ആറ്റ് നോറ്റ് 4 വർഷം പ്രണയിച്ച പെ ണ്ണിന്റെ കല്യാണം കഴിഞ്ഞു...

Valappottukal


രചന: ശ്രീരാജ്  പുന്നക്കത്തറയിൽ

പ്രണയ സിന്ദൂരം... 

ആറ്റ്  നോറ്റ്  4 വർഷം  പ്രണയിച്ച  പെണ്ണിന്റെ  കല്യാണം   കഴിഞ്ഞു.

കെട്ടു  കഴിഞ്ഞ്  എട്ടിന്റെ അന്ന്  വർക്ക്  ഷോപ്പിനു  മുന്നിലൂടെ  താൻ  ജീവനേക്കാൾ  ഏറെ  സ്നേഹിച്ച  ഇന്ദുവും  അവളുടെ   ഭർത്താവും  കാറിൽ  പോകുന്ന.
ആ  കാഴ്ച  തന്റെ  മനസിൽ  നിന്ന്   മായാതങ്ങനെ  നിന്നു..

അവൾ  തന്നെ ക്കണ്ടില്ലെങ്കിലും    ഒരു മിന്നായം  ' പോലെ   ശ്രീ  ഹരി  അവളെ.    ഒരു  നോക്ക് കണ്ടു  അത്ര  മാത്രം

ആ  കാഴ്ച  അവന്റെ  മനസിനെ    ആകെ  തളർത്തി  കളഞ്ഞു

ശ്രീധരേട്ടാ   ഞാൻ  ഇന്ന്  നേരത്തേ  പോകുന്നു. മനസിന്   ഒരു  വല്ലായ്മ..  ഒരു  സുഖമില്ല.

പഴയ  ബ്രാൻഡ്  എന്തേലും  ഇരിപ്പുണ്ടോ.    കൈയ്യിൽ  ഒന്ന്  മിനുങ്ങാൻ

വീട്ടിൽ  ചെന്നിട്ട്   2 റൗണ്ട്   പൊട്ടിച്ച്  സ്വസ്ഥമായി  ഒന്നുറങ്ങണം.

സാധനം  ഞാൻ  തരാം    പക്ഷേ  ഒരു  വാക്ക്  എനിക്ക്  തരണം. നാളെ  നീ  വരണം  വരാതിരിക്കരുത്

വന്നില്ലെങ്കിൽ  ബസുകാരുടെ    ചീത്ത  ഞാൻ തന്നെ  കേൾക്കേണ്ടി  വരും    .. ചതിക്കരുത്. മോനേ.

ഞാൻ  വരാം  ശ്രീധരേട്ടാ  .. അപ്പോ  ഓക്കേ,

  തൽക്കാലം  അഡ്വാൻസായി  ഗുഡ്  നൈറ്റ്  ഇരിക്കട്ടെ.

ശ്രീ  ഹരി തനിക്കേറ്റവും  പ്രിയപ്പെട്ട കൽപടവുകളുള്ള  കുളക്കടവിലേക്ക്      ശ്രീധരേട്ടൻ  തന്ന    ബ്രാൻഡുമായി യാത്ര  തിരിച്ചു.

സന്തോഷം  വരുമ്പോഴും  സങ്കടം  വരുമ്പോഴും  ഈ  കൽപ്പടവാണ് ഏക  ആശ്വാസം.  

 പഞ്ച തത്വങ്ങൾ  അടിസ്ഥാനമുള്ള  കുളത്തിലെ   ശുദ്ധ ജലവും  ബെക്കാടിയും  ലേശം  നാരങ്ങാ  നീരും  കൂട്ടി   കലർത്തിയാൽ  സാക്ഷാൽ  അമൃതായി.  സകല  ദൈവങ്ങളേയും  മനസിൽ  ധ്യാനിച്ച്      ശ്രീ   ഹരി   രണ്ട്   റൗണ്ട്  പൊട്ടിച്ചു.

