നിറഭേദം :ഭാഗം 4(ലാസ്റ്റ് പാർട്ട്‌ )

Valappottukal


രചന : നിരഞ്ജൻ

ഡീ അതിന് കെട്ടാൻ പോകുന്നത് നീയല്ല ഞാനാണ്.... 
എനിക്കില്ലാത്ത പ്രശ്നം എന്തിനാണ് നിനക്ക്.... 

വീട്ടിലേക്ക് കേറാൻ ഒരുങ്ങിയതും ഉള്ളിൽ നിന്നും അനുവിന്റെ ശബ്ദം കേട്ടതും വരുൺ ഒരു നിമിഷം നിന്നു.... 

വീട്ടിലേക്ക് കേറാൻ നിൽക്കുന്ന വരുണിനെ ഉള്ളിൽ നിന്നും കണ്ടതും അനു പുറത്തേക്ക് വന്നു.... 

നിന്റെ ഫ്രണ്ടിനെ ഒന്ന് വിളിച്ചേ... 

ചേട്ടാ അവള് തമാശയ്ക്ക്.... 

നീ വിളിക്ക്.... 

തങ്ങൾ പറഞ്ഞത് മുഴുവനും വരുൺ കേട്ടു എന്ന് മനസ്സിലായതും അവൾ തലതാഴ്ത്തി മെല്ലെ പുറത്തേക്ക് വന്നു..... 

എന്താടി നിന്റെ പേര്.... 

തീർത്ഥ.... 

തീർത്ഥാ... 
നിനക്ക് എന്താടി കുറച്ചു തൊലിവെളുപ്പ് കുറഞ്ഞവരെ കാണുമ്പോൾ ഇത്രയ്ക്ക് പുച്ഛം ... 

അത് പിന്നെ ഞാൻ.... 
അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല..... 

എങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്ന്... 
കുറച്ചു കറുത്തു പോയവർ എന്താ മനുഷ്യരല്ലേ.... 
പുറമെ തൊലി വെളുപ്പ് ഉണ്ടായിട്ട് കാര്യമില്ല മനസ്സ് നന്നാവണം..... 

ഇന്നുവരെ ലോകം കണ്ട മഹാന്മാർ ഒക്കെയും കറുത്തവർ ആണ് 
ഫുട്‌ബോൾ ഇതിഹാസം പെലെയിൽ തുടങ്ങി ഒട്ടനവധി മഹാരഥന്മാർ 
ഇന്ത്യയുടെ യശ്ശസ്സ് വാനോളം ഉയർത്തിയ ഡോക്ടർ എ പി ജെ അബ്ദുൾകലാം വരെ കറുത്തവനാണ് 
കറുത്തവരെ കാണുമ്പോൾ അവൾക്ക്‌ പുച്ഛം തുഫ്ഫ്... 

കുറച്ചു മുൻപ് വരെ ഈ കല്യാണം വേണ്ടെന്ന് വച്ചതായിരുന്നു ഞാൻ... 
എല്ലാരേയും പോലെ എന്റെ ജോലി കണ്ടിട്ടാണ് അനുവും സമ്മതിച്ചത് എന്ന് തെറ്റിദ്ധരിച്ചു 
പക്ഷേ ഒരു നിമിഷം മുൻപ് അവൾ പറഞ്ഞത് ഞാൻ കേട്ടു 
അതിൽ നിന്നുംഞാൻ മനസ്സിലാക്കി 
അവള് എന്നെയാണ് ഇഷ്ടപ്പെട്ടത് എന്ന്.... 

നീ പുച്ഛിച്ചില്ലേ ഇപ്പൊ 

എല്ലാർക്കും സമ്മതം ആണെങ്കിൽ 
നിന്റെ മുൻപിൽ ഒരു രാഞ്ജിയെപ്പോലെ അവള് ജീവിക്കും 
കറുത്തവനെ കെട്ടിയിട്ട്  നീ പറഞ്ഞത് പോലെ എന്തെങ്കിലും  സംഭവിക്കുമോ എന്നറിയണമല്ലോ.... 

