രചന: Arya
രമ്യയുടെ സ്നേഹം അത് മായയുടെ നാശത്തിന് വേണ്ടിയാണെന്ന് പാവം മായ അറിഞ്ഞിരുന്നില്ല. മായയോട് താനിപ്പോ കാണിക്കുന്ന സ്നേഹം അത് ആത്മാർത്ഥമായിട്ടാണെന്നാണ് എല്ലാരും കരുതുന്നത്.
എന്നാൽ രമ്യയുടെ പക ആരും മനസിലാക്കിയില്ല.
വൈകീട്ട് ഉണ്ണി ജോലി കഴിഞ്ഞെത്തിയപ്പോൾ അവനുള്ള ചായയുമായി വന്നതായിരുന്നു മായ.
"അതേയ് ഉണ്ണിയേട്ടാ ഈ ആഴ്ചയാണ് ട്ടോ ഡോക്ടറെ കാണാൻ പോകേണ്ടത്. എന്താ എന്നറിയില്ല വല്ലാത്ത ക്ഷീണം ഉണ്ടെനിക്ക്. പോരാത്തതിന് ഇത്തവണയും പീരീഡ്സ് തെറ്റി. "പറഞ്ഞു നിർത്തുമ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞത് ഉണ്ണി ശ്രെദ്ധിച്ചു.
"എന്നാൽ നമുക്ക് നാളെ തന്നെ പോകാം ഇനി എന്തേലും സന്തോഷ വാർത്ത ആണെങ്കിലോ. "
"എനിക്കു തോന്നുന്നില്ല ഡോക്ടർ പറഞ്ഞത് മൂന്ന് മാസത്തോളം മരുന്ന് കഴിക്കണം എന്നല്ലേ. "
"എന്നു കരുതി, വിശേഷം ആവില്യ എന്നുണ്ടോ. എന്നും നീ പ്രാർത്ഥിക്കുന്നതല്ലേ "
ഉണ്ണി ചായ കുടിച്ചു കപ്പ് മായ്ക്ക് കൊടുത്തു. കപ്പ് വാങ്ങി തിരിഞ്ഞതും മായ തലചുറ്റി വീണു.
"അയ്യോ മായേ, മോളെ എന്തു പറ്റി. അമ്മേ... ഓടിവായോ മായ തലകറങ്ങി വീണു. "
ശാരദാമ്മ വേഗം അങ്ങോട്ട് എത്തി.
"അയ്യോ മോനെ മോൾക്ക് എന്തു പറ്റി. മോളെ മായമോളെ കണ്ണ് തുറക്ക്. ഉണ്ണി നോക്കി നിക്കാതെ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം. ഞാൻ പോയി രാധയോടൊന്നിങ്ങോട്ട് വരാൻ പറയാം രമ്യ ഒറ്റക്കാവില്ലേ. "
ശാരദാമ്മ രാധയെ വിളിക്കാൻ പോയി, ഉണ്ണി മായയെ എടുത്ത് പുറത്തേക്കു വന്നു.
രമ്യ അവിടെ ഉണ്ടായിരുന്നു. "അയ്യോ ഉണ്ണി എന്തുപറ്റിയെടാ ഇവൾക്ക് ഇതുവരെ ഒന്നും ഇല്ലായിരുന്നല്ലോ. "
"അറിയില്ല ചേച്ചി എനിക്കു ചായ തന്നു പോന്നതാ പെട്ടെന്ന് തലചുറ്റി വീണു. വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോട്ടെ. "
അപ്പോളേക്കും രാധയും ശാരദാമ്മയും അവിടെ എത്തി. രാധയോട് രമ്യയെ നോക്കാൻ പറഞ്ഞിട്ട് അവർ വേഗം മായയുമായി ഹോസ്പിറ്റലിലേക്ക് കുതിച്ചു.
വിശദമായ പരിശോധനയ്ക്ക് ശേഷം ഉണ്ണിയെ ഡോക്ടർ ക്യാബിനിലേക്ക് വിളിപ്പിച്ചു.
ഈ സമയം ശാരദാമ്മ മായയുടെ അടുത്തായിരുന്നു. മായ എണീറ്റിരുന്നു പക്ഷെ അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.
"നോക്കൂ മിസ്റ്റർ ഉണ്ണി ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം നിങ്ങളും മായയും കേൾക്കാൻ കൊതിച്ചിരുന്ന വാർത്ത ആണ്. മായ ഒരമ്മയാകാൻ പോകുന്നു.