എന്നിട്ട്  ആ  കൽപ്പടവിൽ  കിടന്ന്  പൂർണ്ണചന്ദ്രന്റെ   അഴകാസ്വദിച്ച്  പഴയ  കാര്യങ്ങൾ വീണ്ടം  ഓരോന്നോർത്തു  കിടന്നു

ഇനി ആ  പഴയ  ഓർമ്മകളിലേക്ക്  ഒരു  യാത്ര   പോകാം... പാതി  മയക്കത്തിലൂടെ...

.ശ്രീ  ഹരി  തന്റെ   ജീവനേക്കാൾ  കൂടുതൽ  സ്നേഹിച്ചിരുന്നവളായിരുന്നു      ഇന്ദു..

രാവും  പകലുമില്ലാതെ    കഷ്ടപ്പെടുന്ന  തന്നെ  ഏറ്റവും  കൂടുതൽ  ആശ്വസിപ്പിച്ചത്  അവളുടെ ഓരോ വാക്കുകളായിരുന്നു..

ഒരു പാട്   സ്വപ്നങ്ങൾ  കണ്ടു,. ജീവിതത്തെ  പറ്റിയുള്ള  സങ്കൽപ  കോട്ടകൾ  കൊണ്ടൊരു  കൊട്ടാരം പണി   തീർത്തു..   അവസാനം  എല്ലാം  എന്തിനായിരുന്നു   എന്ന  ചോദ്യം  മാത്രമായി  ബാക്കിയായി..
 
അഛൻ   ബാല്യത്തിലേ മരിച്ച     ഇന്ദു   അമ്മയുടേയും ചേട്ടൻമാരുടെയും സംരക്ഷണത്തോടെ  ആയിരുന്നു. വളർന്നത്  .. ചെറുപ്പത്തിലെ  തന്നെ  അവളുടെ  ചേട്ടൻമാർ   കുടുംബം പോറ്റാൻ  അമ്മയെ സഹായിക്കാനായി   അഞ്ചാം ക്ലാസ് വെച്ച്  പഠനം  നിർത്തി 
 കൂലി  പണിക്കിറങ്ങി..

എന്നാലും  പിള്ളേരു  വളർന്നപ്പോ  ഉത്തരവാദിത്വം' കൂടുതൽ  ഉണ്ടെന്ന്  മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി   ഇന്ദുവിന്റെ അമ്മയുടെ   ആങ്ങളയായ   (അമ്മാവൻ ) രാമേട്ടൻ ഇടക്കിടെ   അവൾക്ക്   ഓരോ വിവാഹ ആലോചനകളുമായിട്ട്  വരാറുണ്ട്

  പക്ഷേ  ഈ  പ്രാവശ്യത്തെ  വരവ് സാധാരണ  പോലെ  അല്ല ..
ലോട്ടറി  അടിച്ച  പോലുള്ള  വരവായിരുന്നു.

സുഭദ്രേ   .. നല്ലൊരു  കോളൊത്ത്  വന്നിട്ടുണ്ട്   ഇനി  ഈ  പ്രാവശ്യം  അവളുടെ  സമ്മതമൊന്നും ചോദിക്കാൻ  നിൽക്കണ്ട.

ഇപ്പോ  വന്ന  ആലോചന  അതങ്ങ് നടത്താം.. ഇനി  ഇത്  പോലെ  അവളുടെ  ജീവിതത്തിൽ നല്ലൊരു  ഭാഗ്യം കിട്ടാനില്ല.

പയ്യൻ  വില്ലേജാഫീസിൽ   സീനിയർ സർവ്വേയറാണ്.  ഒറ്റ മകൻ. ഉയർന്ന  ശമ്പളക്കാരൻ .
നല്ലൊരു  വീടും   3 ഏക്കർ  സ്ഥലവുമുണ്ട്. അഛൻ  പഴയ മിലിട്ടറിയാ..
അമ്മ  ഗവൺമെൻറ്  സ്ക്കൂൾ  ടീച്ചറും
പിന്നെ  നല്ല  തറവാട്ട്കാരും

എന്നാലും  ഏട്ടാ   ഇന്ദുവിനോട്  ഒന്ന്   ചോദിക്കാമായിരുന്നു.  