ചേട്ടാ ഞാൻ.... 

ഒന്നും പറയേണ്ട നിനക്ക് ദഹിക്കില്ല എന്നറിയാം നിന്റെ കാഴ്ചപ്പാടിനുള്ള മറുപടി ജീവിതം കൊണ്ട് കാണിച്ചുതരുന്നുണ്ട് ഞാൻ... 

ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന അമ്മാവൻ ചോദിച്ചു.... 

എന്താ വരുൺ... 
എന്താ പ്രശ്നം.... 

അമ്മാവൻ ക്ഷമിക്കണം കല്യാണം ആലോചിക്കാൻ വന്ന വീട്ടിൽ ഇങ്ങനെ അല്ല പെരുമാറേണ്ടത് എന്നറിയാം... 
ഇപ്പോഴത്തെ ചില പെൺപിള്ളേർക്ക് കറുപ്പ് നിറം എന്ന് പറഞ്ഞാൽ ദഹിക്കില്ല... 
ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തതാ... 

ഹമ്മ്... 

ഞങ്ങൾ ഇറങ്ങുന്നു... 
പിന്നെ എനിക്ക് അനുനെ ഇഷ്ടായി  കല്യാണത്തിന് സമ്മതമാണ് ബാക്കി കാര്യങ്ങൾ നിങ്ങൾ തീരുമാനിച്ചോളൂ...... 

മുറ്റത്തുനിന്നും ഇറങ്ങിപ്പോകുന്ന വരുണിനെ അനു ഇമവെട്ടാതെ നോക്കിനിന്നു മനസ്സിൽ പറഞ്ഞു 
"പിൻഗാമിയിലെ മോഹൻലാൽ അല്ല ചേട്ടാ നരസിംഹത്തിലെ മോഹൻലാൽ ആണ് നിങ്ങൾ "

*********

പോലീസ് സ്റ്റേഷന് സൈഡിൽ വണ്ടി ഒതുക്കി സ്റ്റേഷനിലേക്ക് കേറി വരുൺ ചോദിച്ചു... 

എസ് ഐ  അനു  ഇല്ലെ.... 

താൻ ഏതാ സ്റ്റേഷനിൽ കേറി വന്ന് മാഡത്തിനെ പേര് വിളിക്കുന്നോ 
മാഡം എന്ന് വിളിച്ചൂടെ തനിക്ക്.... 

മുന്നിൽ തന്നെ ഉണ്ടായിരുന്ന പോലീസുകാരന്റെ ചോദ്യം കേട്ടതും വരുൺ പറഞ്ഞു... 

അയാം വരുൺ കൃഷ്ണ 
ഐ പി എം ഫ് മേജർ വരുൺ കൃഷ്ണ.... 

സോറി സർ ഞാൻ ആളറിയാതെ.... 

അതൊന്നും സാരമില്ല 
അനു എപ്പോൾ വരും 
വിളിച്ചിട്ട് കിട്ടുന്നില്ല 
ഒരു അർജെന്റ് കാര്യം പറയാൻ ഉണ്ടായിരുന്നു..... 

മാഡം ഇപ്പോൾ വരും സാറ് ഇരുന്നാട്ടെ... 
കുടിക്കാൻ എന്താണ് വേണ്ടത്.... 

നതിങ്.... 

കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം അനു വന്നതും വരുൺ പുറത്തേക്ക് ഇറങ്ങി... 

ചേട്ടൻ എന്താ ഇവിടെ.... 

അനു അർജെന്റ് മെയിൽ ഉണ്ടായിരുന്നു എനിക്ക് ഇന്ന് തന്നെ തിരിച്ചു പോകണം 
നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല അതാണ് ഇങ്ങോട്ട് വന്നത്.... 

പെട്ടന്ന് എന്താ ഇങ്ങനെ രണ്ടു ദിവസം അല്ലേ ഉള്ളൂ ഇനി എൻഗേജ്‌മെന്റിന്... 

