീവ് ആണെന്ന് വിളിച്ചു പറഞ്ഞതോടെ അഭിയേട്ടൻ ഓടിയെത്തി...
അഭിയേട്ടൻ വരുമ്പോൾ അച്ഛൻ ഉമ്മറത്തുണ്ട്.. അച്ഛൻ ഒന്നാക്കി ചിരിച്ചു... "ഡാ... ഒന്നു നിന്നേ"... "എന്താ അച്ഛാ...??" "ഏയ് ഒന്നുമില്ല.. നീ അകത്തേക്ക് ചെല്ലു". അഭിയേട്ടൻ എന്റെ അരികിലേക്ക് ഓടിയെത്തി... അമ്മയുണ്ട് എന്റെ അടുത്ത്.. "എന്തു പറ്റി അനു"... എന്നിൽ നിന്നും മറുപടി കിട്ടതായപ്പോൾ അമ്മയോടയി ചോദ്യം. "അവൾ പറയും..". അതും പറഞ്ഞു 'അമ്മ പോയി... "എന്താ അനു.. എന്താണേലും പറയൂ".. അഭിയേട്ടൻ വെപ്രാളപ്പെടുകയായിരുന്നു... ആ കൈകൾ എന്റെ വയറിൽ ചേർത്തു വച്ചു ഞാൻ മെല്ലെ പറഞ്ഞു... "അഭിയേട്ടൻ അച്ഛനാകാൻ പോകുന്നു..." നാണം കൊണ്ടെന്റെ മുഖം ആ നെഞ്ചിൽ ചേർത്തുവച്ചു... അഭിയേട്ടന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു... എന്റെ മുഖം പിടിച്ചുയർത്തി ഒരായിരം ചുംബനങ്ങൾ കൊണ്ട് അദ്ദേഹം എന്നെ മൂടി.........
പരസ്പരം മത്സരിച്ചു സ്നേഹിച്ചു അഭിയും അനുവും അവരുടെ പുതിയ അതിഥിക്കായ് കാത്തിരുന്നു........
ലൈക്ക് കമന്റ് ചെയ്യണേ...
അവസാനിച്ചു....