കാരണവൻമാരുള്ളപ്പോ   അവളോട്  ചോദിക്കേണ്ട  കാര്യമെന്താ. സുഭദ്രേ

അവൾക്ക്  നല്ലത് വരുന്നതിനല്ലേ    നമ്മൾ  ശ്രമിക്കു  . എന്ന്  പറഞ്ഞ്  ആ  സംസാരം  രാമേട്ടൻ  അവിടെ  നിർത്തി

 അവൾക്കിപ്പോ  23 തികയുന്നു.

ഇനി  അധികം   വെച്ച്  നീട്ടിയാൽ  ജ്യോത്സ്യൻ  പറഞ്ഞ  പ്രകാരം  35  വയസിലേ   ഇനി.കഴിയു.

മാത്രമല്ല   പയ്യൻ  ഇന്ദുവിനെ      നേരത്തെ   കണ്ടിട്ടുമുണ്ട്.    ഇന്ദു   ബി എഡിന്  പഠിക്കാൻ  പോകുമ്പോൾ.

ബ്രോക്കർ  നാരയണൻ  പറഞ്ഞപ്പോഴാ    ഇത്  ഞാൻ  അറിയുന്നേ.

അവർ  പൊന്നായിട്ടും  പണമായിട്ടും  ഒന്നും   ചോദിക്കുന്നില്ല.
അഛനും  അമ്മക്കും  താൽപര്യം  കുറവാണ്  .പയ്യന്  ഇവളെ  തന്നെ മതി   എന്ന  ഒറ്റ  വാശിയിലാണ് ഇപ്പോ നിൽക്കുന്നത്

ജാതകം  ഞാൻ നോക്കിച്ചു   പത്തിൽ  7 പൊരുത്തം  '' ഉണ്ടെന്നാ  ജോത്സ്യർ  പറഞ്ഞത്  

എന്താ  സുഭദ്രേ  അവരോട്    ഇങ്ങോട്ട്  വരാൻ  പറയാ  അല്ലേ.

സുഭദ്ര ഒന്ന്   നീട്ടിമൂളുക  മാത്രം   ചെയ്തു.

ഏട്ടന്റെ ഇഷ്ടം..

'അന്ന്  വൈകുന്നേരം   ഇന്ദു  ക്ലാസ്  കഴിഞ്ഞ്  വന്നപ്പോൾ    സുഭദ്രാമ്മ  അമ്മാവൻ  വന്ന കാര്യങ്ങളും വിവരങ്ങളും  ഇന്ദുവിനോട്   പറഞ്ഞു..

അവർ  തിങ്കളാഴ്ച്ച  നിന്നെ  കാണാൻ   വരും    നീ   ഉണ്ടാകണം..  നല്ലൊരു   ബന്ധമാണ്.. അത്  കൊണ്ട്  തന്നെ
അമ്മക്കൊന്നും  അമ്മാവനോട് മറിച്ച്  ഒന്നും  പറയാൻ  പറ്റാത്ത  അവസ്ഥയായിരുന്നു.. അമ്മേ  അമ്മക്കറിയാലോ  എല്ലാം.  എന്നിട്ടും

 ശ്രീയേട്ടൻ    ഇല്ലാതെ  എന്റെ ജീവിതത്തിൽ  വേറെ ആരുമില്ല   .

മുൻപായിരുന്നെങ്കിൽ   നീ  പറയുന്നത്  അമ്മ  സമ്മതിക്കുമായിരുന്നു.

മോളേ   ഇന്ദു   നീയൊന്ന്   ചിന്തിക്ക്  ശ്രീഹരിക്ക് സ്വന്തമായി  ഇപ്പോ  വീടുണ്ടോ..   അവന്റെ  വീടിന്റെ  ആധാരം  അഛന്റെ  അനിയൻ   പണയപ്പെടുത്തി   ഇപ്പോ ജപ്തിയുടെ  വക്കിലാ.

