എന്റെ മാത്രം 4🍂🍂

Valappottukal



രചന: ശിവ

ഒന്നും മനസ്സിലാവാതെ അന്താളിച്ച് നിൽക്കുവായിരുന്നു മാളു. മനസ്സറിഞ്ഞ് ചിരിക്കാനോ കരയാനോ എനിക്ക് കഴിഞ്ഞില്ല. കുട്ടൻ പറഞ്ഞതൊന്നും ഞാൻ കേട്ടതുമില്ല. അന്ന് വാട്സാപ്പിൽ കേറിയപ്പോ ഒരുപാട് മെസ്സേജ് ഉണ്ടായിരുന്നു മാളുവിന്റെ. എന്ത് പറയണമെന്നിയാതെ ഞാൻ നിന്നു. അവളുടെ മെസ്സേജുകൾക്കുള്ള റീപ്ലേ എന്റെ  അടുത്തില്ലായിരുന്നു. ഞാൻ ഒരു മെസേജ് മാത്രം അയച്ചു. 
" ഞാൻ വളരെ വൈകി പോയിരിക്കുന്നു....
നീ എനിക്ക് വിധിച്ചതല്ല....
വീട്ടുകാരെ വേദനിപ്പിക്കരുത്...
വിധിയെ തടുക്കാൻ എനിക്കാവില്ല...."

എന്റെ മെസ്സേജ് കണ്ടതിനു ശേഷം അവൾ എനിക്ക് മെസ്സേജ് അയച്ചതെ ഇല്ല. അതിനു ശേഷം ഞാൻ അവളെ കാണുന്നത് ഇന്നാണ്. അവളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാക്കുന്നില്ല.  വെറുപ്പാകുമെന്ന്  വിചാരിച്ചു. പക്ഷേ അത് സത്യമല്ല അവിടെ ഞാൻ നിന്ന പല നിമിഷങ്ങളിലും അവളെന്നെ വിളിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഒരു പക്ഷെ എന്റെ ആഗ്രഹമാകാം. എന്നോട് ദേഷ്യമായിരുന്നെങ്കിൽ അവൾ എന്നോട് മെഹന്തി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കില്ലായിരുന്ന് . ജനൽ വഴി ഞാൻ പുറത്തേക്ക് നോക്കി അവളുടെ റൂമിന്റെ ജനൽ കാണുന്നുണ്ട് പക്ഷേ അതു അടച്ചിട്ടിരിക്കുകയാണ് . എത്രയോ നാളുകൾ പരസ്പരം സംസാരിക്കാൻ ഞങ്ങളെ സഹായിച്ച ജനലുകൾ എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്കാവുന്നില്ല...... ഓരോ ഓർമ്മകളും സൂചിപോലെ കുത്തികേറുന്ന് .,...... വേദനിപ്പിക്കുന്നു ..... ദൈവമേ ഞാൻ നിൽക്കുന്ന സ്ഥലം പിളർന്ന് ഞാൻ അതിലേക്കു വീണിരുന്നെങ്കിൽ.......

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അമ്മ : " ഉണ്ണീ..... ഉണ്ണീ........ ടാ.,......"
കണ്ണുകൾ തുടച്ച് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു...
അമ്മ : "നീ എന്താ ആരോടും പറയാതെ പോന്നത്... കുട്ടനോക്കെ ചോദിച്ചു നടക്കുന്നുണ്ട് ... "
" ഒരു കോൾ വന്നു അമ്മ...... ഞാനിനി .... പോണോ ....... നാളെ പോയാൽ പോരെ "
അമ്മ : "പോര... പോര ...... കുട്ടൻ വല്ല്യ സങ്കടത്തിലാ.... നിനക്കെ ഓനെ ആശ്വസിപ്പിക്കാൻ പറ്റൂ...."
"മ്മ്..."
 അമ്മ :" ന്ത് മ്മ്‌...... ഇയങ്ങട്ട്‌ വേഗം പോകാൻ നോക്ക്..,"
  മടിയൊന്നും കാട്ടാതെ ഞാൻ നടന്നു. അടുക്കള വശത്തുകൂടി പോകാം .... അങ്ങനെ യനെങ്കിലെ അവളെ കാണേണ്ടി വരില്ലല്ലോ....
   പക്ഷേ എന്റെ നിഗമനം തെറ്റി. ഞാൻ കേറി ചെന്നത് അവളുടെ മുന്നിലേക്കാണ്. 
    " ഞാൻ ഒഴിഞ്ഞു പോകുന്ന സന്തോഷത്തിൽ ഉണ്ണിയേട്ടന്‌ കണ്ണും കാണാതയോ ... ഉണ്ണിയേട്ടാ..... നാളെയാ. കല്യാണം... നമ്മുക്ക്.."
     " മതി നിർത്തൂ നീ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലായി... വേണ്ട മാളൂ...... വേണ്ട ..... നമ്മുക്ക് മാത്രമായ് ഒരു സന്തോഷം വേണ്ട......"
വിതുമ്പി കരയുന്ന അവളെ ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.......