പോയെ പറ്റുള്ളൂ... 
ഒരു ഓപ്പറേഷൻ ഉണ്ട്  ഒഫിഷ്യൽ ഡീറ്റെയിൽസ് ആയത് കൊണ്ട് പറയാൻ നിർവാഹമില്ല... 
പിന്നെ  എൻഗേജ്‌മെന്റ് അത്  വീട്ടുകാർ നടത്തട്ടെ 3മാസം കഴിഞ്ഞു ഞാൻ വരും അപ്പോൾ കല്യാണം... 

മ്മ്മ് പൊയ്ക്കോളൂ 
പിന്നെ വരുണേട്ടാ 
സൂക്ഷിക്കണം.... 

പേടിക്കണ്ട ഒരു കുഴപ്പവും സംഭവിക്കാതെ ഞാൻ തിരിച്ചെത്തും.... 
പിന്നെ എന്റെ അമ്മയ്‌ക്കൊപ്പം ഇപ്പൊ നീയുമില്ലേ എനിക്ക് വേണ്ടി 
പ്രാർത്ഥിക്കാൻ.... 

വരുൺ യാത്ര പറഞ്ഞിറങ്ങിയതും കണ്ണിൽ നിറഞ്ഞ കണ്ണീർ ഒരു തൂവാലയിൽ തുടച്ചു അവൾ സ്റ്റേഷനിലേക്ക് കയറി..... 

***********

ടീവി ന്യൂസുകളിൽ ടെററിസ്റ്റ് അറ്റാക്കിന്റെ ന്യൂസുകൾ തുരുതുരാ വന്നുകൊണ്ടിരിക്കെ  അനു വരുണിന്റ ഫോണിലേക്ക് മൂന്നാല് പ്രാവശ്യം ട്രൈ ചെയ്തു..... 
നാലഞ്ച് ദിവസമായി വരുണിന്റെ വിവരം ഒന്നും തന്നെയില്ല ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും... 
എല്ലാം കെട്ടടങ്ങിയിട്ടും ഒരു വിവരവും ഇല്ല... 
ന്യൂസ്‌ ഹെഡ് ലൈനുകളിൽ തെളിഞ്ഞു വന്ന വാർത്ത കൂടുതൽ ആധി പരത്തി 

സൈന്യവുമായുള്ള ഏറ്റുമുട്ടൽ  മുപ്പതോളം ഭീകരർ കൊല്ലപ്പെട്ടു നാലോളം  ജവാന്മാർക്ക് വെടിയേറ്റു പരിക്കേറ്റവരിൽ രണ്ടു മലയാളികൾ... 

ഒരിക്കൽ കൂടി ഫോൺ എടുത്തു ഡയൽ ചെയ്തതും മറുവശത്തു ബെൽ മുഴങ്ങി... 

വരുണേട്ടാ.... 

മ്മ്മ് പറ.... 

വരുണേട്ടന് ഒന്നും പറ്റിയില്ലല്ലോ..... 

ഇല്ല പേടിക്കാൻ ഒന്നുമില്ല... 
ഞാൻ അമ്മയെ ഒന്ന് വിളിച്ചിട്ട് തിരിച്ചു വിളിക്കാം.... 

മ്മ്മ്മ്.... 

മൂന്ന് മാസം കൊണ്ട് 
രണ്ടു ശരീരവും ഒരു മനസ്സുമായി  
മൂന്ന് മാസം  മൂന്ന് യുഗങ്ങൾ പോലെ തള്ളി നീക്കി  
നാട്ടിൽ എത്തിയതും കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങി ഇടയിൽ ആയിരുന്നു അനുവിന്റെ ഫോൺ കാൾ 

വരുണേട്ടാ എവിടാണ് ഉള്ളത് എനിക്കൊന്ന് അർജന്റായി കാണണം.... 

ഞാൻ വീട്ടിൽ ആണ് കുറച്ചു തിരക്കിൽ ആണ്..... 
എന്താ കാര്യം.... 

വരുണേട്ടൻ വാ നമുക്ക് നേരിട്ട് പറയാം.... 