ഒരു  മെക്കാനിക്കിന്   എന്ത്   കൂലിയുണ്ടാകും.  അവൻ  എങ്ങനെ  ആ  8  ലക്ഷം     കടം വീട്ടും,.  ഒരു  ആയുഷ്ക്കാലം   മുഴുവൻ  പണിയെടുത്താലും   ഒരു  വീട്  വെക്കാൻ  പോലും   പറ്റില്ല. 'ഇപ്പോ  പലിശയും   പലിശയുടെ മൊക്കെയായി  ഒരു  തുകയുണ്ടാകും.

ഇനി  ഞാൻ  മോളെ  അവനു കെട്ടിച്ച്  കൊടുത്താൽ   എന്റെ  മോളും  കൂടെ   കഷ്ടപ്പെടുന്നത്     ഈ   അമ്മ   കാണേണ്ടി  വരും.. അത്   അമ്മക്ക്   സഹിക്കില്ല.

  ഞാനെന്നല്ല  ഒരമ്മയും 'സ്വന്തം  മകളെ  അറിഞ്ഞ്  കൊണ്ട്   കഷ്ടപ്പാടിലേക്ക്   തള്ളി   വിടാൻ  ആഗ്രഹിക്കില്ല.

അമ്മേ  .എന്തു  പറഞ്ഞാലും  ശ്രീയേട്ടന്റെ  ചെറിയ .  വീടാണേലും  എനിക്ക് '  അവിടെ  സന്തോഷത്തോടെ ജീവിക്കാൻ  പറ്റും    ഏട്ടന്റെ   കൂടെ   അതെനിക്കുറപ്പാ.

ഇനി  മെക്കാനിക്ക്  പണിയില്ലെങ്കിൽ  തന്നെ  എന്തു  ജോലി  ചെയ്തും  ഏട്ടന്റെ  കുടുബത്തെ നോക്കുമെന്ന്  എനിക്കറിയാം.

പണം  ഇന്നു '  വരും  നാളെ പോകും.  പണം  കൊണ്ട്  എല്ലാം  നേടമെന്ന്  ചിന്തിക്കുന്ന  കോടീശ്വരൻമാർ   വെറും വിഡികളാണ്  അമ്മേ.

ഫസ്  ക്ലാസ്  ബെൻസ്   വാങ്ങിക്കാം.. ആനയെ   വേടിക്കാം.. പക്ഷേ   പെണ്ണിന്റെ   മനസ്  അത്  മനസറിഞ്ഞ്  സ്നേഹിച്ചവനു   തന്നെയായിരിക്കും  എന്നും

ഇത്രേ  എനിക്ക് പറയാനുള്ളൂ   അമ്മേ   .. 

ഇപ്പോ   ഏട്ടന്മാർക്കും    അമ്മക്കും   ഞാൻ  ഒരു   ബാധ്യതയായി  അല്ലേ..

എന്തായാലും  ഞങ്ങൾ   നിന്നെ  ശ്രീ  ഹരിയുടെ  കൂടെ  ജീവിക്കാൻ  സമ്മതിക്കാൻ പോണില്യ    ഈ  അമ്മ  ജീവിച്ചിരിക്കുമ്പോൾ.

 
അമ്മേ  .... അമ്മയെന്താ  എന്റെ  അവസ്ഥ  മനസിലാക്കാത്തെ ... എനിക്കിനി  വേറെയൊരാളെ  ആ  സ്ഥാനത്ത്  കാണാൻ  പറ്റില്യമ്മേ.. ശ്രീയേട്ടനല്ലാതെ.

മോളെ  നിങ്ങളെ ഇതുവരെ  അഛനില്ലാത്തതിന്റെ  ദുഖം  അറിയാക്കാതെ  മൂന്ന്  മക്കളേയും   വളർത്തി.  യാതൊരു  വിഷമവും  അറിയിക്കാതെ  

അമ്മയുടെ  കഷ്ടപ്പാട്  കണ്ട്  നിന്നെ  പഠിപ്പിക്കാൻ  വേണ്ടിയാണ്  നിന്റെ  ഏട്ടൻമാർ    പഠിക്കാൻ  മിടുക്കരായിട്ടും  പഠനം  നിർത്തി   കൂലി പണിക്കിറങ്ങിയത്..

