പ്രണയാർദ്രം, ഭാഗം 4 വായിക്കൂ...

Valappottukal


രചന: Akhila Bhama

അജിത് എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, സന്ദീപ് ചോദിച്ചു.

"എന്താഡാ നീയും സ്വപ്ന ലോകത്ത് എത്തിയോ?" 

"ഏയ് അങ്ങനൊന്നുമില്ല. അല്ല ആരാ ഈ കക്ഷി."

"ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടിന്റെ മോനാ പേര്..."

"ഏട്ടാ വേണ്ട പറയണ്ട. ഇനി ആ പേരു പറഞ്ഞവും. അജിതേട്ടന്റെ കളിയാക്കൽ. പിന്നെ അത് കോളേജിൽ പട്ടാകും."

"ഒന്നു പോടി എനിക്കതല്ലേ പണി. പറയാനിഷ്ടമില്ലേൽ എനിക്ക് കേൾക്കേണ്ട."

ആവണി മുഖം വീർപ്പിച്ചിരുന്നു. 

"അയ്യോ 6 മണി ആയോ. എടാ ഞാൻ പോണൂ. ഇന്ന് 'അമ്മ വേഗം വരാൻ പറഞ്ഞതാ."

യാത്ര പറഞ്ഞ് അജിത് ഇറങ്ങി.

"നീയെന്താ അച്ചു(ആവണിയുടെ ചെല്ലപേരാണ് കേട്ടോ) പേരു പറയാൻ സമ്മതിക്കാതെ"

"പിന്നെ മനുവിന്റെ പേര്‌ ചേർത്തു എന്ന കുറിച്ചു ഇല്ലാത്തതു പറയുന്നത് ഞാൻ കേട്ടു നിൽക്കണോ."

"ഇല്ലാത്തതോ. നീ അവനെ വട്ടു കളിപ്പിക്കുന്നതോ"

"ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ എന്നെ വഴക്ക് പറയുമോ?"

 "ഇല്ല നീ പറ"

"മനുവിന് എന്റെ ഫ്രണ്ട് ആതിരയെ ഇഷ്ടമാണ്. അത് ഞാൻ ഗീതേആന്റിയോട് പറയും എന്നു ബ്ലാക്ക്‌ മേൽ ചെയ്ത് എന്തൊക്കെ ഞാൻ വാങ്ങിട്ടുണ്ട് എന്നറിയോ
അല്ലാതെ എനിക്കവനോട് പ്രേമമൊന്നുമില്ല."

"ഇത്രെയെ ഉള്ളൂ ഇതിനാണോ നീ വഴക്ക് പറയരുതെന്ന് പറഞ്ഞത്."

അല്ല ഏട്ടാ എനിക്ക് എട്ടന്റെ ഫ്രണ്ട് ചന്ദ്രുവേട്ടനെ ഇഷ്ടമാണ്. അവൾ മനസ്സിൽ പറഞ്ഞു.

"എന്താടി ആലോചിക്കുന്നെ."

"ഒന്നൂല്ല ഏട്ടാ". എന്നാൽ ആ വാക്കുകളിൽ ഒരു നേർത്ത നിരാശ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

***** ***** ***** ****** ***** *****
 പുറത്തിറങ്ങിയപ്പോൾ അജിത് ചന്ദ്രുവിനെ കുറിച്ചു ഓർത്തു. എന്താ അവൻ കരഞ്ഞുകൊണ്ട് ഇറങ്ങി പോയത്. ഇനി ആവണിക്ക് ആക്‌സിഡന്റ പറ്റിയതോർത്താണോ. എന്നിട്ട് അവൻ അകത്തു കയാറാതെയല്ലേ പോയത് അത് എന്തായിരിക്കും.
ഇനി ആവണിയെ സ്നേഹിക്കുന്നുണ്ടോ.

****** ******* ****** ******* ****** 
"മോനെ ചന്തു കതക് തുറക്ക്. മോനെ ..."

ഞാൻ ചെന്നു കതക് തുറന്നു.

"എന്താ അമ്മേ?"