മറ്റൊരാൾക്ക് പറഞ്ഞുറപ്പിച്ച പെണ്ണാണ് അവൾ അവളെ അനിയത്തിയായി മാത്രം കാണണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

കുട്ടന്റെ എടുത്ത് പോയി ഇരിക്കുമ്പോൾ എന്റെ മനസ്സ് എന്റെ കൂടെ ഉണ്ടായിരുന്നില്ല. ശരീരം തളരുന്ന പോലെ ... ന്റെ മാളു.... എനിക്കിനി അങ്ങനെ പറയാൻ പോലും പറ്റില്ലല്ലോ.,... വല്ലാതെ ശ്വാസം മുട്ടുന്ന പോലെ 

ജയമ്മ : " എല്ലാവരും കിടക്കാൻ നോക്ക് സമയം കളയണ്ട നേരത്തെ നീക്കണ്ടതല്ലെ മക്കളൊക്കെ പോയി കിടന്നോ.. ഞങ്ങൾക്കെന്തായാലും ഇന്ന് ഉറക്കമൊന്നുമില്ല ....."ജയമ്മ ചിരിച്ചു.
" ഉണ്ണിയെ നീയും ഇവിടെ കിടന്നോ..... ഇനിയിപ്പോ വീട്ടിലേക്ക് പൊണ്ട...."

" ജയമ്മേ......"

" എന്താ ഉണ്ണിയേ...."

" ഒന്നുമില്ല....... ഗുഡ് നൈറ്റ്......"

" എന്റെ കുട്ടി പോയി ഉറങ്ങിക്കോ....."
എന്നെ ഒന്ന് തലോടി കൊണ്ട് ജയമ്മ പോയി.

" എടാ ഉണ്ണിയെ.... നിനക്ക് കെട്ടികൂടായിരുന്നോ  മാളുവിനെ., അങ്ങനെയാണെങ്കിൽ  എന്റെ മാളുനെ എനിക്ക് എന്നും കാണയിരുന്നല്ലോ...
ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് ഓൾ ഗൾഫിൽ പോകും..."

" കുട്ടാ .... ഞാൻ..."
എന്റെ തൊണ്ട ഒന്നിടറി..
" എനിക്ക് മനസ്സിലാവും ഉണ്ണിയേ.... നിനക്ക്‌ പെങ്ങളെ പോലെയാണ് അല്ലേ....
ഞങ്ങൾക്കറിയാം . ഈ ആലോചന വന്ന സമയത്ത് ഞങ്ങൾ നിനക്ക് ഇഷ്ട്ടമാണെങ്കിൽ നിന്നെ കൊണ്ട് മാളുനെ കെട്ടിക്കാമെന്ന് വിചാരിച്ചിരുന്നു. അമ്മയാണ് ഈ അഭിപ്രായം പറഞ്ഞത് അന്ന് അച്ഛൻ നല്ല സന്തോഷത്തിലുമായിരുന്ന് പക്ഷേ നീയെപ്പോളും പെങ്ങളാണെന്ന് ......അങ്ങനെ ചിന്തിച്ചാൽ നീ എന്ത് കരുതുമെന്ന പേടിയായിരുന്നു എല്ലാർക്കും. ആലോചന വന്നപ്പോളും നിശ്ചയത്തെ കുറിച്ച് പറഞ്ഞപ്പോൾ കമലമ്മയും കൃഷ്ണ അച്ഛനും പറഞ്ഞത് നിനക്ക് പെങ്ങളെ പോലെ അല്ലായിരുന്നെൽ കമ്മലാമ്മ ആർക്കും വിട്ടു കൊടുക്കില്ലായിരുന്ന് എന്നാ......

പിന്നെ ഞങ്ങൾ ആലോചിച്ചപ്പോ ഞങ്ങൾക്കും തോന്നി പെങ്ങളെ പോലെ കണ്ട കുട്ടിയെ കെട്ടാൻ പറഞ്ഞ ആർക്കായാലും സഹിക്കാൻ പറ്റിലെന്ന്‌ ....

 ഞാൻ എന്റെ ആഗ്രഹം പറഞ്ഞെന്നെ ഉള്ളൂ ഇയ്‌ കാര്യകണ്ട ചെല്ല്‌ പോയി കിടക്ക്‌.,."
ശ്വാസം നിലച്ച പോലെ തോന്നി എനിക്ക് .. കാലുകൾ പൊന്തുന്നില്ല... തലയ്ക്ക് വല്ലാത്തൊരു ഭാരം..... എന്റെ തെറ്റാണ് ..... എല്ലാം....... എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞിരുന്നെങ്കിൽ ...... അവളെ പറയാൻ അനുവദിച്ചെങ്കിലും ചെയ്തിരുന്നെങ്കിൽ .....നടക്കുതോ റും പിന്നോട്ടെക്ക്‌ വലിക്കുന്ന പോലെ തോന്നി...

To Top