പക്ഷെ ഞാൻ പറഞ്ഞല്ലോ ശ്രദ്ധിക്കണം കാരണം മായയുടെ ബോഡി വളരെ വീക്കാണ് സൊ. "
"സത്യമാണോ ഡോക്ടർ. അവളുടെ വിളി ദൈവം കേട്ടല്ലോ. അവളെ ഞാൻ നോക്കിക്കോളാം ഡോക്ടർ. എന്തൊക്കെയാണ് അവൾക്ക് കൊടുക്കേണ്ടത്.
മാഡത്തിനറിയാലോ അവളെ ഒരിക്കലും ഞാൻ വിഷമിപ്പിച്ചിട്ടില്ല.ബട്ട് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞു അവൾ ഒരുപാടു നീറിയിട്ടുണ്ട്. എന്റെ കുഞ്ഞ് എന്റെ കൂടെ ഉത്തരവാദിത്തം ആണല്ലോ മാഡം ഒന്നും കൊണ്ടും പേടിക്കണ്ട. ഒരുപാട് നന്ദിയുണ്ട് മാഡം ഈ സന്തോഷവാർത്ത അറിയിച്ചതിനു. " ഉണ്ണിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
മായയ്ക്കുള്ള മരുന്നും മറ്റും വാങ്ങി അവൻ നേരെ അവളുടെ അടുത്തേക്ക് ഓടി.
ഈ സമയം മായ ശാരദാമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു. ഉണ്ണിയെ കണ്ടതും മായ എഴുന്നേറ്റു.
"ഉണ്ണിയേട്ടൻ ഡോക്ടറെ കണ്ടോ എന്റെ വിളി ദൈവം കേട്ടു. ഒരുപാടു സന്തോഷം ആയി ഏട്ടാ... നമുക്ക് വീട്ടിൽ പോകാം. "
"മോനെ ഡോക്ടർ എന്തു പറഞ്ഞെടാ. എന്തൊക്കെ ശ്രെദ്ധിക്കണം. നീയൊന്നു പറഞ്ഞു കൊടുക്ക് എത്ര പറഞ്ഞാലും ഇവൾക്ക് വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ. ഇന്നു വീട്ടിൽ പോകാമോ. എനിക്കീ സന്തോഷവാർത്ത എല്ലാരേം ഒന്നറിയിക്കണം. "
"ഇവളുടെ ശരീരം നല്ലതുപോലെ വീക്കാണ് അതുകൊണ്ട് നല്ലത് പോലെ റസ്റ്റ് എടുക്കണം ആഹാരം കൃത്യമായി കഴിക്കണം എന്നൊക്കെ പറഞ്ഞു പിന്നെ കുറച്ചു മെഡിസിനും ഉണ്ട്.
ഇപ്പോൾ തന്നെ പോകാം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ തന്നെ വരണം എന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഞാൻ എന്നാൽ പോയി വണ്ടി എടുത്ത് വരാം "
*******************************************
വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് തന്നെ രമ്യ ഇരിക്കുന്നുണ്ടായിരുന്നു രാധയും കൂടെ ഉണ്ട്.
ശാരദാമ്മ പതുക്കെ മായയെ പിടിച്ചു അകത്തു കയറ്റി. അപ്പോൾ രമ്യ ചോദിച്ചു.
"ഡോക്ടർ എന്തു പറഞ്ഞു അമ്മേ, ഇവൾ എന്താ തലകറങ്ങി വീണത് "
"അത് മായയ്ക്ക് വിശേഷം ഉണ്ട് ചേച്ചി അതാണ് അവൾക്ക് വയ്യാതായത്, ഒരേ സമയം രണ്ടു പുതിയ അതിഥികൾ വരാൻ പോവാ നമ്മുടെ വീട്ടിലേക്ക് "
ഉണ്ണി പറഞ്ഞു തീർന്നതും ഞെട്ടൽ പുറത്തു കാട്ടാതെ രമ്യ വയറും താങ്ങി മായയുടെ അടുത്തെത്തി. "നിന്റെ പ്രാർത്ഥന ദൈവം കേട്ടല്ലോ. ചേച്ചിക്ക് സന്തോഷമായി. ചെല്ല് നീ പോയി കിടക്ക്, ഇനി ഓടി ചാടി പണിയൊന്നും ചെയ്യണ്ട. ഇപ്പൊ എനിക്കും വല്യ കുഴപ്പം ഒന്നും ഇല്ലല്ലോ. "
"മതി രണ്ടാളും സംസാരിക്കുന്നത് രണ്ടാളും പോയി കിടന്നോ "
"ശെരിയാ മോളെ രമ്യ പറഞ്ഞത് കുറച്ചു നാളേക്ക് ഇനി ഓടി ചാടി പണിയൊന്നും ചെയ്യണ്ട. ഞാൻ എന്നും വന്നു ശാരദാമ്മയെ സഹായിച്ചോളാം. ഇപ്പൊ ഞാൻ പോട്ടെ. "
"നിക്ക് രാധേ പോകല്ലേ ഞാൻ ഇവളെ ഒന്ന് അകത്താക്കി വരാം എന്തേലും മധുരം കഴിച്ചിട്ട് പോയാൽ മതി "
"എനിക്കു അത്ര വയ്യായ്ക ഒന്നുമില്ലമ്മേ ഞാൻ ഉണ്ണിയേട്ടന്റെ ഒപ്പം പോകാം അമ്മ ചേച്ചിയെ നോക്ക്. "മായ ഉണ്ണിയെ നോക്കി.
