രചന: ജിംസി
അവനെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ അവൾ ഒരു ചമ്മലോടെ നിന്നു....
മറ്റുള്ളവർക്ക് പണിയുമ്പോൾ ഇടക്ക് ഒക്കെ ഇങ്ങനത്തെ ചെറിയ പണി കിട്ടുന്നത് നല്ലതാ... ഇന്നലെ രൂപ മൂവായിരം അല്ലേടി എന്റേന്ന് കൊണ്ട് പോയത്... അവൻ അവളെ തുറിച്ചൊന്ന് നോക്കി വിരല് ചൂണ്ടി സംസാരിച്ചു....
ദേ... പതുക്കെ..... ആൾക്കാർ കേൾക്കും....
അവൾ ചുറ്റും ഒന്നും കണ്ണോടിച്ചു...
ഹോ.... ഇന്നലെ എന്തായിരുന്നു നിന്റെ നാവ്...നിന്നെ പോലെ പറ്റിച്ചിട്ടല്ല ഞാൻ ആ ക്യാഷ് ഉണ്ടാക്കിയത്... വർക്ക് ഷോപ്പിൽ അന്തസ്സായി പണിതിട്ടാണ്... ഓരോ രൂപയും വെറുത കളയുന്നത് അത്ര അങ്ങ് സഹിക്കത്തില്ല... എന്തേലും സഹായം വേണം എന്ന് ചോദിച്ചു വന്നാൽ അന്തസ്സായിട്ട് ഞാൻ കയ്യിൽ നിന്ന് എടുത്തു കൊടുക്കും.... പക്ഷെ ഇത്.......
മതിയെടോ...... പ്ലീസ് സ്റ്റോപ്പ് ദിസ്....... തനിക്ക് ഇപ്പൊ ഞാൻ വാങ്ങിച്ച രൂപയല്ലേ വേണ്ടു..... അത് ഞാൻ തന്നോളാം..... ഇന്ന് തന്നെ.... ഇപ്പൊ ഞാൻ ഒന്ന് കോളേജിൽ പോയിട്ട് വരട്ടെ..... ഇപ്പൊ തന്നെ ലേറ്റ് ആയി... ഞാൻ എവിടെയാ തന്റെ പൈസ കൊണ്ട് വരണ്ടത്...... താൻ പറ......?
അനു അവൻ പറഞ്ഞു കൊണ്ടിരിക്കുന്നതിനു ഇടയിൽ കയറി ചോദിച്ചു.... അവളുടെ തലയിൽ വല്ലാത്ത പെരുപ്പു കയറി കൂടിയിരുന്നു.....
കോളേജിൽ പോകാൻ അല്ലെങ്കിൽ തന്നെ സമയം വൈകിയിരിക്കുകയാണ്..... പോരാത്തത് നടു റോഡിൽ വെച്ചുള്ള ഇവന്റെ സംസാരവും.....
അവൾ ചിന്തിച്ചു നിന്നു....
അവൻ ഒന്നാലോചിച്ചു... ശേഷം തുടർന്നു..
മ്മ്.... അങ്ങനെ എങ്കിൽ താൻ വൈകിട്ടു ഒരു അഞ്ചു മണിയാകുമ്പോൾ ഇവിടുന്നു നേരെ പോയാൽ കാണുന്ന കിങ് മെക്കാനിക് എന്ന് പേരുള്ള ഒരു വർക്ക് ഷോപ്പ് കാണാം അവിടെ വന്നാൽ മതി...
ഉം...ശരി... അവൾ മറുപടി നൽകി.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ തുടങ്ങിയപ്പോൾ അവൾ കാലി ഓട്ടോ വല്ലതും കിട്ടാനുണ്ടോ എന്ന് റോഡിലേക്ക് നോക്കി നിന്നു...
അതേ... ഇവിടെ ഈ തിരക്കിട്ട റോഡിലേക്ക് നോക്കി ഇങ്ങനെ നിന്നാൽ ഓട്ടോ ഒന്നും നിർത്തില്ല...വേണേൽ ഞാൻ കോളേജ് എവിടാന്ന് വെച്ചാൽ ഡ്രോപ്പ് ചെയാം... ഓട്ടോ ക്യാഷ് തന്നാൽ മതി....