അമ്മ  പറഞ്ഞതൊന്നും   ഏട്ടൻമാർ   അറിയണ്ട.

ഇനി   അമ്മേടെ  മോൾ   ഇതിന്  സമ്മതിച്ചിലെങ്കിൽ      ഈ   അമ്മയെ  ജീവനോടെ  കാണില്ല   ഒരിക്കലും

പിന്നെ  ഈ  വീടിന്റെ   ഉത്തരത്തിൽ   അമ്മയുടെ  ജഡമായിരിക്കും   കാണുക

ഇത്   അപേക്ഷയാണ്  ... ഇതിൽ  കൂടുതൽ  അമ്മക്ക്    ഒന്നും   പറയാനറിയില്ല...

ഇത്രയും  കേട്ടപ്പോഴേക്കും  ഇന്ദുവിന്റെ  മനസ്  പതറി

ഒരു  ഭാഗത്ത്  തന്നെ  ജീവനേക്കാൾ    കൂടുതൽ  സനേഹിക്കുന്ന   ശ്രീയേട്ടൻ.

മറു ഭാഗത്ത്  പത്ത് മാസം  നൊന്ത്   പ്രസവിച്ച്   ദു:ഖങ്ങൾ  അറിയിക്കാതെ തന്നെ വളർത്തി വലുതാക്കിയ അമ്മയും   ഏട്ടൻമാരും.

ഇന്ദുവിന്റെ   കണ്ണുകൾ  നിറഞ്ഞു.  നേരെ തന്റെ  മുറിയിലേക്കോടി ഇഷ്ടദൈവമായ  ഗുരുവായൂരപ്പന്റെ  മുന്നിൽ  നിന്ന്  കരഞ്ഞു  പ്രാർഥിച്ചു..

എന്റെ  കണ്ണാ  എന്തിനാ എന്നെ ഇങ്ങനെ  ഇനിയും  പരീക്ഷിക്കുന്നെ... പക്ഷേ   നിർഭാഗ്യവശാൽ  ആ  പാവം  ഗോപികയുടെ  പ്രാർഥനയും     ഭഗവാൻ   കൈക്കൊണ്ടില്ല.

അന്ന്  രാത്രി   ഇന്ദു  ഒരു പാട്  ആലോചിച്ചു  ഒരു  തീരുമാനമെടുത്തു.. മറക്കണം  എല്ലാം  മറന്നേ  പറ്റു.

 മനസിന്റെ ഒരു  കോണിൽ  കഴിഞ്ഞതെല്ലാം   ഒരു  സ്വപ്നമായി  കണ്ട് താഴിട്ട് പൂട്ടണം. എന്നുറപ്പിച്ചു.
.

അന്ന്  രാത്രിയിൽ  തന്നെ  ഇന്ദു  ശ്രീ  ഹരിയെ  ഫോണിൽ വിളിച്ചു. 

മറു  തലക്കൽ  നിന്ന് ശ്രീ ഹരിയുടെ  ശബ്ദം .

   ഇന്ദു  എന്താ  ഈ അസമയത്ത്.  പതിവില്ലാത്ത  ഒരു  വിളി .എന്ത് പറ്റിയെ ടോ . തന്റെ  കണ്ണൊന്നു നിറഞ്ഞാൽ നിറഞ്ഞാൽ  എനിക്കറിയാം   .

അത്  കൊണ്ട്   ഏട്ടന്റെ  ഉണ്ണി   നല്ല  കുട്ടിയായിട്ട്   പറ. കാര്യമെന്താണെന്ന്  

ഏയ്  ഒന്നുമില്ല  ശ്രീയേട്ടാ   .  കഴിഞ്ഞതെല്ലാം  നമുക്ക്  മറക്കാം..  മറക്കണം

എല്ലാം  ഒരു  സ്വപ്നമായിരുന്നെന്ന്  വിശ്വസിക്കണം   വിശ്വസിച്ചേ  പറ്റു.