വരാം.... 

ഞാൻ ടൗണിൽ കാണും വന്നിട്ട് വിളിക്ക്..... 

വണ്ടിയെടുത്തു ടൗണിൽ എത്തിയതും അനുവിനെ വിളിച്ചു അവളുടെ അരികിലേക്ക് എത്തി.... 

എന്താ അനു പെട്ടന്ന് കാണണം എന്ന് പറഞ്ഞത്.... 

വരുണേട്ടൻ കാറിൽ കയറിയേ.... 

കാറിൽ കയറിയതും കാറിന്റെ പിൻസീറ്റിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന തീർത്ഥയെ കണ്ടതും അവൻ ചോദിച്ചു

 എന്താ പ്രശ്നം.... 

അവളുടെ കല്യാണം മുടങ്ങി...

എങ്ങനെ.... 

തെറ്റ്‌ അവളുടേത് തന്നെയാണ് വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച പയ്യൻ ആയിരുന്നു.... 

എന്നിട്ട്.... 

അവനെക്കാൾ ഇത്തിരി കാണാൻ കൊള്ളാവുന്നതും നല്ലതും ആയൊരു പ്രപ്പോസൽ വന്നപ്പോൾ അവള് അവനുമായി പ്രേമത്തിൽ ആയി.... 

വരുൺ രൂക്ഷമായി തീർത്ഥയെ ഒന്ന് നോക്കി... 

ഇത് ആ കല്യാണം ഉറപ്പിച്ച ചെക്കന്റെ വീട്ടിൽ അറിഞ്ഞു അവർക്ക് ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞു  

അപ്പൊ പിന്നെ ഇവന്റെ കാര്യം വീട്ടിൽ പറയരുതോ.... 

അവൻ ഇവളോട് പോലും പറയാതെ ഇന്നലെ അബ്രോഡ്‌ പോയി.... 

ആഹ ബെസ്റ്റ്... 
പണത്തിന്റെയും തൊലി വെളുപ്പിന്റെയും പുറകെ പോയാൽ ഇങ്ങനെ ഇരിക്കും... 

വരുണേട്ടാ പ്ലീസ് ഇപ്പൊ അവളെ കുറ്റപ്പെടുത്തല്ലേ... 
പ്രശ്നം ഇതൊന്നും അല്ല 

"she is pregnant "

എന്തെങ്കിലും ഒരു സൊല്യൂഷൻ കണ്ടെത്തണം... 

വരുൺ ഒന്ന് അവളുടെ മുഖത്തേക്ക് നോക്കി കുറ്റബോധത്താൽ തലതാഴ്ത്തി ഇരിക്കുകയായിരുന്നു അവൾ 

തീർത്ഥ ഈ ഒരു അവസരത്തിൽ പറയുന്നത് ശരിയാണോ എന്നറിയില്ല എങ്കിലും പറയുന്നു.... 

തൊലി വെളുപ്പിന്റെയും 
സൗന്ദര്യത്തിന്റെയും 
അളവുകോലിൽ മനുഷ്യനെ അളക്കാൻ നിന്നത് കൊണ്ടാണ് 
നിനക്ക് ഇന്ന് ഈ ഗതി വന്നത്... 
നിന്നെപ്പോലെ ഒട്ടനവധി പേര് ഇങ്ങനെ... 
ഒരു പക്ഷേ നിനക്ക് വന്ന കല്യാണാലോചന അതിന് നീ നിന്നിരുന്നെങ്കിൽ ഇന്ന് നീ ഇങ്ങനെ ആവില്ലായിരുന്നു... 
പലരുടെയും പുറമേയെ കറുപ്പ് ഉള്ളു ഉള്ള് വെളുപ്പാണ് 
അതുപോലെ തന്നെ പലരുടെയും പുറമേയെ വെളുപ്പുള്ളു ഉള്ള് കറുപ്പാണ് 
ഒരാളെയും നിറമോ സൗന്ദര്യമോ വച്ച്  അളക്കരുത്... 