ഓഹോ അപ്പൊ കാശിനു തനിക്കും ആർത്തി ഉണ്ടല്ലോ അല്ലേ? അവൻ അങ്ങനെ പറഞ്ഞതും അവൾക്ക് അങ്ങനെ പറയാനാണ് തോന്നിയത്.....
അല്ല വേണെങ്കിൽ മതി... കാശ് ഇപ്പോ ആർക്കാ ആവശ്യം ഇല്ലാത്തത്? ചിലവുകൾ എല്ലാം കൂടുതലും വരുമാനം ഒക്കെ കുറവും അല്ലേ.... അല്ല.... താൻ കോളേജിൽ എത്താൻ ലേറ്റ് എന്നോ മറ്റോ പറയണ കേട്ടോണ്ട് ഒരു ഉപകാരം ആയിക്കോട്ടെന്ന് വെച്ചിട്ടാ.....
ഒന്നാലോചിച്ചപ്പോൾ ഓട്ടോ കിട്ടി കോളേജിൽ എത്താൻ വൈകും... ഗോപൻ സാറിന്റെ കണ്ണ് പൊട്ടണ ചീത്ത കേൾക്കണെക്കാൾ ഭേദമാണ് വേഗം കോളേജ് എത്തുന്നത്.... അവൾ ഒന്നാലോചിച്ച ശേഷം സമ്മതിച്ചു...
അവൻ തന്റെ ബുള്ളറ്റ് വീണ്ടും സ്റ്റാർട്ട് ചെയ്തു.. അവൾ അവന് പിന്നിലായി കയറി...
നേരെ പോയി ഫസ്റ്റ് റൈറ്റ്..... അവൾ വഴി പറഞ്ഞ് കൊടുത്ത പ്രകാരം അവന്റെ വണ്ടി ആ ദിശയിലേക്ക് നീങ്ങി....
കറക്റ്റ് ബെൽ മുഴങ്ങുന്ന സമയത്ത് തന്നെ അവൻ കോളേജിന് മുമ്പിൽ അവളെ ഇറക്കി...
ഓക്കേ... താൻ അപ്പോ ചെല്ല്.....
അവൻ വണ്ടി തിരിച്ചു....
അതെ..... ഓട്ടോ ക്യാഷ് വേണ്ടേ?
അവൾ ബാഗ് തുറക്കാൻ നോക്കുന്നതിനു ഇടയിൽ ചോദിച്ചു.....
വേണ്ട....ഞാൻ ചുമ്മാ പറഞ്ഞതാ.....ഇത് ഒരു ഉപകാരം ചെയ്തതാ.... അതിനു ക്യാഷ് വേണ്ട....
അവൻ വേഗം വണ്ടിയെടുത്ത് അവിടെ നിന്നും പോയി... ക്യാഷ് പോയില്ലല്ലോ എന്നൊന്ന് നെടുവീർപ്പെട്ടു കൊണ്ട് അവൾ കോളേജ് ഗേറ്റ് കടന്നു രണ്ടാം നില ലക്ഷ്യമാക്കി തിരക്കിട്ടു നടന്നു.....
അതേ.... ആരാ നിന്നെ ഇപ്പൊ കോളേജിൽ ഡ്രോപ്പ് ചെയ്ത ചെക്കൻ.....
ധൃതിയിൽ പടികൾ കയറിയ അവളെ പിന്തുടർന്ന അശോക് ചോദിച്ചു....
ആരായാലും നിനക്ക് എന്താ..?
അത്ര മാത്രം പറഞ്ഞ് അവൾ കോണിപടികൾ വേഗതയിൽ കയറി പോയി.... അവൻ ഒന്ന് ചമ്മലോടെ അവളെ നോക്കി അവിടെ തന്നെ നിന്നു....
അൽപ്പം കിതച്ച് അവൾ ക്ലാസ്സ് എത്തിയപ്പോൾ കുട്ടികളുടെ കലപില സ്വരം അവിടെയെവിടെ ഒക്കെ ഉയരുന്നുണ്ട്....
ഹൊ ഭാഗ്യം സാർ എത്തിയിട്ടില്ല.... അവൾ ഒന്ന് നെടുവീർപ്പെട്ടു ശ്വാസം ഒന്ന് കണ്ട്രോൾ ചെയ്തു... തന്റെ സീറ്റിലോട്ട് ഇരുന്നു....