എന്റെ  വിവാഹ  നിശ്ചയമാണ്.  തിങ്കളാഴ്ച്ച  ..

നാളെ  വൈകിട്ട്  ഏട്ടനെ  എനിക്ക്  കാണണം      കണ്ടേ  പറ്റു.

താഴെ  കാവിലെ    നാഗത്തറയിലെ  കൽ വിളക്കിൽ  സന്ധ്യക്ക്    വിളക്ക്  വെക്കാൻ  ഞാൻ  വരും

എന്ന്  പറഞ്ഞ്  നിറമിഴിയോടെ  അവൾ  ഫോൺ വെച്ചു

ശ്രീ ഹരി     ക്ലോക്കിൽ നോക്കി

സമയം 4 am   നേരം  പുലർന്ന്  ക്കൊണ്ടിരിക്കുന്നു.

ഇനി  വിരലിലെണ്ണാവുന്ന  മണിക്കൂറുകൾ  മാത്രം. അങ്ങനെ  കഴിഞ്ഞതെല്ലാം  ആലോചിച്ച്   ശ്രീ  ഹരി  നേരം  വെളുപ്പിച്ചു. 

ഞായാറാഴ്ച   വൈകുന്നേരം     ത്രി സന്ധ്യാസമയത്ത്   കാവിലെ  നാഗത്തറയിൽ   വിളക്ക്  കൊളുത്തുവാൻ   ഇന്ദുവെത്തി. അവളേയും  കാത്ത്  ശ്രീഹരി  താഴത്തെ കാവിലെ  ആൽത്തറയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.

നാഗത്തറയിൽ  വിളക്ക്  തെളിയിച്ച്    ഇന്ദു  തിരിച്ച് പോരുമ്പോൾ  തന്നെ  കാത്ത്  നിൽക്കുന്ന  ശ്രീ  ഹരിയെ കണ്ടതും  ഇന്ദുവിന്റെ  മനസിന്റെ  നിയന്ത്രണം  പോയി   ..

ശ്രീയേട്ടാ  എന്നോട്   ക്ഷമിക്കണം   മാപ്പ്  .ഒരു പാട്  മോഹിപ്പിച്ചതിനും  സ്വപ്നങ്ങൾ കാണാൻ  ആശിപ്പിച്ചതിനും  എന്ന് പറഞ്ഞ്  പൊട്ടിക്കരഞ്ഞ്  ശ്രീ ഹരിയുടെ  കാൽക്കൽ വീണു.
  അവൻ  അവളിൽ നിന്ന്   ഒരിക്കലും  ഇത്രയും  പ്രതീക്ഷിച്ചിരുന്നില്ല.

അവൻ  അവളെ  മെല്ലെ  പിടിച്ചെഴുന്നേൽപ്പിച്ച്    അവളുടെ  നെറുകയിൽ  ചുംബിച്ച്   മുടിയിഴകളിൽ  തലോടി  നേഞ്ചോട്  ചേർത്ത് പിടിച്ച്  ഇന്ദുവിന്റെ  കാതിൽ  മന്ത്രിച്ചു..

ഒരായുഷ്ക്കാലം   മുഴുവൻ  തരാനുള്ള  സനേഹം  നീയെനിക്ക് തന്നു   'അതിൽ  നീ  സന്തോഷിക്കുക.

ഞാൻ   നിന്റെ  നെറുകയിൽ  തന്ന  ചുംമ്പനം  ഞാൻ  അണിയിക്കുന്ന  സിന്ദൂരമാണ്

നല്ലൊരു  ജീവിതം  നിനക്ക്   കിട്ടുന്നതിൽ എനിക്ക്  സന്തോഷമേയുള്ളു ..

എവിടെയായിരുന്നാലും  നീ  സന്തോഷത്തോടെ  ജീവിക്കുന്നുണ്ടെന്നറിഞ്ഞാൽ  മാത്രം  മതി.  ഉണ്ണ്യേ
 നിനക്ക്  നല്ലതേ വരൂ.

ശ്രീ  ഹരി  അവൾ  കാണാതെ  തന്റെ  കണ്ണ്  തുടച്ച്   കൊണ്ട് അവളെ  ആശ്വാസിപ്പിച്ചു..