ഉണ്ണി മായയെ അകത്തേക്ക് കൊണ്ട് പോയി. ശാരദാമ്മ രമ്യയോട് കിടക്കാൻ പറഞ്ഞു അടുക്കളയിൽ പോയി മധുരം എടുത്ത് രാധയ്ക്ക് കൊടുത്തു
"ഉണ്ണിയേട്ടാ... ഏട്ടനിപ്പോ ഒരച്ഛനൊക്കെ ആയി ട്ടോ. ഈ നിമിഷം ഞാൻ ഏറ്റവും സന്തോഷവതിയാ എന്റെ ഏട്ടന്റെ കണ്ണുകളിലെ തിളക്കം അതെനിക്ക് കാണിച്ചു തരുന്നുണ്ട് ഏട്ടനെന്നോടുള്ള സ്നേഹം. "
"അപ്പൊ ഇത് വരെ നീ എന്റെ സ്നേഹം അറിഞ്ഞിട്ടില്ലേ. അറിയാതെ ആണോ ഇപ്പൊ വിശേഷം ആയത്. "
"ഒന്ന് പോ ഉണ്ണിയേട്ടാ... ഈ ഏട്ടനൊരു നാണവുമില്ല. മായ നാണിച്ചു മുഖം പൊത്തി."
"ഞാൻ എന്തിനാ നാണിക്കുന്നേ പിന്നേ നീയൊന്നു പോയെ. പറ നിനക്ക് എന്താ ഏട്ടൻ തരേണ്ടത്. "മായയുടെ മുഖം കയ്യിലെടുത്തവൻ ചോദിച്ചു "പറ എന്ത് പറഞ്ഞാലും ഞാൻ കൊണ്ടുത്തരും. "
"എനിക്കെന്നും ഏട്ടൻ എന്റെ കൂടെ ഉണ്ടായാൽ മതി ഈ സ്നേഹവും കരുതലും അതല്ലാതെ ഒന്നും എനിക്കു വേണ്ട. " ഉണ്ണിയുടെ നെഞ്ചിലേക്ക് ചാഞ്ഞവൾ പറഞ്ഞു.
"എന്റെ മരണം വരെ നിന്നെ ഞാൻ എന്നും ഇങ്ങനെ ചേർത്ത് പിടിക്കും "മായയുടെ നെറുകയിൽ ഉമ്മവെച്ചുകൊണ്ട് ഉണ്ണി പറഞ്ഞു. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.
മായയെ ഉണ്ണിയും ശാരദാമ്മയും ഇടം വലം തിരിയാൻ അനുവദിക്കാതെ നോക്കി രണ്ടാഴ്ച കഴിഞ്ഞു പോയി.
രമ്യയും മായയെ സ്നേഹത്തോടെ നോക്കി. എന്നാൽ ഈ സമയം മുഴുവൻ ഇങ്ങനെ മായയുടെ കുഞ്ഞിനെ ഇല്ലാതാക്കാം എന്നായിരുന്നു രമ്യയുടെ ചിന്ത.
റസ്റ്റ് എടുക്കാൻ പറഞ്ഞത് കൊണ്ട് മായ ഇപ്പൊ അങ്ങനെ രമ്യയുടെ അടുത്ത് പോകാറും ഇല്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് മായയ്ക്ക് നാടൻ പുളി തിന്നാൻ കൊതിയായി. ഉണ്ണി ജോലികഴിഞ്ഞു എത്തുമ്പോൾ വൈകുന്നത് കൊണ്ട് മായ ഇക്കാര്യം ശാരദാമ്മയോട് പറഞ്ഞു. അടുത്ത പറമ്പിൽ നിന്നെങ്ങാനും പുളി കിട്ടുമോ എന്നു നോക്കാൻ ശാരദാമ്മ പോകുന്നത് കണ്ട രമ്യ വേഗം അവളുടെ മുറിയിൽ നിന്നും കരഞ്ഞു.