ഇന്നും നീ ഇറങ്ങാൻ വൈകിയല്ലേ?
അടുത്ത് ഇരുന്ന അവളുടെ ഫ്രണ്ട് റിതിക തിരക്കി...
കുറച്ചു വൈകി... ബട്ട് പണി തന്നത് എന്റെ വണ്ടിയാണെടി.... ഭാഗ്യത്തിന് അയാൾ ഡ്രോപ്പ് ചെയ്തോണ്ട് കറക്റ്റ് ടൈമിൽ എത്തി.... അവൾ അവനെ ഒന്നോർത്തു പറഞ്ഞു....
അയാളോ? അത് ആരാ? റിതിക ആകാംഷയിൽ തിരക്കി....
ഹൊ... അത് ഒക്കെയുണ്ട്... ഇന്റർവെൽ ടൈമിൽ പറയാം.... ബെൽ വീണ്ടും മുഴങ്ങിയിരുന്നു....
ഇന്റർവെൽ ടൈമിൽ കോളേജ് മുറ്റത്തെ പടുകൂറ്റൻ ആല്മരത്തിണ്ണയിൽ ഇരിക്കാനും ആ തണൽ കൊണ്ട് വർത്തമാനം പറഞ്ഞിരിക്കാനും അനുവിനും റിതികക്കും ഇഷ്ടമാണ്...
വർത്തമാനത്തിന് ഇടക്ക് മുന്നിലൂടെ കടന്നു പോകുന്ന പിള്ളേരെ വായിനോക്കുന്നതും റിതികക്ക് ഒരു ഹോബിയാണ്.... ഗോസിപ്പും വീട്ടുവിശേഷവും നാട്ടു വിശേഷവും എല്ലാം അതിനു ഇടയിൽ കടന്നു വരാറുണ്ട്...
പഠിക്കുന്ന കാര്യം ഒഴിച്ച് മറ്റു വിഭാഗമെല്ലാം അവർക്കിടയിൽ സംസാരവിഷയം ആവാറുണ്ട്....
ഹാ പറയെടി... ആരാ നിന്നെ ഇന്ന് ഡ്രോപ്പ് ചെയ്തേ?
അവൾ കഴിഞ്ഞ ദിവസം ഉണ്ടായ ഇൻസിഡന്റ് അവളോട് പറഞ്ഞു....
എന്നിട്ട് നീ ആ ക്യാഷ് തിരികെ കൊടുക്കാൻ പോകുവാണോ? വേണ്ടായിരുന്നു.... നിനക്ക് ഇപ്പൊ ക്യാഷ് നല്ല ബുദ്ധിമുട്ട് ഉള്ള ടൈമ് അല്ലേ?
" ആണെടി.... ബട്ട് ഞാൻ ചെയ്തത് ശരിയല്ല.... ശരിക്കും കുറ്റം എന്റെ തന്നെയായിരുന്നു...അർഹിക്കാത്ത ക്യാഷ് നമുക്ക് അനുഭവിക്കാൻ പറ്റില്ല.... വണ്ടി ആണേൽ വർക്ക് ഷോപ്പിൽ കയറ്റേണ്ട ടൈമ് കഴിഞ്ഞിട്ടും ഒരുവിധം ഒക്കെ ഉന്തിയും തള്ളിയും അതിനെ കൊണ്ട് പോയി.....
ഇനി അത് റിപ്പെയർ ചെയ്യാൻ കൊടുത്തില്ലെങ്കിൽ ശരിയാവില്ല.... ക്യാഷ് കുറച്ചാവും വണ്ടി പണിക്ക്... ഹാ അതൊക്കെ പോട്ടെ.... എന്റെ ചേച്ചിയ്ക്ക് ഒരു പ്രൊപോസൽ വന്നിട്ടുണ്ട്....
അവൾ കല്യാണ വിശേഷങ്ങൾ പറയുന്നതിനിടെ അശോക് അവരുടെ സംസാരത്തെ മുറിച്ചു കൊണ്ട് അവർക്കിടയിലേക്ക് കടന്നു വന്നു...
എന്താ..... എന്ത് വേണം? അനു ദേഷ്യത്തോടെ പുരികമുയർത്തി ചോദിച്ചു....