"നീയെന്താ കതകടച്ചിരിക്കുന്നേ. അല്ല ,നിന്റെ കണ്ണൊക്കെ എന്താ ചുകന്നിരിക്കുന്നെ?"

ഞാൻ വേഗം തല തിരിച്ചു. "അത്...അത്...എനിക്ക് തല വേദനയാകുന്നുണ്ട് അതാ അമ്മേ."

അതും പറഞ്ഞു ഞാൻ കട്ടിലിൽ പോയി കിടന്നു.

"അമ്മ മോന് ചുക്കുകാപ്പി ഇട്ടു തരാം."

"വേണ്ടമ്മേ. അത് മാറി കൊള്ളും."

"എന്നാൽ ഞാൻ ബാം പുരട്ടി തരാം."

"വേണ്ടമ്മേ ഞാൻ പുരട്ടിയതാണ്."

"എന്നാൽ മോൻ കിടന്നോ."
അതും പറഞ്ഞു അമ്മ കതകടച്ച് പോയി.

എന്റെ മനസ്സിൽ ആവണിയുടെ മുഖം വീണ്ടും തെളിഞ്ഞു വന്നു. അവളെ തെറ്റ് പറയാൻ പറ്റില്ല. ഞാൻ അവളെ സ്നേഹിക്കുന്ന പോലെ അവൾ മറ്റൊരാളെ സ്നേഹിക്കുന്നു. ഓരോ ചിന്തകൾ മനസ്സിൽ അലയടിച്ചു വരുന്നു. ഞാൻ തലയിണയിൽ മുഖമമർത്തി കിടന്നു.

നാല് ദിവസം കഴിഞ്ഞിട്ടും ചന്ദ്രു ക്ലാസ്സിൽ വരാത്തത് കൊണ്ട് അജിത് അവനെ വിളിച്ചു.

"ചന്ദ്രു നീഎന്താ ക്ലാസ്സിൽ വരാത്തത്?"

"അത് എനിക്ക് സുഖമില്ലടാ."

അവനോട് ആവണിയുടെ കാര്യം ചോദിക്കണോ ഒരു നിമിഷം അജിത് ചിന്തിച്ചു . ഇപ്പോൾ വേണ്ട അവസരം വരും.

"നീ നാളെ വരുമോ?"

"നോക്കട്ടെ. എനിക്ക്‌ തല വേദനയാകുന്നു. ഞാൻ ഫോൺ വെക്കാണുട്ടോ."

എനിക്ക് എന്തോ ആരോടും സംസാരിക്കാൻ തോന്നുന്നില്ല.

പിറ്റേന്ന് ഞാൻ കോളേജിൽ പോയി. ആകെ ഒരു വിരസത ഫീൽ ചെയുന്നു. ഞാൻ പതിയെ നടന്നു. 

"ചന്ദ്രുവേട്ടാ ചന്ദ്രുവേട്ടാ ഒന്നു അവിടെ നിന്നെ."

ഞാൻ നോക്കിയപ്പോൾ ആര്യയാണ് വിളിക്കുന്നത് എന്ന് മനസ്സിലായി.
" നീയായിരുന്നോ." ഞാൻ പതിയെ നടന്നു.

"കുറച്ചു ദിവസമായി കണ്ടില്ല എവിടെയായിരുന്നു. ആവണിക്ക് കൂട്ടിരിക്കാൻ പോയതാണോ."

"അതിനു അവൾക്ക് വേറെ ആളുണ്ട്. ഞാൻ വെറുതെ അവളെ മനസിൽ കൊണ്ടു നടന്നു."

"ചന്ദ്രു വേട്ടൻ വിഷമിക്കാതെ അവളോട്‌ ഞാൻ സംസാരിക്കട്ടെ "

"വേണ്ട ആ ചാപ്റ്റർ അവിടെ കഴിഞ്ഞു. ഒരു കണക്കിന് ഇതു മറ്റാരും അറിയതിരുന്നത് നന്നായി. ഇനി നീയായിട്ടു ആരോടും പറയണ്ട."

അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് തിരിഞ്ഞു.

"കീർത്തന നീയിവിടെ വന്നേ"

"എന്താ അനു നീ എന്തിനാ എന്നെ പിടിച്ചു വലിക്കണത്?"