വരാന്തയിൽ ഇരുന്ന മായ രമ്യയുടെ നിലവിളി കേട്ട് അവളുടെ മുറിയിലേക്ക് പോയി നോക്കി. മുറിയിൽ വന്നപ്പോൾ രമ്യ അവിടെ ഇല്ലായിരുന്നു. ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ചകേട്ട മായ അങ്ങോട്ട് പോയി.
"എന്താ ചേച്ചി എന്തു പറ്റി. എന്തിനാ നിലവിളിച്ചത്. "
"അയ്യോ മായേ എനിക്കു നടക്കാൻ പറ്റുന്നില്ല നല്ല വേദന. അടിവയറു കുത്തി കീറുന്ന പോലെ. ബാത്‌റൂമിൽ പോകണമെന്ന് തോന്നി വന്നതാ പക്ഷെ എനിക്കു തോന്നിയതായിരുന്നു. അമ്മയെ ഒന്ന് വിളിക്ക് നീ"
"അമ്മ ഇവിടെ ഇല്ല പുറത്ത് പോയതാ ചേച്ചി വാ ഞാൻ പിടിക്കാം. "
"വേണ്ട വേണ്ട, നിന്നോട് അനങ്ങരുതെന്നു ഡോക്ടർ പറഞ്ഞതല്ലേ . "
"അത് സാരമില്ല, ചേച്ചിയെ ഒന്ന് പിടിച്ചെന്ന് കരുതി ഒന്നും വരില്ല. ചേച്ചി വാ.. "
മായ രമ്യയെ പിടിച്ചു ബാത്‌റൂമിൽ നിന്നും അകത്തേക്ക് കയറ്റുമ്പോൾ രമ്യ താഴെ കിടന്ന ചവുട്ടി നീക്കി മാറ്റി. നനഞ്ഞ കാൽ ടൈൽസിൽ വെച്ച മായയ്ക്ക് പെട്ടെന്ന് പിടിത്തം കിട്ടിയില്ല. മായ വഴുക്കി വീണു.
"അയ്യോ മായേ, എന്താക്കിയതാ നീ എഴുന്നേക്ക്. "
രമ്യ കരഞ്ഞു മായയെ പിടിച്ചു എഴുന്നേൽപ്പിച്ചു.
എഴുന്നേറ്റ മായയ്ക്ക് അടിവയറിൽ നിന്നും വന്ന വേദന താങ്ങാനാകാതെ അലറി കരഞ്ഞു.
ഇതും കേട്ടാണ് ശാരദാമ്മ കയറി വന്നത്..
"അയ്യോ മോളെ എന്തു പറ്റി എന്തിനാ നീ ഇങ്ങനെ കരയുന്നത്. '"
രമ്യയും വേദനിക്കുന്നപോലെ കരഞ്ഞു. നടന്ന വിവരം പറഞ്ഞു.
അപ്പോളേക്കും മായയുടെ വസ്ത്രമാകെ ചോര പടർന്നിരുന്നു. ജീവൻ പോകുന്ന വേദനയിൽ മായ അലറി കരഞ്ഞു.
ശാരദാമ്മ ഉടനെ തന്നെ ഉണ്ണിയെ വിളിച്ചു വിവരം പറഞ്ഞു. ഉണ്ണിയെത്താൻ വൈകുന്നത് കൊണ്ട് ശാരദാമ്മ സഹായത്തിന് രാധയെ വിളിച്ചു. ഭാഗ്യത്തിന് അവിടെ രാധയുടെ അനിയൻ രാഹുൽ ഉണ്ടായിരുന്നു. അവന്റെ വണ്ടിയിൽ മായയെയും രമ്യയെയും ഹോസ്പിറ്റലിൽ എത്തിച്ചു.
രണ്ടു പേരെയും ലേബർ റൂമിലേക്ക് കൊണ്ട് പോയി അപ്പോളേക്കും ഉണ്ണിയും ഉണ്ണി വിളിച്ചിട്ട് രമ്യയുടെ ഭർത്താവ് ഹരിയും ഹോസ്പിറ്റലിൽ എത്തി.
രമ്യ ലേബർ റൂമും എല്ലാം കണ്ടപ്പോളേക്കും പ്രെഷർ കൂടി വേദന എടുത്തു.
മായ ഹോസ്പിറ്റലിൽ എത്തുമ്പോളേക്കും ബോധം പോയിരുന്നു.