ഞാൻ..... എനിക്ക് ചിലത് പറയാനുണ്ട് അനന്യ.... പ്ലീസ് ഗിവ് മീ സം ടൈം............
അവന്റെ വാക്കുകളിൽ തെളിഞ്ഞ ഭാവം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് അവൾ ഇരുന്നിടത്തു നിന്നും എണിറ്റു...
ഏയ്... താൻ പോകാതെ... ഞാൻ ഫസ്റ്റ് ഇയർ മുതലേ തന്റെ പിന്നാലെ നടക്കുവല്ലേ... തനിക്ക് അറിയാം എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന്... ഞാൻ സംസാരിക്കാൻ വരുമ്പോ ഒക്കെ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യാൻ റീസൺ എന്താ?
നോ എന്നാണേൽ അതും പറയില്ല യെസും പറയില്ല... ഞാൻ ഈ ഇയർ കഴിഞ്ഞാൽ ഇവിടുന്ന് പോകും...ജസ്റ്റ് ഒരു ടൈമ് പാസ്സ് റിലേഷൻഷിപ്പിന് വേണ്ടിയല്ല എന്ന് ഒന്ന് താൻ മനസ്സിലാക്കണം....
അവൾ കയ്യും കെട്ടി ഒരു നിമിഷം അവിടെ തന്നെ നിന്നു.... എല്ലാം കേട്ടു കൊണ്ട്..... കുറച്ചു മിനിട്ടുകൾ അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു....
അനന്യ....?
അവൻ അവളുടെ മറുപടിക്കായി കാത്തു നിന്നു....
അശോക്..... ഞാൻ..... എന്താ പറയാ....തന്റെ നേർക്ക് നോ പറയാനുള്ള ഒരു കാരണവും ഞാൻ കണ്ടിട്ടില്ല.. കോളേജ് ടോപ്പർ.... സ്പോർട്സ് ചാമ്പ്യാൻ.... വെൽ സെറ്റിൽഡ് ഫാമിലി.... ലുക്ക്സ് വെരി ഗുഡ്.....
അവളുടെ ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ പോസിറ്റീവിന്റെ വിത്തു പാകി വരുന്നുണ്ടായിരുന്നു.....
ബട്ട്.... അശോക്.....ഞാൻ മാര്യേജ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല.... എനിക്ക് എന്റെ ഫാമിലി ആണ് ഇമ്പോർട്ടന്റ്..... എന്റെ അച്ചു നന്നായി പഠിക്കും.... അവളെ വലിയ നിലയിൽ എത്തിക്കണം.....
പിന്നെ എന്റെ അമ്മയെ പോലെ എന്നെ സ്നേഹിക്കുന്ന ചേച്ചിയുടെ മാര്യേജ്... പിന്നെ അച്ഛൻ... പാവം... പണിക്കൊന്നും പോകാൻ വയ്യെങ്കിലും പറ്റുന്ന പോലെ ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ....
ഒറ്റക്കാക്കാൻ ആവില്ല.... എനിക്ക് എന്റെതായ ജീവിതം ഇപ്പൊ ഒന്നും സ്വപ്നം കാണാൻ കഴിയില്ല അശോക്....
ചേച്ചിയുടെ കല്ല്യാണം തന്നെ നടത്താൻ ഞങ്ങൾ പാടുപെടുകയാണ്.... കൂടെ എന്റേം അച്ചുവിന്റേം പഠിപ്പും...
എല്ലാം കൂടി ആലോചിച്ചാൽ അശോക് വിചാരിക്കുന്ന പോലെയൊരു ലൈഫ് എന്നെ കൂടെ കൂട്ടിയാൽ സാധിക്കും എന്ന് തോന്നുന്നില്ല........
അശോകിന്റ എല്ലാ പ്രതീക്ഷകളും തച്ചുടച്ചു കൊണ്ടായിരുന്നു അനന്യയുടെ ആ വാക്കുകൾ....
തിരിച്ചു മറുപടി കൊടുക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ ഇന്റർവെൽ കഴിഞ്ഞെന്ന സൂചനയെന്നോണം ബെൽ മുഴങ്ങിയിരുന്നു....