"എടീ നിന്നോട് ഒരു കാര്യം പറയാൻ വിളിച്ചതാ"

"എന്താ ?"

"നിന്റെ ചന്ദ്രു ഏട്ടന് ആവണിയെ ഇഷ്ടമാണെന്ന്."

കീർത്തന ഒന്നു ചിരിച്ചു.

"നീയെന്തിനാ ചിരിക്കുന്നെ. നിനക്ക് വിഷമമില്ലേ?"
  
"ഇത് ഞാൻ നേരത്തെ അറിഞ്ഞതാ. അന്ന് ലാബിന്റെ മുൻപിൽ വെച്ച് എനിക്ക് മനസിലായതാ. അതുറപ്പിക്കാൻ വേണ്ടി ആവണിയുടെ ക്ലാസ്സിൽ ചെന്നപ്പോൾ ആര്യയോട് ചന്ദ്രു ഏട്ടൻ പറയുന്നതും ഞാൻ കേട്ടു."

"നിനക്ക് വിഷമം തോന്നുന്നില്ലേ."
 
"ഇല്ല. എനിക്ക് വിശ്വാസമുണ്ട് ചന്ദ്രു ഏട്ടൻ എന്റെ അടുത്തു തന്നെയെത്തും."
  
"എന്നാ ശരി."  അനു ക്ലാസ്സിലേക്ക് പോയതും 

ഒരു സാമ്പിൾ വെടിക്കെട്ടു കൊടുത്തിട്ടാ മോളെ കീർത്തന ഇവിടെ ഇരിക്കണത്.  ആവണി എന്നല്ല ഒരുത്തിയെയും ചന്ദ്രു വേട്ടനെ കൂടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല. കീർത്തന ഒരു പുച്ഛത്തോടെ ചിരിച്ചു.

****** ****** ****** ******* ******** 

വീട്ടിലിരുന്നു ബോറടിക്കുന്നു. ക്ലാസ്സിൽ പോയ മതിയായിരുന്നു.
" എന്താടി പിറുപിറുക്കണത്"

"കണ്ണേട്ടനോ , ഇന്നു ക്ലാസ്സിൽ പോയില്ലേ. "

"ഇല്ല. ഇന്ന് നിന്റെ അടുത്ത് എനിക്കാ ഡ്യൂട്ടി."

"അതിനു അമ്മ പോയിട്ടില്ലല്ലോ."

"ചെറിയമ്മ പോയില്ലേ. എന്നെ ഇന്നലെ വിളിച്ചു പറഞ്ഞതാണ്. ഇന്ന് സ്കൂളിൽ പോകണം  പത്താം ക്ലാസിലെ പിള്ളേർക്ക് സ്പെഷ്യൽ ക്ലാസുണ്ട് എന്നൊക്കെ."

"ആ എനിക്കറിയില്ല. "

"മോളെ അച്ചു അമ്മ പോവട്ടോ." അരുന്ധതി റൂമിലേക്ക് വന്നു.

"കണ്ണനെത്തിയോ? മോനെ ഞാൻ പോയിട്ടു വരാം രണ്ടുപേർക്കുമുള്ള ഫുഡ് എടുത്തു വെച്ചിട്ടുണ്ട്. എടുത്തു കഴിച്ചോളണം. Ok ബൈ മക്കളെ."
 
ഞാനും കണ്ണേട്ടനും അമ്മയ്ക്ക് ടാറ്റയും കൊടുത്തു.

കണ്ണേട്ടൻ എനിക്ക് ചായ എടുത്ത് തന്നു.
 
"കണ്ണേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ. ഇനി എന്റെ തോന്നലാണോന്ന് അറിയില്ല."

"എന്ത്? നീ കാര്യം പറ."