മണിക്കൂറിനു ശേഷം ഡോക്ടർ പുറത്തു വന്നു. "സോറി ഉണ്ണി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. കുഞ്ഞിനെ രക്ഷിക്കാൻ പറ്റിയില്ല, ശക്തമായ വീഴ്ച ആയിരുന്നു മായയ്ക്ക് ഞാൻ പറഞ്ഞതല്ലേ അവളുടെ ശരീരം വീക്കാണെന്നു.കുറച്ചു കഴിഞ്ഞു മായയെ റൂമിലേക്ക് മാറ്റും സാവധാനം ഈ കാര്യം അവളെ അറിയിച്ചാൽ മതി . "
ഡോക്ടർ ലേബർ റൂമിലേക്ക് കയറി
കാൽച്ചുവട്ടിലെ ഭൂമി പിളർന്നു പോയാലെന്ന് തോന്നി ഉണ്ണിയ്ക്ക് ഹരി അവനെ ആശ്വസിപ്പിക്കാൻ നോക്കി. "ഞങ്ങളുടെ കുഞ്ഞ്, ഞങ്ങളുടെ സ്വപ്നം എനിക്കു വയ്യ. അവളിതെങ്ങനെ സഹിക്കും അളിയാ... "
"നീ ഇങ്ങനെ തളരല്ലേ നീയാണിപ്പോ അവൾക്കും അമ്മയ്ക്കും താങ്ങായി നിൽക്കേണ്ടത്. "
കേട്ട വാർത്ത വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയായിരുന്നു ശാരദാമ്മ രാധ അവരെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്.
ഈ നേരമത്രയും രമ്യയുടെ ഒരു വിവരവും അറിഞ്ഞില്ല. ചോദിക്കുമ്പോളൊക്കെ വേദന കൂടിയില്ലെന്നു പറഞ്ഞു സിസ്റ്റർമാർ പോകും.
ഒരു മണിക്കൂറിനു ശേഷം മായയെ റൂമിലേക്ക് മാറ്റി. അവളുടെ ചോദ്യങ്ങൾ നേരിടാനാകാതെ ഉണ്ണി പുറത്തേക്ക് ഇറങ്ങി.ശാരദാമ്മയും രാധയും അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
അപ്പോളേക്കും മായയുടെയും ഹരിയുടെയും വീട്ടുകാർ അവിടെ എത്തി. ഹരിയാണ് അവരോടൊക്കെ വിവരം പറഞ്ഞത്.
മായയുടെ അച്ഛൻ ഉണ്ണിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനു പറ്റിയില്ല .
അപ്പോളാണ് ഡോക്ടർ ഹരിയെ വിളിപ്പിച്ചത് രമ്യയുടെ ഇപ്പോളത്തെ അവസ്ഥയിൽ നോർമൽ ഡെലിവറി നടക്കില്ലെന്നും. ഇനിയും കാത്തിരുന്നാൽ അത് കുഞ്ഞിനെ ബാധിക്കുമെന്നും അതുകൊണ്ട് സിസേറിയൻ ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിടണമെന്നും പറഞ്ഞു.
ഇനിയൊരു ദുരന്തം കൂടി കാണാൻ വയ്യാത്തത് കൊണ്ട് ഹരി സമ്മതപത്രത്തിൽ ഒപ്പിട്ടു.
ഞങ്ങളുടെ കുഞ്ഞിന് കൂടി വല്ലതും സംഭവിച്ചാൽ അതാർക്കും താങ്ങാനാകില്ലെന്നു അവനറിയാമായിരുന്നു.
എന്നാൽ എല്ലാം കാണുന്ന ദൈവം അവിടെ വെച്ചത് മറ്റൊന്നായിരുന്നു.
രമ്യയുടെ ഓപ്പറേഷൻ കഴിഞ്ഞു. പെൺകുട്ടി ആണ്. ഒരു കുഞ്ഞു മാലാഖ കുട്ടി. കുഞ്ഞിനെ മായയുടെ അടുത്തേക്ക് കൊണ്ട് പോയി. കുഞ്ഞിനെ കണ്ടപ്പോൾ എല്ലാവരുടെയും വിഷമം കുറച്ചൊന്നു മാറി..
ഡോക്ടർ അങ്ങോട്ട് വന്നു. രമ്യയുടെ കാര്യം ഒന്നും പറയാൻ ആയിട്ടില്ല കാരണം പ്രസവസമയത്തു അവർക്ക് പ്രെഷർ വളരെ കൂടുതലായിരുന്നു അത് ഏത് തരത്തിൽ ബാധിക്കും എന്നു രമ്യക്ക് ബോധം വന്നാലേ പറയാൻ ആകൂ.