ക്ലാസ് കഴിഞ്ഞതോടെ റിതികയുടെ അക്കൗണ്ടിൽ നിന്നും മൂവായിരം രൂപ ജിപേ ചെയ്താണ് അവൾ വർക്ക് ഷോപ്പിലേക്ക് പോയത്... പിറ്റേ ദിവസം തന്നെ ക്യാഷ് അവൾക്ക് തിരികെ കൊടുക്കാമെന്നു വിചാരിച്ചാണ് അങ്ങനെ ചെയ്തത്....
അവൾ വർക്ക് ഷോപ്പ് നോക്കി അവിടെ ചെന്നപ്പോൾ അവിടെ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ ഒന്ന് രണ്ട് വർക്കേഴ്സിനെ കണ്ടിരുന്നെങ്കിലും അവനെ മാത്രം കണ്ടിരുന്നില്ല....
എന്താ... മോളെ.... ആരെയാ തിരയുന്നത്?
അവൾ അവന്റെ മുഖം അവരുടെ കൂട്ടത്തിൽ പരതുന്നത് കണ്ടിട്ടാണ് അയാൾ ചോദിച്ചത്....
അങ്കിൾ..... എനിക്ക് പേര് അറിയില്ല... ഇവിടെ നിങ്ങൾ അല്ലാതെ വേറെ വർക്കർ ഉണ്ടോ....?
ആ ഉണ്ടല്ലോ മോളെ... എന്റെ മോനാ.. പ്രണവ്....
ആഹ്... അപ്പോ അത് തന്നെയാ ആള്... ഞാൻ കുറച്ചു ക്യാഷ് കൊടുക്കാൻ ഉണ്ടായിരുന്നു.. ഇവിടെ വരാനാ പറഞ്ഞത്... ആള് എവിടെ പോയി അങ്കിൾ? അവൾ അവന് കൊടുക്കാൻ പൈസ കയ്യിലെടുത്തു പിടിച്ചു കൊണ്ട് ചോദിച്ചു....
കുറച്ചു മുൻപ് അവന്റെ ഫ്രണ്ട് വിളിച്ചിരുന്നു... ഒരു ആക്‌സിഡന്റ് കേസ് ഉണ്ട്.. പെട്ടെന്ന് വരണം എന്നൊക്കെ പറഞ്ഞിട്ട്.... അവരുടെ പരിചയത്തിൽ ഉള്ള ആർക്കോ ആണ് ആക്‌സിഡന്റ് പറ്റിയത്.... വിവരം കേട്ട ഉടനെ ഇവിടുന്ന് പോയതാ....
ഇനി ഇപ്പൊ എന്ത് ചെയ്യും എന്നാലോചനയിൽ നിൽക്കുമ്പോഴായിരുന്നു അവൾ വന്ന ഓട്ടോക്കാരൻ ഹോണടിച്ചത്...
ഇപ്പോ വരാം ചേട്ടാ... ഒരു മിനിറ്റ്.....
അവൾ തിരിഞ്ഞു നോക്കി പറഞ്ഞതിന് ശേഷം ക്യാഷ് അവന്റെ അച്ഛന് ഏൽപ്പിക്കാമെന്നു വെച്ചു....
അങ്കിൾ.....മോൻ വരുമ്പോ ഈ ക്യാഷ് ഒന്ന് കൊടുത്തേക്കാവോ? അവൾ ക്യാഷ് അയാൾക്ക് നേരെ നീട്ടി....
ആര് തന്നെന്നു പറയണം? ക്യാഷ് എണ്ണി നോക്കുന്നതിനു ഇടയിൽ അയാൾ തലയുയർത്താതെ ചോദിച്ചു..
അതിപ്പോ......രാവിലെ കണ്ട പെൺകുട്ടി എന്ന് പറഞ്ഞാൽ മതി... എന്റെ പേര് പറഞ്ഞാൽ അറിയില്ല...
ശരി എന്നർത്ഥത്തിൽ അയാൾ ഒന്ന് തലയാട്ടി കൊണ്ട് മൂളി....
വീടെത്തിയപ്പോൾ അവൾ ഓട്ടോക്കാരനെ പറഞ്ഞ് വിട്ടിട്ട് ഗേറ്റ് തുറന്ന് ഉമ്മറത്തേക്ക് ചെന്നപ്പോൾ വാതിൽ ലോക്ക് ചെയ്തിരിക്കുകയായിരുന്നു.....