ചേട്ടാ ഞാൻ.... 
മാപ്പ്  എനിക്ക് പറ്റിപ്പോയി.... 

മാപ്പ് പറയേണ്ടത് എന്നോടല്ല മൂന്നാല് മാസം നിന്നെയും നിന്നോട് ഒന്നിച്ചുള്ള ജീവിതവും  സ്വപ്നം കണ്ട ആ മനുഷ്യനോടാണ്.... 

മ്മ്മ്മ്.... 
എനിക്ക് ചതി പറ്റിപ്പോയി.... 

പ്രണയത്തിന്റെ പേരിൽ ആയാലും എന്ത് വിശ്വാസത്തിന്റെ പേരിൽ ആയാലും കല്യാണത്തിന് മുൻപ് കാമുകന് മുൻപിൽ തുണി അഴിച്ചവൾക്ക് ചതിക്കപ്പെട്ടു എന്ന് പറയാൻ അവകാശമില്ല...
 

പറഞ്ഞിട്ട് കാര്യമില്ല.... 
അനു... 
ഇപ്പൊ തല്കാലം ഇത് ആരും അറിയേണ്ട 
ലീഗൽ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യണം 
ആ പയ്യന്റെ വീട്ടിൽ പോവുക കാര്യങ്ങൾ അവതരിപ്പിക്കുക 
അവൻ തന്നെ ഇവളെ കെട്ടും 
അത് ചെയ്യിക്കാൻ  ഉള്ള പവർ നിന്റെ യൂണിഫോമിന് ഉണ്ട്.... 

മ്മ്മ് ശരി.... 

അപ്പൊ ശരിയെന്നാൽ വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നുണ്ട് കുറച്ചു തിരക്കുണ്ട്.....

തീർത്ഥ താൻ പേടിക്കാതെ ഇരിക്ക് എല്ലാം നമുക്ക് ശരിയാക്കാം.... 
ഒരു പുഞ്ചിരി  അവൾക്ക്‌ നൽകി അവൻ കാറിൽ നിന്നും ഇറങ്ങി... 

കല്യാണം കഴിഞ്ഞു 
അനുവിന്റെ കയ്യും പിടിച്ചു 
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ 
ഒരു സൈഡിൽ കൈ കൂപ്പി നിൽക്കുന്ന തീർത്ഥയെ നോക്കി വരുൺ ഒന്ന് പുഞ്ചിരിച്ചു.... 
തിരക്കുകൾ എല്ലാം കഴിഞ്ഞു മണിയറയിലേക്ക് എത്തിയതും  

വരുൺ ചോദിച്ചു 

ഡീ തീർത്ഥയെപ്പോലെ ഇനി നീ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ.... 
അങ്ങനെങ്കിൽ ഇപ്പൊ പറയണം.... 

ദേ മനുഷ്യാ വേണ്ടാതീനം പറഞ്ഞാൽ ഉണ്ടല്ലോ..... 

ദേഷ്യപ്പെട്ടു നിൽക്കുന്ന അനുവിനെ തന്നിലേക്ക് ചേർത്തു പിടിച്ചതും  നാണം കൊണ്ട് മുഖം ചുവന്നു നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു... 

ഡീ പൊലീസുകാരി ആയാൽ ഇത്രയ്ക്ക് നാണം പാടില്ല...... 

ആദ്യരാത്രി ലൈറ്റും ഓൺ ചെയ്തിട്ട് ഇങ്ങനെ ചേർത്ത് പിടിച്ചാൽ പിന്നെ നാണിക്കാതെ.... 

കണ്ണുപൊത്തിക്കൊണ്ട് ആ കറുമ്പന്റെ  ഇടനെഞ്ചിലേക്ക് നെഞ്ചിലേക്ക് ചായുമ്പോൾ അവൾക്ക്‌ അറിയാമായിരുന്നു ലോകത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതമായ കൈകളിലാണ് താനെന്ന്  ... 

ശുഭം 

രചന : നിരഞ്ജൻ എസ് കെ
To Top