 "എനിക്ക് ആക്‌സിഡന്റുണ്ടായ അന്ന്. ഒരാൾ എന്ന ഫോളോ ചെയ്തിരുന്നു. അന്ന് ഞാൻ ക്ലാസ്സിൽ നിന്നു ലൈബ്രറിയിലേക്കാണു പോയത്. അവിടെ നിന്നും കുറച്ച് ലേറ്റായാണ് ഇറങ്ങിയത്. "

"എന്നിട്ട്"
 
"കോളേജ് ഗേറ്റ് കടന്നു മെയിൻ റോഡിൽ എത്തുന്നതിന്റെ കുറച്ചു മുൻപേ ഒരു ബൈക്കുകാരൻ രണ്ടു മൂന്ന് തവണ അങ്ങോട്ടും ഇങ്ങോട്ടും പോയി.
വളവ് ഞാൻ ക്രോസ്സ് ചെയ്തതും അയാൾ എന്നെ തട്ടിയിട്ടു നിർത്താതെ പോയി. അതിന്റെ പിറകിൽ വന്ന ആളാണ് ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞതും എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കിയതും."

"എന്നിട്ട് നീയെന്താ ഹോസ്പിറ്റലിൽ വെച്ചു പറയാഞ്ഞത്."

"അത് പിന്നെ അച്ഛനും അമ്മയും പേടിച്ചാലോന്ന് കരുതി."

"നീ ആളെ മുൻപ്‌ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?"

"ഇല്ല. ആദ്യമായി കാണുകയാണ്."

"നമുക്ക്‌ നോക്കാം. ഇപ്പോഴെന്തായാലും വീട്ടിൽ പറയണ്ട. ഞാൻ അച്ഛനോട് സംസാരിച്ചു വേണ്ടത് ചെയ്യാം."

"വല്യച്ചൻ അച്ഛനോട് പറഞ്ഞാലോ. പിന്നെ എന്നെ കോളേജിലേക്ക് വിടില്ല."

"അത് ഞാൻ നോക്കിക്കോളാം. നീ ടെൻഷനാകണ്ട."

"ശരി."
 
കണ്ണേട്ടൻ ഫോണും ഡയല് ചെയ്ത് പുറത്തേക്ക് പോയി.

 എനിക്ക് ശരിക്കും ചന്ദ്രു വേട്ടനെ മിസ് ചെയ്യുന്നുണ്ട്. എന്നാലും ചന്ദ്രു വേട്ടന് എന്നെ ഒന്നു കാണാൻ വരാമായിരുന്നു. ഇനി ചിലപ്പോൾ എന്റെ ഉള്ളിൽ തോന്നുന്ന പോലൊരു ഇഷ്ടം ചന്ദ്രുവേട്ടന് തോന്നുന്നില്ലെങ്കിലോ. ശരിയാണ് ഞാൻ ഇതെന്തു കണ്ടിട്ടാ, ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്. ഞാൻ എന്റെ തലയ്ക് തന്നെ ഒരു കൊട്ടു കൊടുത്തു.

******* ******* ******* ******* 
"അല്ല നീ എത്തിയോ? "അജിത് ചന്ദ്രുവിനോട് ചോദിച്ചു.
 
"ആ എത്തി. സന്ദീപ് വന്നില്ലേ."

"ഇല്ല. അവനെവിടെയോ പോകാനുണ്ടെന്നു പറഞ്ഞു.
നിനക്കെന്താടാ ഒരു ഗൗരവം."

"ഏയ് നിനക്കു തോന്നുന്നതാവും. "

അപ്പോഴേക്കും അനീഷ് വന്നു ചന്ദ്രുനോട് പറഞ്ഞു. 
"എടാ നിന്റെ വട്ടു കേസ് ഇവിടെ രണ്ടു മൂന്നു തവണ നിന്നെ അന്വേഷിച്ചു വന്നിരുന്നു."

"ആരു. കീർത്തനയോ? അവളെന്തിനാ എന്നെ അന്വേഷിച്ചു വന്നത്."

"ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. "

ചിലപ്പോൾ അവളെ ഞാൻ അവോയ്ഡ് ചെയ്തത് കൊണ്ടാവും. എനിക്കിങ്ങനെ വിഷമിക്കേണ്ടി വന്നത്.
അവളുടെ വിഷമം മാറ്റണം. പാവം
ചന്ദ്രു മനസ്സിലോർത്തു.

To Top