വീടിനു ചുറ്റുവട്ടം ഒക്കെ നടന്നിട്ടും അച്ഛനെയും ചേച്ചിയെയും അച്ചുവിനെയും കാണാനില്ലായിരുന്നു....എല്ലാവരും എങ്ങോട്ട് പോയി എന്ന വല്ലാത്തൊരു ആധി അവളുടെ ഉള്ളിൽ കയറി....
ചേച്ചിയെയും ഓഫീസിൽ നിന്നും വരേണ്ട സമയം ആയിട്ടും കാണാഞ്ഞിട്ട് അവൾക്ക് എന്തോ പരിഭ്രമം പോലെ തോന്നിയിരുന്നു....
അവൾ ബാഗിൽ നിന്നും ഫോൺ എടുത്തു അച്ഛന്റെ നമ്പറിലേക്ക് വിളിച്ച് നോക്കിയെങ്കിലും പൂട്ടിയ വീടിനകത്തു നിന്നായിരുന്നു റിങ് ചെയ്തു കൊണ്ടിരുന്നത്.....
ചേച്ചിയെ വിളിക്കാം എന്ന് വിചാരിച്ച് കോൾ ചെയ്തപ്പോഴും ഫോൺ മുഴുവനായി റിങ് ചെയ്തതല്ലാതെ എടുത്തില്ല....രണ്ട് തവണ വിളിച്ച് നോക്കി അവൾ ഫോൺ ഓഫാക്കി.....
ഒരു ആവലാതിയോടെ കൂടി ഉമ്മറത്തിണ്ണയിലേക്ക് ഇരുന്നപ്പോഴാണ് തൊട്ടു മുന്നിലെ വീട്ടിലെ ജാനകി ചേച്ചി അവളുടെ നേർക്കുനേർ നടന്നടുത്തത്........
അനു.. മോളെ...... സഹദേവേട്ടൻ അച്ചുവിനെ കൊണ്ട് ഒരു ഓട്ടോയിൽ ഓടി കയറി പോകുന്ന കണ്ടല്ലോ......എന്താ കാര്യം?
അത് കേട്ടതും അവൾ ഒരു നടുക്കത്തോടെ എണിറ്റു..
. ചേച്ചി..... കണ്ടായിരുന്നോ....? എനിക്ക് അറിയില്ല ചേച്ചി... ഞാൻ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല.... ഈ വീടിന്റെ ചുറ്റുവട്ടത്തൊന്നും അവരില്ല.... എന്താ പറ്റിയത് എന്ന് അറിയില്ലല്ലോ.....
അവൾ വല്ലാത്തൊരു പതർച്ചയോടെ പറഞ്ഞപ്പോൾ ജാനകി ചേച്ചി ആശ്വസിപ്പിച്ചു....
മോള് പേടിക്കാതെ ഇരിക്ക്.. ഏതേലും അത്യാവശ്യ കാര്യത്തിന് പോയേക്കാവും.....
ഇല്ലയില്ല..... എന്നോട് പറയാതെ പോകാൻ വഴിയില്ലല്ലോ.. ഇത് മറ്റെന്തോ ഉണ്ട്... എനിക്ക് ന്തോ പേടി പോലെ ചേച്ചി.....
അവളുടെ ഉള്ളിൽ ഇടതടവില്ലാതെ ഒരു പേടി കടന്നു കൂടിയിരുന്നു....
അപ്പോഴാണ് ചേച്ചിയുടെ ഫോണിൽ നിന്നും ഒരു കോൾ അവളെ തേടി എത്തിയത്.......
അവൾക്ക് ചേച്ചിയുടെ നമ്പറിൽ നിന്നും കോൾ കണ്ടപ്പോൾ വലിയ ആവേശത്തിൽ ഫോൺ ഓണാക്കി ചെവിയോട് അടുപ്പിച്ചു.....
എവിടെയാ എല്ലാരും.... എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ.....? പറ ചേച്ചി.....?
ഹലോ.... ഇത് ചേച്ചിയല്ല.... ചേച്ചിക്ക് ചെറിയൊരു ആക്‌സിഡന്റ്... പേടിക്കൊന്നും വേണ്ട.... കാര്യം ആയിട്ട് കുഴപ്പൊന്നും ഇല്ലാട്ടോ...