ഇനി  ഈ  സമയം  മുതൽ  നിന്റെ  മനസിൽ  കഴിഞ്ഞകാല  ചിന്തകൾ  ഒരിക്കലും ഉണ്ടാകരുത്. അതിനായ്  നീ . ശ്രമിക്കുക..

നേരം   ഇരുട്ടി  തുടങ്ങി    .. നേരം  വൈകിയാൽ  വീട്ടിൽ   തിരക്കും.. ഇന്ദു.

ഞാൻ   ഞാൻ വീട്  വരെ   കൊണ്ട്  വിടാം  

അവൾ   എതിർപ്പൊന്നും  പറയാതെ  കരഞ്ഞു  കൊണ്ട്    മൂളുക  മാത്രം  ചെയ്യ്തു

ഇനിയൊരിക്കലും  സ്വന്തമാകില്ലെന്നറിഞ്ഞിട്ടും

  ആ   നാഗക്കാവിൽ   നിന്നും  ഹരിയും   ഇന്ദുവും   കൈ  കോർത്ത് പിടിച്ച്   ഇന്ദുവിന്റെ  വീട്ടിലേക്ക്   യാത്ര  തിരിച്ചു..

പാട വരമ്പിന്റെ  അതിർത്തിയിലുള്ള   അവളുടെ  വീടിന്റെ   തൊട്ടടുത്തായി     ശ്രീ  ഹരി   അവളെ  മനസില്ലാ  മനസോടെ  വിട്ടു  കൊടുത്തു.

ശ്രീയേട്ടാ   മറക്കില്ല  എട്ടാ    ഇന്നത്തെ   ദിവസം  ഒരിക്കലും. എന്റെ മനസിനെ  ഞാൻ  ചങ്ങലക്കിട്ട  ദിവസം  എന്ന്   പറഞ്ഞ്  അവൾ  കരഞ്ഞ്  കൊണ്ട്   വീട്ടിലേക്കോടി.

അവൾ  കാലിലണിഞ്ഞിരുന്ന  ആ   പാദസരത്തിന്റെ  സ്വരങ്ങൾ   അവന്റെ  കാതിലേക്ക്   അലയടിച്ചു   കൊണ്ടിരുന്നു

   ശ്രീ  ഹരിക്ക്  അവൾ  പോയ വഴി  നിസഹായനായി  നോക്കി  നിൽക്കാൻ  മാത്രമേ കഴിഞ്ഞുള്ളു.  

പൂർണ്ണ  ചന്ദ്രന്റെ  ശോഭ  തെളിഞ്ഞു  വരുന്നു,. അതേ  സമയം   നേരത്തേ കഴിച്ച   അമൃതിന്റെ   കെട്ടിറങ്ങി   .പതുക്കെ   പാതിമയക്കത്തിൽ  നിന്ന്  എണ്ണീറ്റ്    ശ്രീ  ഹരി  വീണ്ടും  എല്ലാം  മറക്കാനായി    തൽക്കാല  ശാന്തിക്ക്   3 മത്തെ  ഒരു ഒരു റൗണ്ട്  കൂടെ  പൊട്ടിച്ചു.. ഇനി     സ്വസ്ഥമായൊരു   ഉറക്കം.

NB..  അന്ന്    നെറ്റിയിൽ ചുംമ്പിച്ച   ചുംമ്പനം  ശ്രീ ശ്രീ ഹരി   മനസ്  കൊണ്ട്  അവൾക്ക്   ജീവിതത്തിൽ   ചാർത്തിയ   സിന്ദൂരമാണ്.

 പെണ്ണിന്റെ   മനസറിയാതെ  പെണ്ണിനെ   തേപ്പ് കാരികൾ  ആണെന്ന്    പറയുന്നവർ   ഒന്ന്  മനസിലാക്കുക

ചില  സാഹചര്യങ്ങളിൽ   അവർക്ക്  അങ്ങനെ ചെയ്യേണ്ടി  വരും. 



പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top