പ്രതീക്ഷിക്കാതെ കേട്ട ഒരു പുരുഷ ശബ്ദത്തിൽ അവൾ ഒന്ന് ഷോക്കായിപ്പോയിരുന്നു...
ഈശ്വരാ... എന്റെ ചേച്ചി..... ഇപ്പോൾ എവിടെയാ.... ഏതു ഹോസ്പിറ്റലിലാ?
സിറ്റി ഹോസ്പിറ്റലിൽ ആണ്... ഇവിടെ തന്റെ അച്ഛനും അനിയത്തിയും ഒക്കെ ഇപ്പൊ വന്നിട്ടുണ്ട്..ഓക്കേ വെക്കട്ടെ...
മ്മ്... ഞാൻ ഇതാ വരുന്നു....
അവൾ ഫോൺ വേഗം ഓഫ് ചെയ്തു ജാനകി ചേച്ചിയോട് വിവരം സൂചിപ്പിച്ചു.. വണ്ടിക്കൂലി ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങി ഇറങ്ങി....
നേരെ മെയിൻ റോഡിലേക്ക് ചെന്ന് ഒരു കാലി ഓട്ടോ വരുന്നത് കണ്ട് കൈ കാണിച്ചു നിർത്തി....
അവൾ പറഞ്ഞത് അനുസരിച്ച് ആ ഓട്ടോ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി..
റിസെപ്ഷനിൽ ചെന്ന് വിവരങ്ങൾ തിരക്കിയപ്പോൾ റൂമിലേക്ക് മാറ്റി എന്നുള്ള വിവരം കിട്ടിയിരുന്നു....
അവളുടെ കാലുകൾ യാന്ത്രികമെന്നോണം ആ വരാന്തയിലൂടെ ഓടി റൂം നമ്പർ 402 ഇൽ കണ്ണുടക്കിയപ്പോൾ നിന്നു....
നിയന്ത്രിക്കാൻ ആവാത്ത വിധം അവളുടെ ഹൃദയമിടിപ്പ് ഉയർന്നു കൊണ്ടിരുന്നു...
മുറിയിലേക്ക് പ്രവേശിച്ചതും തന്റെ കാഴ്ച്ചയിൽ ആദ്യം തന്നെ തെളിഞ്ഞത് കട്ടിലിൽ ഒരു തലയിണ ചാരി തല വെച്ച് കിടക്കുന്നുറങ്ങുന്ന ചേച്ചിയെയാണ്....
തലയിൽ മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ട്...വലതു കയ്യിൽ ബാൻടേജ് കെട്ടിയിട്ടുണ്ട്...
ചേച്ചി...എന്റെ ചേച്ചിക്ക് ഇതെന്താ പറ്റിയത്?
അവളുടെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞിരുന്നു...
ഏയ്.. തന്റെ ചേച്ചി ഉറങ്ങിക്കോട്ടെ... വിളിക്കണ്ട....
തിരിഞ്ഞു നോക്കിയപ്പോൾ തനിക്ക് പരിചിതമായ മുഖം....
ഇയാളോ..... ഇയാൾ ഇവിടെ?
അവൾ ഒരു സംശയത്തോടെ നോക്കി..
കുഞ്ഞേച്ചി... ഇതാണ് നമ്മുടെ ചേച്ചിയെ പെണ്ണുകാണാൻ വന്ന പ്രണവ് ചേട്ടൻ...
അച്ചു പറഞ്ഞപ്പോഴാണ് അവൾക്ക് മനസ്സിലായത്.....
ഓഹ്... അപ്പൊ ഇതാണല്ലേ അച്ഛന്റെ രണ്ടാമത്തെ മോള് അനന്യ...?
അവൻ അവളെ ഒന്ന് നോക്കി കൊണ്ട് അച്ഛനോട് ചോദിച്ചു.....
അതേ മോനെ.... മോന് പരിചയം ഉണ്ടോ?
പിന്നെ അങ്കിൾ... നല്ല പോലെ അറിയാം....
അച്ഛൻ ചോദിച്ചപ്പോൾ അടുത്ത് നിന്ന രാജീവനാണു മറുപടി കൊടുത്തത്...
അനന്യ ചെറിയ ആശ്ചര്യത്തോടെ അവനെ നോക്കി.... Click here for next part